വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാലഹരണപ്പെട്ടതോ കാലത്തിനു മുമ്പേയുള്ളതോ?

കാലഹരണപ്പെട്ടതോ കാലത്തിനു മുമ്പേയുള്ളതോ?

ശാസ്‌ത്രം

ബൈബിൾ ഒരു ശാസ്‌ത്ര​പു​സ്‌ത​കമല്ല. എങ്കിലും ചില കാര്യങ്ങൾ ശാസ്‌ത്രം തെളി​യി​ക്കു​ന്ന​തി​നും മുമ്പേ അതിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ചില ഉദാഹ​ര​ണങ്ങൾ:

പ്രപഞ്ച​ത്തിന്‌ ഒരു തുടക്കമുണ്ടോ?

ഇല്ല എന്നാണ്‌ പ്രമു​ഖ​രായ പല ശാസ്‌ത്ര​ജ്ഞ​ന്മാ​രും വിശ്വ​സി​ച്ചി​രു​ന്നത്‌. എന്നാൽ പ്രപഞ്ച​ത്തിന്‌ ഒരു തുടക്ക​മു​ണ്ടാ​യി​രു​ന്നെന്ന് ഇപ്പോൾ അവർ അംഗീ​ക​രി​ക്കു​ന്നു. ബൈബിൾ അതെക്കു​റിച്ച് വ്യക്തമാ​യി പറഞ്ഞി​ട്ടുണ്ട്.​—ഉൽപത്തി 1:1.

ഭൂമി​യു​ടെ ആകൃതി എന്താണ്‌?

പണ്ട് കാലത്ത്‌ പല ആളുക​ളും കരുതി​യി​രു​ന്നത്‌ ഭൂമി പരന്നതാ​ണെ​ന്നാണ്‌. ബി.സി. അഞ്ചാം നൂറ്റാ​ണ്ടിൽ ഗ്രീക്ക് ശാസ്‌ത്ര​ജ്ഞ​ന്മാർ ഭൂമിക്ക് വൃത്താ​കൃ​തി ആയിരി​ക്കാ​മെന്ന് പറഞ്ഞി​രു​ന്നു. എന്നാൽ അതി​നെ​ക്കാൾ വളരെ വർഷം മുമ്പ്, ബി.സി. എട്ടാം നൂറ്റാ​ണ്ടിൽ ബൈബി​ളെ​ഴു​ത്തു​കാ​ര​നായ യശയ്യ ഭൂമിയെ ‘ഭൂഗോ​ളം’ എന്നു വിളിച്ചു. അവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന വാക്കിന്‌ ‘വൃത്തം’ എന്ന അർഥവും ഉണ്ട്.​—യശയ്യ 40:22, അടിക്കു​റിപ്പ്.

ആകാശ​ഗോ​ളങ്ങൾ നശ്വര​മാ​ണോ?

ഭൂമി​യി​ലു​ള്ള​താണ്‌ നശ്വര​മെ​ന്നും എന്നാൽ നക്ഷത്രങ്ങൾ സ്ഥിതി​ചെ​യ്യുന്ന ആകാശം അനശ്വ​ര​മാ​ണെ​ന്നും ബി.സി. നാലാം നൂറ്റാ​ണ്ടിൽ ജീവി​ച്ചി​രുന്ന ഗ്രീക്ക് ശാസ്‌ത്ര​ജ്ഞ​നായ അരി​സ്റ്റോ​ട്ടിൽ പറഞ്ഞു. ആ വീക്ഷണം നൂറ്റാ​ണ്ടു​ക​ളോ​ളം നിലനി​ന്നു. എന്നാൽ 19-‍ാ‍ം നൂറ്റാ​ണ്ടിൽ ശാസ്‌ത്ര​ജ്ഞ​ന്മാർ ആവിഷ്‌ക​രിച്ച ഒരു സിദ്ധാന്തം (entropy) അനുസ​രിച്ച് ആകാശ​ത്തി​ലും ഭൂമി​യി​ലും ഉള്ള എല്ലാം നശ്വര​മാ​ണെന്ന നിഗമ​ന​ത്തി​ലെത്തി. ഈ സിദ്ധാ​ന്ത​ത്തിന്‌ പ്രചാരം കൊടു​ത്ത​വ​രിൽ ഒരാളായ ലോർഡ്‌ കെൽവിൻ എന്ന ശാസ്‌ത്രജ്ഞൻ ആകാശ​ത്തെ​യും ഭൂമി​യെ​യും കുറിച്ച് ബൈബിൾ പറയു​ന്നതു ശ്രദ്ധിച്ചു: “വസ്‌ത്രം​പോ​ലെ അവയെ​ല്ലാം പഴകി​പ്പോ​കും.” (സങ്കീർത്തനം 102:25, 26) എന്നാൽ നാശം വരാതെ തന്‍റെ സൃഷ്ടി​കളെ സംരക്ഷി​ക്കാൻ ദൈവ​ത്തി​നു കഴിയു​മെന്ന് ബൈബിൾ പഠിപ്പി​ക്കുന്ന കാര്യ​വും കെൽവിൻ വിശ്വ​സി​ച്ചു.​—സഭാ​പ്ര​സം​ഗകൻ 1:4.

