മർക്കൊസ്‌ എഴുതിയത്‌ 1:1-45

1  ദൈവപുത്രനായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത തുടങ്ങുന്നു:  യശയ്യ പ്രവാചകന്റെ പുസ്‌തകത്തിൽ എഴുതിയിരിക്കുന്നതുപോലെ, “(ഇതാ ഞാൻ നിന്റെ മുമ്പേ എന്റെ സന്ദേശവാഹകനെ അയയ്‌ക്കുന്നു; അവൻ നിനക്കു വഴി ഒരുക്കും.)+  വിജനഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം: ‘യഹോവയ്‌ക്കു വഴി ഒരുക്കുക; ദൈവത്തിന്റെ പാതകൾ നേരെയാക്കുക.’”+  യോഹന്നാൻ സ്‌നാപകൻ വിജനഭൂമിയിൽ ചെന്ന്‌, പാപങ്ങളുടെ ക്ഷമയ്‌ക്കായുള്ള മാനസാന്തരത്തെ പ്രതീകപ്പെടുത്തുന്ന സ്‌നാനം ഏൽക്കണമെന്നു പ്രസംഗിച്ചുകൊണ്ടിരുന്നു.+  അങ്ങനെ, യഹൂദ്യപ്രദേശത്തും യരുശലേമിലും താമസിക്കുന്ന എല്ലാവരും യോഹന്നാന്റെ അടുത്ത്‌ ചെന്ന്‌ പാപങ്ങൾ പരസ്യമായി ഏറ്റുപറഞ്ഞു. യോഹന്നാൻ അവരെ യോർദാൻ നദിയിൽ സ്‌നാനപ്പെടുത്തി.+  യോഹന്നാൻ ഒട്ടകരോമംകൊണ്ടുള്ള വസ്‌ത്രവും തുകലുകൊണ്ടുള്ള അരപ്പട്ടയും ധരിച്ചിരുന്നു.+ വെട്ടുക്കിളിയും+ കാട്ടുതേനും ആയിരുന്നു ഭക്ഷണം.+  യോഹന്നാൻ ഇങ്ങനെ പ്രസംഗിച്ചു: “എന്നെക്കാൾ ശക്തനായവൻ പുറകേ വരുന്നുണ്ട്‌; കുനിഞ്ഞ്‌ അദ്ദേഹത്തിന്റെ ചെരിപ്പിന്റെ കെട്ട്‌ അഴിക്കാൻപോലും ഞാൻ യോഗ്യനല്ല.+  ഞാൻ നിങ്ങളെ വെള്ളംകൊണ്ട്‌ സ്‌നാനപ്പെടുത്തി. എന്നാൽ അദ്ദേഹം നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ട്‌* സ്‌നാനപ്പെടുത്തും.”+  ആ കാലത്ത്‌ യേശു ഗലീലയിലെ നസറെത്തിൽനിന്ന്‌ യോഹന്നാന്റെ അടുത്ത്‌ വന്നു. യോഹന്നാൻ യേശുവിനെ യോർദാനിൽ സ്‌നാനപ്പെടുത്തി.+ 10  വെള്ളത്തിൽനിന്ന്‌ കയറിയ ഉടനെ, ആകാശം പിളരുന്നതും ദൈവാത്മാവ്‌ പ്രാവുപോലെ തന്റെ മേൽ വരുന്നതും യേശു കണ്ടു.+ 11  “നീ എന്റെ പ്രിയപുത്രൻ, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന്‌ ആകാശത്തുനിന്ന്‌ ഒരു ശബ്ദവും ഉണ്ടായി.+ 12  ഉടൻതന്നെ ദൈവാത്മാവ്‌ യേശുവിനെ വിജനഭൂമിയിലേക്കു പോകാൻ പ്രേരിപ്പിച്ചു. 13  വന്യമൃഗങ്ങളുള്ള ആ പ്രദേശത്ത്‌ യേശു 40 ദിവസമുണ്ടായിരുന്നു. ആ സമയത്ത്‌ സാത്താൻ യേശുവിനെ പ്രലോഭിപ്പിച്ചു.+ എന്നാൽ ദൂതന്മാർ യേശുവിനു ശുശ്രൂഷ ചെയ്‌തു.+ 14  യോഹന്നാൻ തടവിലായശേഷം+ യേശു ഗലീലയിൽ ചെന്ന്‌+ ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത പ്രസംഗിച്ചു.+ 15  യേശു പറഞ്ഞു: “നിശ്ചയിച്ചിരിക്കുന്ന കാലം വന്നി​രി​ക്കുന്നു; ദൈവരാജ്യം അടുത്തിരിക്കുന്നു. മാനസാന്തരപ്പെടൂ!+ ഈ സന്തോഷവാർത്തയിൽ വിശ്വാസമുള്ളവരായിരിക്കൂ.” 16  യേശു ഗലീലക്കടലിന്റെ തീരത്തുകൂടി നടക്കുമ്പോൾ ശിമോനും സഹോദരനായ അന്ത്രയോസും+ കടലിൽ വല വീശുന്നതു കണ്ടു.+ അവർ മീൻപിടുത്തക്കാരായിരുന്നു.+ 17  യേശു അവരോട്‌, “എന്റെ കൂടെ വരൂ, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം”+ എന്നു പറഞ്ഞു. 18  അപ്പോൾത്തന്നെ അവർ വലകൾ ഉപേക്ഷിച്ച്‌ യേശുവിനെ അനുഗമിച്ചു.+ 19  അവിടെനിന്ന്‌ അൽപ്പദൂരം ചെന്നപ്പോൾ സെബെദിയുടെ മകനായ യാക്കോബും സഹോദരൻ യോഹന്നാനും വള്ളത്തിൽ ഇരുന്ന്‌ വല നന്നാക്കുന്നതു യേശു കണ്ടു.+ 20  ഉടനെ യേശു അവരെയും വിളിച്ചു. അവർ അപ്പനായ സെബെദിയെ കൂലിക്കാരുടെകൂടെ വള്ളത്തിൽ വിട്ടിട്ട്‌ യേശുവിനെ അനുഗമിച്ചു. 21  അവിടെനിന്ന്‌ അവർ കഫർന്നഹൂമിലേക്കു പോയി. ശബത്ത്‌ തുടങ്ങിയ ഉടനെ യേശു സിനഗോഗിൽ ചെന്ന്‌ പഠിപ്പിക്കാൻതുടങ്ങി.+ 22  യേശു പഠിപ്പിക്കുന്ന രീതി കണ്ട്‌ അവർ അതിശയിച്ചുപോയി. കാരണം ശാസ്‌ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടാണു യേശു പഠിപ്പിച്ചത്‌.+ 23  അശുദ്ധാത്മാവ്‌* ബാധിച്ച ഒരു മനുഷ്യൻ അപ്പോൾ സിനഗോഗിലുണ്ടായിരുന്നു. അയാൾ ഉച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: 24  “നസറെത്തുകാരനായ യേശുവേ, അങ്ങയ്‌ക്ക്‌ ഇവിടെ എന്തു കാര്യം?+ ഞങ്ങളെ ഇല്ലാതാക്കാൻ വന്നതാണോ? അങ്ങ്‌ ആരാണെന്ന്‌ എനിക്കു നന്നായി അറിയാം; ദൈവത്തിന്റെ പരിശുദ്ധൻ!”+ 25  എന്നാൽ അതിനെ ശകാരിച്ചുകൊണ്ട്‌ യേശു പറഞ്ഞു: “മിണ്ടിപ്പോകരുത്‌! അയാളിൽനിന്ന്‌ പുറത്ത്‌ വരൂ.” 26  അശുദ്ധാത്മാവ്‌ അയാളെ ഞെളിപിരികൊള്ളിച്ച്‌ അത്യുച്ചത്തിൽ അലറിക്കൊണ്ട്‌ പുറത്ത്‌ വന്നു.+ 27  ജനമെല്ലാം അതിശയത്തോടെ തമ്മിൽത്തമ്മിൽ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “എന്താണ്‌ ഇത്‌? പുതിയൊരു തരം പഠിപ്പിക്കൽ! അദ്ദേഹം അശുദ്ധാത്മാക്കളോടുപോലും അധികാരത്തോടെ കല്‌പിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു.” 28  അങ്ങനെ യേശുവിനെക്കുറിച്ചുള്ള വാർത്ത ഗലീലയിലെങ്ങും അതിവേഗം പരന്നു. 29  പിന്നെ അവർ സിനഗോഗിൽനിന്ന്‌ ഇറങ്ങി ശിമോന്റെയും അന്ത്രയോസിന്റെയും വീട്ടിലേക്കു പോയി. യാക്കോബും യോഹന്നാനും കൂടെയുണ്ടായിരുന്നു.+ 30  ശിമോന്റെ അമ്മായിയമ്മ+ പനി പിടിച്ച്‌ കിടപ്പായിരുന്നു; അവിടെ ചെന്ന ഉടനെ അവർ അക്കാര്യം യേശുവിനോടു പറഞ്ഞു. 31  യേശു അടുത്ത്‌ ചെന്ന്‌ ആ സ്‌ത്രീയെ കൈക്കു പിടിച്ച്‌ എഴുന്നേൽപ്പിച്ചു. അവരുടെ പനി മാറി. അവർ എഴുന്നേറ്റ്‌, വന്നവരെ സത്‌കരിച്ചു. 32  വൈകുന്നേരം സൂര്യൻ അസ്‌തമിച്ചശേഷം ആളുകൾ എല്ലാ രോഗികളെയും ഭൂതബാധിതരെയും യേശുവിന്റെ അടുത്തേക്കു കൊണ്ടുവരാൻതുടങ്ങി.+ 33  നഗരം ഒന്നടങ്കം വാതിൽക്കൽ തടിച്ചുകൂടിയിരുന്നു. 34  പല തരം രോഗങ്ങൾ കാരണം കഷ്ടപ്പെട്ടിരുന്ന അനേകരെ യേശു സുഖപ്പെടുത്തി.+ ധാരാളം ഭൂതങ്ങളെ പുറത്താക്കി.+ പക്ഷേ, താൻ ക്രിസ്‌തുവാണെന്നു ഭൂതങ്ങൾക്ക്‌ അറിയാമായിരുന്നതുകൊണ്ട്‌ യേശു അവയെ സംസാരിക്കാൻ അനുവദിച്ചില്ല.+ 35  അതിരാവിലെ, വെട്ടം വീഴുന്നതിനു മുമ്പുതന്നെ, യേശു ഉണർന്ന്‌ ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി. അവിടെ ചെന്ന്‌ യേശു പ്രാർഥിക്കാൻതുടങ്ങി.+ 36  പക്ഷേ ശിമോനും കൂടെയുള്ളവരും യേശുവിനെ അന്വേഷിച്ച്‌ കണ്ടുപിടിച്ചു. 37  യേശുവിനെ കണ്ടപ്പോൾ, “എല്ലാവരും അങ്ങയെ അന്വേഷിക്കുകയാണ്‌ ” എന്നു പറഞ്ഞു. 38  എന്നാൽ യേശു അവരോടു പറഞ്ഞു: “നമുക്കു മറ്റ്‌ എവിടേക്കെങ്കിലും പോകാം. അടുത്ത്‌ വേറെയും പട്ടണങ്ങളുണ്ടല്ലോ. അവിടെയും എനിക്കു പ്രസംഗിക്കണം. ഞാൻ വന്നതുതന്നെ അതിനുവേണ്ടിയാണല്ലോ.”+ 39  അങ്ങനെ, യേശു ഗലീലയിലെല്ലായിടത്തുമുള്ള സിനഗോഗുകളിൽ ചെന്ന്‌ പ്രസംഗിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്‌തു.+ 40  ഒരു കുഷ്‌ഠരോഗി യേശുവിന്റെ അടുത്ത്‌ വന്ന്‌ മുട്ടുകുത്തി ഇങ്ങനെ അപേക്ഷിച്ചു: “ഒന്നു മനസ്സുവെച്ചാൽ അങ്ങയ്‌ക്ക്‌ എന്നെ ശുദ്ധനാക്കാം.”+ 41  അതു കേട്ട്‌ മനസ്സ്‌ അലിഞ്ഞ+ യേശു കൈ നീട്ടി അയാളെ തൊട്ടുകൊണ്ട്‌, “എനിക്കു മനസ്സാണ്‌, ശുദ്ധനാകുക” എന്നു പറഞ്ഞു.+ 42  അപ്പോൾത്തന്നെ കുഷ്‌ഠം മാറി അയാൾ ശുദ്ധനായി. 43  യേശു അയാളെ പെട്ടെന്നു പറഞ്ഞയച്ചു. കർശനമായി ഇങ്ങനെ കല്‌പിക്കുകയും ചെയ്‌തു: 44  “ഇത്‌ ആരോടും പറയരുത്‌. എന്നാൽ നീ ചെന്ന്‌ ഇതു പുരോഹിതനെ കാണിച്ച്‌ ശുദ്ധീകരണത്തിനുവേണ്ടി മോശ കല്‌പിച്ചത്‌ അർപ്പിക്കണം.+ അത്‌ അവർക്കൊരു തെളിവാകട്ടെ.”+ 45  പക്ഷേ അയാൾ അവിടെനിന്ന്‌ പോയി ഈ വാർത്ത കൊട്ടിഘോഷിച്ച്‌ നാട്ടിലെങ്ങും പാട്ടാക്കി. അതുകൊണ്ട്‌ യേശുവിനു പരസ്യമായി ഒരു നഗരത്തിലും ചെല്ലാൻ പറ്റാതായി. പുറത്ത്‌ ജനവാസമില്ലാത്ത പ്രദേശങ്ങളിൽ യേശുവിനു താമസിക്കേണ്ടിവന്നു. എന്നിട്ടും എല്ലായിടത്തുനിന്നും ജനങ്ങൾ യേശുവിന്റെ അടുത്ത്‌ വന്നുകൊണ്ടിരുന്നു.+

അടിക്കുറിപ്പുകള്‍

ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
ഭൂതത്തെ കുറിക്കുന്നു.

പഠനക്കുറിപ്പുകൾ

മർക്കോസ്‌: മാർക്കസ്‌ എന്ന ലത്തീൻപേരിൽനിന്ന്‌ വന്നത്‌. പ്രവൃ 12:12-ൽ പറഞ്ഞിരിക്കുന്ന “യോഹന്നാന്റെ” പേരിനൊപ്പം ചേർത്തിരുന്ന റോമൻ പേരായിരുന്നു മർക്കോസ്‌. മർക്കോസിന്റെ അമ്മ മറിയ, യരുശലേമിൽ താമസിച്ചിരുന്ന ഒരു ആദ്യകാല ശിഷ്യയായിരുന്നു. “ബർന്നബാസിന്റെ ബന്ധുവായ” യോഹന്നാൻ മർക്കോസ്‌ (കൊലോ 4:10) കുറെക്കാലം അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിട്ടുണ്ട്‌. ഇനി, പൗലോസിന്റെകൂടെയും മറ്റ്‌ ആദ്യകാല ക്രിസ്‌തീയമിഷനറിമാരുടെകൂടെയും മർക്കോസ്‌ യാത്ര ചെയ്‌തിട്ടുണ്ട്‌. (പ്രവൃ 12:25; 13:5, 13; 2തിമ 4:11) ഈ സുവിശേഷത്തിൽ ഒരിടത്തും അതിന്റെ എഴുത്തുകാരൻ ആരാണെന്നു പറഞ്ഞിട്ടില്ലെങ്കിലും എ.ഡി. രണ്ടും മൂന്നും നൂറ്റാണ്ടുകളിലെ എഴുത്തുകാരുടെ അഭിപ്രായത്തിൽ അത്‌ എഴുതിയതു മർക്കോസുതന്നെയാണ്‌.

മർക്കോസ്‌ എഴുതിയത്‌: സുവിശേഷങ്ങൾ എഴുതിയവർ ആരും അവരാണ്‌ അത്‌ എഴുതിയതെന്ന്‌ അതിൽ വെളിപ്പെടുത്തിയിട്ടില്ല. തെളിവനുസരിച്ച്‌ മൂലകൃതികളിൽ തലക്കെട്ടുകളും ഉണ്ടായിരുന്നില്ല. മർക്കോസിന്റെ സുവിശേഷത്തിന്റെ ചില കൈയെഴുത്തുപ്രതികളിൽ “മർക്കോസ്‌ എഴുതിയ സുവിശേഷം (അഥവാ “സന്തോഷവാർത്ത”)” (യുഅംഗേലിഓൻ കറ്റാ മർക്കോൻ) എന്ന തലക്കെട്ടും മറ്റു ചിലതിൽ “മർക്കോസ്‌ എഴുതിയത്‌ ” (കറ്റാ മർക്കോൻ) എന്ന ചെറിയ തലക്കെട്ടും കാണുന്നുണ്ട്‌. അത്തരം തലക്കെട്ടുകൾ എപ്പോഴാണു കൂട്ടിച്ചേർത്തതെന്നോ ഉപയോഗിച്ചുതുടങ്ങിയതെന്നോ വ്യക്തമല്ല. അവ ഉപയോഗിച്ചുതുടങ്ങിയത്‌ എ.ഡി. രണ്ടാം നൂറ്റാണ്ടിലാണെന്നാണു ചിലരുടെ അഭിപ്രായം. കാരണം എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ അവസാനഭാഗത്തോ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ എഴുതിയതെന്നു കരുതപ്പെടുന്ന ചില സുവിശേഷകൈയെഴുത്തുപ്രതികളിൽ നീളം കൂടിയ തലക്കെട്ടുകൾ കാണുന്നുണ്ട്‌. സുവിശേഷവിവരണങ്ങൾ “സുവിശേഷം” (അക്ഷ. “സന്തോഷവാർത്ത”) എന്ന്‌ അറിയപ്പെടാനുള്ള കാരണം മർക്കോസിന്റെ പുസ്‌തകത്തിലെ പ്രാരംഭവാക്കുകളായിരിക്കാം (“ദൈവപുത്രനായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത തുടങ്ങുന്നു.”) എന്നു ചില പണ്ഡിതന്മാർ പറയുന്നു. എഴുത്തുകാരുടെ പേരുകളോടുകൂടിയ അത്തരം തലക്കെട്ടുകൾ പുസ്‌തകങ്ങളെ വ്യക്തമായി വേർതിരിച്ചറിയാൻ സഹായിക്കുമെന്നു കണ്ടിട്ടായിരിക്കാം അവ ഉപയോഗിച്ചുതുടങ്ങിയത്‌.

