വിവരങ്ങള്‍ കാണിക്കുക

ദൈവം പ്രപഞ്ചം സൃഷ്ടിക്കാൻ തുടങ്ങിയത്‌ എപ്പോഴാണ്‌

ദൈവം പ്രപഞ്ചം സൃഷ്ടിക്കാൻ തുടങ്ങിയത്‌ എപ്പോഴാണ്‌

ബൈബി​ളി​ന്റെ ഉത്തരം

 ദൈവം പ്രപഞ്ചം സൃഷ്ടി​ക്കാൻ തുടങ്ങി​യത്‌ എപ്പോ​ഴാ​ണെ​ന്നോ അതിന്‌ എത്ര കാല​മെ​ടു​ത്തെ​ന്നോ ബൈബിൾ പറയു​ന്നില്ല. പകരം, “ആരംഭ​ത്തിൽ ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു” എന്നാണ്‌ ബൈബിൾ പറയു​ന്നത്‌. (ഉൽപത്തി 1:1) ആ ‘ആരംഭം’ എപ്പോ​ഴാ​ണെന്ന്‌ ബൈബിൾ വ്യക്തമാ​ക്കു​ന്നില്ല. എങ്കിലും ഉൽപത്തി പുസ്‌ത​ക​ത്തിൽ വിവരി​ച്ചി​രി​ക്കുന്ന ആറു സൃഷ്ടി​പ്പിൻ “ദിവസ​ങ്ങ​ളിൽ” അഥവാ കാലഘ​ട്ട​ങ്ങ​ളിൽ നടന്ന സംഭവ​പ​ര​മ്പ​ര​കൾക്കു മുമ്പാണ്‌ ഈ ആരംഭം.

 ആറു സൃഷ്ടി​ദി​വ​സങ്ങൾ 24 മണിക്കൂ​റുള്ള ദിവസ​ങ്ങ​ളാ​യി​രു​ന്നോ?

 അല്ല. ബൈബി​ളിൽ “ദിവസം” എന്ന പദത്തിന്‌ സന്ദർഭ​ത്തി​ന​നു​സ​രിച്ച്‌ വ്യത്യസ്‌ത സമയ​ദൈർഘ്യ​ങ്ങളെ കുറി​ക്കാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌, ബൈബി​ളി​ലെ ഒരു ഭാഗത്ത്‌ ആറു സൃഷ്ടി​ദി​വ​സ​ങ്ങളെ ചുരുക്കി ഒരു ദിവസം എന്നു പറഞ്ഞി​ട്ടുണ്ട്‌.—ഉൽപത്തി 2:4.

 സൃഷ്ടി​യു​ടെ ആറു ദിവസ​ങ്ങ​ളിൽ എന്താണ്‌ സംഭവി​ച്ചത്‌?

 “പാഴാ​യും ശൂന്യ​മാ​യും” കിടന്ന ഭൂമി ദൈവം മനുഷ്യർക്കു താമസി​ക്കാൻ പറ്റിയ ഒരിട​മാ​ക്കി മാറ്റി. (ഉൽപത്തി 1:2) പിന്നെ ദൈവം ഭൂമി​യിൽ ജീവൻ സൃഷ്ടിച്ചു. സൃഷ്ടി​യു​ടെ ആ നീണ്ട നാളു​ക​ളിൽ സംഭവിച്ച കാര്യങ്ങൾ എന്തെല്ലാ​മാ​ണെന്ന്‌ ബൈബിൾ വിവരി​ക്കു​ന്നുണ്ട്‌:

  •  ഒന്നാം ദിവസം: വെളിച്ചം ഭൂമി​യു​ടെ ഉപരി​ത​ല​ത്തി​ലേക്ക്‌ എത്താൻ ദൈവം ഇടയാ​ക്കി​യ​തി​ലൂ​ടെ രാത്രി​യും പകലും മാറി​മാ​റി വരാൻ തുടങ്ങി. —ഉൽപത്തി 1:3-5.

