വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

DEA/G. Dagli Orti/De Agostini via Getty Images

ഹൾഡ്രിക്ക്‌ സ്വിൻഗ്ലി​യു​ടെ ബൈബിൾസ​ത്യ​ത്തി​നാ​യുള്ള അന്വേ​ഷണം

ഹൾഡ്രിക്ക്‌ സ്വിൻഗ്ലി​യു​ടെ ബൈബിൾസ​ത്യ​ത്തി​നാ​യുള്ള അന്വേ​ഷണം

 ഇന്ന്‌ ആത്മാർഥ​ത​യുള്ള മിക്ക മതവി​ശ്വാ​സി​കൾക്കും തങ്ങളുടെ വിശ്വാ​സങ്ങൾ ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ​യാ​ണോ എന്നു പരി​ശോ​ധി​ച്ച​റി​യാൻ കഴിയും. എന്നാൽ 16-ാം നൂറ്റാ​ണ്ടി​ന്റെ ആരംഭ​ത്തിൽ അങ്ങനെ​യ​ല്ലാ​യി​രു​ന്നു. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? കാരണം, അന്നത്തെ മിക്ക ആളുകൾക്കും സ്വന്തം ഭാഷയി​ലുള്ള ബൈബിൾ കൈവ​ശ​മി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌, പള്ളിയി​ലെ കുറച്ച്‌ അംഗങ്ങൾക്കു മാത്രമേ പള്ളിയിൽ പഠിപ്പി​ക്കു​ന്നതു ബൈബി​ളു​മാ​യി ഒത്തു​നോ​ക്കാൻ കഴിഞ്ഞി​രു​ന്നു​ള്ളൂ. ഇനി, പുരോ​ഹി​ത​ന്മാ​രാ​ണെ​ങ്കിൽ, കാര്യ​മാ​യി സഹായി​ച്ചി​രു​ന്നു​മില്ല. ക്രിസ്‌തീയ സഭാച​രി​ത്രം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “സ്വിറ്റ്‌സർലൻഡി​ലെ പള്ളിയി​ലൊ​ക്കെ തെറ്റായ കാര്യ​ങ്ങ​ളാ​ണു നടന്നി​രു​ന്നത്‌. . . . അവിടത്തെ പുരോ​ഹി​ത​ന്മാ​രൊ​ക്കെ അജ്ഞരും അന്ധവി​ശ്വാ​സി​ക​ളും അധാർമി​ക​പ്ര​വൃ​ത്തി​ക​ളി​ലൊ​ക്കെ ഏർപ്പെ​ട്ടി​രു​ന്ന​വ​രും ആയിരു​ന്നു.”

 ഈ സമയത്താണ്‌ ഹൾഡ്രിക്ക്‌ സ്വിൻഗ്ലി ബൈബിൾസ​ത്യ​ങ്ങൾക്കാ​യി അന്വേ​ഷണം തുടങ്ങി​യത്‌. അദ്ദേഹം എന്തു കണ്ടെത്തി? മനസ്സി​ലാ​ക്കിയ കാര്യങ്ങൾ മറ്റുള്ള​വരെ അറിയി​ക്കാൻ അദ്ദേഹം എന്തു ചെയ്‌തു? അദ്ദേഹ​ത്തി​ന്റെ ജീവി​ത​ത്തിൽനി​ന്നും വിശ്വാ​സ​ങ്ങ​ളിൽനി​ന്നും നമുക്ക്‌ എന്തു പഠിക്കാം?

സ്വിൻഗ്ലി സത്യം അന്വേ​ഷി​ച്ചു​തു​ട​ങ്ങു​ന്നു

 20-കളുടെ തുടക്ക​ത്തിൽ ഒരു കത്തോ​ലി​ക്കാ പുരോ​ഹി​ത​നാ​കാ​നാ​യി​രു​ന്നു സ്വിൻഗ്ലി​യു​ടെ ആഗ്രഹം. പുരോ​ഹി​ത​നാ​കാൻ മറ്റുള്ള​വ​രെ​പ്പോ​ലെ സ്വിൻഗ്ലി​ക്കും തത്ത്വശാ​സ്‌ത്ര​വും സഭാപാ​ര​മ്പ​ര്യ​ങ്ങ​ളും “സഭാപി​താ​ക്ക​ന്മാ​രു​ടെ” കൃതി​ക​ളും ഒക്കെ പഠി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. എന്നാൽ അവർ ബൈബിൾ പഠിച്ചി​രു​ന്നില്ല.

 സ്വിൻഗ്ലി എങ്ങനെ​യാണ്‌ ബൈബിൾസ​ത്യ​ങ്ങൾ കണ്ടെത്തി​ത്തു​ട​ങ്ങി​യത്‌? സ്വിറ്റ്‌സർലൻഡി​ലെ ബാസലി​ലുള്ള യൂണി​വേ​ഴ്‌സി​റ്റി​യിൽ പഠിച്ചു​കൊ​ണ്ടി​രി​ക്കുന്ന സമയത്ത്‌ സ്വിൻഗ്ലി പാപമോചനത്തോടു a ബന്ധപ്പെട്ട പള്ളിയു​ടെ ക്രമീ​ക​ര​ണ​ങ്ങളെ എതിർത്ത തോമസ്‌ വിറ്റെൻബാ​ക്കി​ന്റെ പ്രസം​ഗങ്ങൾ കേൾക്കാ​നി​ട​യാ​യി. സ്വിൻഗ്ലി​യു​ടെ ജീവച​രി​ത്രം എഴുതിയ ഒരു ചരി​ത്ര​കാ​രൻ പറയു​ന്ന​ത​നു​സ​രിച്ച്‌, “ക്രിസ്‌തു​വി​ന്റെ മരണം നമ്മുടെ പാപങ്ങൾക്കു​വേണ്ടി ഒരിക്ക​ലാ​യി അർപ്പി​ച്ച​താ​ണെന്ന്‌ സ്വിൻഗ്ലി (വിറ്റെൻബാ​ക്കിൽനിന്ന്‌) മനസ്സി​ലാ​ക്കി.” (1 പത്രോസ്‌ 3:18) യേശു​വി​ന്റെ മോച​ന​വി​ല​യി​ലൂ​ടെ മാത്രമേ പാപങ്ങൾ ക്ഷമിച്ചു​കി​ട്ടു​ക​യു​ള്ളൂ എന്ന്‌ അദ്ദേഹം മനസ്സി​ലാ​ക്കി​യ​പ്പോൾ സഭാ​നേ​താ​ക്ക​ന്മാർക്ക്‌ പണം കൊടു​ത്താൽ പാപങ്ങൾ ക്ഷമിച്ചു​കി​ട്ടും എന്ന പഠിപ്പി​ക്ക​ലി​നെ സ്വിൻഗ്ലി എതിർത്തു. (പ്രവൃ​ത്തി​കൾ 8:20) ഇങ്ങനെ​യൊ​ക്കെ​യാ​യി​രു​ന്നെ​ങ്കി​ലും സ്വിൻഗ്ലി തന്റെ പഠനം തുടർന്നു. 22-ാം വയസ്സിൽ അദ്ദേഹം ഒരു കത്തോ​ലി​ക്കാ പുരോ​ഹി​ത​നാ​യി.

 സ്വിൻഗ്ലി തന്റെ 20-കളിൽ ഗ്രീക്ക്‌ ഭാഷ സ്വയം പഠി​ച്ചെ​ടു​ത്തു. പുതിയ നിയമം എഴുതിയ ഭാഷ മനസ്സി​ലാ​ക്കാൻവേ​ണ്ടി​യാണ്‌ അദ്ദേഹം അത്‌ പഠിച്ചത്‌. ഇറാസ്‌മ​സി​ന്റെ എഴുത്തു​ക​ളും അദ്ദേഹം പരി​ശോ​ധി​ച്ചു. ബൈബിൾ പഠിപ്പി​ക്കു​ന്ന​തു​പോ​ലെ ദൈവ​ത്തി​നും മനുഷ്യർക്കും ഇടയി​ലുള്ള ഒരേ​യൊ​രു മധ്യസ്ഥൻ യേശു​വാ​ണെന്ന്‌ അങ്ങനെ അദ്ദേഹം മനസ്സി​ലാ​ക്കി. (1 തിമൊ​ഥെ​യൊസ്‌ 2:5) ദൈവത്തെ സമീപി​ക്കു​ന്ന​തി​നു വിശു​ദ്ധ​രു​ടെ പങ്കി​നെ​ക്കു​റി​ച്ചുള്ള കത്തോ​ലി​ക്കാ സഭയുടെ പഠിപ്പി​ക്ക​ലി​നെ അദ്ദേഹം സംശയി​ച്ചു​തു​ടങ്ങി.

 30 വയസ്സൊ​ക്കെ​യാ​യ​പ്പോൾ സ്വിൻഗ്ലി സത്യം കുറച്ചു​കൂ​ടി ഗൗരവ​മാ​യി അന്വേ​ഷി​ക്കാൻ തുടങ്ങി. എന്നാൽ അതേസ​മയം ഇറ്റലി​യു​ടെ മേലുള്ള നിയ​ന്ത്ര​ണ​ത്തി​നാ​യി യൂറോ​പ്പി​ലു​ട​നീ​ളം നടന്ന യുദ്ധങ്ങ​ളു​ടെ സമയത്ത്‌ അദ്ദേഹം ഒരു സൈനി​ക​പു​രോ​ഹി​ത​നാ​യി സേവി​ക്കു​ക​യും ചെയ്‌തു. 1515-ൽ നടന്ന മരിഗ്‌നാ​നോ യുദ്ധത്തിൽ കത്തോ​ലി​ക്കാ വിശ്വാ​സി​കൾതന്നെ ആയിര​ക്ക​ണ​ക്കി​നു കത്തോ​ലി​ക്കരെ കൊല്ലു​ന്നത്‌ അദ്ദേഹം കണ്ടു. കുറച്ച്‌ വർഷങ്ങൾ കഴിഞ്ഞ​പ്പോൾ സ്വിൻഗ്ലി ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ മിക്ക ഭാഗങ്ങ​ളും കൈ​കൊണ്ട്‌ പകർത്തി​യെ​ഴു​തു​ക​യും മനഃപാ​ഠ​മാ​ക്കു​ക​യും ചെയ്‌തു. 1519 ഒക്കെയാ​യ​പ്പോൾ അദ്ദേഹം സ്വിറ്റ്‌സർലൻഡി​ലെ രാഷ്ട്രീയ സ്വാധീ​ന​ത്തി​ന്റെ കേന്ദ്ര​മായ സൂറി​ച്ചിൽ താമസി​ക്കു​ക​യാ​യി​രു​ന്നു. അവി​ടെ​വെച്ച്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ പിന്തു​ണ​യി​ല്ലാത്ത എല്ലാ പഠിപ്പി​ക്ക​ലും സഭ നിറു​ത്ത​ണ​മെന്ന്‌ അദ്ദേഹം മനസ്സി​ലാ​ക്കി. മറ്റുള്ള​വ​രും അതേ നിഗമ​ന​ത്തി​ലെ​ത്താൻ അദ്ദേഹം എന്തു ചെയ്‌തു?

“ഇതു​പോ​ലൊന്ന്‌ മുമ്പ്‌ കേട്ടിട്ടേ ഇല്ല”

