വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ

സ്വയം നിയന്ത്രിക്കാൻ കുട്ടികളെ പഠിപ്പിക്കാം

സ്വയം നിയന്ത്രിക്കാൻ കുട്ടികളെ പഠിപ്പിക്കാം

പ്രശ്‌നം

നിങ്ങളുടെ ആറ്‌ വയസ്സുകാരന്‌ ഒട്ടും ആത്മനിന്ത്രണം ഉള്ളതായി നിങ്ങൾക്ക് തോന്നുന്നില്ല. എന്തെങ്കിലും വേണമെന്നു തോന്നിയാൽ അത്‌ അപ്പോൾത്തന്നെ അവനു കിട്ടണം! ദേഷ്യം വന്നാൽ അവൻ ഉച്ചത്തിൽ അലറിക്കയും. ‘ഇത്‌ കുട്ടിളുടെ സാധാരണ പ്രകൃമാണോ?’ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ‘ഇത്‌ തനിയെ മാറുമോ, അതോ സ്വയം നിയന്ത്രിക്കാൻ അവനെ പഠിപ്പിക്കേണ്ട സമയമാണോ ഇത്‌?’ *

നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്‌

ഇന്നത്തെ സമൂഹം ആത്മനിന്ത്രത്തിന്‌ തുരങ്കംവെക്കുന്നു. “എന്തും അനുവദിച്ചുകൊടുക്കുന്ന നമ്മുടെ സമൂഹത്തിൽ നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ പ്രവർത്തിക്കാം എന്ന സന്ദേശമാണ്‌ മുതിർന്നരും കുട്ടിളും നിരന്തരം കേട്ടുകൊണ്ടിരിക്കുന്നത്‌” എന്ന് ഡോക്‌ടർ ഡേവിഡ്‌ വോൾഷ്‌ എഴുതുന്നു. *

ചെറുപ്രാത്തിൽത്തന്നെ ആത്മനിന്ത്രണം പഠിപ്പിക്കേണ്ടത്‌ പ്രധാമാണ്‌. വർഷങ്ങൾ നീളുന്ന ഒരു പഠനത്തിന്‍റെ ഭാഗമായി ഗവേഷകർ ഒരു കൂട്ടം നാലു വയസ്സുകാർക്ക് ഓരോ ചോക്കലേറ്റ്‌ കൊടുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾക്കു വേണമെങ്കിൽ ഈ ചോക്കലേറ്റ്‌ ഇപ്പോൾത്തന്നെ കഴിക്കാം. എന്നാൽ, അല്‌പനേരം കാത്തിരിക്കുയാണെങ്കിൽ നിങ്ങൾക്ക് മറ്റൊരു ചോക്കലേറ്റ്‌ കൂടി ലഭിക്കും. ക്ഷമയോടെ കാത്തിരിക്കുന്നതിനുള്ള പ്രതിമാണ്‌ അത്‌.’ വർഷങ്ങൾക്കു ശേഷം ഹൈസ്‌കൂൾപഠനം പൂർത്തിയാപ്പോൾ നാലാമത്തെ വയസ്സിൽ ആത്മനിന്ത്രണം കാണിച്ചിരുന്ന ആ കുട്ടിളായിരുന്നു അവരുടെ സഹപാഠിളെക്കാൾ വൈകാരിത്തിലും സാമൂഹിത്തിലും സ്‌കൂൾപത്തിലും മികച്ചുനിന്നത്‌.

കുട്ടിളെ ആത്മനിന്ത്രണം പഠിപ്പിക്കാതിരിക്കുന്നതിന്‍റെ പരിണഫലം ദാരുമായേക്കാം. ചെറുപ്രാത്തിൽ കുട്ടികൾക്കുണ്ടാകുന്ന അനുഭങ്ങളിലൂടെ അവരുടെ തലച്ചോറിലെ പ്രവർത്തങ്ങൾക്ക് മാറ്റങ്ങൾ വരുത്താനാകുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. അതിന്‍റെ അർഥം എന്താണെന്ന് ഡോക്‌ടർ ഡാൻ കിൻഡ്‌ലൻ വിശദീരിക്കുന്നു: “തങ്ങളുടെ ഊഴം വരുന്നതുവരെ കാത്തിരിക്കമെന്നും യഥാർഥ സംതൃപ്‌തി ലഭിക്കാൻ സമയവും ശ്രമവും ആവശ്യമാണെന്നും പ്രലോനങ്ങൾ ചെറുത്തുനിൽക്കമെന്നും നമ്മൾ കുട്ടികളെ പഠിപ്പിക്കണം. അങ്ങനെ ചെയ്യാതെ കുട്ടികളെ നമ്മൾ അമിതമായി ലാളിച്ചാൽ നല്ല സ്വഭാഗുമുള്ള കുട്ടിളുടെ തലച്ചോറിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഇവരിൽ ഉണ്ടാകുയില്ല.” *