  •  രണ്ടാം ദിവസം: ദൈവം വിതാനം ഉണ്ടാക്കി. അഥവാ ഭൂമി​യു​ടെ ഉപരി​ത​ല​ത്തി​ലെ വെള്ള​ത്തെ​യും അതിനു വളരെ മുകളി​ലു​ണ്ടാ​യി​രുന്ന വെള്ള​ത്തെ​യും തമ്മിൽ വേർതി​രി​ച്ചു. —ഉൽപത്തി 1:6-8.

  •  മൂന്നാം ദിവസം: ദൈവം ഉണങ്ങിയ നിലം കാണാൻ ഇടയാക്കി. സസ്യങ്ങ​ളെ​യും സൃഷ്ടിച്ചു.—ഉൽപത്തി 1:9-13.

  •  നാലാം ദിവസം: ഭൂമി​യിൽനിന്ന്‌ നോക്കു​മ്പോൾ സൂര്യ​നും ചന്ദ്രനും നക്ഷത്ര​ങ്ങ​ളും വ്യക്തമാ​യി കാണാൻ ദൈവം ഇടയാക്കി. —ഉൽപത്തി 1:14-19.

  •  അഞ്ചാം ദിവസം: ദൈവം ജലജീ​വി​ക​ളെ​യും പറവക​ളെ​യും സൃഷ്ടിച്ചു. —ഉൽപത്തി 1:20-23.

  •  ആറാം ദിവസം: ദൈവം കരയിലെ ജീവി​ക​ളെ​യും മനുഷ്യ​രെ​യും സൃഷ്ടിച്ചു.—ഉൽപത്തി 1:24-31.

 ആറാം ദിവസ​ത്തി​ന്റെ അവസാ​ന​ത്തോ​ടെ ദൈവം വിശ്ര​മി​ക്കാൻതു​ടങ്ങി. അഥവാ സൃഷ്ടി​ക്രി​യകൾ പൂർത്തി​യാ​ക്കി. —ഉൽപത്തി 2:1, 2.

 ഉൽപത്തി പുസ്‌ത​ക​ത്തി​ലെ വിവരണം ശാസ്‌ത്രീ​യ​മാ​യി കൃത്യ​ത​യു​ള്ള​താ​ണോ?

 സൃഷ്ടി​യെ​ക്കു​റി​ച്ചുള്ള ശാസ്‌ത്രീയ വിശദീ​ക​ര​ണ​ങ്ങ​ളെ​ല്ലാം നൽകുക എന്നതാ​യി​രു​ന്നില്ല ബൈബി​ളി​ലെ സൃഷ്ടി​പ്പിൻ വിവര​ണ​ത്തി​ന്റെ ഉദ്ദേശ്യം. മറിച്ച്‌, ബൈബിൾ കാലങ്ങ​ളിൽപോ​ലു​മുള്ള വായന​ക്കാർക്ക്‌ എളുപ്പം മനസ്സി​ലാ​കുന്ന വിധത്തിൽ അതിലെ സംഭവങ്ങൾ വിവരി​ച്ചി​രി​ക്കു​ന്നെന്നേ ഉള്ളൂ. സൃഷ്ടി​യെ​ക്കു​റി​ച്ചുള്ള വിവരണം തെളി​യി​ക്ക​പ്പെട്ട ശാസ്‌ത്ര​വു​മാ​യി യോജി​പ്പി​ലു​മാണ്‌. ജ്യോ​തി​ശാ​സ്‌ത്ര​ജ്ഞ​നായ റോബർട്ട്‌ ജാസ്‌ട്രോ ഇങ്ങനെ എഴുതി: “വിശദാം​ശ​ങ്ങ​ളിൽ വ്യത്യാ​സ​മു​ണ്ടെ​ങ്കി​ലും സൃഷ്ടി സംബന്ധിച്ച പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളിൽ ജ്യോ​തി​ശാ​സ്‌ത്ര​വി​വ​ര​ണ​വും ബൈബി​ളി​ന്റെ വിവര​ണ​വും ഒന്നുത​ന്നെ​യാണ്‌. ഒരു മനുഷ്യ​ന്റെ സൃഷ്ടി​യി​ലേക്കു നയിക്കുന്ന സംഭവ​പ​ര​മ്പ​രകൾ പെട്ടെന്ന്‌, ഒരു നിമി​ഷ​ത്തി​ലാണ്‌ ആരംഭി​ച്ചത്‌.”

