കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 16:1-24

16  വിശു​ദ്ധർക്കുവേ​ണ്ടി​യുള്ള ധനശേഖരണത്തിന്റെ+ കാര്യ​ത്തിൽ ഗലാത്യ​യി​ലെ സഭക​ളോ​ടു ഞാൻ പറഞ്ഞതുപോലെ​തന്നെ നിങ്ങളും ചെയ്യുക.  നിങ്ങൾ എല്ലാവ​രും ഓരോ ആഴ്‌ച​യുടെ​യും ആദ്യദി​വ​സം​തന്നെ ഓരോ​രു​ത്തർക്കും പറ്റുന്ന​തുപോ​ലെ ഒരു തുക നീക്കിവെ​ക്കണം. അങ്ങനെ​യാ​കുമ്പോൾ ഞാൻ വന്നുക​ഴിഞ്ഞ്‌ ധനശേ​ഖ​രണം നടത്തേ​ണ്ടി​വ​രില്ല.  ഞാൻ അവിടെ വന്നശേഷം, നിങ്ങൾക്കു സമ്മത​രെന്ന്‌ എഴുതി അറിയി​ക്കുന്ന പുരു​ഷ​ന്മാ​രെ,+ നിങ്ങൾ ഉദാര​മാ​യി നൽകുന്ന സംഭാ​വ​ന​യു​മാ​യി യരുശലേ​മിലേക്ക്‌ അയയ്‌ക്കാം.  ഇനി, ഞാനും അവരോടൊ​പ്പം പോ​കേ​ണ്ട​തുണ്ടെ​ങ്കിൽ അങ്ങനെ​യു​മാ​കാം.  പക്ഷേ എനിക്കു മാസിഡോണിയയിലേക്കു+ പോ​കേ​ണ്ട​തുണ്ട്‌. അവിടെ പോയി​ട്ട്‌ ഞാൻ നിങ്ങളു​ടെ അടുത്ത്‌ വരും.  ഞാൻ ചില​പ്പോൾ കുറച്ച്‌ കാലം നിങ്ങളുടെ​കൂ​ടെ താമസി​ക്കും, ഒരുപക്ഷേ മഞ്ഞുകാ​ലം കഴിയു​ന്ന​തു​വരെ. അവി​ടെ​നിന്ന്‌ ഞാൻ യാത്ര തിരി​ക്കുമ്പോൾ നിങ്ങൾ കുറച്ച്‌ ദൂരം എന്റെകൂ​ടെ വരുമ​ല്ലോ.  എന്തായാലും, ഇപ്പോൾ അവി​ടേക്കു പോകുന്ന വഴിക്കു തിടു​ക്ക​ത്തിൽ നിങ്ങളെ കണ്ടിട്ടു പോകാൻ ഞാൻ ആഗ്രഹി​ക്കു​ന്നില്ല. യഹോവ* അനുവ​ദി​ക്കുന്നെ​ങ്കിൽ കുറച്ച്‌ കാലം നിങ്ങളുടെ​കൂ​ടെ താമസിക്കണമെന്നാണ്‌+ എന്റെ ആഗ്രഹം.  എന്നാൽ പെന്തിക്കോ​സ്‌തു​വരെ ഞാൻ എഫെസൊസിൽത്തന്നെ+ കഴിയും.  കാരണം പ്രവർത്ത​ന​ത്തി​നുള്ള ഒരു വലിയ വാതിൽ എനിക്കു തുറന്നു​കി​ട്ടി​യി​രി​ക്കു​ന്നു.+ എന്നാൽ എതിരാ​ളി​ക​ളും ധാരാ​ള​മുണ്ട്‌. 10  തിമൊഥെയൊസ്‌+ വന്നാൽ പരി​ഭ്ര​മമൊ​ന്നും കൂടാതെ നിങ്ങ​ളോടൊ​പ്പം കഴിയാൻ വേണ്ട​തെ​ല്ലാം ചെയ്‌തുകൊ​ടു​ക്കണം. കാരണം എന്നെ​പ്പോലെ​തന്നെ യഹോവയുടെ* ജോലി ചെയ്യുന്ന ആളാണ​ല്ലോ തിമൊ​ഥെ​യൊ​സ്‌.+ 11  അതുകൊണ്ട്‌ ആരും തിമൊഥെയൊ​സി​നെ വിലകു​റച്ച്‌ കാണരു​ത്‌. സമാധാ​നത്തോ​ടെ എന്റെ അടു​ത്തേക്കു യാത്ര​യാ​ക്കണം. ഞാനും സഹോ​ദ​ര​ങ്ങ​ളും തിമൊഥെയൊ​സി​ന്റെ വരവും കാത്തി​രി​ക്കു​ന്നു​ണ്ടാ​കും. 12  മറ്റു സഹോ​ദ​ര​ന്മാ​രുടെ​കൂ​ടെ നിങ്ങളു​ടെ അടു​ത്തേക്കു വരാൻ നമ്മുടെ സഹോ​ദ​ര​നായ അപ്പൊല്ലോസിനെ+ ഞാൻ കുറെ നിർബ​ന്ധി​ച്ച​താണ്‌. പക്ഷേ ഇപ്പോഴല്ല, മറ്റൊരു അവസര​ത്തിൽ വരാ​മെ​ന്നാണ്‌ അപ്പൊ​ല്ലോ​സ്‌ വിചാ​രി​ക്കു​ന്നത്‌. 13  ഉണർന്നിരിക്കുക.+ വിശ്വാ​സ​ത്തിൽ ഉറച്ചു​നിൽക്കുക.+ പുരു​ഷ​ത്വം കാണി​ക്കുക.*+ കരുത്തു നേടുക.+ 14  ചെയ്യുന്നതെല്ലാം സ്‌നേ​ഹത്തോ​ടെ ചെയ്യുക.+ 15  സഹോദരങ്ങളേ, ഞാൻ നിങ്ങ​ളോട്‌ അഭ്യർഥി​ക്കു​ക​യാണ്‌: സ്‌തെ​ഫ​നാ​സി​ന്റെ വീട്ടു​കാർ അഖായ​യി​ലെ ആദ്യഫ​ല​മാണെ​ന്നും വിശു​ദ്ധ​രു​ടെ ശുശ്രൂ​ഷ​യ്‌ക്കുവേണ്ടി അവർ തങ്ങളെ​ത്തന്നെ ഉഴിഞ്ഞുവെച്ചെ​ന്നും നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. 16  അങ്ങനെയുള്ളവർക്കും നിങ്ങ​ളോ​ടു സഹകരി​ച്ച്‌ കഠിനാ​ധ്വാ​നം ചെയ്യുന്ന എല്ലാവർക്കും നിങ്ങൾ കീഴ്‌പെ​ട്ടി​രി​ക്കണം.+ 17  സ്‌തെഫനാസും+ ഫൊർത്തു​നാതൊ​സും അഖായിക്കൊ​സും വന്നതിൽ ഞാൻ സന്തോ​ഷി​ക്കു​ന്നു. കാരണം നിങ്ങളി​ല്ലാ​ത്ത​തി​ന്റെ കുറവ്‌ നികത്തി​യത്‌ അവരാണ്‌. 18  അവർ എന്റെയും നിങ്ങളുടെ​യും മനസ്സിന്‌ ഉന്മേഷം പകർന്ന​ല്ലോ. അതു​കൊണ്ട്‌ ഇങ്ങനെ​യു​ള്ള​വരെ ആദരി​ക്കുക. 19  ഏഷ്യയിലെ സഭകൾ നിങ്ങളെ സ്‌നേ​ഹാന്വേ​ഷണം അറിയി​ക്കു​ന്നു. അക്വി​ല​യും പ്രിസ്‌ക​യും അവരുടെ വീട്ടി​ലുള്ള സഭയും+ കർത്താ​വിൽ നിങ്ങളെ ഹൃദയ​പൂർവം അന്വേ​ഷണം അറിയി​ക്കു​ന്നു. 20  എല്ലാ സഹോ​ദ​ര​ങ്ങ​ളും നിങ്ങളെ അന്വേ​ഷണം അറിയി​ക്കു​ന്നു. വിശു​ദ്ധ​ചും​ബ​ന​ത്താൽ അന്യോ​ന്യം അഭിവാ​ദനം ചെയ്യുക. 21  പൗലോസ്‌ എന്ന ഞാൻ സ്വന്തം കൈപ്പ​ട​യിൽ എന്റെ അഭിവാ​ദനം രേഖ​പ്പെ​ടു​ത്തു​ന്നു. 22  കർത്താവിനെ സ്‌നേ​ഹി​ക്കാത്ത ഏതൊ​രാ​ളും ശപിക്കപ്പെ​ട്ടവൻ. ഞങ്ങളുടെ കർത്താവേ, വരേണമേ! 23  കർത്താവായ യേശു​വി​ന്റെ അനർഹദയ നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ. 24  എന്റെ സ്‌നേഹം ക്രിസ്‌തുയേ​ശു​വിനോ​ടു യോജി​പ്പി​ലുള്ള നിങ്ങളുടെ​യെ​ല്ലാം​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ!

അടിക്കുറിപ്പുകള്‍

അനു. എ5 കാണുക.
അനു. എ5 കാണുക.
അഥവാ “ധീരരാ​യി​രി​ക്കുക.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം