വിവരങ്ങള്‍ കാണിക്കുക

‘ഒരിക്കൽ രക്ഷിക്ക​പ്പെ​ട്ടാൽ എന്നേക്കും രക്ഷിക്ക​പ്പെ​ട്ടു’ എന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു​ണ്ടോ?

‘ഒരിക്കൽ രക്ഷിക്ക​പ്പെ​ട്ടാൽ എന്നേക്കും രക്ഷിക്ക​പ്പെ​ട്ടു’ എന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു​ണ്ടോ?

ബൈബിൾ നൽകുന്ന ഉത്തരം

 ഇല്ല, ‘ഒരിക്കൽ രക്ഷിക്ക​പ്പെ​ട്ടാൽ എന്നേക്കും രക്ഷിക്ക​പ്പെ​ട്ടു’ എന്ന ആശയം ബൈബിൾ പഠിപ്പി​ക്കു​ന്നി​ല്ല. യേശു​ക്രി​സ്‌തു​വി​ലുള്ള വിശ്വാ​സ​ത്താൽ രക്ഷ നേടിയ ഒരു വ്യക്തിക്ക്‌ ആ വിശ്വാ​സ​വും രക്ഷയും നഷ്ടപ്പെ​ട്ടേ​ക്കാം. വിശ്വാ​സം നിലനി​റു​ത്തു​ന്ന​തിന്‌ നല്ല ശ്രമം അഥവാ ‘കഠിന​മാ​യ പോരാ​ട്ടം’ ആവശ്യ​മാ​ണെന്ന്‌ ബൈബിൾ പറയുന്നു. (യൂദ 3, 5) ക്രിസ്‌തു​വി​നെ രക്ഷകനാ​യി അംഗീ​ക​രി​ച്ച ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളോട്‌, “ഭയത്തോ​ടും വിറയ​ലോ​ടും​കൂ​ടെ നിങ്ങളു​ടെ രക്ഷയ്‌ക്കാ​യി പ്രയത്‌നി​ക്കു​വിൻ” എന്നു പറഞ്ഞി​രി​ക്കു​ന്നു.—ഫിലി​പ്പി​യർ 2:12.

‘ഒരിക്കൽ രക്ഷിക്ക​പ്പെ​ട്ടാൽ എന്നേക്കും രക്ഷിക്ക​പ്പെ​ട്ടു’ എന്ന ഉപദേശം തെറ്റാ​ണെ​ന്നു തെളി​യി​ക്കു​ന്ന ബൈബിൾവാ​ക്യ​ങ്ങൾ

  •   ദൈവരാജ്യത്തിൽ പ്രവേ​ശി​ക്കു​ന്ന​തിന്‌ തടസ്സമാ​യി വരുന്ന ഗുരു​ത​ര​മാ​യ പാപങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ മുന്നറി​യി​പ്പു നൽകുന്നു. (1 കൊരി​ന്ത്യർ 6:9-11; ഗലാത്യർ 5:19-21) ഒരിക്കൽ രക്ഷിക്ക​പ്പെ​ട്ടാൽ എന്നേക്കും രക്ഷിക്ക​പ്പെ​ട്ടു എന്നാ​ണെ​ങ്കിൽ ഇത്തരം മുന്നറി​യി​പ്പു​കൾ നിരർഥ​ക​മാ​യി​ത്തീ​രും. ഒരു വ്യക്തി ഗുരു​ത​ര​മാ​യ പാപം ചെയ്‌തു​കൊ​ണ്ടി​രു​ന്നാൽ രക്ഷ നഷ്ടമാ​കു​മെന്ന്‌ ബൈബിൾ പറയുന്നു. ഉദാഹ​ര​ണ​ത്തിന്‌, എബ്രായർ 10:26 ഇങ്ങനെ പറയുന്നു: “ആകയാൽ സത്യത്തി​ന്റെ പരിജ്ഞാ​നം ലഭിച്ച​ശേ​ഷം നാം മനഃപൂർവം പാപം ചെയ്‌തു​കൊ​ണ്ടി​രു​ന്നാൽ പാപങ്ങൾക്കു​വേ​ണ്ടി ഇനി ഒരു യാഗവും ശേഷി​ക്കു​ന്നി​ല്ല.”—എബ്രായർ 6:4-6; 2 പത്രോസ്‌ 2:20-22.

