വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേഖനം

​പ്ര​തി​ഷേ​ധ​മാ​ണോ പ​രി​ഹാ​രം?

​പ്ര​തി​ഷേ​ധ​മാ​ണോ പ​രി​ഹാ​രം?

ഈ മാ​സി​ക​യുടെ പ്ര​സാ​ധ​കരായ യ​ഹോ​വ​യുടെ സാക്ഷികൾ രാ​ഷ്‌ട്രീ​യ​കാ​ര്യ​ങ്ങളിൽ നി​ഷ്‌പ​ക്ഷ​രാണ്‌. (​യോ​ഹ​ന്നാൻ 17:16; 18:36) അ​തു​കൊണ്ട്‌, പിൻവ​രുന്ന ലേഖനം ചില ആ​ഭ്യ​ന്ത​ര​ക​ലാ​പങ്ങൾ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, ഈ മാസിക ഒരു രാജ്യത്തെ മ​റ്റൊ​ന്നി​നു മീതെ ഉ​യർത്തു​കയോ രാ​ഷ്‌ട്രീ​യ​വി​വാ​ദ​ങ്ങളിൽ പക്ഷം പി​ടി​ക്കു​കയോ ചെ​യ്യു​ന്നില്ല.

രണ്ടായിരത്തിപ്പത്ത്‌ ഡിസംബർ 17. അന്നാണ്‌ ക്ഷമ നശിച്ച മുഹമ്മദ്‌ ബൂ​വാ​സീ​സി ആ ക​ടും​കൈ ചെ​യ്‌തത്‌. ടു​ണീ​ഷ്യ​യിലെ 26 വയസ്സുള്ള ആ തെ​രു​വു​ക​ച്ച​വ​ട​ക്കാരൻ മെച്ചപ്പെട്ട ഒരു ജോലി കണ്ടെത്താൻ സാ​ധി​ക്കാ​ത്തതിൽ നി​രാ​ശ​നാ​യി​രുന്നു. മാത്രമല്ല, അ​ഴി​മ​തി​ക്കാ​രായ അ​ധി​കാ​രികൾ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന​തും അയാളെ അ​ല​ട്ടി​യി​രുന്നു. അന്നേ ദിവസം രാവിലെ ഉ​ദ്യോ​ഗസ്ഥർ മുഹമ്മദിന്റെ പ​ക്കൽനിന്ന്‌ പെ​യർപ​ഴ​ങ്ങളും വാ​ഴ​പ്പ​ഴ​ങ്ങളും ആ​പ്പി​ളു​കളും പി​ടി​ച്ചെ​ടുത്തു. ത്രാസ്സും കൂടെ എടുക്കാൻ അവർ മു​തിർന്ന​പ്പോൾ അയാൾ അവരെ തടഞ്ഞു. ഒരു വ​നി​താ​പോ​ലിസ്‌ അ​ധി​കാ​രി അ​യാ​ളു​ടെ മുഖത്ത്‌ അ​ടി​ക്കു​കയും ചെയ്‌തു എന്നാണ്‌ ചില ദൃക്‌സാക്ഷികൾ പ​റ​യു​ന്നത്‌.

അപമാനിതനും പ്ര​കോ​പി​ത​നും ആയ മുഹമ്മദ്‌ അടുത്തുള്ള സർക്കാർ ഓ​ഫീ​സി​ലേക്കു പ​രാ​തി​യു​മാ​യി ചെ​ന്നെ​ങ്കി​ലും ആരും അയാളെ ശ്ര​ദ്ധി​ച്ചില്ല. “ഞാൻ എങ്ങനെ എന്റെ കു​ടും​ബത്തെ പോ​റ്റു​മെ​ന്നാ​ണു നിങ്ങൾ വി​ചാ​രി​ക്കു​ന്നത്‌?” എന്ന്‌ ആ കെട്ടിടത്തിന്റെ മു​മ്പിൽനിന്ന്‌ അയാൾ അ​ല​റി​യ​ത്രേ! തുടർന്ന്‌, മ​ണ്ണെ​ണ്ണ​യോ പെ​ട്രോ​ളോ മറ്റോ ശ​രീ​ര​മാ​സകലം ഒഴിച്ച്‌ അയാൾ തീ​കൊ​ളുത്തി. ഗു​രു​ത​ര​മായി പൊ​ള്ള​ലേറ്റ അയാൾ മൂന്ന്‌ ആ​ഴ്‌ച​കൾക്കു​ശേഷം മ​ര​ണ​മ​ടഞ്ഞു.