സന്തോ​ഷ​വാർത്ത: യുഅം​ഗേ​ലി​ഓൻ എന്ന ഗ്രീക്കു​പദം ആദ്യമാ​യി കാണു​ന്നി​ടം. ചില ബൈബി​ളു​കൾ ഇതിനെ “സുവി​ശേഷം” എന്നു വിവർത്തനം ചെയ്‌തി​ട്ടുണ്ട്‌. ഇതി​നോ​ടു ബന്ധമുള്ള യുഅം​ഗ​ലി​സ്റ്റേസ്‌ എന്ന ഗ്രീക്കു പദപ്ര​യോ​ഗം പരിഭാഷ ചെയ്‌തി​രി​ക്കു​ന്നത്‌ ‘സുവി​ശേ​ഷകൻ’ എന്നാണ്‌. ‘സന്തോ​ഷ​വാർത്ത ഘോഷി​ക്കു​ന്നവൻ’ എന്നാണ്‌ അതിന്റെ അർഥം.​—പ്രവൃ 21:8; എഫ 4:11, അടിക്കു​റിപ്പ്‌; 2തിമ 4:5, അടിക്കു​റിപ്പ്‌.

ഈ സന്തോ​ഷ​വാർത്ത: ഗ്രീക്കു​പദം യുഅം​ഗേ​ലി​ഓൻ. “നല്ലത്‌” എന്ന്‌ അർഥമുള്ള യു എന്ന പദവും “വാർത്ത​യു​മാ​യി വരുന്നവൻ; പ്രസി​ദ്ധ​മാ​ക്കു​ന്നവൻ (പ്രഖ്യാ​പി​ക്കു​ന്നവൻ)” എന്ന്‌ അർഥമുള്ള ആൻഗ​ലൊസ്‌ എന്ന പദവും ചേർന്ന​താണ്‌ ഇത്‌. (പദാവലിയിൽ “സന്തോഷവാർത്ത” കാണുക.) ചില ബൈബി​ളു​ക​ളിൽ അതിനെ “സുവി​ശേഷം” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. അതി​നോ​ടു ബന്ധമുള്ള “സുവി​ശേ​ഷകൻ” (യുഅം​ഗ​ലി​സ്റ്റേസ്‌) എന്ന പദത്തിന്റെ അർഥം “സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നവൻ” എന്നാണ്‌.​—പ്രവൃ 21:8; എഫ 4:11, അടിക്കു​റിപ്പ്‌; 2തിമ 4:5, അടിക്കുറിപ്പ്‌.

ദൈവപുത്രൻ: ചില കൈയെഴുത്തുപ്രതികൾ “ദൈവപുത്രൻ” എന്ന പദപ്രയോഗം വിട്ടുകളഞ്ഞിരിക്കുന്നെങ്കിലും കൂടുതൽ കൈയെഴുത്തുപ്രതികളും ഇത്‌ ഉൾപ്പെടുത്തുന്നതിനെ പിന്തുണയ്‌ക്കുന്നു.

ദൈവപുത്രനായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത: ഇതിന്റെ ഗ്രീക്കുപദപ്രയോഗം “യേശുക്രിസ്‌തുവിന്റെ സന്തോഷവാർത്ത” എന്നും പരിഭാഷപ്പെടുത്താം. അതിനാകട്ടെ, യേശു അറിയിച്ച സന്തോഷവാർത്ത എന്ന്‌ അർഥം വരും.

സന്തോഷവാർത്ത: മത്ത 4:​23; 24:14 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയും കാണുക.

യശയ്യ പ്രവാചകന്റെ പുസ്‌തകത്തിൽ എഴുതിയിരിക്കുന്നതുപോലെ: തുടർന്ന്‌ വരുന്ന ഉദ്ധരണി മല 3:1-ലെയും യശ 40:3-ലെയും പ്രവചനങ്ങൾ ചേർന്നതാണ്‌. രണ്ടു പ്രവചനങ്ങളും സ്‌നാപകയോഹന്നാനിൽ നിറവേറുന്നതായി ഇവിടെ പറഞ്ഞിരിക്കുന്നു. മലാഖിയുടെ ഉദ്ധരണിയെ യശയ്യയുടെ ഉദ്ധരണിയിൽനിന്ന്‌ വേർതിരിച്ചുകാണിക്കാനാണു വലയങ്ങൾ ഉപയോഗിച്ചിരിക്കുന്നത്‌. 3-ാം വാക്യത്തിൽ തുടങ്ങുന്ന യശയ്യയുടെ ഉദ്ധരണി യോഹന്നാന്റെ സന്ദേശത്തിന്റെ ഉള്ളടക്കത്തിന്‌ ഊന്നൽ നൽകുമ്പോൾ മലാഖിയുടെ ഉദ്ധരണി പ്രാധാന്യം നൽകിയിരിക്കുന്നത്‌ സന്ദേശവാഹകൻ എന്ന നിലയിലുള്ള യോഹന്നാന്റെ സ്ഥാനത്തിനാണ്‌. എന്നാൽ ഈ ഉദ്ധരണി അപ്പാടെ യശയ്യപ്രവചനത്തിൽനിന്നാണെന്നു പറഞ്ഞിരിക്കുന്നത്‌ ഇവിടെ യശയ്യയിൽനിന്നുള്ള ഭാഗത്തിനു കൂടുതൽ ഊന്നൽ നൽകാനായിരിക്കാം.

ഇതാ: “ഇതാ” എന്ന്‌ ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഇദൗ എന്ന ഗ്രീക്കുപദം, തുടർന്നു പറയാൻപോകുന്ന കാര്യത്തിലേക്കു ശ്രദ്ധ ക്ഷണിക്കാനാണു മിക്കപ്പോഴും ഉപയോഗിക്കുന്നത്‌. ഒരു രംഗം ഭാവനയിൽ കാണാനോ വിവരണത്തിലെ ഏതെങ്കിലും ഒരു പ്രത്യേകവിശദാംശത്തിനു ശ്രദ്ധ കൊടുക്കാനോ അതു വായനക്കാരനെ പ്രോത്സാഹിപ്പിക്കുന്നു. ഊന്നലിനുവേണ്ടിയും പുതിയതോ അതിശയകരമോ ആയ എന്തെങ്കിലും കാര്യം അവതരിപ്പിക്കുന്നതിനുവേണ്ടിയും ഇത്‌ ഉപയോഗിച്ചിട്ടുണ്ട്‌. ഗ്രീക്കുതിരുവെഴുത്തുകളിൽ മത്തായിയുടെയും ലൂക്കോസിന്റെയും സുവിശേഷങ്ങളിലും വെളിപാടുപുസ്‌തകത്തിലും ആണ്‌ ഇത്‌ അധികവും കാണുന്നത്‌. എബ്രായതിരുവെഴുത്തുകളിലും ഇതിനു തുല്യമായ ഒരു പ്രയോഗം ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്‌.

യഹോവ: ഇത്‌ യശ 40:3-ൽനിന്നുള്ള ഉദ്ധരണി​യാണ്‌. അതിന്റെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവ​ത്തി​ന്റെ പേരിനെ പ്രതി​നി​ധാ​നം ചെയ്യുന്ന നാല്‌ എബ്രാ​യ​വ്യ​ഞ്‌ജ​നാ​ക്ഷ​രങ്ങൾ (അതിന്റെ ലിപ്യ​ന്ത​രണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം. (അനു. സി കാണുക.) യേശു​വി​നു വഴി ഒരുക്കാ​നാ​യി സ്‌നാ​പ​ക​യോ​ഹ​ന്നാൻ ചെയ്‌ത കാര്യ​ങ്ങ​ളു​മാ​യി മത്തായി ഈ പ്രവച​നത്തെ ബന്ധിപ്പി​ക്കു​ന്നു. ഈ പ്രവചനം തനിക്കു​തന്നെ ബാധക​മാ​കു​ന്ന​താ​യി സ്‌നാ​പ​ക​യോ​ഹ​ന്നാൻ യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ പറയു​ന്നുണ്ട്‌.​—യോഹ 1:23.

ദൈവ​ത്തി​ന്റെ പാതകൾ നേരെ​യാ​ക്കുക: പണ്ട്‌ വഴിയിൽനിന്ന്‌ വലിയ കല്ലുകൾ നീക്കി​യും വെള്ളത്തി​നു നടുവി​ലൂ​ടെ പാതകൾ നിർമി​ച്ചും കുന്നുകൾ നിരപ്പാ​ക്കി​യും രാജര​ഥ​ത്തി​നു വഴി ഒരുക്കി​യി​രുന്ന രീതി ഇതു നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​ന്നേ​ക്കാം.

യഹോവ: ഇത്‌ യശ 40:3-ൽനിന്നുള്ള ഉദ്ധരണിയാണ്‌. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല്‌ എബ്രായവ്യഞ്‌ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം. (അനു. സി കാണുക.) യേശുവിനു വഴി ഒരുക്കാനായി “യോഹന്നാൻ സ്‌നാപകൻ” (മർ 1:4) ചെയ്‌ത കാര്യങ്ങളുമായി മർക്കോസ്‌ ഈ പ്രവചനത്തെ ബന്ധിപ്പിക്കുന്നു.​—മത്ത 3:3-ന്റെ പഠനക്കുറിപ്പു കാണുക.

ദൈവത്തിന്റെ പാതകൾ നേരെയാക്കുക: മത്ത 3:3-ന്റെ പഠനക്കുറിപ്പു കാണുക.

സ്‌നാ​പ​കൻ: അഥവാ “നിമജ്ജനം ചെയ്യു​ന്നവൻ; മുക്കു​ന്നവൻ.” ഈ വാക്യ​ത്തിൽ “സ്‌നാ​പ​ക​യോ​ഹ​ന്നാൻ” എന്നാണു കാണു​ന്ന​തെ​ങ്കി​ലും മർ 1:4; 6:14, 24 വാക്യ​ങ്ങ​ളിൽ “യോഹ​ന്നാൻ സ്‌നാ​പകൻ” എന്നു വിളി​ച്ചി​രി​ക്കു​ന്നു. വെള്ളത്തിൽ മുക്കി സ്‌നാ​ന​പ്പെ​ടു​ത്തു​ന്നതു യോഹ​ന്നാ​ന്റെ പ്രത്യേ​ക​ത​യാ​യി​രു​ന്നെന്നു സൂചി​പ്പി​ക്കുന്ന ഒരു വിളി​പ്പേ​രാ​യി​രി​ക്കാം “സ്‌നാ​പകൻ.” ‘സ്‌നാ​പകൻ എന്നു വിളി​പ്പേ​രുള്ള യോഹ​ന്നാ​നെ’ക്കുറിച്ച്‌ ജൂതച​രി​ത്ര​കാ​ര​നായ ഫ്‌ളേ​വി​യസ്‌ ജോസീ​ഫ​സും എഴുതി​യി​ട്ടുണ്ട്‌.

യഹൂദ്യ വിജന​ഭൂ​മി: പൊതു​വേ ആൾപ്പാർപ്പി​ല്ലാത്ത തരിശു​ഭൂ​മി. യഹൂദ്യ മലനി​ര​ക​ളിൽനിന്ന്‌ കിഴ​ക്കോട്ട്‌ യോർദാൻ നദിയു​ടെ​യും ചാവു​ക​ട​ലി​ന്റെ​യും പടിഞ്ഞാ​റൻതീ​രം വരെ [മുകളിൽനിന്ന്‌ താഴെ​വരെ ഏകദേശം 1,200 മീറ്റർ (3,900 അടി).] വ്യാപി​ച്ചു​കി​ട​ക്കുന്ന പ്രദേശം. ഈ പ്രദേ​ശത്ത്‌, ചാവു​ക​ട​ലി​ന്റെ വടക്കുള്ള ഒരു ഭാഗത്താണ്‌ യോഹ​ന്നാൻ ശശ്രൂഷ തുടങ്ങി​യത്‌.​—പദാവലിയിൽ “വിജനഭൂമി” കാണുക.

മാനസാ​ന്ത​ര​പ്പെ​ടുക: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അക്ഷരാർഥം “മനസ്സു മാറ്റുക” എന്നാണ്‌. ചിന്തയി​ലോ മനോ​ഭാ​വ​ത്തി​ലോ ഉദ്ദേശ്യ​ത്തി​ലോ വരുത്തുന്ന മാറ്റത്തെ ഇത്‌ അർഥമാ​ക്കു​ന്നു. ദൈവത്തെ പ്രസാ​ദി​പ്പി​ക്കാ​നും ദൈവ​വു​മാ​യി ഒരു ബന്ധത്തി​ലേക്കു വരാനും ഒരു വ്യക്തി മാറ്റങ്ങൾ വരുത്തണം എന്നാണു ‘മാനസാ​ന്ത​ര​പ്പെ​ടുക’ എന്ന പദം ഇവിടെ അർഥമാ​ക്കു​ന്നത്‌.​—മത്ത 3:8, 11 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും പദാവ​ലി​യിൽ “മാനസാ​ന്തരം” എന്നതും കാണുക.

മാനസാ​ന്ത​ര​ത്തി​നു യോജിച്ച ഫലം: യോഹ​ന്നാൻ പറഞ്ഞ കാര്യങ്ങൾ കേൾക്കു​ന്ന​വ​രു​ടെ മനസ്സി​നോ മനോ​ഭാ​വ​ത്തി​നോ വരുന്ന മാറ്റത്തെ സൂചി​പ്പി​ക്കുന്ന തെളി​വു​ക​ളെ​യും പ്രവൃ​ത്തി​ക​ളെ​യും കുറി​ക്കു​ന്നു.​—ലൂക്ക 3:8; പ്രവൃ 26:20; മത്ത 3:2, 11 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും പദാവ​ലി​യിൽ “മാനസാ​ന്തരം” എന്നതും കാണുക.

നിങ്ങളെ . . . സ്‌നാ​ന​പ്പെ​ടു​ത്തു​ന്നു: അഥവാ “നിങ്ങളെ നിമജ്ജനം ചെയ്യുന്നു.” ബാപ്‌റ്റി​ഡ്‌സോ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം “മുക്കുക; ആഴ്‌ത്തുക” എന്നൊ​ക്കെ​യാണ്‌. സ്‌നാ​ന​പ്പെ​ടുന്ന ആളെ പൂർണ​മാ​യി മുക്കണ​മെന്നു മറ്റു ബൈബിൾഭാ​ഗ​ങ്ങ​ളും സൂചി​പ്പി​ക്കു​ന്നു. ഒരിക്കൽ യോർദാൻ താ​ഴ്‌വ​ര​യി​ലെ ശലേമിന്‌ അടുത്തുള്ള ഒരു സ്ഥലത്തു​വെച്ച്‌ യോഹ​ന്നാൻ ആളുകളെ സ്‌നാ​ന​പ്പെ​ടു​ത്തി​യത്‌ ‘അവിടെ ധാരാളം വെള്ളമു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌ ’ എന്നു ബൈബിൾ പറയുന്നു. (യോഹ 3:23) ഫിലി​പ്പോസ്‌ എത്യോ​പ്യൻ ഷണ്ഡനെ സ്‌നാ​ന​പ്പെ​ടു​ത്തി​യ​പ്പോൾ രണ്ടു​പേ​രും “വെള്ളത്തിൽ ഇറങ്ങി” എന്നു കാണുന്നു. (പ്രവൃ 8:38) 2രാജ 5:14-ൽ നയമാൻ “യോർദാ​നിൽ ഏഴു പ്രാവ​ശ്യം മുങ്ങി” എന്നു പറയു​ന്നി​ടത്ത്‌ സെപ്‌റ്റു​വ​ജി​ന്റിൽ കാണു​ന്ന​തും ഇതേ പദംത​ന്നെ​യാണ്‌.

മാനസാ​ന്ത​രം: അക്ഷ. “മനസ്സു​മാ​റ്റം.”​—മത്ത 3:2, 8 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും പദാവ​ലി​യും കാണുക.

