വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വ​രു​ത്തു​ന്നു

എത്ര വ്യക്തവും യുക്തിക്കു നിരക്കു​ന്ന​തും ആയ ഉത്തരങ്ങ​ളാണ്‌ ബൈബി​ളി​ലു​ള്ളത്‌!

എത്ര വ്യക്തവും യുക്തിക്കു നിരക്കു​ന്ന​തും ആയ ഉത്തരങ്ങ​ളാണ്‌ ബൈബി​ളി​ലു​ള്ളത്‌!
  • ജനനം: 1948

  • രാജ്യം: ഹംഗറി

  • ചരിത്രം: ജീവിതത്തിലെ പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾക്ക്‌ ഉത്തരം തേടി​ന​ട​ന്നു

എന്റെ പഴയ കാലം:

ഹംഗറി​യി​ലെ സേക്കെ​ഷ്‌ഫെ​ഹാർവാർ എന്ന സ്ഥലത്താണ്‌ ഞാൻ ജനിച്ചത്‌. 1,000-ത്തിലേറെ വർഷങ്ങ​ളു​ടെ ചരി​ത്ര​മു​റ​ങ്ങുന്ന ഒരു നഗരം. പക്ഷേ രണ്ടാം ലോക​മ​ഹാ​യു​ദ്ധം ഒരുപാട്‌ വിനാശം വിതച്ച ഒരു സ്ഥലംകൂ​ടി​യാണ്‌ അത്‌. യുദ്ധം ആ നഗരത്തിൽ അവശേ​ഷി​പ്പിച്ച മുറി​പ്പാ​ടു​കൾ ഇന്നും എന്റെ ഓർമ​യി​ലുണ്ട്‌.

കുഞ്ഞു​നാ​ളിൽ ഞാൻ എന്റെ വല്യപ്പ​ച്ച​ന്റെ​യും വല്യമ്മ​ച്ചി​യു​ടെ​യും കൂടെ​യാ​യി​രു​ന്നു. അവരാണ്‌ എന്നെ വളർത്തി​യത്‌. എനിക്ക്‌ അവരെ വലിയ ഇഷ്ടമാ​യി​രു​ന്നു, പ്രത്യേ​കിച്ച്‌ അമ്മച്ചിയെ. എലിസ​ബത്ത്‌ എന്നായി​രു​ന്നു അമ്മച്ചി​യു​ടെ പേര്‌. കുട്ടി​ക്കാ​ലം​തൊ​ട്ടേ എനിക്കു നല്ല ദൈവ​വി​ശ്വാ​സം ഉണ്ടായി​രു​ന്നു. അതിനു കാരണം​തന്നെ എന്റെ അമ്മച്ചി​യാണ്‌. മൂന്നു വയസ്സ്‌ ഉള്ളപ്പോൾത്തൊട്ട്‌ എന്നും സന്ധ്യയ്‌ക്ക്‌ ഞാൻ അമ്മച്ചി​യു​ടെ​കൂ​ടെ കർത്താ​വി​ന്റെ പ്രാർഥന ചൊല്ലു​മാ​യി​രു​ന്നു. പക്ഷേ അന്നൊക്കെ വെറുതെ അർഥം അറിയാ​തെ​യാണ്‌ അതു ചൊല്ലി​യി​രു​ന്നത്‌. എനിക്ക്‌ 30 വയസ്സൊ​ക്കെ ആകാറാ​യ​പ്പോ​ഴാണ്‌ ആ പ്രാർഥ​ന​യു​ടെ അർഥം ശരിക്കും എന്താ​ണെന്നു പിടി​കി​ട്ടി​യത്‌.

സ്വന്തമാ​യി ഒരു വീടു വാങ്ങുക, അതായി​രു​ന്നു എന്റെ ഡാഡി​യു​ടെ​യും മമ്മിയു​ടെ​യും സ്വപ്‌നം. അതിനു​വേണ്ടി അവർ രാവും​പ​ക​ലും എന്നില്ലാ​തെ ജോലി ചെയ്‌തു. അതു​കൊ​ണ്ടാണ്‌ ഞാൻ വല്യപ്പ​ച്ച​ന്റെ​യും വല്യമ്മ​ച്ചി​യു​ടെ​യും കൂടെ​നിന്ന്‌ വളർന്നത്‌. എങ്കിലും എല്ലാ രണ്ടാഴ്‌ച കൂടു​മ്പോ​ഴും ഒരു ശനിയാഴ്‌ച ഞങ്ങൾ ഒത്തുകൂ​ടി ഭക്ഷണ​മൊ​ക്കെ കഴിക്കും. ആ ദിവസ​ത്തി​നാ​യി ഞാൻ നോക്കി​യി​രി​ക്കു​മാ​യി​രു​ന്നു.

1958-ൽ ഡാഡി​യു​ടെ​യും മമ്മിയു​ടെ​യും സ്വപ്‌നം പൂവണി​ഞ്ഞു. ഞങ്ങൾക്കു മൂന്നു പേർക്കും താമസി​ക്കാൻ അവർ ഒരു വീടു വാങ്ങി. ഞാൻ ശരിക്കും സന്തോ​ഷം​കൊണ്ട്‌ തുള്ളി​ച്ചാ​ടി. എനിക്ക്‌ ഇനി ഡാഡി​യു​ടെ​യും മമ്മിയു​ടെ​യും കൂടെ താമസി​ക്കാ​മ​ല്ലോ. പക്ഷേ ആ സന്തോ​ഷ​ത്തിന്‌ വെറും ആറു മാസമേ ആയുസ്സു​ണ്ടാ​യു​ള്ളൂ. എന്റെ ഡാഡി പെട്ടെന്നു മരിച്ചു, കാൻസ​റാ​യി​രു​ന്നു.

ഞാൻ ആകെ തകർന്നു​പോ​യി. “ദൈവമേ, ഡാഡിയെ രക്ഷിക്കണേ എന്ന്‌ ഞാൻ എത്രവട്ടം പ്രാർഥി​ച്ച​താണ്‌. ഡാഡി​യി​ല്ലാ​തെ എനിക്കു ജീവി​ക്കാൻ പറ്റില്ല. എന്താ ദൈവം എന്റെ പ്രാർഥന കേൾക്കാ​ഞ്ഞത്‌” എന്നൊക്കെ പറഞ്ഞ്‌ ഞാൻ പ്രാർഥി​ച്ചു. ഡാഡി എവി​ടെ​യാ​യി​രി​ക്കും എന്നായി​രു​ന്നു എന്റെ ചിന്ത മുഴുവൻ. ‘ഡാഡി സ്വർഗ​ത്തിൽ ആയിരി​ക്കു​മോ, അതോ ഇല്ലാതാ​യി​പ്പോ​യോ’ എന്നൊക്കെ ഞാൻ ചിന്തിച്ചു. മറ്റു കുട്ടി​കളെ അവരുടെ അച്ഛന്റെ​കൂ​ടെ കാണു​മ്പോൾ എനിക്ക്‌ അസൂയ തോന്നു​മാ​യി​രു​ന്നു.

കുറെ വർഷ​ത്തേക്ക്‌, ഏതാണ്ട്‌ എല്ലാ ദിവസ​വും​തന്നെ ഞാൻ സെമി​ത്തേ​രി​യിൽ പോയി ഡാഡി​യു​ടെ കല്ലറയു​ടെ അടുത്ത്‌ മുട്ടു​കു​ത്തി​യി​രുന്ന്‌ ഇങ്ങനെ പ്രാർഥി​ക്കു​മാ​യി​രു​ന്നു: “ദൈവമേ, എന്റെ ഡാഡി എവി​ടെ​യാ​ണെന്ന്‌ എനിക്ക്‌ ഒന്നു പറഞ്ഞു​ത​രാ​മോ?” ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ സഹായി​ക്കണേ എന്നും പ്രാർഥി​ച്ചു.