  •   വിശ്വാസം നിലനി​റു​ത്തു​ന്ന​തി​ന്റെ പ്രാധാ​ന്യം ഒരു ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ യേശു ഊന്നി​പ്പ​റ​ഞ്ഞു. യേശു തന്നെത്തന്നെ ഒരു മുന്തി​രി​വ​ള്ളി​യോ​ടും തന്റെ അനുഗാ​മി​ക​ളെ അതിന്റെ കൊമ്പു​ക​ളോ​ടും ഉപമിച്ചു. തന്നിലുള്ള വിശ്വാ​സം ഫലങ്ങളാൽ അഥവാ പ്രവൃ​ത്തി​ക​ളാൽ ഒരിക്കൽ തെളി​യി​ച്ച ചിലർ പിന്നീട്‌ അതിൽ പരാജ​യ​പ്പെ​ടു​മെ​ന്നും രക്ഷ നഷ്ടപ്പെട്ട്‌, “മുറിച്ചു നീക്കപ്പെട്ട ശാഖ​പോ​ലെ” ആയിത്തീ​രു​മെ​ന്നും യേശു പറഞ്ഞു. (യോഹന്നാൻ 15:1-6) ക്രിസ്‌ത്യാ​നി​കൾ തങ്ങളുടെ വിശ്വാ​സം നിലനി​റു​ത്തു​ന്നി​ല്ലെ​ങ്കിൽ അവരും “മുറി​ച്ചു​മാ​റ്റ​പ്പെ​ടും” എന്ന്‌ പറഞ്ഞു​കൊണ്ട്‌ അപ്പോ​സ്‌ത​ല​നാ​യ പൗലോ​സും സമാന​മാ​യ ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു.—റോമർ 11:17-22.

  •   “സദാ ജാഗരൂ​ക​രാ​യി​രി​ക്കു​വിൻ” എന്നാണ്‌ ക്രിസ്‌ത്യാ​നി​ക​ളോട്‌ കല്‌പി​ച്ചി​രി​ക്കു​ന്നത്‌. (മത്തായി 24:42; 25:13) “ഇരുട്ടി​ന്റെ പ്രവൃ​ത്തി​കൾ” ചെയ്‌തു​കൊ​ണ്ടോ യേശു കല്‌പിച്ച നിയമനം പൂർണ​മാ​യി നിറ​വേ​റ്റാ​തി​രു​ന്നു​കൊ​ണ്ടോ ആത്മീയ​മാ​യി ഉറങ്ങു​ന്ന​വർക്ക്‌ അവരുടെ രക്ഷ നഷ്ടമാ​കും.—റോമർ 13:11-13; വെളി​പാട്‌ 3:1-3.

  •   അവസാനത്തോളം വിശ്വ​സ്‌ത​മാ​യി സഹിച്ചു​നിൽക്കു​ന്ന​വ​രാ​യി​രി​ക്കും രക്ഷിക്ക​പ്പെ​ടു​ന്ന​തെന്ന്‌ പല തിരു​വെ​ഴു​ത്തു​ക​ളും പറയുന്നു. (മത്തായി 24:13; എബ്രായർ 10:36; 12:2, 3; വെളി​പാട്‌ 2:10) സഹാരാ​ധ​കർ വിശ്വാ​സ​ത്തിൽ സഹിച്ചു​നിൽക്കു​ന്ന​താ​യി കണ്ടപ്പോൾ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ സന്തോഷം പ്രകടി​പ്പി​ച്ചു. (1 തെസ്സ​ലോ​നി​ക്യർ 1:2, 3; 3 യോഹ​ന്നാൻ 3, 4) സഹിച്ചു​നിൽക്കാ​തെ​തന്നെ രക്ഷ ലഭിക്കു​മെ​ന്നു​ണ്ടെ​ങ്കിൽ വിശ്വ​സ്‌ത​മാ​യ സഹിഷ്‌ണു​ത​യ്‌ക്ക്‌ ബൈബിൾ ഊന്നൽ നൽകു​ന്നത്‌ ന്യായ​മാ​ണോ?

  •   മരണത്തോട്‌ അടുത്ത സമയത്തു മാത്ര​മാണ്‌ തന്റെ രക്ഷ ഉറപ്പാ​ക്ക​പ്പെ​ട്ട​താ​യി പൗലോസ്‌ അപ്പോ​സ്‌ത​ല​നു തോന്നി​യത്‌. (2 തിമൊ​ഥെ​യൊസ്‌ 4:6-8) ജഡാഭി​ലാ​ഷ​ങ്ങൾക്ക്‌ വഴങ്ങി​യാൽ രക്ഷ നഷ്ടപ്പെ​ടു​മെന്ന്‌ തന്റെ ക്രിസ്‌തീ​യ​ജീ​വി​ത​ത്തി​ന്റെ തുടക്ക​ത്തിൽ പൗലോസ്‌ തിരി​ച്ച​റി​ഞ്ഞി​രു​ന്നു. “മറ്റുള്ള​വ​രോ​ടു പ്രസം​ഗി​ച്ചിട്ട്‌ ഞാൻതന്നെ ഏതെങ്കി​ലും വിധത്തിൽ അയോ​ഗ്യ​നാ​യി​പ്പോ​കാ​തി​രി​ക്കേ​ണ്ട​തിന്‌ ഞാൻ എന്റെ ശരീരത്തെ ദണ്ഡിപ്പിച്ച്‌ അടിമയാക്കുന്നു.”—1 കൊരി​ന്ത്യർ 9:27; ഫിലി​പ്പി​യർ 3:12-14.