മുഹമ്മദ്‌ ബൂ​വാ​സീ​സി അ​റ്റ​കൈയ്‌ക്കു ചെയ്‌ത ഈ പ്രവൃത്തി ടു​ണീ​ഷ്യ​യി​ലും അ​തി​ന​പ്പു​റ​ത്തേ​ക്കും പ്ര​തി​ധ്വ​നിച്ചു. ഈ സംഭവം, രാജ്യത്തിന്റെ ഭ​ര​ണ​വ്യ​വസ്ഥ കീ​ഴ്‌മേൽ മറിച്ച ഒരു പ്ര​ക്ഷോ​ഭ​ത്തി​നും മറ്റ്‌ അറബ്‌ രാ​ജ്യ​ങ്ങ​ളി​ലേക്ക്‌ പ​ടർന്നു​പി​ടിച്ച പ്ര​തി​ഷേ​ധ​ങ്ങൾക്കും തി​രി​കൊ​ളു​ത്തി​യെന്ന്‌ അനേകർ ക​രു​തു​ന്നു. യൂ​റോ​പ്യൻ ഭ​ര​ണ​കൂ​ടം ബൂ​വാ​സീ​സി​ക്കും മറ്റു നാലു പേർക്കും 2011-ലെ ചി​ന്താ​സ്വാ​ത​ന്ത്ര്യ​ത്തി​നുള്ള സാ​ക്‌റോവ്‌ പു​ര​സ്‌കാരം നൽകി ആ​ദ​രി​ക്കു​കയും ലണ്ടനിലെ ഒരു പ്രമുഖ ദി​ന​പ്പ​ത്രം 2011-ലെ പ്ര​ധാ​ന​വ്യ​ക്തി​യായി അദ്ദേഹത്തെ തി​ര​ഞ്ഞെ​ടു​ക്കു​കയും ചെയ്‌തു.

ഈ ഉ​ദാ​ഹ​രണം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തു​പോലെ, പ്ര​തി​ഷേ​ധ​ത്തി​നു വലിയ മാറ്റങ്ങൾ വ​രു​ത്താ​നുള്ള ശ​ക്തി​യുണ്ട്‌. പക്ഷേ, ഇക്കാലത്ത്‌ അ​ല​യ​ടി​ക്കുന്ന പ്ര​തി​ഷേ​ധ​ത്തി​ര​ക​ളുടെ പിന്നിൽ എന്താണ്‌? പ്ര​തി​ഷേ​ധ​ത്തി​നു പകരം മറ്റു മാർഗ​ങ്ങ​ളു​ണ്ടോ?

പ്രതിഷേധങ്ങളുടെ വർധന എ​ന്തു​കൊണ്ട്‌?

​പ്ര​തി​ഷേ​ധ​ങ്ങൾക്കു തി​രി​കൊ​ളു​ത്തുന്ന ചില കാരണങ്ങൾ:

