വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എങ്ങും അ​നീ​തി​യാണു ഞാൻ കണ്ടത്‌

എങ്ങും അ​നീ​തി​യാണു ഞാൻ കണ്ടത്‌

ആയിരത്തിത്തൊള്ളായിരത്തി അ​റു​പ​ത്തി​യഞ്ചിൽ വടക്കൻ അ​യർലൻഡിലെ ഒരു ദ​രി​ദ്ര​കു​ടും​ബ​ത്തി​ലാണു ഞാൻ ജനിച്ചത്‌. 30 വർഷ​ത്തി​ലേറെ നീ​ണ്ടു​നിന്ന ‘കു​ഴ​പ്പ​ങ്ങ​ളുടെ’ കാലത്ത്‌—ക​ത്തോ​ലി​ക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിലുള്ള രൂക്ഷമായ പോ​രാ​ട്ടം—ഡെറി പ്ര​വി​ശ്യ​യി​ലാ​ണു ഞാൻ വ​ളർന്നു​വന്നത്‌. ന്യൂ​ന​പ​ക്ഷമായ ക​ത്തോ​ലി​ക്കർക്ക്‌ ഭൂ​രി​പ​ക്ഷമായ പ്രൊട്ടസ്റ്റന്റുകാരുടെ വി​വേ​ച​ന​ത്തിനു തങ്ങൾ ഇ​ര​യാ​കു​ന്ന​താ​യി തോന്നി. തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​ലും തൊ​ഴിൽമേ​ഖ​ല​യി​ലും പാർപ്പി​ട​ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലും തങ്ങൾ അ​നീ​തിക്ക്‌ പാ​ത്ര​മാ​കു​ന്ന​തായി അവർ ആ​രോ​പി​ച്ചു.

എങ്ങും അ​നീ​തി​യും അ​സ​മ​ത്വ​വും ആണു ഞാൻ കണ്ടത്‌. എനിക്ക്‌ അനേകം തവണ പ്ര​ഹ​ര​മേറ്റു, എന്നെ പല പ്രാ​വ​ശ്യം തോക്കു ചൂണ്ടി കാ​റിൽനിന്നു വ​ലി​ച്ചി​ഴച്ചു. പോ​ലീ​സു​കാ​രും പ​ട്ടാ​ള​ക്കാ​രും എന്നെ ചോ​ദ്യം​ചെ​യ്‌ത​തി​നും ദേ​ഹ​പ​രി​ശോ​ധന ന​ട​ത്തി​യ​തി​നും കൈയും കണക്കും ഇല്ല. ഞാൻ വേ​ട്ട​യാ​ട​പ്പെ​ടു​ന്ന​തായി എനിക്കു തോന്നി. ‘ഒന്നുകിൽ ഇത്‌ അം​ഗീ​ക​രി​ക്കണം അല്ലെങ്കിൽ തി​രി​ച്ച​ടി​ക്കണം’ എന്നു ഞാൻ ചിന്തിച്ചു!

