വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംങ്ങൾക്കുവേണ്ടി | യുവജനങ്ങൾ

കോപം എങ്ങനെ നിയ​ന്ത്രി​ക്കാം?

കോപം എങ്ങനെ നിയ​ന്ത്രി​ക്കാം?

പ്രശ്‌നം

“ചേച്ചി​യോ​ടുള്ള ദേഷ്യം മുഴുവൻ ഞാൻ തീർത്തത്‌ വാതി​ലി​ന്മേ​ലാണ്‌. ദേഷ്യ​ത്തോ​ടെ ഞാൻ വാതിൽ തള്ളിത്തു​റ​ന്ന​പ്പോൾ അതിന്‍റെ കൊളുത്ത്‌ ചുമരിൽ തുളച്ചു​ക​യറി. എന്‍റെ ദേഷ്യ​ത്തി​ന്‍റെ ഓർമ​യാ​യി ആ ദ്വാരം ഇപ്പോ​ഴും അവി​ടെ​യുണ്ട്.”—ദിയ. *

“‘കണ്ണിൽ ചോര​യി​ല്ലാത്ത ഒരു അപ്പൻ’ എന്ന് അലറി​ക്കൊണ്ട് ഞാൻ വാതിൽ വലിച്ച​ടച്ചു. വാതിൽ അടയു​ന്ന​തി​നു​മുമ്പ് ഡാഡി​യു​ടെ വാടിയ മുഖം കണ്ടപ്പോൾ ‘ശ്ശെ, അങ്ങനെ പറയേ​ണ്ടാ​യി​രു​ന്നു’ എന്ന് എനിക്കു തോന്നി​പ്പോ​യി.”—അഞ്‌ജലി.

ദിയ​യെ​യും അഞ്‌ജ​ലി​യെ​യും പോ​ലെ​യാ​ണോ നിങ്ങളും? ആണെങ്കിൽ, ഈ ലേഖനം നിങ്ങളെ സഹായി​ക്കും.

നിങ്ങൾ അറിയേണ്ടത്‌

പൊട്ടിത്തെറിക്കുന്നത്‌ നിങ്ങളുടെ സത്‌പേര്‌ കളഞ്ഞുകുളിക്കും. 21 വയസ്സുള്ള ബ്രയന പറയുന്നു: “‘കാരണ​മു​ള്ള​തു​കൊ​ണ്ടല്ലേ ഞാൻ ദേഷ്യ​പ്പെ​ടു​ന്നത്‌’ എന്ന് മറ്റുള്ളവർ മനസ്സി​ലാ​ക്ക​ണ​മെന്ന് ഞാൻ ആഗ്രഹി​ച്ചി​രു​ന്നു. എന്നാൽ, മറ്റുള്ളവർ പൊട്ടി​ത്തെ​റി​ക്കു​ന്നതു കണ്ടപ്പോ​ഴാണ്‌ അത്‌ എത്ര അരോ​ച​ക​മാ​ണെന്ന് എനിക്കു ബോധ്യ​മാ​യത്‌. അങ്ങനെ​യെ​ങ്കിൽ, ഞാൻ ദേഷ്യ​പ്പെ​ടു​മ്പോ​ഴും ആളുകൾക്ക് ഇതുത​ന്നെ​യാ​യി​രി​ക്കു​മ​ല്ലോ തോന്നു​ന്നത്‌! ഇത്‌ എന്നെ ചിന്തി​പ്പി​ച്ചു.”

ബൈബിൾ പറയുന്നു: “മുൻകോ​പി ഭോഷ​ത്വം പ്രവർത്തി​ക്കു​ന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 14:17.

പുകഞ്ഞു​കൊ​ണ്ടി​രി​ക്കുന്ന അഗ്നിപർവ​ത​ത്തിൽനിന്ന് ആളുകൾ ഓടി​യ​ക​ലും; ക്ഷിപ്ര​കോ​പി​ക​ളു​ടെ അടുക്കൽനിന്നും

നിങ്ങൾ മുൻകോപിയാണെങ്കിൽ മറ്റുള്ളവർ നിങ്ങളെ ഒഴിവാക്കും. “നിങ്ങളു​ടെ സംയമനം നഷ്ടപ്പെ​ടു​ന്ന​തോ​ടൊ​പ്പം ആളുകൾക്ക് നിങ്ങ​ളോ​ടുള്ള ബഹുമാ​ന​വും നഷ്ടപ്പെ​ടു​ന്നു” എന്ന് 18 വയസ്സുള്ള ഡാനി​യേൽ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇതി​നോട്‌ യോജി​ച്ചു​കൊണ്ട് 18 വയസ്സുള്ള ഇലെയ്‌ൻ ഇങ്ങനെ പറയുന്നു: “മുൻകോ​പം അത്ര നല്ല കാര്യ​മൊ​ന്നു​മല്ല. പേടി​യോ​ടെ​യാ​യി​രി​ക്കും ആളുകൾ നിങ്ങളെ കാണു​ന്നത്‌.”

ബൈബിൾ പറയുന്നു: “കോപ​ശീ​ല​നോ​ടു സഖിത്വ​മ​രു​തു; ക്രോ​ധ​മുള്ള മനുഷ്യ​നോ​ടു​കൂ​ടെ നടക്കയും അരുത്‌.”—സദൃശ​വാ​ക്യ​ങ്ങൾ 22:24.

നിങ്ങൾക്കു മെച്ചപ്പെടാൻ കഴിയും. 15 വയസ്സു​കാ​രി സാറാ പറയുന്നു: “ദേഷ്യം പിടി​പ്പി​ക്കുന്ന സാഹച​ര്യ​ങ്ങൾ എല്ലായ്‌പോ​ഴും ഒഴിവാ​ക്കുക സാധ്യമല്ല. എന്നാൽ, അതി​നോട്‌ എങ്ങനെ പ്രതിരിക്കമെന്ന് നിങ്ങൾക്കു തീരു​മാ​നി​ക്കാൻ കഴിയും. നിങ്ങൾ കോപം​കൊണ്ട് പൊട്ടി​ത്തെ​റി​ക്ക​ണ​മെ​ന്നില്ല.”

ബൈബിൾ പറയുന്നു: “ക്ഷമാശീ​ലൻ കരുത്ത​നെ​ക്കാ​ളും, മനസ്സിനെ നിയ​ന്ത്രി​ക്കു​ന്നവൻ നഗരം പിടി​ച്ചെ​ടു​ക്കു​ന്ന​വ​നെ​ക്കാ​ളും ശ്രേഷ്‌ഠ​നാണ്‌.”—[സുഭാ​ഷി​തങ്ങൾ (സദൃശ​വാ​ക്യ​ങ്ങൾ) 16:32, പി.ഒ.സി.]

ചെയ്യാ​നാ​കു​ന്നത്‌:

ലക്ഷ്യം വെക്കുക. “ഞാൻ അങ്ങനെ​യാണ്‌” എന്ന് പറഞ്ഞ് ഒഴിയു​ന്ന​തി​നു പകരം ഒരു സമയപ​രി​ധി നിശ്ചയി​ച്ചു​കൊണ്ട് അതിനു​ള്ളിൽ പുരോ​ഗതി വരുത്താൻ ശ്രമി​ക്കുക—ഒരുപക്ഷേ, ആറു മാസം. ആ കാലയ​ള​വിൽ നിങ്ങളു​ടെ പുരോ​ഗതി വിലയി​രു​ത്തുക. അതിനി​ട​യിൽ എപ്പോ​ഴെ​ങ്കി​ലും നിങ്ങൾ പൊട്ടി​ത്തെ​റി​ക്കാൻ ഇടയാ​യാ​ലോ? പിൻവ​രുന്ന കാര്യങ്ങൾ എഴുതി​വെ​ക്കു​ന്നത്‌ ഗുണം ചെയ്‌തേ​ക്കാം: (1) എന്താണ്‌ സംഭവി​ച്ചത്‌? (2) തിരിച്ച് നിങ്ങൾ എങ്ങനെ​യാണ്‌ പെരു​മാ​റി​യത്‌? (3) അതിലും മെച്ചമാ​യി പെരു​മാ​റാൻ കഴിയു​മാ​യി​രു​ന്നോ? എന്തു​കൊണ്ട്? എന്നിങ്ങ​നെ​യു​ള്ളവ. അടുത്ത പ്രാവ​ശ്യം ദേഷ്യം വരു​മ്പോൾ നന്നായി പെരു​മാ​റാൻ ലക്ഷ്യം വെക്കുക. ചെയ്യാ​നാ​കു​ന്നത്‌: നിങ്ങൾ വരുത്തിയ പുരോ​ഗ​തി​യും ആത്മനി​യ​ന്ത്രണം പാലി​ച്ച​പ്പോൾ നിങ്ങൾക്ക് അനുഭ​വ​പ്പെട്ട സന്തോവും രേഖ​പ്പെ​ടു​ത്തുക.—ബൈബിൾതത്ത്വം: കൊലോസ്യർ 3:8.

പ്രതികരിക്കുന്നതിനു മുമ്പ് ഒരു നിമിഷം ചിന്തിക്കുക. ഏതെങ്കി​ലും ഒരു കാര്യം നിങ്ങളെ അരിശം​പി​ടി​പ്പി​ക്കു​ന്നു​വെ​ന്നി​രി​ക്കട്ടെ. ആദ്യം മനസ്സിൽ തോന്നു​ന്നത്‌ വിളിച്ചു പറയാ​തി​രി​ക്കുക. പകരം ഒരു നിമിഷം ചിന്തി​ക്കുക. ഇനി, ശ്വാസം നന്നായി വലിച്ചു​വി​ടു​ന്ന​തും ഒരു സഹായ​മാണ്‌. “ഇത്‌ ചെയ്യു​മ്പോൾ, പിന്നീട്‌ ഖേദി​ക്കേ​ണ്ടി​വ​രുന്ന ഒരു കാര്യം പറഞ്ഞു​പോ​കു​ന്ന​തി​നു മുമ്പ് ഒന്നു ചിന്തി​ക്കാൻ” തനിക്കു സമയം ലഭിക്കു​ന്ന​താ​യി 15 വയസ്സുള്ള എറിക്ക് പറയുന്നു.—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 21:23.

എല്ലാ വശവും കാണാൻ ശ്രമിക്കുക. ചില​പ്പോൾ, നിങ്ങളെ ദേഷ്യം പിടി​പ്പിച്ച കാര്യ​ത്തി​ന്‍റെ ഒരു വശം മാത്ര​മാ​യി​രി​ക്കാം നിങ്ങൾ കാണു​ന്നത്‌. പ്രത്യേ​കിച്ച്, നിങ്ങളെ വിഷമി​പ്പിച്ച ഭാഗം. എന്നാൽ കാര്യ​ത്തി​ന്‍റെ മറുവ​ശ​വും കാണാൻ ശ്രമി​ക്കുക. “ആളുകൾ പരുഷ​മാ​യി പെരു​മാ​റു​ന്ന​തി​നു പിന്നിൽ തക്ക കാരണ​മു​ണ്ടാ​യി​രി​ക്കു​മെന്ന് ചിന്തി​ക്കു​ന്നത്‌ അവരോട്‌ വിവേ​ക​ത്തോ​ടെ ഇടപെ​ടാൻ” തന്നെ സഹായി​ക്കു​ന്ന​താ​യി ജെസ്സീക്ക എന്ന യുവതി പറയുന്നു.—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 19:11.

കഴിയുമെങ്കിൽ അവിടം വിട്ടുപോകുക. “കലഹം തുടങ്ങും​മു​മ്പെ ഒഴിഞ്ഞു​പോ​കൂ” എന്ന് ബൈബിൾ പറയുന്നു. [സുഭാ​ഷി​തങ്ങൾ (സദൃശ​വാ​ക്യ​ങ്ങൾ) 17:14, ഓശാന] ഈ തിരു​വെ​ഴുത്ത്‌ പറയു​ന്ന​തു​പോ​ലെ പ്രശ്‌നം വഷളാ​കു​മെന്നു തോന്നുന്ന സാഹച​ര്യ​ത്തിൽ അവി​ടെ​നിന്ന് പോകു​ന്ന​താ​യി​രി​ക്കും നല്ലത്‌. അതിനു ശേഷം, നടന്ന കാര്യ​ത്തെ​ക്കു​റിച്ച് ഓർത്തു​കൊ​ണ്ടി​രി​ക്കാ​തെ മറ്റെ​ന്തെ​ങ്കി​ലും കാര്യ​ങ്ങ​ളിൽ മുഴു​കുക. അത്‌ ദേഷ്യം തണുക്കാൻ സഹായി​ക്കും. “വ്യായാ​മം ചെയ്യു​ന്നത്‌ സമ്മർദം കുറയ്‌ക്കാ​നും സംയമനം കാത്തു​സൂ​ക്ഷി​ക്കാ​നും” തന്നെ സഹായി​ച്ച​താ​യി ഡാന്യെല എന്ന യുവതി പറയുന്നു.

വിട്ടുകളയാൻ പഠിക്കുക. ബൈബിൾ പറയുന്നു: “കോപി​ച്ചു​കൊ​ള്ളുക, എന്നാൽ പാപം ചെയ്യരുത്‌; . . . ധ്യാനി​ച്ചു മൗനമാ​യി​രി​ക്കുക.” (സങ്കീർത്തനം 4:4 പി.ഒ.സി.) ഈ വാക്യ​ത്തിൽ, കോപം തോന്നുന്നതിൽ തെറ്റൊ​ന്നു​മി​ല്ലെന്ന് പറയു​ന്നത്‌ ശ്രദ്ധി​ക്കുക. എന്നാൽ, തുടർന്നു സംഭവി​ക്കുന്ന കാര്യ​ത്തി​നാണ്‌ നമ്മൾ ഗൗരവം കൊടു​ക്കേ​ണ്ടത്‌. ചെറു​പ്പ​ക്കാ​ര​നായ റിച്ചാർഡ്‌ ഇങ്ങനെ പറയുന്നു: “മറ്റുള്ള​വർക്ക് നിങ്ങളെ എളുപ്പം കോപി​പ്പി​ക്കാ​നാ​യാൽ, നിങ്ങൾ എങ്ങനെ പ്രവർത്തി​ക്ക​ണ​മെന്ന് തീരു​മാ​നി​ക്കാ​നുള്ള അവകാശം നിങ്ങൾ മറ്റുള്ള​വർക്ക് നൽകു​ക​യാ​യി​രി​ക്കും. അതിനു പകരം, കാര്യങ്ങൾ പക്വത​യോ​ടെ കാണാ​നും വേണ​മെ​ങ്കിൽ വിട്ടു​ക​ള​യാ​നും ശ്രമി​ച്ചു​കൂ​ടേ?” അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ, കോപം നിങ്ങൾക്കു കടിഞ്ഞാ​ണി​ടു​ന്ന​തി​നു പകരം നിങ്ങളായിരിക്കും കോപ​ത്തി​നു കടിഞ്ഞാ​ണി​ടു​ന്നത്‌. ▪ (g15-E 01)

^ ഖ. 4 ചില പേരുകൾ മാറ്റി​യി​ട്ടുണ്ട്.