സങ്കീർത്ത​നം 86:1-17

ദാവീദിന്റെ ഒരു പ്രാർഥന. 86  യഹോവേ, ചെവി ചായി​ക്കേ​ണമേ;* എനിക്ക്‌ ഉത്തരം തരേണമേ;ഞാൻ ക്ലേശി​ത​നും ദരി​ദ്ര​നും അല്ലോ.+   എന്റെ ജീവനെ കാക്കേ​ണമേ, ഞാൻ വിശ്വ​സ്‌ത​ന​ല്ലോ.+ അങ്ങയിൽ ആശ്രയ​മർപ്പി​ക്കുന്ന ഈ ദാസനെ രക്ഷി​ക്കേ​ണമേ;അങ്ങാണല്ലോ എന്റെ ദൈവം.+   യഹോവേ, എന്നോടു പ്രീതി കാട്ടേ​ണമേ;+ദിവസം മുഴുവൻ ഞാൻ അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​ല്ലോ.+   അങ്ങയുടെ ഈ ദാസൻ സന്തോ​ഷി​ക്കാൻ ഇടയാ​ക്കേ​ണമേ;യഹോവേ, അങ്ങയി​ലേ​ക്ക​ല്ലോ ഞാൻ നോക്കു​ന്നത്‌.   യഹോവേ, അങ്ങ്‌ നല്ലവനും+ ക്ഷമിക്കാൻ സന്നദ്ധനും അല്ലോ;+അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​വ​രോ​ടെ​ല്ലാം സമൃദ്ധ​മാ​യി അചഞ്ചല​സ്‌നേഹം കാണി​ക്കു​ന്നവൻ.+   യഹോവേ, എന്റെ പ്രാർഥന കേൾക്കേ​ണമേ;സഹായത്തിനായുള്ള എന്റെ യാചനകൾ ശ്രദ്ധി​ക്കേ​ണമേ.+   കഷ്ടകാലത്ത്‌ ഞാൻ അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു;+അങ്ങ്‌ എനിക്ക്‌ ഉത്തരം തരു​മെന്ന്‌ എനിക്ക്‌ അറിയാം.+   യഹോവേ, ദൈവ​ങ്ങ​ളിൽ അങ്ങയ്‌ക്കു തുല്യ​നാ​യി മറ്റാരു​മില്ല;+അങ്ങയുടേതിനോടു കിടപി​ടി​ക്കുന്ന പ്രവൃ​ത്തി​ക​ളു​മില്ല.+   യഹോവേ, അങ്ങ്‌ ഉണ്ടാക്കിയ ജനതക​ളെ​ല്ലാംതിരുമുമ്പിൽ വന്ന്‌ കുമ്പി​ടും;+അവർ അങ്ങയുടെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്തും.+ 10  അങ്ങ്‌ മഹാനും അത്ഭുത​കാ​ര്യ​ങ്ങൾ ചെയ്യു​ന്ന​വ​നും അല്ലോ;+അങ്ങാണു ദൈവം, അങ്ങ്‌ മാത്രം.+ 11  യഹോവേ, അങ്ങയുടെ വഴികൾ എന്നെ പഠിപ്പി​ക്കേ​ണമേ.+ ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും.+ അങ്ങയുടെ പേര്‌ ഭയപ്പെ​ടാൻ എന്റെ ഹൃദയം ഏകാ​ഗ്ര​മാ​ക്കേ​ണമേ.*+ 12  എന്റെ ദൈവ​മായ യഹോവേ, ഞാൻ മുഴു​ഹൃ​ദയാ അങ്ങയെ സ്‌തു​തി​ക്കു​ന്നു;+തിരുനാമം ഞാൻ എന്നെന്നും മഹത്ത്വ​പ്പെ​ടു​ത്തും. 13  എന്നോടുള്ള അങ്ങയുടെ അചഞ്ചല​മായ സ്‌നേഹം എത്ര വലുതാ​ണ്‌!ശവക്കുഴിയുടെ* ആഴങ്ങളിൽനി​ന്ന്‌ എന്റെ പ്രാണനെ അങ്ങ്‌ രക്ഷിച്ചി​രി​ക്കു​ന്നു.+ 14  ദൈവമേ, ധാർഷ്ട്യ​മു​ള്ളവർ എനിക്ക്‌ എതിരെ എഴു​ന്നേൽക്കു​ന്നു;+നിഷ്‌ഠുരന്മാരുടെ സംഘം എന്റെ ജീവ​നെ​ടു​ക്കാൻ നോക്കു​ന്നു.അവർ അങ്ങയ്‌ക്ക്‌ ഒട്ടും വില കല്‌പി​ക്കു​ന്നില്ല.*+ 15  എന്നാൽ യഹോവേ, അങ്ങ്‌ കരുണ​യും അനുകമ്പയും* ഉള്ള ദൈവം,പെട്ടെന്നു കോപി​ക്കാ​ത്തവൻ, അചഞ്ചല​സ്‌നേ​ഹ​വും വിശ്വ​സ്‌ത​ത​യും നിറഞ്ഞവൻ.+ 16  എന്നിലേക്കു തിരിഞ്ഞ്‌ എന്നോടു പ്രീതി കാട്ടേ​ണമേ.+ അങ്ങയുടെ ഈ ദാസനു ശക്തി പകരേ​ണമേ;+അങ്ങയുടെ ദാസി​യു​ടെ ഈ മകനെ രക്ഷി​ക്കേ​ണമേ. 17  അങ്ങയുടെ നന്മയുടെ ഒരു അടയാളം* കാണി​ച്ചു​ത​രേ​ണമേ;എന്നെ വെറു​ക്കു​ന്നവർ അതു കണ്ട്‌ നാണം​കെ​ടട്ടെ. യഹോവേ, അങ്ങല്ലോ എന്റെ സഹായി​യും ആശ്വാ​സ​ക​നും.

അടിക്കുറിപ്പുകള്‍

അഥവാ “കുനിഞ്ഞ്‌ ശ്രദ്ധി​ക്കേ​ണമേ.”
അഥവാ “വിഭജി​ത​മ​ല്ലാത്ത ഒരു ഹൃദയം എനിക്കു തരേണമേ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “അങ്ങയെ തങ്ങളുടെ മുന്നിൽ വെച്ചി​ട്ടില്ല.”
അഥവാ “കൃപയും.”
അഥവാ “തെളിവ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം