വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

John Moore/Getty Images

ആരോ​ഗ്യ​മേഖല—ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ ഒരു മാറ്റം വരുമോ?

ആരോ​ഗ്യ​മേഖല—ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ ഒരു മാറ്റം വരുമോ?

 “ലോകത്തെ മുഴുവൻ പിടി​ച്ചു​കു​ലു​ക്കിയ കോവിഡ്‌-19 അവസാ​നി​ച്ചാൽ പിന്നെ അങ്ങോട്ട്‌ ലോക​മെ​ങ്ങു​മുള്ള ആളുക​ളു​ടെ ആരോ​ഗ്യ​ത്തിന്‌ ഭീഷണി​യു​ണ്ടാ​കില്ല എന്ന്‌ അർഥമില്ല. . . . ഭാവി​യിൽ മറ്റ്‌ ഏതെങ്കി​ലും തരത്തി​ലുള്ള മഹാമാ​രി ഉണ്ടാകു​മെന്നു നമുക്കു പ്രതീ​ക്ഷി​ക്കാം. അതിനു നമ്മൾ തയ്യാറാ​യി​രി​ക്കണം.”—റ്റെ​ഡ്രോസ്‌ ആധനോം ഗെബ്രി​യേ​സൂസ്‌, ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ ഡയറക്‌ടർ ജനറൽ, 2023 മേയ്‌ 22.

 കോവിഡ്‌-19 മഹാമാ​രി കാരണം ഉണ്ടായ ശാരീ​രി​ക​വും മാനസി​ക​വും ആയ പ്രശ്‌ന​ങ്ങ​ളു​മാ​യി ആളുകൾ ഇന്നും മല്ലിടു​ക​യാണ്‌. ഗവൺമെ​ന്റു​ക​ളും ആരോ​ഗ്യ​സു​രക്ഷാ മേഖല​ക​ളും അടുത്ത മഹാമാ​രി​യെ നേരി​ടാൻ തയ്യാറാകുമോ? ഇപ്പോ​ഴുള്ള ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങൾക്ക്‌ ഒരു പരിഹാ​രം കാണാൻ അവർക്കു കഴിയു​മോ?

 നമുക്ക്‌ ആവശ്യ​മായ ആരോ​ഗ്യ​പ​രി​പാ​ലനം നൽകുന്ന ഒരു ഗവൺമെ​ന്റി​നെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു. “സ്വർഗ​സ്ഥ​നായ ദൈവം ഒരിക്ക​ലും നശിച്ചു​പോ​കാത്ത ഒരു രാജ്യം” അഥവാ ഒരു ഗവൺമെന്റ്‌ സ്ഥാപി​ക്കും എന്ന്‌ അതിൽ പറയുന്നു. (ദാനി​യേൽ 2:44) ആ ഗവൺമെ​ന്റി​നു കീഴിൽ “‘എനിക്കു രോഗ​മാണ്‌’ എന്നു ദേശത്ത്‌ വസിക്കുന്ന ആരും പറയില്ല.” (യശയ്യ 33:24) അന്ന്‌ എല്ലാവർക്കും നല്ല ആരോ​ഗ്യ​വും യൗവന​കാ​ലത്തെ പ്രസരി​പ്പും ഉണ്ടാകും.—ഇയ്യോബ്‌ 33:25.