വിവരങ്ങള്‍ കാണിക്കുക

ആരാണ്‌ എതിർക്രിസ്‌തു?

ആരാണ്‌ എതിർക്രിസ്‌തു?

ബൈബിൾ നൽകുന്ന ഉത്തരം

 എതിർക്രി​സ്‌തു എന്നത്‌ കേവലം ഒരു വ്യക്തി​യോ സംഘട​ന​യോ അല്ല. കാരണം, “അനേകം എതിർക്രി​സ്‌തു​ക്കൾ” ഉണ്ടെന്ന്‌ ബൈബിൾ പറയുന്നു. (1 യോഹന്നാൻ 2:18) “ക്രിസ്‌തു​വിന്‌ എതിരെ (അല്ലെങ്കിൽ പകരം)” എന്ന്‌ അർഥമാ​ക്കു​ന്ന ഗ്രീക്ക്‌ വാക്കിൽനി​ന്നാണ്‌ “എതിർക്രി​സ്‌തു” എന്ന പദം വന്നിരി​ക്കു​ന്നത്‌. ഇത്‌, പിൻവ​രു​ന്ന കാര്യങ്ങൾ ചെയ്യുന്ന ഏതൊ​രാ​ളെ​യും അർഥമാ​ക്കു​ന്നു:

  •   യേശു, ക്രിസ്‌തു​വാ​ണെ​ന്നും (മിശിഹാ) ദൈവ​പു​ത്ര​നാ​ണെ​ന്നും ഉള്ള വസ്‌തുത നിഷേ​ധി​ക്കു​ന്ന​വർ.—1 യോഹന്നാൻ 2:22.

  •   ദൈവ​ത്തി​ന്റെ അഭിഷി​ക്ത​നാ​യ ക്രിസ്‌തു​വി​നെ എതിർക്കു​ന്ന​വർ.—സങ്കീർത്ത​നം 2:1, 2; ലൂക്കോസ്‌ 11:23.

  •   തങ്ങൾ ക്രിസ്‌തു​വാ​ണെന്ന്‌ നടിക്കു​ന്ന​വർ.—മത്തായി 24:24.

  •   ക്രിസ്‌തു​വി​ന്റെ അനുഗാ​മി​ക​ളെ പീഡി​പ്പി​ക്കു​ന്ന​വർ. കാരണം അവരെ പീഡി​പ്പി​ക്കു​ന്ന​വർ തന്നെ പീഡി​പ്പി​ക്കു​ന്ന​താ​യി യേശു കണക്കാ​ക്കു​ന്നു.—പ്രവൃത്തികൾ 9:5.

  •   അധർമം പ്രവർത്തി​ക്കു​ക​യും വഞ്ചിക്കു​ക​യും ചെയ്യു​മ്പോൾത്ത​ന്നെ ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ വ്യാജ​മാ​യി അവകാ​ശ​പ്പെ​ടു​ന്ന​വർ.—മത്തായി 7:22, 23; 2 കൊരിന്ത്യർ 11:13.

 മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്യു​ന്ന​വ​രെ വ്യക്തി​പ​ര​മാ​യി എതിർക്രി​സ്‌തു എന്നു പരാമർശി​ക്കു​ന്ന​തു കൂടാതെ ഇവരെ മൊത്ത​ത്തിൽ പരാമർശി​ക്കാ​നും “എതിർക്രി​സ്‌തു” എന്ന ഏകവച​ന​മാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. (2 യോഹന്നാൻ 7) അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ കാലത്താണ്‌ എതിർക്രി​സ്‌തു ആദ്യമാ​യി പ്രത്യ​ക്ഷ​പ്പെ​ട്ടത്‌. അന്നു മുതൽ ഇക്കൂട്ടർ സ്ഥിതി​ചെ​യ്യു​ന്നു. അക്കാര്യം ബൈബിൾ മുൻകൂ​ട്ടി പറഞ്ഞി​ട്ടുണ്ട്‌.—1 യോഹന്നാൻ 4:3.

എതിർക്രി​സ്‌തു​ക്കളെ എങ്ങനെ തിരി​ച്ച​റി​യാം

  •   എതിർക്രി​സ്‌തു​ക്കൾ യേശു​വി​നെ​ക്കു​റിച്ച്‌ തെറ്റായ ആശയങ്ങൾ പഠിപ്പി​ക്കു​ന്നു. (മത്തായി 24:9, 11) ഉദാഹ​ര​ണ​ത്തിന്‌, യേശു ഒരു ത്രിത്വ​ത്തി​ന്റെ ഭാഗമാ​ണെ​ന്നോ സർവ്വശ​ക്ത​നാ​യ ദൈവ​മാ​ണെ​ന്നോ അവർ പഠിപ്പി​ക്കു​ന്നു. ഇതിലൂ​ടെ അവർ യഥാർഥ​ത്തിൽ യേശു​വി​നെ എതിർക്കു​ക​യാണ്‌. കാരണം, “പിതാ​വ്‌ എ​ന്നെ​ക്കാൾ വ​ലി​യ​വ​നാ​കു​ന്നു” എന്നാണ്‌ യേശു പഠിപ്പി​ച്ചത്‌.—യോഹന്നാൻ 14:28.

  •   ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രവർത്ത​ന​വി​ധ​ത്തെ​ക്കു​റിച്ച്‌ യേശു പഠിപ്പി​ച്ചത്‌ എതിർക്രി​സ്‌തു​ക്കൾ തള്ളിക്ക​ള​യു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, ക്രിസ്‌തു പ്രവർത്തി​ക്കു​ന്നത്‌ മനുഷ്യ​ഗ​വ​ണ്മെ​ന്റി​ലൂ​ടെ​യാ​യി​രി​ക്കു​മെ​ന്നാണ്‌ ചില മതനേ​താ​ക്കൾ പഠിപ്പി​ക്കു​ന്നത്‌. പക്ഷേ, ഈ ഉപദേശം “എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമല്ല” എന്ന്‌ യേശു പറഞ്ഞതിന്‌ വിപരീ​ത​മാണ്‌.—യോഹന്നാൻ 18:36.

  •   യേശു തങ്ങളുടെ ദൈവ​മാ​ണെന്ന്‌ അവർ പറയുന്നു. എന്നാൽ, അവർ അവന്റെ കല്‌പ​ന​കൾ അനുസ​രി​ക്കാൻ കൂട്ടാ​ക്കു​ന്നി​ല്ല. ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ക എന്ന കല്‌പ​ന​യും ഇതിൽ ഉൾപ്പെ​ടു​ന്നു.—മത്തായി 28:19, 20; ലൂക്കോസ്‌ 6:46; പ്രവൃത്തികൾ 10:42.