സങ്കീർത്ത​നം 46:1-11

സംഗീതസംഘനായകന്‌; കോര​ഹു​പു​ത്ര​ന്മാർ രചിച്ചത്‌.+ അലാ​മോത്ത്‌ ശൈലിയിൽ* ഒരു ഗാനം. 46  ദൈവം ഞങ്ങളുടെ അഭയസ്ഥാ​ന​വും ശക്തിയും;+ഏതു കഷ്ടത്തി​ലും സഹായം തേടി ഓടി​ച്ചെ​ല്ലാ​വു​ന്നവൻ.+   ഭൂമിയിൽ മാറ്റങ്ങ​ളു​ണ്ടാ​യാ​ലുംപർവതങ്ങൾ ഇളകി ആഴക്കട​ലിൽ മുങ്ങി​യാ​ലും ഞങ്ങൾ പേടി​ക്കി​ല്ലാ​ത്തത്‌ അതു​കൊ​ണ്ടാണ്‌.+   അതിലെ വെള്ളം ഇരമ്പി​യാർത്താ​ലും അതു പതഞ്ഞുപൊങ്ങിയാലും+അതിന്റെ ക്ഷോഭ​ത്താൽ പർവതങ്ങൾ വിറ​കൊ​ണ്ടാ​ലും ഞങ്ങൾ ഭയക്കില്ല. (സേലാ)   ഒരു നദിയു​ണ്ട്‌; അതിന്റെ അരുവി​കൾ അത്യു​ന്ന​തന്റെ മഹനീ​യ​മായ വിശു​ദ്ധ​കൂ​ടാ​രത്തെ,ദൈവത്തിന്റെ നഗരത്തെ, ആഹ്ലാദ​ഭ​രി​ത​മാ​ക്കു​ന്നു.+   ദൈവം ആ നഗരത്തി​ലുണ്ട്‌;+ അതിനെ കീഴ്‌പെ​ടു​ത്താ​നാ​കില്ല. അതിരാവിലെതന്നെ ദൈവം അതിന്റെ തുണയ്‌ക്കെ​ത്തും.+   ജനതകൾ ഇളകി​മ​റി​ഞ്ഞു; രാജ്യങ്ങൾ വീണു​പോ​യി;ദൈവം ശബ്ദം ഉയർത്തി​യ​പ്പോൾ ഭൂമി ഉരുകി​പ്പോ​യി.+   സൈന്യങ്ങളുടെ അധിപ​നായ യഹോവ ഞങ്ങളു​ടെ​കൂ​ടെ​യുണ്ട്‌;+യാക്കോബിൻദൈവം ഞങ്ങളുടെ സുരക്ഷി​ത​സ​ങ്കേതം. (സേലാ)   വന്ന്‌ യഹോ​വ​യു​ടെ പ്രവൃ​ത്തി​കൾ കാണൂ!ദൈവം ഭൂമി​യിൽ വിസ്‌മ​യ​ക​ര​മായ എന്തെല്ലാം കാര്യ​ങ്ങ​ളാ​ണു ചെയ്‌തി​രി​ക്കു​ന്നത്‌!   ദൈവം ഭൂമി​യി​ലെ​ങ്ങും യുദ്ധങ്ങൾ നിറു​ത്ത​ലാ​ക്കു​ന്നു.+ വില്ല്‌ ഒടിച്ച്‌ കുന്തം തകർക്കു​ന്നു,യുദ്ധവാഹനങ്ങൾ* കത്തിച്ചു​ക​ള​യു​ന്നു. 10  “കീഴട​ങ്ങുക! ഞാൻ ദൈവ​മാ​ണെന്ന്‌ അറിഞ്ഞു​കൊ​ള്ളുക. ഞാൻ ജനതക​ളു​ടെ ഇടയിൽ ഉന്നതനാ​കും;+ഭൂമിയിൽ ഞാൻ സമുന്ന​ത​നാ​കും.”+ 11  സൈന്യങ്ങളുടെ അധിപ​നായ യഹോവ ഞങ്ങളു​ടെ​കൂ​ടെ​യുണ്ട്‌;+യാക്കോബിൻദൈവം ഞങ്ങളുടെ സുരക്ഷി​ത​സ​ങ്കേതം.+ (സേലാ)

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
മറ്റൊരു സാധ്യത “പരിചകൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം