വിവരങ്ങള്‍ കാണിക്കുക

ദൈവം എന്നോട്‌ ക്ഷമിക്കുമോ?

ദൈവം എന്നോട്‌ ക്ഷമിക്കുമോ?

ബൈബി​ളി​ന്റെ ഉത്തരം

 ക്ഷമിക്കും. ഉചിത​മാ​യ പടികൾ സ്വീക​രി​ക്കു​ന്നെ​ങ്കിൽ ദൈവം നിങ്ങളു​ടെ പാപങ്ങൾ ക്ഷമിക്കു​ക​ത​ന്നെ ചെയ്യും. ദൈവം “ക്ഷമിപ്പാൻ ഒരുക്ക”മുള്ളവ​നാ​ണെ​ന്നും “അവൻ ധാരാളം ക്ഷമിക്കു”മെന്നും ബൈബിൾ പറയുന്നു. (നെഹമ്യ 9:17; സങ്കീർത്ത​ന​ങ്ങൾ 86:5; യശയ്യ 55:7) ദൈവം നമ്മളോട്‌ ക്ഷമിക്കു​മ്പോൾ പൂർണ​മാ​യും ക്ഷമിക്കു​ന്നു. അതായത്‌, ദൈവം നമ്മുടെ പാപങ്ങൾ ‘മായ്‌ച്ചു​ക​ള​യു​ക​യോ’ ഒപ്പി​യെ​ടു​ക്കു​ക​യോ ചെയ്യുന്നു. (പ്രവൃ​ത്തി​കൾ 3:19) മാത്രമല്ല, ദൈവം പാപങ്ങൾ എന്നേക്കു​മാ​യി ക്ഷമിക്കു​ന്നു. “അവരുടെ പാപം ഇനി ഓർക്ക​യും ഇല്ല” എന്നും ദൈവം പറയുന്നു. (യിരെമ്യ 31:34) ഒരിക്കൽ ക്ഷമിച്ചു​ക​ഴി​ഞ്ഞാൽ നമ്മളിൽ കുറ്റം ആരോ​പി​ക്കു​ന്ന​തി​നോ വീണ്ടും​വീ​ണ്ടും ശിക്ഷി​ക്കു​ന്ന​തി​നോ ദൈവം നമ്മുടെ പാപങ്ങൾ കുത്തി​പ്പൊ​ക്കി​ക്കൊണ്ട്‌ വരുന്നില്ല.

 എന്നാൽ, ദൗർബ​ല്യം​കൊ​ണ്ടോ വികാ​ര​ത്തി​ന​ടി​പ്പെ​ട്ടോ അല്ല ദൈവം ക്ഷമിക്കു​ന്നത്‌. തന്റെ നീതി​യു​ള്ള നിലവാ​ര​ങ്ങൾ വളച്ചൊ​ടി​ച്ചു​മല്ല. ഇക്കാര​ണ​ത്താൽ, ചില പാപങ്ങൾ ക്ഷമിക്കാൻ ദൈവം വിസമ്മ​തി​ക്കു​ന്നു.—യോശുവ 24:19, 20.

ദൈവ​ത്തി​ന്റെ ക്ഷമ നേടാ​നു​ള്ള പടികൾ

  1.   നിങ്ങളു​ടെ പാപം ദൈവ​നി​യ​മ​ത്തി​ന്റെ ലംഘന​മാ​ണെന്ന്‌ അംഗീ​ക​രി​ക്കു​ക. നിങ്ങളു​ടെ പ്രവൃത്തി മറ്റുള്ള​വ​രെ ദ്രോ​ഹി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ങ്കി​ലും നിങ്ങളു​ടെ പാപം ദൈവ​ത്തി​നെ​തി​രെ​യുള്ള കുറ്റമാ​ണെന്ന്‌ ആദ്യം​ത​ന്നെ തിരി​ച്ച​റി​യ​ണം.—സങ്കീർത്തനങ്ങൾ 51:1, 4; പ്രവൃ​ത്തി​കൾ 24:16.

  2.   പ്രാർഥ​ന​യിൽ ദൈവ​ത്തോട്‌ ഏറ്റുപ​റ​യു​ക.—സങ്കീർത്തനങ്ങൾ 32:5; 1 യോഹ​ന്നാൻ 1:9.

  3.   നിങ്ങളു​ടെ പാപ​ത്തെ​ക്കു​റിച്ച്‌ ആഴമായ ദുഃഖം തോന്നണം. “ദൈവ​ഹി​ത​പ്ര​കാ​ര​മുള്ള (ഈ) ദുഃഖം” അനുതാ​പ​ത്തി​ലേക്ക്‌ അല്ലെങ്കിൽ ഹൃദയ​പ​രി​വർത്ത​ന​ത്തി​ലേക്ക്‌ നയിക്കും. (2 കൊരി​ന്ത്യർ 7:10) ഇങ്ങനെ അനുത​പി​ക്കു​ന്ന​തിൽ പാപത്തി​ലേക്ക്‌ എത്തിപ്പെട്ട പടിക​ളും ഉൾപ്പെ​ടു​ന്നു.—മത്തായി 5:27, 28.

  4.   നിങ്ങളു​ടെ പ്രവർത്ത​ന​ഗ​തിക്ക്‌ മാറ്റം വരുത്തുക അതായത്‌, ‘തിരി​ഞ്ഞു​വ​രി​ക.’ (പ്രവൃ​ത്തി​കൾ 3:19) ഇതിന്റെ അർഥം, ഏതെങ്കി​ലും ഒരു തെറ്റായ പ്രവൃ​ത്തി​യോ ശീലമോ ആവർത്തി​ക്കു​ന്നത്‌ ഒഴിവാ​ക്കു​ക എന്നാണ്‌. കൂടാതെ, നിങ്ങളു​ടെ ചിന്താ​ഗ​തി​ക​ളും പ്രവർത്ത​ന​വും അപ്പാടെ മാറ്റം വരുത്തു​ന്ന​തും ഇതിൽ ഉൾപ്പെ​ട്ടേ​ക്കാം.—എഫെസ്യർ 4:23, 24.

  5.   തെറ്റായ വഴികൾ തിരു​ത്താ​നും സംഭവിച്ച കേടു​പാ​ടു​കൾക്ക്‌ പ്രായ​ശ്ചി​ത്തം ചെയ്യാ​നും നടപടി​കൾ സ്വീക​രി​ക്കു​ക. (മത്തായി 5:23, 24; 2 കൊരി​ന്ത്യർ 7:11) നമ്മൾ എന്തെങ്കി​ലും ചെയ്‌തു​പോ​യ​തു​കൊ​ണ്ടോ ചെയ്യേണ്ട കാര്യം ചെയ്യാ​തി​രു​ന്ന​തു​കൊ​ണ്ടോ വിഷമി​ക്കാൻ ഇടയാ​യ​വ​രോട്‌ മാപ്പ്‌ ചോദി​ക്കു​ക, കഴിയു​ന്നി​ട​ത്തോ​ളം അതിന്‌ പ്രായ​ശ്ചി​ത്ത​വും ചെയ്യുക.—ലൂക്കോസ്‌ 19:7-10.

  6.   യേശു​വി​ന്റെ മറുവി​ല​യു​ടെ അടിസ്ഥാ​ന​ത്തിൽ പ്രാർഥ​ന​യി​ലൂ​ടെ ദൈവ​ത്തോട്‌ ക്ഷമ യാചി​ക്കു​ക. (എഫെസ്യർ 1:7) പ്രാർഥ​ന​കൾക്ക്‌ ഉത്തരം ലഭിക്കു​ന്ന​തിന്‌ നിങ്ങ​ളോട്‌ പാപം ചെയ്‌ത​വ​രോട്‌ ക്ഷമിച്ചേ മതിയാ​കൂ.—മത്തായി 6:14, 15.

