ലൂക്കോസ്‌ എഴുതിയത്‌ 3:1-38

3  തിബെ​ര്യൊസ്‌ സീസറിന്റെ* ഭരണത്തിന്റെ 15-ാം വർഷം. അപ്പോൾ പൊന്തി​യൊസ്‌ പീലാത്തൊസായിരുന്നു+ യഹൂദ്യ​യി​ലെ ഗവർണർ. ഹെരോദ്‌+ ഗലീല​യി​ലെ ജില്ലാഭരണാധികാരിയായിരുന്നു. സഹോ​ദ​ര​നായ ഫിലി​പ്പോസ്‌ ഇതൂര്യ-ത്രഖോനിത്തി പ്രദേ​ശ​ത്തെ​യും ലുസാ​ന്യാസ്‌ അബി​ലേ​ന​യി​ലെ​യും ജില്ലാഭരണാധികാരികളായിരുന്നു.  മുഖ്യ​പു​രോ​ഹി​ത​നാ​യി അന്നാസും മഹാപു​രോ​ഹി​ത​നാ​യി കയ്യഫയും+ സേവി​ച്ചി​രുന്ന അക്കാലത്ത്‌ സെഖര്യയുടെ+ മകനായ യോഹന്നാനു+ വിജനഭൂമിയിൽവെച്ച്‌*+ ദൈവത്തിന്റെ സന്ദേശം ലഭിച്ചു.  അങ്ങനെ, യോഹ​ന്നാൻ യോർദാ​നു ചുറ്റു​മുള്ള നാടു​ക​ളി​ലൊ​ക്കെ പോയി, പാപങ്ങ​ളു​ടെ ക്ഷമയ്‌ക്കാ​യുള്ള മാനസാ​ന്ത​രത്തെ പ്രതീ​ക​പ്പെ​ടു​ത്തുന്ന സ്‌നാനം ഏൽക്കണ​മെന്നു പ്രസം​ഗി​ച്ചു​കൊ​ണ്ടി​രു​ന്നു.+  ഇതി​നെ​ക്കു​റിച്ച്‌ യശയ്യ പ്രവാചകന്റെ പുസ്‌ത​ക​ത്തിൽ ഇങ്ങനെ എഴുതി​യി​രു​ന്നു: “വിജന​ഭൂ​മി​യിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം: ‘യഹോ​വ​യ്‌ക്കു വഴി ഒരുക്കുക; ദൈവത്തിന്റെ പാതകൾ നേരെയാക്കുക.+  താഴ്‌വ​ര​ക​ളെ​ല്ലാം നികത്തണം. എല്ലാ മലകളും കുന്നു​ക​ളും നിരപ്പാ​ക്കണം. വളഞ്ഞ വഴികൾ നേരെ​യാ​ക്കു​ക​യും ദുർഘ​ട​പാ​തകൾ സുഗമ​മാ​ക്കു​ക​യും വേണം.  എല്ലാ മനുഷ്യ​രും ദൈവത്തിന്റെ രക്ഷ* കാണും.’”+  സ്‌നാ​ന​മേൽക്കാൻ തന്റെ അടു​ത്തേക്കു വന്ന ജനക്കൂ​ട്ട​ത്തോട്‌ യോഹ​ന്നാൻ പറഞ്ഞു: “അണലി​സ​ന്ത​തി​കളേ, വരാനി​രി​ക്കുന്ന ക്രോ​ധ​ത്തിൽനിന്ന്‌ ഓടി​യ​ക​ലാൻ ആരാണു നിങ്ങൾക്ക്‌ ഉപദേ​ശി​ച്ചു​ത​ന്നത്‌?+  ആദ്യം മാനസാ​ന്ത​ര​ത്തി​നു യോജിച്ച ഫലം പുറ​പ്പെ​ടു​വി​ക്കൂ. ‘ഞങ്ങൾക്കു പിതാ​വാ​യി അബ്രാ​ഹാ​മുണ്ട്‌’ എന്ന്‌ അഹങ്കരി​ക്കേണ്ടാ. കാരണം അബ്രാ​ഹാ​മി​നു​വേണ്ടി ഈ കല്ലുക​ളിൽനിന്ന്‌ മക്കളെ ഉളവാ​ക്കാൻ ദൈവ​ത്തി​നു കഴിയും എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.  മരങ്ങളു​ടെ ചുവട്ടിൽ കോടാ​ലി വെച്ചു​ക​ഴി​ഞ്ഞു. നല്ല ഫലം കായ്‌ക്കാത്ത മരമെ​ല്ലാം വെട്ടി തീയി​ലി​ടും.”+ 10  ജനക്കൂട്ടം യോഹ​ന്നാ​നോട്‌, “അങ്ങനെ​യെ​ങ്കിൽ ഞങ്ങൾ ഇപ്പോൾ എന്താണു ചെയ്യേ​ണ്ടത്‌” എന്നു ചോദി​ച്ചു. 11  യോഹ​ന്നാൻ അവരോ​ടു പറഞ്ഞു: “രണ്ടു വസ്‌ത്ര​മു​ള്ളവൻ ഇല്ലാത്ത​വന്‌ ഒന്നു കൊടു​ക്കട്ടെ. ഭക്ഷണമു​ള്ള​വ​നും അങ്ങനെ​തന്നെ ചെയ്യട്ടെ.”+ 12  നികുതി പിരി​ക്കു​ന്ന​വർപോ​ലും സ്‌നാ​ന​മേൽക്കാൻ വന്ന്‌,+ “ഗുരുവേ, ഞങ്ങൾ എന്തു ചെയ്യണം” എന്നു യോഹ​ന്നാ​നോ​ടു ചോദി​ച്ചു. 13  യോഹ​ന്നാൻ അവരോട്‌, “നിശ്ചയി​ച്ചി​രി​ക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ നികുതി ഈടാ​ക്ക​രുത്‌”*+ എന്നു പറഞ്ഞു. 14  പട്ടാള​ക്കാ​രും വന്ന്‌, “ഞങ്ങൾ എന്താണു ചെയ്യേ​ണ്ടത്‌” എന്നു ചോദി​ച്ച​പ്പോൾ യോഹ​ന്നാൻ പറഞ്ഞു: “അതി​ക്രമം കാട്ടുകയോ* കള്ളക്കുറ്റം ചുമത്തു​ക​യോ ചെയ്യാതെ,+ കിട്ടു​ന്ന​തു​കൊണ്ട്‌ തൃപ്‌തിപ്പെടുക.” 15  ക്രിസ്‌തുവിന്റെ വരവ്‌ പ്രതീ​ക്ഷി​ച്ചി​രു​ന്ന​തു​കൊണ്ട്‌ ജനം മുഴുവൻ “യോഹ​ന്നാ​നാ​യി​രി​ക്കു​മോ ക്രിസ്‌തു” എന്നു ഹൃദയ​ത്തിൽ വിചാ​രി​ച്ചു.+ 16  എന്നാൽ യോഹ​ന്നാൻ എല്ലാവ​രോ​ടു​മാ​യി ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളെ വെള്ളം​കൊണ്ട്‌ സ്‌നാ​ന​പ്പെ​ടു​ത്തു​ന്നു. എന്നാൽ എന്നെക്കാൾ ശക്തനാ​യവൻ വരുന്നു. അദ്ദേഹത്തിന്റെ ചെരിപ്പിന്റെ കെട്ട്‌ അഴിക്കാൻപോ​ലും ഞാൻ യോഗ്യ​നല്ല.+ അദ്ദേഹം നിങ്ങളെ പരിശു​ദ്ധാ​ത്മാ​വു​കൊ​ണ്ടും തീകൊ​ണ്ടും സ്‌നാ​ന​പ്പെ​ടു​ത്തും.+ 17  പാറ്റാ​നുള്ള കോരിക അദ്ദേഹത്തിന്റെ കൈയി​ലുണ്ട്‌. അദ്ദേഹം മെതി​ക്കളം മുഴുവൻ വെടി​പ്പാ​ക്കി സംഭര​ണ​ശാ​ല​യിൽ ഗോതമ്പു ശേഖരി​ച്ചു​വെ​ക്കും. പതിരാ​കട്ടെ കെടു​ത്താൻ പറ്റാത്ത തീയി​ലിട്ട്‌ ചുട്ടു​ക​ള​യും.” 18  സന്തോ​ഷ​വാർത്ത ഘോഷി​ക്കു​ന്ന​തോ​ടൊ​പ്പം മറ്റ്‌ അനേകം ഉദ്‌ബോ​ധ​ന​ങ്ങ​ളും യോഹ​ന്നാൻ ജനത്തിനു നൽകി. 19  എന്നാൽ ജില്ലാ​ഭ​ര​ണാ​ധി​കാ​രി​യായ ഹെരോദ്‌ ചെയ്‌തി​രുന്ന ദുഷ്ടത​ക​ളെ​ല്ലാം കാരണ​വും ഹെരോദിന്റെ സഹോദരന്റെ ഭാര്യ​യായ ഹെരോ​ദ്യ കാരണ​വും ഹെരോ​ദി​നെ യോഹ​ന്നാൻ ശാസിച്ചു. 20  അതു​കൊണ്ട്‌ ഹെരോദ്‌ മറ്റൊരു ദുഷ്ടത​കൂ​ടെ ചെയ്‌തു: യോഹ​ന്നാ​നെ ജയിലിൽ അടച്ചു.+ 21  ജനമെ​ല്ലാം സ്‌നാ​ന​മേറ്റ കൂട്ടത്തിൽ യേശു​വും സ്‌നാ​ന​മേറ്റു.+ യേശു പ്രാർഥി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ ആകാശം തുറന്നു.+ 22  പരിശു​ദ്ധാ​ത്മാവ്‌ പ്രാവിന്റെ രൂപത്തിൽ യേശുവിന്റെ മേൽ ഇറങ്ങി​വന്നു. “നീ എന്റെ പ്രിയ​പു​ത്രൻ, നിന്നിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു”+ എന്ന്‌ ആകാശ​ത്തു​നിന്ന്‌ ഒരു ശബ്ദവും ഉണ്ടായി. 23  ശുശ്രൂഷ ആരംഭി​ക്കു​മ്പോൾ യേശുവിന്‌+ ഏകദേശം 30 വയസ്സാ​യി​രു​ന്നു.+ യേശു യോസേഫിന്റെ മകനാ​ണെന്നു ജനം കരുതി.+യോ​സേഫ്‌ ഹേലി​യു​ടെ മകൻ; 24  ഹേലി മത്ഥാത്തിന്റെ മകൻ;മത്ഥാത്ത്‌ ലേവി​യു​ടെ മകൻ;ലേവി മെൽക്കി​യു​ടെ മകൻ;മെൽക്കി യന്നായി​യു​ടെ മകൻ;യന്നായി യോസേഫിന്റെ മകൻ; 25  യോ​സേഫ്‌ മത്തഥ്യൊസിന്റെ മകൻ;മത്തഥ്യൊസ്‌ ആമോസിന്റെ മകൻ;ആമോസ്‌ നഹൂമിന്റെ മകൻ;നഹൂം എസ്ലിയു​ടെ മകൻ;എസ്ലി നഗ്ഗായി​യു​ടെ മകൻ; 26  നഗ്ഗായി മയാത്തിന്റെ മകൻ;മയാത്ത്‌ മത്തഥ്യൊസിന്റെ മകൻ;മത്തഥ്യൊസ്‌ ശെമയി​യു​ടെ മകൻ;ശെമയി യോസേക്കിന്റെ മകൻ;യോ​സേക്ക്‌ യോദ​യു​ടെ മകൻ; 27  യോദ യോഹനാന്റെ മകൻ;യോഹ​നാൻ രേസയു​ടെ മകൻ;രേസ സെരുബ്ബാബേലിന്റെ+ മകൻ;സെരു​ബ്ബാ​ബേൽ ശെയൽതീയേലിന്റെ+ മകൻ;ശെയൽതീ​യേൽ നേരി​യു​ടെ മകൻ; 28  നേരി മെൽക്കി​യു​ടെ മകൻ;മെൽക്കി അദ്ദിയു​ടെ മകൻ;അദ്ദി കോസാമിന്റെ മകൻ;കോസാം എൽമാദാമിന്റെ മകൻ;എൽമാ​ദാം ഏരിന്റെ മകൻ; 29  ഏർ യേശുവിന്റെ മകൻ;യേശു എലീയേസെരിന്റെ മകൻ;എലീ​യേ​സെർ യോരീമിന്റെ മകൻ;യോരീം മത്ഥാത്തിന്റെ മകൻ;മത്ഥാത്ത്‌ ലേവി​യു​ടെ മകൻ; 30  ലേവി ശിമ്യോന്റെ മകൻ;ശിമ്യോൻ യൂദാസിന്റെ മകൻ;യൂദാസ്‌ യോസേഫിന്റെ മകൻ;യോ​സേഫ്‌ യോനാമിന്റെ മകൻ;യോനാം എല്യാക്കീമിന്റെ മകൻ; 31  എല്യാ​ക്കീം മെല്യ​യു​ടെ മകൻ;മെല്യ മെന്നയു​ടെ മകൻ;മെന്ന മത്തഥയു​ടെ മകൻ;മത്തഥ നാഥാന്റെ+ മകൻ;നാഥാൻ ദാവീദിന്റെ+ മകൻ; 32  ദാവീദ്‌ യിശ്ശായിയുടെ+ മകൻ;യിശ്ശായി ഓബേദിന്റെ+ മകൻ;ഓബേദ്‌ ബോവസിന്റെ+ മകൻ;ബോവസ്‌ ശൽമോന്റെ+ മകൻ;ശൽമോൻ നഹശോന്റെ+ മകൻ; 33  നഹശോൻ അമ്മീനാദാബിന്റെ+ മകൻ;അമ്മീനാ​ദാബ്‌ അർനി​യു​ടെ മകൻ;അർനി ഹെസ്രോന്റെ+ മകൻ;ഹെ​സ്രോൻ പേരെസിന്റെ+ മകൻ;പേരെസ്‌ യഹൂദയുടെ+ മകൻ; 34  യഹൂദ യാക്കോബിന്റെ+ മകൻ;യാക്കോബ്‌ യിസ്‌ഹാക്കിന്റെ+ മകൻ;യിസ്‌ഹാക്ക്‌ അബ്രാഹാമിന്റെ+ മകൻ;അബ്രാ​ഹാം തേരഹിന്റെ+ മകൻ;തേരഹ്‌ നാഹോരിന്റെ+ മകൻ; 35  നാഹോർ ശെരൂഗിന്റെ+ മകൻ;നശെരൂഗ്‌ രയുവിന്റെ+ മകൻ;രയു പേലെഗിന്റെ+ മകൻ;പേലെഗ്‌ ഏബെരിന്റെ+ മകൻ;ഏബെർ ശേലയുടെ+ മകൻ; 36  ശേല കയിനാന്റെ മകൻ;കയിനാൻ അർപ്പക്ഷാദിന്റെ+ മകൻ;അർപ്പക്ഷാദ്‌ ശേമിന്റെ+ മകൻ;ശേം നോഹയുടെ+ മകൻ;നോഹ ലാമെക്കിന്റെ+ മകൻ; 37  ലാമെക്ക്‌ മെഥൂശലഹിന്റെ+ മകൻ;മെഥൂ​ശ​ലഹ്‌ ഹാനോക്കിന്റെ+ മകൻ;ഹാനോക്ക്‌ യാരെദിന്റെ+ മകൻ;യാരെദ്‌ മലെല്യേലിന്റെ+ മകൻ;മലെ​ല്യേൽ കയിനാന്റെ+ മകൻ; 38  കയിനാൻ എനോശിന്റെ+ മകൻ;എനോശ്‌ ശേത്തിന്റെ+ മകൻ;ശേത്ത്‌ ആദാമിന്റെ+ മകൻ;ആദാം ദൈവത്തിന്റെ മകൻ.

അടിക്കുറിപ്പുകള്‍

അഥവാ “തിബെ​ര്യൊസ്‌ ചക്രവർത്തി​യു​ടെ.”
പദാവലിയിൽ “വിജനഭൂമി” കാണുക.
അഥവാ “ദൈവം നൽകുന്ന രക്ഷ.”
അഥവാ “പിരി​ക്ക​രുത്‌.”
അഥവാ “ബലമായി പിടി​ച്ചു​വാ​ങ്ങു​ക​യോ; ഭീഷണി​പ്പെ​ടു​ത്തു​ക​യോ.”

പഠനക്കുറിപ്പുകൾ

ശുശ്രൂഷ ആരംഭി​ക്കു​മ്പോൾ: അഥവാ, “പ്രവർത്തനം തുടങ്ങിയപ്പോൾ; പഠിപ്പി​ക്കാൻ തുടങ്ങി​യ​പ്പോൾ.” അക്ഷ. “തുടങ്ങിയപ്പോൾ; ആരംഭി​ച്ച​പ്പോൾ.” യേശുവിന്റെ ഭൗമി​ക​ശു​ശ്രൂ​ഷ​യു​ടെ തുടക്ക​ത്തെ​ക്കു​റിച്ച്‌ പറയുന്ന പ്രവൃ 1:21, 22; 10:37, 38 വാക്യ​ങ്ങ​ളി​ലും ലൂക്കോസ്‌ ഇതേ ഗ്രീക്കു​പ​ദ​പ്ര​യോ​ഗ​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. യേശുവിന്റെ പരസ്യ​ശു​ശ്രൂ​ഷ​യിൽ ആളുക​ളോ​ടു പ്രസം​ഗി​ക്കു​ന്ന​തും അവരെ പഠിപ്പി​ക്കു​ന്ന​തും ശിഷ്യ​രാ​ക്കു​ന്ന​തും ഉൾപ്പെ​ട്ടി​രു​ന്നു.

ജില്ലാ​ഭ​ര​ണാ​ധി​കാ​രി: സംസ്ഥാ​ന​ത്തി​ന്റെ നാലിൽ ഒന്നിന്റെ ഭരണാ​ധി​കാ​രി (tetrarch) എന്ന്‌ അർഥം വരുന്ന ഒരു പദമാണു മൂലഭാ​ഷ​യിൽ കാണു​ന്നത്‌. റോമൻ അധികാ​രി​ക​ളു​ടെ കീഴിൽ, അവരുടെ അംഗീ​കാ​ര​ത്തോ​ടെ മാത്രം ഭരണം നടത്തി​യി​രുന്ന ഒരു ജില്ലാ​ഭ​ര​ണാ​ധി​കാ​രി​യെ​യോ ഒരു പ്രദേ​ശ​ത്തി​ന്റെ പ്രഭു​വി​നെ​യോ ആണ്‌ ഈ പദം കുറി​ച്ചി​രു​ന്നത്‌. ഗലീല​യും പെരി​യ​യും ആയിരു​ന്നു ഹെരോദ്‌ അന്തിപ്പാ​സി​ന്റെ ഭരണ​പ്ര​ദേശം.​—മർ 6:14-ന്റെ പഠനക്കു​റി​പ്പു താരത​മ്യം ചെയ്യുക.

ഹെരോദ്‌ രാജാവ്‌: അതായത്‌ ഹെരോദ്‌ അന്തിപ്പാസ്‌, മഹാനായ ഹെരോദിന്റെ മകൻ. (പദാവലിയിൽ “ഹെരോദ്‌ ” കാണുക.) മത്തായിയും ലൂക്കോസും “ജില്ലാഭരണാധികാരി” എന്ന്‌ അർഥം വരുന്ന ഒരു റോമൻ സ്ഥാനപ്പേരാണു മൂലഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത്‌. (മത്ത 14:1; ലൂക്ക 3:1 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) ഗലീലയും പെരിയയും ആയിരുന്നു അദ്ദേഹത്തിന്റെ ഭരണപ്രദേശം. എന്നാൽ അദ്ദേഹത്തെ “രാജാവ്‌ ” എന്നാണു പൊതുവേ വിളിച്ചിരുന്നത്‌. ഹെരോദിനെക്കുറിച്ച്‌ പറയുന്ന എല്ലാ സ്ഥലങ്ങളിലും “രാജാവ്‌ ” എന്ന സ്ഥാനപ്പേരാണു മർക്കോസ്‌ ഉപയോഗിച്ചിരിക്കുന്നതെങ്കിൽ (മർ 6:22, 25, 26, 27) മത്തായിയുടെ സുവിശേഷത്തിന്റെ മൂലഭാഷയിൽ ഒരു പ്രാവശ്യമേ അതു കാണുന്നുള്ളൂ.​—മത്ത 14:9.

കൈസ​ര്യ​ഫി​ലി​പ്പി: യോർദാൻ നദിയു​ടെ ഉത്ഭവസ്ഥാ​ന​ത്തിന്‌ അടുത്ത്‌, സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ 350 മീ. (1,150 അടി) ഉയരത്തിൽ സ്ഥിതി​ചെ​യ്യുന്ന ഒരു പട്ടണം. ഗലീല​ക്ക​ട​ലിന്‌ 40 കി.മീ. (25 മൈ.) വടക്ക്‌, ഹെർമോൻ പർവത​ത്തി​ന്റെ തെക്കു​പ​ടി​ഞ്ഞാ​റാ​യി അതിന്റെ അടിവാ​ര​ത്തോ​ടു ചേർന്നാണ്‌ ഈ പട്ടണത്തി​ന്റെ സ്ഥാനം. മഹാനായ ഹെരോ​ദി​ന്റെ മകനും ജില്ലാ​ഭ​ര​ണാ​ധി​കാ​രി​യും ആയ ഫിലി​പ്പോസ്‌, റോമൻ ചക്രവർത്തി​യു​ടെ ബഹുമാ​നാർഥം ഈ പട്ടണത്തി​നു കൈസര്യ എന്നു പേരിട്ടു. എന്നാൽ ഇതേ പേരിൽ ഒരു തുറമു​ഖ​പ​ട്ടണം ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ ഇതിനെ തിരി​ച്ച​റി​യാൻ കൈസ​ര്യ​ഫി​ലി​പ്പി എന്നാണു വിളി​ച്ചി​രു​ന്നത്‌. “ഫിലി​പ്പോ​സി​ന്റെ കൈസര്യ” എന്നാണ്‌ അതിന്‌ അർഥം.​—അനു. ബി10 കാണുക.

തിബെ​ര്യൊസ്‌ സീസറിന്റെ ഭരണത്തിന്റെ 15-ാം വർഷം: എ.ഡി. 14, ആഗസ്റ്റ്‌ 17-നാണ്‌ (ഗ്രി​ഗോ​റി​യൻ കലണ്ടറ​നു​സ​രിച്ച്‌.) അഗസ്റ്റസ്‌ സീസർ മരിച്ചത്‌. സെപ്‌റ്റം​ബർ 15-ന്‌ തന്നെ ചക്രവർത്തി​യാ​യി പ്രഖ്യാ​പി​ക്കാൻ തിബെ​ര്യൊസ്‌ റോമൻ ഭരണസ​മി​തിക്ക്‌ അനുമതി കൊടു​ത്തു. അഗസ്റ്റസിന്റെ മരണം​മു​തൽ കണക്കു​കൂ​ട്ടി​യാൽ, തിബെര്യൊസിന്റെ ഭരണത്തിന്റെ 15-ാം വർഷം എ.ഡി. 28 ആഗസ്റ്റ്‌ മുതൽ എ.ഡി. 29 ആഗസ്റ്റ്‌ വരെ ആണ്‌. എന്നാൽ 15-ാം വർഷം കണക്കു​കൂ​ട്ടു​ന്നതു തിബെ​ര്യൊ​സി​നെ ഔദ്യോ​ഗി​ക​മാ​യി ചക്രവർത്തി​യാ​യി പ്രഖ്യാ​പിച്ച സമയം​മു​ത​ലാ​ണെ​ങ്കിൽ, അത്‌ എ.ഡി. 28 സെപ്‌റ്റം​ബർ മുതൽ എ.ഡി. 29 സെപ്‌റ്റം​ബർ വരെയാണ്‌. തെളി​വ​നു​സ​രിച്ച്‌ എ.ഡി. 29-ലെ വസന്തകാ​ലത്ത്‌ അഥവാ ഏപ്രി​ലി​നോട്‌ അടുത്ത്‌ ആണ്‌ (ഉത്തരാർധ​ഗോ​ള​ത്തി​ലേത്‌) യോഹ​ന്നാൻ തന്റെ ശുശ്രൂഷ തുടങ്ങി​യത്‌. അതു തിബെര്യൊസിന്റെ ഭരണത്തിന്റെ 15-ാം വർഷത്തിൽപ്പെ​ടു​ക​യും ചെയ്യും. ആ സമയത്ത്‌ യോഹ​ന്നാന്‌ ഏതാണ്ട്‌ 30 വയസ്സു​ണ്ടാ​യി​രു​ന്നു. ലേവ്യ​പു​രോ​ഹി​ത​ന്മാർ ദേവാ​ല​യ​സേ​വനം തുടങ്ങി​യി​രു​ന്നത്‌ ആ പ്രായ​ത്തി​ലാണ്‌. (സംഖ 4:2, 3) യേശു യോഹ​ന്നാ​നാൽ സ്‌നാ​ന​മേറ്റ്‌ “ശുശ്രൂഷ ആരംഭി​ക്കു​മ്പോൾ” ലൂക്ക 3:21-23 അനുസ​രിച്ച്‌ യേശു​വി​നും “ഏകദേശം 30 വയസ്സാ​യി​രു​ന്നു.” യേശു മരിച്ച നീസാൻ മാസം വസന്തകാ​ലത്ത്‌ ആയിരു​ന്ന​തു​കൊണ്ട്‌ യേശുവിന്റെ മൂന്നര​വർഷ​ക്കാ​ലത്തെ ശുശ്രൂഷ തുടങ്ങി​യത്‌ ഏഥാനീം മാസ​ത്തോട്‌ അടുത്ത്‌ (സെപ്‌റ്റം​ബർ/ഒക്ടോബർ), ശരത്‌കാ​ലത്ത്‌ ആയിരു​ന്നി​രി​ക്കാം. സാധ്യ​ത​യ​നു​സ​രിച്ച്‌ യേശു​വി​നെ​ക്കാൾ ആറു മാസം മൂത്ത യോഹ​ന്നാൻ ശുശ്രൂഷ ആരംഭി​ച്ചതു യേശു ശുശ്രൂഷ തുടങ്ങു​ന്ന​തിന്‌ ആറു മാസം മുമ്പാ​ണെന്നു തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നു. (ലൂക്ക, അധ്യാ. 1) ഇതിൽനിന്ന്‌, യോഹ​ന്നാൻ തന്റെ ശുശ്രൂഷ തുടങ്ങി​യത്‌ എ.ഡി. 29-ലെ വസന്തകാ​ല​ത്താ​ണെന്നു ന്യായ​മാ​യും അനുമാ​നി​ക്കാം.​—ലൂക്ക 3:23; യോഹ 2:13 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ഹെരോദ്‌: അതായത്‌ ഹെരോദ്‌ അന്തിപ്പാസ്‌, മഹാനായ ഹെരോദിന്റെ മകൻ.​—പദാവലി കാണുക.

ജില്ലാ​ഭ​ര​ണാ​ധി​കാ​രി: റോമൻ അധികാ​രി​ക​ളു​ടെ കീഴിൽ, അവരുടെ അംഗീ​കാ​ര​ത്തോ​ടെ മാത്രം ഭരണം നടത്തി​യി​രുന്ന ഒരു ജില്ലാ​ഭ​ര​ണാ​ധി​കാ​രി​യെ​യോ ഒരു പ്രദേശത്തിന്റെ പ്രഭു​വി​നെ​യോ ആണ്‌ ഈ പദം കുറി​ച്ചി​രു​ന്നത്‌.​—മത്ത 14:1; മർ 6:14 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

സഹോ​ദ​ര​നായ ഫിലി​പ്പോസ്‌: ഹെരോദ്‌ അന്തിപ്പാസിന്റെ അർധസ​ഹോ​ദ​ര​നാ​യി​രു​ന്നു ഇത്‌. ഇദ്ദേഹം യരുശ​ലേം​കാ​രി​യായ ക്ലിയോ​പാ​ട്ര​യിൽ മഹാനായ ഹെരോ​ദി​നു​ണ്ടായ മകനാണ്‌. ഇദ്ദേഹ​ത്തിന്‌ ഫിലി​പ്പോസ്‌ എന്ന അതേ പേരിൽ ഒരു അർധസ​ഹോ​ദ​ര​നു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ (മത്ത 14:3-ലും മർ 6:17-ലും പരാമർശി​ച്ചി​രി​ക്കുന്ന ആ ഫിലി​പ്പോ​സി​നെ ഹൊ​രോദ്‌ ഫിലി​പ്പോസ്‌ എന്നും വിളി​ച്ചി​രു​ന്നു.) ഇവരെ തമ്മിൽ വേർതി​രി​ച്ച​റി​യാൻ ഇദ്ദേഹത്തെ ചില​പ്പോ​ഴൊ​ക്കെ ജില്ലാ​ഭ​ര​ണാ​ധി​കാ​രി​യായ ഫിലി​പ്പോസ്‌ എന്നു വിളി​ച്ചി​രു​ന്നു.​—മത്ത 16:13-ന്റെ പഠനക്കു​റി​പ്പും കാണുക.

ഇതൂര്യ: തെളി​വ​നു​സ​രിച്ച്‌ ലബാനോൻ, ആൻറി-ലബാനോൻ മലനി​ര​ക​ളു​ടെ അടുത്തായി, ഗലീലക്കടലിന്റെ വടക്കു​കി​ഴക്ക്‌ കാണുന്ന ഒരു ചെറിയ പ്രദേശം. അതിനു കൃത്യ​മാ​യി നിശ്ചയിച്ച ഒരു അതിർത്തി ഇല്ല.​—അനു. ബി10 കാണുക.

ത്രഖോ​നി​ത്തി: “നിരപ്പ​ല്ലാത്ത” എന്ന്‌ അർഥമുള്ള ഒരു ഗ്രീക്ക്‌ മൂലപ​ദ​ത്തിൽനിന്ന്‌ വന്നിരി​ക്കുന്ന പേര്‌. ആ പ്രദേശത്തിന്റെ നിരപ്പ​ല്ലാത്ത ഭൂപ്ര​കൃ​തി​യെ സൂചി​പ്പി​ക്കുന്ന ഒരു പേരാ​യി​രി​ക്കാം ഇത്‌. ഇതൂര്യ​യു​ടെ കിഴക്ക്‌, മുമ്പ്‌ ബാശാൻ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന പ്രദേശത്തിന്റെ (ആവ 3:3-14) ഭാഗമാ​യി​രു​ന്നു ത്രഖോ​നി​ത്തി ദേശം. അതിന്റെ വിസ്‌തീർണം ഏതാണ്ട്‌ 900 ചതുര​ശ്ര​കി​ലോ​മീ​റ്റർ മാത്ര​മാ​യി​രു​ന്നു. ദമസ്‌കൊ​സിന്‌ ഏതാണ്ട്‌ 40 കി.മീ. തെക്കു​കി​ഴ​ക്കാ​യി​രു​ന്നു അതിന്റെ വടക്കേ അതിർത്തി.

