വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യ​ലേ​ഖ​നം | നാലു കുതി​ര​സ​വാ​രി​ക്കാർ​—നിങ്ങളെ സ്വാധീ​നി​ക്കുന്ന വിധം

നാലു കുതി​ര​സ​വാ​രി​ക്കാർ ആരാണ്‌?

നാലു കുതി​ര​സ​വാ​രി​ക്കാർ ആരാണ്‌?

നാലു കുതി​ര​സ​വാ​രി​ക്കാ​രെ​ക്കു​റി​ച്ചുള്ള വിവരണം നിഗൂ​ഢ​വും ഭയാന​ക​വും ആയി തോന്നി​യേ​ക്കാ​മെ​ങ്കി​ലും വാസ്‌ത​വ​ത്തിൽ അത്‌ അങ്ങനെയല്ല. എന്തു​കൊണ്ട്? കാരണം ബൈബി​ളും ആധുനി​ക​ച​രി​ത്ര​ത്തി​ലെ സംഭവ​വി​കാ​സ​ങ്ങ​ളും ഓരോ കുതി​ര​സ​വാ​രി​ക്കാ​രും ആരെ ചിത്രീ​ക​രി​ക്കു​ന്നെന്ന് വ്യക്തമാ​യി തിരി​ച്ച​റി​യി​ക്കു​ന്നു. അവരുടെ സഞ്ചാരം ഭൂമി​യിൽ വിപത്തു​കൾക്കു തിരി​കൊ​ളു​ത്തി​യെ​ങ്കി​ലും നിങ്ങൾക്കും നിങ്ങളു​ടെ കുടും​ബ​ത്തി​നും ചില സന്തോ​ഷ​വാർത്ത​ക​ളും അവ നൽകുന്നു. അത്‌ എങ്ങനെ? അതിനു മുമ്പ്, ഓരോ കുതി​ര​സ​വാ​രി​ക്കാ​ര​നും ആരാ​ണെന്നു നോക്കാം.

വെള്ളക്കു​തി​ര​യു​ടെ സവാരി​ക്കാ​രൻ

ദർശനം തുടങ്ങു​ന്നത്‌ ഇങ്ങനെ​യാണ്‌: “പിന്നെ ഞാൻ നോക്കി​യ​പ്പോൾ അതാ, ഒരു വെള്ളക്കു​തിര! കുതി​ര​പ്പു​റത്ത്‌ ഇരിക്കു​ന്ന​വന്‍റെ കൈയിൽ ഒരു വില്ലു​ണ്ടാ​യി​രു​ന്നു. അദ്ദേഹ​ത്തിന്‌ ഒരു കിരീടം ലഭിച്ചു. സമ്പൂർണ​മാ​യി കീഴട​ക്കാൻവേണ്ടി, അദ്ദേഹം കീഴട​ക്കി​ക്കൊണ്ട് പുറ​പ്പെട്ടു.”—വെളി​പാട്‌ 6:2.

വെള്ളക്കു​തി​ര​യു​ടെ സവാരി​ക്കാ​രൻ ആരാണ്‌? അദ്ദേഹ​ത്തെ​ക്കു​റി​ച്ചുള്ള സൂചന വെളി​പാട്‌ പുസ്‌ത​കം​തന്നെ നൽകുന്നു. ഈ സ്വർഗീയ സാരഥി​യെ തിരി​ച്ച​റി​യി​ക്കു​ന്നത്‌ “ദൈവ​വ​ചനം” എന്ന പേരി​ലാണ്‌. (വെളിപാട്‌ 19:11-13) വചനം എന്ന ആ പേര്‌ ദൈവ​ത്തി​ന്‍റെ വക്താവാ​യി പ്രവർത്തി​ക്കുന്ന യേശു​ക്രി​സ്‌തു​വി​ന്‍റേ​താണ്‌. (യോഹ​ന്നാൻ 1:1, 14) ഇതിനു പുറമേ “രാജാ​ക്ക​ന്മാ​രു​ടെ രാജാ​വും കർത്താ​ക്ക​ന്മാ​രു​ടെ കർത്താ​വും” എന്നും “വിശ്വ​സ്‌ത​നും സത്യവാ​നും” എന്നും യേശു​വി​നെ വിളി​ച്ചി​രി​ക്കു​ന്നു. (വെളി​പാട്‌ 19:11, 16) വ്യക്തമാ​യും, ജയശാ​ലി​യായ രാജാ​വെന്ന നിലയിൽ പ്രവർത്തി​ക്കാ​നുള്ള അധികാ​രം അദ്ദേഹ​ത്തി​നുണ്ട്. എന്നാൽ തനിക്കു ലഭിച്ച അധികാ​രം യേശു ഒരിക്ക​ലും ദുർവി​നി​യോ​ഗം ചെയ്യു​ന്നില്ല. പക്ഷേ ചില ചോദ്യ​ങ്ങൾ ഉയർന്നു​വ​രു​ന്നു.

സമ്പൂർണ​മാ​യി കീഴട​ക്കാ​നുള്ള അധികാ​രം യേശു​വി​നു നൽകി​യത്‌ ആരാണ്‌? (വെളി​പാട്‌ 6:2) ‘പുരാ​ത​നം​കാ​ലം​മു​തലേ’ ദൈവ​മായ യഹോ​വ​യിൽനിന്ന്, * ‘മനുഷ്യ​പു​ത്ര​നോ​ടു’ സദൃശ്യ​നായ മിശിഹയ്‌ക്ക്“ആധിപ​ത്യ​വും ബഹുമ​തി​യും രാജ്യ​വും” ലഭിക്കു​ന്ന​താ​യി ദാനി​യേൽ പ്രവാ​ചകൻ ഒരു ദർശന​ത്തിൽ കണ്ടു. (ദാനി​യേൽ 7:13, 14) അതായത്‌, യേശു​വിന്‌ ഭരിക്കാ​നും നീതി നടപ്പി​ലാ​ക്കാ​നും ഉള്ള അധികാ​ര​വും അവകാ​ശ​വും നൽകി​യി​രി​ക്കു​ന്നത്‌ സർവശ​ക്ത​നായ ദൈവ​മാണ്‌. ദൈവ​പു​ത്രൻ നീതി​യോ​ടെ നടത്തുന്ന യുദ്ധത്തെ ചിത്രീ​ക​രി​ക്കാൻ വെള്ളക്കു​തി​രയെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു തികച്ചും ഉചിത​മാണ്‌. കാരണം ബൈബിൾ പലപ്പോ​ഴും നീതിയെ കുറി​ക്കാൻ വെള്ള നിറം ഉപയോ​ഗി​ച്ചി​ട്ടുണ്ട്.—വെളി​പാട്‌ 3:4; 7:9, 13, 14.

കുതി​ര​ക്കാർ അവരുടെ സവാരി തുടങ്ങി​യത്‌ എപ്പോ​ഴാണ്‌? ആദ്യത്തെ സവാരി​ക്കാ​ര​നായ യേശു യാത്ര ആരംഭി​ച്ചത്‌ തനിക്കു രാജകി​രീ​ടം ലഭിച്ച​പ്പോ​ഴാണ്‌. (വെളി​പാട്‌ 6:2) എപ്പോ​ഴാണ്‌ യേശു സ്വർഗ​ത്തിൽ രാജാ​വാ​യി അവരോ​ധി​ക്ക​പ്പെ​ട്ടത്‌? മരിച്ച് സ്വർഗ​ത്തിൽ തിരി​ച്ചെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നില്ല അത്‌. അതു കഴിഞ്ഞും കാത്തി​രി​പ്പി​ന്‍റെ ഒരു കാലഘട്ടം യേശു​വി​നു​ണ്ടാ​യി​രു​ന്നെന്ന് ബൈബിൾ പറയുന്നു. (എബ്രായർ 10:12, 13) ആ കാത്തി​രിപ്പ് എന്ന് അവസാ​നി​ക്കു​മെ​ന്നും താൻ സ്വർഗ​ത്തിൽ എപ്പോൾ ഭരണം ആരംഭി​ക്കു​മെ​ന്നും തിരി​ച്ച​റി​യാ​നുള്ള ചില അടയാ​ളങ്ങൾ യേശു തന്‍റെ ശിഷ്യ​ന്മാർക്കു നൽകി​യി​രു​ന്നു. തന്‍റെ ഭരണം തുടങ്ങുന്ന സമയത്ത്‌ ലോകാ​വ​സ്ഥകൾ അങ്ങേയറ്റം വഷളാ​കു​ന്ന​തി​ലേക്കു നയിക്കുന്ന സംഭവ​വി​കാ​സങ്ങൾ ഉണ്ടാകു​മെന്ന് യേശു പറഞ്ഞു. യുദ്ധം, ഭക്ഷ്യക്ഷാ​മം, പകർച്ച​വ്യാ​ധി എന്നിവ അവയിൽ ചിലതാണ്‌. (മത്തായി 24:3, 7; ലൂക്കോസ്‌ 21:10, 11) 1914-ൽ ഒന്നാം ലോക​മ​ഹാ​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെ​ട്ട​പ്പോൾ, ‘അവസാ​ന​കാ​ലം’ എന്നു ബൈബിൾ വിളി​ക്കുന്ന പ്രശ്‌ന​പൂ​രി​ത​മായ ആ യുഗത്തി​ലേക്കു മാനവ​കു​ടും​ബം പ്രവേ​ശി​ച്ച​താ​യി തെളിഞ്ഞു.—2 തിമൊ​ഥെ​യൊസ്‌ 3:1-5.

