വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ശരിക്കും എന്താണ്‌?

ബൈബിൾ ശരിക്കും എന്താണ്‌?

ബൈബി​ളി​ന്റെ ഉത്തരം

 ബൈബിൾ 66 വിശു​ദ്ധ​പു​സ്‌ത​കങ്ങൾ ചേർന്ന​താണ്‌. 1,600-ലധികം വർഷം​കൊ​ണ്ടാണ്‌ ഇത്‌ എഴുതി​യത്‌. ബൈബി​ളിൽ ദൈവ​ത്തി​ന്റെ സന്ദേശ​ങ്ങ​ളാണ്‌ ഉള്ളത്‌. അത്‌ ശരിക്കും “ദൈവ​വ​ചനം”തന്നെയാണ്‌.—1 തെസ്സ​ലോ​നി​ക്യർ 2:13.

ഈ ലേഖന​ത്തിൽ:

 ബൈബി​ളി​നെ​ക്കു​റി​ച്ചുള്ള വസ്‌തു​ത​കൾ

  •   ബൈബിൾ എഴുതി​യത്‌ ആരാണ്‌? ബൈബി​ളി​ന്റെ ഗ്രന്ഥകാ​രൻ ദൈവ​മാണ്‌. അത്‌ എഴുതാൻ ദൈവം ഏകദേശം 40 പേരെ ഉപയോ​ഗി​ച്ചു. മോശ, ദാവീദ്‌, മത്തായി, മർക്കോസ്‌, ലൂക്കോസ്‌, യോഹ​ന്നാൻ എന്നിവ​രാണ്‌ അവരിൽ ചിലർ. a ദൈവം തന്റെ ആശയങ്ങൾ എഴുത്തു​കാ​രു​ടെ മനസ്സി​ലേക്ക്‌ പകർന്നു. അങ്ങനെ​യാണ്‌ അവർ അത്‌ എഴുതി​യത്‌.—2 തിമൊ​ഥെ​യൊസ്‌ 3:16.

     ഇതു മനസ്സി​ലാ​ക്കാൻ നമുക്ക്‌ ഒരു ദൃഷ്ടാന്തം നോക്കാം. ഒരു കമ്പനി​യു​ടെ മാനേജർ കത്തു തയ്യാറാ​ക്കാൻ സെക്ര​ട്ട​റി​യെ ഏൽപ്പി​ക്കു​ന്നെന്നു വിചാ​രി​ക്കുക. അദ്ദേഹം പ്രധാന ആശയങ്ങൾ പറഞ്ഞു​കൊ​ടു​ക്കു​ന്നു, സെക്ര​ട്ടറി കത്ത്‌ തയ്യാറാ​ക്കു​ന്നു. എഴുതു​ന്നത്‌ സെക്ര​ട്ട​റി​യാ​ണെ​ങ്കി​ലും കത്ത്‌ മാനേ​ജ​രു​ടേ​താണ്‌. അതു​പോ​ലെ ബൈബിൾ എഴുതാൻ ദൈവം മനുഷ്യ​രെ​യാണ്‌ ഉപയോ​ഗി​ച്ചത്‌. എന്നാൽ അതിലെ ആശയങ്ങൾ ദൈവ​ത്തി​ന്റേത്‌ ആയതു​കൊണ്ട്‌ ദൈവ​മാണ്‌ അതിന്റെ ഗ്രന്ഥകാ​രൻ.

  •   “ബൈബിൾ” എന്ന വാക്കിന്റെ അർഥം എന്താണ്‌? ബിബ്ലിയ എന്ന ഗ്രീക്കു​വാ​ക്കിൽനി​ന്നാണ്‌ “ബൈബിൾ” എന്ന വാക്കു വന്നിരി​ക്കു​ന്നത്‌. അതിന്റെ അർഥം “ചെറു​പു​സ്‌ത​കങ്ങൾ” എന്നാണ്‌. ക്രമേണ ബിബ്ലിയ എന്ന വാക്ക്‌ ബൈബി​ളി​ന്റെ ഭാഗമായ എല്ലാ ചെറു​പു​സ്‌ത​ക​ങ്ങ​ളെ​യും കുറി​ക്കാൻ ഉപയോ​ഗി​ച്ചു​തു​ടങ്ങി.