ലുസാ​ന്യാസ്‌: യോഹ​ന്നാൻ സ്‌നാ​പകൻ ശുശ്രൂഷ തുടങ്ങിയ സമയത്ത്‌, ലുസാ​ന്യാസ്‌ റോമൻ ജില്ലയായ അബി​ലേ​ന​യു​ടെ “ജില്ലാ​ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു” എന്നു ലൂക്കോസിന്റെ വിവരണം പറയുന്നു. എന്നാൽ ഇക്കാര്യ​ത്തിൽ ലൂക്കോ​സി​നു തെറ്റു പറ്റി​യെന്നു ചില വിമർശകർ വാദിച്ചു. യഥാർഥ​ത്തിൽ അബി​ലേ​ന​യ്‌ക്ക്‌ അടുത്തു​ത​ന്നെ​യുള്ള കാൽസി​സി​ലെ രാജാ​വാ​യി​രുന്ന ലുസാ​ന്യാസ്‌ ആണ്‌ ലൂക്കോസിന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും അദ്ദേഹം ലൂക്കോസ്‌ സൂചി​പ്പിച്ച സമയത്തി​നും ദശാബ്ദ​ങ്ങൾക്കു മുമ്പ്‌, ബി.സി. 34-നോട​ടുത്ത്‌ കൊല്ല​പ്പെ​ട്ടെ​ന്നും ആയിരു​ന്നു അവരുടെ വാദം. പക്ഷേ ആ വാദം തെറ്റാ​ണെന്നു തെളിഞ്ഞു. കാരണം തിബെ​ര്യൊസ്‌ റോമൻ ചക്രവർത്തി​യാ​യി​രുന്ന സമയത്ത്‌ ലുസാ​ന്യാസ്‌ എന്നു പേരുള്ള ഒരു ജില്ലാ​ഭ​ര​ണാ​ധി​കാ​രി​യു​ണ്ടാ​യി​രു​ന്നെന്നു സൂചി​പ്പി​ക്കുന്ന ഒരു ലിഖിതം സിറി​യ​യി​ലെ ദമസ്‌കൊ​സിന്‌ അടുത്തുള്ള അബില​യിൽനിന്ന്‌ (അബി​ലേ​ന​യു​ടെ തലസ്ഥാനം.) പിന്നീടു കണ്ടെടു​ത്തു.​—അനു. ബി10 കാണുക.

അബിലേന: ഒരു റോമൻ ജില്ലയാ​യി​രുന്ന അബി​ലേ​ന​യ്‌ക്ക്‌ ആ പേര്‌ വന്നത്‌ അതിന്റെ തലസ്ഥാ​ന​മായ അബില​യിൽനി​ന്നാണ്‌. ഹെർമോൻ പർവത​ത്തി​നു വടക്ക്‌, ആൻറി-ലബാനോൻ മലനി​രകൾ സ്ഥിതി​ചെ​യ്യുന്ന പ്രദേ​ശ​ത്താണ്‌ അതിന്റെ സ്ഥാനം.​—പദാവ​ലി​യിൽ “ലബാനോൻ മലനി​രകൾ” കാണുക.

സെഖര്യ: “യഹോവ ഓർത്തി​രി​ക്കു​ന്നു” എന്ന്‌ അർഥമുള്ള എബ്രാ​യ​പേ​രിൽനിന്ന്‌ വന്നത്‌. ചില ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങ​ളിൽ ഈ പേരിന്റെ ഗ്രീക്കു​രൂ​പ​ത്തോ​ടു സാമ്യ​മുള്ള “സഖറി​യാസ്‌” എന്ന പദമാണു കാണു​ന്നത്‌.

യഹൂദ്യ വിജന​ഭൂ​മി: പൊതു​വേ ആൾപ്പാർപ്പി​ല്ലാത്ത തരിശു​ഭൂ​മി. യഹൂദ്യ മലനി​ര​ക​ളിൽനിന്ന്‌ കിഴ​ക്കോട്ട്‌ യോർദാൻ നദിയു​ടെ​യും ചാവു​ക​ട​ലി​ന്റെ​യും പടിഞ്ഞാ​റൻതീ​രം വരെ [മുകളിൽനിന്ന്‌ താഴെ​വരെ ഏകദേശം 1,200 മീറ്റർ (3,900 അടി).] വ്യാപി​ച്ചു​കി​ട​ക്കുന്ന പ്രദേശം. ഈ പ്രദേ​ശത്ത്‌, ചാവു​ക​ട​ലി​ന്റെ വടക്കുള്ള ഒരു ഭാഗത്താണ്‌ യോഹ​ന്നാൻ ശശ്രൂഷ തുടങ്ങി​യത്‌.​—പദാവലിയിൽ “വിജനഭൂമി” കാണുക.

മുഖ്യ​പു​രോ​ഹി​ത​നാ​യി അന്നാസും . . . കയ്യഫയും: സ്‌നാ​പ​ക​യോ​ഹ​ന്നാൻ ശുശ്രൂഷ ആരംഭിച്ച കാലത്ത്‌ ജൂതപൗ​രോ​ഹി​ത്യം പ്രധാ​ന​മാ​യും ശക്തരായ രണ്ടു പുരു​ഷ​ന്മാ​രു​ടെ നിയ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നെന്നു ലൂക്കോസ്‌ സൂചി​പ്പി​ക്കു​ന്നു. സിറി​യ​യി​ലെ റോമൻ ഗവർണ​റാ​യി​രുന്ന കുറേ​ന്യൊസ്‌ ഏതാണ്ട്‌ എ.ഡി. 6-ലോ 7-ലോ മഹാപു​രോ​ഹി​ത​നാ​യി നിയമിച്ച അന്നാസ്‌ ഏകദേശം എ.ഡി. 15 വരെ ആ സ്ഥാനത്ത്‌ തുടർന്നു. റോമാ​ക്കാർ അദ്ദേഹത്തെ ആ സ്ഥാനത്തു​നിന്ന്‌ നീക്കി​യ​തോ​ടെ അദ്ദേഹ​ത്തി​നു മഹാപു​രോ​ഹി​തൻ എന്ന ഔദ്യോ​ഗി​ക​സ്ഥാ​ന​പ്പേര്‌ നഷ്ടമാ​യെ​ങ്കി​ലും മുൻമ​ഹാ​പു​രോ​ഹി​ത​നും ജൂതപു​രോ​ഹി​ത​ന്മാ​രു​ടെ മുഖ്യ​വ​ക്താ​വും എന്ന നിലയിൽ അദ്ദേഹം തുടർന്നും വലിയ അധികാ​ര​വും സ്വാധീ​ന​വും ചെലു​ത്തി​യി​രു​ന്നു. അദ്ദേഹത്തിന്റെ അഞ്ച്‌ ആൺമക്കൾ മഹാപു​രോ​ഹി​ത​ന്മാ​രാ​യി സേവി​ച്ചി​ട്ടുണ്ട്‌. മരുമ​ക​നായ കയ്യഫയും ഏകദേശം എ.ഡി. 18 മുതൽ എ.ഡി. 36 വരെയുള്ള കാലത്ത്‌ മഹാപു​രോ​ഹി​ത​നാ​യി​രു​ന്നു. അതു​കൊണ്ട്‌ എ.ഡി. 29-ൽ കയ്യഫയാ​യി​രു​ന്നു മഹാപു​രോ​ഹി​ത​നെ​ങ്കി​ലും അന്നാസിന്‌ അന്നുണ്ടാ​യി​രുന്ന പ്രമു​ഖ​സ്ഥാ​നം കണക്കി​ലെ​ടുത്ത്‌ അദ്ദേഹത്തെ ‘മുഖ്യ​പു​രോ​ഹി​തൻ’ എന്നു വിളി​ക്കു​ന്ന​തിൽ തെറ്റില്ല.​—യോഹ 18:13, 24; പ്രവൃ 4:6.

യോഹ​ന്നാൻ: ലൂക്കോസിന്റെ വിവര​ണ​ത്തിൽ മാത്രമേ യോഹ​ന്നാ​നെ സെഖര്യ​യു​ടെ മകനായി പരിച​യ​പ്പെ​ടു​ത്തു​ന്നു​ള്ളൂ. (ലൂക്ക 1:5-ന്റെ പഠനക്കു​റി​പ്പു കാണുക.) യോഹ​ന്നാ​നു ദൈവത്തിന്റെ സന്ദേശം ലഭിച്ചു എന്നു പറഞ്ഞി​രി​ക്കു​ന്ന​തും ലൂക്കോസ്‌ മാത്ര​മാണ്‌. സെപ്‌റ്റുവജിന്റിൽ ഏലിയ പ്രവാ​ച​ക​നെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ കാണുന്ന പദപ്ര​യോ​ഗ​ത്തോ​ടു (1രാജ 17:2; 20:28; 21:28) ലൂക്കോസിന്റെ ഈ വാക്കു​കൾക്കു സമാന​ത​യുണ്ട്‌ എന്നതു ശ്രദ്ധേ​യ​മാണ്‌. ഏലിയ പ്രവാ​ചകൻ യോഹ​ന്നാ​നെ ചിത്രീ​ക​രി​ച്ചെന്ന്‌ ഓർക്കുക. (മത്ത 11:14; 17:10-13) ആദ്യത്തെ മൂന്നു സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങ​ളും (മത്തായി, മർക്കോസ്‌, ലൂക്കോസ്‌) യോഹ​ന്നാൻ വിജന​ഭൂ​മി​യിൽ കഴിഞ്ഞി​രു​ന്ന​താ​യി പറയു​ന്നു​ണ്ടെ​ങ്കി​ലും അത്‌ ‘യഹൂദ്യ വിജന​ഭൂ​മി​യാ​ണെന്ന്‌’ എടുത്തു​പ​റ​ഞ്ഞി​രി​ക്കു​ന്നതു മത്തായി മാത്ര​മാണ്‌. പൊതു​വേ ആൾപ്പാർപ്പി​ല്ലാത്ത ഈ തരിശു​പ്ര​ദേശം യഹൂദ്യ മലനി​ര​ക​ളിൽനിന്ന്‌ കിഴ​ക്കോട്ട്‌ യോർദാൻ നദിയു​ടെ​യും ചാവുകടലിന്റെയും പടിഞ്ഞാ​റൻതീ​രം​വരെ [മുകളിൽനിന്ന്‌ താഴെ​വരെ ഏകദേശം 1,200 മീറ്റർ (3,900 അടി).] വ്യാപി​ച്ചു​കി​ട​ന്നി​രു​ന്നു.​—മത്ത 3:1-ന്റെ പഠനക്കു​റി​പ്പു കാണുക.

മാനസാന്തരത്തെ പ്രതീകപ്പെടുത്തുന്ന സ്‌നാനം: അക്ഷ. “മാനസാന്തരസ്‌നാനം.” സ്‌നാനം അവരുടെ പാപങ്ങളെ കഴുകിക്കളഞ്ഞില്ല. അങ്ങനെയെങ്കിൽ ആളുകൾ യോഹന്നാനാൽ സ്‌നാനമേൽക്കുന്നതിന്റെ പ്രയോജനം എന്തായിരുന്നു? ആ സ്‌നാനമേറ്റവർ, മോശയിലൂടെ നൽകിയ നിയമത്തിന്‌ എതിരെയുള്ള പാപങ്ങൾ പരസ്യമായി ഏറ്റുപറഞ്ഞ്‌ പശ്ചാത്തപിച്ചത്‌, സ്വന്തം പെരുമാറ്റരീതികൾക്കു മാറ്റം വരുത്താനുള്ള അവരുടെ ഉറച്ച തീരുമാനത്തിന്റെ തെളിവായിരുന്നു. പശ്ചാത്താപമുള്ള ഈ മനോഭാവമാകട്ടെ അവരെ ക്രിസ്‌തുവിലേക്കു നയിക്കുകയും ചെയ്‌തു. (ഗല 3:24) വാസ്‌തവത്തിൽ യോഹന്നാൻ ഇതിലൂടെ, ദൈവം നൽകിയ “രക്ഷ” കാണാൻ ഒരു ജനത്തെ ഒരുക്കുകയായിരുന്നു.​—ലൂക്ക 3:​3-6; മത്ത 3:​2, 8, 11 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “പശ്ചാത്താപം”; “സ്‌നാനം; സ്‌നാനപ്പെടുത്തുക” എന്നിവയും കാണുക.

മാനസാന്തരത്തെ പ്രതീ​ക​പ്പെ​ടു​ത്തുന്ന സ്‌നാനം: മർ 1:4-ന്റെ പഠനക്കു​റി​പ്പു കാണുക.

യഹോവ: യശ 40:3-ൽനിന്നുള്ള ഉദ്ധരണി​യാണ്‌ ഇത്‌. അതിന്റെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവത്തിന്റെ പേരിനെ പ്രതി​നി​ധാ​നം ചെയ്യുന്ന നാല്‌ എബ്രാ​യ​വ്യ​ഞ്‌ജ​നാ​ക്ഷ​രങ്ങൾ (അതിന്റെ ലിപ്യ​ന്ത​രണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം. (അനു. സി കാണുക.) ആ പ്രവചനം യോഹ​ന്നാൻ സ്‌നാ​പ​ക​നിൽ നിറ​വേ​റു​ന്ന​താ​യി ലൂക്കോസ്‌ ഇവിടെ പറഞ്ഞി​രി​ക്കു​ന്നു. പിതാവിന്റെ പ്രതിനിധിയായി, പിതാവിന്റെ നാമത്തിൽ വരാനി​രി​ക്കുന്ന യേശുവിന്റെ വരവ്‌ അറിയി​ക്കു​ന്ന​വ​നാ​യി​രി​ക്കും സ്‌നാ​പ​ക​യോ​ഹ​ന്നാൻ എന്ന അർഥത്തി​ലാണ്‌ അദ്ദേഹം യഹോ​വ​യ്‌ക്കു വഴി ഒരുക്കും എന്നു പറഞ്ഞി​രി​ക്കു​ന്നത്‌. (യോഹ 5:43; 8:29) ഈ പ്രവചനം തന്നിൽ നിറ​വേ​റി​യെന്നു സ്‌നാ​പ​ക​യോ​ഹ​ന്നാൻതന്നെ പറയു​ന്ന​താ​യി യോഹന്നാന്റെ സുവി​ശേ​ഷ​ത്തിൽ കാണാം.​—യോഹ 1:23.

നിങ്ങളെ . . . സ്‌നാ​ന​പ്പെ​ടു​ത്തു​ന്നു: അഥവാ “നിങ്ങളെ നിമജ്ജനം ചെയ്യുന്നു.” ബാപ്‌റ്റി​ഡ്‌സോ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം “മുക്കുക; ആഴ്‌ത്തുക” എന്നൊ​ക്കെ​യാണ്‌. സ്‌നാ​ന​പ്പെ​ടുന്ന ആളെ പൂർണ​മാ​യി മുക്കണ​മെന്നു മറ്റു ബൈബിൾഭാ​ഗ​ങ്ങ​ളും സൂചി​പ്പി​ക്കു​ന്നു. ഒരിക്കൽ യോർദാൻ താ​ഴ്‌വ​ര​യി​ലെ ശലേമിന്‌ അടുത്തുള്ള ഒരു സ്ഥലത്തു​വെച്ച്‌ യോഹ​ന്നാൻ ആളുകളെ സ്‌നാ​ന​പ്പെ​ടു​ത്തി​യത്‌ ‘അവിടെ ധാരാളം വെള്ളമു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌ ’ എന്നു ബൈബിൾ പറയുന്നു. (യോഹ 3:23) ഫിലി​പ്പോസ്‌ എത്യോ​പ്യൻ ഷണ്ഡനെ സ്‌നാ​ന​പ്പെ​ടു​ത്തി​യ​പ്പോൾ രണ്ടു​പേ​രും “വെള്ളത്തിൽ ഇറങ്ങി” എന്നു കാണുന്നു. (പ്രവൃ 8:38) 2രാജ 5:14-ൽ നയമാൻ “യോർദാ​നിൽ ഏഴു പ്രാവ​ശ്യം മുങ്ങി” എന്നു പറയു​ന്നി​ടത്ത്‌ സെപ്‌റ്റു​വ​ജി​ന്റിൽ കാണു​ന്ന​തും ഇതേ പദംത​ന്നെ​യാണ്‌.

സ്‌നാ​ന​മേൽക്കാൻ: അഥവാ, “നിമജ്ജനം ചെയ്യപ്പെടാൻ; മുങ്ങാൻ.”​—മത്ത 3:11-ന്റെ പഠനക്കു​റി​പ്പു കാണുക.

മാനസാ​ന്ത​ര​പ്പെ​ടുക: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അക്ഷരാർഥം “മനസ്സു മാറ്റുക” എന്നാണ്‌. ചിന്തയി​ലോ മനോ​ഭാ​വ​ത്തി​ലോ ഉദ്ദേശ്യ​ത്തി​ലോ വരുത്തുന്ന മാറ്റത്തെ ഇത്‌ അർഥമാ​ക്കു​ന്നു. ദൈവത്തെ പ്രസാ​ദി​പ്പി​ക്കാ​നും ദൈവ​വു​മാ​യി ഒരു ബന്ധത്തി​ലേക്കു വരാനും ഒരു വ്യക്തി മാറ്റങ്ങൾ വരുത്തണം എന്നാണു ‘മാനസാ​ന്ത​ര​പ്പെ​ടുക’ എന്ന പദം ഇവിടെ അർഥമാ​ക്കു​ന്നത്‌.​—മത്ത 3:8, 11 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും പദാവ​ലി​യിൽ “മാനസാ​ന്തരം” എന്നതും കാണുക.

