വിവരങ്ങള്‍ കാണിക്കുക

ഭാഷാ​വ​ര​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ഭാഷാ​വ​ര​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ബൈബി​ളി​ന്റെ ഉത്തരം

 മുമ്പു പഠിച്ചി​ട്ടി​ല്ലാത്ത ഭാഷയിൽ സംസാ​രി​ക്കാൻ ആദ്യകാല ക്രിസ്‌ത്യാ​നി​കളെ പ്രാപ്‌ത​രാ​ക്കിയ അത്ഭുത​ക​ര​മായ കഴിവി​നെ​യാ​ണു “അന്യഭാ​ഷ​ക​ളിൽ” സംസാ​രി​ക്കാ​നുള്ള കഴിവ്‌ അഥവാ ഭാഷാ​വരം എന്നു പറയു​ന്നത്‌. (പ്രവൃ​ത്തി​കൾ 10:46) സംസാ​രി​ക്കുന്ന ആളിന്റെ ഭാഷ അറിയാ​വു​ന്ന​വർക്ക്‌ അയാൾ പറയു​ന്നത്‌ എളുപ്പം മനസ്സി​ലാ​ക്കാൻ കഴിയു​മാ​യി​രു​ന്നു. (പ്രവൃ​ത്തി​കൾ 2:4-8) ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്കു ലഭിച്ച പരിശു​ദ്ധാ​ത്മാ​വി​ന്റെ വരങ്ങളിൽ ഒന്നായി​രു​ന്നു ഭാഷാ​വരം.—എബ്രായർ 2:4; 1 കൊരി​ന്ത്യർ 12:4, 30.

 എന്ന്‌, എവി​ടെ​വെച്ച്‌ ആണ്‌ ഭാഷാ​വരം തുടങ്ങി​യത്‌?

 ഈ അത്ഭുതം ആദ്യം സംഭവി​ച്ചത്‌ എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌ത്‌ ദിവസം രാവിലെ യരുശ​ലേ​മിൽവെ​ച്ചാ​യി​രു​ന്നു. ജൂതന്മാ​രു​ടെ ഉത്സവമാ​യി​രു​ന്നു പെന്തി​ക്കോ​സ്‌ത്‌. അവിടെ കൂടി​വ​ന്നി​രുന്ന യേശു​വി​ന്റെ ഏകദേശം 120 ശിഷ്യ​ന്മാർ “പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ​വ​രാ​യി, ആത്മാവ്‌ കൊടുത്ത കഴിവ​നു​സ​രിച്ച്‌ വ്യത്യ​സ്‌ത​ഭാ​ഷ​ക​ളിൽ സംസാരിക്കാൻതുടങ്ങി.” (പ്രവൃ​ത്തി​കൾ 1:15; 2:1-4) “ആകാശ​ത്തി​നു കീഴെ​യുള്ള എല്ലാ രാജ്യ​ങ്ങ​ളിൽനി​ന്നും” വന്ന ഒരു വലിയ ജനക്കൂട്ടം “അവരുടെ ഭാഷക​ളിൽ ശിഷ്യ​ന്മാർ സംസാ​രി​ക്കു​ന്നതു കേട്ടു.”—പ്രവൃ​ത്തി​കൾ 2:5, 6.

 ഭാഷാ​വ​ര​ത്തി​ന്റെ ഉദ്ദേശ്യം എന്തായി​രു​ന്നു?

  1.   ക്രിസ്‌ത്യാ​നി​കൾക്കു ദൈവ​ത്തി​ന്റെ പിന്തു​ണ​യു​ണ്ടെന്നു കാണി​ക്കാൻ. പണ്ടു മോശ​യെ​പ്പോ​ലുള്ള വിശ്വ​സ്‌ത​രായ ആളുകൾക്കു ദൈവ​ത്തി​ന്റെ പിന്തു​ണ​യു​ണ്ടെ​ന്ന​തി​ന്റെ തെളി​വാ​യി ദൈവം അത്ഭുത​ക​ര​മായ അടയാ​ളങ്ങൾ ചെയ്യാ​നുള്ള കഴിവ്‌ കൊടു​ത്തു. (പുറപ്പാട്‌ 4:1-9, 29-31; സംഖ്യ 17:10) ഭാഷാ​വ​ര​വും ഇതു​പോ​ലുള്ള ഒന്നുത​ന്നെ​യാ​യി​രു​ന്നു. പുതു​താ​യി രൂപം​കൊണ്ട ക്രിസ്‌തീ​യ​സ​ഭ​യ്‌ക്കു ദൈവ​ത്തി​ന്റെ പിന്തു​ണ​യു​ണ്ടെ​ന്ന​തി​ന്റെ തെളി​വാ​യി​രു​ന്നു അത്‌. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി: “അന്യഭാ​ഷകൾ അടയാ​ള​മാ​യി​രി​ക്കു​ന്നതു വിശ്വാ​സി​കൾക്കല്ല, അവിശ്വാ​സി​കൾക്കാണ്‌.”—1 കൊരി​ന്ത്യർ 14:22.

  2.   സമഗ്ര​മായ സാക്ഷ്യം നൽകാൻ ക്രിസ്‌ത്യാ​നി​കളെ പ്രാപ്‌ത​രാ​ക്കു​ന്ന​തി​നു​വേണ്ടി. പെന്തി​ക്കോ​സ്‌ത്‌ ദിവസം യേശു​വി​ന്റെ അനുഗാ​മി​കൾ പറയു​ന്നതു കേട്ടവർ ഇങ്ങനെ പറഞ്ഞു: “അവർ നമ്മുടെ ഭാഷക​ളിൽ ദൈവ​ത്തി​ന്റെ മഹാകാ​ര്യ​ങ്ങൾ പറയു​ന്നതു കേൾക്കു​ന്നു!” (പ്രവൃ​ത്തി​കൾ 2:11) അതു​കൊണ്ട്‌, ഈ അത്ഭുത​ത്തി​ന്റെ മറ്റൊരു പ്രധാന ഉദ്ദേശ്യം, “സമഗ്ര​മാ​യി സാക്ഷീ​ക​രി​ക്കാ​നും” യേശു കല്‌പി​ച്ച​തു​പോ​ലെ ‘എല്ലാ ജനതക​ളി​ലെ​യും ആളുകളെ ശിഷ്യ​രാ​ക്കാ​നും’ ക്രിസ്‌ത്യാ​നി​കളെ പ്രാപ്‌ത​രാ​ക്കുക എന്നതാ​യി​രു​ന്നു. (പ്രവൃ​ത്തി​കൾ 10:42; മത്തായി 28:19) ഈ അത്ഭുതം കാണു​ക​യും സാക്ഷ്യം ശ്രദ്ധി​ക്കു​ക​യും ചെയ്‌ത ഏകദേശം 3,000 പേർ അന്നുതന്നെ ക്രിസ്‌തു​ശി​ഷ്യ​രാ​യി.—പ്രവൃ​ത്തി​കൾ 2:41.

 ഭാഷാ​വ​രം എന്നും നിലനിൽക്കു​മാ​യി​രു​ന്നോ?

 ഇല്ല. ഭാഷാ​വരം ഉൾപ്പെ​ടെ​യുള്ള പരിശു​ദ്ധാ​ത്മാ​വി​ന്റെ വരങ്ങൾ താത്‌കാ​ലി​ക​മാ​യി​രു​ന്നു. ബൈബിൾ ഇങ്ങനെ മുൻകൂ​ട്ടി​പ്പ​റഞ്ഞു: “പ്രവചി​ക്കാ​നുള്ള കഴിവ്‌ ഇല്ലാതാ​കും; അന്യഭാഷ സംസാ​രി​ക്കാ​നുള്ള അത്ഭുത​പ്രാ​പ്‌തി നിലച്ചു​പോ​കും.”—1 കൊരി​ന്ത്യർ 13:8.

 ഭാഷാ​വ​രം എന്ന്‌ ഇല്ലാതാ​യി?

 പരിശു​ദ്ധാ​ത്മാ​വി​ന്റെ വരങ്ങൾ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ സാന്നി​ധ്യ​ത്തി​ലാ​ണു സാധാ​ര​ണ​ഗ​തി​യിൽ മറ്റു ക്രിസ്‌ത്യാ​നി​കൾക്കു കൈമാ​റ​പ്പെ​ട്ടത്‌. സഹവി​ശ്വാ​സി​ക​ളു​ടെ മേൽ അപ്പോ​സ്‌ത​ല​ന്മാർ കൈകൾ വെക്കു​മ്പോ​ഴാ​യി​രു​ന്നു അവർക്ക്‌ ആ വരം ലഭിച്ചി​രു​ന്നത്‌. (പ്രവൃ​ത്തി​കൾ 8:18; 10:44-46) അപ്പോ​സ്‌ത​ല​ന്മാ​രിൽനിന്ന്‌ വരങ്ങൾ ലഭിച്ചവർ അതു മറ്റുള്ള​വർക്കു കൈമാ​റി​യ​താ​യി കാണു​ന്നില്ല. (പ്രവൃ​ത്തി​കൾ 8:5-7, 14-17) ഉദാഹ​ര​ണ​ത്തിന്‌, ഒരു ഗവൺമെന്റ്‌ ഉദ്യോ​ഗ​സ്ഥന്‌ ഒരാൾക്കു ഡ്രൈ​വിങ്‌ ലൈസൻസ്‌ കൊടു​ക്കാൻ കഴിയും. എന്നാൽ ലൈസൻസ്‌ കിട്ടിയ ആൾക്കു മറ്റൊരു വ്യക്തിക്കു ലൈസൻസ്‌ കൊടു​ക്കാ​നുള്ള അധികാ​ര​മില്ല. അതു​കൊണ്ട്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ​യും അവരിൽനിന്ന്‌ നേരിട്ട്‌ വരം ലഭിച്ച​വ​രു​ടെ​യും മരണ​ത്തോ​ടെ ഭാഷാ​വരം ഇല്ലാതാ​യി.

 ഭാഷാ​വ​രം ഇന്നുണ്ടോ?

 അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കു​ന്ന​തി​നുള്ള അത്ഭുത​പ്രാ​പ്‌തി തെളി​വ​നു​സ​രിച്ച്‌ ഒന്നാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ടെ ഇല്ലാതാ​യി. ദൈവ​ത്തി​ന്റെ ശക്തിയാ​ലാണ്‌ അന്യഭാ​ഷ​യിൽ സംസാ​രി​ക്കു​ന്നെന്ന്‌ അവകാ​ശ​പ്പെ​ടാൻ ഇന്ന്‌ ആർക്കും കഴിയില്ല. a

 സത്യ​ക്രി​സ്‌ത്യാ​നി​കളെ തിരി​ച്ച​റി​യു​ന്നത്‌ ഭാഷാ​വ​ര​ത്താ​ലാ​ണോ?

 അല്ല. തന്റെ ശിഷ്യ​ന്മാർ തിരി​ച്ച​റി​യി​ക്കു​ന്നത്‌ ആത്മത്യാ​ഗ​പ​ര​മായ സ്‌നേ​ഹ​മാ​യി​രി​ക്കു​മെന്നു യേശു പറഞ്ഞു. (യോഹ​ന്നാൻ 13:34, 35) യഥാർഥ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ മായാത്ത മുഖമു​ദ്ര​യാ​യി​രി​ക്കും സ്‌നേ​ഹ​മെന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോ​സും പഠിപ്പി​ച്ചു. (1 കൊരി​ന്ത്യർ 13:1, 8) ‘ദൈവാ​ത്മാ​വി​ന്റെ ഫലമെന്നു’ വിളി​ക്കുന്ന ഗുണങ്ങ​ളാ​യി​രി​ക്കണം പരിശു​ദ്ധാ​ത്മാവ്‌ ഒരു ക്രിസ്‌ത്യാ​നി​യിൽ ഉളവാ​ക്കേ​ണ്ട​തെന്ന്‌ അദ്ദേഹം സൂചി​പ്പി​ച്ചു. അതിൽ ഒന്നാമത്തെ ഗുണം സ്‌നേ​ഹ​മാണ്‌.—ഗലാത്യർ 5:22, 23.

a “ഭാഷാ​വരം ദൈവ​ത്തിൽനി​ന്നോ?” എന്ന ഇംഗ്ലീ​ഷി​ലുള്ള ലേഖനം കാണുക.