1914-ൽ യേശു രാജാ​വാ​യി​ട്ടും ലോകാ​വ​സ്ഥകൾ മെച്ച​പ്പെ​ടാ​തെ ഇത്ര മോശ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം, യേശു ഭരണം തുടങ്ങി​യത്‌ സ്വർഗ​ത്തി​ലാണ്‌, ഭൂമി​യി​ലല്ല. യേശു ഭരണം തുടങ്ങി​യ​പ്പോൾ സ്വർഗ​ത്തിൽ ഒരു യുദ്ധം ഉണ്ടായി, മീഖാ​യേൽ എന്നു പേരുള്ള പുതിയ രാജാ​വായ യേശു സാത്താ​നെ​യും ഭൂതങ്ങ​ളെ​യും ഭൂമി​യി​ലേക്കു തള്ളിയി​ട്ടു. (വെളി​പാട്‌ 12:7-9, 12) അപ്പോൾമു​തൽ അവരുടെ പ്രവർത്ത​ന​മ​ണ്ഡലം ഭൂമി​യിൽ മാത്ര​മാ​യി ഒതുങ്ങി. തന്‍റെ നാളുകൾ എണ്ണപ്പെ​ട്ടി​രി​ക്കു​ന്നു എന്ന് അറിഞ്ഞ് സാത്താൻ അതി​ക്രോ​ധ​ത്തോ​ടെ പ്രവർത്തി​ക്കു​ന്നു. എന്നാൽ താമസി​യാ​തെ സാത്താനെ ഭൂമി​യിൽനിന്ന് നീക്കം ചെയ്യും, അങ്ങനെ ദൈവ​ത്തി​ന്‍റെ ഉദ്ദേശ്യം ഭൂമി​യിൽ നിറ​വേ​റും. (മത്തായി 6:10) നമ്മൾ ജീവി​ക്കു​ന്നതു പ്രശ്‌ന​പൂ​രി​ത​മായ ‘അവസാ​ന​കാ​ലത്ത്‌’ തന്നെയാ​ണെന്നു മനസ്സി​ലാ​ക്കാൻ മറ്റു മൂന്നു കുതി​ര​സ​വാ​രി​ക്കാർ സഹായി​ക്കു​ന്നത്‌ എങ്ങനെ​യെന്ന് നോക്കാം. ആദ്യത്തെ കുതി​ര​സ​വാ​രി​ക്കാ​രൻ ഒരു വ്യക്തി​യെ​യാണ്‌ ചിത്രീ​ക​രി​ക്കു​ന്നത്‌. എന്നാൽ മറ്റു മൂന്നു പേർ മാനവ​കു​ടും​ബത്തെ വ്യാപ​ക​മാ​യി ബാധി​ക്കുന്ന ലോക​സാ​ഹ​ച​ര്യ​ങ്ങ​ളെ​യാണ്‌ സൂചി​പ്പി​ക്കു​ന്നത്‌.

തീനി​റ​മുള്ള കുതി​ര​യു​ടെ സവാരി​ക്കാ​രൻ

“അപ്പോൾ തീനി​റ​മുള്ള മറ്റൊരു കുതിര വന്നു. കുതി​ര​പ്പു​റത്ത്‌ ഇരിക്കു​ന്ന​വന്‌, മനുഷ്യർ പരസ്‌പരം കൊ​ന്നൊ​ടു​ക്കാൻവേണ്ടി ഭൂമി​യിൽനിന്ന് സമാധാ​നം എടുത്തു​ക​ള​യാൻ അനുവാ​ദം ലഭിച്ചു. ഒരു വലിയ വാളും അയാൾക്കു കിട്ടി.”—വെളി​പാട്‌ 6:4.

