വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതം മാറ്റി​മ​റിച്ച ഒരു ദയാ​പ്ര​വൃ​ത്തി

ജീവിതം മാറ്റി​മ​റിച്ച ഒരു ദയാ​പ്ര​വൃ​ത്തി

ഇന്ത്യയി​ലെ ഗുജറാ​ത്തി​ലുള്ള ഒരു ചെറു​പ​ട്ട​ണ​ത്തിൽ 1950-കളുടെ അവസാനം ജോണി​ന്‍റെ അച്ഛൻ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി സ്‌നാ​ന​മേറ്റു. അടിയു​റച്ച കത്തോ​ലി​ക്കാ​വി​ശ്വാ​സി​ക​ളാ​യി​രുന്ന ജോണി​നും അഞ്ചു സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്കും അവരുടെ അമ്മയ്‌ക്കും അച്ഛന്‍റെ വിശ്വാ​സ​ത്തോട്‌ എതിർപ്പാ​യി​രു​ന്നു.

ഒരിക്കൽ, സഭയിലെ ഒരു സഹോ​ദ​രന്‌ ഒരു എഴുത്തു കൊണ്ടു​പോ​യി കൊടു​ക്കാൻ ജോണി​നോട്‌ അച്ഛൻ ആവശ്യ​പ്പെട്ടു. പക്ഷേ, അന്നു രാവിലെ ഒരു വലിയ തകരപ്പാ​ത്രം തുറക്കു​ന്ന​തി​നി​ടെ ജോണി​ന്‍റെ വിരൽ മുറിഞ്ഞു. എങ്കിലും അച്ഛൻ പറഞ്ഞതു​പോ​ലെ​തന്നെ ചെയ്യാൻ ജോൺ തീരു​മാ​നി​ച്ചു, ചോര​യൊ​ലി​ക്കുന്ന വിരലിൽ ഒരു തുണി​ക്ക​ഷ​ണ​വും ചുറ്റി എഴുത്തു​മാ​യി സഹോ​ദ​രന്‍റെ വീട്ടി​ലേക്കു നടന്നു.

സഹോ​ദ​ര​ന്‍റെ ഭാര്യ വീട്ടി​ലു​ണ്ടാ​യി​രു​ന്നു. എഴുത്തു വാങ്ങി​യ​പ്പോൾ ജോണി​ന്‍റെ കൈയി​ലെ മുറിവ്‌ സഹോ​ദ​രി​യു​ടെ ശ്രദ്ധയിൽപ്പെട്ടു. പെട്ടെ​ന്നു​തന്നെ സഹോ​ദരി പ്രഥമ​ശു​ശ്രൂ​ഷ​യ്‌ക്കുള്ള പെട്ടി തുറന്ന് അണുനാ​ശി​നി ഉപയോ​ഗിച്ച് മുറിവ്‌ വൃത്തി​യാ​ക്കി​യിട്ട് വിരലിൽ ബാൻഡേജ്‌ ചുറ്റി. എന്നിട്ട് ജോണിന്‌ ഒരു ചൂടു ചായ കൊടു​ത്തു. ഈ സമയ​ത്തെ​ല്ലാം സഹോ​ദരി ജോണി​നോ​ടു സൗഹാർദ​പ​ര​മാ​യി ബൈബി​ളി​നെ​ക്കു​റിച്ച് സംസാ​രി​ച്ചു.

