വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നല്ലൊരു ഭാവി ശരിക്കും പ്രതീ​ക്ഷി​ക്കാ​മോ?

നല്ലൊരു ഭാവി ശരിക്കും പ്രതീ​ക്ഷി​ക്കാ​മോ?

 ഭാവി​യെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്താണ്‌ തോന്നു​ന്നത്‌? ഇന്നു ലോക​ത്തിൽ വലിയ പ്രശ്‌ന​ങ്ങ​ളൊ​ക്കെ ഉണ്ടെങ്കി​ലും ഭാവി​യിൽ അതെല്ലാം മാറു​മെന്നു പലരും പ്രതീ​ക്ഷി​ക്കു​ന്നു. എന്നാൽ ശരിക്കും അതു നടക്കു​മോ? ഉറപ്പാ​യും നടക്കും! കാരണം ബൈബിൾ അങ്ങനെ പറയുന്നു.

 ഭാവി​യെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌ എന്താണ്‌?

 ഇന്ന്‌ മനുഷ്യർക്കു വളരെ​യ​ധി​കം കഷ്ടപ്പാ​ടു​ക​ളുണ്ട്‌ എന്നതി​നോട്‌ ബൈബി​ളും യോജി​ക്കു​ന്നു. എന്നാൽ എല്ലാക്കാ​ല​ത്തും ഇത്‌ ഇങ്ങനെ തുടരു​ക​യില്ല എന്നു ബൈബിൾ ഉറപ്പു തരുന്നു. ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

  •   പ്രശ്‌നം: താമസി​ക്കാൻ വീടില്ല

     ബൈബിൾ പറയു​ന്നത്‌: “അവർ വീടുകൾ പണിത്‌ താമസി​ക്കും.”—യശയ്യ 65:21.

     ഭാവി​യിൽ വരുന്ന മാറ്റം: എല്ലാവർക്കും സ്വന്തമാ​യി വീടു​ക​ളു​ണ്ടാ​യി​രി​ക്കും.

  •   പ്രശ്‌നം: തൊഴി​ലി​ല്ലാ​യ്‌മ​യും ദാരി​ദ്ര്യ​വും

     ബൈബിൾ പറയു​ന്നത്‌: “ഞാൻ തിര​ഞ്ഞെ​ടു​ത്തവർ മതിവ​രു​വോ​ളം തങ്ങളുടെ അധ്വാ​ന​ഫലം ആസ്വദി​ക്കും.”—യശയ്യ 65:22.

     ഭാവി​യിൽ വരുന്ന മാറ്റം: എല്ലാവ​രും സന്തോ​ഷ​ത്തോ​ടെ ജോലി ചെയ്യും, ആ ജോലി​യിൽനിന്ന്‌ അവർക്കു പ്രയോ​ജനം കിട്ടു​ക​യും ചെയ്യും.

  •   പ്രശ്‌നം: അനീതി

     ബൈബിൾ പറയു​ന്നത്‌: “പ്രഭു​ക്ക​ന്മാർ ന്യായ​ത്തോ​ടെ വാഴ്‌ച നടത്തും.”—യശയ്യ 32:1.

     ഭാവി​യിൽ വരുന്ന മാറ്റം: വംശീ​യ​ത​യു​ടെ​യോ സാമൂ​ഹി​ക​നി​ല​യു​ടെ​യോ സാമ്പത്തി​ക​സ്ഥി​തി​യു​ടെ​യോ പേരിൽ ആർക്കും അനീതി അനുഭ​വി​ക്കേ​ണ്ടി​വ​രില്ല. എല്ലാവ​രെ​യും ഒരു​പോ​ലെ​യാ​യി​രി​ക്കും കാണു​ന്നത്‌.

  •   പ്രശ്‌നം: പട്ടിണി​യും വികല​പോ​ഷ​ണ​വും

     ബൈബിൾ പറയു​ന്നത്‌: “ഭൂമി​യിൽ ധാന്യം സുലഭ​മാ​യി​രി​ക്കും; മലമു​ക​ളിൽ അതു നിറഞ്ഞു​ക​വി​യും.”—സങ്കീർത്തനം 72:16.

     ഭാവി​യിൽ വരുന്ന മാറ്റം: എല്ലാവർക്കും ഇഷ്ടം​പോ​ലെ ആഹാര​മു​ണ്ടാ​യി​രി​ക്കും. ആരും പട്ടിണി കിടക്കു​ക​യോ പോഷ​ണ​ക്കു​റ​വു​കൊ​ണ്ടുള്ള ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ നേരി​ടു​ക​യോ ഇല്ല.

  •   പ്രശ്‌നം: അക്രമ​വും കുറ്റകൃ​ത്യ​വും

     ബൈബിൾ പറയു​ന്നത്‌: “അവർ ഓരോ​രു​ത്ത​രും സ്വന്തം മുന്തി​രി​വ​ള്ളി​യു​ടെ​യും അത്തി മരത്തി​ന്റെ​യും ചുവട്ടിൽ ഇരിക്കും; ആരും അവരെ പേടി​പ്പി​ക്കില്ല.”—മീഖ 4:4.

     ഭാവി​യിൽ വരുന്ന മാറ്റം: അന്നെല്ലാ​വ​രും പേടി​കൂ​ടാ​തെ സുരക്ഷി​ത​രാ​യി കഴിയും. കാരണം അവിടെ ദുഷ്ടന്മാ​രു​ണ്ടാ​യി​രി​ക്കില്ല. “നീതി​മാ​ന്മാ​രാ​യി​രി​ക്കും ഭൂമിയെ കൈവ​ശ​മാ​ക്കു​ന്നത്‌.”—സങ്കീർത്തനം 37:10, 29.

  •   പ്രശ്‌നം: യുദ്ധം

     ബൈബിൾ പറയു​ന്നത്‌: “ജനത ജനതയ്‌ക്കു നേരെ വാൾ ഉയർത്തില്ല, അവർ ഇനി യുദ്ധം ചെയ്യാൻ പരിശീ​ലി​ക്കു​ക​യു​മില്ല.”—യശയ്യ 2:4.

     ഭാവി​യിൽ വരുന്ന മാറ്റം: ഭൂമി​യി​ലെ​ങ്ങും സമാധാ​ന​മു​ണ്ടാ​യി​രി​ക്കും. (സങ്കീർത്തനം 72:7) പ്രിയ​പ്പെ​ട്ടവർ യുദ്ധത്തിൽ മരിച്ചത്‌ ഓർത്ത്‌ ആർക്കും വിഷമി​ക്കേ​ണ്ടി​വ​രില്ല. യുദ്ധം കാരണം ആർക്കും അഭയാർഥി​ക​ളാ​യി പോ​കേണ്ടി വരുക​യു​മില്ല.

  •   പ്രശ്‌നം: രോഗം

     ബൈബിൾ പറയു​ന്നത്‌: “‘എനിക്കു രോഗ​മാണ്‌’ എന്നു ദേശത്ത്‌ വസിക്കുന്ന ആരും പറയില്ല.”—യശയ്യ 33:24.

     ഭാവി​യിൽ വരുന്ന മാറ്റം: രോഗ​മോ ശാരീ​രിക പരിമി​തി​ക​ളോ കാരണം ആരും കഷ്ടപ്പെ​ടില്ല. (യശയ്യ 35:5, 6) “മേലാൽ മരണം ഉണ്ടായി​രി​ക്കില്ല” എന്നു​പോ​ലും ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്നു.—വെളി​പാട്‌ 21:4.

  •   പ്രശ്‌നം: പരിസ്ഥി​തി​ക്കു നാശം വരുത്തു​ന്നു

     ബൈബിൾ പറയു​ന്നത്‌: “വിജന​ഭൂ​മി​യും വരണ്ടു​ണ​ങ്ങിയ ദേശവും സന്തോ​ഷി​ച്ചു​ല്ല​സി​ക്കും, മരു​പ്ര​ദേശം ആനന്ദിച്ച്‌ കുങ്കു​മം​പോ​ലെ പൂക്കും.”—യശയ്യ 35:1.

     ഭാവി​യിൽ വരുന്ന മാറ്റം: ദൈവം ആദ്യം ഉദ്ദേശി​ച്ച​തു​പോ​ലെ മനുഷ്യർക്കു ജീവി​ക്കാൻവേണ്ടി ഭൂമി മുഴുവൻ ഒരു പറുദീ​സ​യാ​ക്കും.—ഉൽപത്തി 2:15; യശയ്യ 45:18.

 ഭാവി​യെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ വിശ്വ​സി​ക്കാൻ പറ്റുമോ?

 അങ്ങനെ​യൊ​രു സംശയം തോന്നി​യേ​ക്കാം. എന്നാൽ, ഭാവി​യെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്ന​തെന്നു കൂടു​ത​ലാ​യി പരി​ശോ​ധി​ക്കു​ന്നത്‌ നല്ലതാണ്‌. കാരണം, ബൈബി​ളി​ന്റെ വാഗ്‌ദാ​നങ്ങൾ ആളുക​ളു​ടെ വാഗ്‌ദാ​ന​ങ്ങ​ളും പ്രവച​ന​ങ്ങ​ളും പോ​ലെയല്ല. ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന വാഗ്‌ദാ​നങ്ങൾ ദൈവ​ത്തിൽനി​ന്നു​ള്ള​താണ്‌. അവ എങ്ങനെ​യാണ്‌ മനുഷ്യ​രു​ടെ വാഗ്‌ദാ​ന​ങ്ങ​ളിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്ന​തെന്നു നോക്കാം:

  •   ദൈവം ആശ്രയ​യോ​ഗ്യ​നാണ്‌. ദൈവ​ത്തി​നു ‘നുണ പറയാൻ കഴിയി​ല്ലെന്നു’ ബൈബിൾ പറയുന്നു. (തീത്തോസ്‌ 1:2) കൂടാതെ, ഭാവി​യിൽ എന്തു നടക്കു​മെന്നു മുൻകൂ​ട്ടി​പ്പ​റ​യാൻ ദൈവ​ത്തി​നു മാത്രമേ കഴിയൂ. (യശയ്യ 46:10) ദൈവം മുൻകൂ​ട്ടി​പ്പറഞ്ഞ കാര്യങ്ങൾ കൃത്യ​മാ​യി സംഭവി​ച്ച​തി​ന്റെ നിരവധി ഉദാഹ​ര​ണങ്ങൾ ബൈബി​ളി​ലുണ്ട്‌. ഇതു നന്നായി മനസ്സി​ലാ​ക്കാൻ, ബൈബിൾ സത്യമാ​ണെന്ന്‌ എങ്ങനെ ഉറപ്പു വരുത്താം? എന്ന വീഡി​യോ കാണുക.

  •   നമ്മുടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നുള്ള ശക്തി ദൈവ​ത്തി​നുണ്ട്‌. ‘തനിക്ക്‌ ഇഷ്ടമു​ള്ള​തെ​ല്ലാം ചെയ്യാ​നുള്ള’ ശക്തി ദൈവ​ത്തി​നു​ണ്ടെന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 135:5, 6) ദൈവം തന്റെ വാഗ്‌ദാ​നങ്ങൾ നടപ്പി​ലാ​ക്കു​ന്നത്‌ തടയാൻ യാതൊ​ന്നി​നും കഴിയില്ല എന്നാണ്‌ അതിന്റെ അർഥം. കൂടാതെ, നമ്മളോ​ടു സ്‌നേ​ഹ​മു​ള്ള​തു​കൊണ്ട്‌ ദൈവ​ത്തി​നു നമ്മളെ സഹായി​ക്കാ​നുള്ള ആഗ്രഹ​വു​മുണ്ട്‌.—യോഹ​ന്നാൻ 3:16.

 അപ്പോൾ നമ്മൾ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം, ‘ദൈവ​ത്തിന്‌ നമ്മളെ സഹായി​ക്കാ​നുള്ള ആഗ്രഹ​മുണ്ട്‌, ശക്തിയു​മുണ്ട്‌. പിന്നെ എന്തു​കൊ​ണ്ടാണ്‌ ഇത്രയ​ധി​കം പ്രശ്‌നങ്ങൾ?’ ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? എന്ന വീഡി​യോ​യിൽ ഇതിനുള്ള ഉത്തരം കാണാം.

 ഭാവി​യെ​ക്കു​റി​ച്ചുള്ള വാഗ്‌ദാ​നങ്ങൾ എങ്ങനെ​യാ​യി​രി​ക്കും നടക്കുക?

