വിവരങ്ങള്‍ കാണിക്കുക

ശാസ്‌ത്രം ബൈബി​ളു​മാ​യി യോജി​പ്പി​ലാ​ണോ?

ശാസ്‌ത്രം ബൈബി​ളു​മാ​യി യോജി​പ്പി​ലാ​ണോ?

ബൈബി​ളി​ന്റെ ഉത്തരം

 അതെ, ബൈബിൾ ഒരു ശാസ്‌ത്രീ​യ​പു​സ്‌തകം അല്ലെങ്കി​ലും ശാസ്‌ത്രീ​യ​വി​ഷ​യ​ങ്ങ​ളെ​ക്കു​റിച്ച്‌ പരാമർശി​ക്കു​മ്പോൾ അത്‌ കൃത്യ​ത​യു​ള്ള​താണ്‌. ശാസ്‌ത്ര​വും ബൈബി​ളും യോജി​പ്പി​ലാ​ണെ​ന്നു കാണി​ക്കു​ന്ന ചില ഉദാഹ​ര​ണ​ങ്ങ​ളും അന്നത്തെ ആളുകൾ എന്താണു വിശ്വ​സി​ച്ചി​രു​ന്ന​തെ​ന്നും നോക്കാം.

  •   പ്രപഞ്ച​ത്തിന്‌ ഒരു ആരംഭ​മു​ണ്ടാ​യി​രു​ന്നു. (ഉൽപത്തി 1:1) എന്നാൽ പല പുരാ​ണ​ക​ഥ​ക​ളും ഭൂമിയെ ആരും സൃഷ്ടി​ച്ച​ത​ല്ലെ​ന്നും കുഴഞ്ഞു​മ​റി​ഞ്ഞ അവസ്ഥയിൽനിന്ന്‌ ക്രമവും ചിട്ടയും ഉള്ള അവസ്ഥയി​ലേ​ക്കു അതു താനേ വന്നതാ​ണെ​ന്നും പറയുന്നു. ബാബി​ലോ​ണീ​യർ വിശ്വ​സി​ച്ചി​രു​ന്നത്‌ പ്രപഞ്ച​ത്തി​നു ജന്മം കൊടുത്ത ദൈവങ്ങൾ രണ്ട്‌ കടലു​ക​ളിൽനിന്ന്‌ ഉത്ഭവിച്ചു എന്നാണ്‌. വലി​യൊ​രു മുട്ടയിൽനിന്ന്‌ പ്രപഞ്ചം ഉണ്ടായി എന്ന മറ്റൊരു കഥയു​മുണ്ട്‌.

  •   ദേവന്മാർക്ക്‌ അപ്പപ്പോൾ ഉണ്ടാകുന്ന തോന്ന​ലു​ക​ളല്ല പകരം യുക്തി​പൂർവ​മാ​യ നിയമ​ങ്ങ​ളാണ്‌ പ്രപഞ്ചത്തെ ഭരിക്കു​ന്നത്‌. (ഇയ്യോബ്‌ 38:33; യിരെമ്യ 33:25) പല പുരാ​ണ​ക​ഥ​ക​ളും പഠിപ്പി​ക്കു​ന്നത്‌ ദേവന്മാർ തന്നിഷ്ട​പ്ര​കാ​രം ദയാര​ഹി​ത​മാ​യി പലപ്പോ​ഴും പ്രവർത്തി​ക്കു​ന്നെ​ന്നും അവരുടെ അത്തരം പ്രവൃ​ത്തി​കൾക്കു മുന്നിൽ മനുഷ്യൻ നിസ്സഹാ​യ​നാ​ണെ​ന്നും ആണ്‌.

  •   ഭൂമിയെ ശൂന്യ​ത​യി​ലാ​ണു നിറു​ത്തി​യി​രി​ക്കു​ന്നത്‌. (ഇയ്യോബ്‌ 26:7) പണ്ടുള്ള ആളുകൾ വിശ്വ​സി​ച്ചി​രു​ന്നത്‌ ഭൂമി ഒരു പരന്ന പ്രതല​മാ​ണെ​ന്നും ഭീമാ​കാ​ര​നാ​യ ആരോ അതിനെ താങ്ങി​നി​റു​ത്തു​ന്നെ​ന്നും ആണ്‌. ചിലർ വിശ്വ​സി​ച്ചി​രു​ന്നത്‌ ആമയോ കാളയോ പോലുള്ള ഏതോ ഒരു മൃഗമാ​ണു ഭൂമിയെ താങ്ങി​നി​റു​ത്തു​ന്നത്‌ എന്നാണ്‌.

