വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേഖനം | ബൈബിൾ​—പിന്നിട്ട വഴികളിലൂടെ

എതിർപ്പു​കളെ അതിജീ​വിച്ച്‌ ബൈബിൾ

എതിർപ്പു​കളെ അതിജീ​വിച്ച്‌ ബൈബിൾ

പ്രശ്‌നം: രാഷ്ട്രീ​യ​നേ​താ​ക്ക​ന്മാ​രും മതനേ​താ​ക്ക​ന്മാ​രും ബൈബി​ളി​ലെ സന്ദേശം ഇല്ലതാ​ക്കാൻ പദ്ധതികൾ ഇടുക​യും അത്‌ അനുസ​രിച്ച്‌ മുന്നോ​ട്ടു പോകു​ക​യും ചെയ്‌തി​ട്ടുണ്ട്‌. ബൈബിൾ കൈവ​ശ​മാ​ക്കു​ന്ന​തും ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തും പരിഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തും തടയു​ന്ന​തി​നു​വേണ്ടി അധികാ​രി​കൾ പലപ്പോ​ഴും ശക്തമായ നടപടി​കൾ എടുത്തി​ട്ടുണ്ട്‌. രണ്ട്‌ ഉദാഹ​ര​ണങ്ങൾ നോക്കാം:

  • ഏതാണ്ട്‌ ബി.സി.167-ൽ: സെല്യൂ​സിഡ്‌ രാജാവ്‌ അന്തി​യോ​ക്കസ്‌ എപ്പിഫാ​നസ്‌, ജൂതന്മാ​രെ ഗ്രീക്ക്‌ മതത്തിൽ ചേരാൻ നിർബ​ന്ധി​ക്കു​ക​യും എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ എല്ലാ പകർപ്പു​ക​ളും നശിപ്പി​ച്ചു​ക​ള​യാൻ ഉത്തരവി​ടു​ക​യും ചെയ്‌തു. ഇതിനു പുറമേ, അദ്ദേഹ​ത്തി​ന്റെ ഉദ്യോ​ഗസ്ഥർ ആരു​ടെ​യെ​ങ്കി​ലും കൈവശം “തിരു​വെ​ഴു​ത്തു​ക​ളു​ടെ ചുരു​ളു​കൾ കണ്ടെത്തി​യാൽ അത്‌ വലിച്ചു​കീ​റി കത്തിക്കു​മാ​യി​രു​ന്നു.” കൂടാതെ, “അവരുടെ അന്വേ​ഷ​ണ​ത്തിൽ ആരെങ്കി​ലും ആ ചുരു​ളു​ക​ളിൽനിന്ന്‌ ആശ്വാ​സ​വും പ്രോ​ത്സാ​ഹ​ന​വും നേടു​ന്ന​താ​യി അറിഞ്ഞാൽ അവരെ കൊന്നു​ക​ള​യു​ക​യും ചെയ്യു​മാ​യി​രു​ന്നു” എന്ന്‌ ചരി​ത്ര​കാ​ര​നായ ഹൈൻറിച്ച്‌ ഗ്രേയ്‌റ്റ്‌സ്‌ പറയുന്നു.

  • മധ്യയു​ഗ​ത്തിൽ: കത്തോ​ലി​ക്കാ സഭയിലെ വിശ്വാ​സി​കൾ സഭാപ​ഠി​പ്പി​ക്ക​ലു​ക​ളേ​ക്കാൾ ബൈബി​ളി​ലുള്ള പഠിപ്പി​ക്ക​ലു​ക​ളെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാൻ തുടങ്ങി​യതു കണ്ടപ്പോൾ സഭാ​നേ​താ​ക്ക​ന്മാ​രെ അത്‌ ചൊടി​പ്പി​ച്ചു. അതു​പോ​ലെ ലത്തീൻ ഭാഷയി​ലുള്ള സങ്കീർത്ത​നങ്ങൾ ഒഴികെ മറ്റേതു ബൈബിൾ പുസ്‌ത​ക​ങ്ങ​ളും കൈയിൽവെ​ച്ചാൽ അവരെ മതനി​ഷേ​ധി​ക​ളെന്ന്‌ മതനേ​താ​ക്ക​ന്മാർ മുദ്ര കുത്തു​മാ​യി​രു​ന്നു. ഒരു പള്ളി​യോ​ഗ​ത്തിൽ സഭാം​ഗ​ങ്ങൾക്ക്‌ കൊടുത്ത നിർദേശം ഇങ്ങനെ​യാ​യി​രു​ന്നു: “മതനി​ഷേ​ധി​ക​ളായ ആരെങ്കി​ലും ഉണ്ടോ എന്ന്‌ വളരെ കാര്യ​ക്ഷ​മ​ത​യോ​ടെ കൂടെ​ക്കൂ​ടെ ഒരു പരി​ശോ​ധന നടത്തണം. സംശയം തോന്നു​ന്ന​വ​രു​ടെ വീടു​ക​ളു​ടെ ഉള്ളറക​ളും അകത്തള​ങ്ങ​ളും പരി​ശോ​ധി​ക്കാ​നും ഏതെങ്കി​ലും വീട്ടിൽ മതനി​ഷേ​ധി​യായ ആരെ​യെ​ങ്കി​ലും കണ്ടാൽ അയാ​ളെ​യും ആ വീടി​നെ​യും നശിപ്പി​ക്കാ​നും ആ യോഗം തീരു​മാ​നി​ക്കു​ക​യു​ണ്ടാ​യി.”

ബൈബിൾ നശിപ്പി​ച്ചു കളയു​ന്ന​തിൽ ശത്രുക്കൾ വിജയി​ച്ചി​രു​ന്നെ​ങ്കിൽ അതിലെ സന്ദേശം ഇന്ന്‌ ആർക്കും ലഭ്യമാ​കു​മാ​യി​രു​ന്നില്ല.

വില്യം ടിൻഡെയ്‌ൽ പരിഭാഷ ചെയ്‌ത ഇംഗ്ലീഷ്‌ ബൈബിൾ, അധികാ​രി​കൾ വിലക്കു​ക​യും ബൈബി​ളു​കൾ കത്തിച്ചു​ക​ള​യു​ക​യും അദ്ദേഹത്തെ 1536-ൽ വധിക്കു​ക​യും ചെയ്‌തു. എന്നിട്ടും ആ പരിഭാഷ ഇപ്പോ​ഴും നിലനിൽക്കു​ന്നു

ബൈബിളിന്റെ അതിജീ​വനം: മുമ്പു കണ്ട അന്തി​യോ​ക്കസ്‌ രാജാവ്‌, ജൂതന്മാർക്കെ​തി​രെ​യുള്ള തന്റെ പ്രവർത്ത​ന​ത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചത്‌ ഇസ്രാ​യേ​ലി​ലാ​യി​രു​ന്നു. എന്നാൽ അപ്പോ​ഴേ​ക്കും ജൂതന്മാർ മറ്റു ദേശങ്ങ​ളി​ലേക്ക്‌ വ്യാപി​ച്ചി​രു​ന്നു. എ.ഡി. ഒന്നാം നൂറ്റാ​ണ്ടാ​യ​പ്പോ​ഴേ​ക്കും ജൂതന്മാ​രിൽ 60 ശതമാ​ന​ത്തി​ല​ധി​കം പേരും ഇസ്രാ​യേ​ലിന്‌ പുറത്താണ്‌ താമസി​ച്ചി​രു​ന്നത്‌ എന്ന്‌ പണ്ഡിത​ന്മാർ അഭി​പ്രാ​യ​പ്പെട്ടു. ജൂതന്മാർ അവരുടെ സിന​ഗോ​ഗു​ക​ളിൽ തിരു​വെ​ഴു​ത്തു​ക​ളു​ടെ പകർപ്പു​കൾ സൂക്ഷി​ച്ചി​രു​ന്നു. ഇതേ തിരു​വെ​ഴു​ത്തു​ക​ളാണ്‌ ക്രിസ്‌ത്യാ​നി​കൾ ഉൾപ്പെടെ ഭാവി തലമു​റകൾ ഉപയോ​ഗി​ച്ചി​രു​ന്നത്‌.—പ്രവൃ​ത്തി​കൾ 15:21.

മധ്യകാലയുഗങ്ങളിൽ ബൈബി​ളി​നെ സ്‌നേ​ഹി​ച്ചി​രുന്ന ആളുകൾ എതിർപ്പു​കൾ ഒന്നും വകവെ​ക്കാ​തെ ധൈര്യ​ത്തോ​ടെ ബൈബിൾ പരിഭാഷ ചെയ്യു​ക​യും അതിന്റെ പകർപ്പു​കൾ ഉണ്ടാക്കു​ക​യും ചെയ്‌തു. 15-ാം നൂറ്റാ​ണ്ടി​ന്റെ മധ്യ​ത്തോ​ടെ​യാണ്‌ മാറ്റി​മാ​റ്റി വെക്കാ​വുന്ന അച്ചുക​ളുള്ള അച്ചടി യന്ത്രം കണ്ടുപി​ടി​ച്ചത്‌. അതിനു മുമ്പു​തന്നെ 33-ഓളം ഭാഷക​ളിൽ ബൈബി​ളി​ന്റെ താളുകൾ ലഭ്യമാ​യി​രു​ന്നു. പിന്നീട്‌ ഇതുവരെ വളരെ വേഗത്തി​ലാണ്‌ ബൈബി​ളി​ന്റെ പരിഭാ​ഷ​യും ഉത്‌പാ​ദ​ന​വും നടന്നത്‌.

പ്രയോജനം: ശക്തരായ രാജാ​ക്ക​ന്മാ​രിൽനി​ന്നും വഴി​തെ​റ്റി​ക്കുന്ന പുരോ​ഹി​ത​ന്മാ​രിൽനി​ന്നും നിരവധി ഭീഷണി​കൾ ഉണ്ടായി​രു​ന്നി​ട്ടും ചരിത്രം നോക്കി​യാൽ ബൈബി​ളാണ്‌ ഏറ്റവും വ്യാപ​ക​മാ​യി വിതരണം ചെയ്‌തി​ട്ടു​ള്ള​തും ഏറ്റവും കൂടുതൽ പരിഭാഷ ചെയ്‌തി​ട്ടു​ള്ള​തും ആയ പുസ്‌തകം. പല രാജ്യ​ങ്ങ​ളി​ലും നിയമ​ങ്ങ​ളും ഭാഷക​ളും ഉണ്ടാക്കാ​നും കോടി​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീവിതം മാറ്റി​മ​റി​ക്കാ​നും ബൈബിൾ സഹായി​ച്ചി​ട്ടുണ്ട്‌.