 ദൈവം തന്റെ രാജ്യ​ത്തി​ലൂ​ടെ​യാണ്‌ ഈ വാഗ്‌ദാ​നങ്ങൾ നിറ​വേ​റ്റു​ന്നത്‌. ദൈവ​രാ​ജ്യം എന്നത്‌ സ്വർഗ​ത്തി​ലെ ഒരു ഗവൺമെ​ന്റാണ്‌. അതിന്റെ രാജാ​വാ​യി ദൈവം നിയമി​ച്ചി​രി​ക്കു​ന്നത്‌ യേശു​ക്രി​സ്‌തു​വി​നെ​യാണ്‌. ഭൂമി​യി​ലുള്ള മനുഷ്യ​രെ പരിപാ​ലി​ക്കാ​നുള്ള അധികാ​ര​വും ദൈവം യേശു​വി​നു കൊടു​ത്തി​ട്ടുണ്ട്‌. യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ രോഗി​കളെ സുഖ​പ്പെ​ടു​ത്തി, വിശന്നി​രു​ന്ന​വർക്ക്‌ ആഹാരം നൽകി, കാറ്റി​നെ​യും കടലി​നെ​യും ഒക്കെ നിയ​ന്ത്രി​ച്ചു, മരിച്ചു​പോ​യ​വരെ ഉയിർപ്പി​ക്കു​ക​പോ​ലും ചെയ്‌തു. (മർക്കോസ്‌ 4:39; 6:41-44; ലൂക്കോസ്‌ 4:40; യോഹ​ന്നാൻ 11:43, 44) ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​കു​മ്പോൾ തനിക്ക്‌ എന്തെല്ലാം ചെയ്യാൻ കഴിയു​മെന്ന്‌ യേശു അങ്ങനെ കാണിച്ചു.

 ദൈവ​രാ​ജ്യ​ത്തിൽ ലഭിക്കാൻ പോകുന്ന പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ, എന്താണ്‌ ദൈവ​രാ​ജ്യം? എന്ന വീഡി​യോ കാണുക.

 എപ്പോ​ഴാ​യി​രി​ക്കും ഇതെല്ലാം സംഭവി​ക്കു​ന്നത്‌?

 വളരെ പെട്ടെ​ന്നു​തന്നെ! എന്തു​കൊ​ണ്ടാണ്‌ അങ്ങനെ ഉറപ്പിച്ചു പറയാ​നാ​കു​ന്നത്‌? ദൈവ​രാ​ജ്യം ഭൂമി​യിൽ ഭരണം തുടങ്ങാൻ പോകു​ക​യാ​ണെന്നു സൂചി​പ്പി​ക്കുന്ന ചില സംഭവങ്ങൾ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. (ലൂക്കോസ്‌ 21:10, 11) ആ കാര്യ​ങ്ങ​ളൊ​ക്കെ​യാണ്‌ ഇപ്പോൾ ലോകത്ത്‌ നടന്നു​കൊ​ണ്ടി​രി​ക്കു​ന്നത്‌.

 ഇതെക്കു​റിച്ച്‌ കൂടുതൽ അറിയാ​നാ​യി, “ദൈവ​രാ​ജ്യം എന്നായി​രി​ക്കും ഭൂമി​യിൽ ഭരണം തുടങ്ങു​ന്നത്‌?” എന്ന ലേഖനം കാണുക.

 ഭാവി​യെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ പ്രത്യാശ നമ്മളെ ഇപ്പോൾ സഹായി​ക്കു​ന്നത്‌ എങ്ങനെ?

 ബൈബിൾ തരുന്ന പ്രത്യാ​ശയെ ഒരു ‘നങ്കൂര​ത്തോ​ടാണ്‌’ ബൈബിൾ എഴുതിയ ഒരാൾ ഉപമി​ച്ചത്‌. (എബ്രായർ 6:19) കൊടു​ങ്കാ​റ്റു​ണ്ടാ​കു​മ്പോൾ ഒരു നങ്കൂരം കപ്പലിനെ പിടി​ച്ചു​നി​റു​ത്തു​ന്ന​തു​പോ​ലെ, ജീവി​ത​ത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ പിടി​ച്ചു​നിൽക്കാൻ ബൈബിൾ തരുന്ന പ്രത്യാശ നമ്മളെ സഹായി​ക്കും. ആ പ്രത്യാ​ശ​യു​ണ്ടെ​ങ്കിൽ സന്തോ​ഷ​വും ശാന്തത​യും കൈവി​ടാ​തി​രി​ക്കാ​നും വ്യക്തത​യോ​ടെ ചിന്തി​ക്കാ​നും നമുക്കു കഴിയും. നമ്മുടെ ആരോ​ഗ്യ​ത്തി​നു​പോ​ലും അത്‌ ഗുണം ചെയ്യും.—1 തെസ്സ​ലോ​നി​ക്യർ 5:8.