 ബൈബിൾസ​ത്യം കേൾക്കു​മ്പോൾ ആളുകൾ മതപര​മായ നുണകൾ തള്ളിക്ക​ള​യു​മെന്നു സ്വിൻഗ്ലി വിശ്വ​സി​ച്ചു. സൂറി​ച്ചി​ലെ പ്രശസ്‌ത​മായ ഗ്രോ​സ്‌മൂൺസ്റ്റർ പള്ളിയിൽ ഒരു പുരോ​ഹി​ത​നാ​യി തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോൾ ആളുകളെ സത്യം അറിയി​ക്കാൻ അദ്ദേഹം ഒരു വഴി കണ്ടെത്തി. നൂറ്റാ​ണ്ടു​ക​ളാ​യി പള്ളിയി​ലെ പുരോ​ഹി​ത​ന്മാർ ചെയ്‌തു​വ​ന്നി​രു​ന്ന​തു​പോ​ലെ ലത്തീൻ പാരായണഭാഗങ്ങൾ b അദ്ദേഹം വായി​ച്ചില്ല. പകരം അദ്ദേഹം ബൈബി​ളിൽനിന്ന്‌ നേരിട്ട്‌ ഓരോ​രോ അധ്യാ​യ​ങ്ങ​ളാ​യി തുടക്കം​മു​തൽ അവസാ​നം​വരെ പഠിപ്പി​ച്ചു. സഭാപി​താ​ക്ക​ന്മാർ പറഞ്ഞ കാര്യങ്ങൾ അടിസ്ഥാ​ന​മാ​ക്കി​യല്ല, തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ച്ചു​തന്നെ അദ്ദേഹം വിശദീ​ക​രി​ച്ചു. ബൈബി​ളി​ലെ എളുപ്പ​മുള്ള ഭാഗങ്ങൾ ഉപയോ​ഗിച്ച്‌ അദ്ദേഹം ബുദ്ധി​മു​ട്ടുള്ള ഭാഗങ്ങൾ മനസ്സി​ലാ​ക്കി​ക്കൊ​ടു​ത്തു.—2 തിമൊ​ഥെ​യൊസ്‌ 3:16.

Sergio Azenha/Alamy Stock Photo

സൂറിച്ചിലെ ഗ്രോ​സ്‌മൂൺസ്റ്റർ പള്ളി

 ബൈബി​ളി​ലെ ആശയങ്ങൾ ജീവി​ത​ത്തിൽ വളരെ​യ​ധി​കം പ്രയോ​ജനം ചെയ്യു​മെന്നു മനസ്സി​ലാ​ക്കാൻ സ്വിൻഗ്ലി ആളുകളെ സഹായി​ച്ചു. ബൈബിൾ വെച്ചി​രി​ക്കുന്ന ധാർമി​ക​നി​ല​വാ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ അദ്ദേഹം പഠിപ്പി​ച്ചു. അതു​പോ​ലെ യേശു​വി​ന്റെ അമ്മയായ മറിയയെ ആരാധി​ക്കു​ന്ന​തി​നെ​യും വിശു​ദ്ധ​രോ​ടു പ്രാർഥി​ക്കു​ന്ന​തി​നെ​യും പാപ​മോ​ച​ന​പ​ത്രി​ക​യു​ടെ വിൽപ്പ​ന​യെ​യും പുരോ​ഹി​ത​ന്മാ​രു​ടെ അധാർമി​ക​പ്ര​വൃ​ത്തി​ക​ളെ​യും എതിർത്തു​കൊണ്ട്‌ അദ്ദേഹം പ്രസം​ഗി​ച്ചു. ആളുകൾ അതി​നോട്‌ എങ്ങനെ പ്രതി​ക​രി​ച്ചു? അദ്ദേഹ​ത്തി​ന്റെ ആദ്യത്തെ പ്രസംഗം കേട്ട​പ്പോൾ ആളുകൾ ഇങ്ങനെ പറഞ്ഞു: “ഇതു​പോ​ലൊന്ന്‌ മുമ്പ്‌ കേട്ടിട്ടേ ഇല്ല.” സ്വിൻഗ്ലി​യു​ടെ പ്രസംഗം കേട്ട കത്തോ​ലി​ക്കാ സഭയി​ലുള്ള ചില​രെ​ക്കു​റിച്ച്‌ ഒരു ചരി​ത്ര​കാ​രൻ എഴുതി​യത്‌ ഇങ്ങനെ​യാണ്‌: “പുരോ​ഹി​ത​ന്മാ​രു​ടെ വിഡ്ഢിത്തവും അവരുടെ അധാർമി​ക​ജീ​വി​ത​വും കാരണം മടുപ്പു​തോ​ന്നി പള്ളി വിട്ടു​പോ​യ​വ​രൊ​ക്കെ ഇപ്പോൾ തിരി​ച്ചെത്തി.”

 സഭയുടെ പഠിപ്പി​ക്ക​ലിന്‌ എതിരെ പ്രവർത്തി​ച്ച​വരെ തടയാൻ 1522-ൽ പുരോ​ഹി​ത​ന്മാർ സൂറി​ച്ചി​ലുള്ള രാഷ്ട്രീ​യ​ക്കാ​രെ ഉപയോ​ഗി​ച്ചു. ഇതിന്റെ ഫലമായി സ്വിൻഗ്ലി​യെ മതനി​ന്ദ​ക​നാ​യി കുറ്റം വിധിച്ചു. തന്റെ വിശ്വാ​സ​ങ്ങ​ളിൽ വിട്ടു​വീഴ്‌ച ചെയ്യാൻ വിസമ്മ​തിച്ച സ്വിൻഗ്ലി കത്തോ​ലി​ക്കാ പുരോ​ഹി​തൻ എന്ന സ്ഥാനത്തു​നിന്ന്‌ രാജി​വെച്ചു.

സ്വിൻഗ്ലി എന്തു ചെയ്‌തു?

 സ്വിൻഗ്ലി ഇപ്പോൾ ഒരു പുരോ​ഹി​ത​ന​ല്ലെ​ങ്കി​ലും പ്രസം​ഗി​ക്കു​ന്ന​തിൽ തുടർന്നു. തന്റെ കാഴ്‌ച​പ്പാ​ടു​കൾ മറ്റുള്ള​വർക്കു മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കാൻ അദ്ദേഹം ശ്രമിച്ചു. സ്വിൻഗ്ലി​യു​ടെ പ്രവർത്ത​നങ്ങൾ കാരണം അദ്ദേഹം ആളുകൾക്കി​ട​യിൽ പ്രശസ്‌ത​നാ​യി. അങ്ങനെ സൂറി​ച്ചി​ലെ രാഷ്ട്രീ​യ​ക്കാർവരെ അദ്ദേഹം പറയു​ന്നതു കേൾക്കാൻതു​ടങ്ങി. തന്റെ രാഷ്ട്രീ​യ​സ്വാ​ധീ​ന​ത്തി​ലൂ​ടെ സൂറി​ച്ചിൽ മതപരി​ഷ്‌കാ​രങ്ങൾ കൊണ്ടു​വ​രാൻ അദ്ദേഹം ശ്രമിച്ചു. ഉദാഹ​ര​ണ​ത്തിന്‌, 1523-ൽ തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ തെളി​യി​ക്കാൻ പറ്റാത്ത മതപര​മായ പഠിപ്പി​ക്ക​ലു​കളെ നിരോ​ധി​ക്കേ​ണ്ട​തി​ന്റെ ആവശ്യം അദ്ദേഹം സൂറി​ച്ചി​ലെ കോടതി അധികാ​രി​കളെ ബോധ്യ​പ്പെ​ടു​ത്തി. 1524-ൽ വിഗ്ര​ഹാ​രാ​ധ​ന​യും നിയമ​വി​രു​ദ്ധ​മാ​ക്കാൻ അദ്ദേഹം അവരെ പ്രേരി​പ്പി​ച്ചു. പുരോ​ഹി​ത​ന്മാ​രു​ടെ​യും ആളുക​ളു​ടെ​യും സഹായ​ത്തോ​ടെ മജിസ്‌​റ്റ്രേ​ട്ടു​മാർ കുറെ അൾത്താ​ര​ക​ളും വിഗ്ര​ഹ​ങ്ങ​ളും രൂപങ്ങ​ളും തിരു​ശേ​ഷി​പ്പു​ക​ളും നശിപ്പി​ച്ചു​ക​ളഞ്ഞു. “വൈക്കി​ങ്ങു​കൾ (കടൽക്കൊ​ള്ള​ക്കാർ) മതപര​മായ സ്ഥാപനങ്ങൾ കൊള്ള​യ​ടിച്ച സംഭവ​മൊ​ഴി​ച്ചാൽ ഇത്തര​മൊ​രു മനഃപൂർവ​മായ നാശം പാശ്ചാ​ത്യ​സഭ കണ്ടിട്ടില്ല” എന്ന്‌ സ്വിൻഗ്ലി—ദൈവ​ത്തി​ന്റെ സായുധ പ്രവാ​ചകൻ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. 1525-ഓടെ, പള്ളിവക കെട്ടി​ടങ്ങൾ ആശുപ​ത്രി​ക​ളാ​ക്കി മാറ്റണ​മെ​ന്നും വിവാഹം കഴിക്കാൻ സന്യാ​സി​മാ​രെ​യും കന്യാ​സ്‌ത്രീ​ക​ളെ​യും അനുവ​ദി​ക്ക​ണ​മെ​ന്നും ഉള്ള ആശയം അദ്ദേഹം അധികാ​രി​ക​ളോ​ടു ഉന്നയിച്ചു. കുർബാ​ന​യ്‌ക്കു പകരം ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ചെറി​യൊ​രു ചടങ്ങു​മാ​ത്രം നടത്താ​നും അദ്ദേഹം നിർദേ​ശി​ച്ചു. (1 കൊരി​ന്ത്യർ 11:23-25) ചരി​ത്ര​കാ​ര​ന്മാർ പറയു​ന്നതു സ്വിൻഗ്ലി​യു​ടെ പരി​ശ്രമം കാരണം മതരാ​ഷ്ട്ര​നേ​താ​ക്ക​ന്മാർ ഒരുമിച്ച്‌ പ്രവർത്തി​ക്കാൻ തുടങ്ങു​ക​യും അങ്ങനെ അത്‌ നവീക​ര​ണ​ത്തി​നും പ്രൊ​ട്ട​സ്റ്റന്റ്‌ മതത്തിന്റെ രൂപീ​ക​ര​ണ​ത്തി​നും ഇടയാ​കു​ക​യും ചെയ്‌തു എന്നാണ്‌.