  • സാ​മൂ​ഹ്യ​വ്യ​വ​സ്ഥ​ക​ളി​ലുള്ള അസംതൃപ്‌തി. പ്രാദേശികഗവൺമെന്റും സ​മ്പ​ദ്‌വ്യ​വ​സ്ഥ​യും തങ്ങളുടെ ആവശ്യങ്ങൾ നി​വർത്തി​ക്കു​ന്നു​ണ്ടെന്ന തോ​ന്ന​ലു​ള്ള​പ്പോൾ ജനങ്ങൾ പ്ര​തി​ഷേ​ധ​ത്തെ​ക്കു​റിച്ച്‌ ചി​ന്തി​ക്കില്ല, നി​ല​വി​ലുള്ള ഭ​ര​ണ​ക്ര​മ​ത്തി​നു​ള്ളിൽ നി​ന്നു​കൊണ്ട്‌ അവർ തങ്ങളുടെ പ്ര​ശ്‌നങ്ങൾ കൈ​കാ​ര്യം ചെയ്യുന്നു. നേരെ മറിച്ച്‌, ഈ വ്യവസ്ഥകൾ അ​ഴി​മ​തി​യും അ​നീ​തി​യും നി​റ​ഞ്ഞ​താ​ണെ​ന്നും ഒരു ന്യൂ​ന​പ​ക്ഷ​ത്തിനു മാത്രം അ​നു​കൂ​ല​മാ​യി​രി​ക്കു​ന്നെന്നും അവർക്കു തോ​ന്നു​മ്പോൾ ഒരു സാ​മൂ​ഹി​ക​ക​ലാ​പ​ത്തിന്‌ അ​ര​ങ്ങൊ​രു​ങ്ങു​ന്നു.

  • തി​രി​കൊ​ളു​ത്തുന്ന ഒരു ഘടകം. പ​ല​പ്പോ​ഴും, ഏ​തെ​ങ്കി​ലും ഒരു സംഭവം ആളുകളെ പ്ര​വർത്തി​ക്കാൻ പ്രേ​രി​പ്പി​ക്കു​ന്നു. അപ്പോൾ നിസ്സംഗത ‘എ​ന്തെ​ങ്കി​ലും ചെയ്‌തേ തീരൂ’ എന്ന ചി​ന്ത​യ്‌ക്കു വഴി മാറുന്നു. ഉ​ദാ​ഹ​ര​ണ​ത്തിന്‌, മുഹമ്മദ്‌ ബൂ​വാ​സീ​സി​യു​ടെ പ്രവൃത്തി ടു​ണീ​ഷ്യ​യിൽ ബ​ഹു​ജ​ന​പ്ര​ക്ഷോ​ഭ​ങ്ങൾക്ക്‌ ഇടയാക്കി. സ​മാ​ന​മാ​യി ഇന്ത്യയിൽ, പൊ​തു​പ്ര​വർത്ത​കനായ അണ്ണാ ഹ​സാ​രെ​യുടെ നേതൃത്വത്തിൽ നടന്ന അ​ഴി​മ​തി​ക്കെ​തി​രെയുള്ള നി​രാ​ഹാ​ര​സ​മരം രാജ്യത്തെ 450 ന​ഗ​ര​ങ്ങ​ളി​ലും പ​ട്ട​ണ​ങ്ങ​ളി​ലും അദ്ദേഹത്തെ പി​ന്തു​ണ​ച്ചു​കൊ​ണ്ടുള്ള പ്ര​തി​ഷേ​ധ​ങ്ങൾക്കു തി​രി​കൊ​ളു​ത്തി.

“ചില ആ​ളു​കൾക്ക്‌ അ​ധി​കാ​ര​മു​ണ്ടാ​യി​രി​ക്കു​കയും മറ്റുള്ളവർ അവരുടെ കീഴിൽ യാതന അ​നു​ഭ​വി​ക്കു​ക​യും ചെയ്യുന്ന ഒരു ലോക”ത്തിലാണു നാം ജീ​വി​ക്കു​ന്ന​തെന്നു ബൈബിൾ വളരെ കാ​ല​ങ്ങൾക്കു മുമ്പേ തി​രി​ച്ച​റി​യി​ച്ചു. (സ​ഭാ​പ്ര​സംഗി 8:9, Good News Translation) അ​ഴി​മ​തി​യും അ​നീ​തി​യും അക്കാലത്തെ അ​പേ​ക്ഷിച്ച്‌ ഇന്നു കൂടുതൽ വ്യാ​പ​ക​മാ​യി​ത്തീർന്നി​രി​ക്കുന്നു. രാ​ഷ്‌ട്രീയ-സമ്പദ്‌ വ്യവസ്ഥകൾ എ​ത്ര​ത്തോ​ളം പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ എ​ന്ന​ത്തെ​ക്കാ​ളു​മ​ധികം ജനങ്ങൾ ബോ​ധ​വാ​ന്മാ​രാണ്‌. സ്‌മാർട്ട്‌ഫോ​ണുകൾ, ഇന്റർനെറ്റ്‌, 24 മണിക്കൂർ വാർത്താ​പ്ര​ക്ഷേ​പണങ്ങൾ എന്നിവ മു​ഖാ​ന്തരം ഒറ്റപ്പെട്ട പ്ര​ദേ​ശ​ങ്ങളിൽ നടക്കുന്ന സം​ഭ​വ​ങ്ങൾപോ​ലും വ്യാ​പ​ക​മായ പ്ര​തി​ക​ര​ണ​ങ്ങൾക്കു തി​രി​കൊ​ളു​ത്തി​യേക്കാം.

പ്രതിഷേധങ്ങൾ എന്താണു നേ​ടി​യി​രി​ക്കു​ന്നത്‌?

​പ്ര​തി​ഷേധങ്ങൾ പിൻവ​രു​ന്നവ നേ​ടി​യി​രി​ക്കു​ന്നു​വെന്നു സാ​മൂ​ഹി​ക​പ്ര​ക്ഷോ​ഭ​ങ്ങ​ളുടെ വക്താക്കൾ അ​വ​കാ​ശ​പ്പെ​ടു​ന്നു:

  • സാ​ധു​ക്കൾക്ക്‌ ആശ്വാസം പ്രദാനം ചെയ്‌തു. 1930-കളിലെ ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ കാലത്ത്‌, അ​മേ​രി​ക്കയിൽ ഇ​ല്ലി​നോ​യി​സി​ലെ ചി​ക്കാ​ഗോ​യിൽ നടന്ന കു​ടി​കി​ടപ്പ്‌ അ​വ​കാ​ശ​ല​ഹ​ള​യെ​ത്തു​ടർന്ന്‌ ന​ഗ​രാ​ധി​കാ​രി​കൾ കു​ടി​യൊ​ഴി​പ്പി​ക്ക​ലുകൾ നി​റു​ത്തി​വെ​ക്കു​കയും ചില പ്ര​ക്ഷോ​ഭ​കർക്കു ജോലി കൊ​ടു​ക്കു​ക​യും ചെയ്‌തു. ന്യൂ​യോർക്ക്‌ നഗരത്തിൽ നടന്ന സ​മാ​ന​മായ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ഫലമായി 77,000-ത്തോളം വരുന്ന കു​ടി​യൊ​ഴി​പ്പി​ക്കപ്പെട്ട കു​ടും​ബ​ങ്ങൾക്കു തങ്ങളുടെ ഭവനങ്ങൾ തിരികെ ലഭിച്ചു.

  • അ​നീ​തി​കൾ പ​രി​ഹ​രി​ച്ചു. അ​മേ​രി​ക്കയിൽ അ​ല​ബാ​മ​യിലെ മോണ്ട്‌ ഗോ​മ​റി​യിൽ 1955/1956-ൽ നടന്ന സിറ്റി ബ​സ്സു​ക​ളു​ടെ ബ​ഹി​ഷ്‌കരണം, വം​ശീ​യാ​ടി​സ്ഥാ​നത്തിൽ ബ​സ്സു​ക​ളി​ലെ സീറ്റുകൾ വേർതി​രി​ക്കുന്ന നിയമങ്ങൾ റ​ദ്ദാ​ക്കു​ന്ന​തി​ലേക്കു നയിച്ചു.