സ്‌നാപകൻ: അഥവാ “നിമജ്ജനം ചെയ്യുന്നവൻ; മുക്കുന്നവൻ.” ഇവിടെയും മർ 6:14, 24 വാക്യങ്ങളിലും “സ്‌നാപകൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം “സ്‌നാനപ്പെടുത്തുന്നവൻ” എന്നും പരിഭാഷപ്പെടുത്താം. എന്നാൽ മർ 6:25; 8:28 എന്നീ വാക്യങ്ങളിലും മത്തായിയുടെയും ലൂക്കോസിന്റെയും സുവിശേഷങ്ങളിലും കാണുന്ന “സ്‌നാപകയോഹന്നാൻ” എന്ന പദപ്രയോഗത്തിലെ “സ്‌നാപക” എന്ന വിശേഷണം ആ ഗ്രീക്കുപദത്തിൽനിന്ന്‌ അൽപ്പം വ്യത്യാസമുള്ള ബാപ്‌റ്റിസ്റ്റിസ്‌ എന്ന ഗ്രീക്കുനാമത്തിന്റെ പരിഭാഷയാണ്‌. മർ 6:24, 25 വാക്യങ്ങളിൽ ഈ രണ്ടു പദപ്രയോഗങ്ങളും (“യോഹന്നാൻ സ്‌നാപകൻ,” “സ്‌നാപകയോഹന്നാൻ”) സമാനാർഥത്തിൽ ഉപയോഗിച്ചിരിക്കുന്നതായി കാണാം.​—മത്ത 3:1-ന്റെ പഠനക്കുറിപ്പു കാണുക.

വിജനഭൂമി: അതായത്‌, യഹൂദ്യ വിജനഭൂമി.​—മത്ത 3:1-ന്റെ പഠനക്കുറിപ്പു കാണുക.

മാനസാന്തരത്തെ പ്രതീകപ്പെടുത്തുന്ന സ്‌നാനം: അക്ഷ. “മാനസാന്തരസ്‌നാനം.” സ്‌നാനം അവരുടെ പാപങ്ങളെ കഴുകിക്കളഞ്ഞില്ല. അങ്ങനെയെങ്കിൽ ആളുകൾ യോഹന്നാനാൽ സ്‌നാനമേൽക്കുന്നതിന്റെ പ്രയോജനം എന്തായിരുന്നു? ആ സ്‌നാനമേറ്റവർ, മോശയിലൂടെ നൽകിയ നിയമത്തിന്‌ എതിരെയുള്ള പാപങ്ങൾ പരസ്യമായി ഏറ്റുപറഞ്ഞ്‌ പശ്ചാത്തപിച്ചത്‌, സ്വന്തം പെരുമാറ്റരീതികൾക്കു മാറ്റം വരുത്താനുള്ള അവരുടെ ഉറച്ച തീരുമാനത്തിന്റെ തെളിവായിരുന്നു. പശ്ചാത്താപമുള്ള ഈ മനോഭാവമാകട്ടെ അവരെ ക്രിസ്‌തുവിലേക്കു നയിക്കുകയും ചെയ്‌തു. (ഗല 3:24) വാസ്‌തവത്തിൽ യോഹന്നാൻ ഇതിലൂടെ, ദൈവം നൽകിയ “രക്ഷ” കാണാൻ ഒരു ജനത്തെ ഒരുക്കുകയായിരുന്നു.​—ലൂക്ക 3:​3-6; മത്ത 3:​2, 8, 11 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “പശ്ചാത്താപം”; “സ്‌നാനം; സ്‌നാനപ്പെടുത്തുക” എന്നിവയും കാണുക.

പാപങ്ങൾ പരസ്യ​മാ​യി ഏറ്റുപ​റഞ്ഞു: നിയമ ഉടമ്പടി​ക്കെ​തി​രെ ചെയ്‌ത പാപങ്ങൾ പരസ്യ​മാ​യി തുറന്നു​സ​മ്മ​തി​ക്കു​ന്ന​തി​നെ കുറി​ക്കു​ന്നു.

നിങ്ങളെ . . . സ്‌നാ​ന​പ്പെ​ടു​ത്തു​ന്നു: അഥവാ “നിങ്ങളെ നിമജ്ജനം ചെയ്യുന്നു.” ബാപ്‌റ്റി​ഡ്‌സോ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം “മുക്കുക; ആഴ്‌ത്തുക” എന്നൊ​ക്കെ​യാണ്‌. സ്‌നാ​ന​പ്പെ​ടുന്ന ആളെ പൂർണ​മാ​യി മുക്കണ​മെന്നു മറ്റു ബൈബിൾഭാ​ഗ​ങ്ങ​ളും സൂചി​പ്പി​ക്കു​ന്നു. ഒരിക്കൽ യോർദാൻ താ​ഴ്‌വ​ര​യി​ലെ ശലേമിന്‌ അടുത്തുള്ള ഒരു സ്ഥലത്തു​വെച്ച്‌ യോഹ​ന്നാൻ ആളുകളെ സ്‌നാ​ന​പ്പെ​ടു​ത്തി​യത്‌ ‘അവിടെ ധാരാളം വെള്ളമു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌ ’ എന്നു ബൈബിൾ പറയുന്നു. (യോഹ 3:23) ഫിലി​പ്പോസ്‌ എത്യോ​പ്യൻ ഷണ്ഡനെ സ്‌നാ​ന​പ്പെ​ടു​ത്തി​യ​പ്പോൾ രണ്ടു​പേ​രും “വെള്ളത്തിൽ ഇറങ്ങി” എന്നു കാണുന്നു. (പ്രവൃ 8:38) 2രാജ 5:14-ൽ നയമാൻ “യോർദാ​നിൽ ഏഴു പ്രാവ​ശ്യം മുങ്ങി” എന്നു പറയു​ന്നി​ടത്ത്‌ സെപ്‌റ്റു​വ​ജി​ന്റിൽ കാണു​ന്ന​തും ഇതേ പദംത​ന്നെ​യാണ്‌.

യഹൂദ്യപ്രദേശത്തും യരുശലേമിലും താമസിക്കുന്ന എല്ലാവരും: ഇവിടെ “എല്ലാവരും” എന്നു പറഞ്ഞിരിക്കുന്നത്‌ ഒരു അതിശയോക്തിയാണ്‌. യോഹന്നാന്റെ പ്രസംഗപ്രവർത്തനത്തിൽ ആളുകൾക്കുള്ള അതിയായ താത്‌പര്യത്തെ എടുത്തുകാണിക്കുന്ന ഒരു അലങ്കാരപ്രയോഗമാണ്‌ ഇത്‌. അതുകൊണ്ടുതന്നെ യഹൂദ്യയിലെയോ യരുശലേമിലെയോ ആളുകൾ ഒന്നൊഴിയാതെ അദ്ദേഹത്തെ കാണാൻ ചെന്നു എന്ന്‌ ഇതിന്‌ അർഥമില്ല.

പാപങ്ങൾ പരസ്യമായി ഏറ്റുപറഞ്ഞു: മത്ത 3:6-ന്റെ പഠനക്കുറിപ്പു കാണുക.

സ്‌നാനപ്പെടുത്തി: അഥവാ “നിമജ്ജനം ചെയ്‌തു; മുക്കി.”​—മത്ത 3:11-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “സ്‌നാനം; സ്‌നാനപ്പെടുത്തുക” എന്നതും കാണുക.

ഒട്ടകരോമംകൊണ്ടുള്ള വസ്‌ത്രം: യോഹ​ന്നാൻ ധരിച്ചി​രുന്ന ഒട്ടക​രോ​മം​കൊണ്ട്‌ നെയ്‌ത വസ്‌ത്ര​വും തുകൽകൊ​ണ്ടുള്ള അരപ്പട്ട​യും ഏലിയ പ്രവാ​ച​കന്റെ വേഷവി​ധാ​നത്തെ അനുസ്‌മ​രി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു.​—2രാജ 1:8; യോഹ 1:21.

വെട്ടു​ക്കി​ളി​കൾ: മാംസ്യം അഥവാ പ്രോ​ട്ടീൻ കൊണ്ട്‌ സമ്പുഷ്ടം. ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിയമ​ത്തിൽ ഇവയെ ഭക്ഷ്യ​യോ​ഗ്യ​മാ​യി വേർതി​രി​ച്ചി​രു​ന്നു.​—ലേവ 11:21, 22.

കാട്ടു​തേൻ: ഇതു കൃത്രി​മ​മായ തേനീ​ച്ച​ക്കൂ​ടു​ക​ളിൽനി​ന്നുള്ള തേനല്ല, മറിച്ച്‌ വിജന​മേ​ഖ​ല​യി​ലെ തേനീ​ച്ച​ക്കൂ​ടു​ക​ളിൽനിന്ന്‌ കിട്ടുന്ന തേനാണ്‌. വിജന​ഭൂ​മി​യിൽ താമസി​ക്കു​ന്നവർ വെട്ടു​ക്കി​ളി​കൾ, കാട്ടു​തേൻ എന്നിവ ഭക്ഷിക്കു​ന്നതു സാധാ​ര​ണ​മാ​യി​രു​ന്നു.

ഒട്ടകരോമംകൊണ്ടുള്ള വസ്‌ത്രവും: മത്ത 3:4-ന്റെ പഠനക്കുറിപ്പു കാണുക.

വെട്ടുക്കിളി: മത്ത 3:4-ന്റെ പഠനക്കുറിപ്പു കാണുക.

കാട്ടുതേൻ: മത്ത 3:4-ന്റെ പഠനക്കുറിപ്പു കാണുക.

എന്നെക്കാൾ ശക്തനാണ്‌: “കൂടുതൽ അധികാ​രം” ഉണ്ടെന്നു സൂചി​പ്പി​ക്കു​ന്നു.

ചെരിപ്പ്‌: മറ്റൊ​രാ​ളു​ടെ ചെരി​പ്പി​ന്റെ കെട്ട്‌ അഴിച്ചു​കൊ​ടു​ക്കു​ന്ന​തും (മർ 1:7; ലൂക്ക 3:16; യോഹ 1:27) അത്‌ എടുത്തു​കൊണ്ട്‌ നടക്കു​ന്ന​തും തരംതാഴ്‌ന്ന പണിയാ​യി​ട്ടാ​ണു കണക്കാ​ക്കി​യി​രു​ന്നത്‌. മിക്ക​പ്പോ​ഴും അടിമ​ക​ളാണ്‌ അതു ചെയ്‌തി​രു​ന്നത്‌.

എന്നെക്കാൾ ശക്തനായവൻ: മത്ത 3:11-ന്റെ പഠനക്കുറിപ്പു കാണുക.

ചെരിപ്പ്‌: മത്ത 3:11-ന്റെ പഠനക്കുറിപ്പു കാണുക.

നിങ്ങളെ . . . സ്‌നാ​ന​പ്പെ​ടു​ത്തു​ന്നു: അഥവാ “നിങ്ങളെ നിമജ്ജനം ചെയ്യുന്നു.” ബാപ്‌റ്റി​ഡ്‌സോ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം “മുക്കുക; ആഴ്‌ത്തുക” എന്നൊ​ക്കെ​യാണ്‌. സ്‌നാ​ന​പ്പെ​ടുന്ന ആളെ പൂർണ​മാ​യി മുക്കണ​മെന്നു മറ്റു ബൈബിൾഭാ​ഗ​ങ്ങ​ളും സൂചി​പ്പി​ക്കു​ന്നു. ഒരിക്കൽ യോർദാൻ താ​ഴ്‌വ​ര​യി​ലെ ശലേമിന്‌ അടുത്തുള്ള ഒരു സ്ഥലത്തു​വെച്ച്‌ യോഹ​ന്നാൻ ആളുകളെ സ്‌നാ​ന​പ്പെ​ടു​ത്തി​യത്‌ ‘അവിടെ ധാരാളം വെള്ളമു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌ ’ എന്നു ബൈബിൾ പറയുന്നു. (യോഹ 3:23) ഫിലി​പ്പോസ്‌ എത്യോ​പ്യൻ ഷണ്ഡനെ സ്‌നാ​ന​പ്പെ​ടു​ത്തി​യ​പ്പോൾ രണ്ടു​പേ​രും “വെള്ളത്തിൽ ഇറങ്ങി” എന്നു കാണുന്നു. (പ്രവൃ 8:38) 2രാജ 5:14-ൽ നയമാൻ “യോർദാ​നിൽ ഏഴു പ്രാവ​ശ്യം മുങ്ങി” എന്നു പറയു​ന്നി​ടത്ത്‌ സെപ്‌റ്റു​വ​ജി​ന്റിൽ കാണു​ന്ന​തും ഇതേ പദംത​ന്നെ​യാണ്‌.

നിങ്ങളെ . . . സ്‌നാനപ്പെടുത്തി: അഥവാ ‘നിങ്ങളെ നിമജ്ജനം ചെയ്‌തു.’​—മത്ത 3:11-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “സ്‌നാനം; സ്‌നാനപ്പെടുത്തുക” എന്നതും കാണുക.

നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ട്‌ സ്‌നാനപ്പെടുത്തും: അഥവാ “നിങ്ങളെ പ്രവർത്തനനിരതമായ പരിശുദ്ധശക്തിയിൽ നിമജ്ജനം ചെയ്യും.” യോഹന്നാൻ സ്‌നാപകൻ ഇവിടെ, പരിശുദ്ധാത്മാവിനാലുള്ള സ്‌നാനം എന്ന പുതിയൊരു ക്രമീകരണത്തിനു യേശു തുടക്കം കുറിക്കുന്നതിനെക്കുറിച്ച്‌ പ്രഖ്യാപിക്കുകയായിരുന്നു. ദൈവത്തിന്റെ ആത്മാവിനാൽ സ്‌നാനപ്പെടുന്നവർ ദൈവത്തിന്റെ ആത്മപുത്രന്മാരായിത്തീരുന്നു. സ്വർഗത്തിൽ ജീവിക്കാനും ഭൂമിയുടെ മേൽ രാജാക്കന്മാരായി ഭരിക്കാനും ഉള്ള പ്രത്യാശയാണ്‌ അവർക്കുള്ളത്‌.​—വെളി 5:9, 10.

തിബെ​ര്യൊസ്‌ സീസറിന്റെ ഭരണത്തിന്റെ 15-ാം വർഷം: എ.ഡി. 14, ആഗസ്റ്റ്‌ 17-നാണ്‌ (ഗ്രി​ഗോ​റി​യൻ കലണ്ടറ​നു​സ​രിച്ച്‌.) അഗസ്റ്റസ്‌ സീസർ മരിച്ചത്‌. സെപ്‌റ്റം​ബർ 15-ന്‌ തന്നെ ചക്രവർത്തി​യാ​യി പ്രഖ്യാ​പി​ക്കാൻ തിബെ​ര്യൊസ്‌ റോമൻ ഭരണസ​മി​തിക്ക്‌ അനുമതി കൊടു​ത്തു. അഗസ്റ്റസിന്റെ മരണം​മു​തൽ കണക്കു​കൂ​ട്ടി​യാൽ, തിബെര്യൊസിന്റെ ഭരണത്തിന്റെ 15-ാം വർഷം എ.ഡി. 28 ആഗസ്റ്റ്‌ മുതൽ എ.ഡി. 29 ആഗസ്റ്റ്‌ വരെ ആണ്‌. എന്നാൽ 15-ാം വർഷം കണക്കു​കൂ​ട്ടു​ന്നതു തിബെ​ര്യൊ​സി​നെ ഔദ്യോ​ഗി​ക​മാ​യി ചക്രവർത്തി​യാ​യി പ്രഖ്യാ​പിച്ച സമയം​മു​ത​ലാ​ണെ​ങ്കിൽ, അത്‌ എ.ഡി. 28 സെപ്‌റ്റം​ബർ മുതൽ എ.ഡി. 29 സെപ്‌റ്റം​ബർ വരെയാണ്‌. തെളി​വ​നു​സ​രിച്ച്‌ എ.ഡി. 29-ലെ വസന്തകാ​ലത്ത്‌ അഥവാ ഏപ്രി​ലി​നോട്‌ അടുത്ത്‌ ആണ്‌ (ഉത്തരാർധ​ഗോ​ള​ത്തി​ലേത്‌) യോഹ​ന്നാൻ തന്റെ ശുശ്രൂഷ തുടങ്ങി​യത്‌. അതു തിബെര്യൊസിന്റെ ഭരണത്തിന്റെ 15-ാം വർഷത്തിൽപ്പെ​ടു​ക​യും ചെയ്യും. ആ സമയത്ത്‌ യോഹ​ന്നാന്‌ ഏതാണ്ട്‌ 30 വയസ്സു​ണ്ടാ​യി​രു​ന്നു. ലേവ്യ​പു​രോ​ഹി​ത​ന്മാർ ദേവാ​ല​യ​സേ​വനം തുടങ്ങി​യി​രു​ന്നത്‌ ആ പ്രായ​ത്തി​ലാണ്‌. (സംഖ 4:2, 3) യേശു യോഹ​ന്നാ​നാൽ സ്‌നാ​ന​മേറ്റ്‌ “ശുശ്രൂഷ ആരംഭി​ക്കു​മ്പോൾ” ലൂക്ക 3:21-23 അനുസ​രിച്ച്‌ യേശു​വി​നും “ഏകദേശം 30 വയസ്സാ​യി​രു​ന്നു.” യേശു മരിച്ച നീസാൻ മാസം വസന്തകാ​ലത്ത്‌ ആയിരു​ന്ന​തു​കൊണ്ട്‌ യേശുവിന്റെ മൂന്നര​വർഷ​ക്കാ​ലത്തെ ശുശ്രൂഷ തുടങ്ങി​യത്‌ ഏഥാനീം മാസ​ത്തോട്‌ അടുത്ത്‌ (സെപ്‌റ്റം​ബർ/ഒക്ടോബർ), ശരത്‌കാ​ലത്ത്‌ ആയിരു​ന്നി​രി​ക്കാം. സാധ്യ​ത​യ​നു​സ​രിച്ച്‌ യേശു​വി​നെ​ക്കാൾ ആറു മാസം മൂത്ത യോഹ​ന്നാൻ ശുശ്രൂഷ ആരംഭി​ച്ചതു യേശു ശുശ്രൂഷ തുടങ്ങു​ന്ന​തിന്‌ ആറു മാസം മുമ്പാ​ണെന്നു തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നു. (ലൂക്ക, അധ്യാ. 1) ഇതിൽനിന്ന്‌, യോഹ​ന്നാൻ തന്റെ ശുശ്രൂഷ തുടങ്ങി​യത്‌ എ.ഡി. 29-ലെ വസന്തകാ​ല​ത്താ​ണെന്നു ന്യായ​മാ​യും അനുമാ​നി​ക്കാം.​—ലൂക്ക 3:23; യോഹ 2:13 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ആ കാലത്ത്‌: ലൂക്ക 3:1-3 പറയുന്നതനുസരിച്ച്‌ യോഹന്നാൻ സ്‌നാപകൻ ശുശ്രൂഷ തുടങ്ങിയത്‌ “തിബെര്യൊസ്‌ സീസറിന്റെ ഭരണത്തിന്റെ 15-ാം വർഷം,” അതായത്‌ എ.ഡി. 29-ലെ വസന്തകാലത്ത്‌ (ഏപ്രിലിനോട്‌ അടുത്ത്‌), ആയിരുന്നു. (ലൂക്ക 3:1-ന്റെ പഠനക്കുറിപ്പു കാണുക.) ഏതാണ്ട്‌ ആറു മാസത്തിനു ശേഷം എ.ഡി. 29-ലെ ശരത്‌കാലത്താണ്‌ (ഒക്‌ടോബറിനോട്‌ അടുത്ത്‌) യേശു സ്‌നാനമേൽക്കാൻ യോഹന്നാന്റെ അടുത്ത്‌ ചെന്നത്‌.​—അനു. എ7 കാണുക.

ഉടനെ: മർക്കോസ്‌ 1-ാം അധ്യായത്തിൽ യൂത്തിസ്‌ എന്ന ഗ്രീക്കുപദം 11 പ്രാവശ്യം കാണുന്നുണ്ട്‌. (മർ 1:10, 12, 18, 20, 21, 23, 28, 29, 30, 42, 43) അതിൽ ആദ്യത്തേതാണ്‌ ഇത്‌. ഈ പദം സന്ദർഭമനുസരിച്ച്‌ “ഉടൻതന്നെ,” “അപ്പോൾത്തന്നെ,” “പെട്ടെന്ന്‌,” “ഉടനെ” എന്നെല്ലാം പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. മർക്കോസ്‌ തന്റെ സുവിശേഷത്തിൽ ഈ പദം കൂടെക്കൂടെ ഉപയോഗിച്ചിരിക്കുന്നത്‌ (40-ലധികം തവണ) അദ്ദേഹത്തിന്റെ വിവരണത്തിനു ജീവനും ഓജസ്സും പകരുന്നു.

പ്രാവുപോലെ: പ്രാവുകളെ ബലിയായി അർപ്പിച്ചുകൊണ്ട്‌ വിശുദ്ധകാര്യങ്ങൾക്ക്‌ ഉപയോഗിച്ചിരുന്നു. (മർ 11:15; യോഹ 2:14-16) ഒരു പ്രതീകമായും അവയെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ട്‌; നിഷ്‌കളങ്കതയുടെയും നൈർമല്യത്തിന്റെയും പ്രതീകമായിരുന്നു അവ. (മത്ത 10:16) നോഹ അയച്ച പ്രാവ്‌ ഒലിവിലയുമായി പെട്ടകത്തിലേക്കു മടങ്ങിവന്നതു പ്രളയജലം ഇറങ്ങിത്തുടങ്ങിയെന്നും (ഉൽ 8:11) സ്വസ്ഥതയുടെയും സമാധാനത്തിന്റെയും നാളുകൾ സമീപിച്ചിരിക്കുന്നെന്നും സൂചിപ്പിച്ചു. (ഉൽ 5:29) യേശുവിന്റെ സ്‌നാനസമയത്ത്‌ യഹോവ പ്രാവിനെ ഉപയോഗിച്ചതു മിശിഹ എന്ന നിലയിൽ യേശു ചെയ്യാൻപോകുന്ന കാര്യങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നതിനായിരിക്കാം. കാരണം നിർമലനും പാപരഹിതനും ആയ ദൈവപുത്രൻ മനുഷ്യകുലത്തിനുവേണ്ടി തന്റെ ജീവൻ ബലിയർപ്പിക്കുകയും അങ്ങനെ തന്റെ ഭരണത്തിൻകീഴിൽ സ്വസ്ഥതയും സമാധാനവും നിറഞ്ഞ കാലം വരുന്നതിന്‌ അടിസ്ഥാനമിടുകയും ചെയ്യുമായിരുന്നു. ദൈവാത്മാവ്‌ അഥവാ ദൈവത്തിന്റെ ചലനാത്മകശക്തി സ്‌നാനസമയത്ത്‌ യേശുവിന്റെ മേൽ വരുന്നത്‌, വേഗത്തിൽ ചിറകടിച്ച്‌ കൂടണയുന്ന പ്രാവിനെപ്പോലെ കാണപ്പെട്ടിരിക്കാം.

തന്റെ മേൽ: അഥവാ “തന്നിലേക്ക്‌,” അതായത്‌ യേശുവിൽ പ്രവേശിക്കാൻ.

കണ്ടു: യോഹന്നാൻ 1:32, 33 വാക്യങ്ങളിൽ യോഹന്നാൻ സ്‌നാപകനും ഈ സംഭവത്തിനു സാക്ഷിയായതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. പക്ഷേ മർക്കോസ്‌ ഇത്‌ അവതരിപ്പിച്ചിരിക്കുന്നത്‌, യേശു ഈ സംഭവം കാണുന്നതുപോലെയാണെന്നു തോന്നുന്നു.

ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു: അഥവാ “ഇവനെ ഞാൻ അംഗീ​ക​രി​ച്ചി​രി​ക്കു​ന്നു; ഇവനിൽ ഞാൻ വളരെ സംപ്രീ​ത​നാണ്‌.” മത്ത 12:18-ലും ഇതേ പദപ്ര​യോ​ഗ​മാ​ണു കാണു​ന്നത്‌. അതാകട്ടെ, വാഗ്‌ദ​ത്ത​മി​ശി​ഹ​യെ​ക്കു​റിച്ച്‌ അഥവാ ക്രിസ്‌തു​വി​നെ​ക്കു​റിച്ച്‌ പറയുന്ന യശ 42:1-ൽനിന്നുള്ള ഉദ്ധരണി​യാണ്‌. പരിശു​ദ്ധാ​ത്മാ​വി​നെ പകർന്ന​തും പുത്ര​നെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ പ്രസ്‌താ​വ​ന​യും യേശു​വാ​ണു വാഗ്‌ദ​ത്ത​മി​ശിഹ എന്ന കാര്യം വ്യക്തമാ​യി തിരി​ച്ച​റി​യി​ച്ചു.​—മത്ത 12:18-ന്റെ പഠനക്കു​റി​പ്പു കാണുക.

ഞാൻ പ്രസാ​ദി​ച്ചി​രി​ക്കുന്ന: അഥവാ “എന്റെ ദേഹി പ്രസാ​ദി​ച്ചി​രി​ക്കുന്ന.” ഇതു യശ 42:1-ൽനിന്നുള്ള ഉദ്ധരണി​യാണ്‌. ആ വാക്യ​ത്തി​ലെ നെഫെഷ്‌ എന്ന എബ്രാ​യ​പദം പരിഭാ​ഷ​പ്പെ​ടു​ത്താൻ ഇവിടെ സൈക്കി എന്ന ഗ്രീക്കു​പ​ദ​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഇവ രണ്ടും കാലങ്ങ​ളാ​യി “ദേഹി” എന്നാണു തർജമ ചെയ്‌തു​പോ​രു​ന്നത്‌. (പദാവലിയിൽ “ദേഹി” കാണുക.) “ഞാൻ പ്രസാ​ദി​ച്ചി​രി​ക്കുന്ന” എന്ന പദപ്ര​യോ​ഗത്തെ, “ഞാൻ അംഗീ​ക​രി​ച്ചി​രി​ക്കുന്ന” എന്നും ഇവിടെ പരിഭാ​ഷ​പ്പെ​ടു​ത്താം.​—മത്ത 3:17-ന്റെ പഠനക്കു​റി​പ്പു കാണുക.

ഒരു ശബ്ദം: സുവിശേഷവിവരണങ്ങളിൽ, യഹോവ മനുഷ്യരോടു നേരിട്ട്‌ സംസാരിച്ചതിനെക്കുറിച്ച്‌ പറയുന്ന മൂന്നു സന്ദർഭങ്ങളുണ്ട്‌. അതിൽ രണ്ടാമത്തേതാണ്‌ ഇത്‌.​—മർ 1:11; യോഹ 12:28 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

ഒരു ശബ്ദമു​ണ്ടാ​യി: സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങ​ളിൽ, യഹോവ മനുഷ്യ​രോ​ടു നേരിട്ട്‌ സംസാ​രി​ച്ച​തി​നെ​ക്കു​റിച്ച്‌ പറയുന്ന മൂന്നു സന്ദർഭ​ങ്ങ​ളുണ്ട്‌. അതിൽ അവസാ​ന​ത്തേ​താണ്‌ ഇത്‌. ആദ്യ​ത്തേത്‌, എ.ഡി. 29-ൽ യേശു സ്‌നാ​ന​മേ​റ്റ​പ്പോ​ഴാ​യി​രു​ന്നു. അതെക്കു​റിച്ച്‌ മത്ത 3:16, 17; മർ 1:11; ലൂക്ക 3:22 എന്നിവി​ട​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. രണ്ടാമ​ത്തേത്‌, എ.ഡി. 32-ൽ യേശു​വി​ന്റെ രൂപാ​ന്ത​ര​വു​മാ​യി ബന്ധപ്പെ​ട്ടാ​യി​രു​ന്നു. മത്ത 17:5; മർ 9:7; ലൂക്ക 9:35 എന്നിവി​ട​ങ്ങ​ളിൽ അതെക്കു​റിച്ച്‌ കാണാം. മൂന്നാ​മത്തെ സംഭവം, എ.ഡി. 33-ൽ യേശു​വി​ന്റെ അവസാ​നത്തെ പെസഹ​യ്‌ക്കു തൊട്ടു​മു​മ്പാ​ണു നടന്നത്‌. ഇതെക്കു​റിച്ച്‌ യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ മാത്രമേ കാണു​ന്നു​ള്ളൂ. “പിതാവേ, അങ്ങയുടെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്തേ​ണമേ” എന്നു യേശു അപേക്ഷി​ച്ച​പ്പോൾ യഹോവ മറുപടി കൊടു​ക്കുന്ന സന്ദർഭ​മാണ്‌ ഇത്‌.

നീ എന്റെ പ്രിയപുത്രൻ: ഒരു ആത്മജീവിയായിരുന്നപ്പോൾ യേശു ദൈവത്തിന്റെ പുത്രനായിരുന്നു. (യോഹ 3:16) മനുഷ്യനായി ജനിച്ചശേഷവും യേശു, പൂർണനായിരുന്ന ആദാമിനെപ്പോലെ, ‘ദൈവത്തിന്റെ മകനായിരുന്നു.’ (ലൂക്ക 1:35; 3:38) എന്നാൽ ഇവിടെ യേശു ആരാണെന്നു തിരിച്ചറിയിക്കാൻവേണ്ടി മാത്രം ദൈവം പറഞ്ഞ വാക്കുകളാണ്‌ ഇതെന്നു തോന്നുന്നില്ല. സാധ്യതയനുസരിച്ച്‌, ഈ പ്രസ്‌താവന നടത്തുകയും ഒപ്പം പരിശുദ്ധാത്മാവിനെ പകരുകയും ചെയ്‌തതിലൂടെ യേശു എന്ന മനുഷ്യനെ തന്റെ ആത്മീയമകനായി ജനിപ്പിച്ചെന്നു സൂചിപ്പിക്കുകയായിരുന്നു ദൈവം. അങ്ങനെ ‘വീണ്ടും ജനിച്ച’ യേശുവിനു സ്വർഗത്തിലെ ജീവനിലേക്കു മടങ്ങാനുള്ള പ്രത്യാശ ലഭിച്ചെന്നും ആത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടതോടെ യേശു ദൈവത്തിന്റെ നിയുക്ത രാജാവും മഹാപുരോഹിതനും ആയെന്നും സൂചിപ്പിക്കുകയായിരുന്നിരിക്കാം ദൈവം.​—യോഹ 3:3-6; 6:51; ലൂക്ക 1:31-33-ഉം എബ്ര 2:17; 5:1, 4-10; 7:1-3-ഉം താരതമ്യം ചെയ്യുക.

നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു: അഥവാ “നിന്നെ ഞാൻ അംഗീകരിച്ചിരിക്കുന്നു; നിന്നിൽ ഞാൻ വളരെ സംപ്രീതനാണ്‌.” മത്ത 12:18-ലും ഇതേ പദപ്രയോഗമാണു കാണുന്നത്‌. അതാകട്ടെ, വാഗ്‌ദത്തമിശിഹയെക്കുറിച്ച്‌ അഥവാ ക്രിസ്‌തുവിനെക്കുറിച്ച്‌ പറയുന്ന യശ 42:1-ൽനിന്നുള്ള ഉദ്ധരണിയാണ്‌. പരിശുദ്ധാത്മാവിനെ പകർന്നതും പുത്രനെക്കുറിച്ചുള്ള ദൈവത്തിന്റെ പ്രസ്‌താവനയും യേശുവാണു വാഗ്‌ദത്തമിശിഹ എന്ന കാര്യം വ്യക്തമായി തിരിച്ചറിയിച്ചു.​—മത്ത 3:​17; 12:18 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

ആകാശത്തുനിന്ന്‌ ഒരു ശബ്ദവും ഉണ്ടായി: സുവിശേഷവിവരണങ്ങളിൽ, മനുഷ്യർക്കു കേൾക്കാവുന്ന രീതിയിൽ യഹോവ സംസാരിച്ചതിനെക്കുറിച്ച്‌ പറയുന്ന മൂന്നു സന്ദർഭങ്ങളുണ്ട്‌. അതിൽ ആദ്യത്തേതാണ്‌ ഇത്‌.​—മർ 9:7; യോഹ 12:28 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

ദൈവാത്മാവ്‌ യേശുവിനെ . . . പോകാൻ പ്രേരിപ്പിച്ചു: അഥവാ “ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തി യേശുവിനെ . . . പോകാൻ പ്രചോദിപ്പിച്ചു.” ഇവിടെ കാണുന്ന ന്യൂമ എന്ന ഗ്രീക്കുപദം ദൈവാത്മാവിനെ കുറിക്കുന്നു. ദൈവത്തിന്റെ ഇഷ്ടമനുസരിച്ച്‌ കാര്യങ്ങൾ ചെയ്യുന്നതിന്‌ ഒരു വ്യക്തിയെ പ്രേരിപ്പിക്കാനുള്ള ശക്തി അതിനുണ്ട്‌.​—ലൂക്ക 4:1; പദാവലിയിൽ “ആത്മാവ്‌” കാണുക.

സാത്താൻ: സാഠാൻ എന്ന എബ്രാ​യ​പ​ദ​ത്തിൽനിന്ന്‌ വന്നിരി​ക്കുന്ന ഇതിന്റെ അർഥം “എതിർത്തു​നിൽക്കു​ന്ന​യാൾ” എന്നാണ്‌.

വന്യമൃഗങ്ങൾ: യേശുവിന്റെ കാലത്ത്‌ ആ പ്രദേശത്ത്‌ ഇന്നുള്ളതിനെക്കാൾ വളരെയേറെ വന്യമൃഗങ്ങൾ ഉണ്ടായിരുന്നു. കാട്ടുപന്നി, കഴുതപ്പുലി, പുള്ളിപ്പുലി, സിംഹം, ചെന്നായ്‌ എന്നിവയുടെയെല്ലാം വിഹാരകേന്ദ്രമായിരുന്നു ആ വിജനഭൂമി. ആ പ്രദേശത്ത്‌ വന്യമൃഗങ്ങളുണ്ടെന്നു പറഞ്ഞിരിക്കുന്ന ഒരേ ഒരു സുവിശേഷയെഴുത്തുകാരൻ മർക്കോസാണ്‌. പ്രധാനമായും, ഇസ്രായേലിന്റെ ഭൂപ്രകൃതി പരിചയമില്ലാത്ത ജൂതന്മാരല്ലാത്തവരെ (റോമാക്കാരും മറ്റുള്ളവരും ഇതിൽ ഉൾപ്പെടുന്നു.) മനസ്സിൽ കണ്ടായിരിക്കാം മർക്കോസ്‌ സുവിശേഷം എഴുതിയത്‌.

സാത്താൻ: മത്ത 4:10-ന്റെ പഠനക്കുറിപ്പു കാണുക.

