വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം​വ​രു​ത്തു​ന്നു

സ്‌ത്രീ​കളെ ബഹുമാ​നി​ക്കാ​നും ആത്മാഭി​മാ​നം വളർത്തി​യെ​ടു​ക്കാ​നും ഞാൻ പഠിച്ചു

സ്‌ത്രീ​കളെ ബഹുമാ​നി​ക്കാ​നും ആത്മാഭി​മാ​നം വളർത്തി​യെ​ടു​ക്കാ​നും ഞാൻ പഠിച്ചു
  • ജനനം: 1960

  • രാജ്യം: ഫ്രാൻസ്‌

  • ചരിത്രം: അക്രമാസക്തൻ, മയക്കു​മ​രു​ന്നിന്‌ അടിമ, സ്‌ത്രീ​ക​ളോട്‌ ആദരവി​ല്ലാത്ത വ്യക്തി

മുൻകാ​ല​ജീ​വി​തം:

വടക്കു​കി​ഴക്കൻ ഫ്രാൻസി​ലുള്ള മലൂസി​ലെ ഒരു ഉൾപ്ര​ദേ​ശ​ത്താ​ണു ഞാൻ ജനിച്ചത്‌. സാധാ​ര​ണ​ക്കാർ താമസി​ക്കുന്ന ആ പ്രദേശം അക്രമ​ത്തി​നു പേര്‌ കേട്ട ഒരിട​മാ​യി​രു​ന്നു. കുടും​ബങ്ങൾ തമ്മിലുള്ള വഴക്കു​ക​ളും അക്രമ​ങ്ങ​ളും കണ്ടാണു ഞാൻ വളർന്നു​വ​ന്നത്‌. മാത്രമല്ല, എന്‍റെ കുടും​ബ​ത്തി​ലു​ള്ളവർ സ്‌ത്രീ​ക​ളു​ടെ അഭി​പ്രാ​യ​ങ്ങൾക്ക് ഒരു വിലയും കല്‌പി​ച്ചി​രു​ന്നില്ല; അവരെ തരംതാ​ണ​വ​രാ​യി​ട്ടാ​ണു കണ്ടിരു​ന്നത്‌. ഭർത്താ​വി​നെ​യും കുട്ടി​ക​ളെ​യും നോക്കി അടുക്ക​ള​യിൽ ഒതുങ്ങി​ക്കൂ​ടേ​ണ്ട​വ​രാ​ണു സ്‌ത്രീ​കൾ എന്നാണ്‌ എന്നെ പഠിപ്പി​ച്ചത്‌.

ദുരി​ത​ങ്ങൾ നിറഞ്ഞ​താ​യി​രു​ന്നു എന്‍റെ കുട്ടി​ക്കാ​ലം. എന്‍റെ പത്താമത്തെ വയസ്സിൽ അമിത​മായ മദ്യപാ​നം കാരണം പപ്പ മരിച്ചു. അഞ്ചു വർഷം കഴിഞ്ഞ് എന്‍റെ​യൊ​രു ചേട്ടൻ ആത്മഹത്യ ചെയ്‌തു. അതേ വർഷം, കുടും​ബ​വ​ഴ​ക്കി​ന്‍റെ പേരിൽ എന്‍റെ കുടും​ബ​ത്തിൽ ഒരാൾ കൊല്ല​പ്പെ​ടു​ന്നതു ഞാൻ നേരിൽ കണ്ടു. അത്‌ എന്നെ വല്ലാതെ ഞെട്ടിച്ചു. തോക്കു​ക​ളും കത്തിക​ളും ഉപയോ​ഗി​ക്കാ​നും ആവശ്യ​മു​ള്ള​പ്പോ​ഴൊ​ക്കെ അടിപി​ടി​യിൽ ഏർപ്പെ​ടാ​നും എന്‍റെ കുടും​ബാം​ഗങ്ങൾ എന്നെ പഠിപ്പി​ച്ചു. ആകെ അസ്വസ്ഥ​നായ ഞാൻ ദേഹം മുഴുവൻ പച്ച കുത്താ​നും മദ്യപി​ക്കാ​നും തുടങ്ങി.

16 വയസ്സാ​യ​പ്പോ​ഴേ​ക്കും ഓരോ ദിവസ​വും 10 മുതൽ 15 കുപ്പി​വരെ ബിയർ ഞാൻ കുടി​ക്കു​മാ​യി​രു​ന്നു. വൈകാ​തെ, മയക്കു​മ​രുന്ന് ഉപയോ​ഗി​ക്കാ​നും തുടങ്ങി. ദുർച്ചെ​ല​വു​കൾക്കു പണം കണ്ടെത്തു​ന്ന​തി​നു ഞാൻ ആക്രി​ക്ക​ച്ച​വടം ആരംഭി​ച്ചു. പതിയെ മോഷ​ണ​ത്തി​ലേ​ക്കും തിരിഞ്ഞു. 17 വയസ്സാ​യ​പ്പോ​ഴേ​ക്കും ഞാൻ ജയിൽവാ​സ​വും അനുഭ​വി​ച്ചു. അക്രമ​ത്തി​ന്‍റെ​യും മോഷ​ണ​ത്തി​ന്‍റെ​യും പേരിൽ 18 തവണയാണ്‌ എന്നെ ശിക്ഷി​ച്ചത്‌.

20 വയസ്സു കഴിഞ്ഞ​പ്പോ​ഴേ​ക്കും ഞാൻ കൂടുതൽ വഷളായി. ദിവസ​വും 20-ഓളം കഞ്ചാവു​സി​ഗ​ര​റ്റു​കൾ വലിച്ചു. ഹെറോ​യി​നും നിയമ​വി​രു​ദ്ധ​മായ മറ്റു ലഹരി​ക​ളും ഉപയോ​ഗി​ച്ചു. അവയു​ടെ​യൊ​ക്കെ അമിത​മായ ഉപയോ​ഗം കാരണം ഞാൻ പലപ്പോ​ഴും മരണത്തി​ന്‍റെ വക്കോളം എത്തി. മയക്കു​മ​രു​ന്നു​ക​ച്ച​വടം തുടങ്ങി​യ​തു​മു​തൽ കത്തിക​ളും തോക്കു​ക​ളും ഇല്ലാതെ ഞാൻ പുറത്തി​റ​ങ്ങു​മാ​യി​രു​ന്നില്ല. ഒരിക്കൽ ഞാൻ ഒരാളെ വെടി​വെച്ചു. പക്ഷേ വെടി​യുണ്ട അയാളു​ടെ ബെൽറ്റി​ന്‍റെ ബക്കിളിൽ തട്ടി​ത്തെ​റി​ച്ച​തു​കൊണ്ട് അപകട​മൊ​ന്നും പറ്റിയില്ല. എന്‍റെ 24-‍ാമത്തെ വയസ്സിൽ അമ്മ മരിച്ചു. അതോടെ എന്‍റെ അമർഷ​വും ദേഷ്യ​വും എല്ലാം വർധിച്ചു. എന്നെ കണ്ട് പേടിച്ച് ആളുകൾ വഴിയു​ടെ മറുവ​ശ​ത്തേക്കു മാറി​പ്പോ​കു​മാ​യി​രു​ന്നു. അടിപി​ടി കാരണം, മിക്ക വാരാ​ന്ത​ങ്ങ​ളി​ലും ഒന്നുകിൽ ഞാൻ പോലീസ്‌ സ്റ്റേഷനി​ലാ​യി​രി​ക്കും; അല്ലെങ്കിൽ മുറി​വു​കൾ തുന്നി​ക്കെ​ട്ടാൻ ആശുപ​ത്രി​യി​ലാ​യി​രി​ക്കും.

28-‍ാമത്തെ വയസ്സിൽ ഞാൻ കല്യാണം കഴിച്ചു. നിങ്ങൾക്ക് ഊഹി​ക്കാ​വു​ന്ന​തു​പോ​ലെ, ഞാൻ എന്‍റെ ഭാര്യക്ക് ഒരു ബഹുമാ​ന​വും കൊടു​ത്തില്ല. ഞാൻ അവളെ പരിഹ​സി​ക്കു​ക​യും അടിക്കു​ക​യും ചെയ്‌തു. ഒരു കുടും​ബ​മെന്ന നിലയിൽ ഞങ്ങൾ ഒരുമിച്ച് ഒരു കാര്യ​വും ചെയ്‌തില്ല. മോഷ്ടിച്ച ആഭരണ​ങ്ങൾകൊണ്ട് അവളെ പൊതി​ഞ്ഞാൽ എല്ലാമാ​യി എന്നായി​രു​ന്നു എന്‍റെ ചിന്ത. പക്ഷേ ഒരു ദിവസം അപ്രതീ​ക്ഷി​ത​മായ ഒന്നു സംഭവി​ച്ചു. എന്‍റെ ഭാര്യ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​കൂ​ടെ ബൈബിൾ പഠിക്കാൻ തുടങ്ങി. പഠിക്കാൻ ആരംഭിച്ച ആദ്യദി​വ​സം​തന്നെ അവൾ പുകവലി നിറുത്തി; ഞാൻ മോഷ്ടി​ച്ചു​കൊ​ണ്ടു​വ​രുന്ന പണം വേണ്ടെ​ന്നാ​യി; ഞാൻ കൊടുത്ത ആഭരണ​ങ്ങ​ളും തിരി​ച്ചു​തന്നു. എനിക്കു നല്ല ദേഷ്യ​മാ​ണു വന്നത്‌. അവൾ ബൈബിൾ പഠിക്കു​ന്ന​തി​നെ ഞാൻ എതിർത്തു. ഞാൻ അവളുടെ മുഖ​ത്തേക്കു സിഗര​റ്റി​ന്‍റെ പുക ഊതു​ക​യും അയൽവ​ക്ക​ക്കാ​രോ​ടെ​ല്ലാം അവളെ​പ്പറ്റി കളിയാ​ക്കി​പ്പ​റ​യു​ക​യും ചെയ്‌തു.

മദ്യപിച്ച് ലക്കുകെട്ട ഞാൻ ഒരു രാത്രി ഞങ്ങളുടെ വീടിനു തീയിട്ടു. ആളിക്ക​ത്തിയ തീയിൽനിന്ന് ഭാര്യ എന്നെയും അഞ്ചു വയസ്സുള്ള മകളെ​യും രക്ഷിച്ചു. സുബോ​ധം വന്നപ്പോൾ, ചെയ്‌ത​തി​നെ​ക്കു​റിച്ച് ഓർത്ത്‌ എനിക്കു വല്ലാത്ത വിഷമ​മാ​യി. ദൈവം ഒരിക്ക​ലും ക്ഷമിക്കി​ല്ലെന്ന് ഉള്ളിന്‍റെ ഉള്ളിൽ എനിക്കു തോന്നി. ദുഷ്ടന്മാർ നരകത്തിൽ പോകു​മെന്നു പണ്ട് ഒരു പുരോ​ഹി​തൻ പറഞ്ഞതു ഞാൻ ഓർത്തു. മനഃശാ​സ്‌ത്ര​ജ്ഞൻവരെ എന്നോട്‌ ഇങ്ങനെ പറഞ്ഞു: “നിന്‍റെ കാര്യം പോക്കാ. നീ ഒരിക്ക​ലും നന്നാകാൻപോ​കു​ന്നില്ല.”

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം​വ​രു​ത്തു​ന്നു:

ആ സംഭവ​ത്തി​നു ശേഷം ഞങ്ങളുടെ കുടും​ബം ഭാര്യ​വീ​ട്ടി​ലേക്കു താമസം മാറി. സാക്ഷികൾ എന്‍റെ ഭാര്യയെ കാണാൻവ​ന്ന​പ്പോൾ ഞാൻ അവരോ​ടു ചോദി​ച്ചു: “ദൈവം എന്‍റെ പാപങ്ങ​ളെ​ല്ലാം ക്ഷമിച്ചു​ത​രു​മോ?” അവർ ബൈബി​ളിൽനിന്ന് 1 കൊരി​ന്ത്യർ 6:9-11 വരെയുള്ള ഭാഗം എനിക്കു കാണി​ച്ചു​തന്നു. ദൈവം കുറ്റം വിധി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​താണ്‌ ആ ഭാഗം. പക്ഷേ അവിടെ ഇങ്ങനെ​യും എഴുതി​യി​ട്ടുണ്ട്: “നിങ്ങളിൽ ചിലർ അത്തരക്കാ​രാ​യി​രു​ന്നു.” എന്‍റെ ജീവി​ത​ത്തി​നു മാറ്റം വരുത്താൻ സാധി​ക്കു​മെന്ന് അത്‌ എനിക്ക് ഉറപ്പു തന്നു. പിന്നെ, സാക്ഷികൾ 1 യോഹ​ന്നാൻ 4:8 കാണി​ച്ചു​തന്ന് ദൈവം എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു ബോധ്യ​പ്പെ​ടു​ത്തി. എനിക്കു സന്തോ​ഷ​വും ഉത്സാഹ​വും തോന്നി. ആഴ്‌ച​യിൽ രണ്ടു പ്രാവ​ശ്യം വന്ന് എന്നെ ബൈബിൾ പഠിപ്പി​ക്കാ​മോ എന്നു ഞാൻ സാക്ഷി​ക​ളോ​ടു ചോദി​ച്ചു. അവരുടെ ആരാധ​നാ​സ്ഥ​ലത്ത്‌ പോകാ​നും തുടങ്ങി. ഞാൻ കൂടെ​ക്കൂ​ടെ യഹോ​വ​യോ​ടു പ്രാർഥി​ച്ചു.

ഒരു മാസത്തി​നകം, ഞാൻ മദ്യവും മയക്കു​മ​രു​ന്നും ഉപേക്ഷി​ക്കാൻ തീരു​മാ​നി​ച്ചു. എന്നാൽ ലഹരി ഒഴിവാ​ക്കി​യ​തി​ന്‍റെ ശാരീ​രി​ക​ബു​ദ്ധി​മു​ട്ടു​കൾ കാരണം എന്‍റെ ഉള്ളിൽ ഒരു യുദ്ധം നടക്കു​ന്ന​തു​പോ​ലെ എനിക്കു തോന്നി. പേടി​സ്വ​പ്‌ന​ങ്ങ​ളും തലവേ​ദ​ന​യും പേശി​വേ​ദ​ന​യും മറ്റ്‌ അസ്വസ്ഥ​ത​ക​ളും എന്നെ വേട്ടയാ​ടി. അതേസ​മയം, യഹോവ എന്‍റെ കൈ പിടിച്ച് എനിക്കു ശക്തി പകരു​ന്ന​തും ഞാൻ അനുഭ​വി​ച്ച​റി​ഞ്ഞു. പൗലോസ്‌ അപ്പോ​സ്‌ത​ലനു തോന്നി​യ​തു​തന്നെ എനിക്കും തോന്നി. ദൈവം സഹായി​ച്ച​തി​നെ​ക്കു​റിച്ച് പൗലോസ്‌ ഇങ്ങനെ എഴുതി: “എന്നെ ശക്തനാ​ക്കു​ന്നവൻ മുഖാ​ന്തരം സകലവും ചെയ്യാൻ ഞാൻ പ്രാപ്‌ത​നാണ്‌.” (ഫിലി​പ്പി​യർ 4:13) പതിയെ, എനിക്കു പുകവ​ലി​യും ഉപേക്ഷി​ക്കാൻ കഴിഞ്ഞു.—2 കൊരി​ന്ത്യർ 7:1.

കൈവി​ട്ടു​പോ​യ ജീവിതം തിരി​ച്ചു​പി​ടി​ക്കാൻ മാത്രമല്ല, കുടും​ബ​ജീ​വി​തം ശക്തമാ​ക്കാ​നും ബൈബിൾ എന്നെ സഹായി​ച്ചു. ഭാര്യ​യോ​ടുള്ള എന്‍റെ മനോ​ഭാ​വ​ത്തി​നു മാറ്റം വന്നു. അവളോ​ടു കൂടുതൽ ബഹുമാ​ന​ത്തോ​ടെ ഇടപെ​ടാ​നും “പ്ലീസ്‌,” “താങ്ക്യൂ” പോലുള്ള പദങ്ങൾ ഉപയോ​ഗി​ക്കാ​നും തുടങ്ങി. എന്‍റെ മകൾക്കു ഞാൻ നല്ലൊരു അച്ഛനായി. ബൈബിൾ പഠിക്കാൻ തുടങ്ങി ഒരു വർഷത്തി​നു ശേഷം, എന്‍റെ ഭാര്യ​യെ​പ്പോ​ലെ ഞാനും യഹോ​വ​യ്‌ക്കു ജീവിതം സമർപ്പിച്ച് സ്‌നാ​ന​മേറ്റു.