മാനസാ​ന്ത​രം: അക്ഷ. “മനസ്സു​മാ​റ്റം.”​—മത്ത 3:2, 8 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും പദാവ​ലി​യും കാണുക.

മാനസാ​ന്ത​ര​ത്തി​നു യോജിച്ച ഫലം: യോഹ​ന്നാൻ പറഞ്ഞ കാര്യങ്ങൾ കേൾക്കു​ന്ന​വ​രു​ടെ മനസ്സി​നോ മനോ​ഭാ​വ​ത്തി​നോ വരുന്ന മാറ്റത്തെ സൂചി​പ്പി​ക്കുന്ന തെളി​വു​ക​ളെ​യും പ്രവൃ​ത്തി​ക​ളെ​യും കുറി​ക്കു​ന്നു.​—മത്ത 3:8; പ്രവൃ 26:20; മത്ത 3:2, 11 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും പദാവ​ലി​യിൽ “മാനസാ​ന്തരം” എന്നതും കാണുക.

നികു​തി​പി​രി​വു​കാർ: ധാരാളം ജൂതന്മാർ റോമൻ അധികാ​രി​കൾക്കു​വേണ്ടി നികുതി പിരി​ച്ചി​രു​ന്നു. ഈ നികു​തി​പി​രി​വു​കാ​രോ​ടു ജനങ്ങൾക്കു വെറു​പ്പാ​യി​രു​ന്നു. കാരണം, തങ്ങൾ വെറു​ത്തി​രുന്ന ഒരു വിദേ​ശ​ശ​ക്തി​യു​മാ​യി ചേർന്ന്‌ പ്രവർത്തി​ച്ചി​രു​ന്ന​വ​രാ​യി​രു​ന്നു അവർ. പോരാ​ത്ത​തിന്‌, ഔദ്യോ​ഗി​ക​മാ​യി അംഗീ​ക​രി​ച്ചി​രു​ന്ന​തി​ലും കൂടുതൽ നികുതി അവർ ഈടാ​ക്കു​ക​യും ചെയ്‌തി​രു​ന്നു. മറ്റു ജൂതന്മാർ ഈ നികു​തി​പി​രി​വു​കാ​രെ പൊതു​വേ അകറ്റി​നി​റു​ത്തി​യി​രു​ന്നു. പാപി​ക​ളു​ടെ​യും വേശ്യ​മാ​രു​ടെ​യും അതേ തട്ടിലാണ്‌ ഇവരെ​യും കണ്ടിരു​ന്നത്‌.​—മത്ത 11:19; 21:32.

നികുതി പിരി​ക്കു​ന്നവർ: മത്ത 5:46-ന്റെ പഠനക്കു​റി​പ്പു കാണുക.

അന്യാ​യ​മാ​യി ഈടാ​ക്കി​യത്‌: അഥവാ “വ്യാജാ​രോ​പണം നടത്തി ഈടാ​ക്കി​യത്‌.”—ലൂക്ക 3:14-ന്റെ പഠനക്കു​റി​പ്പു കാണുക.

പട്ടാള​ക്കാർ: തെളി​വ​നു​സ​രിച്ച്‌ ഇവർ ജൂതവം​ശ​ജ​രായ പടയാ​ളി​ക​ളാ​യി​രു​ന്നു. ഇറക്കു​മതി-കയറ്റു​മതി സാധന​ങ്ങ​ളു​ടെ നികു​തി​യോ മറ്റു നികു​തി​ക​ളോ പിരി​ക്കു​ന്നത്‌ ഇവരുടെ ജോലി​യിൽ ഉൾപ്പെ​ട്ടി​രു​ന്നു. ദൈവ​മായ യഹോ​വ​യു​മാ​യി ഉടമ്പടി​ബ​ന്ധ​ത്തി​ലു​ള്ള​വ​രാ​യി​രു​ന്നു ആ ജൂതപ​ട​യാ​ളി​കൾ. ആളുക​ളിൽനിന്ന്‌ പണവും മറ്റും ബലമായി പിടി​ച്ചു​വാ​ങ്ങി​യി​രുന്ന അന്നത്തെ പടയാ​ളി​കൾ മറ്റു പല കുറ്റകൃ​ത്യ​ങ്ങൾക്കും കുപ്ര​സി​ദ്ധ​രാ​യി​രു​ന്നു. എന്നാൽ മാനസാ​ന്ത​രത്തെ പ്രതീ​ക​പ്പെ​ടു​ത്തുന്ന സ്‌നാ​ന​മേൽക്ക​ണ​മെ​ങ്കിൽ അവർ അതെല്ലാം ഉപേക്ഷി​ക്ക​ണ​മാ​യി​രു​ന്നു.​—മത്ത 3:8.

കള്ളക്കുറ്റം ചുമത്തുക: ഇവിടെ കാണുന്ന ഗ്രീക്കു​പദം (സൈക്കോഫാന്റിയോ) ലൂക്ക 19:8-ൽ ‘അന്യാ​യ​മാ​യി ഈടാ​ക്കുക’ എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. (ലൂക്ക 19:8-ന്റെ പഠനക്കു​റി​പ്പു കാണുക.) ഈ ക്രിയ​യു​ടെ അക്ഷരാർഥം “അത്തിപ്പഴം കാട്ടി സ്വന്തമാ​ക്കുക” എന്നാ​ണെന്നു പറയ​പ്പെ​ടു​ന്നു. ഈ പദത്തിന്റെ ഉത്ഭവ​ത്തെ​ക്കു​റിച്ച്‌ പല അഭി​പ്രാ​യ​ങ്ങ​ളുണ്ട്‌. അതിൽ ഒന്ന്‌ ഇതാണ്‌: പുരാ​ത​ന​കാ​ലത്തെ ആതൻസിൽ, അത്തിപ്പ​ഴങ്ങൾ ആ പ്രവി​ശ്യ​യിൽനിന്ന്‌ കയറ്റു​മതി ചെയ്യു​ന്നതു നിരോ​ധി​ച്ചി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ അത്തിപ്പഴം കയറ്റു​മതി ചെയ്യാൻ ശ്രമി​ക്കു​ന്നു എന്ന ആരോ​പണം ഉന്നയിച്ച്‌ ഒരാളെ ഭയപ്പെ​ടു​ത്താൻ നോക്കുന്ന വ്യക്തിയെ “അത്തിപ്പഴം കാട്ടു​ന്നവൻ” എന്നു വിളി​ച്ചി​രു​ന്നു. പിൽക്കാ​ലത്ത്‌, വ്യാജാ​രോ​പ​ണങ്ങൾ ഉന്നയിച്ച്‌ ആളുകളെ ചൂഷണം ചെയ്യു​ന്ന​വ​രെ​യോ മറ്റുള്ള​വരെ ഭീഷണി​പ്പെ​ടു​ത്തി കാര്യം സാധി​ക്കു​ന്ന​വ​രെ​യോ കുറി​ക്കാൻ ഈ പേര്‌ ഉപയോ​ഗി​ച്ചു​തു​ടങ്ങി.

കിട്ടു​ന്ന​തു​കൊണ്ട്‌: അഥവാ, “കിട്ടുന്ന വേതനംകൊണ്ട്‌; കിട്ടുന്ന കൂലി​കൊണ്ട്‌.” ഇവിടെ ഈ പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു സൈന്യ​വു​മാ​യി ബന്ധപ്പെട്ട ഒരു സാങ്കേ​തി​ക​പ​ദ​മാ​യി​ട്ടാണ്‌. അതിന്‌ ഒരു പടയാ​ളി​യു​ടെ വേതനത്തെയോ, ഭക്ഷണത്തി​നും മറ്റു ചെലവു​കൾക്കും വേണ്ടി കൊടു​ക്കുന്ന പണത്തെ​യോ കുറി​ക്കാ​നാ​കും. ആദ്യകാ​ലത്ത്‌ പടയാ​ളി​കൾക്കു നൽകി​യി​രുന്ന ആനുകൂ​ല്യ​ങ്ങ​ളിൽ ഭക്ഷണവും മറ്റ്‌ അവശ്യ​വ​സ്‌തു​ക്ക​ളും ഉൾപ്പെ​ട്ടി​രു​ന്നി​രി​ക്കാം. സാധ്യതയനുസരിച്ച്‌, യോഹന്നാന്റെ അടു​ത്തേക്കു വന്ന ജൂതപ​ട​യാ​ളി​കൾ പ്രധാ​ന​മാ​യും ഇറക്കു​മതി-കയറ്റു​മതി സാധന​ങ്ങ​ളു​ടെ നികു​തി​യോ മറ്റു നികു​തി​ക​ളോ പിരി​ക്കു​ന്ന​വ​രാ​യി​രു​ന്നു. അക്കാലത്ത്‌ പട്ടാള​ക്കാ​രു​ടെ വേതനം തുച്ഛമാ​യി​രു​ന്ന​തു​കൊണ്ട്‌ തങ്ങളുടെ അധികാ​രം ഉപയോ​ഗിച്ച്‌ ആളുകളെ ചൂഷണം ചെയ്‌ത്‌ പണമു​ണ്ടാ​ക്കുന്ന ഒരു രീതി അവർക്കു​ണ്ടാ​യി​രു​ന്നെന്നു തോന്നു​ന്നു. ഇതു കണക്കി​ലെ​ടു​ത്താ​യി​രി​ക്കാം യോഹ​ന്നാൻ അവർക്ക്‌ ഇങ്ങനെ​യൊ​രു ഉപദേശം കൊടു​ത്തത്‌. 1കൊ 9:7-ൽ “സ്വന്തം ചെലവിൽ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പദപ്ര​യോ​ഗ​ത്തി​ലും ഇതേ പദം കാണാം. ഒരു ക്രിസ്‌തീയ ‘പടയാ​ളിക്ക്‌’ അർഹത​പ്പെട്ട വേതന​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ക​യാ​യി​രു​ന്നു പൗലോസ്‌ അവിടെ.

വരവ്‌ പ്രതീ​ക്ഷി​ച്ചി​രു​ന്ന​തു​കൊണ്ട്‌: അഥവാ, “വരവി​നാ​യി പ്രതീ​ക്ഷ​യോ​ടെ കാത്തി​രു​ന്ന​തു​കൊണ്ട്‌.” യേശുവിന്റെ ജനന​ത്തെ​ക്കു​റിച്ച്‌ ദൈവ​ദൂ​ത​ന്മാർ നടത്തിയ പ്രഖ്യാ​പ​ന​വും ആ സന്ദേശം ആട്ടിട​യ​ന്മാർ എല്ലാവ​രെ​യും അറിയി​ച്ച​തും ആയിരി​ക്കാം ആളുക​ളിൽ ഇത്രയ​ധി​കം ആകാംക്ഷ ജനിപ്പി​ച്ചത്‌. (ലൂക്ക 2:8-11, 17, 18) ദേവാ​ല​യ​ത്തിൽവെച്ച്‌ പ്രവാ​ചി​ക​യായ അന്ന കുട്ടി​യെ​ക്കു​റിച്ച്‌ എല്ലാവ​രോ​ടും സംസാ​രി​ച്ച​തും മറ്റൊരു കാരണ​മാ​യി​രു​ന്നി​രി​ക്കാം. (ലൂക്ക 2:36-38) ഇതിനു പുറമേ, ‘ജൂതന്മാരുടെ രാജാ​വാ​യി പിറന്ന​വനെ’ ‘വണങ്ങാൻ വന്നതാണു തങ്ങൾ’ എന്ന ജ്യോ​ത്സ്യ​ന്മാ​രു​ടെ വാക്കുകൾ ഹെരോ​ദി​ലും മുഖ്യ​പു​രോ​ഹി​ത​ന്മാ​രി​ലും ശാസ്‌ത്രി​മാ​രി​ലും യരുശ​ലേ​മി​ലെ മറ്റെല്ലാ​വ​രി​ലും വലിയ സ്വാധീ​നം ചെലു​ത്തി​യെ​ന്നും നമ്മൾ വായി​ക്കു​ന്നു.​—മത്ത 2:1-4.

നിങ്ങളെ . . . സ്‌നാ​ന​പ്പെ​ടു​ത്തു​ന്നു: അഥവാ “നിങ്ങളെ നിമജ്ജനം ചെയ്യുന്നു.” ബാപ്‌റ്റി​ഡ്‌സോ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം “മുക്കുക; ആഴ്‌ത്തുക” എന്നൊ​ക്കെ​യാണ്‌. സ്‌നാ​ന​പ്പെ​ടുന്ന ആളെ പൂർണ​മാ​യി മുക്കണ​മെന്നു മറ്റു ബൈബിൾഭാ​ഗ​ങ്ങ​ളും സൂചി​പ്പി​ക്കു​ന്നു. ഒരിക്കൽ യോർദാൻ താ​ഴ്‌വ​ര​യി​ലെ ശലേമിന്‌ അടുത്തുള്ള ഒരു സ്ഥലത്തു​വെച്ച്‌ യോഹ​ന്നാൻ ആളുകളെ സ്‌നാ​ന​പ്പെ​ടു​ത്തി​യത്‌ ‘അവിടെ ധാരാളം വെള്ളമു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌ ’ എന്നു ബൈബിൾ പറയുന്നു. (യോഹ 3:23) ഫിലി​പ്പോസ്‌ എത്യോ​പ്യൻ ഷണ്ഡനെ സ്‌നാ​ന​പ്പെ​ടു​ത്തി​യ​പ്പോൾ രണ്ടു​പേ​രും “വെള്ളത്തിൽ ഇറങ്ങി” എന്നു കാണുന്നു. (പ്രവൃ 8:38) 2രാജ 5:14-ൽ നയമാൻ “യോർദാ​നിൽ ഏഴു പ്രാവ​ശ്യം മുങ്ങി” എന്നു പറയു​ന്നി​ടത്ത്‌ സെപ്‌റ്റു​വ​ജി​ന്റിൽ കാണു​ന്ന​തും ഇതേ പദംത​ന്നെ​യാണ്‌.

സ്‌നാനപ്പെടുത്തുന്നു: മത്ത 3:11-ന്റെ പഠനക്കു​റി​പ്പു കാണുക.

ജില്ലാ​ഭ​ര​ണാ​ധി​കാ​രി: സംസ്ഥാ​ന​ത്തി​ന്റെ നാലിൽ ഒന്നിന്റെ ഭരണാ​ധി​കാ​രി (tetrarch) എന്ന്‌ അർഥം വരുന്ന ഒരു പദമാണു മൂലഭാ​ഷ​യിൽ കാണു​ന്നത്‌. റോമൻ അധികാ​രി​ക​ളു​ടെ കീഴിൽ, അവരുടെ അംഗീ​കാ​ര​ത്തോ​ടെ മാത്രം ഭരണം നടത്തി​യി​രുന്ന ഒരു ജില്ലാ​ഭ​ര​ണാ​ധി​കാ​രി​യെ​യോ ഒരു പ്രദേ​ശ​ത്തി​ന്റെ പ്രഭു​വി​നെ​യോ ആണ്‌ ഈ പദം കുറി​ച്ചി​രു​ന്നത്‌. ഗലീല​യും പെരി​യ​യും ആയിരു​ന്നു ഹെരോദ്‌ അന്തിപ്പാ​സി​ന്റെ ഭരണ​പ്ര​ദേശം.​—മർ 6:14-ന്റെ പഠനക്കു​റി​പ്പു താരത​മ്യം ചെയ്യുക.

ജില്ലാഭരണാധികാരി: മത്ത 14:1-ന്റെ പഠനക്കു​റി​പ്പു കാണുക.