ഭൂമി​യെ​യും മറ്റു ഗ്രഹങ്ങ​ളെ​യും താങ്ങി നിറു​ത്തു​ന്നത്‌ എന്താണ്‌?

അരി​സ്റ്റോ​ട്ടിൽ പഠിപ്പി​ച്ചി​രു​ന്നത്‌ ജ്യോ​തിർഗോ​ളങ്ങൾ എല്ലാം സ്‌ഫടി​ക​ഗോ​ള​ങ്ങ​ളിൽ ഒന്ന് ഒന്നി​നോ​ടു ചേർന്നി​രി​ക്കു​ന്നു എന്നാണ്‌. ഭൂമി ഇതി​ന്‍റെ​യെ​ല്ലാം ഏറ്റവും ഉള്ളിലാ​യി സ്ഥിതി ചെയ്യുന്നു എന്നും അദ്ദേഹം പഠിപ്പി​ച്ചു. എ.ഡി. 18-‍ാ‍ം നൂറ്റാ​ണ്ടി​ലാണ്‌ ശാസ്‌ത്ര​ജ്ഞ​ന്മാർ നക്ഷത്ര​ങ്ങ​ളും ഗ്രഹങ്ങ​ളും താങ്ങൊ​ന്നു​മി​ല്ലാ​തെ​യാണ്‌ നിൽക്കു​ന്ന​തെന്ന് അംഗീ​ക​രി​ച്ചത്‌. എന്നാൽ, ബി.സി. 15-‍ാ‍ം നൂറ്റാ​ണ്ടിൽ എഴുതി​യ​താണ്‌ ബൈബി​ളി​ലെ ഇയ്യോ​ബി​ന്‍റെ പുസ്‌തകം. അതിൽ സ്രഷ്ടാവ്‌ ‘ഭൂമിയെ ശൂന്യ​ത​യിൽ തൂക്കി​യി​ടു​ന്നു’ എന്ന് രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.​—ഇയ്യോബ്‌ 26:7.

വൈദ്യശാസ്‌ത്രം

ബൈബിൾ ഒരു വൈദ്യ​ശാ​സ്‌ത്ര​പു​സ്‌ത​കമല്ല. എന്നാൽ നൂതനമായ ചില വൈദ്യ​ശാ​സ്‌ത്ര​വി​വ​രങ്ങൾ ബൈബിൾത​ത്ത്വ​ങ്ങ​ളിൽ കാണാം.

രോഗി​കളെ മാറ്റി​പ്പാർപ്പി​ക്കൽ.

മോശ​യ്‌ക്കു കൊടുത്ത നിയമ​ത്തിൽ കുഷ്‌ഠ​രോ​ഗി​കളെ മാറ്റി​പ്പാർപ്പി​ക്കാൻ നിർദേ​ശി​ച്ചി​രു​ന്നു. എന്നാൽ മധ്യയു​ഗ​ത്തിൽ പകർച്ച​വ്യാ​ധി​കൾ വ്യാപ​ക​മാ​യ​തോ​ടെ​യാണ്‌ ഡോക്‌ടർമാർ ഈ കാര്യം മനസ്സി​ലാ​ക്കി​യത്‌. അത്‌ ഇപ്പോ​ഴും ഫലപ്ര​ദ​മാണ്‌.​—ലേവ്യ, അധ്യായം 13, 14.

ശവശരീ​രത്തെ തൊട്ടാൽ കുളി​ക്കണം.

19-‍ാ‍ം നൂറ്റാ​ണ്ടി​ന്‍റെ അവസാ​നം​വരെ, ഡോക്‌ടർമാർ ശവശരീ​രത്തെ സ്‌പർശി​ച്ച​ശേഷം കൈ കഴുകാ​തെ രോഗി​കളെ ശുശ്രൂ​ഷി​ക്കു​മാ​യി​രു​ന്നു. ഇതു പല മരണങ്ങൾക്കും കാരണ​മാ​യി. എന്നാൽ മോശ​യ്‌ക്കു കൊടുത്ത നിയമം അനുസ​രിച്ച് ശവശരീ​രത്തെ തൊടുന്ന ആൾ ആചാര​പ​ര​മാ​യി അശുദ്ധ​നാ​കു​മാ​യി​രു​ന്നു. അങ്ങനെ​യുള്ള സാഹച​ര്യ​ങ്ങ​ളിൽ ആചാര​പ​ര​മാ​യി ശുദ്ധി​യാ​കു​ന്ന​തി​നു വെള്ളം ഉപയോ​ഗി​ക്കാൻ പറഞ്ഞി​രു​ന്നു. ഇതു വെറും ഒരു മതാചാ​ര​മാ​യി​രു​ന്നില്ല, ഇതിലൂ​ടെ ആരോ​ഗ്യം പരിര​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു.​—സംഖ്യ 19:11, 19.

മാലി​ന്യ​നിർമാർജനം.

ഓരോ വർഷവും അഞ്ചു ലക്ഷത്തി​ലേറെ കുട്ടി​ക​ളാണ്‌ അതിസാ​രം കാരണം മരിക്കു​ന്നത്‌. അതിന്‍റെ പ്രധാ​ന​കാ​രണം, മനുഷ്യ​വി​സർജ്യം ശരിയായ രീതി​യിൽ നിർമാർജനം ചെയ്യാ​ത്ത​താണ്‌. എന്നാൽ, മോശ​യ്‌ക്കു കൊടുത്ത നിയമ​ത്തിൽ മനുഷ്യ​വി​സർജ്യം ആളുകൾ ഇല്ലാത്തി​ടത്ത്‌ കുഴി കുത്തി മൂടണ​മെന്നു പറഞ്ഞി​രു​ന്നു.​—ആവർത്തനം 23:13.

പരി​ച്ഛേദന ചെയ്യേണ്ട സമയം.

ജനിച്ച് എട്ടാം ദിവസം ഒരു ആൺകു​ട്ടി​യു​ടെ അഗ്രചർമം പരി​ച്ഛേദന ചെയ്യണ​മെന്ന് ദൈവ​ത്തി​ന്‍റെ നിയമം വ്യവസ്ഥ ചെയ്‌തി​രു​ന്നു. (ലേവ്യ 12:3) രക്തം കട്ടപി​ടി​ക്കാ​നുള്ള ശരീര​ത്തി​ന്‍റെ പ്രാപ്‌തി സാധാ​ര​ണ​നി​ല​യിൽ എത്തുന്നത്‌ കുട്ടി ജനിച്ച് ഒരാഴ്‌ച കഴിയു​മ്പോ​ഴാണ്‌. ഇന്നത്തെ​പ്പോ​ലെ വൈദ്യ​ശാ​സ്‌ത്ര ചികി​ത്സകൾ ലഭ്യമ​ല്ലാ​തി​രുന്ന ബൈബിൾക്കാ​ല​ങ്ങ​ളിൽ, പരി​ച്ഛേദന നടത്താ​നാ​യി കുട്ടി ജനിച്ച് ഒരാഴ്‌ച​വരെ കാത്തി​രി​ക്കു​ന്നത്‌ ഒരു സംരക്ഷ​ണ​മാ​യി​രു​ന്നു.

ശാരീ​രി​കാ​രോ​ഗ്യ​വും മാനസി​കാ​രോ​ഗ്യ​വും തമ്മിലുള്ള ബന്ധം.

വൈദ്യ​ശാ​സ്‌ത്ര രംഗത്തെ ഗവേഷ​ക​രും ശാസ്‌ത്ര​ജ്ഞ​ന്മാ​രും പറയു​ന്നത്‌ സന്തോഷം, പ്രതീക്ഷ, നന്ദി, ക്ഷമിക്കാ​നുള്ള മനസ്സൊ​രു​ക്കം ഇവയൊ​ക്കെ ആരോ​ഗ്യ​ത്തിന്‌ ഗുണം ചെയ്യു​മെ​ന്നാണ്‌. ബൈബിൾ പറയുന്നു: “സന്തോ​ഷ​മുള്ള ഹൃദയം നല്ലൊരു മരുന്നാണ്‌; എന്നാൽ തകർന്ന മനസ്സു ശക്തി ചോർത്തി​ക്ക​ള​യു​ന്നു.”​—സുഭാ​ഷി​തങ്ങൾ 17:22.