എബ്രാ​യർക്ക്‌ എഴുതിയ കത്ത്‌ 2:1-18

2  അതു​കൊ​ണ്ട്‌ കേട്ട കാര്യ​ങ്ങൾക്കു സാധാ​ര​ണ​യിൽ കവിഞ്ഞ ശ്രദ്ധ+ കൊടുക്കേ​ണ്ടത്‌ ആവശ്യ​മാണ്‌. അങ്ങനെ​യാ​കുമ്പോൾ നമ്മൾ ഒരിക്ക​ലും ഒഴുകിപ്പോ​കില്ല.+  ദൂതന്മാരിലൂടെ അറിയിച്ച കാര്യങ്ങൾ+ മാറ്റമി​ല്ലാ​തെ നിൽക്കു​ക​യും ഓരോ ലംഘന​ത്തി​നും അനുസ​ര​ണക്കേ​ടി​നും ന്യായ​മായ ശിക്ഷ ലഭിക്കു​ക​യും ചെയ്‌ത സ്ഥിതിക്ക്‌+  ഇത്ര മഹത്തായ ഒരു രക്ഷ അവഗണി​ച്ചാൽ നമുക്കു ശിക്ഷയിൽനി​ന്ന്‌ ഒഴിവാ​കാൻ പറ്റുമോ?+ ആ രക്ഷയെ​ക്കു​റിച്ച്‌ നമ്മുടെ കർത്താ​വാണ്‌ ആദ്യം പറഞ്ഞത്‌.+ കർത്താ​വി​നെ ശ്രദ്ധി​ച്ചവർ അതു സത്യമാ​ണെന്നു നമുക്ക്‌ ഉറപ്പു തരുക​യും ചെയ്‌തു.  തന്റെ ഇഷ്ടപ്ര​കാ​രം നൽകിയ പരിശുദ്ധാത്മാവിലൂടെയും*+ അടയാ​ള​ങ്ങ​ളി​ലൂടെ​യും അത്ഭുത​ങ്ങ​ളി​ലൂടെ​യും പല വിസ്‌മയപ്രവൃത്തികളിലൂടെയും+ ദൈവ​വും അതു സ്ഥിരീ​ക​രി​ച്ചു.  ഭാവിയിൽ വരു​മെന്നു നമ്മൾ പ്രസം​ഗി​ക്കുന്ന ലോകത്തെ,* ദൈവം ദൂതന്മാ​രെയല്ല ഏൽപ്പി​ച്ചി​രി​ക്കു​ന്നത്‌.+  ഇതെക്കുറിച്ച്‌ ഒരാൾ ഒരിക്കൽ ഇങ്ങനെ സാക്ഷ്യപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌: “അങ്ങ്‌ മനുഷ്യ​നെ ഓർക്കാൻമാ​ത്രം അവൻ ആരാണ്‌? അങ്ങയുടെ പരിപാ​ലനം ലഭിക്കാൻ ഒരു മനുഷ്യ​പുത്രന്‌ എന്ത്‌ അർഹത​യാ​ണു​ള്ളത്‌?+  അങ്ങ്‌ അവനെ ദൈവ​ദൂ​ത​ന്മാരെ​ക്കാൾ അൽപ്പം മാത്രം താഴ്‌ന്ന​വ​നാ​ക്കി; അവനെ മഹത്ത്വ​വും ബഹുമാ​ന​വും അണിയി​ച്ചു. അങ്ങയുടെ സൃഷ്ടി​ക​ളു​ടെ മേൽ അവനെ നിയമി​ച്ചു.  എല്ലാം അങ്ങ്‌ അവന്റെ കാൽക്കീ​ഴാ​ക്കിക്കൊ​ടു​ത്തു.”+ ദൈവം എല്ലാം യേശു​വി​നു കീഴിലാക്കിയതുകൊണ്ട്‌+ യേശു​വി​ന്റെ കീഴി​ല​ല്ലാ​ത്ത​താ​യി ഒന്നുമില്ല.+ പക്ഷേ ഇപ്പോൾ, എല്ലാം യേശു​വി​ന്റെ കീഴി​ലാ​യി​രി​ക്കു​ന്ന​താ​യി നമ്മൾ കാണു​ന്നില്ല;+  എന്നാൽ ദൈവ​ദൂ​ത​ന്മാരെ​ക്കാൾ അൽപ്പം മാത്രം താഴ്‌ത്തപ്പെ​ട്ട​വ​നായ യേശു+ മഹത്ത്വ​വും ബഹുമാ​ന​വും അണിഞ്ഞ​താ​യി നമ്മൾ കാണുന്നു; കാരണം യേശു മരണത്തി​നു വിധേ​യ​നാ​യി.+ ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യാൽ എല്ലാവർക്കും​വേണ്ടി യേശു മരണം വരിച്ചു.