വിവരങ്ങള്‍ കാണിക്കുക

പ്രത്യാശ കൈവി​ടാ​തെ എനിക്ക്‌ എങ്ങനെ മുമ്പോ​ട്ടു​പോ​കാം?

പ്രത്യാശ കൈവി​ടാ​തെ എനിക്ക്‌ എങ്ങനെ മുമ്പോ​ട്ടു​പോ​കാം?

ബൈബി​ളി​ന്റെ ഉത്തരം

 നമുക്ക്‌ “ഒരു നല്ല ഭാവി​യും പ്രത്യാ​ശ​യും” a തരാനാണ്‌ ദൈവം ആഗ്രഹി​ക്കു​ന്നത്‌ എന്ന്‌ ബൈബിൾ പറയുന്നു. (യിരെമ്യ 29:11) ശരിക്കും പറഞ്ഞാൽ ദൈവം നമുക്ക്‌ ബൈബിൾ തന്നിരി​ക്കു​ന്ന​തി​ന്റെ ഒരു കാരണം​തന്നെ അതാണ്‌. ‘തിരു​വെ​ഴു​ത്തു​കൾ നൽകുന്ന ആശ്വാ​സ​ത്താൽ നമുക്കു പ്രത്യാശ ഉണ്ടാകാൻ വേണ്ടി.’ (റോമർ 15:4) ബൈബി​ളി​ലെ ഉപദേ​ശങ്ങൾ ഓരോ ദിവസ​ത്തെ​യും പ്രശ്‌നങ്ങൾ കൈകാ​ര്യം​ചെ​യ്‌ത്‌ പ്രതീ​ക്ഷ​യോ​ടെ മുമ്പോ​ട്ടു​പോ​കാൻ നമ്മളെ സഹായി​ക്കും. അതുമാ​ത്രമല്ല, ബൈബി​ളി​ലെ വാഗ്‌ദാ​നങ്ങൾ ഒരു നല്ല നാളെ വരുമെന്ന ഉറപ്പും നമുക്ക്‌ തരുന്നു.

ഈ ലേഖന​ത്തിൽ താഴെ​പ്പ​റ​യുന്ന കാര്യങ്ങൾ ചർച്ച ചെയ്യും:

 ജീവി​ത​ത്തിൽ ഒരു ശുഭ​പ്ര​തീ​ക്ഷ​യോ​ടെ മുമ്പോ​ട്ടു​പോ​കാൻ ബൈബിൾ നമ്മളെ എങ്ങനെ​യാണ്‌ സഹായി​ക്കു​ന്നത്‌?

 ജീവിതം മെച്ച​പ്പെ​ടു​ത്താൻ നമുക്ക്‌ ചെയ്യാൻക​ഴി​യുന്ന കാര്യങ്ങൾ ബൈബിൾ നമുക്ക്‌ പറഞ്ഞു​ത​രു​ന്നുണ്ട്‌. അങ്ങനെ​യുള്ള ചില ഉപദേ​ശങ്ങൾ നമുക്കു നോക്കാം.

  •   മാർഗ​നിർദേ​ശ​ങ്ങൾക്കു​വേണ്ടി ബൈബി​ളി​ലേക്കു നോക്കുക. സങ്കീർത്തനം 119:105 ഇങ്ങനെ പറയുന്നു: “അങ്ങയുടെ വചനം എന്റെ കാലിന്‌ ഒരു ദീപവും എന്റെ വഴികൾക്ക്‌ ഒരു വെളി​ച്ച​വും ആണ്‌.” നല്ല വെട്ടമുള്ള ഒരു ടോർച്ച്‌ ഉണ്ടെങ്കിൽ രണ്ടു ഗുണമുണ്ട്‌. തൊട്ടു​മു​ന്നി​ലുള്ള കാര്യ​ങ്ങ​ളും കാണാൻ പറ്റും. കുറച്ചു ദൂരെ​യുള്ള കാര്യ​ങ്ങ​ളും കാണാൻ പറ്റും. ഇതു​പോ​ലെ​യാണ്‌ ബൈബിൾത​ത്ത്വ​ങ്ങ​ളും. നമ്മുടെ തൊട്ടു​മു​ന്നി​ലുള്ള കാര്യങ്ങൾ, അതായത്‌ ജീവി​ത​ത്തിൽ ഓരോ ദിവസ​വും നമ്മൾ നേരി​ടുന്ന പ്രശ്‌നങ്ങൾ നന്നായി കൈകാ​ര്യം ചെയ്യാൻ ബൈബിൾത​ത്ത്വ​ങ്ങൾ നമ്മളെ സഹായി​ക്കും. അങ്ങനെ​യാ​കു​മ്പോൾ ഓരോ ദിവസ​വും ശുഭ​പ്ര​തീക്ഷ നിലനി​റു​ത്താൻ നമുക്കു കഴിയും. ബൈബി​ളി​ലെ ഉപദേ​ശങ്ങൾ മനക്കരുത്ത്‌ വീണ്ടെ​ടു​ക്കാൻ നമ്മളെ സഹായി​ക്കും. അവ നമുക്ക്‌ “ഹൃദയാ​നന്ദം നൽകുന്നു.” (സങ്കീർത്തനം 19:7, 8) അതുമാ​ത്രമല്ല, മനുഷ്യ​രു​ടെ​യും ഭൂമി​യു​ടെ​യും കാര്യ​ത്തിൽ ദൈവം ചെയ്യാൻപോ​കുന്ന മഹത്തായ കാര്യങ്ങൾ എന്താ​ണെ​ന്നും ബൈബിൾ നമുക്ക്‌ പറഞ്ഞു​ത​രു​ന്നു. ആ പ്രത്യാശ നമുക്ക്‌ നിലനിൽക്കുന്ന സന്തോ​ഷ​വും സംതൃ​പ്‌തി​യും തരും.

  •   മറ്റുള്ള​വ​രു​ടെ സഹായം സ്വീക​രി​ക്കുക. നമ്മൾ ആകെ നിരാ​ശ​യിൽ ആയിരി​ക്കു​മ്പോൾ കുടും​ബാം​ഗ​ങ്ങ​ളിൽനി​ന്നും സുഹൃ​ത്തു​ക്ക​ളിൽനി​ന്നും ഒക്കെ ഒറ്റപ്പെട്ടു കഴിയാ​നാ​യി​രി​ക്കും തോന്നുക. പക്ഷേ അങ്ങനെ ചെയ്യു​ന്നത്‌ ബുദ്ധി​യ​ല്ലെ​ന്നാണ്‌ ബൈബിൾ പറയു​ന്നത്‌. കാരണം, അപ്പോൾ എന്തെങ്കി​ലു​മൊ​ക്കെ അബദ്ധങ്ങൾ കാണി​ച്ചു​കൂ​ട്ടാ​നോ തെറ്റായ തീരു​മാ​നങ്ങൾ എടുക്കാ​നോ ഒക്കെ സാധ്യത കൂടു​ത​ലാ​യി​രി​ക്കും. (സുഭാ​ഷി​തങ്ങൾ 18:1) പ്രിയ​പ്പെ​ട്ട​വ​രു​ടെ കൂടെ​യാ​യി​രി​ക്കു​ന്നത്‌ അതിരു​വിട്ട്‌ ചിന്തി​ക്കു​ന്ന​തും പ്രവർത്തി​ക്കു​ന്ന​തും ഒക്കെ ഒഴിവാ​ക്കാൻ നമ്മളെ സഹായി​ക്കും. ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ത്തെ കൈകാ​ര്യം ചെയ്യാൻ സഹായി​ക്കുന്ന നല്ല നിർദേ​ശങ്ങൾ അവർക്കു തരാനാ​യേ​ക്കും. (സുഭാ​ഷി​തങ്ങൾ 11:14) ഇനി, അതൊ​ന്നും ഇല്ലെങ്കി​ലും അവരുടെ കൂടെ​യാ​യി​രി​ക്കു​മ്പോൾ അവർ എന്തെങ്കി​ലു​മൊ​ക്കെ പറഞ്ഞ്‌ നമ്മളെ ആശ്വസി​പ്പി​ക്കും, നമ്മുടെ മൂഡോ​ഫൊ​ക്കെ മാറ്റി​യെ​ടു​ക്കും. അങ്ങനെ എല്ലാ​മൊന്ന്‌ ശരിയാ​കു​ന്ന​തു​വരെ പിടി​ച്ചു​നിൽക്കാ​നുള്ള ശക്തി നമുക്ക്‌ കിട്ടും.—സുഭാ​ഷി​തങ്ങൾ 12:25.