  •   നദിക​ളി​ലും അരുവി​ക​ളി​ലും വെള്ളം ഉണ്ടാകു​ന്നത്‌ കടലു​ക​ളി​ലെ​യും മറ്റും ജലം, ബാഷ്‌പീ​ക​ര​ണ​ത്തി​നു ശേഷം മഴയാ​യും മഞ്ഞായും ആലിപ്പ​ഴ​മാ​യും ഭൂമി​യി​ലേ​ക്കു തിരികെ വരുന്ന​തി​നാ​ലാണ്‌. (ഇയ്യോബ്‌ 36:27, 28; സഭാ​പ്ര​സം​ഗ​കൻ 1:7; യശയ്യ 55:10; ആമോസ്‌ 9:6) എന്നാൽ സമു​ദ്ര​ജ​ലം ഭൂമിക്ക്‌ അടിയി​ലൂ​ടെ ഉറവയാ​യി വരുന്ന​തു​കൊ​ണ്ടാണ്‌ അരുവി​ക​ളിൽ വെള്ളമു​ണ്ടാ​കു​ന്ന​തെ​ന്നാണ്‌ പുരാതന ഗ്രീക്കു​കാർ വിശ്വ​സി​ച്ചി​രു​ന്നത്‌. ഈ വിശ്വാ​സം 18-ാം നൂറ്റാ​ണ്ടു​വ​രെ പ്രാബ​ല്യ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

  •   പർവത​ങ്ങ​ളു​ടെ ഉയർച്ച​യും താഴ്‌ച്ച​യും. ഇന്നുള്ള പർവത​ങ്ങ​ളെ​ല്ലാം ഒരിക്കൽ വെള്ളത്തി​ന​ടി​യി​ലാ​യി​രു​ന്നു. (സങ്കീർത്തനം 104:6, 8) എന്നാൽ പർവതങ്ങൾ ഇന്നായി​രി​ക്കു​ന്ന രീതി​യിൽത്ത​ന്നെ ദേവന്മാർ സൃഷ്ടി​ച്ച​താ​ണെ​ന്നാണ്‌ പല ഐതി​ഹ്യ​ങ്ങ​ളും പറയു​ന്നത്‌.

  •   ശുചി​ത്വം പാലി​ക്കു​ന്നത്‌ രോഗം വരാതി​രി​ക്കാൻ സഹായി​ക്കും. ഒരു ശവശരീ​ര​ത്തെ തൊട്ട​ശേ​ഷം കുളി​ക്കു​ന്ന​തും വസ്‌ത്രം കഴുകു​ന്ന​തും പകർച്ച​വ്യാ​ധി​കൾ ബാധി​ച്ച​വ​രെ മാറ്റി​പ്പാർപ്പി​ക്കു​ന്ന​തും മനുഷ്യ​വി​സർജ്യം മണ്ണിട്ട്‌ മൂടു​ന്ന​തും പോലുള്ള നിർദേ​ശ​ങ്ങൾ ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിയമ​ത്തിൽ ഉണ്ടായി​രു​ന്നു. (ലേവ്യ 11:28; 13:1-5; ആവർത്തനം 23:13) എന്നാൽ ഈ നിർദേ​ശ​ങ്ങൾ നിലവി​ലി​രി​ക്കെ, ഈജി​പ്‌തു​കാ​രു​ടെ ചികി​ത്സാ​വി​ധി​യിൽ മുറി​വി​നു​ള്ള മരുന്നാ​യി മനുഷ്യ​വി​സർജ്യം അടങ്ങിയ മിശ്രി​തം ഉപയോ​ഗി​ച്ചി​രു​ന്നു.

ശാസ്‌ത്രീ​യ​വി​ഷ​യ​ങ്ങ​ളിൽ ബൈബി​ളി​നു തെറ്റു​പ​റ്റി​യി​ട്ടു​ണ്ടോ?

