വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏകാന്ത​തയെ തോൽപ്പി​ക്കാം

ഏകാന്ത​തയെ തോൽപ്പി​ക്കാം

 നിങ്ങൾ ഒറ്റപ്പെ​ട​ലി​ന്റെ​യും ഏകാന്ത​ത​യു​ടെ​യും തടവി​ലാ​ണോ? ‘ഞാൻ പുരമു​ക​ളിൽ തനിച്ച്‌ ഇരിക്കുന്ന പക്ഷി​യെ​പ്പോ​ലെ​യാണ്‌’ എന്നു പറഞ്ഞ സങ്കീർത്ത​ന​ക്കാ​ര​നെ​പ്പോ​ലെ​യാ​ണോ നിങ്ങൾക്കും തോന്നു​ന്നത്‌? (സങ്കീർത്തനം 102:7) ഏകാന്ത​തയെ തോൽപ്പി​ക്കാൻ സഹായി​ക്കുന്ന വിവരങ്ങൾ ബൈബി​ളി​ലുണ്ട്‌.

 ദൈവ​ത്തോട്‌ അടുക്കുക

 നിങ്ങൾ ഒറ്റപ്പെട്ട സാഹച​ര്യ​ത്തി​ലാ​ണെ​ങ്കിൽപ്പോ​ലും ദൈവ​ത്തോ​ടു കൂടുതൽ അടുത്തു​കൊണ്ട്‌ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാം. (മത്തായി 5:3, 6) അതിനു സഹായ​ക​മായ വിവര​ങ്ങ​ളാണ്‌ താഴെ​യു​ള്ളത്‌.

ബൈബി​ളി​ലെ ആശ്വാ​സ​വ​ച​നങ്ങൾ വായി​ക്കു​ക

  പലർക്കും താഴെ കൊടു​ത്തി​രി​ക്കുന്ന ബൈബിൾവാ​ക്യ​ങ്ങ​ളിൽനിന്ന്‌ വളരെ ആശ്വാസം കണ്ടെത്താ​നാ​യി​ട്ടുണ്ട്‌. ഏകാന്ത​ത​യു​ടെ ഈ സമയത്ത്‌ ഒറ്റയി​രു​പ്പി​നു കുറെ ഭാഗങ്ങൾ വായി​ച്ചു​തീർക്കാം എന്നു തീരു​മാ​നി​ക്കു​ന്ന​തി​നു പകരം ഓരോ ഭാഗവും വായിച്ച്‌ അതെക്കു​റിച്ച്‌ നന്നായി ചിന്തി​ക്കാ​നും പ്രാർഥി​ക്കാ​നും സമയം കണ്ടെത്താൻ കഴിയു​മോ?—മർക്കോസ്‌ 1:35.

ലോക​സം​ഭ​വ​ങ്ങ​ളു​ടെ അർഥം മനസ്സി​ലാ​ക്കു​ക

  മോശം കാര്യങ്ങൾ സംഭവി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും ദൈവം അതെല്ലാം മാറ്റാൻ പോകു​ന്നത്‌ എങ്ങനെ​യാ​ണെ​ന്നും മനസ്സി​ലാ​ക്കു​ന്നത്‌ ഇപ്പോ​ഴുള്ള ബുദ്ധി​മു​ട്ടു​നി​റഞ്ഞ സാഹച​ര്യ​ങ്ങളെ നേരി​ടാൻ സഹായി​ക്കും.—യശയ്യ 65:17.

അനാവ​ശ്യ​മായ ഉത്‌ക​ണ്‌ഠകൾ ഒഴിവാ​ക്കു​ക

സൗഹൃ​ദങ്ങൾ ശക്തമാ​ക്കു​ക

  നേരിട്ട്‌ കണ്ട്‌ സംസാ​രി​ക്കാൻ പറ്റിയി​ല്ലെ​ങ്കിൽപ്പോ​ലും സുഹൃ​ദ്‌ബ​ന്ധങ്ങൾ കാത്തു​സൂ​ക്ഷി​ക്കു​ന്നതു ശുഭാ​പ്‌തി​വി​ശ്വാ​സ​ത്തോ​ടെ​യും സന്തോ​ഷ​ത്തോ​ടെ​യും ഇരിക്കാൻ നമ്മളെ സഹായി​ക്കും. നിങ്ങൾക്കു വീട്ടിൽനിന്ന്‌ പുറത്തി​റ​ങ്ങാൻ പറ്റാത്ത സാഹച​ര്യ​മാ​ണോ? അങ്ങനെ​യാ​ണെ​ങ്കിൽ വീഡി​യോ കോളി​ലൂ​ടെ​യോ ടെലി​ഫോ​ണി​ലൂ​ടെ​യോ, ഉള്ള സുഹൃ​ദ്‌ബ​ന്ധങ്ങൾ നിലനി​റു​ത്താ​നും പുതിയവ തുടങ്ങാ​നും കഴിയു​മോ? “യഥാർഥ​സ്‌നേ​ഹി​തൻ” ആയിരി​ക്കാ​നും അങ്ങനെ​യുള്ള ഒരാളെ കണ്ടെത്താ​നും താഴെ കൊടു​ത്തി​രി​ക്കുന്ന ലേഖനങ്ങൾ സഹായി​ക്കും.—സുഭാ​ഷി​തങ്ങൾ 17:17.

വ്യായാ​മം ചെയ്യുക

  ‘വ്യായാ​മം പ്രയോ​ജ​ന​മു​ള്ള​താണ്‌’ എന്നു ബൈബിൾ പറയുന്നു. (1 തിമൊ​ഥെ​യൊസ്‌ 4:8, അടിക്കു​റിപ്പ്‌) പ്രത്യേ​കിച്ച്‌ ഒറ്റപ്പെ​ട്ടി​രി​ക്കു​മ്പോ​ഴൊ ഏകാന്തത തോന്നു​മ്പോ​ഴൊ. ഇങ്ങനെ​യുള്ള സമയങ്ങ​ളി​ലും നന്നായി ചിന്തി​ക്കാ​നും സന്തോ​ഷ​ത്തോ​ടെ ഇരിക്കാ​നും വ്യായാ​മം ചെയ്യു​ന്നതു ഗുണം ചെയ്യും. വീട്ടിൽനിന്ന്‌ പുറത്തി​റ​ങ്ങാൻ പറ്റാത്ത സമയത്തും ഊർജ​സ്വ​ല​രാ​യി​രി​ക്കാൻ സഹായി​ക്കുന്ന ചില കാര്യ​ങ്ങ​ളുണ്ട്‌.