  7.   ഗുരു​ത​ര​മാ​യ പാപമാണ്‌ നിങ്ങൾ ചെയ്‌ത​തെ​ങ്കിൽ ദൈവ​വു​മാ​യു​ള്ള ബന്ധം വീണ്ടെ​ടു​ക്കാൻ സഹായി​ക്കാ​നും നിങ്ങൾക്കു​വേ​ണ്ടി പ്രാർഥി​ക്കാ​നും യോഗ്യ​ത​യു​ള്ള വ്യക്തി​യോട്‌ സംസാ​രി​ക്കു​ക.—യാക്കോബ്‌ 5:14-16.

ദൈവ​ത്തി​ന്റെ ക്ഷമ നേടു​ന്നത്‌ സംബന്ധിച്ച ചില തെറ്റി​ദ്ധാ​ര​ണ​കൾ

 “ക്ഷമിക്കാ​വു​ന്ന​തി​ലേ​റെ​യാണ്‌ എന്റെ പാപങ്ങൾ”

ദാവീദിന്റെ വ്യഭി​ചാ​ര​വും കൊല​പാ​ത​ക​വും യഹോവ ക്ഷമിച്ചു

 ദൈവം ബൈബി​ളി​ലൂ​ടെ നൽകി​യി​രി​ക്കു​ന്ന പടികൾ സ്വീക​രി​ക്കു​ക​യാ​ണെ​ങ്കിൽ നിശ്ചയ​മാ​യും നമ്മുടെ പാപങ്ങൾ ക്ഷമിച്ചു​കി​ട്ടും. കാരണം, ദൈവ​ത്തി​ന്റെ ക്ഷമ നമ്മുടെ പാപങ്ങ​ളെ​ക്കാൾ എത്രയോ വലിയ​താണ്‌. ഗുരു​ത​ര​മാ​യ പാപങ്ങൾ മാത്രമല്ല പല പ്രാവ​ശ്യം ആവർത്തി​ച്ചു​ചെ​യ്‌ത പാപങ്ങൾപോ​ലും ദൈവ​ത്തിന്‌ ക്ഷമിക്കാ​നാ​കും.—യശയ്യ 1:18.

 ഉദാഹ​ര​ണ​ത്തിന്‌, ഇസ്രാ​യേ​ലി​ലെ രാജാ​വാ​യ ദാവീദ്‌ വ്യഭി​ചാ​ര​വും കൊല​പാ​ത​ക​വും ചെയ്‌തി​ട്ടും ദൈവം അദ്ദേഹ​ത്തോട്‌ ക്ഷമിച്ചു. (2 ശമുവേൽ 12:7-13) ലോക​ത്തി​ലെ ഏറ്റവും വലിയ പാപി​യാ​ണെന്ന്‌ സ്വയം വിശേ​ഷി​പ്പി​ച്ച അപ്പൊ​സ്‌ത​ല​നാ​യ പൗലോ​സി​നും ക്ഷമ ലഭിച്ചു. (1 തിമൊ​ഥെ​യൊസ്‌ 1:15, 16) കൂടാതെ, മിശി​ഹാ​യാ​യ യേശു​വി​നെ വധിച്ച ഒന്നാം നൂറ്റാ​ണ്ടി​ലെ യഹൂദർക്കും തങ്ങളുടെ വഴി വിട്ടു​തി​രി​ഞ്ഞ​പ്പോൾ ക്ഷമ ലഭിച്ചു.—പ്രവൃത്തികൾ 3:15, 19.