രാജ്യം: ബസിലേയ എന്ന ഗ്രീക്കു​പദം ആദ്യമാ​യി വരുന്നി​ടം. ഒരു രാജാ​വി​ന്റെ ഭരണകൂ​ട​ത്തെ​യോ രാജഭ​ര​ണ​ത്തിൻകീ​ഴി​ലുള്ള പ്രദേശം, ജനങ്ങൾ എന്നിവ​യെ​യോ ഇതിന്‌ അർഥമാ​ക്കാ​നാ​കും. ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ 162 പ്രാവ​ശ്യം ഈ പദം കാണാം. അതിൽ 55-ഉം മത്തായി​യു​ടെ വിവര​ണ​ത്തി​ലാണ്‌. ദൈവ​ത്തി​ന്റെ സ്വർഗീ​യ​ഭ​ര​ണത്തെ കുറി​ക്കു​ന്ന​താണ്‌ അതിൽ മിക്കവ​യും. മത്തായി ഈ പദം ഇത്രയ​ധി​ക​മാ​യി ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ മത്തായി​യു​ടെ സുവി​ശേ​ഷത്തെ ‘രാജ്യ സുവി​ശേഷം’ എന്നും വിളി​ക്കാം.​—പദാവ​ലി​യിൽ “ദൈവ​രാ​ജ്യം” കാണുക.

സ്വർഗ​രാ​ജ്യം: ഈ പദപ്ര​യോ​ഗം 30-ലേറെ തവണ ബൈബി​ളിൽ കാണു​ന്നുണ്ട്‌, എല്ലാം മത്തായി​യു​ടെ സുവി​ശേ​ഷ​ത്തി​ലാണ്‌. മർക്കോ​സി​ന്റെ​യും ലൂക്കോ​സി​ന്റെ​യും സുവി​ശേ​ഷ​ങ്ങ​ളിൽ ഇതി​നോ​ടു സമാന​മായ “ദൈവ​രാ​ജ്യം” എന്ന പ്രയോ​ഗ​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. “ദൈവ​രാ​ജ്യ”ത്തിന്റെ ഭരണ​കേ​ന്ദ്രം സ്വർഗ​മാ​യി​രി​ക്കു​മെ​ന്നും അത്‌ അവി​ടെ​നി​ന്നാ​യി​രി​ക്കും ഭരണം നടത്തു​ന്ന​തെ​ന്നും ഇതു സൂചി​പ്പി​ക്കു​ന്നു.​—മത്ത 21:43; മർ 1:15; ലൂക്ക 4:43; ദാനി 2:44; 2തിമ 4:18.

സ്വർഗ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്നു: മുഴു​ഭൂ​മി​യെ​യും ഭരിക്കുന്ന ഒരു പുതിയ ഗവൺമെ​ന്റി​നെ​ക്കു​റി​ച്ചുള്ള ഈ സന്ദേശ​മാ​യി​രു​ന്നു യേശു​വി​ന്റെ പ്രസം​ഗ​വി​ഷയം. (മത്ത 10:7; മർ 1:15) യേശു​വി​ന്റെ സ്‌നാ​ന​ത്തിന്‌ ഏതാണ്ട്‌ ആറു മാസം മുമ്പ്‌ സ്‌നാ​പ​ക​യോ​ഹ​ന്നാൻ സമാന​മാ​യൊ​രു സന്ദേശം അറിയി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. (മത്ത 3:1, 2) എന്നാൽ ദൈവ​രാ​ജ്യം ‘സമീപി​ച്ചി​രി​ക്കു​ന്നു’ എന്നു യേശു പറഞ്ഞ​പ്പോൾ ആ വാക്കു​കൾക്കു കൂടുതൽ അർഥം കൈവന്നു, കാരണം അഭി​ഷേകം ചെയ്യപ്പെട്ട നിയു​ക്ത​രാ​ജാ​വെന്ന നിലയിൽ യേശു ഇപ്പോൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. യേശു​വി​ന്റെ മരണ​ശേഷം ശിഷ്യ​ന്മാർ ദൈവ​രാ​ജ്യം ‘സമീപി​ച്ചി​രി​ക്കു​ന്നു’ എന്നു ഘോഷി​ച്ച​താ​യി രേഖക​ളില്ല.

രാജ്യം: ബൈബി​ളിൽ “രാജ്യം” എന്ന പദം പല അർഥങ്ങ​ളിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. “ഒരു രാജാവ്‌ ഭരിക്കുന്ന പ്രദേശം അല്ലെങ്കിൽ രാജ്യം,” “രാജാ​ധി​കാ​രം,” “ഒരു ഭരണ​പ്ര​ദേശം,” “രാജഭ​ര​ണ​ത്തിൻകീ​ഴി​ലാ​യി​രി​ക്കുക” എന്നിവ​യെ​ല്ലാം അതിന്‌ ഉദാഹ​ര​ണ​ങ്ങ​ളാണ്‌. തെളി​വ​നു​സ​രിച്ച്‌ ഇവിടെ അതു കുറി​ക്കു​ന്നത്‌, ദൈവ​രാ​ജ്യ​ഭ​ര​ണ​ത്തി​ന്റെ പ്രയോ​ജ​ന​ങ്ങ​ളും അനു​ഗ്ര​ഹ​ങ്ങ​ളും നേടു​ന്ന​തി​നെ​യും അതിന്റെ ഭരണ​പ്ര​ദേ​ശത്ത്‌ ജീവിതം ആസ്വദി​ക്കു​ന്ന​തി​നെ​യും ആണ്‌.

നിശ്ചയിച്ചിരിക്കുന്ന കാലം വന്നിരിക്കുന്നു: ഇവിടെ കാണുന്ന, “നിശ്ചയിച്ചിരിക്കുന്ന കാലം” (ഗ്രീക്കിൽ, കയ്‌റോസ്‌ ) എന്ന പദപ്രയോഗം യേശു ഭൗമികശുശ്രൂഷ തുടങ്ങുന്നതിനെക്കുറിച്ച്‌ തിരുവെഴുത്തുകൾ മുൻകൂട്ടിപ്പറഞ്ഞ സമയത്തെയാണു കുറിക്കുന്നത്‌. യേശുവിന്റെ ഈ ശുശ്രൂഷ, സന്തോഷവാർത്തയിൽ വിശ്വാസം നേടാൻ ആളുകൾക്ക്‌ അവസരം തുറന്നുകൊടുത്തു. യേശു ശുശ്രൂഷ ആരംഭിച്ചപ്പോൾ തുടങ്ങിയ പരിശോധനയുടെ “കാലത്തെ” കുറിക്കാനും (ലൂക്ക 12:56; 19:44) യേശുവിന്റെ മരണത്തിനായി നിശ്ചയിച്ച ‘സമയത്തെ’ കുറിക്കാനും ഇതേ ഗ്രീക്കുപദമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.​—മത്ത 26:18.

ദൈവരാജ്യം: മർക്കോസിന്റെ സുവിശേഷത്തിന്റെ മൂലപാഠത്തിൽ ഈ പദപ്രയോഗം 14 പ്രാവശ്യം കാണുന്നുണ്ട്‌. (ഭാഷകളുടെ വ്യാകരണനിയമങ്ങളും വാചകഘടനയും മറ്റും പലതായതുകൊണ്ട്‌ ബൈബിൾ പരിഭാഷ ചെയ്യുമ്പോൾ ഈ എണ്ണത്തിനു വ്യത്യാസം വരാം. മലയാളത്തിലും ആ വ്യത്യാസമുണ്ട്‌.) മത്തായിയുടെ സുവിശേഷത്തിൽ ഈ പദപ്രയോഗം 4 പ്രാവശ്യമേ കാണുന്നുള്ളൂ എങ്കിലും (മത്തായി 12:28; 19:24; 21:31, 43) സമാനാർഥത്തിലുള്ള ‘സ്വർഗരാജ്യം’ എന്ന പദപ്രയോഗം ഏതാണ്ട്‌ 30 പ്രാവശ്യം കാണുന്നുണ്ട്‌. (മർ 10:23-ഉം മത്ത 19:23, 24-ഉം താരതമ്യം ചെയ്യുക.) യേശുവിന്റെ പ്രസംഗപ്രവർത്തനത്തിന്റെ കേന്ദ്രവിഷയം ദൈവത്തിന്റെ രാജ്യമായിരുന്നു. (ലൂക്ക 4:43) ദൈവത്തിന്റെ രാജ്യത്തെക്കുറിച്ച്‌ നാലു സുവിശേഷങ്ങളിലായി കാണുന്ന 100-ലേറെ പരാമർശങ്ങളിൽ മിക്കവയും യേശുവിന്റേതാണ്‌.​—മത്ത 3:2; 4:​17; 25:34 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

ഗലീല​ക്ക​ടൽ: വടക്കൻ ഇസ്രാ​യേ​ലി​ലെ ഒരു ശുദ്ധജല തടാകം. (“കടൽ” എന്ന്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​നു “തടാകം” എന്നും അർഥം വരാം.) അതിനെ കിന്നേ​രെത്ത്‌ കടൽ എന്നും (സംഖ 34:11) ഗന്നേസ​രെത്ത്‌ തടാകം എന്നും (ലൂക്ക 5:1) തിബെ​ര്യാസ്‌ കടൽ എന്നും (യോഹ 6:1) വിളി​ച്ചി​ട്ടുണ്ട്‌. സമു​ദ്ര​നി​ര​പ്പിൽനി​ന്നും ശരാശരി 210 മീ. (700 അടി) താഴെ​യാണ്‌ ഇത്‌. തെക്കേ അറ്റംമു​തൽ വടക്കേ അറ്റംവരെ അതിന്റെ നീളം 21 കി.മീ. ആണ്‌; വീതി 12 കി.മീ.; ഏറ്റവും കൂടിയ ആഴം ഏതാണ്ട്‌ 48 മീ. (160 അടി)—അനു. എ7-ലെ “ഗലീല​ക്ക​ടൽത്തീ​രത്തെ പ്രവർത്തനം” എന്ന ഭൂപടം 3ബി കാണുക.

മനുഷ്യ​രെ പിടി​ക്കു​ന്നവർ: ശിമോ​നും അന്ത്ര​യോ​സും ചെയ്‌തി​രുന്ന മീൻപി​ടു​ത്തം എന്ന തൊഴി​ലു​മാ​യി ബന്ധപ്പെ​ടു​ത്തി പറഞ്ഞത്‌. ദൈവ​രാ​ജ്യ​ത്തി​നു​വേണ്ടി അവർ “മനുഷ്യ​രെ ജീവ​നോ​ടെ പിടി​ക്കും” എന്ന്‌ ഇതു സൂചി​പ്പി​ച്ചു. (ലൂക്ക 5:10) എന്നാൽ ശിഷ്യ​രാ​ക്കൽവേ​ല​യും മീൻപി​ടു​ത്തം​പോ​ലെ​തന്നെ സ്ഥിരോ​ത്സാ​ഹ​ത്തോ​ടെ, പലർ ചേർന്ന്‌ ചെയ്യേണ്ട, ആയാസ​ക​ര​മായ ഒരു കാര്യ​മാ​യി​രി​ക്കു​മെ​ന്നും ചില​പ്പോ​ഴൊ​ക്കെ ആ പ്രവർത്ത​ന​ത്തി​നും വളരെ കുറച്ചു ഫലം മാത്രമേ ലഭിക്കൂ എന്നും ഉള്ള ഒരു സൂചന​യും അതിൽ ഉണ്ടായി​രു​ന്നി​രി​ക്കാം.

മനുഷ്യരെ പിടിക്കുന്നവർ: മത്ത 4:​19-ന്റെ പഠനക്കുറിപ്പു കാണുക.

യാക്കോ​ബും സഹോ​ദരൻ യോഹ​ന്നാ​നും: യാക്കോ​ബി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തെ​ല്ലാം സഹോ​ദ​ര​നായ യോഹ​ന്നാ​ന്റെ പേരും കാണാം. ഇതിൽ മിക്കയി​ട​ത്തും യാക്കോ​ബി​ന്റെ പേരാണ്‌ ആദ്യം. മൂത്തതു യാക്കോ​ബാ​യ​തു​കൊ​ണ്ടാ​യി​രി​ക്കാം ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നത്‌.​—മത്ത 4:21; 10:2; 17:1; മർ 1:29; 3:17; 5:37; 9:2; 10:35, 41; 13:3; 14:33; ലൂക്ക 5:10; 6:14; 8:51; 9:28, 54; പ്രവൃ 1:13.

യാക്കോബും സഹോദരൻ യോഹന്നാനും: മത്ത 4:​21-ന്റെ പഠനക്കുറിപ്പു കാണുക.

മീൻപി​ടു​ത്ത​ക്കാർ: ഗലീല​യി​ലെ ഒരു സാധാ​ര​ണ​തൊ​ഴി​ലാ​യി​രു​ന്നു മീൻപി​ടു​ത്തം. പത്രോ​സും സഹോ​ദ​ര​നായ അന്ത്ര​യോ​സും ഒറ്റയ്‌ക്കൊ​റ്റ​യ്‌ക്കു മത്സ്യബ​ന്ധനം നടത്തി​യി​രു​ന്ന​വരല്ല, മറിച്ച്‌ മറ്റുള്ള​വ​രോ​ടു ചേർന്ന്‌ മത്സ്യബ​ന്ധ​ന​ബി​സി​നെസ്സ്‌ നടത്തി​യി​രു​ന്ന​വ​രാ​യി​രു​ന്നു. തെളി​വ​നു​സ​രിച്ച്‌ സെബെ​ദി​യു​ടെ മക്കളായ യാക്കോ​ബും യോഹ​ന്നാ​നും ഇതിൽ പങ്കാളി​ക​ളാ​യി​രു​ന്നു.​—മർ 1:16-21; ലൂക്ക 5:7, 10.

കൂലിക്കാരുടെകൂടെ: സെബെദിയുടെയും മക്കളുടെയും മത്സ്യബന്ധന ബിസിനെസ്സിൽ ‘കൂലിക്കാർ’ ഉണ്ടായിരുന്ന കാര്യം മർക്കോസ്‌ മാത്രമേ പറഞ്ഞിട്ടുള്ളൂ. ഈ വിവരം മർക്കോസിനു കിട്ടിയതു തെളിവനുസരിച്ച്‌ ആ ബിസിനെസ്സിൽ ഒരു പങ്കാളിയും മർക്കോസ്‌ രേഖപ്പെടുത്തിയിട്ടുള്ള മിക്ക സംഭവങ്ങളും നേരിട്ട്‌ കണ്ടിട്ടുള്ള ആളും ആയ പത്രോസിൽനിന്നായിരിക്കാം. (ലൂക്ക 5:5-11; “മർക്കോസ്‌—ആമുഖം” എന്നതും കാണുക.) സെബെദിക്കും മക്കൾക്കും കൂലിക്കാരുണ്ടായിരുന്നതും അവർക്ക്‌ ഒന്നിലധികം വള്ളങ്ങളുള്ളതായി ലൂക്കോസിന്റെ വിവരണത്തിൽ പറഞ്ഞിരിക്കുന്നതും സൂചിപ്പിക്കുന്നത്‌ അവരുടേതു സാമാന്യം നല്ല നിലയിൽ പോകുന്ന ബിസിനെസ്സ്‌ ആയിരുന്നെന്നാണ്‌.​—മത്ത 4:​18-ന്റെ പഠനക്കുറിപ്പു കാണുക.

കഫർന്ന​ഹൂം: “നഹൂമി​ന്റെ ഗ്രാമം” അഥവാ “ആശ്വാ​സ​ത്തി​ന്റെ ഗ്രാമം” എന്ന്‌ അർഥമുള്ള എബ്രാ​യ​പേ​രിൽനിന്ന്‌ വന്നിരി​ക്കു​ന്നത്‌. (നഹൂ 1:1, അടിക്കു​റിപ്പ്‌) യേശു​വി​ന്റെ ഭൗമി​ക​ശു​ശ്രൂ​ഷ​യിൽ വളരെ​യ​ധി​കം പ്രാധാ​ന്യ​മു​ണ്ടാ​യി​രുന്ന ഒരു നഗരം. ഗലീല​ക്ക​ട​ലി​ന്റെ വടക്കു​പ​ടി​ഞ്ഞാ​റേ തീരത്ത്‌ സ്ഥിതി​ചെ​യ്‌തി​രുന്ന ഈ നഗരത്തെ മത്ത 9:1-ൽ യേശു​വി​ന്റെ ‘സ്വന്തം നഗരം’ എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌.

കഫർന്നഹൂം: മത്ത 4:​13-ന്റെ പഠനക്കുറിപ്പു കാണുക.

സിനഗോഗ്‌: പദാവലി കാണുക.

യേശു പഠിപ്പിക്കുന്ന രീതി: ഈ പദപ്രയോഗത്തിന്‌, യേശു എങ്ങനെ പഠിപ്പിച്ചു എന്നതിനെ മാത്രമല്ല എന്തു പഠിപ്പിച്ചു എന്നതിനെയും കുറിക്കാനാകും.

ശാസ്‌ത്രിമാരെപ്പോലെയല്ല: ആദരണീയരായ റബ്ബിമാരുടെ വാക്കുകളെ ആധികാരികമായി കണ്ട്‌ അത്‌ ഉദ്ധരിച്ച്‌ സംസാരിച്ചിരുന്ന ശാസ്‌ത്രിമാരെപ്പോലെയല്ലായിരുന്നു യേശു. യഹോവയുടെ പ്രതിനിധിയായി, അധികാരമുള്ളവനായിട്ടാണു യേശു സംസാരിച്ചത്‌. ദൈവവചനത്തിൽ പറഞ്ഞിരുന്ന കാര്യങ്ങളായിരുന്നു യേശുവിന്റെ ഉപദേശങ്ങൾക്ക്‌ ആധാരം.​—യോഹ 7:16.