ബ്രിട്ടീഷ്‌ പ​ട​യാ​ളി​ക​ളു​ടെ വെ​ടി​യേറ്റ്‌ കൊ​ല്ല​പ്പെട്ട പ​തി​ന്നാ​ലു പേരുടെ സ്‌മ​ര​ണാർഥം നടത്തിയ 1972-ലെ ‘ര​ക്ത​രൂ​ക്ഷിത ഞാ​യ​റാഴ്‌ച ജാ​ഥ​ക​ളി​ലും’ 1981-ൽ മരണം വരെ നി​രാ​ഹാ​രം കിടന്ന റി​പ്പ​ബ്ലി​ക്കൻ അ​നു​ഭാ​വി​ക​ളായ ത​ട​വു​കാ​രുടെ ബ​ഹു​മാ​നാർഥം ഏർപ്പെ​ടു​ത്തിയ നി​രാ​ഹാ​ര​സ​മ​ര​ജാ​ഥ​ക​ളി​ലും ഞാൻ പ​ങ്കെ​ടു​ത്തു. സാ​ധി​ക്കു​ന്നി​ട​ത്തെല്ലാം ഞാൻ നി​രോ​ധി​ക്ക​പ്പെട്ട ഐറിഷ്‌ പതാക നാ​ട്ടു​ക​യും ബ്രി​ട്ടീഷ്‌ വിരുദ്ധ മു​ദ്രാ​വാ​ക്യ​ങ്ങൾ എ​ഴു​തി​പ്പി​ടി​പ്പി​ക്കു​കയും ചെ​യ്യു​മാ​യി​രു​ന്നു. ക​ത്തോ​ലി​ക്കർക്കെ​തി​രെയുള്ള ക്രൂരകൃത്യങ്ങളോ കൊ​ല​പാ​ത​ക​ങ്ങ​ളോ ഉ​ണ്ടാ​യി​ക്കൊ​ണ്ടേ​യി​രു​ന്ന​തി​നാൽ പ്ര​തി​ഷേ​ധി​ക്കാൻ കാരണങ്ങൾ എ​പ്പോ​ഴു​മു​ണ്ടാ​യി​രുന്നു. കേവലം ഒരു പ്ര​ക​ട​ന​മോ ജാഥയോ ആയി തു​ട​ങ്ങു​ന്നത്‌ പ​ല​പ്പോ​ഴും ഒരു വലിയ ക​ലാ​പ​ത്തിൽ ക​ലാ​ശി​ക്കു​മാ​യി​രുന്നു.

സർവകലാശാലാപഠനകാലത്ത്‌ പ​രി​സ്ഥി​തി​ക്കു​വേ​ണ്ടി​യുള്ള വി​ദ്യാർഥി​പ്ര​ക്ഷോ​ഭ​ങ്ങളിൽ ഞാനും ചേർന്നു. പിന്നീട്‌, ഞാൻ ല​ണ്ട​നി​ലേക്കു താമസം മാറി. അവിടെ, ധ​നി​ക​രു​ടെ നേ​ട്ട​ങ്ങൾക്കു​വേണ്ടി സാ​ധു​ക്കളെ ചൂഷണം ചെയ്യുന്ന ഗവൺമെന്റ്‌ ന​യ​ങ്ങൾക്കെ​തി​രെയുള്ള സോ​ഷ്യ​ലിസ്റ്റ്‌ ജാ​ഥ​ക​ളിൽ ഞാൻ പ​ങ്കെ​ടു​ത്തു. വേതനം വെ​ട്ടി​ച്ചു​രു​ക്കു​ന്ന​തി​നെ​തി​രെയുള്ള തൊ​ഴി​ലാ​ളി​സം​ഘ​ട​ന​ക​ളുടെ സ​മ​ര​ങ്ങ​ളി​ലും ഞാൻ ഉൾപ്പെട്ടു. കൂടാതെ, 1990-ൽ ട്ര​ഫാൽഗർ സ്‌ക്വ​യ​റിനു വലിയ നാ​ശ​ന​ഷ്ടങ്ങൾ വ​രു​ത്തി​വെച്ച, തലക്കരം പി​രി​ക്കു​ന്ന​തി​നെ​തി​രെയുള്ള സ​മ​ര​ത്തി​ലും ഞാ​നു​ണ്ടാ​യി​രു​ന്നു.

എന്നിരുന്നാലും, ഒടുവിൽ മി​ഥ്യാ​ബോ​ധ​ത്തിൽനിന്നു ഞാൻ വി​മു​ക്ത​നായി. ഞങ്ങളുടെ ലക്ഷ്യങ്ങൾ നേ​ടി​ത്ത​രു​ന്ന​തി​നു പകരം പ്ര​തി​ഷേധങ്ങൾ പ​ല​പ്പോ​ഴും ശത്രുത ആ​ളി​ക്ക​ത്തി​ക്കു​ക​യാണു ചെ​യ്‌തത്‌.

ലക്ഷ്യങ്ങൾ എത്ര ഉ​ദാ​ത്ത​മാ​യാ​ലും മ​നു​ഷ്യർക്ക്‌ ഒ​രി​ക്ക​ലും നീ​തി​യോ സ​മ​ത്വ​മോ കൊ​ണ്ടു​വരാൻ കഴിയുകയില്ല

ഈ സ​മ​യ​ത്താണ്‌ ഒരു സുഹൃത്ത്‌ യ​ഹോ​വ​യുടെ സാ​ക്ഷി​കളെ എനിക്കു പ​രി​ച​യ​പ്പെ​ടു​ത്തി​യത്‌. ദൈവം നമ്മുടെ ക​ഷ്ട​ത​ക​ളെ​ക്കു​റി​ച്ചു ചി​ന്ത​യു​ള്ള​വ​നാ​ണെന്നും മനുഷ്യർ വ​രു​ത്തി​വെ​ച്ചി​രി​ക്കുന്ന എല്ലാ ദോ​ഷ​ങ്ങ​ളും അവൻ നീ​ക്കു​മെന്നും ബൈ​ബി​ളിൽനിന്ന്‌ അവർ എന്നെ പ​ഠി​പ്പി​ച്ചു. (​യെ​ശ​യ്യാ​വു 65:17; വെ​ളി​പാട്‌ 21:3, 4) ലക്ഷ്യങ്ങൾ എത്ര ഉ​ദാ​ത്ത​മാ​യാ​ലും മ​നു​ഷ്യർക്ക്‌ ഒ​രി​ക്ക​ലും നീ​തി​യോ സ​മ​ത്വ​മോ കൊ​ണ്ടു​വരാൻ ക​ഴി​യു​കയില്ല. ഈ ലോ​ക​ത്തി​ലെ പ്ര​ശ്‌ന​ങ്ങ​ളുടെ പിന്നിലെ അദൃശ്യശക്തികളെ നേ​രി​ട​ണ​മെ​ങ്കിൽ നമുക്ക്‌ ദൈവത്തിന്റെ മാർഗ​നിർദേശം ആ​വ​ശ്യ​മാണ്‌. യ​ഹോ​വയ്‌ക്കു മാത്രമേ ഈ ശക്തികളെ കീ​ഴ്‌പെ​ടു​ത്താ​നാകൂ.— യി​രെ​മ്യാ​വു 10:23; എഫെസ്യർ 6:12.

അനീതിക്കെതിരെയുള്ള എന്റെ പോ​രാ​ട്ടം മു​ങ്ങി​ക്കൊ​ണ്ടി​രി​ക്കുന്ന കപ്പലിനെ മോ​ടി​പി​ടി​പ്പി​ക്കാൻ ശ്ര​മി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ണെന്ന്‌ ഇപ്പോൾ ഞാൻ മ​ന​സ്സി​ലാ​ക്കുന്നു. ഭൂ​ഗ്ര​ഹ​ത്തി​ലെ​ങ്ങും അ​നീ​തി​യി​ല്ലാത്ത, എല്ലാ മ​നു​ഷ്യ​രും യ​ഥാർഥ​ത്തിൽ തു​ല്യ​രാ​യി​രി​ക്കുന്ന ഒരു സമയം വ​രു​മെന്ന്‌ അറിഞ്ഞത്‌ എനിക്ക്‌ എ​ന്തെ​ന്നി​ല്ലാത്ത ആശ്വാസം നൽകി.

യഹോവയാം ദൈവം “ന്യാ​യ​പ്രി​യ​നാ​കുന്നു” എന്നു ബൈബിൾ പ​ഠി​പ്പി​ക്കുന്നു. (സ​ങ്കീർത്തനം 37:28) മാനുഷഗവൺമെന്റുകൾക്ക്‌ ഒ​രി​ക്ക​ലും സാ​ധി​ക്കാത്ത വിധത്തിൽ അവൻ നീതി കൊ​ണ്ടു​വ​രു​മെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകുന്നതിന്റെ ഒരു കാരണം ഇതാണ്‌. (ദാ​നീ​യേൽ 2:44) ഇതേപ്പറ്റി കൂടുതൽ അറിയാൻ ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കിൽ നി​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്തുള്ള യ​ഹോ​വ​യുടെ സാ​ക്ഷി​കളെ സ​മീ​പി​ക്കു​ക​യോ www.pr418.com എന്ന ഞങ്ങളുടെ വെ​ബ്‌സൈറ്റ്‌ സ​ന്ദർശി​ക്കു​ക​യോ ചെയ്യുക. (g13-E 07)