വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​ത്തെ​ക്കു​റി​ച്ചും യേശു​വി​നെ​ക്കു​റി​ച്ചും ഉള്ള സത്യം

ദൈവ​ത്തെ​ക്കു​റി​ച്ചും യേശു​വി​നെ​ക്കു​റി​ച്ചും ഉള്ള സത്യം

മനുഷ്യർ ഇന്ന്‌ നിരവധി ദൈവ​ങ്ങളെ ആരാധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സത്യ​ദൈവം ഒന്നേ ഉള്ളൂ. (യോഹ​ന്നാൻ 17:3) ആ ദൈവ​മാണ്‌ ‘പരമോ​ന്ന​ത​നായ’ ദൈവം. എല്ലാത്തി​ന്റെ​യും സ്രഷ്ടാ​വും ജീവന്റെ ഉറവി​ട​വും ആ ദൈവ​മാണ്‌. നമ്മുടെ ആരാധ​ന​യ്‌ക്കു യോഗ്യൻ ആ ദൈവം മാത്ര​മാണ്‌.—ദാനി​യേൽ 7:18; വെളി​പാട്‌ 4:11.

ദൈവം ആരാണ്‌?

ദൈവത്തിന്റെ പേര്‌ മൂലപാഠത്തിൽ ഏതാണ്ട്‌ 7,000 തവണ കാണപ്പെടുന്നു

യഹോവ എന്നാണ്‌ ദൈവത്തിന്റെ പേര്‌

യഹോവയുടെ ചില സ്ഥാന​പ്പേ​രു​കൾ—കർത്താവ്‌, ദൈവം, പിതാവ്‌

ദൈവ​ത്തി​ന്റെ പേര്‌ എന്താണ്‌? ദൈവം തന്നെക്കു​റി​ച്ചു​തന്നെ ഇങ്ങനെ പറഞ്ഞു: “യഹോവ! അതാണ്‌ എന്റെ പേര്‌.” (യശയ്യ 42:8) ദൈവ​ത്തി​ന്റെ പേര്‌ ഏതാണ്ട്‌ 7,000 പ്രാവ​ശ്യം ബൈബി​ളിൽ കാണാം. എന്നാൽ പല ബൈബിൾപ​രി​ഭാ​ഷ​ക​രും ദൈവ​നാ​മം നീക്കി അവിടെ “കർത്താവ്‌” എന്നതു​പോ​ലുള്ള സ്ഥാന​പ്പേ​രു​കൾ ചേർത്തി​രി​ക്കു​ന്നു. നിങ്ങൾ ദൈവ​ത്തി​ന്റെ സുഹൃ​ത്താ​യി​ത്തീ​രാൻ ദൈവം ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ ‘തിരു​നാ​മം വിളി​ച്ച​പേ​ക്ഷി​ക്കാൻ’ ദൈവം നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.—സങ്കീർത്തനം 105:1.

യഹോവയുടെ സ്ഥാന​പ്പേ​രു​കൾ. ബൈബി​ളിൽ യഹോ​വ​യ്‌ക്കു “ദൈവം,” “സർവശക്തൻ,” “സ്രഷ്ടാവ്‌,” “പിതാവ്‌,” “കർത്താവ്‌,” “പരമാ​ധി​കാ​രി” എന്നൊ​ക്കെ​യുള്ള സ്ഥാന​പ്പേ​രു​കൾ കൊടു​ത്തി​ട്ടുണ്ട്‌. ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പല പ്രാർഥ​ന​ക​ളി​ലും യഹോ​വയെ വളരെ ബഹുമാ​ന​ത്തോ​ടെ സ്ഥാന​പ്പേ​രു​കൾ ഉപയോ​ഗി​ച്ചു​കൊ​ണ്ടും യഹോവ എന്ന പേരു​തന്നെ ഉപയോ​ഗി​ച്ചു​കൊ​ണ്ടും വിളി​ച്ചി​ട്ടുണ്ട്‌.—ദാനി​യേൽ 9:4.

ദൈവ​ത്തി​ന്റെ രൂപം. ദൈവം ഒരു ആത്മവ്യ​ക്തി​യാണ്‌. (യോഹ​ന്നാൻ 4:24) ഒരു മനുഷ്യ​നും “ദൈവത്തെ കണ്ടിട്ടില്ല” എന്ന്‌ ബൈബിൾ പറയുന്നു. (യോഹ​ന്നാൻ 1:18) യഹോ​വ​യു​ടെ വികാ​രങ്ങൾ ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു. ആളുകൾക്ക്‌ ‘ദൈവത്തെ സന്തോ​ഷി​പ്പി​ക്കാ​നും’ ദുഃഖി​പ്പി​ക്കാ​നും കഴിയു​മെന്ന്‌ അത്‌ പറയുന്നു.—സുഭാ​ഷി​തങ്ങൾ 11:20; സങ്കീർത്തനം 78:40, 41.