സൂറിച്ച്‌ ബൈബി​ളി​ന്റെ 1536-ലെ പതിപ്പ്‌, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​നം, വാർവിക്ക്‌, ന്യൂ​യോർക്ക്‌

 സ്വിൻഗ്ലി ചെയ്‌ത ഏറ്റവും പ്രധാ​ന​പ്പെട്ട പ്രവർത്ത​ന​മാണ്‌ ബൈബി​ളി​ന്റെ പരിഭാഷ. അതിനു​വേണ്ടി 1520-കളിൽ അദ്ദേഹ​വും ഒരുകൂ​ട്ടം പണ്ഡിത​ന്മാ​രും മൂല എബ്രായ-ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളും ഗ്രീക്ക്‌ സെപ്‌റ്റു​വ​ജി​ന്റും ലാറ്റിൻ വൾഗേ​റ്റും ഉപയോ​ഗി​ച്ചു. അവരുടെ രീതി വളരെ ലളിത​മാ​യി​രു​ന്നു. ഓരോ വാക്യ​വും അവർ മൂല ഭാഷാ​ന്ത​ര​ത്തിൽനി​ന്നും സെപ്‌റ്റു​വ​ജി​ന്റും വൾഗേ​റ്റും പോലുള്ള മറ്റു പരിഭാ​ഷ​ക​ളിൽനി​ന്നും വായി​ക്കും. എന്നിട്ട്‌ ആ വാക്യ​ങ്ങ​ളു​ടെ അർഥം ചർച്ച ചെയ്യു​ക​യും കണ്ടെത്തിയ ആശയങ്ങൾ എഴുതി​വെ​ക്കു​ക​യും ചെയ്യും. അവർ ദൈവ​വ​ച​ന​ത്തി​ന്റെ അർഥം വിശദീ​ക​രി​ക്കു​ക​യും അതു പരിഭാ​ഷ​പ്പെ​ടു​ത്തു​ക​യും ചെയ്‌ത​തി​ന്റെ ഫലമായി 1531-ൽ സൂറിച്ച്‌ ബൈബി​ളി​ന്റെ ഒറ്റവാല്യ പതിപ്പ്‌ പുറത്തി​റങ്ങി.