ഈ സവാരി​ക്കാ​രൻ യുദ്ധങ്ങ​ളെ​യാണ്‌ ചിത്രീ​ക​രി​ക്കു​ന്നത്‌. അയാൾ സമാധാ​നം എടുത്തു​ക​ള​യു​ന്നത്‌ ഏതെങ്കി​ലും ദേശത്തു​നിന്ന് മാത്രമല്ല മുഴു​ഭൂ​മി​യിൽനി​ന്നു​മാണ്‌. ചരി​ത്ര​ത്തിൽ ആദ്യമാ​യി ഒരു ആഗോ​ള​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെട്ട വർഷമാണ്‌ 1914. അതിലും വിനാശം വിതച്ച​താ​യി​രു​ന്നു അതിനെ തുടർന്നു​ണ്ടായ രണ്ടാം ലോക​മ​ഹാ​യു​ദ്ധം. 1914 മുതൽ നടന്ന യുദ്ധങ്ങ​ളി​ലും ആയുധ​പോ​രാ​ട്ട​ങ്ങ​ളി​ലും കൊല്ല​പ്പെ​ട്ട​വ​രു​ടെ എണ്ണം 10 കോടി​യി​ലേറെ വരു​മെ​ന്നാണ്‌ ചില കണക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌. ഇനി, ഗുരു​ത​ര​മായ പരിക്കു​കൾ മറ്റനേ​കരെ ജീവച്ഛ​വ​ങ്ങ​ളാ​ക്കി.

ഇന്നത്തെ യുദ്ധങ്ങ​ളു​ടെ കാര്യ​മോ? മുഴു​മ​നു​ഷ്യ​രെ​യും ഭൂമി​യിൽനിന്ന് ഇല്ലായ്‌മ ചെയ്യാൻ മനുഷ്യൻ ഇന്നു പര്യാ​പ്‌ത​നാ​ണെന്ന് ചിലർ കരുതു​ന്നു. ഇങ്ങനെ​യൊ​രു സ്ഥിതി​വി​ശേഷം ഇതിനു മുമ്പു​ണ്ടാ​യി​ട്ടില്ല. സമാധാ​നം ഊട്ടി​യു​റ​പ്പി​ക്കാൻ രൂപം​കൊണ്ട ഐക്യ​രാ​ഷ്‌ട്ര സംഘട​ന​പോ​ലു​ള്ളവ ഉണ്ടായി​ട്ടും ഈ കുതി​ര​സ​വാ​രി​ക്കാ​രനു കടിഞ്ഞാ​ണി​ടാ​നാ​കു​ന്നില്ല.

കറുത്ത കുതി​ര​യു​ടെ സവാരി​ക്കാ​രൻ

“ഞാൻ നോക്കി​യ​പ്പോൾ അതാ, ഒരു കറുത്ത കുതിര! കുതി​ര​പ്പു​റത്ത്‌ ഇരിക്കു​ന്ന​വന്‍റെ കൈയിൽ ഒരു ത്രാസ്സു​ണ്ടാ​യി​രു​ന്നു. നാലു ജീവി​ക​ളു​ടെ​യും നടുവിൽനിന്ന് എന്നപോ​ലെ ഒരു ശബ്ദം ഞാൻ കേട്ടു: ‘ഒരു ദിനാ​റെക്ക് ഒരു കിലോ ഗോതമ്പ്; ഒരു ദിനാ​റെക്കു മൂന്നു കിലോ ബാർളി. ഒലി​വെ​ണ്ണ​യും വീഞ്ഞും തീർക്ക​രുത്‌.’”—വെളി​പാട്‌ 6:5, 6.