  •   ബൈബിൾ എഴുതി​യത്‌ എന്നാണ്‌? ബി.സി. 1513-ലാണ്‌ ബൈബിൾ എഴുതാൻ തുടങ്ങി​യത്‌. ഏതാണ്ട്‌ എ.ഡി. 98 ആയപ്പോ​ഴേ​ക്കും അതിന്റെ എഴുത്ത്‌ അവസാ​നി​ച്ചു. അതായത്‌ 1,600-ലധികം വർഷം​കൊ​ണ്ടാണ്‌ ബൈബി​ളി​ന്റെ എഴുത്ത്‌ പൂർത്തി​യാ​യത്‌.

  •   ആദ്യം എഴുതിയ ബൈബിൾ എവിടെ? ആദ്യം എഴുതിയ ബൈബിൾ ഇന്ന്‌ എവി​ടെ​യെ​ങ്കി​ലും ഉള്ളതായി അറിവില്ല. കാരണം ബൈബി​ളെ​ഴു​ത്തു​കാർ അന്നു ലഭ്യമാ​യി​രുന്ന പപ്പൈ​റ​സി​ലും തുകൽ ചുരു​ളു​ക​ളി​ലു​മാണ്‌ അത്‌ എഴുതി​യി​രു​ന്നത്‌. അവ നശിച്ചു​പോ​കുന്ന വസ്‌തു​ക്ക​ളാ​ണു​താ​നും. എങ്കിലും വിദഗ്‌ധ​രായ പകർപ്പെ​ഴു​ത്തു​കാർ ബൈബി​ളി​ന്റെ കോപ്പി​കൾ വളരെ ശ്രദ്ധ​യോ​ടെ എഴുതി​യു​ണ്ടാ​ക്കി. കോപ്പി​ക​ളിൽനി​ന്നും വീണ്ടും കോപ്പി​ക​ളു​ണ്ടാ​ക്കുന്ന ഈ പ്രക്രിയ നൂറ്റാ​ണ്ടു​ക​ളോ​ളം തുടർന്നു. അങ്ങനെ ബൈബി​ളി​ലെ ആശയങ്ങൾ കാത്തു​സൂ​ക്ഷി​ക്കാൻ കഴിഞ്ഞു.

  •   “പഴയ നിയമ​വും” “പുതിയ നിയമ​വും” എന്താണ്‌? പ്രധാ​ന​മാ​യും എബ്രായഭാഷയിൽ b എഴുതി​യി​രി​ക്കുന്ന ബൈബിൾഭാ​ഗ​മാണ്‌ പഴയ നിയമം. അതിനെ എബ്രാ​യ​തി​രു​വെ​ഴു​ത്തു​കൾ എന്നും വിളി​ക്കു​ന്നു. അതു​പോ​ലെ ഗ്രീക്കു​ഭാ​ഷ​യിൽ എഴുതി​യി​രി​ക്കുന്ന ഭാഗമാണ്‌ പുതിയ നിയമം. അതിനെ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​കൾ എന്നും വിളി​ക്കാ​റുണ്ട്‌. ഈ രണ്ടു ഭാഗങ്ങ​ളും​കൂ​ടി ചേർന്ന​താണ്‌ ബൈബിൾ. ഇത്‌ മൊത്ത​ത്തിൽ വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​കൾ എന്ന്‌ അറിയ​പ്പെ​ടു​ന്നു. c

  •   ബൈബി​ളിൽ എന്താണു​ള്ളത്‌? ബൈബി​ളിൽ ചരിത്രം, നിയമങ്ങൾ, പ്രവച​നങ്ങൾ, കവിതകൾ, പഴഞ്ചൊ​ല്ലു​കൾ, പാട്ടുകൾ, കത്തുകൾ എന്നിവ​യെ​ല്ലാം ഉണ്ട്‌.—“ ബൈബിൾപു​സ്‌ത​ക​ങ്ങ​ളു​ടെ പേരുകൾ” കാണുക.