 സ്വിൻഗ്ലി ആത്മാർഥ​ത​യുള്ള ഒരാളാ​യി​രു​ന്നി​രി​ക്കാം. എങ്കിലും അദ്ദേഹം മറ്റുള്ള​വ​രു​ടെ വിശ്വാ​സ​ങ്ങളെ ആദരി​ച്ചി​രു​ന്നില്ല. അതു​പോ​ലെ അക്രമ​ത്തെ​യും അനുകൂ​ലി​ച്ചു. ഉദാഹരണത്തിന്‌, 1525-ൽ ശിശു​ക്കളെ സ്‌നാ​ന​പ്പെ​ടു​ത്ത​ണ​മെന്ന തന്റെ വിശ്വാ​സ​ത്തോ​ടു വിയോ​ജിച്ച ജ്ഞാനസ്‌നാ​ന​ഭേ​ദ​ഗ​തി​വാ​ദി​ക​ളു​ടെ വിചാ​ര​ണ​യിൽ അദ്ദേഹം പങ്കെടുത്തു. ശിശു​സ്‌നാ​നത്തെ നിരസി​ക്കു​ന്ന​വർക്ക്‌ മരണശി​ക്ഷ​യാ​യി​രി​ക്കും ലഭിക്കു​ന്ന​തെന്ന്‌ കോടതി വിധിവന്നു. ആ വിധിയെ സ്വിൻഗ്ലി എതിർത്തില്ല. കൂടാതെ, മതനവീ​ക​രണം പ്രചരി​പ്പി​ക്കു​ന്ന​തി​നു സൈനി​ക​ശക്തി ഉപയോ​ഗി​ക്കാൻ അദ്ദേഹം രാഷ്ട്രീ​യ​നേ​താ​ക്ക​ന്മാ​രെ നിർബ​ന്ധി​ക്കു​ക​യും ചെയ്‌തു. എന്നാൽ, അദ്ദേഹ​ത്തി​ന്റെ പുതിയ വിശ്വാ​സ​ങ്ങളെ സ്വിറ്റ്‌സർലൻഡി​ലുള്ള പല ശക്തരായ കത്തോ​ലി​ക്കാ വിഭാ​ഗ​ങ്ങ​ളും എതിർത്തു. ഇതു കാരണം, ആഭ്യന്ത​ര​യു​ദ്ധം ഉണ്ടായി. സൂറി​ച്ചിൽനി​ന്നുള്ള പടയാ​ളി​ക​ളോ​ടൊ​പ്പം ആ യുദ്ധത്തിൽ പങ്കെടുത്ത സ്വിൻഗ്ലി 47-ാമത്തെ വയസ്സിൽ കൊല്ല​പ്പെട്ടു.