 ഇല്ല. ബൈബിൾ ഒന്ന്‌ അടുത്ത്‌ പരി​ശോ​ധി​ക്കു​മ്പോൾ അത്തരം തെറ്റുകൾ അതിൽ ഇല്ലെന്നു മനസ്സി​ലാ​കും. ശാസ്‌ത്രീ​യ​വി​ഷ​യ​ങ്ങ​ളിൽ ബൈബി​ളി​നു തെറ്റു പറ്റി​യെ​ന്നു തോന്നാൻ ഇടയാ​കു​ന്ന ചില തെറ്റി​ദ്ധാ​ര​ണ​കൾ ചുവടെ കൊടു​ക്കു​ന്നു:

 തെറ്റി​ദ്ധാ​രണ: 24 മണിക്കൂർ അടങ്ങിയ ആറു ദിവസം​കൊണ്ട്‌ പ്രപഞ്ചം സൃഷ്ടി​ച്ചെ​ന്നു ബൈബിൾ പറയുന്നു.

 സത്യം: തിട്ട​പ്പെ​ടു​ത്താൻ കഴിയാത്ത ഒരു ഭൂതകാ​ല​ത്തി​ലാണ്‌ ദൈവം പ്രപഞ്ചത്തെ സൃഷ്ടി​ച്ച​തെന്ന്‌ ബൈബിൾ പറയുന്നു. (ഉൽപത്തി 1:1) ഉൽപത്തി 1-ാം അധ്യാ​യ​ത്തി​ലെ ഒരു സൃഷ്ടി​പ്പിൻ ദിവസം ഒരു നീണ്ട കാലയ​ള​വാ​ണെ​ങ്കി​ലും അതിന്റെ ദൈർഘ്യം ബൈബിൾ പറയു​ന്നി​ല്ല. കൂടാതെ ഭൂമി​യും സ്വർഗ​വും സൃഷ്ടിച്ച മുഴു​കാ​ല​ഘ​ട്ട​ത്തെ കുറി​ക്കാ​നും “ദിവസം” എന്ന പദം ബൈബി​ളിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.—ഉൽപത്തി 2:4.

 തെറ്റി​ദ്ധാ​രണ: സസ്യജാ​ല​ങ്ങ​ളെ ആദ്യം സൃഷ്ടി​ച്ചെ​ന്നും പ്രകാ​ശ​സം​ശ്ലേ​ഷ​ണ​ത്തി​നു സഹായി​ക്കു​ന്ന സൂര്യനെ പിന്നീ​ടാണ്‌ സൃഷ്ടി​ച്ച​തെ​ന്നും ബൈബിൾ പറയുന്നു.—ഉൽപത്തി 1:11, 16.

 സത്യം: സസ്യജാ​ല​ങ്ങൾ ഉണ്ടാകു​ന്ന​തി​നു മുമ്പു​ത​ന്നെ ദൈവം ആകാശ​വി​താ​ന​ത്തിൽ സൂര്യൻ ഉൾപ്പെ​ടെ​യു​ള്ള നക്ഷത്ര​ക്കൂ​ട്ട​ങ്ങ​ളെ സൃഷ്ടി​ച്ചെന്ന്‌ ബൈബിൾ പറയുന്നു. (ഉൽപത്തി 1:1) സൃഷ്ടി​യു​ടെ ആദ്യദി​വ​സ​ത്തിൽ അല്ലെങ്കിൽ ആ കാലഘ​ട്ട​ത്തിൽ സൂര്യന്റെ മങ്ങിയ വെളിച്ചം ഭൂമി​യി​ലു​ണ്ടാ​യി​രു​ന്നു. മൂടി​ക്കി​ട​ന്നി​രു​ന്ന അന്തരീക്ഷം മൂന്നാം ദിവസം തെളി​ഞ്ഞു​വ​ന്ന​പ്പോൾ വെളിച്ചം സുഗമ​മാ​യി ഭൂമി​യി​ലേക്ക്‌ എത്തുക​യും അങ്ങനെ പ്രകാ​ശ​സം​ശ്ലേ​ഷ​ണം സാധ്യ​മാ​കു​ക​യും ചെയ്‌തു. (ഉൽപത്തി 1:3-5, 12, 13) പിന്നീ​ടാ​ണു ഭൂമി​യിൽനിന്ന്‌ സൂര്യനെ വ്യക്തമാ​യി കാണാൻ കഴിഞ്ഞത്‌.—ഉൽപത്തി 1:16.

 തെറ്റി​ദ്ധാ​രണ: സൂര്യൻ ഭൂമിക്കു ചുറ്റു​മാ​ണു കറങ്ങു​ന്ന​തെ​ന്നു ബൈബിൾ പറയുന്നു.