ദൈവത്തിന്റെ അത്ഭുത​ക​ര​മായ ഗുണങ്ങൾ. എല്ലാ ദേശത്തിൽനി​ന്നും പശ്ചാത്ത​ല​ത്തിൽനി​ന്നും ഉള്ള ആളുക​ളോട്‌ ദൈവം പക്ഷപാ​ത​മി​ല്ലാ​തെ ഇടപെ​ടു​ന്നു. (പ്രവൃ​ത്തി​കൾ 10:34, 35) കൂടാതെ, ‘യഹോവ, കരുണ​യും അനുക​മ്പ​യും ഉള്ള ദൈവവും, പെട്ടെന്നു കോപിക്കാത്തവനും, അചഞ്ചല​സ്‌നേ​ഹ​വും സത്യവും നിറഞ്ഞ’ ദൈവ​വും ആണ്‌. (പുറപ്പാട്‌ 34:6, 7) എന്നാൽ ദൈവ​ത്തി​ന്റെ പ്രധാ​ന​പ്പെട്ട നാലു ഗുണങ്ങൾ വളരെ ആകർഷ​ക​മാണ്‌.

ശക്തി. ‘ദൈവം സർവശ​ക്ത​നാ​യ​തു​കൊണ്ട്‌’ താൻ ചെയ്‌തി​രി​ക്കുന്ന വാഗ്‌ദാ​ന​ങ്ങ​ളെ​ല്ലാം നിവർത്തി​ക്കാ​നുള്ള നിലയ്‌ക്കാത്ത ശക്തി ദൈവ​ത്തി​നുണ്ട്‌.—ഉൽപത്തി 17:1.

ജ്ഞാനം. മറ്റാ​രെ​ക്കാ​ളും ജ്ഞാനി​യാണ്‌ യഹോവ. ആ അർഥത്തി​ലാണ്‌ ബൈബി​ളിൽ ദൈവത്തെ “ഒരേ ഒരു ജ്ഞാനി” എന്നു വിളി​ക്കു​ന്നത്‌.—റോമർ 16:27.

നീതി. എപ്പോ​ഴും ശരിയായ കാര്യ​ങ്ങ​ളാ​ണു ദൈവം ചെയ്യു​ന്നത്‌. ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ ‘അത്യു​ത്ത​മ​വും’ ‘അനീതി​യി​ല്ലാ​ത്ത​തും’ ആണ്‌.—ആവർത്തനം 32:4.

സ്‌നേഹം. “ദൈവം സ്‌നേഹമാണ്‌”എന്നു ബൈബിൾ പറയുന്നു. (1 യോഹ​ന്നാൻ 4:8) ദൈവം സ്‌നേഹം കാണി​ക്കുക മാത്രമല്ല ചെയ്യു​ന്നത്‌ ദൈവ​ത്തി​ന്റെ വ്യക്തി​ത്വം​തന്നെ സ്‌നേ​ഹ​മാണ്‌. ദൈവ​ത്തി​ന്റെ വിശി​ഷ്ട​മായ ഈ ഗുണമാണ്‌ എല്ലാം ചെയ്യാൻ ദൈവത്തെ പ്രേരി​പ്പി​ക്കു​ന്നത്‌. അത്‌ പലവി​ധ​ങ്ങ​ളിൽ നമുക്ക്‌ പ്രയോ​ജനം ചെയ്യുന്നു.

മനുഷ്യരോടുള്ള ദൈവത്തിന്റെ സൗഹൃദം. സ്‌നേഹവാനായ സ്വർഗീയപിതാവാണ്‌ നമ്മുടെ ദൈവം. (മത്തായി 6:9) ആ ദൈവ​ത്തിൽ വിശ്വാ​സം അർപ്പി​ച്ചാൽ നമുക്ക്‌ ആ ദൈവ​ത്തി​ന്റെ കൂട്ടു​കാ​രാ​കാം. (സങ്കീർത്തനം 25:14) “ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യ​തു​കൊണ്ട്‌ നിങ്ങളു​ടെ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ” ഇടാനും പ്രാർഥ​ന​യി​ലൂ​ടെ ആ ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലാൻപോ​ലും ദൈവം ക്ഷണിക്കു​ന്നു.—1 പത്രോസ്‌ 5:7; യാക്കോബ്‌ 4:8.

ദൈവ​വും യേശുവും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌?

യേശു ദൈവമല്ല. ദൈവം നേരിട്ട്‌ സൃഷ്ടിച്ച ഒരേ ഒരു വ്യക്തി യേശു​വാണ്‌. അതു​കൊ​ണ്ടാണ്‌ ബൈബി​ളിൽ യേശു​വി​നെ ദൈവ​ത്തി​ന്റെ ഒരേ ഒരു മകൻ എന്നു വിളി​ക്കു​ന്നത്‌. (യോഹ​ന്നാൻ 1:14) യേശു​വി​നെ സൃഷ്ടി​ച്ച​തി​നു ശേഷം യഹോവ തന്റെ ആദ്യജാ​തനെ “ഒരു വിദഗ്‌ധ​ജോ​ലി​ക്കാ​ര​നാ​യി” മറ്റെല്ലാം സൃഷ്ടി​ക്കാൻ ഉപയോ​ഗി​ച്ചു.—സുഭാ​ഷി​തങ്ങൾ 8:30, 31; കൊ​ലോ​സ്യർ 1:15, 16.

താൻ ദൈവ​മാ​ണെന്ന്‌ യേശു​ക്രി​സ്‌തു ഒരിക്ക​ലും അവകാ​ശ​പ്പെ​ട്ടില്ല. പകരം യേശു പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “ഞാൻ ആ വ്യക്തി​യു​ടെ (ദൈവ​ത്തി​ന്റെ) പ്രതിനിധിയാണ്‌. ആ വ്യക്തി​യാണ്‌ എന്നെ അയച്ചത്‌.” (യോഹ​ന്നാൻ 7:29) തന്റെ ശിഷ്യ​ന്മാ​രിൽ ഒരാ​ളോ​ടു സംസാ​രി​ച്ച​പ്പോൾ യേശു യഹോ​വയെ, “എന്റെ പിതാ​വും നിങ്ങളു​ടെ പിതാ​വും എന്റെ ദൈവ​വും നിങ്ങളു​ടെ ദൈവ​വും” എന്നാണ്‌ വിളി​ച്ചത്‌. (യോഹ​ന്നാൻ 20:17) യേശു മരിച്ച​ശേഷം യഹോവ യേശു​വി​നെ സ്വർഗ​ത്തി​ലേക്ക്‌ ഉയിർപ്പി​ച്ചു. ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ യേശു​വിന്‌ വലിയ അധികാ​ര​വും നൽകി.—മത്തായി 28:18; പ്രവൃ​ത്തി​കൾ 2:32, 33.

ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലാൻ നിങ്ങളെ സഹായി​ക്കാൻ യേശു​ക്രി​സ്‌തു​വി​നാ​കും

ഭൂമി​യിൽ വന്നപ്പോൾ യേശു തന്റെ പിതാ​വി​നെ​ക്കു​റിച്ച്‌ പഠിപ്പി​ച്ചു. യഹോവ യേശു​വി​നെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: “ഇവൻ എന്റെ പ്രിയ​പു​ത്രൻ. ഇവൻ പറയു​ന്നതു ശ്രദ്ധി​ക്കണം.” (മർക്കോസ്‌ 9:7) മറ്റാ​രെ​ക്കാ​ളും നന്നായി ദൈവത്തെ അറിയാ​വു​ന്നത്‌ യേശു​വി​നാണ്‌. യേശു പറഞ്ഞു: “പിതാവ്‌ ആരാ​ണെന്നു പുത്ര​നും പുത്രൻ വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാൻ താത്‌പ​ര്യ​പ്പെ​ടു​ന്ന​വ​നും അല്ലാതെ ആരും അറിയു​ന്നില്ല.”—ലൂക്കോസ്‌ 10:22.

യഹോ​വ​യു​ടെ ഗുണങ്ങൾ യേശു അതേപടി പകർത്തി. യഹോ​വ​യു​ടെ ഗുണങ്ങൾ വളരെ നന്നായി പകർത്തിയ യേശു ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “എന്നെ കണ്ടിട്ടു​ള്ളവൻ പിതാ​വി​നെ​യും കണ്ടിരി​ക്കു​ന്നു.” (യോഹ​ന്നാൻ 14:9) തന്റെ പിതാ​വി​ന്റെ സ്‌നേഹം വാക്കു​ക​ളി​ലും പ്രവൃ​ത്തി​ക​ളി​ലും കാണി​ച്ചു​കൊ​ടു​ത്തു​കൊണ്ട്‌ യേശു ആളുകളെ ദൈവ​ത്തി​ലേക്ക്‌ അടുപ്പി​ച്ചു. യേശു പറഞ്ഞു: “ഞാൻത​ന്നെ​യാ​ണു വഴിയും സത്യവും ജീവനും. എന്നിലൂ​ടെ​യ​ല്ലാ​തെ ആരും പിതാ​വി​ന്റെ അടു​ത്തേക്കു വരുന്നില്ല.” (യോഹ​ന്നാൻ 14:6) യേശു ഇങ്ങനെ​യും പറഞ്ഞു: “സത്യാ​രാ​ധകർ പിതാ​വി​നെ ദൈവാ​ത്മാ​വോ​ടെ​യും സത്യ​ത്തോ​ടെ​യും ആരാധി​ക്കുന്ന സമയം വരുന്നു; വാസ്‌ത​വ​ത്തിൽ അതു വന്നുകഴിഞ്ഞു. ശരിക്കും, തന്നെ ഇങ്ങനെ ആരാധി​ക്കു​ന്ന​വ​രെ​യാ​ണു പിതാവ്‌ അന്വേഷിക്കുന്നത്‌.” (യോഹ​ന്നാൻ 4:23) ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം അറിയാൻ ആഗ്രഹി​ക്കുന്ന നിങ്ങ​ളെ​പ്പോ​ലുള്ള ആളുക​ളെ​യാണ്‌ യഹോവ അന്വേ​ഷി​ക്കു​ന്നത്‌. അതി​നെ​ക്കു​റി​ച്ചൊന്ന്‌ ആലോ​ചി​ച്ചു​നോ​ക്കൂ!