+ 10  എല്ലാം ദൈവ​ത്തി​നുവേ​ണ്ടി​യും ദൈവ​ത്തി​ലൂടെ​യും നിലനിൽക്കു​ന്നു. തന്റെ അനേകം പുത്ര​ന്മാ​രെ മഹത്ത്വ​ത്തിലേക്കു നയിക്കാനായി+ അവരുടെ രക്ഷാനായകനെ*+ കഷ്ടങ്ങളി​ലൂ​ടെ പരിപൂർണനാക്കുന്നത്‌+ ഉചിത​മാണെന്നു ദൈവ​ത്തി​നു തോന്നി. 11  വിശുദ്ധീകരിക്കുന്നവന്റെയും വിശുദ്ധീകരിക്കപ്പെടുന്നവരുടെയും+ പിതാവ്‌ ഒന്നാണ​ല്ലോ.+ അതു​കൊണ്ട്‌ അവരെ സഹോ​ദ​ര​ന്മാർ എന്നു വിളി​ക്കാൻ യേശു മടിക്കു​ന്നില്ല.+ 12  “എന്റെ സഹോ​ദ​ര​ങ്ങ​ളു​ടെ ഇടയിൽ ഞാൻ അങ്ങയുടെ പേര്‌ പ്രസി​ദ്ധ​മാ​ക്കും; സഭാമ​ധ്യേ ഞാൻ അങ്ങയെ പാടി സ്‌തു​തി​ക്കും”+ എന്നും 13  “ഞാൻ ദൈവ​ത്തിൽ ആശ്രയി​ക്കും”+ എന്നും “ഇതാ, ഞാനും യഹോവ* എനിക്കു തന്ന മക്കളും”+ എന്നും യേശു പറയുന്നു. 14  ‘മക്കൾ’ മാംസ​വും രക്തവും കൊണ്ടു​ള്ള​വ​രാ​യ​തി​നാൽ യേശു​വും അങ്ങനെ​തന്നെ​യാ​യി.+ അതു​കൊ​ണ്ടു​തന്നെ, മരണം വരുത്താൻ കഴിവുള്ള+ പിശാചിനെ+ ഇല്ലാതാ​ക്കാ​നും 15  ആയുഷ്‌കാലം മുഴുവൻ മരണഭീ​തി​യു​ടെ അടിമ​ത്ത​ത്തിൽ കഴിയു​ന്ന​വരെയെ​ല്ലാം സ്വത​ന്ത്ര​രാ​ക്കാ​നും തന്റെ മരണത്തി​ലൂ​ടെ യേശു​വി​നു കഴിയു​മാ​യി​രു​ന്നു.+ 16  യേശു സഹായി​ക്കു​ന്നതു ദൈവ​ദൂ​ത​ന്മാരെയല്ല, അബ്രാ​ഹാ​മി​ന്റെ സന്തതിയെ​യാണ്‌.*+ 17  അതുകൊണ്ട്‌ യേശു എല്ലാ വിധത്തി​ലും തന്റെ ‘സഹോ​ദ​ര​ന്മാരെപ്പോ​ലെ’+ ആകേണ്ടത്‌ ആവശ്യ​മാ​യി​രു​ന്നു. അപ്പോൾ മാത്രമേ കരുണ​യും വിശ്വ​സ്‌ത​ത​യും ഉള്ള മഹാപുരോ​ഹി​ത​നാ​യി ദൈവ​ശുശ്രൂഷ ചെയ്‌തു​കൊ​ണ്ട്‌ ജനത്തിന്റെ പാപങ്ങൾക്ക്‌ അനുരഞ്‌ജനബലി+ അർപ്പി​ക്കാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ.*+ 18  പരീക്ഷിക്കപ്പെട്ടപ്പോൾ+ കഷ്ടതകൾ അനുഭ​വി​ച്ച​തുകൊണ്ട്‌ ഇപ്പോൾ യേശു​വി​നു പരീക്ഷി​ക്കപ്പെ​ടു​ന്ന​വ​രു​ടെ സഹായ​ത്തിന്‌ എത്താൻ കഴിയും.+

അടിക്കുറിപ്പുകള്‍

ദൈവത്തിന്റെ ശക്തിയെ കുറി​ക്കു​ന്നു.
അഥവാ “നിവസിതഭൂമിയെ.”
അഥവാ “രക്ഷയുടെ മുഖ്യ​നാ​യ​കനെ.”
അനു. എ5 കാണുക.
അക്ഷ. “വിത്തി​നെ​യാ​ണ്‌.”
അഥവാ “ജനത്തിന്റെ പാപപ​രി​ഹാ​ര​ത്തി​നുള്ള ബലി അർപ്പി​ക്കാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ; ജനത്തിനു പാപപ​രി​ഹാ​രം വരുത്താൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം