വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക് അറിയാ​മോ?

നിങ്ങൾക്ക് അറിയാ​മോ?

ആണയിടുന്നതിനെ കുറ്റം വിധി​ക്കാൻ യേശു​വി​നെ പ്രേരി​പ്പി​ച്ചതു ജൂതന്മാ​രു​ടെ ഏതു പ്രവണ​ത​യാണ്‌?

മോശ​യു​ടെ നിയമ​പ്ര​കാ​രം ആണയി​ടു​ന്നതു തെറ്റല്ലാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, നിത്യ​ജീ​വി​ത​ത്തിൽ എന്തിനും ഏതിനും ആണയി​ടുന്ന അളവോ​ളം യേശു​വി​ന്‍റെ കാലത്തെ ആളുക​ളു​ടെ ഇടയിൽ അതു സർവസാ​ധാ​ര​ണ​മാ​യി മാറി. പറയുന്ന വാക്കിന്‌ ആധികാ​രി​കത കൂട്ടു​ക​യാ​യി​രു​ന്നു ലക്ഷ്യ​മെ​ങ്കി​ലും അത്‌ ഒരു നിസ്സാ​ര​കാ​ര്യ​മാ​യി​ത്തീർന്നു. ഈ പ്രവണ​തയെ യേശു രണ്ടു പ്രാവ​ശ്യം കുറ്റ​പ്പെ​ടു​ത്തി സംസാ​രി​ച്ചു. പകരം യേശു പഠിപ്പി​ച്ചത്‌ ഇതാണ്‌: “നിങ്ങൾ ‘ഉവ്വ്’ എന്നു പറഞ്ഞാൽ ഉവ്വ് എന്നും, ‘ഇല്ല’ എന്നു പറഞ്ഞാൽ ഇല്ല എന്നും ആയിരി​ക്കണം.”—മത്താ. 5:33-37; 23:16-22.

ഉറപ്പാ​യും പാലി​ക്കേ​ണ്ട​തും അല്ലാത്ത​തും ആയ ആണക​ളെ​ക്കു​റിച്ച് ജൂതകൃ​തി​യായ താൽമൂ​ദിൽ അതിസൂ​ക്ഷ്മ​മാ​യി വിശദീ​ക​രി​ക്കു​ന്നുണ്ട്. പുതിയ നിയമ​ത്തി​ന്‍റെ ദൈവ​ശാ​സ്‌ത്ര നിഘണ്ടു (ഇംഗ്ലീഷ്‌) പറയു​ന്ന​ത​നു​സ​രിച്ച്, ആ ഭാഗങ്ങൾ “ഒട്ടുമിക്ക പ്രസ്‌താ​വ​ന​ക​ളും ആണയിട്ട് ഉറപ്പി​ക്കാ​നുള്ള ജൂതന്മാ​രു​ടെ പ്രവണത” വളരെ ശക്തമാ​യി​രു​ന്നെന്നു വ്യക്തമാ​ക്കു​ന്നു.

അനാവ​ശ്യ​മാ​യി ആണയി​ടു​ന്ന​തി​നെ കുറ്റം വിധി​ച്ചതു യേശു മാത്രമല്ല. ദൃഷ്ടാ​ന്ത​ത്തിന്‌, ജൂത ചരി​ത്ര​കാ​ര​നായ ഫ്‌ളേ​വി​യസ്‌ ജോസീ​ഫസ്‌ ഒരു പ്രത്യേക ജൂതവി​ഭാ​ഗ​ത്തിൽപ്പെ​ട്ട​വ​രെ​ക്കു​റിച്ച് ഇങ്ങനെ എഴുതി: “ആണയി​ടു​ന്നതു കള്ളസത്യം പറയു​ന്ന​തി​നെ​ക്കാൾ മോശ​മാ​യി കണക്കാ​ക്കി​യ​തു​കൊണ്ട് അവർ അതു തീർത്തും ഒഴിവാ​ക്കി​യി​രു​ന്നു. ദൈവ​ത്തി​ന്‍റെ പേരിൽ ആണയി​ട്ടി​ല്ലെ​ങ്കിൽ വിശ്വ​സി​ക്കാത്ത ഒരാൾ കുറ്റക്കാ​ര​നാ​ണെ​ന്നാണ്‌ അവരുടെ പക്ഷം.” സമാന​മാ​യി, ജൂതന്മാ​രു​ടെ അപ്പോ​ക്രഫാ ലിഖി​ത​ത്തി​ന്‍റെ ഭാഗമായ സീറാ​ക്കി​ന്‍റെ ജ്ഞാനം അഥവാ പ്രഭാ​ഷകൻ (23:11) ഇങ്ങനെ പറയുന്നു: “പതിവാ​യി ആണയി​ടു​ന്നവൻ അകൃത്യ​ങ്ങൾകൊ​ണ്ടു നിറഞ്ഞി​രി​ക്കും.” നിസ്സാ​ര​കാ​ര്യ​ങ്ങൾക്ക് ആണയി​ടുന്ന പ്രവണ​തയെ യേശു ന്യായ​മാ​യും കുറ്റം വിധിച്ചു. എല്ലായ്‌പോ​ഴും സത്യം സംസാ​രി​ക്കുന്ന ഒരാൾക്കു തന്‍റെ വാക്കു​ക​ളു​ടെ വിശ്വാ​സ്യത വർധി​പ്പി​ക്കാ​നാ​യി ആണയി​ടേണ്ട ആവശ്യ​മില്ല.