 ബൈബി​ളി​ന്റെ ഉള്ളടക്കം

 സർവശ​ക്ത​നായ ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടി​ച്ച​തി​നെ​ക്കു​റി​ച്ചുള്ള ഒരു ചെറു​വി​വ​ര​ണ​ത്തോ​ടെ​യാണ്‌ ബൈബിൾ തുടങ്ങു​ന്നത്‌. ബൈബി​ളി​ലൂ​ടെ ദൈവം തന്റെ പേര്‌ യഹോവ എന്നാ​ണെന്നു പറഞ്ഞു​കൊണ്ട്‌ സ്വയം പരിച​യ​പ്പെ​ടു​ത്തു​ന്നു. അങ്ങനെ തന്നെക്കു​റിച്ച്‌ കൂടുതൽ മനസ്സി​ലാ​ക്കാൻ ആളുകളെ ക്ഷണിക്കു​ന്നു.—സങ്കീർത്തനം 83:18.

 ദൈവ​ത്തെ​ക്കു​റിച്ച്‌ പല തെറ്റി​ദ്ധാ​ര​ണ​ക​ളും ആളുകൾക്കു​ണ്ടെന്ന്‌ ബൈബിൾ പറയുന്നു. എന്നാൽ ദൈവം എങ്ങനെ തന്റെ സത്‌പേര്‌ വീണ്ടെ​ടു​ക്കു​മെ​ന്നും അത്‌ വിശദീ​ക​രി​ക്കു​ന്നുണ്ട്‌.

 മനുഷ്യ​രെ​യും ഭൂമി​യെ​യും കുറി​ച്ചുള്ള ദൈവ​ത്തി​ന്റെ ആഗ്രഹം എന്താ​ണെന്ന്‌ ബൈബിൾ പറയു​ന്നുണ്ട്‌. ഭാവി​യിൽ മനുഷ്യ​രു​ടെ കഷ്ടപ്പാ​ടു​ക​ളെ​ല്ലാം ദൈവം എങ്ങനെ​യാണ്‌ തുടച്ചു​നീ​ക്കാൻ പോകു​ന്ന​തെ​ന്നും അത്‌ വെളി​പ്പെ​ടു​ത്തു​ന്നു.

 നമ്മുടെ ജീവി​ത​ത്തി​നു വേണ്ട പ്രാ​യോ​ഗി​ക​മായ ഉപദേ​ശ​ങ്ങ​ളും ബൈബിൾ തരുന്നു. ചില ഉദാഹ​ര​ണങ്ങൾ നോക്കാം:

  •   നല്ല ബന്ധങ്ങൾ കാത്തു​സൂ​ക്ഷി​ക്കാൻ. “മറ്റുള്ളവർ നിങ്ങൾക്കു ചെയ്‌തു​ത​ര​ണ​മെന്നു നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം അവർക്കും ചെയ്‌തു​കൊ​ടു​ക്കണം.”—മത്തായി 7:12.

     അർഥം: നമ്മളോട്‌ മറ്റുള്ളവർ പെരു​മാ​റാൻ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ നമ്മൾ അവരോ​ടും പെരു​മാ​റണം.

  •   മാനസിക പിരി​മു​റു​ക്കത്തെ തരണം ചെയ്യാൻ. “അടുത്ത ദിവസത്തെ ഓർത്ത്‌ ഒരിക്ക​ലും ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌. ആ ദിവസ​ത്തിന്‌ അതി​ന്റേ​തായ ഉത്‌ക​ണ്‌ഠ​ക​ളു​ണ്ടാ​യി​രി​ക്കു​മ​ല്ലോ.”—മത്തായി 6:34.

     അർഥം: ഭാവി​യിൽ എന്തു സംഭവി​ക്കും എന്നോർത്ത്‌ അമിത​മാ​യി വിഷമി​ക്കു​ന്ന​തി​നു പകരം അന്നന്നത്തെ കാര്യങ്ങൾ നന്നായി ചെയ്‌ത്‌ മുന്നോ​ട്ടു​പോ​കുക.