13-ാം വയസ്സിൽ ഞാൻ ജർമൻ ഭാഷ പഠിക്കാൻ തീരു​മാ​നി​ച്ചു. ജർമൻ ഭാഷയിൽ ധാരാളം പുസ്‌ത​ക​ങ്ങ​ളും മാസി​ക​ക​ളും ഒക്കെ ഉണ്ടല്ലോ. അതിൽ ഏതി​ലെ​ങ്കി​ലും എന്റെ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം ഉണ്ടെങ്കി​ലോ എന്നു ഞാൻ ഓർത്തു. 1967-ൽ, അന്ന്‌ കിഴക്കൻ ജർമനി​യു​ടെ ഭാഗമാ​യി​രുന്ന യേന നഗരത്തിൽ ഞാൻ പഠിക്കാൻ പോയി. ആ സമയത്ത്‌ ജർമൻ തത്ത്വചി​ന്ത​ക​രു​ടെ പുസ്‌ത​ക​ങ്ങ​ളെ​ല്ലാം ഞാൻ ആവേശ​ത്തോ​ടെ വായിച്ചു, പ്രത്യേ​കി​ച്ചും മനുഷ്യ​ജീ​വി​ത​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റി​ച്ചു പറയുന്ന പുസ്‌ത​കങ്ങൾ. അങ്ങനെ വായിച്ച ചില കാര്യ​ങ്ങ​ളൊ​ക്കെ രസകര​മാ​യി തോന്നി​യെ​ങ്കി​ലും എന്റെ ചോദ്യ​ങ്ങൾക്കുള്ള തൃപ്‌തി​ക​ര​മായ ഉത്തരം എനിക്ക്‌ എവി​ടെ​നി​ന്നും കിട്ടി​യില്ല. അതു​കൊണ്ട്‌ ഉത്തരത്തി​നു​വേണ്ടി ഞാൻ പിന്നെ​യും പ്രാർഥി​ച്ചു​കൊ​ണ്ടി​രു​ന്നു.

ബൈബിൾ എന്റെ ജീവി​ത​ത്തി​നു മാറ്റം വ​രു​ത്തു​ന്നു:

1970-ൽ ഞാൻ ഹംഗറി​യി​ലേക്കു തിരി​ച്ചു​പോ​യി. ആ സമയത്ത്‌ അവിടെ കമ്മ്യൂ​ണിസ്റ്റ്‌ ഭരണമാ​യി​രു​ന്നു. അവി​ടെ​വെ​ച്ചാണ്‌ ഞാൻ റോസയെ പരിച​യ​പ്പെ​ടു​ന്നത്‌. താമസി​യാ​തെ ഞങ്ങൾ വിവാഹം കഴിച്ചു. വിവാ​ഹ​ത്തി​നു ശേഷം ഞങ്ങൾ ഓസ്‌ട്രി​യ​യി​ലേക്കു പോയി. പക്ഷേ ഞങ്ങളുടെ പ്ലാൻ ഓസ്‌​ട്രേ​ലി​യ​യി​ലെ സിഡ്‌നി​യിൽ സ്ഥിരതാ​മ​സ​മാ​ക്കാ​നാ​യി​രു​ന്നു. എന്റെ അങ്കിൾ അവി​ടെ​യാ​യി​രു​ന്നു.

ഓസ്‌ട്രി​യ​യിൽച്ചെന്ന്‌ അധികം താമസി​യാ​തെ എനി​ക്കൊ​രു ജോലി കിട്ടി. ഒരു ദിവസം കൂടെ ജോലി ചെയ്‌തി​രുന്ന ആൾ എന്നോടു പറഞ്ഞു എന്റെ എല്ലാ ചോദ്യ​ങ്ങൾക്കു​മുള്ള ഉത്തരം ബൈബി​ളി​ലു​ണ്ടെന്ന്‌. ബൈബി​ളി​നെ​ക്കു​റി​ച്ചു പറയുന്ന കുറച്ചു പുസ്‌ത​ക​ങ്ങ​ളും തന്നു. ഞാൻ ആ പുസ്‌ത​ക​ങ്ങ​ളെ​ല്ലാം ആവേശ​ത്തോ​ടെ വായി​ച്ചു​തീർത്തു. അതെല്ലാം യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച പുസ്‌ത​കങ്ങൾ ആയിരു​ന്നു. ഇനിയും അതു​പോ​ലുള്ള പുസ്‌ത​കങ്ങൾ വായി​ക്ക​ണ​മെന്ന്‌ എനിക്കു തോന്നി. അങ്ങനെ കൂടുതൽ പുസ്‌ത​കങ്ങൾ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ ഞാൻ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ എഴുതി.

