വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

AspctStyle/stock.adobe.com

സ്‌മാരക പ്രചാ​ര​ണ​പ​രി​പാ​ടി

യേശു യുദ്ധങ്ങൾ ഇല്ലാതാ​ക്കും

യേശു യുദ്ധങ്ങൾ ഇല്ലാതാ​ക്കും

 ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു ആളുകളെ വളരെ​യ​ധി​കം സ്‌നേ​ഹി​ച്ചു. സ്വന്തം ജീവൻ ബലിയാ​യി കൊടു​ക്കാൻപോ​ലും ആ സ്‌നേഹം യേശു​വി​നെ പ്രേരി​പ്പി​ച്ചു. (മത്തായി 20:28; യോഹ​ന്നാൻ 15:13) ഉടൻതന്നെ യേശു ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വെന്ന തന്റെ അധികാ​രം ഉപയോ​ഗിച്ച്‌ ‘ഭൂമി​യി​ലെ​ങ്ങു​മുള്ള യുദ്ധങ്ങൾ നിറു​ത്ത​ലാ​ക്കി​ക്കൊണ്ട്‌’ മറ്റൊരു വിധത്തി​ലും ആളുക​ളോ​ടുള്ള തന്റെ സ്‌നേഹം പ്രകടി​പ്പി​ക്കും.—സങ്കീർത്തനം 46:9.

 യേശു ചെയ്യാൻപോ​കുന്ന കാര്യ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്ന​തെന്നു നോക്കുക:

  •   “സഹായ​ത്തി​നാ​യി കേഴുന്ന ദരി​ദ്രനെ അവൻ രക്ഷിക്കും; എളിയ​വ​നെ​യും ആരോ​രു​മി​ല്ലാ​ത്ത​വ​നെ​യും അവൻ വിടു​വി​ക്കും. എളിയ​വ​നോ​ടും ദരി​ദ്ര​നോ​ടും അവനു കനിവ്‌ തോന്നും; പാവ​പ്പെ​ട്ട​വന്റെ ജീവനെ അവൻ രക്ഷിക്കും. അടിച്ച​മർത്ത​ലി​നും അക്രമ​ത്തി​നും ഇരയാ​കു​ന്ന​വരെ അവൻ മോചിപ്പിക്കും.”—സങ്കീർത്തനം 72:12-14.

 യേശു നമുക്കു​വേണ്ടി ചെയ്‌ത​തും ഇനി ചെയ്യാൻപോ​കു​ന്ന​തും ആയ കാര്യ​ങ്ങ​ളോ​ടു നമുക്ക്‌ എങ്ങനെ നന്ദി കാണി​ക്കാം? ലൂക്കോസ്‌ 22:19-ൽ യേശു ശിഷ്യ​ന്മാ​രോ​ടു തന്റെ മരണം ഓർമി​ക്ക​ണ​മെന്നു പറഞ്ഞു. അതു​കൊ​ണ്ടാണ്‌ എല്ലാ വർഷവും, യേശു​വി​ന്റെ മരണത്തി​ന്റെ വാർഷി​ക​ദി​ന​ത്തിൽ യഹോ​വ​യു​ടെ സാക്ഷികൾ ഒരുമി​ച്ചു​കൂ​ടു​ന്നത്‌. 2024 മാർച്ച്‌ 24-ാം തീയതി ഞായറാഴ്‌ച യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കു​മ്പോൾ ഞങ്ങളോ​ടൊ​പ്പം പങ്കു​ചേ​രാൻ ഞങ്ങൾ നിങ്ങ​ളെ​യും ക്ഷണിക്കു​ന്നു.

ഈ ആചരണം നടക്കുന്ന സ്ഥലം കണ്ടെത്തുക