  •   ദൈവ​ത്തോട്‌ പ്രാർഥി​ക്കുക. ബൈബിൾ ഇങ്ങനെ പറയുന്നു: “നിന്റെ ഭാരം യഹോ​വ​യു​ടെ മേൽ ഇടുക. ദൈവം നിന്നെ പുലർത്തും. നീതി​മാൻ വീണു​പോ​കാൻ ദൈവം ഒരിക്ക​ലും അനുവ​ദി​ക്കില്ല.” b (സങ്കീർത്തനം 55:22) ബൈബി​ളിൽ യഹോ​വയെ വിളി​ച്ചി​രി​ക്കു​ന്ന​തു​തന്നെ ‘പ്രത്യാശ നൽകുന്ന ദൈവം’ എന്നാണ്‌. (റോമർ 15:13) യഹോവ നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാണ്‌ എന്ന കാര്യ​ത്തിൽ ഒരു സംശയ​വും വേണ്ടാ. അതു​കൊ​ണ്ടു​തന്നെ പ്രാർഥ​ന​യി​ലൂ​ടെ നിങ്ങളു​ടെ “എല്ലാ ആകുല​ത​ക​ളും” യഹോ​വ​യോ​ടു പറയുക. (1 പത്രോസ്‌ 5:7, അടിക്കു​റിപ്പ്‌) “ദൈവം നിങ്ങളെ ബലപ്പെ​ടു​ത്തു​ക​യും ശക്തരാ​ക്കു​ക​യും ഉറപ്പി​ക്കു​ക​യും ചെയ്യും” എന്നാണ്‌ ബൈബിൾ പറയു​ന്നത്‌.—1 പത്രോസ്‌ 5:10.

  •   പ്രശ്‌നങ്ങൾ നേരി​ടു​മ്പോൾ പ്രത്യാശ ഒന്നുകൂ​ടെ ശക്തമാ​ക്കുക. ബൈബിൾ ഇങ്ങനെ ഉറപ്പു പറയുന്നു: “(ദൈവ​ത്തി​ന്റെ) വാക്കു കേൾക്കു​ന്നവൻ സുരക്ഷി​ത​നാ​യി വസിക്കും; അവൻ ആപത്തിനെ പേടി​ക്കാ​തെ കഴിയും.” (സുഭാ​ഷി​തങ്ങൾ 1:33) ഓസ്‌​ട്രേ​ലി​യ​യിൽ ഒരു ചുഴലി​ക്കാറ്റ്‌ അടിച്ച​പ്പോൾ മാർഗ​രറ്റ്‌ എന്ന സ്‌ത്രീ​യു​ടെ വീട്ടിലെ പല സാധന​ങ്ങ​ളും നശിച്ചു​പോ​യി. പക്ഷേ മാർഗ​രറ്റ്‌ നിരാ​ശി​ത​യാ​യി​പ്പോ​യോ? ഇല്ല. മാർഗ​രറ്റ്‌ അതിൽനിന്ന്‌ പ്രധാ​ന​പ്പെട്ട ഒരു പാഠം പഠിക്കു​ക​യാണ്‌ ചെയ്‌തത്‌: വസ്‌തു​വ​ക​ക​ളൊ​ക്കെ ഏതു സമയത്തു​വേ​ണ​മെ​ങ്കി​ലും ഇല്ലാ​തെ​യാ​കാം. അതിൽപ്പി​ന്നെ പ്രാധാ​ന്യം കൊടു​ക്കേണ്ട കാര്യ​ങ്ങൾക്ക്‌ പ്രാധാ​ന്യം കൊടു​ക്കാ​നുള്ള മാർഗ​ര​റ്റി​ന്റെ തീരു​മാ​നം ഒന്നുകൂ​ടെ ശക്തമായി. കുടും​ബം, സുഹൃ​ത്തു​ക്കൾ, ദൈവ​വു​മാ​യുള്ള ബന്ധം, ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന പ്രത്യാശ ഇതി​ലൊ​ക്കെ​യാണ്‌ പിന്നീട്‌ മാർഗ​രറ്റ്‌ കൂടുതൽ ശ്രദ്ധി​ച്ചത്‌.—സങ്കീർത്തനം 37:34; യാക്കോബ്‌ 4:8.

 എല്ലാ മനുഷ്യർക്കും ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്ന പ്രത്യാശ എന്താണ്‌?

 മനുഷ്യ​രു​ടെ​യും ഭൂമി​യു​ടെ​യും കാര്യ​ത്തിൽ ദൈവം ഒരുപാട്‌ നല്ല കാര്യങ്ങൾ ചെയ്യാൻ പോകു​ക​യാ​ണെന്ന്‌ ബൈബിൾ ഉറപ്പു​ത​രു​ന്നു. അതൊക്കെ സംഭവി​ക്കുന്ന സമയം തൊട്ട​ടു​ത്തെത്തി. ശരിക്കും​പ​റ​ഞ്ഞാൽ ഇന്ന്‌ മനുഷ്യൻ നേരി​ടുന്ന പ്രശ്‌നങ്ങൾ കാണി​ക്കു​ന്നത്‌ നമ്മൾ ജീവി​ക്കു​ന്നത്‌ ഈ ലോക​ത്തി​ന്റെ “അവസാ​ന​കാ​ലത്ത്‌” ആണെന്നാണ്‌. (2 തിമൊ​ഥെ​യൊസ്‌ 3:1-5) പെട്ടെ​ന്നു​തന്നെ ദൈവം ഭൂമി​യു​ടെ അധികാ​രം ഏറ്റെടു​ക്കും. അനീതി​യും ദുരി​ത​ങ്ങ​ളും എല്ലാം ഇല്ലാതാ​ക്കും. ഭൂമി മുഴുവൻ ഭരിക്കുന്ന ദൈവ​രാ​ജ്യം എന്ന ഒരു ഗവണ്മെ​ന്റി​ലൂ​ടെ​യാണ്‌ ദൈവം ഇതെല്ലാം ചെയ്യാൻപോ​കു​ന്നത്‌. (ദാനി​യേൽ 2:44; വെളി​പാട്‌ 11:15) “അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം . . . ഭൂമി​യി​ലും നടക്കേ​ണമേ” എന്നു പ്രാർഥി​ക്കാൻ പഠിപ്പി​ച്ച​പ്പോൾ യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ ഈ സ്വർഗീ​യ​ഗ​വ​ണ്മെ​ന്റി​ന്റെ കാര്യ​മാണ്‌.—മത്തായി 6:9, 10.

 മനുഷ്യർക്ക്‌ എന്തൊക്കെ ചെയ്‌തു​കൊ​ടു​ക്കാ​നാണ്‌ ദൈവം ആഗ്രഹി​ക്കു​ന്ന​തെന്ന്‌ ബൈബിൾ വ്യക്തമാ​യി പറയു​ന്നുണ്ട്‌. ദൈവ​രാ​ജ്യ​ത്തിൽ ഇല്ലാതാ​കാൻപോ​കുന്ന ചില പ്രശ്‌നങ്ങൾ ഇതൊ​ക്കെ​യാണ്‌:

  •   ഭക്ഷണത്തിന്‌ ഒരു ബുദ്ധി​മു​ട്ടും ഉണ്ടാകില്ല. “ഭൂമി അതിന്റെ ഫലം തരും.”—സങ്കീർത്തനം 67:6.

  •   രോഗങ്ങൾ ഉണ്ടാകില്ല. “‘എനിക്കു രോഗ​മാണ്‌’ എന്ന്‌ ആരും പറയില്ല.”—യശയ്യ 33:24.

  •   ആരും മരിക്കില്ല. “ദൈവം (മനുഷ്യ​രു​ടെ) കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല. പഴയ​തെ​ല്ലാം കഴിഞ്ഞു​പോ​യി!”—വെളി​പാട്‌ 21:3, 4.

a നമ്മൾ ഒരു കാര്യ​ത്തി​നു​വേണ്ടി ആഗ്രഹി​ക്കു​ക​യും അത്‌ നമുക്ക്‌ കിട്ടു​മെന്നു വിശ്വ​സി​ക്കു​ക​യും ചെയ്യു​ന്ന​തി​നെ​യാണ്‌ പ്രത്യാ​ശി​ക്കുക എന്നു പറയു​ന്നത്‌. നമ്മൾ പ്രത്യാ​ശി​ക്കുന്ന ആ കാര്യത്തെ സൂചി​പ്പി​ക്കാ​നും പ്രത്യാശ എന്ന വാക്ക്‌ ഉപയോ​ഗി​ച്ചേ​ക്കാം.

b ബൈബിൾ പറയു​ന്നത്‌ അനുസ​രിച്ച്‌ യഹോവ എന്നത്‌ ദൈവ​ത്തി​ന്റെ പേരാണ്‌.—സങ്കീർത്തനം 83:18.