അശുദ്ധാത്മാവ്‌: മർക്കോസ്‌ ഈ പദപ്രയോഗവും “ഭൂതം” എന്ന പദപ്രയോഗവും സമാനാർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്‌. (മർ 1:23, 26, 27-നെ 1:34, 39-മായും മർ 3:11, 30-നെ 3:15, 22-മായും താരതമ്യം ചെയ്യുക.) ഈ പദപ്രയോഗം ഭൂതങ്ങളുടെ ധാർമികവും ആത്മീയവും ആയ അശുദ്ധി മാത്രമല്ല മനുഷ്യരുടെ മേൽ അവർക്കുള്ള അശുദ്ധസ്വാധീനവും എടുത്തുകാട്ടുന്നു.

അയാൾ ഉച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: ആ മനുഷ്യൻ 24-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന വാക്കുകൾ വിളിച്ചുപറഞ്ഞപ്പോൾ യേശു ആ വാക്കുകളുടെ ഉറവിടത്തെ, അതായത്‌ ആ മനുഷ്യനെ നിയന്ത്രിച്ചിരുന്ന അശുദ്ധാത്മാവിനെ, ശകാരിച്ചു.​—മർ 1:25; ലൂക്ക 4:35.

അങ്ങ്‌ എന്തിനാണ്‌ ഞങ്ങളുടെ കാര്യ​ത്തിൽ ഇടപെ​ടു​ന്നത്‌?: അഥവാ “ഞങ്ങൾക്കും അങ്ങയ്‌ക്കും പൊതു​വാ​യിട്ട്‌ എന്താണു​ള്ളത്‌?” ഈ ചോദ്യ​ത്തി​ന്റെ പദാനു​പ​ദ​പ​രി​ഭാഷ, “ഞങ്ങൾക്കും അങ്ങയ്‌ക്കും എന്ത്‌” എന്നാണ്‌. ഈ സെമി​റ്റിക്ക്‌ ഭാഷാ​ശൈലി എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പലയി​ട​ത്തും കാണാം. (യോശ 22:24; ന്യായ 11:12; 2ശമു 16:10; 19:22; 1രാജ 17:18; 2രാജ 3:13; 2ദിന 35:21; ഹോശ 14:8) ഇതേ അർഥം​വ​രുന്ന ഗ്രീക്കു​പ​ദ​പ്ര​യോ​ഗം ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളി​ലു​മുണ്ട്‌. (മത്ത 8:29; മർ 1:24; 5:7; ലൂക്ക 4:34; 8:28; യോഹ 2:4) സന്ദർഭ​മ​നു​സ​രിച്ച്‌ ഈ ശൈലി​യു​ടെ അർഥത്തി​നു കുറ​ച്ചൊ​ക്കെ മാറ്റം വരാം. ഈ വാക്യ​ത്തിൽ ഇത്‌ എതിർപ്പി​നെ​യും വിരോ​ധ​ത്തെ​യും ആണ്‌ സൂചി​പ്പി​ക്കു​ന്നത്‌. അതു​കൊണ്ട്‌ ഇതിനെ, “ഞങ്ങളെ ശല്യ​പ്പെ​ടു​ത്ത​രുത്‌!” എന്നോ “ഞങ്ങളെ വെറുതേ വിടൂ!” എന്നോ പരിഭാ​ഷ​പ്പെ​ടു​ത്താ​മെന്നു ചിലർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. മറ്റു സന്ദർഭ​ങ്ങ​ളിൽ ഈ പദപ്ര​യോ​ഗം, കാഴ്‌ച​പ്പാ​ടി​ലോ അഭി​പ്രാ​യ​ത്തി​ലോ ഉള്ള വ്യത്യാ​സത്തെ സൂചി​പ്പി​ക്കാ​നോ നിർദേ​ശിച്ച ഒരു കാര്യം ചെയ്യാ​നുള്ള വിസമ്മ​തത്തെ സൂചി​പ്പി​ക്കാ​നോ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. എന്നാൽ അത്‌ അവശ്യം പുച്ഛമോ അഹങ്കാ​ര​മോ എതിർപ്പോ ധ്വനി​പ്പി​ക്ക​ണ​മെ​ന്നില്ല.​—യോഹ 2:4-ന്റെ പഠനക്കു​റി​പ്പു കാണുക.

അങ്ങയ്‌ക്ക്‌ ഇവിടെ എന്തു കാര്യം?: മത്ത 8:​29-ന്റെ പഠനക്കുറിപ്പു കാണുക.

ഞങ്ങളെ . . . എനിക്ക്‌: 23-ാം വാക്യത്തിൽ ഒരു അശുദ്ധാത്മാവിനെക്കുറിച്ച്‌ മാത്രമേ പറഞ്ഞിട്ടുള്ളൂ. അതുകൊണ്ട്‌ ആ മനുഷ്യനെ നിയന്ത്രിച്ചിരുന്ന ആത്മാവ്‌ ബഹുവചനരൂപം (“ഞങ്ങളെ”) ഉപയോഗിച്ചതു മറ്റു ഭൂതങ്ങളെ ഉദ്ദേശിച്ചായിരിക്കണം. എന്നാൽ തുടർന്ന്‌ തന്നെക്കുറിച്ച്‌ മാത്രം പറയുമ്പോൾ അത്‌ ഏകവചനം (“എനിക്ക്‌ ”) ഉപയോഗിക്കുകയും ചെയ്‌തു.

മിണ്ടിപ്പോകരുത്‌!: അക്ഷ. “വായ്‌ മൂടിക്കെട്ടുക.” യേശുവാണു ക്രിസ്‌തു അഥവാ മിശിഹ എന്ന്‌ അറിയാമായിരുന്ന ആ അശുദ്ധാത്മാവ്‌ യേശുവിനെ “ദൈവത്തിന്റെ പരിശുദ്ധൻ!” (24-ാം വാക്യം) എന്നു വിളിച്ചെങ്കിലും ഭൂതങ്ങൾ തന്നെക്കുറിച്ച്‌ സാക്ഷി പറയാൻ ആഗ്രഹിക്കാഞ്ഞ യേശു അതിനെ തടഞ്ഞു.​—മർ 1:34; 3:11, 12.

വൈകു​ന്നേ​ര​മാ​യ​പ്പോൾ: അതായത്‌, ശബത്തു​ദി​വസം അവസാ​നി​ച്ച​ശേഷം.​—മർ 1:21-32; ലൂക്ക 4:31-40.

സന്ധ്യയാ​യ​പ്പോൾ: അതായത്‌ നീസാൻ 14-നു തുടക്കം കുറി​ക്കുന്ന സന്ധ്യ.​—അനു. എ7-ഉം ബി12-ഉം കാണുക.

സൂര്യൻ അസ്‌തമിച്ചശേഷം: സൂര്യാസ്‌തമയത്തോടെ ശബത്തുദിവസം അവസാനിച്ചു. (ലേവ 23:32; മർ 1:21; മത്ത 8:​16; 26:20 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) അതുകൊണ്ട്‌ ജൂതന്മാർക്ക്‌ ഇപ്പോൾ, ആരുടെയും വിമർശനത്തെ പേടിക്കാതെ തങ്ങളുടെ പ്രിയപ്പെട്ടവരെ രോഗസൗഖ്യത്തിനായി യേശുവിന്റെ അടുത്തേക്ക്‌ കൊണ്ടുവരാമായിരുന്നു.​—മർ 2:1-5; ലൂക്ക 4:31-40 എന്നിവ താരതമ്യം ചെയ്യുക.

രോഗികളെയും ഭൂതബാധിതരെയും: ഭൂതങ്ങളുടെ നിയന്ത്രണത്തിലായിരുന്ന മനുഷ്യരിൽ അവ ചിലപ്പോഴൊക്കെ ചില ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. (മത്ത 12:22; 17:15-18) എന്നാൽ സാധാരണരോഗങ്ങളും ഭൂതബാധയാലുള്ള ശാരീരികപ്രശ്‌നങ്ങളും തിരുവെഴുത്തുകൾ വേർതിരിച്ചുകാണിച്ചിട്ടുണ്ട്‌. രോഗകാരണം എന്തുതന്നെയായാലും, യേശുവിന്‌ അതെല്ലാം സുഖപ്പെടുത്താനായി.​—മത്ത 4:24; 8:16; മർ 1:34.

നഗരം ഒന്നടങ്കം: മർ 1:5-ലെ “എല്ലാവരും” എന്ന പദപ്രയോഗംപോലെതന്നെ ഇവിടെ കാണുന്ന “ഒന്നടങ്കം” എന്ന പദവും തെളിവനുസരിച്ച്‌ അതിശയോക്തിയായി ഉപയോഗിച്ചിരിക്കുന്നതാണ്‌. ധാരാളം ആളുകൾ അവിടെയുണ്ടായിരുന്നു എന്നു സൂചിപ്പിക്കുന്ന ഒരു അലങ്കാരപ്രയോഗമാണ്‌ അത്‌.

താൻ ക്രിസ്‌തുവാണെന്നു ഭൂതങ്ങൾക്ക്‌ അറിയാമായിരുന്നതുകൊണ്ട്‌: ചില ഗ്രീക്കു കൈയെഴുത്തുപ്രതികളിൽ “ഭൂതങ്ങൾക്ക്‌ അവനെ അറിയാമായിരുന്നു” എന്നാണു കാണുന്നത്‌. അതാകട്ടെ, “അവൻ ആരാണെന്നു ഭൂതങ്ങൾക്ക്‌ അറിയാമായിരുന്നു” എന്നും പരിഭാഷപ്പെടുത്താം. ലൂക്ക 4:​41-ലെ സമാന്തരവിവരണത്തിൽ യേശു ‘ക്രിസ്‌തുവാണെന്ന്‌ അവയ്‌ക്ക്‌ അറിയാമായിരുന്നു’ എന്നാണു കാണുന്നത്‌.

എല്ലാവരും: തെളിവനുസരിച്ച്‌, ധാരാളം പേർ യേശുവിനെ അന്വേഷിച്ചു എന്നത്‌ എടുത്തുപറയാൻ ഉപയോഗിച്ചിരിക്കുന്ന അതിശയോക്തിയലങ്കാരമാണ്‌ ഇത്‌.

ഗലീലയിലെല്ലായിടത്തുമുള്ള സിനഗോഗുകളിൽ ചെന്ന്‌ പ്രസംഗിക്കുകയും: പുതുതായി തിരഞ്ഞെടുത്ത നാലു ശിഷ്യന്മാരോടൊപ്പം (പത്രോസ്‌, അന്ത്രയോസ്‌, യാക്കോബ്‌, യോഹന്നാൻ) ഗലീലയിൽ യേശു നടത്തിയ ആദ്യപ്രസംഗപര്യടനത്തിന്റെ തുടക്കമായിരുന്നു ഇത്‌.​—മർ 1:16-20; അനു. എ7 കാണുക.

ഒരു കുഷ്‌ഠ​രോ​ഗി: ഗുരു​ത​ര​മായ ഒരു ചർമ​രോ​ഗം ബാധി​ച്ച​യാൾ. ഇന്നു കുഷ്‌ഠം എന്ന പേരിൽ അറിയ​പ്പെ​ടുന്ന രോഗത്തെ മാത്രമല്ല ബൈബി​ളിൽ കുഷ്‌ഠം എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌. ആർക്കെ​ങ്കി​ലും കുഷ്‌ഠ​മാ​ണെന്നു തെളി​ഞ്ഞാൽ അതു സുഖമാ​കു​ന്ന​തു​വരെ സമൂഹം അദ്ദേഹ​ത്തി​നു ഭ്രഷ്ട്‌ കല്‌പി​ച്ചി​രു​ന്നു.​—ലേവ 13:2, അടിക്കു​റിപ്പ്‌, 45, 46; പദാവ​ലി​യിൽ “കുഷ്‌ഠം; കുഷ്‌ഠ​രോ​ഗി” കാണുക.

ഒരു കുഷ്‌ഠരോഗി: മത്ത 8:2-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “കുഷ്‌ഠം; കുഷ്‌ഠരോഗി” എന്നതും കാണുക.

മുട്ടുകുത്തി: പുരാതനകാലത്തെ മധ്യപൂർവദേശത്ത്‌ ആരുടെയെങ്കിലും മുന്നിൽ മുട്ടുകുത്തുന്നത്‌ ആദരവിനെ സൂചിപ്പിച്ചു. പ്രത്യേകിച്ച്‌ ഉന്നതസ്ഥാനത്തുള്ളവരോട്‌ അപേക്ഷിക്കുമ്പോഴാണ്‌ ഇങ്ങനെ ചെയ്‌തിരുന്നത്‌. ഈ സംഭവം വിവരിക്കുമ്പോൾ ഇങ്ങനെയൊരു പദപ്രയോഗം ഉപയോഗിച്ചിരിക്കുന്ന ഒരേ ഒരു സുവിശേഷയെഴുത്തുകാരൻ മർക്കോസാണ്‌.

അലിവ്‌ തോന്നി: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന സ്‌പ്‌ള​ങ്‌ഖ്‌നീ​സൊ​മായ്‌ എന്ന ഗ്രീക്കു​ക്രി​യ​യ്‌ക്കു “കുടൽ” (സ്‌പ്‌ളാ​ങ്‌ഖനാ) എന്നതി​നുള്ള പദവു​മാ​യി ബന്ധമുണ്ട്‌. ഇതു ശരീര​ത്തി​ന്റെ ഉള്ളിന്റെ ഉള്ളിൽ അനുഭ​വ​പ്പെ​ടുന്ന ഒരു വികാ​രത്തെ, അതായത്‌ ഒരു തീവ്ര​വി​കാ​രത്തെ, കുറി​ക്കു​ന്നു. അനുക​മ്പയെ കുറി​ക്കുന്ന ഗ്രീക്കു​പ​ദ​ങ്ങ​ളിൽ ഏറ്റവും ശക്തമായ ഒന്നാണ്‌ ഇത്‌.

യേശു . . . അയാളെ തൊട്ടു: മറ്റുള്ള​വർക്കു രോഗം പകരാ​തി​രി​ക്കാൻ കുഷ്‌ഠ​രോ​ഗി​കളെ മാറ്റി​ത്താ​മ​സി​പ്പി​ക്ക​ണ​മെന്നു മോശ​യി​ലൂ​ടെ കൊടുത്ത നിയമ​ത്തി​ലു​ണ്ടാ​യി​രു​ന്നു. (ലേവ 13:45, 46; സംഖ 5:1-4) എന്നാൽ ജൂതമ​ത​നേ​താ​ക്ക​ന്മാർ കൂടു​ത​ലായ നിയമങ്ങൾ അടി​ച്ചേൽപ്പി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, ആളുകൾ ഒരു കുഷ്‌ഠ​രോ​ഗി​യിൽനിന്ന്‌ കുറഞ്ഞതു നാലു മുഴം, അതായത്‌ ഏകദേശം 1.8 മീ. (6 അടി) അകലം പാലി​ക്ക​ണ​മാ​യി​രു​ന്നു. എന്നാൽ കാറ്റുള്ള ദിവസ​ങ്ങ​ളിൽ ദൂരപ​രി​ധി 100 മുഴം, അതായത്‌ ഏകദേശം 45 മീ. (150 അടി) ആയിരു​ന്നു. ഇത്തരം നിയമങ്ങൾ കാരണം ആളുകൾ കുഷ്‌ഠ​രോ​ഗി​ക​ളോ​ടു ദയയി​ല്ലാ​തെ പെരു​മാ​റാൻതു​ടങ്ങി. കുഷ്‌ഠ​രോ​ഗി​ക​ളിൽനിന്ന്‌ ഒളിച്ചു​കളഞ്ഞ ഒരു റബ്ബി​യെ​യും കുഷ്‌ഠ​രോ​ഗി​കളെ അകറ്റി​നി​റു​ത്താൻ അവരെ കല്ലു​പെ​റു​ക്കി എറിഞ്ഞ മറ്റൊരു റബ്ബി​യെ​യും അനുകൂ​ലി​ച്ചാ​ണു ജൂതപാ​ര​മ്പ​ര്യ​രേ​ഖകൾ സംസാ​രി​ക്കു​ന്നത്‌. എന്നാൽ അതിൽനി​ന്നും തികച്ചും വ്യത്യ​സ്‌ത​മാ​യി യേശു ആ കുഷ്‌ഠ​രോ​ഗി​യു​ടെ ദുരവസ്ഥ കണ്ട്‌ മനസ്സലി​ഞ്ഞിട്ട്‌, മറ്റു ജൂതന്മാർക്കു ചിന്തി​ക്കാൻപോ​ലും കഴിയാത്ത ഒരു കാര്യം ചെയ്‌തു​—ആ മനുഷ്യ​നെ തൊട്ടു. ഒറ്റ വാക്കു​കൊണ്ട്‌ സുഖ​പ്പെ​ടു​ത്താ​മാ​യി​രു​ന്നെ​ങ്കി​ലും യേശു അയാളെ തൊട്ടാ​ണു സുഖ​പ്പെ​ടു​ത്തി​യത്‌.​—മത്ത 8:5-12.

എനിക്കു മനസ്സാണ്‌: യേശു ആ അപേക്ഷ സ്വീക​രി​ക്കുക മാത്രമല്ല അതു സാധി​ച്ചു​കൊ​ടു​ക്കാൻ തനിക്കു ശക്തമായ ആഗ്രഹ​മു​ണ്ടെന്നു പ്രകടി​പ്പി​ക്കു​ക​യും ചെയ്‌തു. വെറു​മൊ​രു കടമനിർവ​ഹണം പോ​ലെയല്ല യേശു അയാളെ സുഖ​പ്പെ​ടു​ത്തി​യ​തെന്ന്‌ ഈ വാക്കുകൾ തെളി​യി​ച്ചു.

