യശയ്യ 33:1-24

33  നാശം അനുഭ​വി​ച്ചി​ട്ടി​ല്ലാത്ത വിനാ​ശ​കനേ,+വഞ്ചനയ്‌ക്കി​ര​യാ​കാത്ത വഞ്ചകനേ, നിന്റെ കാര്യം കഷ്ടം! നീ നശിപ്പി​ച്ചു​ക​ഴി​യു​മ്പോൾ നിന്നെ നശിപ്പി​ക്കും,+ നീ വഞ്ചിച്ചു​ക​ഴി​യു​മ്പോൾ നിന്നെ വഞ്ചിക്കും.   യഹോവേ, ഞങ്ങളോ​ടു കരുണ കാണി​ക്കേ​ണമേ.+ അങ്ങയി​ലാ​ണു ഞങ്ങൾ പ്രത്യാശ വെച്ചി​രി​ക്കു​ന്നത്‌. ഓരോ പ്രഭാ​ത​ത്തി​ലും അങ്ങ്‌ ഞങ്ങളുടെ കൈയാ​കേ​ണമേ,*+കഷ്ടതയു​ടെ കാലത്ത്‌ ഞങ്ങൾക്കു രക്ഷയാ​കേ​ണമേ.+   ഗംഭീരനാദം കേട്ട്‌ ജനങ്ങൾ പേടി​ച്ചോ​ടു​ന്നു. അങ്ങ്‌ എഴു​ന്നേൽക്കു​മ്പോൾ ജനതകൾ ചിതറു​ന്നു.+   ആർത്തിപൂണ്ട വെട്ടു​ക്കി​ളി​കൾ ഒരുമി​ച്ചു​കൂ​ടു​ന്ന​തു​പോ​ലെ, നിന്റെ വസ്‌തു​വ​കകൾ ഒരുമി​ച്ചു​കൂ​ട്ടും,വെട്ടു​ക്കി​ളി​ക്കൂ​ട്ട​ങ്ങ​ളെ​പ്പോ​ലെ ആളുകൾ അതിന്മേൽ ചാടി​വീ​ഴും.   യഹോവ ഉന്നതനാ​കും,ദൈവം ഉയരങ്ങ​ളിൽ വസിക്കു​ന്ന​ല്ലോ. ദൈവം സീയോ​നിൽ നീതി​യും ന്യായ​വും നിറയ്‌ക്കും.   നിന്റെ നാളു​കൾക്കു സ്ഥിരത നൽകു​ന്നത്‌ അവനാണ്‌,രക്ഷയുടെയും+ ജ്ഞാനത്തി​ന്റെ​യും അറിവി​ന്റെ​യും യഹോവഭക്തിയുടെയും+ കലവറ​യാണ്‌ അവൻ!ഇതാണ്‌ അവന്റെ സമ്പത്ത്‌.   അതാ, അവരുടെ വീര​യോ​ദ്ധാ​ക്കൾ തെരു​വീ​ഥി​ക​ളിൽ നിലവി​ളി​ക്കു​ന്നു,സമാധാ​ന​ദൂ​ത​ന്മാർ അതിദുഃ​ഖ​ത്തോ​ടെ വിലപി​ക്കു​ന്നു.   പ്രധാനവീഥികൾ ശൂന്യ​മാ​യി കിടക്കു​ന്നു;വഴിക​ളി​ലെ​ങ്ങും ആരെയും കാണു​ന്നില്ല. അവൻ* ഉടമ്പടി ലംഘി​ച്ചി​രി​ക്കു​ന്നു;അവൻ നഗരങ്ങളെ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു;അവൻ മർത്യനു യാതൊ​രു വിലയും കല്‌പി​ക്കു​ന്നില്ല.+   ദേശം വിലപി​ക്കു​ന്നു,* അതു ക്ഷയിച്ചു​പോ​കു​ന്നു. ലബാ​നോൻ ലജ്ജിച്ചു​പോ​യി​രി​ക്കു​ന്നു,+ അതു ജീർണി​ച്ചി​രി​ക്കു​ന്നു. ശാരോൻ ഒരു മരുഭൂ​മി​പോ​ലെ​യാ​യി​രി​ക്കു​ന്നു,ബാശാ​നും കർമേ​ലും ഇല പൊഴി​ക്കു​ന്നു.