സ്വിൻഗ്ലി ചെലു​ത്തിയ സ്വാധീ​നം

 വലിയ സ്വാധീ​നം ചെലു​ത്തിയ പ്രൊ​ട്ട​സ്റ്റന്റ്‌ പരിഷ്‌കർത്താ​ക്ക​ളായ മാർട്ടിൻ ലൂഥറി​ന്റെ​യും ജോൺ കാൽവി​ന്റെ​യും അത്ര പ്രശസ്‌ത​നാ​യി​ല്ലെ​ങ്കി​ലും ഹൾഡ്രിക്ക്‌ സ്വിൻഗ്ലി​ക്കും ചരി​ത്ര​ത്തിൽ ഒരു സ്ഥാനമുണ്ട്‌. ലൂഥറി​നെ​ക്കാൾ അധികം റോമൻ കത്തോ​ലി​ക്കാ സഭയുടെ പഠിപ്പി​ക്ക​ലു​കളെ വ്യക്തമാ​യി എതിർത്തത്‌ സ്വിൻഗ്ലി​യാണ്‌. അതു​പോ​ലെ സ്വിൻഗ്ലി​യു​ടെ ശ്രമങ്ങൾ കാൽവി​ന്റെ ആശയങ്ങൾ സ്വീക​രി​ക്കു​ന്നത്‌ ആളുകൾക്ക്‌ എളുപ്പ​മാ​ക്കി. അതു​കൊ​ണ്ടു​തന്നെ മതനവീ​ക​ര​ണ​ത്തി​നു പിന്നിലെ മൂന്നാമൻ എന്നാണ്‌ അദ്ദേഹം അറിയ​പ്പെ​ട്ടി​രു​ന്നത്‌.

 സ്വിൻഗ്ലി​യു​ടെ പ്രവർത്ത​ന​ങ്ങ​ളിൽ നല്ല വശവും മോശം വശവും ഉണ്ടായി​രു​ന്നു. തന്റെ കാഴ്‌ച​പ്പാ​ടു​കൾ പ്രചരി​പ്പി​ക്കാൻ അദ്ദേഹം രാഷ്ട്രീ​യ​വും യുദ്ധവും കരുക്ക​ളാ​ക്കി. എന്നാൽ, ഇങ്ങനെ ചെയ്‌ത​തി​ലൂ​ടെ അദ്ദേഹം യേശു​വി​ന്റെ മാതൃക പിൻപ​റ്റു​ന്ന​തിൽ പരാജ​യ​പ്പെട്ടു. കാരണം, യേശു രാഷ്ട്രീ​യ​ത്തി​ലൊ​ന്നും ഉൾപ്പെ​ട്ടില്ല. അതു​പോ​ലെ ശത്രു​ക്കളെ കൊല്ലാ​നല്ല, അവരെ സ്‌നേ​ഹി​ക്കാ​നാണ്‌ യേശു ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ചത്‌.—മത്തായി 5:43, 44; യോഹ​ന്നാൻ 6:14, 15.

 എങ്കിലും ഉത്സാഹ​മുള്ള ഒരു ബൈബിൾവി​ദ്യാർഥി​യാ​യി​ട്ടാണ്‌ ആളുകൾ സ്വിൻഗ്ലി​യെ ഓർക്കു​ന്നത്‌. താൻ പഠിച്ച കാര്യങ്ങൾ മറ്റുള്ള​വ​രോ​ടു പങ്കു​വെ​ക്കാൻ അയാൾ തീരു​മാ​നി​ച്ചു​റ​ച്ചി​രു​ന്നു. അദ്ദേഹം പല ബൈബിൾസ​ത്യ​ങ്ങ​ളും കണ്ടെത്തി. അങ്ങനെ ചെയ്യാൻ മറ്റുള്ള​വരെ സഹായി​ക്കു​ക​യും ചെയ്‌തു.

a മരണശേഷം ശുദ്ധീ​ക​ര​ണ​സ്ഥ​ലത്ത്‌ ആളുകൾ അനുഭ​വി​ക്കേ​ണ്ടി​വ​രുന്ന ശിക്ഷ കുറയ്‌ക്കാ​നോ അല്ലെങ്കിൽ ഇല്ലാതാ​ക്കാ​നോ വേണ്ടി സഭാ​നേ​താ​ക്ക​ന്മാർ പുറ​പ്പെ​ടു​വി​ക്കുന്ന പത്രി​കകൾ ആണ്‌ പാപ​മോ​ചന പത്രി​കകൾ.

b പാരായണഭാഗം എന്നത്‌ വർഷത്തി​ലു​ട​നീ​ളം വായി​ക്കു​ന്ന​തി​നു​വേണ്ടി മുന്നമേ തിര​ഞ്ഞെ​ടുത്ത ബൈബിൾവാ​ക്യ​ങ്ങൾ അടങ്ങിയ ഒരു പുസ്‌ത​ക​മാണ്‌.