എനിക്കു ലഭിച്ച പ്രയോ​ജ​നങ്ങൾ:

ബൈബി​ളി​ലെ തത്ത്വങ്ങ​ളാണ്‌ എന്‍റെ ജീവൻ രക്ഷിച്ചത്‌. പഴയതു​പോ​ലെ തുടർന്നി​രു​ന്നെ​ങ്കിൽ മദ്യവും മയക്കു​മ​രു​ന്നും അടിപി​ടി​യും ഒക്കെയാ​യി ഞാൻ എന്നേ മരിച്ചു​പോ​യേനേ എന്നു സാക്ഷി​ക​ള​ല്ലാത്ത ബന്ധുക്കൾപോ​ലും പറയാ​റുണ്ട്.

ഒരു ഭർത്താ​വി​ന്‍റെ​യും പിതാ​വി​ന്‍റെ​യും ഉത്തരവാ​ദി​ത്വ​ങ്ങൾ വ്യക്തമാ​ക്കുന്ന ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ അനുസ​രി​ച്ചത്‌ എന്‍റെ കുടും​ബ​ജീ​വി​തം ധന്യമാ​ക്കി. (എഫെസ്യർ 5:25; 6:4) ഞങ്ങൾ ഒത്തൊ​രു​മിച്ച് കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ഭാര്യയെ അടുക്ക​ള​യിൽ തളച്ചി​ടു​ന്ന​തി​നു പകരം ഒരു മുഴു​സ​മ​യ​സു​വി​ശേ​ഷ​ക​യാ​യുള്ള അവളുടെ പ്രവർത്ത​ന​ങ്ങളെ ഞാൻ ഇന്നു സന്തോ​ഷ​ത്തോ​ടെ പിന്തു​ണ​യ്‌ക്കു​ന്നു. ക്രിസ്‌തീ​യ​സ​ഭ​യിൽ നേതൃ​ത്വ​മെ​ടു​ക്കാ​നുള്ള എന്‍റെ ഉത്തരവാ​ദി​ത്വ​ത്തെ അവളും പൂർണ​മാ​യി പിന്തു​ണ​യ്‌ക്കു​ന്നു.

യഹോ​വ​യു​ടെ സ്‌നേ​ഹ​വും കരുണ​യും എന്‍റെ ജീവി​തത്തെ ആഴത്തിൽ സ്‌പർശി​ച്ചു. നന്നാകി​ല്ലെന്നു സമൂഹം മുദ്ര കുത്തിയ എന്നെ​പ്പോ​ലു​ള്ള​വ​രോട്‌ യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച് സംസാ​രി​ക്കാൻ ഞാൻ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്നു. ശുദ്ധവും ഉദ്ദേശ്യ​പൂർണ​വും ആയ ഒരു ജീവിതം നയിക്കാൻ ഏതൊ​രാ​ളെ​യും സഹായി​ക്കാ​നുള്ള ശക്തി ബൈബി​ളി​നുണ്ട്. സ്‌ത്രീ​പു​രു​ഷ​വ്യ​ത്യാ​സ​മി​ല്ലാ​തെ മറ്റുള്ള​വ​രോ​ടു സ്‌നേ​ഹ​വും ആദരവും കാണി​ക്കാൻ മാത്രമല്ല, ആത്മാഭി​മാ​നം വളർത്തി​യെ​ടു​ക്കാ​നും ബൈബിൾ എന്നെ പഠിപ്പി​ച്ചു.▪ (w16-E No. 3)