ഇത്രയു​മാ​യ​പ്പോ​ഴേ​ക്കും സാക്ഷി​ക​ളെ​ക്കു​റിച്ച് ജോണി​നു​ണ്ടാ​യി​രുന്ന തെറ്റി​ദ്ധാ​രണ മെല്ലെ അലിഞ്ഞു​തു​ടങ്ങി. യേശു ദൈവ​മാ​ണോ, ക്രിസ്‌ത്യാ​നി​കൾ മറിയ​യോ​ടു പ്രാർഥി​ക്ക​ണോ എന്നീ രണ്ടു വിഷയ​ങ്ങ​ളെ​ക്കു​റിച്ച് അവൻ സഹോ​ദ​രി​യോ​ടു ചോദി​ച്ചു. അച്ഛന്‍റെ വിശ്വാ​സ​ങ്ങ​ളിൽ ജോണി​നു യോജി​ക്കാൻ പറ്റാഞ്ഞ രണ്ടു വിഷയ​ങ്ങ​ളാ​യി​രു​ന്നു അവ. ഗുജറാ​ത്തി ഭാഷ പഠിച്ചി​രുന്ന ആ സഹോ​ദരി ബൈബി​ളിൽനിന്ന് ഉത്തരം കൊടു​ത്തു, രാജ്യ​ത്തി​ന്‍റെ ഈ സുവാർത്ത എന്ന ചെറു​പു​സ്‌ത​ക​വും കൊടു​ത്തു.

പിന്നീട്‌ ആ ചെറു​പു​സ്‌തകം വായി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ, ബൈബി​ളി​ലെ സത്യം താൻ ആദ്യമാ​യി കേൾക്കു​ന്ന​തു​പോ​ലെ ജോണി​നു തോന്നി. ജോൺ പുരോ​ഹി​തന്‍റെ അടുക്കൽ ചെന്ന് സഹോ​ദ​രി​യോ​ടു ചോദിച്ച അതേ ചോദ്യ​ങ്ങൾ ചോദി​ച്ചു. പെട്ടെന്നു നിയ​ന്ത്ര​ണം​വിട്ട പുരോ​ഹി​തൻ, ബൈബിൾ ജോണി​ന്‍റെ നേരെ വലി​ച്ചെ​റിഞ്ഞ് പൊട്ടി​ത്തെ​റി​ച്ചു: “നീ ഒരു ചെകു​ത്താ​നാ​യി മാറി​യി​രി​ക്കു​ന്നു! യേശു ദൈവ​മ​ല്ലെന്നു ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്നതു കാണി​ച്ചു​താ. മറിയയെ ആരാധി​ക്കേണ്ട എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ എവി​ടെയാ? ഉം, കാണിക്ക്.” പുരോ​ഹി​തൻ ഇങ്ങനെ പെരു​മാ​റു​ന്നതു കണ്ട് ഞെട്ടി​പ്പോയ ജോൺ അദ്ദേഹ​ത്തോ​ടു പറഞ്ഞു: “ഒരു കത്തോ​ലി​ക്കാ​പ​ള്ളി​യു​ടെ പടി ഞാൻ ഇനി ചവിട്ടില്ല.” പിന്നെ​യൊ​രി​ക്ക​ലും ജോൺ പള്ളിയിൽ പോയി​ട്ടില്ല.

ജോൺ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിക്കാൻ തുടങ്ങി, സത്യാ​രാ​ധ​ന​യ്‌ക്കാ​യി നടപടി​കൾ സ്വീക​രി​ച്ചു, അങ്ങനെ യഹോ​വയെ സേവി​ക്കാൻ തുടങ്ങി. പിന്നീട്‌ ജോണി​ന്‍റെ കുടും​ബ​ത്തി​ലെ പലരും സത്യാ​രാ​ധ​ക​രാ​യി. ജോണി​ന്‍റെ വലതു​കൈ​യി​ലെ ചൂണ്ടു​വി​ര​ലിൽ 60 വർഷങ്ങൾക്കു മുമ്പു​ണ്ടായ ആ മുറി​വി​ന്‍റെ പാട്‌ ഇന്നുമുണ്ട്. സത്യാ​രാ​ധ​ക​നാ​യുള്ള ഒരു ജീവി​ത​ത്തി​ലേക്കു തന്നെ ആകർഷിച്ച ക്രിസ്‌തീ​യ​ദ​യ​യു​ടെ ആ ഒരൊറ്റ പ്രവൃത്തി ഇന്നും ജോണി​ന്‍റെ മധുര​സ്‌മ​ര​ണ​ക​ളിൽ നിറഞ്ഞു​നിൽക്കു​ന്നു.—2 കൊരി. 6:4, 6.