  • നിർമാ​ണ​പ​ദ്ധ​തി​കൾ നി​റു​ത്ത​ലാക്കി. 2011 ഡി​സം​ബ​റിൽ ഹോ​ങ്‌കോ​ങിൽ, കൽക്ക​രി​കൊണ്ട്‌ പ്ര​വർത്തി​ക്കുന്ന വൈ​ദ്യു​ത​നി​ലയം നിർമി​ക്കു​ന്ന​തി​നെ​തിരെ പ​തി​നാ​യി​ര​ക്ക​ണ​ക്കിന്‌ ആളുകൾ പ്ര​തി​ഷേ​ധിച്ചു. പരിസ്ഥിതിമലിനീകരണമുണ്ടാകുമെന്നായിരുന്നു സ​മ​ര​ക്കാ​രുടെ വാദം. അതിന്റെ ഫലമായി ആ പദ്ധതി ഉ​പേ​ക്ഷി​ച്ചു.

ചില പ്ര​ക്ഷോ​ഭകർ തങ്ങളുടെ ഉദ്ദേശങ്ങൾ സാ​ധി​ച്ചെ​ടു​ത്തേ​ക്കാ​മെ​ങ്കി​ലും ദൈ​വ​രാ​ജ്യം അതിലും മെച്ചമായ ഒരു പ​രി​ഹാ​രം വാ​ഗ്‌ദാ​നം ചെയ്യുന്നു

എന്നാൽ, പ്ര​തി​ഷേ​ധ​കർക്ക്‌ എ​ല്ലാ​യ്‌പോ​ഴും അവർ ആ​വ​ശ്യ​പ്പെ​ടു​ന്നതു ല​ഭി​ക്കാ​റില്ല. ഉ​ദാ​ഹ​ര​ണ​ത്തിന്‌, ഭ​ര​ണാ​ധി​കാ​രി​കൾ പ്ര​തി​ഷേ​ധ​ക​രു​ടെ ആവശ്യങ്ങൾ അം​ഗീ​ക​രി​ക്കു​ന്ന​തിനു പകരം അവർക്ക്‌ എതിരെ കർശ​ന​നി​ല​പാ​ടുകൾ കൈ​ക്കൊ​ണ്ടേ​ക്കാം. അ​ടു​ത്ത​യി​ടെ ഒരു മ​ധ്യ​പൂർവ​ദേ​ശത്തെ പ്രസിഡന്റ്‌ അ​വി​ടെ​യു​ണ്ടായ ഒരു പ്ര​ക്ഷോ​ഭത്തെ സം​ബ​ന്ധിച്ച്‌ ഇ​പ്ര​കാ​രം പറഞ്ഞു: “നാം ഇതിനെ ഉ​രു​ക്കു​മു​ഷ്ടി​കൊണ്ടു നേ​രി​ടണം.” അതിനെ തുടർന്ന്‌, ആ പ്ര​ക്ഷോ​ഭത്തിൽ ആ​യി​ര​ക്ക​ണ​ക്കിന്‌ ആളുകൾ കൊ​ല്ല​പ്പെട്ടു.