യേശു പ്രാർഥി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ: ലൂക്കോസ്‌ തന്റെ സുവി​ശേ​ഷ​ത്തിൽ പ്രാർഥ​ന​യ്‌ക്കു പ്രത്യേ​ക​പ്ര​ധാ​ന്യം നൽകി​യി​ട്ടുണ്ട്‌. യേശുവിന്റെ പല പ്രാർഥ​ന​ക​ളെ​ക്കു​റി​ച്ചും ലൂക്കോസ്‌ മാത്രമേ പറഞ്ഞി​ട്ടു​ള്ളൂ. ഈ വാക്യം അതി​നൊ​രു ഉദാഹ​ര​ണ​മാണ്‌. സ്‌നാ​ന​സ​മ​യത്ത്‌ യേശു പ്രാർഥി​ക്കു​ക​യാ​യി​രു​ന്നു എന്ന വിശദാം​ശം ലൂക്കോസ്‌ ഇവിടെ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. യേശുവിന്റെ ആ പ്രാർഥ​ന​യി​ലെ പ്രധാ​ന​പ്പെട്ട ചില ഭാഗങ്ങ​ളാണ്‌, സാധ്യ​ത​യ​നു​സ​രിച്ച്‌ പൗലോസ്‌ പിൽക്കാ​ലത്ത്‌ രേഖ​പ്പെ​ടു​ത്തി​യത്‌. (എബ്ര 10:5-9) ഇനി യേശുവിന്റെ മറ്റു ചില പ്രാർഥ​ന​ക​ളെ​ക്കു​റിച്ച്‌ ലൂക്കോസ്‌ മാത്രം പറഞ്ഞി​രി​ക്കുന്ന വാക്യ​ങ്ങ​ളാണ്‌ ലൂക്ക 5:16; 6:12; 9:18, 28; 11:1; 23:46 എന്നിവ.

ആകാശം തുറന്നു: സാധ്യ​ത​യ​നു​സ​രിച്ച്‌ അപ്പോൾ, യേശു സ്വർഗ​ത്തി​ലെ കാര്യങ്ങൾ അറിയാൻ ദൈവം ഇടയാക്കി. മനുഷ്യ​നാ​യി വരുന്ന​തി​നു മുമ്പ്‌ സ്വർഗ​ത്തി​ലു​ണ്ടാ​യി​രുന്ന ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള ഓർമ​ക​ളും ഇതിൽ ഉൾപ്പെ​ട്ടി​രു​ന്നി​രി​ക്കാം. സ്‌നാ​ന​ത്തി​നു ശേഷം യേശു ഉപയോ​ഗിച്ച ചില പദപ്രയോഗങ്ങൾ, പ്രത്യേ​കിച്ച്‌ എ.ഡി. 33-ലെ പെസഹാ​രാ​ത്രി​യിൽ യേശു നടത്തിയ ഹൃദയം​ഗ​മ​മായ പ്രാർഥന, ഈ വസ്‌തു​ത​യ്‌ക്ക്‌ അടിവ​ര​യി​ടു​ന്നു. ഭൂമി​യിൽ ഒരു മനുഷ്യ​നാ​യി ജനിക്കു​ന്ന​തി​നു മുമ്പുള്ള ജീവി​ത​ത്തെ​ക്കു​റിച്ച്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നെ​ന്നും താൻ സ്വർഗ​ത്തി​ലാ​യി​രു​ന്ന​പ്പോൾ പിതാവ്‌ പറയു​ക​യും ചെയ്യു​ക​യും ചെയ്‌ത കാര്യങ്ങൾ യേശു ഓർക്കു​ന്നു​ണ്ടാ​യി​രു​ന്നെ​ന്നും സ്വർഗ​ത്തിൽ തനിക്കു​ണ്ടാ​യി​രുന്ന മഹത്ത്വം യേശുവിന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നെ​ന്നും ആണ്‌ ആ പദപ്ര​യോ​ഗങ്ങൾ സൂചി​പ്പി​ക്കു​ന്നത്‌. (യോഹ 6:46; 7:28, 29; 8:26, 28, 38; 14:2; 17:5) സ്‌നാനമേറ്റ്‌, അഭി​ഷേകം ചെയ്യ​പ്പെ​ട്ട​പ്പോ​ഴാ​യി​രി​ക്കാം ഈ ഓർമകൾ യേശു​വി​നു തിരികെ ലഭിച്ചത്‌.

നീ എന്റെ പ്രിയപുത്രൻ: ഒരു ആത്മജീവിയായിരുന്നപ്പോൾ യേശു ദൈവത്തിന്റെ പുത്രനായിരുന്നു. (യോഹ 3:16) മനുഷ്യനായി ജനിച്ചശേഷവും യേശു, പൂർണനായിരുന്ന ആദാമിനെപ്പോലെ, ‘ദൈവത്തിന്റെ മകനായിരുന്നു.’ (ലൂക്ക 1:35; 3:38) എന്നാൽ ഇവിടെ യേശു ആരാണെന്നു തിരിച്ചറിയിക്കാൻവേണ്ടി മാത്രം ദൈവം പറഞ്ഞ വാക്കുകളാണ്‌ ഇതെന്നു തോന്നുന്നില്ല. സാധ്യതയനുസരിച്ച്‌, ഈ പ്രസ്‌താവന നടത്തുകയും ഒപ്പം പരിശുദ്ധാത്മാവിനെ പകരുകയും ചെയ്‌തതിലൂടെ യേശു എന്ന മനുഷ്യനെ തന്റെ ആത്മീയമകനായി ജനിപ്പിച്ചെന്നു സൂചിപ്പിക്കുകയായിരുന്നു ദൈവം. അങ്ങനെ ‘വീണ്ടും ജനിച്ച’ യേശുവിനു സ്വർഗത്തിലെ ജീവനിലേക്കു മടങ്ങാനുള്ള പ്രത്യാശ ലഭിച്ചെന്നും ആത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടതോടെ യേശു ദൈവത്തിന്റെ നിയുക്ത രാജാവും മഹാപുരോഹിതനും ആയെന്നും സൂചിപ്പിക്കുകയായിരുന്നിരിക്കാം ദൈവം.​—യോഹ 3:3-6; 6:51; ലൂക്ക 1:31-33-ഉം എബ്ര 2:17; 5:1, 4-10; 7:1-3-ഉം താരതമ്യം ചെയ്യുക.

നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു: അഥവാ “നിന്നെ ഞാൻ അംഗീകരിച്ചിരിക്കുന്നു; നിന്നിൽ ഞാൻ വളരെ സംപ്രീതനാണ്‌.” മത്ത 12:18-ലും ഇതേ പദപ്രയോഗമാണു കാണുന്നത്‌. അതാകട്ടെ, വാഗ്‌ദത്തമിശിഹയെക്കുറിച്ച്‌ അഥവാ ക്രിസ്‌തുവിനെക്കുറിച്ച്‌ പറയുന്ന യശ 42:1-ൽനിന്നുള്ള ഉദ്ധരണിയാണ്‌. പരിശുദ്ധാത്മാവിനെ പകർന്നതും പുത്രനെക്കുറിച്ചുള്ള ദൈവത്തിന്റെ പ്രസ്‌താവനയും യേശുവാണു വാഗ്‌ദത്തമിശിഹ എന്ന കാര്യം വ്യക്തമായി തിരിച്ചറിയിച്ചു.​—മത്ത 3:​17; 12:18 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

മേഘത്തിൽനിന്ന്‌ ഒരു ശബ്ദവും ഉണ്ടായി: സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങ​ളിൽ, യഹോവ മനുഷ്യ​രോ​ടു നേരിട്ട്‌ സംസാ​രി​ച്ച​തി​നെ​ക്കു​റിച്ച്‌ പറയുന്ന മൂന്നു സന്ദർഭ​ങ്ങ​ളുണ്ട്‌. അതിൽ രണ്ടാമ​ത്തേ​താണ്‌ ഇത്‌.​—ലൂക്ക 3:22; യോഹ 12:28 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

പ്രാവിന്റെ രൂപത്തിൽ: പ്രാവു​കളെ ബലിയാ​യി അർപ്പി​ച്ചു​കൊണ്ട്‌ വിശു​ദ്ധ​കാ​ര്യ​ങ്ങൾക്ക്‌ ഉപയോ​ഗി​ച്ചി​രു​ന്നു. (മർ 11:15; യോഹ 2:14-16) ഒരു പ്രതീ​ക​മാ​യും അവയെ​ക്കു​റിച്ച്‌ പറഞ്ഞിട്ടുണ്ട്‌; നിഷ്‌ക​ള​ങ്ക​ത​യു​ടെ​യും നിർമ​ല​ത​യു​ടെ​യും പ്രതീ​ക​മാ​യി​രു​ന്നു അവ. (മത്ത 10:16) നോഹ അയച്ച പ്രാവ്‌ ഒലിവി​ല​യു​മാ​യി പെട്ടക​ത്തി​ലേക്കു മടങ്ങി​വ​ന്നതു പ്രളയ​ജലം ഇറങ്ങി​ത്തു​ട​ങ്ങി​യെ​ന്നും (ഉൽ 8:11) സ്വസ്ഥത​യു​ടെ​യും സമാധാനത്തിന്റെയും നാളുകൾ സമീപി​ച്ചി​രി​ക്കു​ന്നെ​ന്നും സൂചി​പ്പി​ച്ചു. (ഉൽ 5:29) യേശുവിന്റെ സ്‌നാ​ന​സ​മ​യത്ത്‌ യഹോവ പ്രാവി​നെ ഉപയോ​ഗി​ച്ചതു മിശിഹ എന്ന നിലയിൽ യേശു ചെയ്യാൻപോ​കുന്ന കാര്യ​ങ്ങ​ളി​ലേക്കു ശ്രദ്ധ ക്ഷണിക്കാ​നാ​യി​രി​ക്കാം. കാരണം നിർമ​ല​നും പാപര​ഹി​ത​നും ആയ ദൈവ​പു​ത്രൻ മനുഷ്യ​കു​ല​ത്തി​നു​വേണ്ടി തന്റെ ജീവൻ ബലിയർപ്പി​ക്കു​ക​യും അങ്ങനെ തന്റെ ഭരണത്തിൻകീ​ഴിൽ സ്വസ്ഥത​യും സമാധാ​ന​വും നിറഞ്ഞ കാലം വരുന്ന​തിന്‌ അടിസ്ഥാ​ന​മി​ടു​ക​യും ചെയ്യു​മാ​യി​രു​ന്നു. ദൈവത്തിന്റെ പരിശു​ദ്ധാ​ത്മാവ്‌ അഥവാ ചലനാ​ത്മ​ക​ശക്തി സ്‌നാ​ന​സ​മ​യത്ത്‌ യേശുവിന്റെ മേൽ ഇറങ്ങിവന്നപ്പോൾ, വേഗത്തിൽ ചിറക​ടിച്ച്‌ കൂടണ​യുന്ന പ്രാവി​നെ​പ്പോ​ലെ കാണ​പ്പെ​ട്ടി​രി​ക്കാം.

നീ എന്റെ പ്രിയ​പു​ത്രൻ: മർ 1:11-ന്റെ പഠനക്കു​റി​പ്പു കാണുക.

നിന്നിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു: മർ 1:11-ന്റെ പഠനക്കു​റി​പ്പു കാണുക.

ആകാശ​ത്തു​നിന്ന്‌ ഒരു ശബ്ദം: സുവിശേഷവിവരണങ്ങളിൽ, മനുഷ്യർക്കു കേൾക്കാ​വുന്ന രീതി​യിൽ യഹോവ സംസാ​രി​ച്ച​തി​നെ​ക്കു​റിച്ച്‌ പറയുന്ന മൂന്നു സന്ദർഭ​ങ്ങ​ളുണ്ട്‌. അതിൽ ആദ്യ​ത്തേ​താണ്‌ ഇത്‌.​—ലൂക്ക 9:35; യോഹ 12:28 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ശെയൽതീ​യേൽ നേരി​യു​ടെ മകൻ: 1ദിന 3:17; മത്ത 1:12 എന്നീ വാക്യ​ങ്ങ​ളിൽ ശെയൽതീ​യേ​ലി​നെ നേരി​യു​ടെ മകൻ എന്നല്ല യഖൊ​ന്യ​യു​ടെ മകൻ എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. ഒരുപക്ഷേ ശെയൽതീ​യേൽ നേരി​യു​ടെ മകളെ​യാ​യി​രി​ക്കാം വിവാഹം കഴിച്ചത്‌. അങ്ങനെ​യെ​ങ്കിൽ നേരി​യു​ടെ മരുമ​ക​നാ​യി​രു​ന്നു ശെയൽതീ​യേൽ. അതു​കൊ​ണ്ടു​തന്നെ അദ്ദേഹത്തെ “നേരി​യു​ടെ മകൻ” എന്നു വിളി​ക്കാ​മാ​യി​രു​ന്നു. എബ്രാ​യ​വം​ശാ​വ​ലി​ക​ളിൽ ഒരു വ്യക്തി​യു​ടെ മരുമ​കനെ മകൻ എന്നു വിളി​ക്കു​ന്നതു സാധാ​ര​ണ​മാ​യി​രു​ന്നു. മറിയ​യു​ടെ അപ്പനാ​യി​രു​ന്നു ഹേലി എങ്കിലും ലൂക്കോസ്‌ “ഹേലി​യു​ടെ മകൻ” എന്നു യോ​സേ​ഫി​നെ വിളി​ക്കാ​നുള്ള കാരണ​വും ഇതുത​ന്നെ​യാ​യി​രു​ന്നി​രി​ക്കാം.​—ലൂക്ക 3:23-ന്റെ പഠനക്കു​റി​പ്പു കാണുക.

യേശു​ക്രി​സ്‌തു​വി​ന്റെ ചരിത്രം: ദാവീ​ദി​ന്റെ മകനായ ശലോ​മോ​നി​ലൂ​ടെ​യുള്ള വംശപ​ര​മ്പ​ര​യാ​ണു മത്തായി രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ലൂക്കോസ്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​താ​കട്ടെ നാഥാ​നി​ലൂ​ടെ​യുള്ള വംശപ​ര​മ്പ​ര​യും. (മത്ത 1:6, 7; ലൂക്ക 3:31) നിയമ​പ​ര​മാ​യി യേശു​വി​ന്റെ പിതാ​വാ​യി​രുന്ന യോ​സേഫ്‌ ശലോ​മോ​ന്റെ പിൻത​ല​മു​റ​ക്കാ​ര​നാ​യി​രു​ന്നു. യേശു​വി​നു ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തി​ന്മേ​ലുള്ള നിയമ​പ​ര​മായ അവകാ​ശ​മാണ്‌ മത്തായി ഇതിലൂ​ടെ സ്ഥാപി​ച്ചെ​ടു​ക്കു​ന്നത്‌. തെളി​വ​നു​സ​രിച്ച്‌ ലൂക്കോസ്‌ രേഖ​പ്പെ​ടു​ത്തി​യതു മറിയ​യു​ടെ വംശപ​ര​മ്പ​ര​യാണ്‌. അതിലൂ​ടെ യേശു ജനനം​കൊണ്ട്‌ ദാവീ​ദി​ന്റെ പിൻത​ല​മു​റ​ക്കാ​ര​നാ​ണെന്ന വസ്‌തുത അദ്ദേഹം തെളി​യി​ച്ചു.

യോ​സേഫ്‌: മത്തായി​യു​ടെ വിവര​ണ​ത്തിൽ യോ​സേ​ഫും യേശു​വും തമ്മിലുള്ള ബന്ധം പറയു​ന്നി​ടത്ത്‌ യോ​സേ​ഫി​നു യേശു “ജനിച്ചു” എന്നല്ല കാണു​ന്നത്‌. (മത്ത 1:2-ന്റെ പഠനക്കു​റി​പ്പു കാണുക.) യോ​സേ​ഫി​നെ​ക്കു​റിച്ച്‌ മറിയ​യു​ടെ ഭർത്താവ്‌ എന്നു മാത്രം പറഞ്ഞിട്ട്‌, മറിയ​യിൽനിന്ന്‌ ക്രിസ്‌തു എന്നു വിളി​ക്കുന്ന യേശു ജനിച്ചു എന്നു പറഞ്ഞി​രി​ക്കു​ന്നു. ജനനം​കൊണ്ട്‌ യോ​സേ​ഫി​ന്റെ മകന​ല്ലെ​ങ്കി​ലും യോ​സേ​ഫി​ന്റെ വളർത്തു​മ​ക​നാ​യ​തു​കൊണ്ട്‌ യേശു നിയമ​പ​ര​മാ​യി ദാവീ​ദി​ന്റെ അനന്തരാ​വ​കാ​ശി​യാ​ണെന്ന വസ്‌തു​ത​യ്‌ക്കാ​ണു മത്തായി​യു​ടെ വംശാ​വലി അടിവ​ര​യി​ടു​ന്നത്‌. എന്നാൽ അമ്മയായ മറിയ​യി​ലൂ​ടെ യേശു ജനനം​കൊണ്ട്‌ ദാവീ​ദി​ന്റെ അനന്തരാ​വ​കാ​ശി​യാ​ണെന്നു ലൂക്കോ​സി​ന്റെ വംശാ​വലി തെളി​യി​ക്കു​ന്നു.

ശെയൽതീ​യേൽ നേരി​യു​ടെ മകൻ: 1ദിന 3:17; മത്ത 1:12 എന്നീ വാക്യ​ങ്ങ​ളിൽ ശെയൽതീ​യേ​ലി​നെ നേരി​യു​ടെ മകൻ എന്നല്ല യഖൊ​ന്യ​യു​ടെ മകൻ എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. ഒരുപക്ഷേ ശെയൽതീ​യേൽ നേരി​യു​ടെ മകളെ​യാ​യി​രി​ക്കാം വിവാഹം കഴിച്ചത്‌. അങ്ങനെ​യെ​ങ്കിൽ നേരി​യു​ടെ മരുമ​ക​നാ​യി​രു​ന്നു ശെയൽതീ​യേൽ. അതു​കൊ​ണ്ടു​തന്നെ അദ്ദേഹത്തെ “നേരി​യു​ടെ മകൻ” എന്നു വിളി​ക്കാ​മാ​യി​രു​ന്നു. എബ്രാ​യ​വം​ശാ​വ​ലി​ക​ളിൽ ഒരു വ്യക്തി​യു​ടെ മരുമ​കനെ മകൻ എന്നു വിളി​ക്കു​ന്നതു സാധാ​ര​ണ​മാ​യി​രു​ന്നു. മറിയ​യു​ടെ അപ്പനാ​യി​രു​ന്നു ഹേലി എങ്കിലും ലൂക്കോസ്‌ “ഹേലി​യു​ടെ മകൻ” എന്നു യോ​സേ​ഫി​നെ വിളി​ക്കാ​നുള്ള കാരണ​വും ഇതുത​ന്നെ​യാ​യി​രു​ന്നി​രി​ക്കാം.​—ലൂക്ക 3:23-ന്റെ പഠനക്കു​റി​പ്പു കാണുക.

ശുശ്രൂഷ ആരംഭി​ക്കു​മ്പോൾ: അഥവാ, “പ്രവർത്തനം തുടങ്ങിയപ്പോൾ; പഠിപ്പി​ക്കാൻ തുടങ്ങി​യ​പ്പോൾ.” അക്ഷ. “തുടങ്ങിയപ്പോൾ; ആരംഭി​ച്ച​പ്പോൾ.” യേശുവിന്റെ ഭൗമി​ക​ശു​ശ്രൂ​ഷ​യു​ടെ തുടക്ക​ത്തെ​ക്കു​റിച്ച്‌ പറയുന്ന പ്രവൃ 1:21, 22; 10:37, 38 വാക്യ​ങ്ങ​ളി​ലും ലൂക്കോസ്‌ ഇതേ ഗ്രീക്കു​പ​ദ​പ്ര​യോ​ഗ​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. യേശുവിന്റെ പരസ്യ​ശു​ശ്രൂ​ഷ​യിൽ ആളുക​ളോ​ടു പ്രസം​ഗി​ക്കു​ന്ന​തും അവരെ പഠിപ്പി​ക്കു​ന്ന​തും ശിഷ്യ​രാ​ക്കു​ന്ന​തും ഉൾപ്പെ​ട്ടി​രു​ന്നു.

യോസേഫിന്റെ മകനാ​ണെന്നു ജനം കരുതി: യേശുവിന്റെ ജീവൻ ഉളവാ​യതു പരിശു​ദ്ധാ​ത്മാ​വി​നാൽ ആയതു​കൊണ്ട്‌ യോ​സേഫ്‌ യേശുവിന്റെ വളർത്തു​പി​താവ്‌ മാത്ര​മാ​യി​രു​ന്നു. എന്നാൽ യേശു​വി​നെ വളർത്തി​യതു യോ​സേ​ഫും മറിയ​യും ആയിരുന്നതിനാൽ, അതു കണ്ട നസറെ​ത്തു​കാർ യേശു സ്വാഭാ​വി​ക​മാ​യും യോസേഫിന്റെ മകനാ​ണെന്നു കരുതി. നസറെ​ത്തു​കാർ യേശു​വി​നെ ‘മരപ്പണിക്കാരന്റെ മകൻ’ എന്നും ‘യോസേഫിന്റെ മകൻ’ എന്നും വിളി​ച്ച​താ​യി കാണുന്ന മത്ത 13:55; ലൂക്ക 4:22 എന്നീ വാക്യങ്ങൾ അതു ശരി​വെ​ക്കു​ക​യും ചെയ്യുന്നു. ഒരിക്കൽ യേശുവിന്റെ വാക്കുകൾ കേട്ട്‌ ഇടറി​പ്പോയ ആളുകൾ ഇങ്ങനെ പറഞ്ഞതാ​യും നമ്മൾ വായി​ക്കു​ന്നു: “ഇവൻ യോസേഫിന്റെ മകനായ യേശു​വല്ലേ? ഇവന്റെ അപ്പനെ​യും അമ്മയെ​യും നമുക്ക്‌ അറിയാ​വു​ന്ന​തല്ലേ?” (യോഹ 6:42) ഇനി, ഫിലി​പ്പോസ്‌ നഥന​യേ​ലി​നോട്‌ ‘യോസേഫിന്റെ മകനായ യേശു​വി​നെ’ കണ്ടെത്തി​യ​തി​നെ​ക്കു​റി​ച്ചും പറഞ്ഞു. (യോഹ 1:45) എന്നാൽ യേശു ‘യോസേഫിന്റെ മകനാണ്‌’ എന്നതു പൊതു​ജ​നാ​ഭി​പ്രാ​യം മാത്ര​മാ​യി​രു​ന്നു എന്നതിനു ലൂക്കോസിന്റെ വിവര​ണ​ത്തി​ലെ ഈ ഭാഗം അടിവ​ര​യി​ടു​ന്നു.

മകനാ​ണെന്നു ജനം കരുതി: മറ്റൊരു സാധ്യത, “മകനാ​ണെ​ന്ന​തി​നു നിയമ​പ​ര​മായ അടിസ്ഥാ​ന​മു​ണ്ടാ​യി​രു​ന്നു.” ഇവിടെ കാണുന്ന ഗ്രീക്കു​പ​ദ​പ്ര​യോ​ഗ​ത്തിന്‌ ഇങ്ങനെ​യും ഒരു അർഥം വരാവു​ന്ന​തു​കൊണ്ട്‌ ചില പണ്ഡിത​ന്മാർ ആ പരിഭാ​ഷ​യെ​യാണ്‌ അനുകൂ​ലി​ക്കു​ന്നത്‌. ഇവിടെ ആ പദപ്ര​യോ​ഗ​വും ആശയപ​ര​മാ​യി ചേരും. കാരണം യേശു യോസേഫിന്റെ മകനാ​ണെ​ന്ന​തി​നുള്ള നിയമ​പ​ര​മായ അടിസ്ഥാ​ന​മാ​യി അന്നു വംശാ​വലി രേഖകൾ ലഭ്യമാ​യി​രു​ന്നു. എന്നാൽ പുതിയ ലോക ഭാഷാ​ന്ത​ര​ത്തിൽ കാണുന്ന പദപ്ര​യോ​ഗ​ത്തെ​യാ​ണു മിക്ക പണ്ഡിത​ന്മാ​രും അനുകൂ​ലി​ക്കു​ന്നത്‌.

യോ​സേഫ്‌ ഹേലി​യു​ടെ മകൻ: “യാക്കോ​ബി​നു മറിയ​യു​ടെ ഭർത്താ​വായ യോ​സേഫ്‌ ജനിച്ചു” എന്നാണു മത്ത 1:16-ൽ കാണു​ന്നത്‌. എന്നാൽ ലൂക്കോസിന്റെ വിവര​ണ​ത്തിൽ “യോ​സേഫ്‌ ഹേലി​യു​ടെ മകൻ” ആണെന്നു പറഞ്ഞി​രി​ക്കു​ന്നു. യോ​സേഫ്‌ ഹേലി​യു​ടെ മരുമകൻ ആണെന്ന അർഥത്തി​ലാ​യി​രി​ക്കാം അങ്ങനെ പറഞ്ഞി​രി​ക്കു​ന്നത്‌. (സമാന​മായ ഒരു സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ ലൂക്ക 3:27-ന്റെ പഠനക്കു​റി​പ്പിൽ പറയു​ന്നുണ്ട്‌.) ഒരു വ്യക്തി​യു​ടെ മകളി​ലൂ​ടെ​യുള്ള വംശാ​വ​ലി​രേഖ തയ്യാറാ​ക്കു​മ്പോൾ പുരു​ഷ​ന്മാർക്കു പ്രാധാ​ന്യം കൊടു​ക്കു​ന്നതു ജൂതന്മാർക്കി​ട​യി​ലെ ഒരു രീതി​യാ​യി​രു​ന്നു. അതു​കൊ​ണ്ടാ​യി​രി​ക്കാം ലൂക്കോസ്‌ ഹേലി​യു​ടെ മകളായ മറിയ​യു​ടെ പേര്‌ ഉൾപ്പെ​ടു​ത്താ​തെ മറിയ​യു​ടെ ഭർത്താ​വി​നെ​ക്കു​റിച്ച്‌ മകൻ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌. തെളി​വ​നു​സ​രിച്ച്‌ ലൂക്കോസ്‌ തയ്യാറാ​ക്കിയ യേശുവിന്റെ വംശാ​വ​ലി​രേഖ മറിയ​യി​ലൂ​ടെ​യു​ള്ള​താ​യി​രു​ന്ന​തു​കൊണ്ട്‌, സാധ്യ​ത​യ​നു​സ​രിച്ച്‌ ഹേലി മറിയ​യു​ടെ അപ്പനാ​യി​രു​ന്നു. അങ്ങനെ​യെ​ങ്കിൽ യേശുവിന്റെ അമ്മവഴി​ക്കുള്ള മുത്തച്ഛ​നാ​യി​രു​ന്നു ഹേലി.​—മത്ത 1:1, 16; ലൂക്ക 3:27 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

യോ​സേഫ്‌ ഹേലി​യു​ടെ മകൻ: “യാക്കോ​ബി​നു മറിയ​യു​ടെ ഭർത്താ​വായ യോ​സേഫ്‌ ജനിച്ചു” എന്നാണു മത്ത 1:16-ൽ കാണു​ന്നത്‌. എന്നാൽ ലൂക്കോസിന്റെ വിവര​ണ​ത്തിൽ “യോ​സേഫ്‌ ഹേലി​യു​ടെ മകൻ” ആണെന്നു പറഞ്ഞി​രി​ക്കു​ന്നു. യോ​സേഫ്‌ ഹേലി​യു​ടെ മരുമകൻ ആണെന്ന അർഥത്തി​ലാ​യി​രി​ക്കാം അങ്ങനെ പറഞ്ഞി​രി​ക്കു​ന്നത്‌. (സമാന​മായ ഒരു സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ ലൂക്ക 3:27-ന്റെ പഠനക്കു​റി​പ്പിൽ പറയു​ന്നുണ്ട്‌.) ഒരു വ്യക്തി​യു​ടെ മകളി​ലൂ​ടെ​യുള്ള വംശാ​വ​ലി​രേഖ തയ്യാറാ​ക്കു​മ്പോൾ പുരു​ഷ​ന്മാർക്കു പ്രാധാ​ന്യം കൊടു​ക്കു​ന്നതു ജൂതന്മാർക്കി​ട​യി​ലെ ഒരു രീതി​യാ​യി​രു​ന്നു. അതു​കൊ​ണ്ടാ​യി​രി​ക്കാം ലൂക്കോസ്‌ ഹേലി​യു​ടെ മകളായ മറിയ​യു​ടെ പേര്‌ ഉൾപ്പെ​ടു​ത്താ​തെ മറിയ​യു​ടെ ഭർത്താ​വി​നെ​ക്കു​റിച്ച്‌ മകൻ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌. തെളി​വ​നു​സ​രിച്ച്‌ ലൂക്കോസ്‌ തയ്യാറാ​ക്കിയ യേശുവിന്റെ വംശാ​വ​ലി​രേഖ മറിയ​യി​ലൂ​ടെ​യു​ള്ള​താ​യി​രു​ന്ന​തു​കൊണ്ട്‌, സാധ്യ​ത​യ​നു​സ​രിച്ച്‌ ഹേലി മറിയ​യു​ടെ അപ്പനാ​യി​രു​ന്നു. അങ്ങനെ​യെ​ങ്കിൽ യേശുവിന്റെ അമ്മവഴി​ക്കുള്ള മുത്തച്ഛ​നാ​യി​രു​ന്നു ഹേലി.​—മത്ത 1:1, 16; ലൂക്ക 3:27 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

സെരു​ബ്ബാ​ബേൽ ശെയൽതീയേലിന്റെ മകൻ: സെരു​ബ്ബാ​ബേ​ലി​നെ മിക്ക​പ്പോ​ഴും “ശെയൽതീയേലിന്റെ മകൻ” എന്നാണു വിളി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും (എസ്ര 3:2, 8; 5:2; നെഹ 12:1; ഹഗ്ഗ 1:1, 12, 14; 2:2, 23; മത്ത 1:12) ഒരിടത്ത്‌ അദ്ദേഹത്തെ ശെയൽതീയേലിന്റെ സഹോ​ദ​ര​നായ ‘പെദാ​യ​യു​ടെ ആൺമക്ക​ളിൽ’ ഒരാളാ​യാ​ണു പറഞ്ഞി​രി​ക്കു​ന്നത്‌. (1ദിന 3:17-19) സാധ്യതയനുസരിച്ച്‌, സെരു​ബ്ബാ​ബേൽ പെദാ​യ​യു​ടെ മകനാ​യി​രു​ന്നെ​ങ്കി​ലും നിയമ​പ​ര​മാ​യി അദ്ദേഹത്തെ ശെയൽതീയേലിന്റെ മകനാ​യി​ട്ടാ​ണു കണക്കാ​ക്കി​യി​രു​ന്ന​തെന്നു തോന്നു​ന്നു. ഒരുപക്ഷേ സെരു​ബ്ബാ​ബേൽ ഒരു കുട്ടി​യാ​യി​രു​ന്ന​പ്പോൾത്തന്നെ പെദായ മരിക്കു​ക​യും തുടർന്ന്‌ പെദാ​യ​യു​ടെ ഏറ്റവും മൂത്ത സഹോ​ദ​ര​നായ ശെയൽതീ​യേൽ സെരു​ബ്ബാ​ബേ​ലി​നെ സ്വന്തം മകനായി വളർത്തു​ക​യും ചെയ്‌തി​രി​ക്കാം. ഇനി, ശെയൽതീ​യേൽ കുട്ടി​ക​ളി​ല്ലാ​തെ മരിച്ചിട്ട്‌ പെദായ അദ്ദേഹത്തിന്റെ ഭാര്യയെ ദേവര​വി​വാ​ഹം കഴി​ച്ചെ​ങ്കിൽ ആ സ്‌ത്രീ​യിൽ പെദാ​യ​യ്‌ക്കു​ണ്ടായ മകനെ ശെയൽതീയേലിന്റെ നിയമ​പ​ര​മായ അവകാ​ശി​യാ​യി കണ്ടതാ​കാ​നും സാധ്യ​ത​യുണ്ട്‌.

ശെയൽതീ​യേൽ നേരി​യു​ടെ മകൻ: 1ദിന 3:17; മത്ത 1:12 എന്നീ വാക്യ​ങ്ങ​ളിൽ ശെയൽതീ​യേ​ലി​നെ നേരി​യു​ടെ മകൻ എന്നല്ല യഖൊ​ന്യ​യു​ടെ മകൻ എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. ഒരുപക്ഷേ ശെയൽതീ​യേൽ നേരി​യു​ടെ മകളെ​യാ​യി​രി​ക്കാം വിവാഹം കഴിച്ചത്‌. അങ്ങനെ​യെ​ങ്കിൽ നേരി​യു​ടെ മരുമ​ക​നാ​യി​രു​ന്നു ശെയൽതീ​യേൽ. അതു​കൊ​ണ്ടു​തന്നെ അദ്ദേഹത്തെ “നേരി​യു​ടെ മകൻ” എന്നു വിളി​ക്കാ​മാ​യി​രു​ന്നു. എബ്രാ​യ​വം​ശാ​വ​ലി​ക​ളിൽ ഒരു വ്യക്തി​യു​ടെ മരുമ​കനെ മകൻ എന്നു വിളി​ക്കു​ന്നതു സാധാ​ര​ണ​മാ​യി​രു​ന്നു. മറിയ​യു​ടെ അപ്പനാ​യി​രു​ന്നു ഹേലി എങ്കിലും ലൂക്കോസ്‌ “ഹേലി​യു​ടെ മകൻ” എന്നു യോ​സേ​ഫി​നെ വിളി​ക്കാ​നുള്ള കാരണ​വും ഇതുത​ന്നെ​യാ​യി​രു​ന്നി​രി​ക്കാം.​—ലൂക്ക 3:23-ന്റെ പഠനക്കു​റി​പ്പു കാണുക.

യേശു: “യഹോവ രക്ഷയാണ്‌” എന്ന്‌ അർഥമുള്ള എബ്രാ​യ​പേ​രു​ക​ളായ യേശുവ അഥവാ യോശുവ (യഹോ​ശുവ എന്നതിന്റെ ഹ്രസ്വ​രൂ​പങ്ങൾ) എന്നതിനു തുല്യ​മായ പേര്‌.

യേശു: അഥവാ, “യോശുവ (യേശുവ).” ചില പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ “യോസെ” എന്നാണു കാണു​ന്നത്‌.​—മത്ത 1:21-ന്റെ പഠനക്കു​റി​പ്പു കാണുക.

യേശു​ക്രി​സ്‌തു​വി​ന്റെ ചരിത്രം: ദാവീ​ദി​ന്റെ മകനായ ശലോ​മോ​നി​ലൂ​ടെ​യുള്ള വംശപ​ര​മ്പ​ര​യാ​ണു മത്തായി രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ലൂക്കോസ്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​താ​കട്ടെ നാഥാ​നി​ലൂ​ടെ​യുള്ള വംശപ​ര​മ്പ​ര​യും. (മത്ത 1:6, 7; ലൂക്ക 3:31) നിയമ​പ​ര​മാ​യി യേശു​വി​ന്റെ പിതാ​വാ​യി​രുന്ന യോ​സേഫ്‌ ശലോ​മോ​ന്റെ പിൻത​ല​മു​റ​ക്കാ​ര​നാ​യി​രു​ന്നു. യേശു​വി​നു ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തി​ന്മേ​ലുള്ള നിയമ​പ​ര​മായ അവകാ​ശ​മാണ്‌ മത്തായി ഇതിലൂ​ടെ സ്ഥാപി​ച്ചെ​ടു​ക്കു​ന്നത്‌. തെളി​വ​നു​സ​രിച്ച്‌ ലൂക്കോസ്‌ രേഖ​പ്പെ​ടു​ത്തി​യതു മറിയ​യു​ടെ വംശപ​ര​മ്പ​ര​യാണ്‌. അതിലൂ​ടെ യേശു ജനനം​കൊണ്ട്‌ ദാവീ​ദി​ന്റെ പിൻത​ല​മു​റ​ക്കാ​ര​നാ​ണെന്ന വസ്‌തുത അദ്ദേഹം തെളി​യി​ച്ചു.

യോ​സേഫ്‌: മത്തായി​യു​ടെ വിവര​ണ​ത്തിൽ യോ​സേ​ഫും യേശു​വും തമ്മിലുള്ള ബന്ധം പറയു​ന്നി​ടത്ത്‌ യോ​സേ​ഫി​നു യേശു “ജനിച്ചു” എന്നല്ല കാണു​ന്നത്‌. (മത്ത 1:2-ന്റെ പഠനക്കു​റി​പ്പു കാണുക.) യോ​സേ​ഫി​നെ​ക്കു​റിച്ച്‌ മറിയ​യു​ടെ ഭർത്താവ്‌ എന്നു മാത്രം പറഞ്ഞിട്ട്‌, മറിയ​യിൽനിന്ന്‌ ക്രിസ്‌തു എന്നു വിളി​ക്കുന്ന യേശു ജനിച്ചു എന്നു പറഞ്ഞി​രി​ക്കു​ന്നു. ജനനം​കൊണ്ട്‌ യോ​സേ​ഫി​ന്റെ മകന​ല്ലെ​ങ്കി​ലും യോ​സേ​ഫി​ന്റെ വളർത്തു​മ​ക​നാ​യ​തു​കൊണ്ട്‌ യേശു നിയമ​പ​ര​മാ​യി ദാവീ​ദി​ന്റെ അനന്തരാ​വ​കാ​ശി​യാ​ണെന്ന വസ്‌തു​ത​യ്‌ക്കാ​ണു മത്തായി​യു​ടെ വംശാ​വലി അടിവ​ര​യി​ടു​ന്നത്‌. എന്നാൽ അമ്മയായ മറിയ​യി​ലൂ​ടെ യേശു ജനനം​കൊണ്ട്‌ ദാവീ​ദി​ന്റെ അനന്തരാ​വ​കാ​ശി​യാ​ണെന്നു ലൂക്കോ​സി​ന്റെ വംശാ​വലി തെളി​യി​ക്കു​ന്നു.

യോ​സേഫ്‌ ഹേലി​യു​ടെ മകൻ: “യാക്കോ​ബി​നു മറിയ​യു​ടെ ഭർത്താ​വായ യോ​സേഫ്‌ ജനിച്ചു” എന്നാണു മത്ത 1:16-ൽ കാണു​ന്നത്‌. എന്നാൽ ലൂക്കോസിന്റെ വിവര​ണ​ത്തിൽ “യോ​സേഫ്‌ ഹേലി​യു​ടെ മകൻ” ആണെന്നു പറഞ്ഞി​രി​ക്കു​ന്നു. യോ​സേഫ്‌ ഹേലി​യു​ടെ മരുമകൻ ആണെന്ന അർഥത്തി​ലാ​യി​രി​ക്കാം അങ്ങനെ പറഞ്ഞി​രി​ക്കു​ന്നത്‌. (സമാന​മായ ഒരു സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ ലൂക്ക 3:27-ന്റെ പഠനക്കു​റി​പ്പിൽ പറയു​ന്നുണ്ട്‌.) ഒരു വ്യക്തി​യു​ടെ മകളി​ലൂ​ടെ​യുള്ള വംശാ​വ​ലി​രേഖ തയ്യാറാ​ക്കു​മ്പോൾ പുരു​ഷ​ന്മാർക്കു പ്രാധാ​ന്യം കൊടു​ക്കു​ന്നതു ജൂതന്മാർക്കി​ട​യി​ലെ ഒരു രീതി​യാ​യി​രു​ന്നു. അതു​കൊ​ണ്ടാ​യി​രി​ക്കാം ലൂക്കോസ്‌ ഹേലി​യു​ടെ മകളായ മറിയ​യു​ടെ പേര്‌ ഉൾപ്പെ​ടു​ത്താ​തെ മറിയ​യു​ടെ ഭർത്താ​വി​നെ​ക്കു​റിച്ച്‌ മകൻ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌. തെളി​വ​നു​സ​രിച്ച്‌ ലൂക്കോസ്‌ തയ്യാറാ​ക്കിയ യേശുവിന്റെ വംശാ​വ​ലി​രേഖ മറിയ​യി​ലൂ​ടെ​യു​ള്ള​താ​യി​രു​ന്ന​തു​കൊണ്ട്‌, സാധ്യ​ത​യ​നു​സ​രിച്ച്‌ ഹേലി മറിയ​യു​ടെ അപ്പനാ​യി​രു​ന്നു. അങ്ങനെ​യെ​ങ്കിൽ യേശുവിന്റെ അമ്മവഴി​ക്കുള്ള മുത്തച്ഛ​നാ​യി​രു​ന്നു ഹേലി.​—മത്ത 1:1, 16; ലൂക്ക 3:27 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

നാഥാൻ: ദാവീ​ദി​നു ബത്ത്‌-ശേബയിൽ ജനിച്ച ഈ മകന്റെ പിൻത​ല​മു​റ​ക്കാ​രി​യാ​യി​രു​ന്നു മറിയ. (2ശമു 5:13, 14; 1ദിന 3:5) ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ നാഥാ​നെ​ക്കു​റിച്ച്‌ ഇവിടെ മാത്രമേ കാണു​ന്നു​ള്ളൂ. ലൂക്കോസ്‌ രേഖ​പ്പെ​ടു​ത്തിയ യേശുവിന്റെ വംശാ​വ​ലി​ക്കു മത്തായി​യു​ടേ​തിൽനിന്ന്‌ വ്യത്യാ​സ​മു​ണ്ടെ​ങ്കി​ലും പേരു​ക​ളു​ടെ കാര്യ​ത്തിൽ കാണുന്ന വ്യത്യാസത്തിന്റെ പ്രധാ​ന​കാ​രണം ഇതാണ്‌: ലൂക്കോസ്‌ രേഖ​പ്പെ​ടു​ത്തിയ വംശാ​വലി ദാവീദിന്റെ മകനായ നാഥാ​നി​ലൂ​ടെ ഉള്ളതും മത്തായി രേഖ​പ്പെ​ടു​ത്തിയ വംശാ​വലി ദാവീദിന്റെ മകനായ ശലോ​മോ​നി​ലൂ​ടെ ഉള്ളതും ആണ്‌. (മത്ത 1:6, 7) തെളി​വ​നു​സ​രിച്ച്‌ ലൂക്കോസ്‌ രേഖ​പ്പെ​ടു​ത്തി​യതു മറിയ​യു​ടെ വംശപ​ര​മ്പ​ര​യാണ്‌. അതിലൂ​ടെ യേശു ജനനം​കൊണ്ട്‌ ദാവീദിന്റെ പിൻത​ല​മു​റ​ക്കാ​ര​നാ​ണെന്ന വസ്‌തുത അദ്ദേഹം തെളി​യി​ച്ചു. എന്നാൽ മത്തായി തെളിയിക്കുന്നത്‌, യേശു​വി​നു ദാവീദിന്റെ സിംഹാ​സ​ന​ത്തി​ന്മേ​ലുള്ള നിയമ​പ​ര​മായ അവകാ​ശ​മാണ്‌. കാരണം നിയമ​പ​ര​മാ​യി യേശുവിന്റെ പിതാ​വാ​യി​രുന്ന യോ​സേഫ്‌ ശലോമോന്റെ പിൻത​ല​മു​റ​ക്കാ​ര​നാ​യി​രു​ന്നു. യോ​സേഫ്‌ യേശുവിന്റെ വളർത്ത​ച്ഛ​നാ​യി​രു​ന്നെന്നു മത്തായി​യു​ടെ​യും ലൂക്കോസിന്റെയും വിവര​ണങ്ങൾ സൂചി​പ്പി​ക്കു​ന്നു.​—മത്ത 1:1, 16; ലൂക്ക 3:23-എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ശൽമോൻ: ചില പുരാതന ഗ്രീക്കു​കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ “സാലാ” എന്നും മറ്റു ചിലതിൽ “ശൽമോൻ” എന്നും കാണുന്നു. ശൽമോൻ യരീ​ഹൊ​യി​ലെ രാഹാ​ബി​നെ വിവാഹം കഴിച്ചു. അവർക്കു ജനിച്ച മകനാണു ബോവസ്‌. (രൂത്ത്‌ 4:20-22; മത്ത 1:4, 5) 1ദിന 2:11-ന്റെ എബ്രാ​യ​പാ​ഠ​ത്തിൽ ശൽമോന്റെ പേരിലെ അക്ഷരങ്ങൾക്ക്‌ അല്‌പം വ്യത്യാ​സ​മു​ള്ള​താ​യി കാണാം. അവിടെ വായിക്കുന്നത്‌, “ശൽമയ്‌ക്കു ബോവസ്‌ ജനിച്ചു” എന്നാണ്‌.

അർനി: മത്ത 1:3, 4-ൽ കാണുന്ന രാം (ഗ്രീക്കിൽ, അരാം) എന്ന പേരിന്റെ മറ്റൊരു രൂപമാണ്‌ ഇത്‌. 1ദിന 2:9-ൽ രാമിനെ ‘ഹെ​സ്രോ​നു ജനിച്ച ആൺമക്ക​ളിൽ’ ഒരാളാ​യി പറഞ്ഞി​രി​ക്കു​ന്നു. രൂത്ത്‌ 4:19-ലും “ഹെ​സ്രോ​നു രാം ജനിച്ചു” എന്നു പറഞ്ഞി​ട്ടുണ്ട്‌. ലൂക്കോസിന്റെ സുവിശേഷത്തിന്റെ ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ വാക്യ​ത്തിൽ “രാം” എന്നാണു കാണു​ന്ന​തെ​ങ്കി​ലും ഇവിടെ അതിന്റെ മറ്റൊരു രൂപമായ “അർനി” ഉപയോ​ഗി​ക്കു​ന്ന​തി​നെ​യാ​ണു മിക്ക കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും പിന്തു​ണ​യ്‌ക്കു​ന്നത്‌.

കയിനാന്റെ മകൻ: ചുരുക്കം ചില പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​കൾ ഇവിടെ കയിനാ​നെ​ക്കു​റി​ച്ചുള്ള പരാമർശം ഒഴിവാ​ക്കി​യി​രി​ക്കു​ന്ന​താ​യി കാണാം. ഉൽ 10:24; 11:12, 13; 1ദിന 1:18 എന്നീ വാക്യ​ങ്ങ​ളു​ടെ മാസൊ​രി​റ്റിക്ക്‌ പാഠത്തി​ലും കയിനാ​നെ​ക്കു​റി​ച്ചുള്ള പരാമർശം ഒഴിവാക്കി, ശേല അർപ്പക്ഷാദിന്റെ മകനാ​ണെന്നു പറഞ്ഞി​രി​ക്കു​ന്നു. എന്നാൽ ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിന്റെ ഇപ്പോ​ഴുള്ള പ്രതി​ക​ളിൽ (എ.ഡി. 5-ാം നൂറ്റാ​ണ്ടി​ലെ കോഡ​ക്‌സ്‌ അലക്‌സാൻഡ്രി​നസ്‌ പോലു​ള്ളവ.) ഈ വംശാ​വ​ലി​രേ​ഖകൾ വരുന്നി​ടത്ത്‌ കയിനാന്റെ പേര്‌ കാണു​ന്നുണ്ട്‌. ലൂക്കോസിന്റെ സുവിശേഷത്തിന്റെ നിരവധി കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും ഈ വാക്യ​ത്തിൽ കയിനാ​നെ​ക്കു​റി​ച്ചുള്ള പരാമർശം ഉൾപ്പെ​ടു​ത്തു​ന്ന​തി​നെ​യാണ്‌ അനുകൂ​ലി​ക്കു​ന്നത്‌. അതു​കൊ​ണ്ടാണ്‌ മിക്ക ബൈബിൾ ഭാഷാ​ന്ത​ര​ങ്ങ​ളി​ലും ഈ പേര്‌ നിലനി​റു​ത്തി​യി​രി​ക്കു​ന്നത്‌.

ആദാമിന്റെ മകൻ: ലൂക്കോസ്‌ രേഖ​പ്പെ​ടു​ത്തിയ യേശുവിന്റെ വംശാവലിയിൽ, മുഴുമാനവകുലത്തിന്റെയും പിതാ​വായ ആദാം വരെയു​ള്ള​വ​രു​ടെ പേരു​ക​ളുണ്ട്‌. ലൂക്കോസ്‌ സന്തോ​ഷ​വാർത്ത രേഖ​പ്പെ​ടു​ത്തി​യതു ജൂതന്മാ​രും ജൂതന്മാ​ര​ല്ലാ​ത്ത​വ​രും ഉൾപ്പെടെ എല്ലാ മനുഷ്യ​രെ​യും മനസ്സിൽക്ക​ണ്ടാ​ണെന്ന നിഗമ​ന​ത്തോട്‌ ഇതു യോജി​ക്കു​ന്നു. എന്നാൽ സാധ്യ​ത​യ​നു​സ​രിച്ച്‌ ജൂതന്മാ​രെ മനസ്സിൽക്കണ്ട്‌ സുവി​ശേ​ഷ​വി​വ​രണം തയ്യാറാ​ക്കിയ മത്തായി യേശുവിന്റെ വംശാ​വ​ലി​യിൽ അബ്രാ​ഹാം വരെയു​ള്ള​വരെ മാത്രമേ ഉൾപ്പെ​ടു​ത്തി​യി​ട്ടു​ള്ളൂ. ഇനി, ശമര്യ​ക്കാ​ര​നായ ഒരു കുഷ്‌ഠ​രോ​ഗി​യെ​ക്കു​റി​ച്ചും ധനിക​നായ ഒരു നികു​തി​പി​രി​വു​കാ​ര​നെ​ക്കു​റി​ച്ചും വധസ്‌തം​ഭ​ത്തിൽ കിടക്കുന്ന കള്ളനെ​ക്കു​റി​ച്ചു​പോ​ലു​മുള്ള ലൂക്കോസിന്റെ പരാമർശം സൂചി​പ്പി​ക്കു​ന്നത്‌ ഒരു വ്യക്തി​യു​ടെ പശ്ചാത്തലം എന്തുത​ന്നെ​യാ​യാ​ലും ക്രിസ്‌തുവിന്റെ സന്ദേശ​വും പ്രവർത്ത​ന​ങ്ങ​ളും ആ വ്യക്തിക്കു ഗുണം ചെയ്യു​മെ​ന്നാണ്‌. ലൂക്കോസിന്റെ സുവി​ശേ​ഷ​വി​വ​രണം ലോക​മെ​ങ്ങു​മുള്ള എല്ലാ തരം മനുഷ്യ​രെ​യും ഉദ്ദേശി​ച്ചു​ള്ള​താണ്‌ എന്നതിന്റെ മറ്റൊരു സൂചന​യാണ്‌ ഇത്‌.​—ലൂക്ക 17:11-19; 19:2-10; 23:39-43.

ആദാം ദൈവത്തിന്റെ മകൻ: മനുഷ്യകുലത്തിന്റെ ഉത്ഭവത്തി​ലേക്കു വിരൽചൂ​ണ്ടുന്ന ഒരു ഭാഗമാണ്‌ ഇത്‌. ആദ്യമ​നു​ഷ്യ​നെ സൃഷ്ടി​ച്ചതു ദൈവ​മാ​ണെ​ന്നും ദൈവം തന്റെ സ്വന്തം ഛായയി​ലാണ്‌ അവനെ സൃഷ്ടി​ച്ച​തെ​ന്നും ഉള്ള ഉൽപത്തി​വി​വ​ര​ണ​ത്തോട്‌ ഇതു യോജി​ക്കു​ന്നു. (ഉൽ 1:26, 27; 2:7) ഈ ബൈബിൾഭാഗം, റോമ 5:12; 8:20, 21; 1കൊ 15:22, 45 എന്നീ തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങൾക്കു കൂടുതൽ വ്യക്തത പകരു​ക​യും ചെയ്യുന്നു.

ദൃശ്യാവിഷ്കാരം

തിബെ​ര്യൊസ്‌ സീസർ
തിബെ​ര്യൊസ്‌ സീസർ

ബി.സി. 42-ലാണു തിബെ​ര്യൊസ്‌ ജനിച്ചത്‌. എ.ഡി. 14-ൽ അദ്ദേഹം റോമി​ലെ രണ്ടാമത്തെ ചക്രവർത്തി​യാ​യി ഭരണം ഏറ്റെടു​ത്തു. എ.ഡി. 37 മാർച്ച്‌ വരെ ജീവിച്ച ഇദ്ദേഹ​മാ​യി​രു​ന്നു യേശു​വി​ന്റെ ശുശ്രൂ​ഷ​ക്കാ​ല​ത്തു​ട​നീ​ളം റോമി​ലെ ചക്രവർത്തി. അതു​കൊണ്ട്‌ യേശു, ‘സീസർക്കു​ള്ളതു സീസർക്കു കൊടു​ക്കുക’ എന്നു നികു​തി​നാ​ണ​യ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ അധികാ​ര​ത്തി​ലി​രുന്ന സീസർ തിബെ​ര്യൊസ്‌ ആയിരു​ന്നു.—മർ 12:14-17; മത്ത 22:17-21; ലൂക്ക 20:22-25.

ഹെരോദ്‌ അന്തിപ്പാസ്‌ ഇറക്കിയ നാണയം
ഹെരോദ്‌ അന്തിപ്പാസ്‌ ഇറക്കിയ നാണയം

ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌, യേശു​വി​ന്റെ ശുശ്രൂ​ഷ​ക്കാ​ല​ത്തോട്‌ അടുത്ത്‌ നിർമിച്ച ഒരു നാണയ​ത്തി​ന്റെ രണ്ടു വശങ്ങളാണ്‌. ചെമ്പ്‌ കലർന്ന ഒരു ലോഹ​സ​ങ്ക​രം​കൊ​ണ്ടാണ്‌ അത്‌ ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌. അതു പുറത്തി​റ​ക്കി​യതു ഗലീല​യും പെരി​യ​യും ഭരിച്ചി​രുന്ന, ജില്ലാ​ഭ​ര​ണാ​ധി​കാ​രി​യായ ഹെരോദ്‌ അന്തിപ്പാ​സാ​യി​രു​ന്നു. ഹെരോദ്‌ യേശു​വി​നെ കൊല്ലാൻ നോക്കു​ന്നു എന്നു പരീശ​ന്മാർ പറഞ്ഞത്‌, യേശു യരുശ​ലേ​മി​ലേ​ക്കുള്ള യാത്രാ​മ​ധ്യേ ഹെരോ​ദി​ന്റെ ഭരണ​പ്ര​ദേ​ശ​മായ പെരി​യ​യി​ലൂ​ടെ കടന്നു​പോ​യ​പ്പോ​ഴാ​യി​രി​ക്കാം. അതിനു മറുപടി കൊടു​ത്ത​പ്പോൾ യേശു ഹെരോ​ദി​നെ​ക്കു​റിച്ച്‌ ‘ആ കുറുക്കൻ’ എന്നു പറഞ്ഞു. (ലൂക്ക 13:32-ന്റെ പഠനക്കു​റി​പ്പു കാണുക.) ഹെരോ​ദി​ന്റെ പ്രജകൾ മിക്കവ​രും ജൂതന്മാ​രാ​യി​രു​ന്ന​തു​കൊണ്ട്‌ അവരെ പ്രകോ​പി​പ്പി​ക്കാത്ത ഈന്തപ്പ​ന​യോ​ല​യു​ടെ​യും (1) ഇലക്കി​രീ​ട​ത്തി​ന്റെ​യും (2) മറ്റും രൂപങ്ങ​ളാണ്‌ അദ്ദേഹം പുറത്തി​റ​ക്കിയ നാണയ​ങ്ങ​ളിൽ ഉണ്ടായി​രു​ന്നത്‌.

വിജന​ഭൂ​മി
വിജന​ഭൂ​മി

ബൈബി​ളിൽ വിജന​ഭൂ​മി എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മൂലഭാ​ഷാ​പ​ദങ്ങൾ (എബ്രാ​യ​യിൽ മിദ്‌ബാർ; ഗ്രീക്കിൽ എറേ​മൊസ്‌) പൊതു​വേ സൂചി​പ്പി​ക്കു​ന്നത്‌ അധികം ജനവാ​സ​മി​ല്ലാത്ത, കൃഷി ചെയ്യാത്ത സ്ഥലങ്ങ​ളെ​യാണ്‌. മരങ്ങ​ളൊ​ന്നും ഇല്ലാതെ കുറ്റി​ച്ചെ​ടി​ക​ളും പുല്ലും മാത്രം വളരുന്ന സ്ഥലങ്ങളും പുൽത്ത​കി​ടി​കൾപോ​ലും ഇതിൽപ്പെ​ടും. ഉണങ്ങി​വരണ്ട മരുഭൂ​മി​കളെ കുറി​ക്കാ​നും ഈ പദത്തി​നാ​കും. സുവി​ശേ​ഷ​ങ്ങ​ളിൽ പൊതു​വേ വിജന​ഭൂ​മി എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌ യഹൂദ്യ വിജന​ഭൂ​മി​യെ ആണ്‌. യോഹ​ന്നാൻ സ്‌നാ​പകൻ ജീവി​ച്ച​തും പ്രസം​ഗ​പ്ര​വർത്തനം നടത്തി​യ​തും പിശാച്‌ യേശു​വി​നെ പ്രലോ​ഭി​പ്പി​ച്ച​തും ഇവി​ടെ​വെ​ച്ചാണ്‌.—മർ 1:12.

ചെരിപ്പ്‌
ചെരിപ്പ്‌

ബൈബിൾക്കാ​ല​ങ്ങ​ളിൽ ആളുകൾ പരന്ന ചെരി​പ്പു​ക​ളാണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌. തുകലോ തടിയോ കടുപ്പ​വും വഴക്കവും ഉള്ള മറ്റു വസ്‌തു​ക്ക​ളോ ഉപയോ​ഗി​ച്ചു​ണ്ടാ​ക്കി​യി​രുന്ന ഈ ചെരു​പ്പു​കൾ തോൽവാ​റു​കൊണ്ട്‌ കാലിൽ കെട്ടും. ചെരിപ്പ്‌, ചിലതരം ഇടപാ​ടു​ക​ളിൽ ഒരു പ്രതീ​ക​മാ​യും ചില​പ്പോൾ ഒരു വാങ്‌മ​യ​ചി​ത്ര​മാ​യും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു വിധവയെ ഭർത്തൃ​സ​ഹോ​ദ​ര​ധർമ​മ​നു​സ​രിച്ച്‌ വിവാഹം കഴിക്കാൻ ഒരാൾ വിസമ്മ​തി​ച്ചാൽ ആ വിധവ അദ്ദേഹ​ത്തി​ന്റെ കാലിൽനിന്ന്‌ ചെരിപ്പ്‌ ഊരാൻ മോശ​യു​ടെ നിയമ​ത്തിൽ വ്യവസ്ഥ ചെയ്‌തി​രു​ന്നു. പിന്നീട്‌ അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​മ്പോൾ ആളുകൾ നിന്ദ​യോ​ടെ, “ചെരിപ്പ്‌ അഴിക്ക​പ്പെ​ട്ട​വന്റെ കുടും​ബം” എന്നാണു പറഞ്ഞി​രു​ന്നത്‌. (ആവ 25:9, 10) ഒരാൾ വസ്‌തു​വ​ക​ക​ളും വീണ്ടെ​ടു​പ്പ​വ​കാ​ശ​വും മറ്റൊ​രാൾക്കു കൈമാ​റു​മ്പോൾ അതിന്റെ പ്രതീ​ക​മാ​യി സ്വന്തം ചെരിപ്പ്‌ ഊരി കൊടു​ക്കുന്ന രീതി​യു​മു​ണ്ടാ​യി​രു​ന്നു. (രൂത്ത്‌ 4:7) ഒരാളു​ടെ ചെരു​പ്പി​ന്റെ കെട്ട്‌ അഴിക്കു​ന്ന​തും ചെരുപ്പ്‌ എടുത്തു​കൊണ്ട്‌ കൂടെ ചെല്ലു​ന്ന​തും പൊതു​വേ അടിമകൾ ചെയ്യുന്ന തരംതാഴ്‌ന്ന പണിയാ​യി​ട്ടാ​ണു കണ്ടിരു​ന്നത്‌. യോഹ​ന്നാൻ സ്‌നാ​പകൻ ഈ രീതി​യെ​ക്കു​റിച്ച്‌ പരാമർശി​ച്ചത്‌, താൻ യേശു​വി​നെ​ക്കാൾ എത്ര താഴ്‌ന്ന​വ​നാ​ണെന്നു സൂചി​പ്പി​ക്കാ​നാ​യി​രു​ന്നു.

മെതി​ക്കാ​നുള്ള ഉപകര​ണങ്ങൾ
മെതി​ക്കാ​നുള്ള ഉപകര​ണങ്ങൾ

രണ്ടു മെതി​വ​ണ്ടി​ക​ളു​ടെ (1) തനിപ്പ​കർപ്പാ​ണു ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌. അവ മറിച്ച്‌ ഇട്ടിരി​ക്കു​ന്ന​തു​കൊണ്ട്‌ അതിന്റെ അടിവ​ശത്ത്‌ പിടി​പ്പി​ച്ചി​രി​ക്കുന്ന മൂർച്ച​യുള്ള കല്ലുകൾ കാണാം. (യശ 41:15) ഒരു കൃഷി​ക്കാ​രൻ മെതി​വ​ണ്ടി​കൊണ്ട്‌ ധാന്യം മെതി​ക്കു​ന്ന​താ​ണു രണ്ടാമത്തെ ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌ (2). അയാൾ കറ്റ മെതി​ക്ക​ള​ത്തിൽ അഴിച്ച്‌ നിരത്തി​യിട്ട്‌ മെതി​വ​ണ്ടി​യു​ടെ മുകളിൽ കയറി​നിൽക്കും. എന്നിട്ട്‌ കാള​യെ​ക്കൊ​ണ്ടോ മറ്റോ കതിരു​ക​ളു​ടെ മുകളി​ലൂ​ടെ വണ്ടി വലിപ്പി​ക്കും. മൃഗത്തി​ന്റെ കുളമ്പും മെതി​വ​ണ്ടി​യു​ടെ അടിയി​ലെ മൂർച്ച​യുള്ള കല്ലുക​ളും മുകളി​ലൂ​ടെ കയറു​മ്പോൾ കതിരിൽനിന്ന്‌ ധ്യാനം വേർപെ​ടും. തുടർന്ന്‌ കർഷകൻ പാറ്റാ​നുള്ള കോരി​ക​യോ മുൾക്ക​ര​ണ്ടി​യോ (3) ഉപയോ​ഗിച്ച്‌, മെതിച്ച ധാന്യം വായു​വി​ലേക്ക്‌ ഉയർത്തി എറിയു​മ്പോൾ പതിരും ഉമിയും കാറ്റത്ത്‌ പറന്നു​പോ​കു​ക​യും താരത​മ്യേന ഭാരം കൂടിയ ധാന്യ​മ​ണി​കൾ നിലത്ത്‌ വീഴു​ക​യും ചെയ്യും. യഹോ​വ​യു​ടെ ശത്രു​ക്കളെ പരാജ​യ​പ്പെ​ടു​ത്തി തകർത്ത്‌ തരിപ്പ​ണ​മാ​ക്കു​ന്ന​തി​ന്റെ പ്രതീ​ക​മാ​യി ബൈബി​ളിൽ മെതി​ക്കുക എന്ന പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടും അനു​യോ​ജ്യ​മാണ്‌. (യിര 51:33; മീഖ 4:12, 13) നീതി​മാ​ന്മാ​രെ​യും ദുഷ്ടന്മാ​രെ​യും തമ്മിൽ വേർതി​രി​ക്കു​ന്ന​തി​നെ, മെതി​ക്കു​ന്ന​തി​നോ​ടു യോഹ​ന്നാൻ സ്‌നാ​പകൻ താരത​മ്യ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.