+ 10  “ഇപ്പോൾ ഞാൻ എഴു​ന്നേൽക്കും” എന്ന്‌ യഹോവ പറയുന്നു.“ഞാൻ ഇനി എന്നെ ഉന്നതനാ​ക്കും;+ഞാൻ എന്നെ മഹത്ത്വ​പ്പെ​ടു​ത്തും. 11  നിങ്ങൾ ഉണക്കപ്പു​ല്ലി​നെ ഗർഭം ധരിച്ച്‌ വയ്‌ക്കോ​ലി​നെ പ്രസവി​ക്കും. നിങ്ങളു​ടെ മനോ​ഭാ​വം തീപോ​ലെ നിങ്ങളെ ദഹിപ്പി​ക്കും.+ 12  ജനമെല്ലാം നീറ്റിയ കുമ്മാ​യം​പോ​ലെ​യാ​യി​ത്തീ​രും, മുൾച്ചെ​ടി​കൾ വെട്ടി​യെ​ടുത്ത്‌ കത്തിച്ചു​ക​ള​യു​ന്ന​തു​പോ​ലെ അവരെ ചുട്ടു​ക​രി​ക്കും.+ 13  അകലെയുള്ളവരേ, ഞാൻ ചെയ്യാ​നി​രി​ക്കു​ന്നത്‌ എന്തെന്നു കേൾക്കൂ! അരിക​ത്തു​ള്ള​വ​രേ, എന്റെ പ്രതാപം തിരി​ച്ച​റി​യൂ! 14  സീയോനിലെ പാപികൾ ഭയപ്പാ​ടി​ലാണ്‌;+വിശ്വാ​സ​ത്യാ​ഗി​കൾ ഭയന്നു​വി​റ​യ്‌ക്കു​ന്നു: ‘ദഹിപ്പി​ക്കുന്ന അഗ്നിയു​ള്ളി​ടത്ത്‌ നമ്മിൽ ആർക്കു ജീവി​ക്കാ​നാ​കും?+ അടങ്ങാത്ത ജ്വാല​കൾക്ക​രി​കെ ആർക്കു താമസി​ക്കാ​നാ​കും?’ 15  നിത്യം നീതി​യിൽ നടക്കുകയും+സത്യമാ​യ​തു സംസാരിക്കുകയും+ചതിച്ചും വഞ്ചിച്ചും ലാഭം ഉണ്ടാക്കാ​തി​രി​ക്കു​ക​യുംകൈക്കൂ​ലി വാങ്ങാതെ അതു നിരസിക്കുകയും+രക്തച്ചൊ​രി​ച്ചി​ലി​നെ​പ്പറ്റി കേൾക്കു​മ്പോൾ ചെവി പൊത്തു​ക​യുംതിന്മ കാണാ​തി​രി​ക്കാൻ കണ്ണടയ്‌ക്കു​ക​യും ചെയ്യു​ന്ന​വൻ 16  —അവൻ ഉന്നതങ്ങ​ളിൽ വസിക്കും;പാറ​ക്കെ​ട്ടു​ക​ളി​ലെ സുരക്ഷി​ത​മായ കോട്ട​ക​ളാ​യി​രി​ക്കും അവന്റെ അഭയസ്ഥാ​നം,*അവന്‌ അപ്പവുംമുടങ്ങാ​തെ വെള്ളവും ലഭിക്കും.”+ 17  നിന്റെ കണ്ണുകൾ പ്രതാ​പ​ശാ​ലി​യായ ഒരു രാജാ​വി​നെ കാണും;അവ അകലെ​യുള്ള ഒരു ദേശം ദർശി​ക്കും. 18  ഭീതിപൂർണമായ ഈ നാളു​ക​ളെ​ക്കു​റിച്ച്‌ നീ മനസ്സിൽ ഓർക്കും:* “സെക്ര​ട്ടറി എവിടെ? കപ്പം* തൂക്കി​ക്കൊ​ടു​ത്തവൻ എവിടെ?