ഈ സവാരി​ക്കാ​രൻ ദാരി​ദ്ര്യ​ത്തെ​യാണ്‌ ചിത്രീ​ക​രി​ക്കു​ന്നത്‌. ഒരു ദിനാറെ (ഒന്നാം നൂറ്റാ​ണ്ടി​ലെ ഒരു ദിവസത്തെ കൂലി) കൊടു​ത്താൽ ഒരു ക്വാർട്ട് (1 കിലോ) ഗോതമ്പേ റേഷനാ​യി കിട്ടു​ക​യു​ള്ളൂ. അത്രയ്‌ക്ക് ദാരി​ദ്ര്യ​മാ​യി​രി​ക്കും. (മത്തായി 20:2) അതേ നാണയ​ത്തിന്‌ ഗോത​മ്പി​നെ​ക്കാൾ താഴ്‌ന്ന തരം ധാന്യ​മാ​യി കണക്കാ​ക്കി​യി​രുന്ന ബാർളി 3 ക്വാർട്ട് (3 കിലോ) വാങ്ങാം. ഇതു​കൊണ്ട് ഒരു വലിയ കുടും​ബ​ത്തിന്‌ എന്താകാ​നാണ്‌? അക്കാലത്തെ പ്രധാന ഭക്ഷണത്തെ ചിത്രീ​ക​രി​ക്കാൻ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഒലി​വെ​ണ്ണ​യും വീഞ്ഞും സൂക്ഷിച്ച് ഉപയോ​ഗി​ക്ക​ണ​മെന്നു പറഞ്ഞി​രി​ക്കു​ന്നതു ശ്രദ്ധി​ക്കുക. നിത്യം ഉപയോ​ഗി​ക്കുന്ന ഭക്ഷണസാ​ധ​ന​ങ്ങൾപോ​ലും മിച്ചം പിടിച്ച് ഉപയോ​ഗി​ക്കേ​ണ്ടി​വ​രു​മെന്ന് ഇത്‌ ആളുകളെ ഓർമി​പ്പി​ക്കു​ന്നു.

1914 മുതൽ ഈ കറുത്ത കുതി​ര​യു​ടെ സവാരി​ക്കാ​രൻ കുതി​ച്ചു​മു​ന്നേ​റു​ക​യാ​ണെ​ന്ന​തിന്‌ എന്തെങ്കി​ലും തെളി​വു​ണ്ടോ? തീർച്ച​യാ​യും! 20-‍ാ‍ം നൂറ്റാ​ണ്ടിൽ, ദാരി​ദ്ര്യ​ത്താൽ മരിച്ചത്‌ 7 കോടി ആളുക​ളാണ്‌. ഒരു അധികാ​ര​കേ​ന്ദ്രം റിപ്പോർട്ട് ചെയ്‌ത​ത​നു​സ​രിച്ച്, “2012-14 വർഷങ്ങ​ളിൽ 80 കോടി 50 ലക്ഷം ആളുകൾ, എന്നുപ​റ​ഞ്ഞാൽ ലോകത്തെ 9 പേരിൽ ഒരാൾ വീതം, കടുത്ത വികല​പോ​ഷ​ണ​ത്തി​ന്‍റെ കെടുതി അനുഭ​വി​ച്ചു.” മറ്റൊരു റിപ്പോർട്ട് കണക്കാ​ക്കു​ന്നത്‌, “ഓരോ വർഷവും എയ്‌ഡ്‌സും മലേറി​യ​യും ക്ഷയവും പോലുള്ള രോഗ​ങ്ങൾകൊണ്ട് മരിക്കു​ന്ന​തി​നെ​ക്കാൾ അധികം ആളുകൾ ദാരി​ദ്ര്യം​മൂ​ലം മരിക്കു​ന്നുണ്ട്” എന്നാണ്‌. ദാരി​ദ്ര്യ​നിർമാർജന പരിപാ​ടി​കൾ നടക്കു​ന്നു​ണ്ടെ​ങ്കി​ലും കറുത്ത കുതി​ര​ക്കാ​രന്‍റെ ഓട്ടം തടസ്സ​പ്പെ​ടു​ത്താൻ ആർക്കും കഴിഞ്ഞി​ട്ടില്ല.

വിളറിയ നിറമുള്ള കുതി​ര​യു​ടെ സവാരി​ക്കാ​രൻ

“ഞാൻ നോക്കി​യ​പ്പോൾ അതാ, വിളറിയ നിറമുള്ള ഒരു കുതിര! കുതി​ര​പ്പു​റത്ത്‌ ഇരിക്കു​ന്ന​വനു മരണം എന്നു പേര്‌. ശവക്കുഴി അയാളു​ടെ തൊട്ടു​പു​റ​കേ​യു​ണ്ടാ​യി​രു​ന്നു. നീണ്ട വാൾ, ക്ഷാമം, മാരക​രോ​ഗം, ഭൂമി​യി​ലെ കാട്ടു​മൃ​ഗങ്ങൾ എന്നിവ​യാൽ സംഹാരം നടത്താൻ ഭൂമി​യു​ടെ നാലി​ലൊ​ന്നി​ന്മേൽ അവർക്ക് അധികാ​രം ലഭിച്ചു.”—വെളി​പാട്‌ 6:8.

നാലാ​മ​ത്തെ കുതി​ര​സ​വാ​രി​ക്കാ​രൻ, പകർച്ച​വ്യാ​ധി​ക​ളാ​ലും മറ്റു കാരണ​ങ്ങ​ളാ​ലും ഉണ്ടാകുന്ന മരണത്തെ ചിത്രീ​ക​രി​ക്കു​ന്നു. 1914 കഴിഞ്ഞ് അധികം വൈകാ​തെ, സ്‌പാ​നിഷ്‌ ഫ്‌ളൂ എന്ന മാരക​രോ​ഗം ദശലക്ഷ​ങ്ങ​ളു​ടെ ജീവൻ കവർന്നെ​ടു​ത്തു. ഏകദേശം 50 കോടി ആളുകൾക്ക് അതായത്‌, അന്നു ജീവി​ച്ചി​രു​ന്ന​വ​രിൽ മൂന്നിൽ ഒരാൾക്ക് ഈ രോഗം പിടി​പെട്ടു!

എന്നാൽ സ്‌പാ​നിഷ്‌ ഫ്‌ളൂ വെറു​മൊ​രു തുടക്കം മാത്ര​മാ​യി​രു​ന്നു. വിദഗ്‌ധ​രു​ടെ കണക്കനു​സ​രിച്ച്, 20-‍ാ‍ം നൂറ്റാ​ണ്ടിൽ ശതകോ​ടി​ക്ക​ണ​ക്കിന്‌ ആളുക​ളു​ടെ ജീവനാണ്‌ വസൂരി രോഗം അപഹരി​ച്ചത്‌. വൈദ്യ​ശാ​സ്‌ത്രം ഇത്ര പുരോ​ഗ​മി​ച്ചി​ട്ടും എയ്‌ഡ്‌സും ക്ഷയവും മലേറി​യ​യും പോലുള്ള രോഗങ്ങൾ ഇപ്പോ​ഴും ലക്ഷക്കണ​ക്കിന്‌ ആളുകളെ കൊ​ന്നൊ​ടു​ക്കു​ന്നു.

യുദ്ധമാ​യാ​ലും ക്ഷാമമാ​യാ​ലും പകർച്ച​വ്യാ​ധി​ക​ളാ​യാ​ലും ഫലം ഒന്നുതന്നെ—മരണം. പ്രതീ​ക്ഷ​യ്‌ക്ക് ഒരു വകയും നൽകാതെ ശവക്കുഴി നിഷ്‌ക​രു​ണം ആളുകളെ വിഴു​ങ്ങി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു.

തൊട്ടു​മു​ന്നിൽ ഒരു ശുഭഭാ​വി!

ഇപ്പോ​ഴുള്ള പ്രശ്‌നങ്ങൾ പെട്ടെ​ന്നു​തന്നെ അവസാ​നി​ക്കും. ഓർക്കുക, 1914-ൽ സാത്താ​നെ​യും ഭൂതങ്ങ​ളെ​യും സ്വർഗ​ത്തിൽനിന്ന് പുറത്താ​ക്കി​ക്കൊണ്ട്, “കീഴട​ക്കാൻ” യേശു പുറ​പ്പെട്ടു. എന്നാൽ യേശു തന്‍റെ കീഴടക്കൽ ഇതുവരെ പൂർത്തി​യാ​ക്കി​യി​ട്ടില്ല. (വെളി​പാട്‌ 6:2; 12:9, 12) പെട്ടെ​ന്നു​തന്നെ അർമ​ഗെ​ദോൻ യുദ്ധത്തിൽ യേശു സാത്താന്‍റെ ദുഷിച്ച സ്വാധീ​നം നീക്കം ചെയ്യും, അവനെ പിന്തു​ണ​യ്‌ക്കുന്ന മനുഷ്യ​രെ നശിപ്പി​ക്കും. (വെളി​പാട്‌ 20:1-3) യേശു മൂന്നു കുതി​ര​സ​വാ​രി​ക്കാ​രു​ടെ ഓട്ടം അവസാ​നി​പ്പി​ക്കുക മാത്രമല്ല അവർ വരുത്തി​വെച്ച നാശന​ഷ്ടങ്ങൾ നികത്തു​ക​യും ചെയ്യും. എങ്ങനെ? ബൈബിൾ നൽകുന്ന വാഗ്‌ദാ​നം ശ്രദ്ധി​ക്കുക.

യുദ്ധങ്ങൾക്കു പകരം സമാധാ​നം വാഴും. യഹോവ “ഭൂമി​യി​ലെ​ങ്ങും യുദ്ധങ്ങൾ നിറു​ത്ത​ലാ​ക്കു​ന്നു. വില്ല് ഒടിച്ച് കുന്തം തകർക്കു​ന്നു.” (സങ്കീർത്തനം 46:9) സമാധാ​ന​സ്‌നേ​ഹി​ക​ളായ ആളുകൾ ‘സമാധാ​ന​സ​മൃ​ദ്ധി​യിൽ അത്യധി​കം ആനന്ദി​ക്കും.’—സങ്കീർത്തനം 37:11.

ദാരി​ദ്ര്യ​ത്തി​നു പകരം ഭക്ഷ്യസ​മൃ​ദ്ധി​യു​ണ്ടാ​കും. “ഭൂമി​യിൽ ധാന്യം സുലഭ​മാ​യി​രി​ക്കും; മലമു​ക​ളിൽ അതു നിറഞ്ഞു​ക​വി​യും.”—സങ്കീർത്തനം 72:16.

മൂന്നു കുതി​ര​സ​വാ​രി​ക്കാർ വരുത്തിയ നാശന​ഷ്ടങ്ങൾ യേശു ഉടൻതന്നെ നികത്തും

പകർച്ച​വ്യാ​ധി​കൾക്കും മരണത്തി​നും പകരം എല്ലാവർക്കും നല്ല ആരോ​ഗ്യ​വും നിത്യ​ജീ​വ​നും ലഭിക്കും. “ദൈവം അവരുടെ കണ്ണുക​ളിൽനിന്ന് കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല.”—വെളി​പാട്‌ 21:4.

ഭാവി​യിൽ തന്‍റെ ഭരണത്തി​ലൂ​ടെ മനുഷ്യർക്കു ലഭിക്കാൻപോ​കുന്ന കാര്യ​ങ്ങ​ളു​ടെ ഒരു പൂർവ​വീ​ക്ഷണം യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ നൽകി. ഉദാഹ​ര​ണ​ത്തിന്‌, യേശു സമാധാ​ന​ത്തി​നാ​യി പ്രവർത്തി​ച്ചു, ആയിര​ങ്ങളെ അത്ഭുത​ക​ര​മാ​യി പോഷി​പ്പി​ച്ചു, രോഗി​കളെ സുഖ​പ്പെ​ടു​ത്തി, മരിച്ച​വരെ ജീവനി​ലേക്കു കൊണ്ടു​വന്നു.—മത്തായി 12:15; 14:19-21; 26:52; യോഹ​ന്നാൻ 11:43, 44.

ഈ കുതി​ര​സ​വാ​രി​ക്കാ​രു​ടെ ഓട്ടം അവസാ​നി​പ്പി​ക്കു​മ്പോൾ, അതായത്‌ ഈ വ്യവസ്ഥി​തി അവസാ​നി​ക്കു​ന്ന​തി​നു മുമ്പ് നമുക്ക് എങ്ങനെ ഒരുങ്ങി​യി​രി​ക്കാം? ഇതിനുള്ള ഉത്തരം നിങ്ങളു​ടെ ബൈബി​ളിൽനിന്ന് കാണി​ച്ചു​ത​രാൻ യഹോ​വ​യു​ടെ സാക്ഷി​കൾക്കു സന്തോ​ഷമേ ഉള്ളൂ. കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് ആഗ്രഹ​മി​ല്ലേ?

^ ഖ. 7 ബൈബിളിൽ വെളി​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദൈവ​ത്തി​ന്‍റെ പേരാണ്‌ യഹോവ.