  •   ദാമ്പത്യ​ജീ​വി​തം ആസ്വദി​ക്കാൻ. “നിങ്ങൾ ഓരോ​രു​ത്ത​രും ഭാര്യയെ തന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം. അതേസ​മയം ഭാര്യ ഭർത്താ​വി​നെ ആഴമായി ബഹുമാ​നി​ക്കു​ക​യും വേണം.”—എഫെസ്യർ 5:33.

     അർഥം: വിജയ​ക​ര​മായ ദാമ്പത്യ​ത്തിൽ സ്‌നേ​ഹ​ത്തി​നും ബഹുമാ​ന​ത്തി​നും വലിയ സ്ഥാനമുണ്ട്‌.

 ബൈബി​ളിന്‌ മാറ്റം വന്നിട്ടു​ണ്ടോ?

 ഇല്ല. ബൈബിൾപ​ണ്ഡി​തർ ആദ്യകാല കൈ​യെ​ഴു​ത്തു​പ്ര​തി​കൾ ഇപ്പോ​ഴത്തെ ബൈബി​ളു​മാ​യി ഒത്തു​നോ​ക്കി. അപ്പോൾ ബൈബി​ളി​ന്റെ സന്ദേശ​ത്തിന്‌ ഒരു മാറ്റവും വന്നിട്ടി​ല്ലെന്ന്‌ അവർ കണ്ടെത്തി. നമ്മൾ ദൈവ​ത്തി​ന്റെ വചനം വായി​ക്കാ​നും മനസ്സി​ലാ​ക്കാ​നും ദൈവം ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട്‌ ബൈബി​ളി​ന്റെ സന്ദേശ​ത്തിന്‌ മാറ്റ​മൊ​ന്നും വന്നിട്ടി​ല്ലെന്ന്‌ ദൈവം ഉറപ്പു​വ​രു​ത്തി​യി​ട്ടുണ്ട്‌. ദൈവ​ത്തി​ന്റെ വചനത്തിൽനിന്ന്‌ നമ്മൾ പ്രതീ​ക്ഷി​ക്കു​ന്ന​തും അതുത​ന്നെ​യല്ലേ? dയശയ്യ 40:8.

 പല ബൈബിൾഭാ​ഷാ​ന്ത​രങ്ങൾ ഉള്ളത്‌ എന്തു​കൊ​ണ്ടാണ്‌?

 ഇന്നത്തെ മിക്ക ആളുകൾക്കും ബൈബിൾ ആദ്യം എഴുതിയ ഭാഷകൾ അറിയില്ല. എന്നാൽ ബൈബി​ളി​ലെ ‘സന്തോ​ഷ​വാർത്ത എല്ലാ ജനതകൾക്കും ഗോ​ത്ര​ങ്ങൾക്കും ഭാഷക്കാർക്കും’ വേണ്ടി​യു​ള്ള​താണ്‌. (വെളി​പാട്‌ 14:6) അതു​കൊണ്ട്‌ ആളുകൾക്ക്‌ അവരവ​രു​ടെ ഭാഷയിൽ വായിച്ച്‌ മനസ്സി​ലാ​ക്കാൻ പലപല പരിഭാ​ഷകൾ ആവശ്യ​മാ​യി വന്നു.

 മൂന്നു തരത്തി​ലുള്ള ബൈബിൾ പരിഭാ​ഷകൾ ഉണ്ട്‌:

  •   പദാനു​പദ പരിഭാഷ. ഓരോ വാക്കി​നും തത്തുല്യ​മായ വാക്ക്‌ ഉപയോ​ഗി​ച്ചു​കൊ​ണ്ടുള്ള പരിഭാ​ഷ​യാണ്‌ ഇത്‌.

  •   ആശയങ്ങ​ളു​ടെ പരിഭാഷ. ആശയങ്ങൾ എടുത്ത്‌ പരിഭാഷ ചെയ്യുന്ന രീതി​യാണ്‌ ഇത്‌.

