വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വെറുപ്പിന്റെ ചങ്ങല എങ്ങനെ പൊട്ടിക്കാം?

1 | വേർതി​രിവ്‌ കാണി​ക്കാ​തി​രി​ക്കുക

1 | വേർതി​രിവ്‌ കാണി​ക്കാ​തി​രി​ക്കുക

ബൈബിൾ പഠിപ്പി​ക്കു​ന്നത്‌:

‘ദൈവം പക്ഷപാ​ത​മു​ള്ള​വനല്ല. ദൈവത്തെ ഭയപ്പെട്ട്‌ ശരിയാ​യതു പ്രവർത്തി​ക്കുന്ന എല്ലാവ​രെ​യും ദൈവം അംഗീ​ക​രി​ക്കു​ന്നു.’പ്രവൃ​ത്തി​കൾ 10:34, 35.

അർഥം:

ദേശത്തിന്റെയോ വംശത്തി​ന്റെ​യോ നിറത്തി​ന്റെ​യോ സംസ്‌കാ​ര​ത്തി​ന്റെ​യോ അടിസ്ഥാ​ന​ത്തി​ലല്ല ദൈവ​മായ യഹോവ * നമ്മളെ വിലയി​രു​ത്തു​ന്നത്‌. പകരം നമ്മുടെ ഉള്ളാണ്‌ ദൈവം നോക്കു​ന്നത്‌. അതാണ​ല്ലോ പ്രധാ​ന​വും. “കണ്ണിനു കാണാ​നാ​കു​ന്നതു മാത്രം മനുഷ്യൻ കാണുന്നു. യഹോ​വ​യോ ഹൃദയ​ത്തിന്‌ ഉള്ളിലു​ള്ളതു കാണുന്നു” എന്നാണ്‌ ബൈബിൾ പറയു​ന്നത്‌.—1 ശമുവേൽ 16:7.

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌:

ആളുകളുടെ മനസ്സു വായി​ക്കാ​നുള്ള കഴിവി​ല്ലെ​ങ്കി​ലും ദൈവ​ത്തെ​പ്പോ​ലെ പക്ഷപാ​ത​മി​ല്ലാ​തെ അഥവാ, വേർതി​രി​വി​ല്ലാ​തെ അവരോട്‌ ഇടപെ​ടാൻ നമുക്കു ശ്രമി​ക്കാം. ഒരു വ്യക്തിയെ കാണു​മ്പോൾ, ‘ഓ, അയാൾ ആ കൂട്ടത്തിൽപ്പെട്ട ആളാണ്‌ അല്ലേ’ എന്നു ചിന്തി​ക്കു​ന്ന​തി​നു പകരം അദ്ദേഹത്തെ ഒരു വ്യക്തി​യാ​യി കാണാൻ ശ്രമി​ക്കുക. ജാതി​യു​ടെ​യോ ദേശത്തി​ന്റെ​യോ ഒക്കെ പേരിൽ നമ്മൾ ആരെക്കു​റി​ച്ചെ​ങ്കി​ലും മോശ​മാ​യി​ട്ടാ​ണു ചിന്തി​ക്കു​ന്ന​തെ​ങ്കിൽ ആ ചിന്തകൾ മാറ്റാ​നുള്ള സഹായ​ത്തി​നാ​യി പ്രാർഥി​ക്കുക. (സങ്കീർത്തനം 139:23, 24) പക്ഷപാതം കാണി​ക്കാ​തി​രി​ക്കാ​നുള്ള സഹായ​ത്തി​നാ​യി പ്രാർഥി​ക്കു​ന്നെ​ങ്കിൽ ആ പ്രാർഥന യഹോവ ഉറപ്പാ​യും കേൾക്കും, നിങ്ങളെ സഹായി​ക്കു​ക​യും ചെയ്യും.—1 പത്രോസ്‌ 3:12.

^ ഖ. 6 ദൈവ​ത്തി​ന്റെ പേരാണ്‌ യഹോവ.—സങ്കീർത്തനം 83:18.

“ഒരു വെള്ളക്കാ​ര​ന്റെ​കൂ​ടെ​യി​രുന്ന്‌ ഭക്ഷണം കഴിക്കു​ന്ന​തു​പോ​യിട്ട്‌ ഞാൻ അവരോട്‌ ഇതുവരെ സമാധാ​ന​ത്തി​ലൊന്ന്‌ സംസാ​രി​ച്ചി​ട്ടു​പോ​ലു​മി​ല്ലാ​യി​രു​ന്നു. . . . ശരിക്കും ഞാൻ ലോക​മെ​ങ്ങു​മുള്ള ഒരു സഹോ​ദ​ര​കു​ടും​ബ​ത്തി​ന്റെ ഭാഗമാ​യി മാറി​യി​രു​ന്നു.”—ടൈറ്റസ്‌