മനസ്സ്‌ അലിഞ്ഞ: അഥവാ “അനുകമ്പ തോന്നിയിട്ട്‌.” (മത്ത 9:​36-ന്റെ പഠനക്കുറിപ്പു കാണുക.) ചില ആധുനിക ബൈബിൾഭാഷാന്തരങ്ങളിൽ “രോഷം (കോപം) തോന്നിയിട്ട്‌ ” എന്നു കാണുന്നു. എന്നാൽ ഏറ്റവും പഴക്കവും ആധികാരികതയും ഉള്ള ചില കൈയെഴുത്തുപ്രതികൾ ഉൾപ്പെടെ മിക്ക പുരാതന കൈയെഴുത്തുപ്രതികളിലും “അലിവ്‌ (അനുകമ്പ) തോന്നിയിട്ട്‌ ” എന്നാണു കാണുന്നത്‌. ഇനി, യേശുവിനെ പ്രേരിപ്പിച്ചതു കോപമല്ല അനുകമ്പയാണെന്നു സന്ദർഭവും സൂചിപ്പിക്കുന്നു.

അയാളെ തൊട്ടുകൊണ്ട്‌: മത്ത 8:3-ന്റെ പഠനക്കുറിപ്പു കാണുക.

എനിക്കു മനസ്സാണ്‌: മത്ത 8:3-ന്റെ പഠനക്കുറിപ്പു കാണുക.

ഇത്‌ ആരോടും പറയരുത്‌: തനിക്കുതന്നെ പ്രശസ്‌തി കിട്ടാനോ ദൈവമായ യഹോവയിൽനിന്നും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്തയിൽനിന്നും ആളുകളുടെ ശ്രദ്ധ പതറിക്കാനോ ആഗ്രഹിക്കാഞ്ഞതുകൊണ്ടായിരിക്കാം യേശു ഇങ്ങനെ കല്‌പിച്ചത്‌. യഹോവയുടെ ദാസൻ “തെരുവീഥികളിൽ . . . തന്റെ സ്വരം കേൾപ്പിക്കില്ല” (അതായത്‌, ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻവേണ്ടി.) എന്ന യശ 42:1, 2-ലെ പ്രവചനത്തിന്റെ നിവൃത്തിയായിരുന്നു അത്‌. (മത്ത 12:15-19) ‘ആളുകളെ കാണിക്കാൻവേണ്ടി പ്രധാനതെരുവുകളുടെ മൂലകളിൽ നിന്ന്‌ പ്രാർഥിച്ചതിന്‌ ’ യേശു കുറ്റം വിധിച്ച കപടഭക്തരുടേതിൽനിന്ന്‌ എത്രയോ വ്യത്യസ്‌തമായിരുന്നു താഴ്‌മയുള്ള ഈ മനോഭാവം! (മത്ത 6:5) താൻ ക്രിസ്‌തുവാണെന്ന്‌ ആളുകൾ വിശ്വസിക്കേണ്ടത്‌, തന്റെ അത്ഭുതങ്ങളെക്കുറിച്ചുള്ള നിറംപിടിപ്പിച്ച വാർത്തകൾ കേട്ടിട്ടല്ല, മറിച്ച്‌ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന്‌ ആഗ്രഹിച്ചിട്ടാകാം യേശു അങ്ങനെ പറഞ്ഞത്‌.

നീ ചെന്ന്‌ ഇതു പുരോഹിതനെ കാണിച്ച്‌: മോശയിലൂടെ കൊടുത്ത നിയമമനുസരിച്ച്‌ ഒരു കുഷ്‌ഠരോഗി സുഖപ്പെട്ടോ എന്നു സ്ഥിരീകരിക്കേണ്ടതു പുരോഹിതനായിരുന്നു. അതിനായി, രോഗം ഭേദമായ വ്യക്തി ലേവ 14:2-32 പറയുന്നതുപോലെ മോശ കല്‌പിച്ച യാഗവസ്‌തുക്കളുമായി ആലയത്തിലേക്കു ചെല്ലണമായിരുന്നു.

ദൃശ്യാവിഷ്കാരം

മർക്കോ​സി​ന്റെ പുസ്‌തകം—ആമുഖ​വീ​ഡി​യോ
മർക്കോ​സി​ന്റെ പുസ്‌തകം—ആമുഖ​വീ​ഡി​യോ
മർക്കോസിന്റെ സുവിശേഷം—ചില പ്രധാനസംഭവങ്ങൾ
മർക്കോസിന്റെ സുവിശേഷം—ചില പ്രധാനസംഭവങ്ങൾ

സാധി​ക്കു​ന്നി​ട​ത്തോ​ളം, സംഭവങ്ങൾ അവ നടന്ന ക്രമത്തിൽത്ത​ന്നെ​യാ​ണു കൊടു​ത്തി​രി​ക്കു​ന്നത്‌

ഓരോ സുവി​ശേ​ഷ​ത്തി​ന്റെ​യും ഭൂപട​ത്തിൽ അടയാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു വ്യത്യ​സ്‌ത​മായ സംഭവ​പ​ര​മ്പ​ര​ക​ളാണ്‌

1. യോർദാൻ നദിക്കു സമീപ​മുള്ള വിജന​ഭൂ​മി​യിൽ യോഹ​ന്നാൻ സ്‌നാ​പകൻ നടത്തിയ ശുശ്രൂഷ (മത്ത 3:1, 2; മർ 1:3-5; ലൂക്ക 3:2, 3)

2. യോർദാൻ നദിയിൽ യേശു സ്‌നാ​ന​മേൽക്കു​ന്നു; യേശു തന്റെ മകനാ​ണെന്ന്‌ യഹോവ പറയുന്നു (മത്ത 3:13, 16, 17; മർ 1:9-11; ലൂക്ക 3:21, 22)

3. യേശു ഗലീല​യിൽ പ്രസം​ഗ​പ്ര​വർത്തനം തുടങ്ങു​ന്നു (മത്ത 4:17; മർ 1:14, 15; ലൂക്ക 4:14, 15)

4. ഗലീല​ക്ക​ട​ലി​ന്റെ തീരത്തു​വെച്ച്‌ യേശു നാല്‌ ശിഷ്യ​ന്മാ​രെ, മനുഷ്യ​രെ പിടി​ക്കു​ന്ന​വ​രാ​കാൻ ക്ഷണിക്കു​ന്നു (മത്ത 4:18-22; മർ 1:16-20)

5. യേശു കഫർന്ന​ഹൂ​മി​ലെ സിന​ഗോ​ഗിൽ പഠിപ്പി​ക്കു​ന്നു (മർ 1:21; ലൂക്ക 4:31, 38)

6. യേശു കഫർന്ന​ഹൂ​മിന്‌ അടുത്തുള്ള ഒരു മലയിൽ കയറി​യിട്ട്‌ 12 അപ്പോ​സ്‌ത​ല​ന്മാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്നു (മർ 3:13-15; ലൂക്ക 6:12, 13)

7. ഗലീല​ക്കടൽ; യേശു ഒരു വലിയ കൊടു​ങ്കാ​റ്റി​നെ ശാന്തമാ​ക്കു​ന്നു (മത്ത 8:23-26; മർ 4:37-39; ലൂക്ക 8:22-24)

8. സാധ്യ​ത​യ​നു​സ​രിച്ച്‌ കഫർന്ന​ഹൂ​മിൽവെച്ച്‌, ഒരു സ്‌ത്രീ യേശു​വി​ന്റെ പുറങ്കു​പ്പാ​യ​ത്തിൽ തൊട്ട്‌ സുഖ​പ്പെ​ടു​ന്നു (മത്ത 9:19-22; മർ 5:25-29; ലൂക്ക 8:43, 44)

9. ഗലീല​ക്ക​ട​ലി​ന്റെ വടക്കു​കി​ഴക്കൻ ഭാഗത്തു​വെച്ച്‌ യേശു ഏകദേശം 5,000 പുരു​ഷ​ന്മാർക്കു ഭക്ഷണം കൊടു​ക്കു​ന്നു (മത്ത 14:19-21; മർ 6:39-42, 44; ലൂക്ക 9:14, 16, 17; യോഹ 6:10, 11)

10. യേശു ശിഷ്യ​ന്മാ​രെ വള്ളത്തിൽ ബേത്ത്‌സ​യി​ദ​യി​ലേക്ക്‌ അയയ്‌ക്കു​ന്നു (മത്ത 14:22; മർ 6:45)

11. സോർ-സീദോൻ പ്രദേ​ശ​ങ്ങ​ളിൽവെച്ച്‌ യേശു സിറിയൻ ഫൊയ്‌നി​ക്യ​യിൽനി​ന്നുള്ള ഒരു സ്‌ത്രീ​യു​ടെ മകളെ സുഖ​പ്പെ​ടു​ത്തു​ന്നു (മത്ത 15:21, 22, 28; മർ 7:24-26, 29)

12. യേശു ദക്കപ്പൊ​ലി പ്രദേ​ശ​ത്തു​കൂ​ടെ ഗലീല​ക്ക​ട​ലിന്‌ അടു​ത്തേക്കു പോകു​ന്നു (മർ 7:31)

13. യേശു ബേത്ത്‌സ​യി​ദ​യിൽവെച്ച്‌ ഒരു അന്ധനെ സുഖ​പ്പെ​ടു​ത്തു​ന്നു (മർ 8:22-25)

14. യേശു പെരി​യ​യിൽവെച്ച്‌ ആളുകളെ പഠിപ്പി​ക്കു​ന്നു (മത്ത 19:1-3; മർ 10:1, 2)

15. യേശു യരീ​ഹൊ​യ്‌ക്ക്‌ അടുത്തു​വെച്ച്‌ അന്ധരെ സുഖ​പ്പെ​ടു​ത്തു​ന്നു (മത്ത 20:29, 30, 34; മർ 10:46, 47, 51, 52; ലൂക്ക 18:35, 40-43)

16. യേശു ദേവാ​ലയം ശുദ്ധീ​ക​രി​ക്കു​ന്നു (മത്ത 21:12, 13; മർ 11:15-17; ലൂക്ക 19:45, 46)

17. ദരി​ദ്ര​യായ ഒരു വിധവ രണ്ടു നാണയ​ത്തു​ട്ടു​കൾ സംഭാവന നൽകു​ന്നതു സ്‌ത്രീ​ക​ളു​ടെ മുറ്റത്തെ ദേവാ​ല​യ​ഖ​ജ​നാ​വിൽവെച്ച്‌ യേശു കാണുന്നു (മർ 12:42-44; ലൂക്ക 21:1-4)

18. ദേവാ​ല​യ​ത്തിൽനിന്ന്‌ ഒലിവു​മ​ല​യി​ലേക്കു പോകു​മ്പോൾ യേശു ദേവാ​ല​യ​ത്തി​ന്റെ നാശം മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (മത്ത 24:1, 2; മർ 13:1, 2; ലൂക്ക 21:5, 6)

19. യരുശ​ലേം നഗരത്തിൽ പെസഹ​യ്‌ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നു (മർ 14:13-16; ലൂക്ക 22:10-13)

20. യേശു​വി​നെ മഹാപു​രോ​ഹി​ത​നായ കയ്യഫയു​ടെ വീട്ടി​ലേക്കു കൊണ്ടു​പോ​കു​ന്നു (മത്ത 26:57-59; മർ 14:60-62; ലൂക്ക 22:54)

21. യേശു​വി​നെ വീണ്ടും സൻഹെ​ദ്രി​നു മുന്നിൽ ഹാജരാ​ക്കു​ന്നു; ഇത്തവണ സൻഹെ​ദ്രിൻ ഹാളിൽ (മർ 15:1; ലൂക്ക 22:66-69)

വിജന​ഭൂ​മി
വിജന​ഭൂ​മി

ബൈബി​ളിൽ വിജന​ഭൂ​മി എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മൂലഭാ​ഷാ​പ​ദങ്ങൾ (എബ്രാ​യ​യിൽ മിദ്‌ബാർ; ഗ്രീക്കിൽ എറേ​മൊസ്‌) പൊതു​വേ സൂചി​പ്പി​ക്കു​ന്നത്‌ അധികം ജനവാ​സ​മി​ല്ലാത്ത, കൃഷി ചെയ്യാത്ത സ്ഥലങ്ങ​ളെ​യാണ്‌. മരങ്ങ​ളൊ​ന്നും ഇല്ലാതെ കുറ്റി​ച്ചെ​ടി​ക​ളും പുല്ലും മാത്രം വളരുന്ന സ്ഥലങ്ങളും പുൽത്ത​കി​ടി​കൾപോ​ലും ഇതിൽപ്പെ​ടും. ഉണങ്ങി​വരണ്ട മരുഭൂ​മി​കളെ കുറി​ക്കാ​നും ഈ പദത്തി​നാ​കും. സുവി​ശേ​ഷ​ങ്ങ​ളിൽ പൊതു​വേ വിജന​ഭൂ​മി എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌ യഹൂദ്യ വിജന​ഭൂ​മി​യെ ആണ്‌. യോഹ​ന്നാൻ സ്‌നാ​പകൻ ജീവി​ച്ച​തും പ്രസം​ഗ​പ്ര​വർത്തനം നടത്തി​യ​തും പിശാച്‌ യേശു​വി​നെ പ്രലോ​ഭി​പ്പി​ച്ച​തും ഇവി​ടെ​വെ​ച്ചാണ്‌.—മർ 1:12.

യോഹ​ന്നാൻ സ്‌നാ​പ​കന്റെ വസ്‌ത്ര​ധാ​ര​ണ​വും രൂപവും
യോഹ​ന്നാൻ സ്‌നാ​പ​കന്റെ വസ്‌ത്ര​ധാ​ര​ണ​വും രൂപവും

ഒട്ടക​രോ​മം​കൊണ്ട്‌ നെയ്‌ത വസ്‌ത്ര​മാ​ണു യോഹ​ന്നാൻ ധരിച്ചി​രു​ന്നത്‌. അത്‌ ഒരു അരപ്പട്ട​കൊണ്ട്‌ മുറുക്കി കെട്ടു​ക​യും ചെയ്‌തി​രു​ന്നു. ചില ചെറിയ വസ്‌തു​ക്ക​ളൊ​ക്കെ ആ അരപ്പട്ട​യിൽ വെച്ച്‌ കൊണ്ടു​പോ​കാ​മാ​യി​രു​ന്നു. ഏലിയ പ്രവാ​ച​കന്റെ വസ്‌ത്ര​വും ഏതാണ്ട്‌ ഇതു​പോ​ലെ​യാ​യി​രു​ന്നു. (2രാജ 1:8) ഒട്ടക​രോ​മം​കൊ​ണ്ടുള്ള പരുപ​രുത്ത ഇത്തരം വസ്‌ത്രങ്ങൾ സാധാ​ര​ണ​യാ​യി പാവ​പ്പെ​ട്ട​വ​രാ​ണു ധരിച്ചി​രു​ന്നത്‌. സമ്പന്നരാ​കട്ടെ, ലിനനോ പട്ടോ കൊണ്ട്‌ ഉണ്ടാക്കിയ മിനു​സ​വും മാർദ​വ​വും ഉള്ള വസ്‌ത്ര​ങ്ങ​ളാണ്‌ അണിഞ്ഞി​രു​ന്നത്‌. (മത്ത 11:7-9) ജനിച്ച​പ്പോൾമു​തലേ യോഹ​ന്നാൻ ഒരു നാസീ​രാ​യി​രു​ന്ന​തു​കൊണ്ട്‌ അദ്ദേഹ​ത്തി​ന്റെ മുടി ഒരിക്ക​ലും മുറി​ച്ചു​കാ​ണില്ല. അദ്ദേഹം പൂർണ​മാ​യും ദൈ​വേഷ്ടം ചെയ്യാൻ സമർപ്പിച്ച, ലളിത​ജീ​വി​തം നയിക്കുന്ന ഒരാളാ​ണെന്ന്‌ ഒരുപക്ഷേ ആ വസ്‌ത്ര​ധാ​ര​ണ​വും രൂപവും കണ്ടാൽത്തന്നെ ആർക്കും മനസ്സി​ലാ​കു​മാ​യി​രു​ന്നു.

വെട്ടു​ക്കി​ളി
വെട്ടു​ക്കി​ളി

ബൈബി​ളിൽ “വെട്ടു​ക്കി​ളി” എന്ന പദത്തിനു ചെറിയ സ്‌പർശ​നി​കൾ അഥവാ കൊമ്പു​കൾ ഉള്ള, പുൽച്ചാ​ടി​വർഗ​ത്തിൽപ്പെട്ട ഏതൊരു ജീവി​യെ​യും കുറി​ക്കാ​നാ​കും. പ്രത്യേ​കിച്ച്‌, വലിയ കൂട്ടങ്ങ​ളാ​യി ദേശാ​ന്ത​ര​ഗ​മനം നടത്തു​ന്ന​വ​യെ​യാണ്‌ ഇങ്ങനെ വിളി​ച്ചി​രി​ക്കു​ന്നത്‌. യരുശ​ലേ​മിൽ നടത്തിയ ഒരു പഠനം സൂചി​പ്പി​ക്കു​ന്നത്‌, മരുഭൂ​മി​യി​ലെ വെട്ടു​ക്കി​ളി​ക​ളു​ടെ 75 ശതമാ​ന​വും പ്രോ​ട്ടീൻ അഥവാ മാംസ്യം ആണെന്നാണ്‌. ഇന്ന്‌ ആളുകൾ ഇവയുടെ തലയും കാലും ചിറകും വയറും കളഞ്ഞിട്ട്‌ നെഞ്ചു​ഭാ​ഗം പച്ചയ്‌ക്കോ പാകം​ചെ​യ്‌തോ കഴിക്കു​ന്നു. പ്രോ​ട്ടീൻ സമ്പുഷ്ട​മായ ഈ പ്രാണി​കൾക്കു ചെമ്മീ​ന്റെ​യോ ഞണ്ടി​ന്റെ​യോ രുചി​യാ​ണെ​ന്നാ​ണു പറയ​പ്പെ​ടു​ന്നത്‌.