ഇനി, പ്രക്ഷോഭത്തിന്റെ ഉദ്ദേശങ്ങൾ സാ​ധി​ച്ചാ​ലും അതിന്റെ ഹാ​നി​ക​രമായ അ​ന​ന്ത​ര​ഫ​ലങ്ങൾ ഒ​ഴി​വാ​ക്കാ​നാ​കില്ല. ഒരു ആഫ്രിക്കൻ രാജ്യത്തെ ഭ​ര​ണാ​ധി​കാ​രി​യെ സ്ഥാ​ന​ഭ്ര​ഷ്ട​നാ​ക്കാൻ കൂ​ട്ടു​നിന്ന ഒരു വ്യക്തി പുതിയ ഭ​ര​ണ​വ്യ​വ​സ്ഥ​യെ​ക്കു​റിച്ച്‌ ഒരു പ്ര​മു​ഖ​മാ​സി​ക​യുടെ ലേ​ഖ​ക​നോട്‌ ഇങ്ങനെ പറഞ്ഞു: “ഒരു യൂ​ട്ടോ​പ്യ​യാണ്‌ (എ​ല്ലാ​വ​രും സ​മ​ത്വ​ത്തിൽ ജീ​വി​ക്കു​മെന്നു ക​രു​ത​പ്പെടുന്ന ഒരു സ​ങ്ക​ല്‌പ​രാ​ജ്യം) പെ​ട്ടെ​ന്നു​തന്നെ അ​രാ​ജ​ക​ത്വ​ത്തി​ലേക്കു കൂ​പ്പു​കു​ത്തി​യത്‌.”

മെച്ചപ്പെട്ട മറ്റൊരു പോം​വ​ഴി​യു​ണ്ടോ?

മർദ​ക​ഭ​ര​ണ​ങ്ങൾക്കെ​തിരെ പ്ര​തി​ഷേ​ധി​ക്കു​ന്നത്‌ തങ്ങളുടെ ധാർമി​കോ​ത്ത​ര​വാ​ദി​ത്വ​മാ​ണെന്നു പല പ്ര​ശ​സ്‌ത​വ്യ​ക്തി​കൾക്കും തോ​ന്നി​യി​ട്ടുണ്ട്‌. ഉ​ദാ​ഹ​ര​ണ​ത്തിന്‌, തന്റെ മ​നു​ഷ്യാ​വകാശ പ്ര​വർത്ത​നങ്ങൾ നിമിത്തം വർഷങ്ങൾ ജയിലിൽ ക​ഴി​യേ​ണ്ടിവന്ന, ചെക്‌ രാജ്യത്തെ മുൻപ്രസിഡന്റായ അന്തരിച്ച വാ​റ്റ്‌സ്ലേവ്‌ ഹാവെൽ 1985-ൽ ഇങ്ങനെ എഴുതി: “ഒരു വിമതന്‌ തന്റെ ജീ​വ​ന​ല്ലാ​തെ മ​റ്റൊ​ന്നും നൽകാ​നില്ല; അയാൾ അങ്ങനെ ചെയ്യുന്നതിന്റെ ഏ​ക​കാ​രണം താൻ വി​ശ്വ​സി​ക്കുന്ന സത്യത്തെ സ്ഥി​രീ​ക​രി​ക്കാൻ അയാൾക്ക്‌ മറ്റൊരു വ​ഴി​യു​മില്ല എന്നതാണ്‌.”

ഹാവെലിന്റെ വാക്കുകൾ മുഹമ്മദ്‌ ബൂ​വാ​സീ​സി​യും മ​റ്റു​ള്ള​വ​രും പ്രത്യാശയറ്റ്‌ ചെയ്‌ത പ്രവൃത്തികളുടെ കാ​ര്യ​ത്തിൽ അ​ന്വർഥ​മായി. അടുത്ത കാലത്ത്‌, ഒരു ഏഷ്യൻ രാജ്യത്ത്‌ മ​ത​പ​ര​വും രാ​ഷ്‌ട്രീ​യ​പ​രവും ആയ അ​ടി​ച്ച​മർത്ത​ലു​കൾക്കെ​തി​രെയുള്ള പ്ര​തി​ഷേ​ധാർഥം അനേകം ആളുകൾ ആ​ത്മാ​ഹു​തി ചെയ്‌തു. ഇത്തരം ക​ടും​കൈ​കൾക്കു പി​ന്നി​ലുള്ള വി​കാ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ വി​ശ​ദീ​ക​രി​ച്ചു​കൊണ്ട്‌ ഒരാൾ ഒരു മാ​സി​ക​യുടെ ലേ​ഖ​ക​നോട്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ പക്കൽ തോ​ക്കു​കളില്ല, സ​ഹ​മ​നു​ഷ്യരെ ദ്രോ​ഹി​ക്കാ​നും ഞങ്ങൾ ആ​ഗ്ര​ഹി​ക്കു​ന്നില്ല. ഞങ്ങൾക്കു പിന്നെ മറ്റെന്തു ചെ​യ്യാ​നാ​കും?”

അനീതിക്കും അ​ഴി​മ​തി​ക്കും അ​ടി​ച്ച​മർത്ത​ലി​നും ഉള്ള പ​രി​ഹാ​രം ബൈബിൾ വാ​ഗ്‌ദാ​നം ചെയ്യുന്നു. ദൈവം സ്വർഗ​ത്തിൽ ഒരു ഗവൺമെന്റ്‌ സ്ഥാ​പി​ച്ചി​രി​ക്കു​ന്നു​വെന്നും അത്‌ പ്ര​തി​ഷേ​ധ​ങ്ങൾക്ക്‌ ഇ​ട​യാ​ക്കുന്ന പ​രാ​ജി​തമായ രാ​ഷ്‌ട്രീയ-സമ്പദ്‌ വ്യ​വ​സ്ഥ​കളെ നീ​ക്കി​ക്ക​ള​യു​മെന്നും ബൈബിൾ വി​ശ​ദീ​ക​രി​ക്കു​ന്നു. ഈ ഗവൺമെന്റിന്റെ ഭ​ര​ണാ​ധി​കാ​രി​യെ​ക്കു​റിച്ച്‌ ഒരു പ്രവചനം ഇ​പ്ര​കാ​രം പറയുന്നു: “അവൻ നി​ല​വി​ളി​ക്കുന്ന ദ​രി​ദ്ര​നെയും സ​ഹാ​യ​മി​ല്ലാത്ത എ​ളി​യ​വ​നെയും വി​ടു​വി​ക്കു​മ​ല്ലോ. അവരുടെ പ്രാണനെ അവൻ പീ​ഡ​യിൽനി​ന്നും സാ​ഹ​സ​ത്തിൽനി​ന്നും വീ​ണ്ടെ​ടു​ക്കും.”—സ​ങ്കീർത്തനം 72:12, 14.

ദൈവരാജ്യമാണ്‌ സ​മാ​ധാ​ന​പൂർണമായ ലോ​ക​ത്തി​നുള്ള യ​ഥാർഥ​മായ ഒ​രേ​യൊ​രു പ്ര​ത്യാ​ശ​യെന്നു യ​ഹോ​വ​യുടെ സാക്ഷികൾ വി​ശ്വ​സി​ക്കുന്നു. (മത്തായി 6:9, 10) അതിനാൽ, യ​ഹോ​വ​യുടെ സാക്ഷികൾ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ങ്ങളിൽ പ​ങ്കെ​ടു​ക്കു​ന്നില്ല. പ്ര​തി​ഷേ​ധ​ങ്ങൾക്ക്‌ ഇ​ട​യാ​ക്കുന്ന കാരണങ്ങൾ ദൈവികഗവൺമെന്റ്‌ നീ​ക്കി​ക്ക​ള​യു​മെന്നതു വി​ശ്വ​സി​ക്കാൻ പ്ര​യാ​സ​മാ​ണോ? ഒരുപക്ഷേ അങ്ങനെ തോ​ന്നി​യേക്കാം. എന്നാൽ, അനേകർ ദൈ​വി​ക​ഭ​ര​ണ​ത്തിൽ വി​ശ്വാ​സം വ​ളർത്തി​യെ​ടു​ത്തി​രി​ക്കുന്നു. അ​തി​നെ​ക്കു​റിച്ച്‌ നി​ങ്ങൾക്കും ഒന്നു പ​രി​ശോ​ധി​ച്ചു​നോ​ക്ക​രു​തോ?◼ (g13-E 07)