വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

alfa27/stock.adobe.com

സ്‌മാരക പ്രചാ​ര​ണ​പ​രി​പാ​ടി

യേശു കുറ്റകൃ​ത്യം ഇല്ലാതാ​ക്കും

യേശു കുറ്റകൃ​ത്യം ഇല്ലാതാ​ക്കും

 അനീതി​യും കുറ്റകൃ​ത്യ​വും വരുത്തി​വെ​ക്കുന്ന കഷ്ടപ്പാ​ടു​കൾ യേശു​വിന്‌ അറിയാം. യേശു​വി​നെ​തി​രെ ആളുകൾ തെറ്റായ ആരോ​പ​ണങ്ങൾ ഉന്നയി​ക്കു​ക​യും യേശു​വി​നെ നിയമ​വി​രു​ദ്ധ​മാ​യി അടിക്കു​ക​യും അന്യാ​യ​മാ​യി വിചാരണ ചെയ്യു​ക​യും കുറ്റം​വി​ധി​ക്കു​ക​യും ക്രൂര​മാ​യി വധിക്കു​ക​യും ചെയ്‌ത​താണ്‌. നിരപ​രാ​ധി ആയിരു​ന്നി​ട്ടും യേശു മനസ്സോ​ടെ, നിസ്സ്വാർഥ​മാ​യി “അനേകർക്കു​വേണ്ടി തന്റെ ജീവൻ മോച​ന​വി​ല​യാ​യി കൊടു​ത്തു.” (മത്തായി 20:28; യോഹ​ന്നാൻ 15:13) ഇപ്പോൾ ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വായ യേശു, ഉടൻതന്നെ മുഴു​ഭൂ​മി​യിൽനി​ന്നും കുറ്റകൃ​ത്യം എന്നേക്കു​മാ​യി ഇല്ലാതാ​ക്കു​ക​യും നീതി കൊണ്ടു​വ​രു​ക​യും ചെയ്യും.—യശയ്യ 42:3.

 യേശു നടപടി​യെ​ടുത്ത്‌ കഴിയു​മ്പോൾ ലോക​ത്തി​ലെ അവസ്ഥ എന്തായി​രി​ക്കു​മെന്ന്‌ ബൈബിൾ വിശദീ​ക​രി​ക്കു​ന്നു:

  •   “ദുഷ്ടന്മാ​രു​ണ്ടാ​യി​രി​ക്കില്ല. അവർ ഉണ്ടായി​രു​ന്നി​ടത്ത്‌ നീ നോക്കും; പക്ഷേ, അവരെ കാണില്ല. എന്നാൽ സൗമ്യ​ത​യു​ള്ളവർ ഭൂമി കൈവ​ശ​മാ​ക്കും; സമാധാ​ന​സ​മൃ​ദ്ധി​യിൽ അവർ അത്യധി​കം ആനന്ദി​ക്കും.”—സങ്കീർത്തനം 37:10, 11.

 യേശു നമുക്കു​വേണ്ടി ചെയ്‌ത​തും ഇനി ചെയ്യാൻപോ​കു​ന്ന​തും ആയ കാര്യ​ങ്ങ​ളോ​ടു നമുക്ക്‌ എങ്ങനെ നന്ദി കാണി​ക്കാം? ലൂക്കോസ്‌ 22:19-ൽ യേശു ശിഷ്യ​ന്മാ​രോ​ടു തന്റെ മരണം ഓർമി​ക്ക​ണ​മെന്നു പറഞ്ഞു. അതു​കൊ​ണ്ടാണ്‌ എല്ലാ വർഷവും, യേശു​വി​ന്റെ മരണത്തി​ന്റെ വാർഷി​ക​ദി​ന​ത്തിൽ യഹോ​വ​യു​ടെ സാക്ഷികൾ ഒരുമി​ച്ചു​കൂ​ടു​ന്നത്‌. 2024 മാർച്ച്‌ 24-ാം തീയതി ഞായറാഴ്‌ച യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കു​മ്പോൾ ഞങ്ങളോ​ടൊ​പ്പം പങ്കു​ചേ​രാൻ ഞങ്ങൾ നിങ്ങ​ളെ​യും ക്ഷണിക്കു​ന്നു.

ഈ ആചരണം നടക്കുന്ന സ്ഥലം കണ്ടെത്തുക