+ ഗോപു​ര​ങ്ങൾ എണ്ണി​നോ​ക്കി​യവൻ എവിടെ?” 19  ധിക്കാരികളായ ആ ജനത്തെ നീ പിന്നെ കാണില്ല,നിനക്കു മനസ്സി​ലാ​കാത്ത നിഗൂ​ഢ​ഭാഷ സംസാ​രി​ക്കുന്ന ജനത്തെ,നിനക്കു ഗ്രഹി​ക്കാ​നാ​കാത്ത വിക്കന്മാ​രു​ടെ ഭാഷയുള്ള ജനത്തെ,+ നീ കാണില്ല. 20  നമ്മുടെ ഉത്സവങ്ങളുടെ+ നഗരമായ സീയോ​നെ നോക്കു​വിൻ! യരുശ​ലേം പ്രശാ​ന്ത​മായ ഒരു വാസസ്ഥ​ല​വുംഅഴിച്ചു​മാ​റ്റു​ക​യി​ല്ലാത്ത ഒരു കൂടാരവും+ ആയിത്തീർന്നെന്നു നീ കാണും. അതിന്റെ കൂടാ​ര​ക്കു​റ്റി​കൾ ഒരിക്ക​ലും വലിച്ചൂ​രില്ല,അതിന്റെ കയറു​ക​ളൊ​ന്നും പൊട്ടി​ച്ചു​ക​ള​യു​ക​യു​മില്ല. 21  മഹത്ത്വപൂർണനായ യഹോവഅവിടെ നമുക്കു നദിക​ളും വലിയ കനാലു​ക​ളും നിറഞ്ഞ ദേശം​പോ​ലെ​യാ​യി​ത്തീ​രും.തുഴ​യെ​റിഞ്ഞ്‌ എത്തുന്ന പടക്കപ്പ​ലു​കൾ അവിടെ പ്രവേ​ശി​ക്കില്ല,പ്രൗഢി​യാർന്ന കപ്പലുകൾ അതുവഴി കടന്നു​പോ​കില്ല. 22  യഹോവയാണു നമ്മുടെ ന്യായാ​ധി​പൻ,+യഹോ​വ​യാ​ണു നമ്മുടെ നിയമ​നിർമാ​താവ്‌,+യഹോ​വ​യാ​ണു നമ്മുടെ രാജാവ്‌;+ഈ ദൈവ​മാ​യി​രി​ക്കും നമ്മളെ രക്ഷിക്കു​ന്നത്‌.+ 23  നിന്റെ കയറുകൾ അയഞ്ഞു​കി​ട​ക്കും;അവയ്‌ക്കു പായ്‌മരം ഉറപ്പി​ച്ചു​നി​റു​ത്താ​നോ പായ്‌ വിരി​ച്ചു​നി​റു​ത്താ​നോ കഴിയില്ല. അന്നു പലരും ധാരാളം കൊള്ള​മു​തൽ പങ്കി​ട്ടെ​ടു​ക്കും,മുടന്ത​നു​പോ​ലും ഒരുപാ​ടു കൊള്ള കിട്ടും.+ 24  “എനിക്കു രോഗ​മാണ്‌”+ എന്നു ദേശത്ത്‌ വസിക്കുന്ന ആരും പറയില്ല. അവിടെ താമസി​ക്കു​ന്ന​വ​രു​ടെ തെറ്റു​കൾക്കു ക്ഷമ ലഭിച്ചി​രി​ക്കും.+

അടിക്കുറിപ്പുകള്‍

അഥവാ “ശക്തിയാ​കേ​ണമേ.”
ശത്രുവിനെ കുറി​ക്കു​ന്നു.
മറ്റൊരു സാധ്യത “കരിഞ്ഞു​പോ​കു​ന്നു.”
അഥവാ “ഉന്നതമായ സുരക്ഷി​ത​സ്ഥാ​നം.”
അഥവാ “ധ്യാനി​ക്കും.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം