വിവരങ്ങള്‍ കാണിക്കുക

ഒരു സംഘടിത മതത്തിന്റെ ഭാഗമാ​യി​രി​ക്കേ​ണ്ട​തു​ണ്ടോ?

ഒരു സംഘടിത മതത്തിന്റെ ഭാഗമാ​യി​രി​ക്കേ​ണ്ട​തു​ണ്ടോ?

ബൈബി​ളി​ന്റെ ഉത്തരം

 ഉണ്ട്‌, ആളുകൾ ആരാധ​നയ്‌ക്കാ​യി കൂടി​വ​ര​ണ​മെന്ന്‌ ദൈവം ആഗ്രഹി​ക്കു​ന്നു. ബൈബിൾ പറയുന്നു: “സ്‌നേ​ഹ​ത്തി​നും സത്‌പ്ര​വൃ​ത്തി​കൾക്കും ഉത്സാഹി​പ്പി​ക്കാൻ തക്കവിധം നമുക്കു പരസ്‌പ​രം കരുതൽ കാണി​ക്കാം. ചിലർ ശീലമാ​ക്കി​യി​രി​ക്കു​ന്ന​തു​പോ​ലെ നാം സഭാ​യോ​ഗ​ങ്ങൾ ഉപേക്ഷി​ക്ക​രുത്‌; പകരം, ഒരുമി​ച്ചു​കൂ​ടി​വ​ന്നു​കൊണ്ട്‌ നമുക്ക്‌ അന്യോ​ന്യം പ്രോ​ത്സാ​ഹി​പ്പി​ക്കാം.”—എബ്രായർ 10:24, 25.

 “നിങ്ങൾക്കു പരസ്‌പ​രം സ്‌നേഹം ഉണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യ​ന്മാ​രാ​കു​ന്നു​വെന്ന്‌ എല്ലാവ​രും അറിയും” എന്ന്‌ പറഞ്ഞ​പ്പോൾ, തന്റെ അനുഗാ​മി​കൾ സംഘടി​ത​രാ​യി​രി​ക്ക​ണ​മെന്ന്‌ യേശു സൂചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. (യോഹ​ന്നാൻ 13:35) ഈ സ്‌നേഹം കാണി​ക്കാ​നു​ള്ള പ്രധാന മാർഗ​മെന്ന നിലയിൽ അവർ സഹവി​ശ്വാ​സി​ക​ളു​മാ​യി സഹവസി​ക്കേ​ണ്ട​തുണ്ട്‌. ആരാധ​നയ്‌ക്ക്‌ ക്രമമാ​യി കൂടി​വ​രാൻ അവർ സഭകളാ​യി സംഘടി​ക്ക​ണ​മാ​യി​രു​ന്നു. (1 കൊരി​ന്ത്യർ 16:19) അങ്ങനെ ഇവർ എല്ലാവ​രും ചേർന്ന്‌ ലോക​വ്യാ​പക സഹോ​ദ​ര​വർഗ​മാ​യി​ത്തീ​രു​ന്നു.—1 പത്രോസ്‌ 2:17.

ഒരു മതത്തിന്റെ ഭാഗമാ​യി​രി​ക്കു​ന്ന​തി​ലും അധികം ഉൾപ്പെ​ടു​ന്നു

 ദൈവത്തെ ആരാധി​ക്കു​ന്ന​തി​നാ​യി ആളുകൾ കൂടി​വ​ര​ണ​മെന്ന്‌ ബൈബിൾ പറയു​ന്നു​ണ്ടെ​ങ്കി​ലും ഒരു മതത്തിലെ അംഗമാ​യി​രി​ക്കു​ന്ന​തു​കൊ​ണ്ടു​മാ​ത്രം ദൈവത്തെ പ്രസാ​ദി​പ്പി​ക്കാ​മെന്ന്‌ അത്‌ പഠിപ്പി​ക്കു​ന്നി​ല്ല. മതം ഒരു വ്യക്തി​യു​ടെ അനുദിന ജീവി​ത​ത്തിൽ സ്വാധീ​നം ചെലു​ത്തി​യാൽ മാത്രമേ ദൈവ​ത്തി​ന്റെ അംഗീ​കാ​രം നേടാൻ കഴിയു​ക​യു​ള്ളൂ. ഉദാഹ​ര​ണ​ത്തിന്‌, ബൈബിൾ പറയുന്നു: “നമ്മുടെ ദൈവ​വും പിതാ​വു​മാ​യ​വ​ന്റെ ദൃഷ്ടി​യിൽ ശുദ്ധവും നിർമ​ല​വു​മാ​യ ആരാധ​ന​യോ, അനാഥ​രെ​യും വിധവ​മാ​രെ​യും അവരുടെ കഷ്ടങ്ങളിൽ സംരക്ഷി​ക്കു​ന്ന​തും ലോക​ത്താ​ലു​ള്ള കളങ്കം പറ്റാതെ നമ്മെത്തന്നെ കാത്തു​കൊ​ള്ളു​ന്ന​തും ആകുന്നു.”—യാക്കോബ്‌ 1:27.