 സത്യം: സഭാ​പ്ര​സം​ഗ​കൻ 1:5 പറയുന്നു: “സൂര്യൻ ഉദിക്കു​ന്നു, സൂര്യൻ അസ്‌ത​മി​ക്കു​ന്നു. ഉദിക്കു​ന്നി​ട​ത്തേ​ക്കു​തന്നെ അതു തിടു​ക്ക​ത്തിൽ മടങ്ങുന്നു.” ഈ പ്രസ്‌താ​വന ഭൂമി​യിൽനിന്ന്‌ നോക്കു​മ്പോ​ഴു​ള്ള സൂര്യന്റെ ചലനത്തെ കേവലം വർണി​ക്കു​ന്നെ​ന്നേ ഉള്ളൂ. ഉദാഹ​ര​ണ​ത്തിന്‌ ഭൂമി​യാണ്‌ സൂര്യനു ചുറ്റും കറങ്ങു​ന്ന​തെന്ന്‌ അറിയാ​മെ​ങ്കി​ലും ഇന്നും ആളുകൾ “സൂര്യൻ ഉദിക്കു​ന്നു,” “സൂര്യൻ അസ്‌ത​മി​ക്കു​ന്നു” എന്നു പറയാ​റുണ്ട്‌.

 തെറ്റി​ദ്ധാ​രണ: ഭൂമി പരന്നതാ​ണെ​ന്നു ബൈബിൾ പറയുന്നു.

 സത്യം: “അതിവി​ദൂ​ര​ഭാ​ഗ​ങ്ങൾ” എന്ന ആശയം വിവരി​ക്കു​ന്ന​തി​നു ഭൂമി​യു​ടെ അറ്റങ്ങൾ എന്ന പദപ്ര​യോ​ഗം ബൈബിൾ ഉപയോ​ഗി​ക്കു​ന്നുണ്ട്‌. അതിനർഥം ഭൂമി പരന്നതാ​ണെ​ന്നോ അതിന്‌ ഒരു അറ്റമു​ണ്ടെ​ന്നോ അല്ല. (പ്രവൃത്തികൾ 1:8; അടിക്കുറിപ്പ്‌) അതു​പോ​ലെ “നാലു കോണിൽനി​ന്നും” എന്ന പദപ്ര​യോ​ഗ​വും ഭൂമി​യു​ടെ എല്ലാ ഭാഗങ്ങ​ളെ​യും കുറി​ക്കു​ന്ന ഒരു അലങ്കാ​ര​പ്ര​യോ​ഗ​മാണ്‌. (യശയ്യ 11:12; ലൂക്കോസ്‌ 13:29) ഒരു വടക്കു​നോ​ക്കി​യ​ന്ത്ര​ത്തി​ലെ നാലു ദിശകളെ സൂചി​പ്പി​ക്കു​ന്ന​തി​നും ഇതു​പോ​ലു​ള്ള അലങ്കാ​ര​പ്ര​യോ​ഗ​ങ്ങൾ ഉപയോ​ഗി​ക്കാ​റുണ്ട്‌.

 തെറ്റി​ദ്ധാ​രണ: ഒരു വൃത്തത്തി​ന്റെ ചുറ്റളവ്‌ കൃത്യ​മാ​യും അതിന്റെ വ്യാസ​ത്തി​ന്റെ മൂന്നു​മ​ട​ങ്ങാ​ണെന്ന്‌ ബൈബിൾ പറയുന്നു. എന്നാൽ അത്‌ ശരിക്കും 3.1416 മടങ്ങ്‌ ആണ്‌ അതായത്‌ pi (π).

 സത്യം: 1 രാജാ​ക്ക​ന്മാർ 7:23-ലും 2 ദിനവൃ​ത്താ​ന്തം 4:2-ലും പറഞ്ഞി​രി​ക്കു​ന്ന ‘വാർപ്പു​ക​ട​ലി​ന്റെ’ അളവ്‌ 10 മുഴം വ്യാസ​വും 30 മുഴം ചുറ്റള​വും ഉണ്ടായി​രു​ന്നു​താ​യി രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഈ അളവുകൾ ഏറ്റവും അടുത്ത പൂർണ്ണ​സം​ഖ്യ ആയിരി​ക്കാൻ സാധ്യ​ത​യുണ്ട്‌. അല്ലെങ്കിൽ, അകത്തെ ചുറ്റള​വും പുറ​ത്തോ​ടു​പു​റ​മു​ള്ള വ്യാസ​വും ആയിരി​ക്കാ​നു​ള്ള സാധ്യ​ത​യും തള്ളിക്ക​ള​യാ​നാ​കി​ല്ല.