  •   പരാവർത്തന പരിഭാഷ. വായന രസകര​മാ​ക്കുക എന്ന ഉദ്ദേശ്യ​ത്തിൽ പരിഭാ​ഷകൻ അൽപ്പം സ്വാത​ന്ത്ര്യം എടുത്ത്‌ ചെയ്യുന്ന പരിഭാ​ഷ​യാണ്‌ ഇത്‌. എന്നാൽ അങ്ങനെ ചെയ്യു​മ്പോൾ ചില​പ്പോൾ അർഥം മാറി​പ്പോ​യേ​ക്കാം.

 ഒരു നല്ല ബൈബിൾപ​രി​ഭാഷ സാധ്യ​മാ​കു​ന്നി​ട​ത്തോ​ളം പദാനു​പദ പരിഭാ​ഷ​യാ​യി​രി​ക്കും. അതേസ​മയം അത്‌ സാധാ​ര​ണ​ക്കാർക്ക്‌ മനസ്സി​ലാ​കു​ന്ന​തും കൃത്യ​ത​യു​ള്ള​തും ആയിരി​ക്കും. e

 ബൈബി​ളിൽ എന്തൊക്കെ ഉൾപ്പെ​ടു​ത്ത​ണ​മെന്ന്‌ തീരു​മാ​നി​ച്ചത്‌ ആരാണ്‌?

 ബൈബി​ളി​ന്റെ ഗ്രന്ഥകാ​രൻ ദൈവ​മാ​യ​തു​കൊണ്ട്‌ അതിൽ എന്താണ്‌ ഉൾപ്പെ​ടു​ത്തേ​ണ്ട​തെന്ന്‌ തീരു​മാ​നി​ച്ചത്‌ ദൈവം​ത​ന്നെ​യാണ്‌. ദൈവം ആദ്യം തന്റെ ‘വിശു​ദ്ധ​മായ അരുള​പ്പാ​ടു​കൾ ഏൽപ്പി​ച്ചത്‌’ പഴയകാല ഇസ്രാ​യേൽ ജനത്തെ​യാണ്‌. അവരാ​യി​രു​ന്നു എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ സൂക്ഷി​പ്പു​കാർ.—റോമർ 3:2.

 ഏതെങ്കി​ലും പുസ്‌ത​കങ്ങൾ ബൈബി​ളിൽ ഉൾപ്പെ​ടു​ത്താൻ വിട്ടു​പോ​യി​ട്ടു​ണ്ടോ?

 ഇല്ല. ബൈബിൾ പൂർണ​മാണ്‌. ഒരു പുസ്‌ത​ക​വും ഉൾപ്പെ​ടു​ത്താൻ വിട്ടു​പോ​യി​ട്ടില്ല. ചിലർ അവകാ​ശ​പ്പെ​ടു​ന്നത്‌ വളരെ​ക്കാ​ലം മൂടി​വെ​ക്ക​പ്പെ​ട്ടി​രുന്ന ചില പുസ്‌ത​കങ്ങൾ ബൈബി​ളി​ന്റെ ഭാഗമാ​ണെ​ന്നാണ്‌. f എന്നാൽ ഒരു പുസ്‌തകം ബൈബി​ളി​ന്റെ ഭാഗമാ​ണോ അല്ലയോ എന്നു മനസ്സി​ലാ​ക്കാ​നുള്ള അടിസ്ഥാ​നം ബൈബിൾതന്നെ തരുന്നുണ്ട്‌. (റോമർ 6:17, അടിക്കു​റിപ്പ്‌) ഈ മാതൃക അനുസ​രിച്ച്‌ ദൈവ​ത്തിൽനി​ന്നുള്ള ഒരു പുസ്‌തകം അങ്ങനെ​യുള്ള മറ്റു പുസ്‌ത​ക​ങ്ങ​ളു​മാ​യി പൂർണ​മാ​യും യോജി​പ്പി​ലാ​യി​രി​ക്കണം. പക്ഷേ ബൈബി​ളി​ന്റെ ഭാഗമാ​ണെന്ന്‌ ചിലർ കരുതുന്ന എല്ലാ പുസ്‌ത​ക​ങ്ങ​ളെ​ക്കു​റി​ച്ചും ഇങ്ങനെ പറയാൻ കഴിയില്ല. g

 ബൈബിൾവാ​ക്യ​ങ്ങൾ എങ്ങനെ കണ്ടുപി​ടി​ക്കാം?

