വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ ജീവിതത്തിനു മാറ്റംരുത്തുന്നു

പറുദീ​സാ​ഭൂ​മി​യെ​ക്കു​റി​ച്ചുള്ള വാഗ്‌ദാ​നം എന്‍റെ ജീവിതം മാ​റ്റിമ​റിച്ചു!

പറുദീ​സാ​ഭൂ​മി​യെ​ക്കു​റി​ച്ചുള്ള വാഗ്‌ദാ​നം എന്‍റെ ജീവിതം മാ​റ്റിമ​റിച്ചു!
  • ജനനം: 1974

  • രാജ്യം: ലാറ്റ്‌വിയ

  • മുൻകാല ശീലങ്ങൾ: സാഹസിക മോ​ട്ടോർബൈക്ക് റെയ്‌സിങ്‌

മുൻകാല ജീവിതം:

ലാറ്റ്‌വി​യയു​ടെ തല​സ്ഥാന​മായ റീഗ​യിലാ​യി​രുന്നു എന്‍റെ ജനനം. അമ്മയാണ്‌ എന്നെയും സഹോ​ദരി​യെ​യും വളർത്തി​യത്‌. അമ്മ ഒരു കത്തോ​ലിക്കാ​വിശ്വാ​സി ആയി​രു​ന്നെങ്കി​ലും, മത​പര​മായ വി​ശേഷദി​വസ​ങ്ങളിൽ മാത്രമേ ഞങ്ങൾ പള്ളിയിൽ പോ​യി​രുന്നു​ള്ളൂ. ഞാൻ എ​പ്പോ​ഴും ഉന്നത​മാ​യൊരു ശക്തിയിൽ വി​ശ്വ​സിച്ചി​രു​ന്നെങ്കി​ലും, ഒരു യുവാവ്‌ എന്ന​നില​യിൽ എന്‍റെ ശ്രദ്ധ മറ്റു പല​തി​ലുമാ​യി​രുന്നു.

വളർന്നു​വ​ര​വെ, ഏതു സാ​ധന​വും അഴി​ച്ചുപ​ണിയാ​നുള്ള ഒരു പ്ര​ത്യേക​വാസന എനി​ക്കുള്ള​തായി അമ്മയുടെ ശ്രദ്ധ​യിൽപ്പെട്ടു. അഴി​ച്ചു​പണി​യാൻ പറ്റു​ന്നത​രത്തി​ലുള്ള പല സാ​ധനങ്ങ​ളും വീട്ടിൽ ഉണ്ടാ​യിരു​ന്നതി​നാൽ എന്നെ വീട്ടിൽ ഒറ്റയ്‌ക്ക് നിർത്തി​യിട്ടു പോകാൻ അമ്മയ്‌ക്കു പേടി​യാ​യിരു​ന്നു. അതു​കൊണ്ട് അമ്മ എനി​ക്കൊ​രു കളി​പ്പാട്ട​ക്കിറ്റ്‌ നല്‌കി. കിറ്റിലെ ലോ​ഹസാധ​നങ്ങൾകൊണ്ട് കാറ്‌, ക്രെയിൻ തു​ടങ്ങി​യവ ഉണ്ടാ​ക്കാ​നും പിന്നെ അഴിച്ചു പഴയ​തു​പോലെ ആക്കാനും എനിക്കു വളരെ ഇഷ്ടമാ​യി​രുന്നു. ക്രമേണ എനിക്ക് ബൈക്ക് ഓ​ടിക്ക​ലും ഹരമായി. ഇതു മന​സ്സിലാ​ക്കിയ അമ്മ സാല്‌റ്റ മോ​പ്പാറ്റ്‌സ്‌ (ദി ഗോൾഡൻ മോ​പ്പെഡ്‌) എന്ന ബൈക്ക് റെയ്‌സിൽ എന്നെ കൊ​ണ്ടു​ചേർത്തു. മോ​പ്പെഡു​കൾകൊണ്ട് ഞാൻ റെയ്‌സിങ്‌ ആരം​ഭി​ച്ചു. പി​ന്നെപ്പി​ന്നെ അത്‌ മോ​ട്ടോർബൈക്കി​ലു​മായി.

ദ്രുത​ഗ​തി​യിൽ കാര്യങ്ങൾ മന​സ്സിലാ​ക്കുന്ന ഒരാ​ളായി​രുന്നതി​നാൽ അപകടം നി​റഞ്ഞ​തും വേ​ഗത​യേറി​യതു​മായ ഈ മത്സ​രയി​നത്തിൽ എനിക്ക് എളുപ്പം വിജ​യി​ക്കാനാ​യി. അനേകം മോ​ട്ടോർസൈക്കിൾ മത്സര​യിന​ങ്ങളിൽ എനിക്ക് ലാറ്റ്‌വി​യൻ ചാ​മ്പ്യൻഷിപ്പ് ലഭിച്ചു, കൂടാതെ രണ്ടു തവണ ഞാൻ ബാൾട്ടിക്‌ സ്റ്റേറ്റ്‌സ്‌ ചാമ്പ്യൻഷി​പ്പും കര​സ്ഥമാ​ക്കി.

ബൈബിൾ ജീ​വിത​ത്തിനു മാറ്റം​വ​രുത്തു​ന്നു:

മത്സര​വേ​ദിക​ളിൽ ഞാൻ ഇങ്ങനെ തിള​ങ്ങിനിൽക്കെ, എന്‍റെ ഗേൾഫ്രണ്ട് ഇവ്യ (പിന്നീട്‌ എന്‍റെ ഭാര്യ​യാ​യിത്തീർന്നു) യ​ഹോവ​യുടെ സാ​ക്ഷിക​ളുടെ ഏതാനും പ്രസി​ദ്ധീ​കര​ണങ്ങൾ കാണാ​നി​ടയാ​യി. അതിൽ ബൈ​ബി​ളധ്യ​യനം ആവ​ശ്യ​പ്പെടു​ന്നതി​നുള്ള ഒരു കൂപ്പൺ ഉണ്ടാ​യി​രുന്നു. അവൾ അതു പൂ​രിപ്പിച്ച് അയയ്‌ക്കു​കയും വൈകാ​തെ സാ​ക്ഷിക​ളായ രണ്ടു പേർ അവളെ സന്ദർശി​ക്കുക​യും ചെയ്‌തു. അവൾ അവ​രോ​ടൊത്തു ബൈബിൾ പഠി​ക്കാൻതു​ടങ്ങി. അവൾ പഠി​ക്കു​ന്നതിൽ എനിക്ക് എതിർപ്പി​ല്ലായി​രു​ന്നെങ്കി​ലും ആത്മീ​യകാ​ര്യങ്ങ​ളിൽ അപ്പോൾ എനിക്കത്ര താത്‌പ​ര്യമു​ണ്ടാ​യിരു​ന്നില്ല.

പിന്നീട്‌ ഒരിക്കൽ ആ സാക്ഷികൾ ഇവ്യ​യോ​ടൊ​പ്പം ബൈബി​ളധ്യ​യന​ത്തിന്‌ ഇരിക്കാൻ എന്നെ ക്ഷണി​ക്കു​കയും ഞാൻ ആ ക്ഷണം സ്വീ​കരി​ക്കുക​യും ചെയ്‌തു. കേ​ട്ടകാ​ര്യങ്ങൾ എനിക്ക് ഇഷ്ടപ്പെട്ടു. അതിൽ പറു​ദീ​സാ​ഭൂമി​യെ​ക്കുറി​ച്ചുള്ള ബൈബി​ളി​ന്‍റെ വാഗ്‌ദാ​നം വി​ശേ​ഷാൽ എന്‍റെ ഹൃദയത്തെ സ്‌പർശി​ച്ചു. ഉദാ​ഹരണ​ത്തിന്‌, അവർ എന്നെ കാണിച്ച സങ്കീർത്ത​നം 37:10, 11-ൽ ഇങ്ങനെ പറയുന്നു: “കു​റഞ്ഞോ​ന്നു കഴി​ഞ്ഞി​ട്ടു ദുഷ്ടൻ ഇല്ല; നീ അവന്‍റെ ഇടം സൂക്ഷി​ച്ചു​നോ​ക്കും; അവനെ കാ​ണുക​യില്ല. എന്നാൽ സൗമ്യ​തയു​ള്ളവർ ഭൂമിയെ കൈ​വശമാ​ക്കും; സമാധാ​ന​സ​മൃ​ദ്ധി​യിൽ അവർ ആന​ന്ദി​ക്കും.” ആ വാഗ്‌ദാ​നം എനിക്കു വളരെ സ്വീ​കാര്യ​മാ​യി​ത്തോന്നി.

ആത്മീയ​കാ​ര്യ​ങ്ങ​ളോ​ടുള്ള എന്‍റെ താത്‌പ​ര്യം കൂടി​ക്കൊ​ണ്ടേയി​രുന്നു. മത​പര​മായ എ​ത്ര​യെത്ര നു​ണകളാ​ണു നമുക്കു ചു​റ്റു​മെന്ന് ഞാൻ തി​രി​ച്ചറി​ഞ്ഞുതു​ടങ്ങി. ഇതിൽനി​ന്നു വ്യത്യസ്‌തമാ​യി, ബൈബി​ളി​ന്‍റെ പഠി​പ്പിക്ക​ലുകൾ ന​വോ​ന്മേഷം പകരുന്ന വിധത്തിൽ യു​ക്തിസ​ഹവും വ്യക്തവും ആയി എനിക്ക് അനു​ഭവ​പ്പെട്ടു.

എന്‍റെ ബൈ​ബിൾപഠനം പു​രോഗ​മിക്കു​ന്തോ​റും, യഹോവ ജീവനെ വള​രെയ​ധികം വില​മതി​ക്കു​ന്നെന്നും അത്‌ അവന്‌ എത്ര വില​യേറി​യതാ​ണെന്നും എനിക്കു മന​സ്സിലാ​യി. (സങ്കീർത്ത​നം 36:9) അത്‌ എന്‍റെ മത്സ​രപ്രി​യം നിറഞ്ഞ ജീ​വിത​ത്തിൽ ഒരു വഴി​ത്തിരി​വാ​യിത്തീർന്നു. മേലാൽ എന്‍റെ ജീവിതം അപക​ടത്തി​ലാ​ക്കാൻ ഞാൻ ആ​ഗ്രഹി​ച്ചില്ല. പകരം യ​ഹോവയ്‌ക്കു മഹത്ത്വം നൽകാനാ​യി എന്‍റെ ജീവിതം ഉപ​യോഗി​ക്കാൻ ഞാൻ ആ​ഗ്രഹി​ച്ചു. അതിനാൽ മോ​ട്ടോർസൈക്കിൾ റെയ്‌സി​ങിൽനിന്നു കിട്ടുന്ന പേരും പ്രശസ്‌തി​യും ആ​വേശ​വും ഒക്കെ എനിക്കു പ്ര​ധാ​നമല്ലാ​താ​യിത്തീർന്നു.

ജീവദാതാവായ യഹോ​വ​യോട്‌ എനിക്ക് ഒരു​ത്ത​രവാ​ദിത്വ​മു​ണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു

1996-ൽ എസ്റ്റോ​ണി​യയി​ലെ ടാലിൻ നഗരത്തിൽ നടന്ന യ​ഹോവ​യുടെ സാ​ക്ഷിക​ളുടെ ഒരു അന്താ​രാഷ്‌ട്ര കൺ​വെൻ​ഷനിൽ ഞാൻ പ​ങ്കെടു​ത്തു. അതു ഞാൻ പല​പ്പോ​ഴും മത്സരത്തിൽ ഏർപ്പെട്ടി​രുന്ന മോ​ട്ടോർസ്റ്റേ​ഡിയ​ത്തിന്‌ അടു​ത്താ​യിരു​ന്നു. അനേകം രാജ്യ​ങ്ങളിൽനി​ന്നുള്ള ആളുകൾ സമാ​ധാന​ത്തോ​ടും ഒത്തൊ​രു​മയോ​ടും കൂടെ ആ കൺ​വെൻ​ഷനിൽ പങ്കെ​ടുക്കു​ന്നത്‌ ഞാൻ കണ്ടു. ഉദാ​ഹരണ​ത്തിന്‌, ആ കൺ​വെൻ​ഷനിൽ സംബന്ധിച്ച ഒരു സ്‌ത്രീ​യുടെ പേഴ്‌സ്‌ നഷ്ട​പ്പെട്ട​പ്പോൾ അത്‌ അവൾ ഇനി​യൊ​രിക്ക​ലും കാ​ണാൻപോ​കുന്നി​ല്ലെ​ന്നാണ്‌ ഞാൻ കരു​തി​യത്‌. പക്ഷേ അധികം താ​മസി​യാതെ സാ​ക്ഷി​യായ മറ്റൊരു സ്‌ത്രീക്ക് ആ പേഴ്‌സ്‌ കി​ട്ടുക​യും അത്‌ അവർ തിരികെ ഏൽപ്പി​ക്കു​കയും ചെയ്‌തു. പേഴ്‌സിൽനിന്ന് ഒന്നും നഷ്ട​പ്പെട്ടി​രു​ന്നില്ല. അതു കണ്ട ഞാൻ അത്ഭു​തപ്പെ​ട്ടു​പോയി. ബൈബി​ളി​ന്‍റെ ഉയർന്ന നി​ലവാ​രങ്ങൾ അനു​സരി​ച്ചാണു സാക്ഷികൾ യഥാർഥ​ത്തിൽ ജീവി​ക്കു​ന്ന​തെന്ന് ഞാൻ മന​സ്സിലാ​ക്കി. ഞങ്ങളുടെ പഠനം പു​രോ​ഗമി​ക്കു​കയും 1997-ൽ ഇവ്യയും ഞാനും യ​ഹോവ​യുടെ സാ​ക്ഷിക​ളായി സ്‌നാനം ഏൽക്കുക​യും ചെയ്‌തു.

എനിക്കു ലഭിച്ച പ്ര​യോ​ജനങ്ങൾ:

മോ​ട്ടോർസൈക്കി​ളിലെ സാഹ​സിക​പ്രക​ടനങ്ങൾ കാ​രണമാണ്‌ എന്‍റെ കൂ​ട്ടുകാ​രിൽ ചിലർക്കു ജീവൻ നഷ്ട​മാ​യത്‌. എന്നാൽ ബൈ​ബിൾപഠന​ത്തിൽനിന്നു ജീവ​ദാതാ​വായ യഹോ​വ​യോട്‌ എനിക്ക് ഒരു​ത്ത​രവാ​ദിത്വ​മു​ണ്ടെന്നു ഞാൻ തി​രിച്ച​റിഞ്ഞു. സാധ്യ​തയ​നുസ​രിച്ച് ആ തിരി​ച്ച​റിവാണ്‌ എന്‍റെ ജീവൻ രക്ഷിച്ചത്‌.

നാലു വർഷത്തോ​ളം എനിക്കും ഇവ്യയ്‌ക്കും യ​ഹോവ​യുടെ സാ​ക്ഷിക​ളുടെ റീഗ ബ്രാ​ഞ്ചോ​ഫീ​സിൽ മു​ഴുസ​മയശു​ശ്രൂ​ഷക​രായി സേ​വിക്കാ​നുള്ള പദവി ലഭിച്ചു. ഇപ്പോൾ, ഞങ്ങളുടെ മകൾ ഏലിസയെ യഹോ​വ​യോ​ടുള്ള സ്‌നേഹ​ത്തിൽ വളർത്തി​ക്കൊണ്ടു വരു​ന്നതി​ലെ സന്തോഷം ഞങ്ങൾ ആസ്വ​ദി​ക്കുന്നു. പരിഭാഷ ഓ​ഫീസി​ലെ കേടായ കാ​റുക​ളും മറ്റും നന്നാ​ക്കി​ക്കൊണ്ടു ആഴ്‌ച​യിൽ ഒരു ദിവസം അവിടെ ചെല​വഴി​ക്കാ​നുള്ള പദ​വി​യും എനി​ക്കുണ്ട്. ഒരു കുട്ടി​യാ​യിരി​ക്കെ ഞാൻ ആർജിച്ച കഴി​വു​കൾ നല്ല കാ​ര്യങ്ങൾക്ക് ഉപ​യോഗി​ക്കാൻ കഴി​യു​ന്നത്‌ എന്നെ അങ്ങേയറ്റം സന്തോ​ഷി​പ്പിക്കു​ന്നു. അതേ, ഞാൻ ഇ​പ്പോ​ഴും സാധനങ്ങൾ അഴി​ച്ചു​പണി​തു​കൊണ്ടി​രി​ക്കുന്നു!

എന്‍റെ കു​ടും​ബ​ത്തോ​ടൊപ്പം ഏക​സത്യ​ദൈവ​ത്തെക്കു​റിച്ചു സാക്ഷ്യം നൽകാൻ എനിക്കു ലഭിച്ച പദവിയെ ഞാൻ അങ്ങേയറ്റം മൂ​ല്യവ​ത്തായി കരു​തു​ന്നു. ബൈ​ബിളിൽനി​ന്നു ഞാൻ പഠിച്ച കാ​ര്യങ്ങൾക്കു നന്ദി. യഥാർഥ​ത്തിൽ പറു​ദീ​സാ​ഭൂമി​യെ​ക്കുറി​ച്ചുള്ള വാഗ്‌ദാ​നം എന്‍റെ ജീവിതം മാ​റ്റിമ​റിച്ചു! ▪ (w14-E 02/01)