 എപ്പോ​ഴാണ്‌ സൂര്യ​നെ​യും ചന്ദ്ര​നെ​യും നക്ഷത്ര​ങ്ങ​ളെ​യും സൃഷ്ടി​ച്ചത്‌?

 “ആരംഭ​ത്തിൽ” ‘ആകാശം’ സൃഷ്ടി​ച്ച​പ്പോൾത്തന്നെ അതിന്റെ ഭാഗമാ​യി സൂര്യ​നും ചന്ദ്രനും നക്ഷത്ര​ങ്ങ​ളും ഉണ്ടായി​രു​ന്നു. (ഉൽപത്തി 1:1) എന്നാലും ഭൂമിക്കു ചുറ്റും സാന്ദ്ര​ത​യേ​റിയ അന്തരീ​ക്ഷ​മാ​യി​രു​ന്ന​തു​കൊണ്ട്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ പ്രകാ​ശ​ത്തിന്‌ ഭൂമി​യു​ടെ ഉപരി​ത​ല​ത്തി​ലേക്ക്‌ എത്താനാ​യില്ല. (ഉൽപത്തി 1:2) ഒന്നാം ദിവസം​തന്നെ പ്രകാശം വ്യാപി​ച്ചെ​ങ്കി​ലും അതിന്റെ ഉറവിടം ഏതാ​ണെന്ന്‌ തിരി​ച്ച​റി​യാൻ കഴിയു​മാ​യി​രു​ന്നില്ല. നാലാം ദിവസം അന്തരീക്ഷം തെളി​ഞ്ഞി​രി​ക്കാം. അങ്ങനെ ഭൂമി​യിൽനിന്ന്‌ നോക്കുന്ന ഒരാൾക്ക്‌ ബൈബിൾ പറയു​ന്ന​തു​പോ​ലെ സൂര്യ​നും ചന്ദ്രനും നക്ഷത്ര​ങ്ങ​ളും ‘ഭൂമി​യു​ടെ മേൽ പ്രകാ​ശി​ക്കു​ന്നത്‌’ വ്യക്തമാ​യി കാണാൻ കഴിയു​മാ​യി​രു​ന്നു. —ഉൽപത്തി 1:17.

 ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ ഭൂമിക്ക്‌ എത്ര കാലത്തെ പഴക്കമുണ്ട്‌?

 ഭൂമിക്ക്‌ എത്ര​ത്തോ​ളം പഴക്കമു​ണ്ടെന്ന്‌ ബൈബിൾ പറയു​ന്നില്ല. ഭൂമി ഉൾപ്പെ​ടെ​യുള്ള നമ്മുടെ പ്രപഞ്ച​ത്തിന്‌ ഒരു തുടക്ക​മു​ണ്ടെന്ന്‌ ഉൽപത്തി 1:1-ൽ വളരെ ലളിത​മാ​യി പറയുന്നു. ഈ പ്രസ്‌താ​വന വിശ്വ​സ​നീ​യ​മായ ശാസ്‌ത്രീ​യ​ത​ത്ത്വ​ങ്ങ​ളെ​യോ ഭൂമി​യു​ടെ പ്രായ​ത്തെ​ക്കു​റി​ച്ചുള്ള ശാസ്‌ത്ര​ജ്ഞ​ന്മാ​രു​ടെ കണക്കു​ക​ളെ​യോ ഖണ്ഡിക്കു​ന്നില്ല.