കാട്ടു​തേൻ
കാട്ടു​തേൻ

കാട്ടു​തേ​നീ​ച്ച​യു​ടെ കൂടും (1) തേൻ ഇറ്റിറ്റു​വീ​ഴുന്ന ഒരു തേനട​യും (2) ആണ്‌ ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌. യോഹ​ന്നാൻ കഴിച്ച തേൻ ആ പ്രദേ​ശ​ങ്ങ​ളിൽ പൊതു​വേ​യുള്ള ഏപിസ്‌ മെലിഫറ സിറിയക എന്ന കാട്ടു​തേ​നീ​ച്ച​യു​ടേ​താ​യി​രി​ക്കാം. യഹൂദ്യ​വി​ജ​ന​ഭൂ​മി​യി​ലെ ചൂടുള്ള, വരണ്ട കാലാ​വ​സ്ഥ​യു​മാ​യി ഇണങ്ങി​ക്ക​ഴി​യുന്ന ഈ വർഗം ആക്രമ​ണ​കാ​രി​ക​ളാ​യ​തു​കൊണ്ട്‌ മനുഷ്യർക്ക്‌ ഇവയെ വളർത്താൻ സാധി​ക്കില്ല. എന്നാൽ ബി.സി. 9-ാം നൂറ്റാ​ണ്ടു​മു​തൽതന്നെ ഇസ്രാ​യേ​ലി​ലു​ള്ളവർ തേനീ​ച്ച​കളെ കളിമൺകു​ഴ​ലു​ക​ളിൽ വളർത്തി​യി​രു​ന്നു. പണ്ട്‌ യോർദാൻ താഴ്‌വ​ര​യി​ലു​ണ്ടാ​യി​രുന്ന ഒരു നഗര​പ്ര​ദേ​ശ​ത്തു​നിന്ന്‌ (ഇന്നത്തെ ടേൽ രഹോവ്‌) ഇത്തരം തേനീ​ച്ച​ക്കൂ​ടു​ക​ളു​ടെ അവശി​ഷ്ടങ്ങൾ ധാരാ​ള​മാ​യി കണ്ടെടു​ത്തി​ട്ടുണ്ട്‌. ഇന്ന്‌ തുർക്കി എന്ന്‌ അറിയ​പ്പെ​ടുന്ന സ്ഥലത്തു​നിന്ന്‌ കൊണ്ടു​വന്ന ഒരിനം തേനീ​ച്ച​യെ​യാ​യി​രു​ന്നു സാധ്യ​ത​യ​നു​സ​രിച്ച്‌ ഇതിൽ വളർത്തി​യി​രു​ന്നത്‌.

ചെരിപ്പ്‌
ചെരിപ്പ്‌

ബൈബിൾക്കാ​ല​ങ്ങ​ളിൽ ആളുകൾ പരന്ന ചെരി​പ്പു​ക​ളാണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌. തുകലോ തടിയോ കടുപ്പ​വും വഴക്കവും ഉള്ള മറ്റു വസ്‌തു​ക്ക​ളോ ഉപയോ​ഗി​ച്ചു​ണ്ടാ​ക്കി​യി​രുന്ന ഈ ചെരു​പ്പു​കൾ തോൽവാ​റു​കൊണ്ട്‌ കാലിൽ കെട്ടും. ചെരിപ്പ്‌, ചിലതരം ഇടപാ​ടു​ക​ളിൽ ഒരു പ്രതീ​ക​മാ​യും ചില​പ്പോൾ ഒരു വാങ്‌മ​യ​ചി​ത്ര​മാ​യും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു വിധവയെ ഭർത്തൃ​സ​ഹോ​ദ​ര​ധർമ​മ​നു​സ​രിച്ച്‌ വിവാഹം കഴിക്കാൻ ഒരാൾ വിസമ്മ​തി​ച്ചാൽ ആ വിധവ അദ്ദേഹ​ത്തി​ന്റെ കാലിൽനിന്ന്‌ ചെരിപ്പ്‌ ഊരാൻ മോശ​യു​ടെ നിയമ​ത്തിൽ വ്യവസ്ഥ ചെയ്‌തി​രു​ന്നു. പിന്നീട്‌ അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​മ്പോൾ ആളുകൾ നിന്ദ​യോ​ടെ, “ചെരിപ്പ്‌ അഴിക്ക​പ്പെ​ട്ട​വന്റെ കുടും​ബം” എന്നാണു പറഞ്ഞി​രു​ന്നത്‌. (ആവ 25:9, 10) ഒരാൾ വസ്‌തു​വ​ക​ക​ളും വീണ്ടെ​ടു​പ്പ​വ​കാ​ശ​വും മറ്റൊ​രാൾക്കു കൈമാ​റു​മ്പോൾ അതിന്റെ പ്രതീ​ക​മാ​യി സ്വന്തം ചെരിപ്പ്‌ ഊരി കൊടു​ക്കുന്ന രീതി​യു​മു​ണ്ടാ​യി​രു​ന്നു. (രൂത്ത്‌ 4:7) ഒരാളു​ടെ ചെരു​പ്പി​ന്റെ കെട്ട്‌ അഴിക്കു​ന്ന​തും ചെരുപ്പ്‌ എടുത്തു​കൊണ്ട്‌ കൂടെ ചെല്ലു​ന്ന​തും പൊതു​വേ അടിമകൾ ചെയ്യുന്ന തരംതാഴ്‌ന്ന പണിയാ​യി​ട്ടാ​ണു കണ്ടിരു​ന്നത്‌. യോഹ​ന്നാൻ സ്‌നാ​പകൻ ഈ രീതി​യെ​ക്കു​റിച്ച്‌ പരാമർശി​ച്ചത്‌, താൻ യേശു​വി​നെ​ക്കാൾ എത്ര താഴ്‌ന്ന​വ​നാ​ണെന്നു സൂചി​പ്പി​ക്കാ​നാ​യി​രു​ന്നു.

യോർദാൻ നദി
യോർദാൻ നദി

യോഹ​ന്നാൻ സ്‌നാ​പകൻ യേശു​വി​നെ യോർദാൻ നദിയി​ലാ​ണു സ്‌നാ​ന​പ്പെ​ടു​ത്തി​യത്‌. എന്നാൽ അതു കൃത്യ​മാ​യി എവി​ടെ​യാ​യി​രു​ന്നെന്നു വ്യക്തമല്ല.

യഹൂദ്യ വിജന​ഭൂ​മി, യോർദാൻ നദിക്കു പടിഞ്ഞാറ്‌
യഹൂദ്യ വിജന​ഭൂ​മി, യോർദാൻ നദിക്കു പടിഞ്ഞാറ്‌

യോഹ​ന്നാൻ സ്‌നാ​പകൻ തന്റെ ശുശ്രൂഷ ആരംഭി​ച്ച​തും പിശാച്‌ യേശു​വി​നെ പ്രലോ​ഭി​പ്പി​ച്ച​തും ഈ തരിശു​ഭൂ​മി​യിൽവെ​ച്ചാണ്‌.

വിജന​ഭൂ​മി​യി​ലെ വന്യമൃ​ഗങ്ങൾ
വിജന​ഭൂ​മി​യി​ലെ വന്യമൃ​ഗങ്ങൾ

യേശു 40 രാവും 40 പകലും കഴിഞ്ഞ വിജന​ഭൂ​മി, സിംഹ​വും (1) പുള്ളി​പ്പു​ലി​യും (2) വരയൻ കഴുത​പ്പു​ലി​യും (3) ഉണ്ടായി​രുന്ന പ്രദേ​ശ​മാണ്‌. കഴിഞ്ഞ കുറെ നൂറ്റാ​ണ്ടു​ക​ളാ​യി ഈ പ്രദേ​ശത്ത്‌ സിംഹ​ങ്ങളെ കാണു​ന്നില്ല. പുള്ളി​പ്പു​ലി​യും കഴുത​പ്പു​ലി​യും ഇന്നും അവി​ടെ​യു​ണ്ടെ​ങ്കി​ലും കുറെ വർഷങ്ങ​ളാ​യി അവയെ​യും അപൂർവ​മാ​യേ കാണാ​റു​ള്ളൂ.

വല വീശുന്നു
വല വീശുന്നു

ഗലീല​ക്ക​ട​ലി​ലെ മുക്കുവർ മീൻ പിടി​ക്കാൻ രണ്ടു തരം വലകളാണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌: ചെറിയ മീനു​കളെ പിടി​ക്കാൻ ചെറിയ കണ്ണിയുള്ള വലയും വലിയ​വയെ പിടി​ക്കാൻ വലിയ കണ്ണിയു​ള്ള​വ​യും. വലിയ വല ഇറക്കി മീൻപി​ടി​ക്കാൻ കുറഞ്ഞത്‌ ഒരു വള്ളവും ധാരാളം ആളുക​ളും ആവശ്യ​മാ​യി​രു​ന്നെ​ങ്കിൽ ഇത്തരം വീശുവല ഒരാൾക്ക്‌ ഒറ്റയ്‌ക്കു കൈകാ​ര്യം ചെയ്യാ​മാ​യി​രു​ന്നു. വള്ളത്തി​ലോ കരയി​ലോ നിന്നു​കൊ​ണ്ടോ വെള്ളത്തി​ലേക്ക്‌ അൽപ്പം ഇറങ്ങി​നി​ന്നു​കൊ​ണ്ടോ ആണ്‌ ഈ വല വീശി​യി​രു​ന്നത്‌. 5 മീറ്ററോ (15 അടി) അതിൽ അധിക​മോ വ്യാസ​മു​ണ്ടാ​യി​രുന്ന ഇത്തരം വലകളു​ടെ വിളു​മ്പിൽ കല്ലുക​ളോ ഈയക്ക​ട്ടി​ക​ളോ പിടി​പ്പി​ച്ചി​രി​ക്കും. കൃത്യ​മാ​യി എറിഞ്ഞാൽ ഇതു വെള്ളത്തിൽ നല്ലവണ്ണം പരന്ന്‌ വീഴു​മാ​യി​രു​ന്നു. ഭാരക്ക​ട്ടി​കൾ പിടി​പ്പി​ച്ചി​രി​ക്കുന്ന വിളുമ്പ്‌ ജലാശ​യ​ത്തി​ന്റെ അടിത്ത​ട്ടി​ലേക്കു പെട്ടെന്നു താഴു​മ്പോൾ മീൻ ആ വലയ്‌ക്കു​ള്ളിൽ പെടും. വലയിൽ കുടു​ങ്ങിയ മീൻ എടുക്കാൻ ഒന്നുകിൽ മുക്കുവൻ വെള്ളത്തി​ലേക്കു മുങ്ങാം​കു​ഴി​യി​ടും അല്ലെങ്കിൽ ആ വല ശ്രദ്ധ​യോ​ടെ കരയി​ലേക്കു വലിച്ചു​ക​യ​റ്റും. ഇങ്ങനെ മീൻ പിടി​ക്കാൻ നല്ല വൈദ​ഗ്‌ധ്യ​വും കഠിനാ​ധ്വാ​ന​വും ആവശ്യ​മാ​യി​രു​ന്നു.

ഗലീല​ക്ക​ട​ലി​ലെ മീനുകൾ
ഗലീല​ക്ക​ട​ലി​ലെ മീനുകൾ

ഗലീല​ക്ക​ട​ലി​ലെ മീനു​ക​ളെ​യും മീൻപി​ടു​ത്ത​ക്കാ​രെ​യും മത്സ്യബ​ന്ധ​ന​ത്തെ​യും കുറിച്ച്‌ ബൈബി​ളിൽ ധാരാളം പരാമർശ​ങ്ങ​ളുണ്ട്‌. ഗലീല​ക്ക​ട​ലിൽ ഏതാണ്ട്‌ 18 ഇനം മത്സ്യങ്ങൾ കാണ​പ്പെ​ടു​ന്നു. അതിൽ 10 ഇനത്തെ മാത്രമേ മുക്കുവർ പിടി​ക്കാ​റു​ള്ളൂ. ഈ 10 ഇനം മത്സ്യങ്ങളെ വാണി​ജ്യ​പ്രാ​ധാ​ന്യ​മുള്ള മൂന്നു ഗണമായി തിരി​ക്കാം. ഒന്നാമ​ത്തേതു ബിന്നി എന്നും ബാർബൽ (ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌, ബാർബസ്‌ ലോഞ്ചി​സെ​പ്‌സ്‌ ) (1) എന്നും അറിയ​പ്പെ​ടു​ന്നു. ഈ ഗണത്തിൽപ്പെട്ട മൂന്ന്‌ ഇനം മത്സ്യങ്ങൾക്കും വായുടെ ഇരുവ​ശ​ത്തു​മാ​യി സ്‌പർശ​ന​ശ​ക്തി​യുള്ള മീശയുണ്ട്‌. ബാർബ​ലി​ന്റെ സെമി​റ്റിക്ക്‌ പേരായ ബിനി എന്നതിന്റെ അർഥവും “രോമം” എന്നാണ്‌. കക്കയും ഒച്ചും ചെറു​മീ​നു​ക​ളും ആണ്‌ അവയുടെ ഭക്ഷണം. നീണ്ട തലയുള്ള ഒരിനം ബാർബ​ലിന്‌ 75 സെ.മീ. (30 ഇഞ്ച്‌) നീളവും 7 കിലോ​ഗ്രാ​മി​ല​ധി​കം തൂക്കവും വരും. രണ്ടാമത്തെ ഗണം മുഷ്‌റ്റ്‌ (ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌, തിലാ​പ്പിയ ഗലീലിയ) (2) എന്ന്‌ അറിയ​പ്പെ​ടു​ന്നു. അറബി​യിൽ ആ വാക്കിന്റെ അർഥം “ചീപ്പ്‌” എന്നാണ്‌. ഈ ഗണത്തിൽപ്പെട്ട അഞ്ച്‌ ഇനം മീനു​ക​ളു​ടെ മുതു​കി​ലെ ചിറകി​നു ചീപ്പി​നോ​ടു സാമ്യ​മു​ള്ള​തു​കൊ​ണ്ടാണ്‌ ആ പേര്‌ വന്നിരി​ക്കു​ന്നത്‌. മുഷ്‌റ്റ്‌ വർഗത്തിൽപ്പെട്ട ഒരിനം മീനിന്‌ 45 സെ.മീ. (18 ഇഞ്ച്‌) നീളവും ഏതാണ്ട്‌ 2 കി.ഗ്രാം തൂക്കവും വരും. കിന്നേ​രെത്ത്‌ മത്തി (ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌, അക്കൻത​ബ്രാമ ടെറി സാങ്‌റ്റീ) (3) എന്ന്‌ അറിയ​പ്പെ​ടുന്ന മൂന്നാ​മത്തെ കൂട്ടം ചെറിയ ഒരിനം മത്തിയാണ്‌. പുരാ​ത​ന​കാ​ലം മുതലേ ഈ മീൻ അച്ചാറിട്ട്‌ സൂക്ഷി​ക്കാ​റുണ്ട്‌.

കഫർന്ന​ഹൂ​മി​ലെ സിന​ഗോഗ്‌
കഫർന്ന​ഹൂ​മി​ലെ സിന​ഗോഗ്‌

ഈ ചിത്ര​ത്തിൽ കാണുന്ന വെള്ള ചുണ്ണാ​മ്പു​കൽഭി​ത്തി​കൾ എ.ഡി. രണ്ടാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ഭാ​ഗ​ത്തി​നും അഞ്ചാം നൂറ്റാ​ണ്ടി​ന്റെ ആദ്യഭാ​ഗ​ത്തി​നും ഇടയ്‌ക്കു പണിത ഒരു സിന​ഗോ​ഗി​ന്റെ ഭാഗമാണ്‌. എന്നാൽ ഭിത്തിക്കു താഴെ കറുത്ത കൃഷ്‌ണ​ശി​ല​കൊണ്ട്‌ പണിത അടിത്ത​റ​യു​ടെ ഭാഗങ്ങൾ, ഒന്നാം നൂറ്റാ​ണ്ടി​ലെ ഒരു സിന​ഗോ​ഗി​ന്റേ​താ​ണെന്നു ചിലർ കരുതു​ന്നു. അതു സത്യ​മെ​ങ്കിൽ, യേശു ആളുകളെ ഈ സിന​ഗോ​ഗിൽവെച്ച്‌ പഠിപ്പി​ച്ചി​ട്ടു​ണ്ടാ​കും. മർ 1:23-27; ലൂക്ക 4:33-36 എന്നീ വാക്യ​ങ്ങ​ളിൽ പറഞ്ഞി​രി​ക്കുന്ന ഭൂതബാ​ധി​തനെ സുഖ​പ്പെ​ടു​ത്തി​യ​തും ഇവി​ടെ​വെ​ച്ചാ​യി​രി​ക്കാം.