വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌ത്രീ​ക​ളു​ടെ സുരക്ഷ​—ദൈവ​ത്തി​ന്റെ വീക്ഷണം

സ്‌ത്രീ​ക​ളു​ടെ സുരക്ഷ​—ദൈവ​ത്തി​ന്റെ വീക്ഷണം

 ലോക​മെ​ങ്ങു​മാ​യി ലക്ഷക്കണ​ക്കിന്‌ സ്‌ത്രീ​ക​ളും പെൺകു​ട്ടി​ക​ളും ആണ്‌ മോശ​മായ പെരു​മാ​റ്റ​ത്തിന്‌ ഇരയാ​യി​ട്ടു​ള്ളത്‌. നിങ്ങൾ അവരിൽ ഒരാളാ​ണോ? എങ്കിൽ ഓർക്കുക, നിങ്ങളു​ടെ സുരക്ഷ​യെ​ക്കു​റിച്ച്‌ ദൈവ​ത്തി​നു വളരെ​യ​ധി​കം ചിന്തയുണ്ട്‌. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? ഇക്കാര്യ​ത്തിൽ ദൈവം എന്താണ്‌ ചെയ്യാൻപോ​കു​ന്നത്‌?

 “കുട്ടി​യാ​യി​രു​ന്ന​പ്പോൾ എന്റെ സഹോ​ദരൻ എല്ലാ ദിവസ​വും​തന്നെ എന്നെ ഉപദ്ര​വി​ക്കു​ക​യും ഓരോന്ന്‌ പറഞ്ഞ്‌ എന്നെ വളരെ​യ​ധി​കം വേദനി​പ്പി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. വിവാ​ഹ​ത്തി​നു ശേഷം എന്റെ അമ്മായി​യമ്മ ആ ഉപദ്രവം തുടർന്നു. അമ്മായി​യ​മ്മ​യും അമ്മായി​യ​പ്പ​നും എന്നെ ഒരു അടിമ​യെ​പ്പോ​ലെ​യാണ്‌ കണ്ടത്‌. ആത്മഹത്യ ചെയ്‌താ​ലോ എന്നുവരെ ഞാൻ ചിന്തി​ച്ചി​ട്ടുണ്ട്‌.”—മധു, a ഇന്ത്യ.

 “സ്‌ത്രീ​കൾക്ക്‌ എതി​രെ​യുള്ള അതി​ക്ര​മങ്ങൾ ഇന്ന്‌ ലോകത്ത്‌ തികച്ചും സാധാ​ര​ണ​മാ​യി​രി​ക്കു​ക​യാണ്‌” എന്ന്‌ ലോകാ​രോ​ഗ്യ സംഘടന പറയുന്നു. കണക്കനു​സ​രിച്ച്‌ ഏകദേശം മൂന്നിൽ ഒരു സ്‌ത്രീക്ക്‌ ജീവി​ത​ത്തിൽ ഏതെങ്കി​ലും ഒരു സമയത്ത്‌ ശാരീ​രി​ക​മോ ലൈം​ഗി​ക​മോ ആയ അതി​ക്രമം അനുഭ​വി​ക്കേ​ണ്ടി​വ​രു​ന്നു.

 നിങ്ങൾക്ക്‌ അങ്ങനെ സംഭവി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ, നിങ്ങൾ എവി​ടെ​പ്പോ​യാ​ലും നിങ്ങളു​ടെ ഉള്ളിൽ എപ്പോ​ഴും ഒരു ഭയം ഉണ്ടായി​രു​ന്നേ​ക്കാം, ആരെങ്കി​ലും ഇനിയും നിങ്ങളെ വാക്കു​കൾകൊണ്ട്‌ വേദനി​പ്പി​ക്കു​മോ അല്ലെങ്കിൽ ശാരീ​രി​ക​മോ ലൈം​ഗി​ക​മോ ആയി ആക്രമി​ക്കു​മോ എന്ന ഭയം. ഒരു സ്‌ത്രീ​യാണ്‌ എന്നതിന്റെ പേരിൽ അനുഭ​വി​ക്കേ​ണ്ടി​വ​രുന്ന അക്രമ​വും ദുഷ്‌പെ​രു​മാ​റ്റ​വും കാണു​മ്പോൾ, സ്‌ത്രീ​കളെ ആളുകൾ ഒരു വിലയു​മി​ല്ലാ​ത്ത​വ​രാ​യാണ്‌ വീക്ഷി​ക്കു​ന്ന​തെന്നു നിങ്ങൾക്ക്‌ തോന്നി​യേ​ക്കാം. എന്നാൽ ദൈവ​ത്തിന്‌ അങ്ങനെ​യാ​ണോ?

സ്‌ത്രീ​ക​ളു​ടെ സുരക്ഷ ദൈവ​ത്തിന്‌ പ്രധാ​ന​മാ​ണെന്ന്‌ ബൈബിൾ പറയുന്നു

ദൈവം സ്‌ത്രീ​കളെ എങ്ങനെ​യാണ്‌ കാണു​ന്നത്‌?

 തിരു​വെ​ഴുത്ത്‌: ‘ദൈവം ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു.’—ഉൽപത്തി 1:27.

 അർഥം: ആണി​നെ​യും പെണ്ണി​നെ​യും സൃഷ്ടി​ച്ചത്‌ ദൈവ​മാണ്‌. ആദരവ്‌ അർഹി​ക്കു​ന്ന​വ​രാ​യി​ട്ടാണ്‌ ദൈവം രണ്ടു കൂട്ട​രെ​യും കാണു​ന്നത്‌. അതു​പോ​ലെ, ഭർത്താവ്‌ “ഭാര്യയെ തന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം” എന്നാണ്‌ ദൈവം പറഞ്ഞി​രി​ക്കു​ന്നത്‌. അല്ലാതെ ഉപദ്ര​വി​ച്ചു​കൊ​ണ്ടോ പരുഷ​മായ വാക്കുകൾ ഉപയോ​ഗി​ച്ചു​കൊ​ണ്ടോ ഭാര്യയെ തന്റെ നിയ​ന്ത്ര​ണ​ത്തിൽ കൊണ്ടു​വ​രാൻ ശ്രമി​ക്കു​കയല്ല ചെയ്യേ​ണ്ടത്‌. (എഫെസ്യർ 5:33; കൊ​ലോ​സ്യർ 3:19) അതെ, സ്‌ത്രീ​ക​ളു​ടെ സുരക്ഷ​യ്‌ക്ക്‌ ദൈവം വളരെ​യ​ധി​കം പ്രാധാ​ന്യം കൊടു​ക്കു​ന്നു.

 “കുട്ടി​യാ​യി​രു​ന്ന​പ്പോൾ എനിക്ക്‌ ബന്ധുക്ക​ളിൽനിന്ന്‌ ലൈം​ഗിക അതി​ക്രമം നേരി​ടേ​ണ്ടി​വന്നു. 17-ാമത്തെ വയസ്സിൽ എന്റെ തൊഴി​ലു​ടമ അയാളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടി​ല്ലെ​ങ്കിൽ എന്നെ ജോലി​യിൽനിന്ന്‌ പിരി​ച്ചു​വി​ടു​മെന്ന്‌ പറഞ്ഞ്‌ ഭീഷണി​പ്പെ​ടു​ത്തി. മുതിർന്നു​വ​ന്ന​പ്പോൾ ഭർത്താ​വും മാതാ​പി​താ​ക്ക​ളും അയൽക്കാ​രും എന്നെ വില​കെ​ട്ട​വ​രാ​യി കണ്ടു. പിന്നീട്‌ ഞാൻ സ്രഷ്ടാ​വായ യഹോവയെക്കുറിച്ച്‌ b പഠിച്ചു. ദൈവം സ്‌ത്രീ​കളെ ബഹുമാ​നി​ക്കു​ന്നെന്നു ഞാൻ മനസ്സി​ലാ​ക്കി. എന്നെ ദൈവം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും വില​പ്പെ​ട്ട​വ​ളാ​യി​ട്ടാണ്‌ കാണു​ന്ന​തെ​ന്നും അങ്ങനെ എനിക്ക്‌ ഉറപ്പായി.”—മരിയ, അർജന്റീന.

മനസ്സി​നേറ്റ മുറിവ്‌ ഉണങ്ങാൻ നിങ്ങളെ എന്തു സഹായി​ക്കും?

 തിരു​വെ​ഴുത്ത്‌: “കൂടപ്പി​റ​പ്പി​നെ​ക്കാൾ കൂറുള്ള കൂട്ടു​കാ​രു​മുണ്ട്‌.”—സുഭാ​ഷി​തങ്ങൾ 18:24.

 അർഥം: ഒരു യഥാർഥ സുഹൃ​ത്തി​നു നിങ്ങളെ സഹായി​ക്കാ​നാ​കും. ആരോ​ടെ​ങ്കി​ലും സംസാ​രി​ക്കു​ന്നത്‌ നല്ലതാ​ണെന്ന്‌ തോന്നു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ വിശ്വ​സി​ക്കാൻ കഴിയുന്ന ഒരു വ്യക്തി​യോട്‌ നിങ്ങളു​ടെ മനസ്സി​ലു​ള്ള​തെ​ല്ലാം തുറന്നു​പ​റ​യാം.

 “ഞാൻ ലൈം​ഗി​ക​മാ​യി ഉപദ്ര​വി​ക്ക​പ്പെ​ട്ടി​ട്ടുള്ള കാര്യം 20 വർഷ​ത്തോ​ളം ആരോ​ടും പറഞ്ഞില്ല. അതു​കൊണ്ട്‌ എപ്പോ​ഴും ഉത്‌ക​ണ്‌ഠ​യും വിഷാ​ദ​വും ആയിരു​ന്നു. ഒരു സന്തോ​ഷ​വു​മി​ല്ലാത്ത കാലമാ​യി​രു​ന്നു അത്‌. എന്നാൽ അവസാനം എന്നെ കേൾക്കാൻ മനസ്സുള്ള ഒരാ​ളോട്‌ എല്ലാം ഞാൻ തുറന്നു​പ​റഞ്ഞു. അപ്പോൾ എനിക്ക്‌ എത്ര ആശ്വാസം കിട്ടി​യെ​ന്നോ.”—ഇലിഫ്‌, തുർക്കി​യെ.

 തിരു​വെ​ഴുത്ത്‌: “ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യ​തു​കൊണ്ട്‌ നിങ്ങളു​ടെ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ ഇടുക.”—1 പത്രോസ്‌ 5:7.

 അർഥം: നിങ്ങൾ പ്രാർഥി​ക്കു​മ്പോൾ ദൈവം ശരിക്കും ശ്രദ്ധി​ക്കു​ന്നു. (സങ്കീർത്തനം 55:22; 65:2) ദൈവ​ത്തിന്‌ നിങ്ങ​ളെ​ക്കു​റിച്ച്‌ കരുത​ലുണ്ട്‌. അതു​കൊണ്ട്‌ നിങ്ങൾ എത്ര വില​പ്പെ​ട്ട​വ​രാ​ണെന്ന്‌ മനസ്സി​ലാ​ക്കാൻ ദൈവ​ത്തിന്‌ നിങ്ങളെ സഹായി​ക്കാ​നാ​കും.

 “യഹോ​വ​യെ​ക്കു​റിച്ച്‌ പഠിച്ച​പ്പോൾ എന്റെ മനസ്സി​നേറ്റ ആഴമായ മുറി​വു​കൾ പതി​യെ​പ്പ​തി​യെ ഉണങ്ങാൻതു​ടങ്ങി. ഇപ്പോൾ എനിക്ക്‌ ദൈവ​ത്തോട്‌ എന്റെ മനസ്സി​ലു​ള്ള​തെ​ല്ലാം പറഞ്ഞ്‌ പ്രാർഥി​ക്കാ​നാ​കു​ന്നു. ദൈവം എന്റെ വികാ​ര​ങ്ങ​ളെ​ല്ലാം മനസ്സി​ലാ​ക്കുന്ന നല്ലൊരു സുഹൃ​ത്താണ്‌.”—അന, ബെലീസ്‌.

സ്‌ത്രീ​കൾക്ക്‌ എതി​രെ​യുള്ള ദുഷ്‌പെ​രു​മാ​റ്റം ദൈവം എന്നെങ്കി​ലും അവസാ​നി​പ്പി​ക്കു​മോ?

 തിരു​വെ​ഴുത്ത്‌: ‘യഹോവ അനാഥർക്കും തകർന്നി​രി​ക്കു​ന്ന​വർക്കും ന്യായം നടത്തി​ക്കൊ​ടു​ക്കും. പിന്നെ, ഭൂവാ​സി​യായ മർത്യൻ അവരെ പേടി​പ്പി​ക്കില്ല.’—സങ്കീർത്തനം 10:17, 18.

 അർഥം: സ്‌ത്രീ​കൾക്ക്‌ എതി​രെ​യുള്ള അതി​ക്ര​മ​വും ക്രൂര​ത​യും ഉൾപ്പെടെ എല്ലാ അനീതി​യും ദൈവം പെട്ടെ​ന്നു​തന്നെ ഇല്ലാതാ​ക്കും.

 “സ്‌ത്രീ​കൾക്കും കൊച്ചു​പെൺകു​ട്ടി​കൾക്കും എതി​രെ​യുള്ള ദുഷ്‌പെ​രു​മാ​റ്റം ദൈവം പെട്ടെ​ന്നു​തന്നെ ഇല്ലാതാ​ക്കും എന്ന്‌ അറിഞ്ഞ​പ്പോൾ എനിക്ക്‌ എന്തെന്നി​ല്ലാത്ത ആശ്വാസം തോന്നി. ഇപ്പോൾ എനിക്ക്‌ നല്ല മനസ്സമാ​ധാ​ന​മുണ്ട്‌.”—റോബർട്ട, മെക്‌സി​ക്കോ.

 ബൈബിൾ നൽകുന്ന പ്രത്യാശ എന്താണ്‌? ബൈബി​ളി​ലെ വാഗ്‌ദാ​നങ്ങൾ വിശ്വ​സി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? ഇന്ന്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ബൈബിൾ ഉപയോ​ഗിച്ച്‌ നിങ്ങളെ എങ്ങനെ സഹായി​ക്കാ​നാ​കും? ഇതെക്കു​റി​ച്ചൊ​ക്കെ അറിയാൻ, ആരെങ്കി​ലും നിങ്ങളെ സന്ദർശി​ക്ക​ണ​മെ​ങ്കിൽ എന്ന ഭാഗം കാണുക. ആ സന്ദർശനം തികച്ചും സൗജന്യ​മാണ്‌.

 ഈ ലേഖനം പ്രിന്റ്‌ എടുക്കു​ന്ന​തി​നാ​യി ഡൗൺലോഡ്‌ ചെയ്യുക.

a ചില പേരു​കൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

b ദൈവത്തിന്റെ പേരാണ്‌ യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്‌?” എന്ന ലേഖനം കാണുക.