നിങ്ങൾക്ക് ചെയ്യാനാകുന്നത്‌

മാതൃക വെക്കുക. നിങ്ങൾ ആത്മനിന്ത്രണം പാലിക്കുന്ന വ്യക്തിയാണോ? ഉദാഹത്തിന്‌, ഗതാഗക്കുരുക്കിൽപ്പെടുമ്പോൾ നിങ്ങളുടെ സമനില നഷ്ടപ്പെടുന്നതാണോ കുട്ടി കാണുന്നത്‌? ഇനി, നിങ്ങൾ കടയിൽ ക്യൂ പാലിക്കാതിരിക്കുയോ മറ്റുള്ളവർ സംസാരിക്കുമ്പോൾ ഇടയ്‌ക്കുറുയോ ചെയ്യുന്നുണ്ടോ? “കുട്ടികളെ ആത്മനിന്ത്രണം പഠിപ്പിക്കാനുള്ള ഏറ്റവും മെച്ചമായ വഴി നിങ്ങൾതന്നെ മാതൃക വെക്കുന്നതാണ്‌” എന്ന് കിൻഡ്‌ലൻ എഴുതുന്നു.—ബൈബിൾതത്ത്വം: റോമർ 12:9.

പരിണങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുക. പ്രേരണകൾ ചെറുക്കുന്നതുകൊണ്ട് പ്രയോങ്ങളുണ്ടെന്നും പകരം, അവയ്‌ക്ക് വഴങ്ങിക്കൊടുത്താൽ വലിയ വില നൽകേണ്ടിരുമെന്നും കുട്ടിയുടെ പ്രായം കണക്കിലെടുത്തുകൊണ്ട് ഉചിതമായ രീതിയിൽ പഠിപ്പിക്കുക. ഉദാഹത്തിന്‌, ആരെങ്കിലും കുട്ടിയോട്‌ മോശമായി പെരുമാറിതുകൊണ്ട് അവൻ ദേഷ്യത്തിലാണെന്ന് വിചാരിക്കുക. ഈ സാഹചര്യത്തിൽ തന്നോടുതന്നെ ഇങ്ങനെ ചോദിക്കാൻ അവനെ സഹായിക്കുക: ‘ഒരാൾ ചെയ്‌തതിന്‌ പകരം ചെയ്‌താൽ അത്‌ എന്നെ ആശ്വസിപ്പിക്കുമോ അതോ പ്രശ്‌നത്തെ കൂടുതൽ വഷളാക്കുമോ? പ്രശ്‌നം മെച്ചമായി കൈകാര്യം ചെയ്യാൻ നല്ല മാർഗം വേറെയുണ്ടോ? ഒരുപക്ഷെ, ഒന്നുമുതൽ പത്തുവരെ എണ്ണാനും അങ്ങനെ കോപത്തെ തണുപ്പിക്കാനും കഴിയുമോ? അല്ലെങ്കിൽ അവിടെനിന്ന് മാറിപ്പോകുന്നതാണോ കൂടുതൽ ഉചിതമായിരിക്കുന്നത്‌?’—ബൈബിൾതത്ത്വം: ഗലാത്യർ 6:7.

കുട്ടിയെ പ്രോത്സാഹിപ്പിക്കുക. ഏതെങ്കിലും കാര്യത്തിൽ നിങ്ങളുടെ കുട്ടി ആത്മസംമനം പാലിക്കുന്നെങ്കിൽ അവനെ അഭിനന്ദിക്കുക. എല്ലായ്‌പോഴും ഉൾപ്രേകളെ അടിച്ചമർത്തുയെന്നത്‌ അത്ര എളുപ്പമുള്ള കാര്യല്ലെന്നും എന്നാൽ, അങ്ങനെ ചെയ്യുന്നതാണ്‌ യഥാർഥ കരുത്തെന്നും അവനെ ബോധ്യപ്പെടുത്തുക. “ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിക്കുന്ന പട്ടണംപോലെയാകുന്നു” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 25:28) അതിനു വിപരീമായി, “ദീർഘക്ഷയുള്ളവൻ യുദ്ധവീനിലും. . . ശ്രേഷ്‌ഠൻ” ആണ്‌.—സദൃശവാക്യങ്ങൾ 16:32.

പരിശീലിപ്പിക്കുക. അഭിനയിച്ച് കാണിക്കാനായി പലതരം കളികൾ ആസൂത്രണം ചെയ്യുക. “ഇങ്ങനെയൊരു സാഹചര്യമുണ്ടായാൽ നീ എന്തു ചെയ്യും?,” “നല്ല തിരഞ്ഞെടുപ്പും മോശം തിരഞ്ഞെടുപ്പും” തുടങ്ങിയ കളികൾ. ഉണ്ടാകാൻ സാധ്യയുള്ള ചില സാഹചര്യങ്ങളെക്കുറിച്ചും അതിനോടു എങ്ങനെയായിരിക്കും പ്രതിരിക്കുക എന്നതിനെക്കുറിച്ചും ചർച്ച ചെയ്യുക. കൂടാതെ, പ്രതിരിച്ച വിധം “നല്ലതോ” “ചീത്തയോ” എന്നും വിലയിരുത്തുക. നിങ്ങൾക്കു ചെയ്യാവുന്ന മറ്റ്‌ മാർഗങ്ങളെക്കുറിച്ചും ചിന്തിക്കാവുന്നതാണ്‌: പാവകളോ ചിത്രളോ മറ്റു രീതിളോ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ പരിശീലനം ആസ്വാദ്യവും വിജ്ഞാപ്രവും ആക്കിത്തീർക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെയുള്ള നിങ്ങളുടെ ലക്ഷ്യം, ആത്മസംമനം പാലിക്കുന്നതാണ്‌ എടുത്തുചാടി പ്രവർത്തിക്കുന്നതിനെക്കാൾ നല്ലത്‌ എന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക എന്നതായിരിക്കണം.—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 29:11.

ക്ഷമയുള്ളരായിരിക്കുക. “ബാലന്‍റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 22:15) അതുകൊണ്ട്, നിങ്ങളുടെ കുട്ടി ഒറ്റദിസംകൊണ്ട് ആത്മനിന്ത്രണം ഉള്ളവനായിത്തീരുമെന്ന് പ്രതീക്ഷിക്കരുത്‌. “ഇത്‌ വളരെക്കാലം എടുത്ത്‌ പതിയെപ്പതിയെ മുന്നോട്ട് നീങ്ങുന്ന ഒരു പ്രക്രിയാണ്‌, അതിന്‍റെ ഘട്ടങ്ങൾ പുരോഗതി, തകർച്ച, പിന്നീട്‌ കൂടുതൽ പുരോഗതി ഈ വിധത്തിലായിരിക്കും” എന്ന് നിങ്ങളുടെ കുട്ടിയെ നന്നായി പഠിപ്പിക്കുക (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. എന്നിരുന്നാലും, അതിനായി നിങ്ങൾ എടുക്കുന്ന ഏതൊരു ശ്രമവും തക്ക മൂല്യമുള്ളതാണ്‌. ആ പുസ്‌തകം തുടർന്ന് ഇങ്ങനെ പറയുന്നു: “തന്നെത്തന്നെ നിയന്ത്രിക്കുന്ന ഒരു കുട്ടി തന്‍റെ 12-‍ാ‍ം വയസ്സിൽ മയക്കുരുന്ന് ഉപയോഗിക്കാനോ 14-‍ാ‍ം വയസ്സിൽ ലൈംഗിന്ധത്തിൽ ഏർപ്പെടാനോ ഉള്ള സാധ്യത കുറവാണ്‌.” ▪ (g15-E 08)

^ ഖ. 4 ആൺകുട്ടികളെക്കുറിച്ചാണ്‌ ഈ ലേഖനം പറഞ്ഞിരിക്കുന്നതെങ്കിലും, ഇതിലെ തത്ത്വങ്ങൾ പെൺകുട്ടികൾക്കും ബാധകമാണ്‌.

^ ഖ. 6 പറ്റില്ല: എല്ലാ പ്രായത്തിലുമുള്ള കുട്ടികൾ കേൾക്കേണ്ടത്‌ എന്തുകൊണ്ട്—മാതാപിതാക്കൾക്ക് അത്‌ എങ്ങനെ പറയാം? (ഇംഗ്ലീഷ്‌) എന്ന പുസ്‌തത്തിൽനിന്ന്.

^ ഖ. 8 അമിതലാളന—ലാളനയുടെ യുഗത്തിൽ സ്വഭാഗുമുള്ള കുട്ടിളായി വളർത്തുക (ഇംഗ്ലീഷ്‌) എന്ന പുസ്‌തത്തിൽനിന്ന്.