വിവരങ്ങള്‍ കാണിക്കുക

യേശു രക്ഷകനാ​യി​രി​ക്കു​ന്നത്‌ ഏതു വിധത്തിൽ?

യേശു രക്ഷകനാ​യി​രി​ക്കു​ന്നത്‌ ഏതു വിധത്തിൽ?

ബൈബി​ളി​ന്റെ ഉത്തരം

 തന്റെ ജീവൻ മോച​ന​വി​ല​യാ​യി നൽകി​ക്കൊണ്ട്‌ യേശു വിശ്വ​സ്‌ത​രായ മനുഷ്യ​രെ രക്ഷിച്ചു. (മത്തായി 20:28) അതു​കൊണ്ട്‌ ബൈബിൾ യേശു​വി​നെ “ലോക​ത്തി​ന്റെ രക്ഷകൻ” എന്നു വിളി​ക്കു​ന്നു. (1 യോഹ​ന്നാൻ 4:14) കൂടാതെ, “മറ്റൊ​രാ​ളി​ലൂ​ടെ​യും രക്ഷ ലഭിക്കില്ല; മനുഷ്യർക്കു രക്ഷ കിട്ടാ​നാ​യി ദൈവം ആകാശ​ത്തിൻകീ​ഴിൽ വേറൊ​രു പേരും നൽകി​യി​ട്ടില്ല” എന്നും ബൈബിൾ പറയുന്നു.​—പ്രവൃ​ത്തി​കൾ 4:12.

 തന്നിൽ വിശ്വ​സി​ക്കുന്ന എല്ലാവർക്കും​വേണ്ടി യേശു “മരണം വരിച്ചു.” (എബ്രായർ 2:9; യോഹ​ന്നാൻ 3:16) അതിനു ശേഷം ദൈവം “യേശു​വി​നെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ച്ചു.” (പ്രവൃ​ത്തി​കൾ 3:15) ഒരു ആത്മവ്യ​ക്തി​യാ​യി യേശു സ്വർഗ​ത്തി​ലേക്കു പോയി. സ്വർഗ​ത്തി​ലാ​യി​രി​ക്കുന്ന യേശു ‘തന്നിലൂ​ടെ ദൈവത്തെ സമീപി​ക്കു​ന്ന​വരെ പൂർണ​മാ​യി രക്ഷിക്കാൻ പ്രാപ്‌ത​നാണ്‌; അവർക്കു​വേണ്ടി അപേക്ഷി​ക്കാൻ യേശു എന്നും ജീവ​നോ​ടെ​യുണ്ട്‌.’​—എബ്രായർ 7:25.

യേശു നമുക്കു​വേണ്ടി അപേക്ഷി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

 നമ്മളെ​ല്ലാം പാപി​ക​ളാണ്‌. (റോമർ 3:23) പാപം നമുക്കും ദൈവ​ത്തി​നും ഇടയി​ലുള്ള ഒരു തടസ്സമാണ്‌. പാപം നമ്മളെ മരണത്തി​ലേക്ക്‌ തള്ളിവി​ടു​ന്നു. (റോമർ 6:23) എന്നാൽ, യേശു നൽകിയ മോച​ന​വി​ല​യിൽ വിശ്വ​സി​ക്കു​ന്ന​വർക്കു​വേണ്ടി യേശു ഒരു ‘അഭിഭാ​ഷ​ക​നാ​യി’ പ്രവർത്തി​ക്കു​ന്നു. (1 യോഹ​ന്നാൻ 2:1, അടിക്കു​റിപ്പ്‌.) തന്റെ ബലിമ​ര​ണ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ, അവരുടെ പ്രാർഥ​നകൾ കേൾക്കാ​നും അവരുടെ പാപങ്ങൾ ക്ഷമിക്കാ​നും യേശു അവർക്കു​വേണ്ടി ദൈവ​ത്തോട്‌ അപേക്ഷി​ക്കു​ന്നു. (മത്തായി 1:21; റോമർ 8:34) ഈ അപേക്ഷകൾ ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു ചേർച്ച​യി​ലാ​യ​തു​കൊണ്ട്‌ ദൈവം അതു കേൾക്കു​ന്നു. ദൈവം യേശു​വി​നെ ലോക​ത്തി​ലേക്ക്‌ അയച്ചത്‌ “അവനി​ലൂ​ടെ ലോകം രക്ഷ നേടാ​നാണ്‌.”​—യോഹ​ന്നാൻ 3:17.

രക്ഷ നേടാ​നാ​യി യേശു​വിൽ വിശ്വ​സി​ച്ചാൽ മാത്രം മതിയോ?

 പോരാ. രക്ഷ നേടാൻ യേശു​വിൽ വിശ്വ​സി​ക്ക​ണ​മെ​ങ്കി​ലും അതുമാ​ത്രം മതിയാ​കു​ന്നില്ല. (പ്രവൃ​ത്തി​കൾ 16:30, 31) ബൈബിൾ പറയുന്നു: “ശ്വാസ​മി​ല്ലാത്ത ശരീരം ചത്തതാ​യി​രി​ക്കു​ന്ന​തു​പോ​ലെ പ്രവൃ​ത്തി​യി​ല്ലാത്ത വിശ്വാ​സ​വും ചത്തതാണ്‌.” (യാക്കോബ്‌ 2:26) രക്ഷ നേടു​ന്ന​തിന്‌ നമ്മൾ:

  •   യേശു​വി​നെ​ക്കു​റി​ച്ചും പിതാ​വായ യഹോ​വ​യെ​ക്കു​റി​ച്ചും അറിയണം.​—യോഹ​ന്നാൻ 17:3.

  •   അവരിൽ വിശ്വാ​സം വളർത്തി​യെ​ടു​ക്കണം.​—യോഹ​ന്നാൻ 12:44; 14:1.

  •   അവരുടെ കല്‌പ​നകൾ അനുസ​രി​ച്ചു​കൊണ്ട്‌ നമ്മുടെ വിശ്വാ​സം പ്രകട​മാ​ക്കണം. (ലൂക്കോസ്‌ 6:46; 1 യോഹ​ന്നാൻ 2:17) തന്നെ “കർത്താവേ” എന്നു വിളി​ക്കുന്ന എല്ലാവ​രും അല്ല “സ്വർഗ​സ്ഥ​നായ (തന്റെ) പിതാ​വി​ന്റെ ഇഷ്ടം ചെയ്യു​ന്നവർ മാത്ര​മാ​ണു” രക്ഷ പ്രാപി​ക്കു​ന്ന​തെന്ന്‌ യേശു പഠിപ്പി​ച്ചു.​—മത്തായി 7:21.

  •   പ്രതി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളി​ലും മടുത്തു പോകാ​തെ വിശ്വാ​സം കാണി​ക്കണം. “അവസാ​ന​ത്തോ​ളം സഹിച്ചു​നിൽക്കു​ന്നവൻ രക്ഷ നേടും” എന്നു പറഞ്ഞ​പ്പോൾ യേശു അതാണ്‌ വ്യക്തമാ​ക്കി​യത്‌.​—മത്തായി 24:13.