 “ഒരു പുരോ​ഹി​ത​നോ​ടോ ശുശ്രൂ​ഷ​ക​നോ​ടോ കുമ്പസാ​രി​ച്ചാൽ പാപ​മോ​ച​നം ലഭിക്കും”

 ദൈവ​ത്തി​നെ​തി​രെ​യുള്ള പാപങ്ങൾ ക്ഷമിക്കാൻ ഒരു മനുഷ്യ​നെ​യും ഇന്ന്‌ ദൈവം അധികാ​ര​പ്പെ​ടു​ത്തി​യി​ട്ടില്ല. മറ്റൊരു മനുഷ്യ​നോട്‌ ഏറ്റുപ​റ​യു​ന്ന​തു​കൊണ്ട്‌ പാപിക്ക്‌ ആശ്വാസം കിട്ടി​യേ​ക്കാ​മെ​ങ്കി​ലും ദൈവ​ത്തിന്‌ മാത്രമേ പാപങ്ങൾ മോചി​ക്കാൻ കഴിയൂ.—എഫെസ്യർ 4:32; 1 യോഹ​ന്നാൻ 1:7, 9.

 അങ്ങനെ​യെ​ങ്കിൽ, “നിങ്ങൾ ആരുടെ പാപങ്ങൾ മോചി​ക്കു​ന്നു​വോ അവ മോചിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ മോചി​ക്കാ​തെ നിറു​ത്തു​ന്നു​വോ അവ മോചി​ക്ക​പ്പെ​ടാ​തെ നിൽക്കും” എന്ന്‌ യേശു അപ്പൊ​സ്‌ത​ല​ന്മാ​രോട്‌ പറഞ്ഞതോ? (യോഹ​ന്നാൻ 20:23) അപ്പൊ​സ്‌ത​ല​ന്മാർക്ക്‌ പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കു​മ്പോൾ യേശു അവർക്ക്‌ നൽകു​മാ​യി​രു​ന്ന ഒരു പ്രത്യേക അധികാ​ര​ത്തെ​ക്കു​റി​ച്ചാണ്‌ അവിടെ സൂചി​പ്പി​ച്ചത്‌.—യോഹന്നാൻ 20:22.

 എ.ഡി. 33-ൽ പരിശു​ദ്ധാ​ത്മാവ്‌ പകര​പ്പെ​ട്ട​പ്പോൾ യേശു വാഗ്‌ദാ​നം ചെയ്‌തി​രു​ന്ന ഈ അധികാ​രം അപ്പൊ​സ്‌ത​ല​ന്മാർക്ക്‌ കൈവന്നു. (പ്രവൃ​ത്തി​കൾ 2:1-4) ഇങ്ങനെ ലഭിച്ച അധികാ​ര​മാണ്‌ അനന്യാ​സി​നെ​യും സഫീറ​യെ​യും ന്യായം​വി​ധി​ച്ച​പ്പോൾ പത്രോസ്‌ അപ്പൊ​സ്‌ത​ലൻ ഉപയോ​ഗി​ച്ചത്‌. അവരുടെ ഗൂഢപ​ദ്ധ​തി​യെ​ക്കു​റിച്ച്‌ പത്രോസ്‌ അത്ഭുത​ക​ര​മാ​യി മനസ്സി​ലാ​ക്കി​യി​രു​ന്നു. അതിന്മേൽ പത്രോസ്‌ കൈ​ക്കൊ​ണ്ട നടപടി സൂചി​പ്പി​ക്കു​ന്നത്‌ അവരുടെ പാപം ക്ഷമിക്കു​ക​യി​ല്ല എന്നാണ്‌.—പ്രവൃത്തികൾ 5:1-11.

 പരിശു​ദ്ധാ​ത്മാ​വി​ന്റെ അത്ഭുത​ക​ര​മാ​യ ഈ ദാനം, രോഗ​ശാ​ന്തി​വ​ര​വും ഭാഷാ​വ​ര​വും പോലെ അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ മരണ​ശേ​ഷം നിലച്ചു​പോ​യി. (1 കൊരി​ന്ത്യർ 13:8-10) അതിനാൽ ഇന്ന്‌ ഒരു മനുഷ്യ​നും മറ്റൊ​രാ​ളു​ടെ പാപങ്ങൾ മോചി​ക്കാൻ കഴിയില്ല.