  ബൈബിൾപു​സ്‌ത​ക​ങ്ങ​ളു​ടെ പേരുകൾ

a ബൈബിളിലെ പുസ്‌ത​ക​ങ്ങ​ളു​ടെ പേരു​ക​ളും അവ ഓരോ​ന്നും ആരാണ്‌ എഴുതി​യ​തെ​ന്നും എവി​ടെ​വെ​ച്ചാണ്‌ എഴുതി​യ​തെ​ന്നും അറിയാൻ “ബൈബിൾപു​സ്‌ത​ക​ങ്ങ​ളു​ടെ വിവര​പ്പ​ട്ടിക” കാണുക.

b എബ്രായഭാഷയോട്‌ വളരെ സാമ്യ​മുള്ള അരമാ​യ​ഭാ​ഷ​യി​ലാണ്‌ ബൈബി​ളി​ലെ കുറച്ച്‌ ഭാഗങ്ങൾ എഴുതി​യി​രി​ക്കു​ന്നത്‌.

c പല ബൈബിൾ വായന​ക്കാർക്കും “എബ്രാ​യ​തി​രു​വെ​ഴു​ത്തു​കൾ” എന്നും “ഗ്രീക്കു​തി​രു​വെ​ഴു​ത്തു​കൾ” എന്നും പറയു​ന്ന​താണ്‌ ഇഷ്ടം. കാരണം “പഴയ നിയമം” എന്നും “പുതിയ നിയമം” എന്നും വിളി​ക്കു​ക​യാ​ണെ​ങ്കിൽ “പഴയ നിയമം” പഴയതാ​ണെ​ന്നും “പുതിയ നിയമം” അതിനു പകരം വന്നതാ​ണെ​ന്നും ചിന്തി​ക്കാൻ ഇടയാ​കും.

e പലർക്കും വിശുദ്ധ തിരു​വെ​ഴു​ത്തു​കൾപുതിയ ലോക ഭാഷാ​ന്തരം ബൈബിൾ വായി​ക്കാൻ വളരെ ഇഷ്ടമാണ്‌. കാരണം അത്‌ വായി​ക്കാൻ എളുപ്പ​മു​ള്ള​തും കൃത്യ​ത​യു​ള്ള​തും ആണ്‌. പുതിയ ലോക ഭാഷാ​ന്തരം കൃത്യ​ത​യു​ള്ള​താ​ണോ?” (ഇംഗ്ലീഷ്‌) എന്ന ലേഖനം കാണുക.

f ഈ പുസ്‌ത​ക​ങ്ങളെ മൊത്ത​ത്തിൽ അപ്പോ​ക്രീ​ഫാ എന്നു വിളി​ക്കു​ന്നു. ബ്രിട്ടാ​നിക്ക സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയു​ന്നത്‌ അനുസ​രിച്ച്‌ “ബൈബിൾസാ​ഹി​ത്യ​ത്തിൽ (ഈ പദപ്ര​യോ​ഗം അർഥമാ​ക്കു​ന്നത്‌) വിശുദ്ധ ലിഖി​ത​ങ്ങ​ളു​ടെ അംഗീ​ക​രി​ക്ക​പ്പെട്ട കാനോന്‌ പുറത്തുള്ള പുസ്‌ത​ക​ങ്ങ​ളെ​യാണ്‌.” അതിന്റെ അർഥം ആധികാ​രി​ക​മായ ബൈബിൾപു​സ്‌ത​ക​ങ്ങ​ളു​ടെ കൂട്ടത്തിൽ അപ്പോ​ക്രീ​ഫാ ഗ്രന്ഥങ്ങൾ വരുന്നില്ല എന്നാണ്‌.

g കൂടുതൽ അറിയാൻ, “അപ്പോ​ക്രീ​ഫാ സുവി​ശേ​ഷങ്ങൾ—യേശു​വി​നെ​ക്കു​റി​ച്ചുള്ള മറഞ്ഞി​രുന്ന സത്യങ്ങ​ളോ?” (ഇംഗ്ലീഷ്‌) എന്ന ലേഖനം കാണുക.