ഞങ്ങളുടെ ഒന്നാം വിവാ​ഹ​വാർഷി​ക​ത്തി​ന്റെ അന്ന്‌ ഓസ്‌ട്രി​യ​യി​ലുള്ള യഹോ​വ​യു​ടെ സാക്ഷി​യായ ഒരു ചെറു​പ്പ​ക്കാ​രൻ ഞങ്ങളെ കാണാൻ വന്നു. ഞാൻ ആവശ്യ​പ്പെട്ട പുസ്‌ത​ക​ങ്ങ​ളും​കൊ​ണ്ടാണ്‌ വന്നത്‌. ബൈബിൾ പഠിക്കാൻ ഇഷ്ടമാ​ണോ എന്ന്‌ എന്നോടു ചോദി​ച്ചു. അതെ എന്നു ഞാൻ പറഞ്ഞു. അങ്ങനെ എന്റെ ബൈബിൾപ​ഠനം തുടങ്ങി. ആഴ്‌ച​യിൽ രണ്ടു പ്രാവ​ശ്യ​മൊ​ക്കെ പഠിക്കും. ഓരോ പഠനവും മൂന്നും നാലും മണിക്കൂ​റൊ​ക്കെ​യാണ്‌. അത്രയ്‌ക്ക്‌ ഇഷ്ടമാ​യി​രു​ന്നു എനിക്കു ബൈബിൾ പഠിക്കാൻ.

സാക്ഷികൾ ബൈബി​ളിൽനിന്ന്‌ ഓരോ കാര്യങ്ങൾ പറഞ്ഞു​ത​രു​മ്പോ​ഴും എനിക്ക്‌ അതിശ​യ​വും സന്തോ​ഷ​വും ഒക്കെ തോന്നി. ദൈവ​ത്തി​ന്റെ പേര്‌ യഹോവ എന്നാ​ണെന്ന്‌ ഹംഗേറിയൻ ഭാഷയി​ലുള്ള എന്റെ സ്വന്തം ബൈബി​ളിൽനിന്ന്‌ കാണി​ച്ചു​ത​ന്ന​പ്പോൾ എനിക്ക്‌ എന്റെ കണ്ണുകളെ വിശ്വ​സി​ക്കാ​നാ​യില്ല. 27 വർഷം പള്ളിയിൽ പോയി​ട്ടും ദൈവ​ത്തി​ന്റെ പേര്‌ ഒരിക്കൽപ്പോ​ലും ആരും പറഞ്ഞ്‌ ഞാൻ കേട്ടി​ട്ടില്ല. എന്റെ ചോദ്യ​ങ്ങൾക്ക്‌ എത്ര വ്യക്തവും യുക്തിക്കു നിരക്കു​ന്ന​തും ആയ ഉത്തരങ്ങ​ളാണ്‌ ബൈബിൾ തരുന്നത്‌ എന്നു ഞാൻ ഓർത്തു. മരണ​ത്തെ​ക്കു​റി​ച്ചുള്ള എന്റെ ചോദ്യ​ത്തിന്‌ ബൈബിൾ തന്ന ഉത്തരം​തന്നെ ഒരു നല്ല ഉദാഹ​ര​ണ​മാണ്‌. നല്ല ഉറക്കത്തി​ലാ​യി​രി​ക്കുന്ന ഒരാളു​ടേ​തു​പോ​ലെ​യാണ്‌ മരിച്ചു​പോ​യ​വ​രു​ടെ അവസ്ഥ എന്നു ഞാൻ മനസ്സി​ലാ​ക്കി. ചുറ്റും നടക്കു​ന്ന​തൊ​ന്നും അവർ അറിയു​ന്നില്ല. (സഭാ​പ്ര​സം​ഗകൻ 9:5, 10; യോഹ​ന്നാൻ 11:11-15) ഒരു പുതിയ ലോകം വരു​മെന്ന്‌ ബൈബിൾ വാഗ്‌ദാ​നം ചെയ്‌തി​ട്ടു​ണ്ടെ​ന്നും അവിടെ “മേലാൽ മരണം ഉണ്ടായി​രി​ക്കില്ല” എന്നും ഞാൻ മനസ്സി​ലാ​ക്കി. (വെളി​പാട്‌ 21:3, 4) ആ പുതിയ ലോക​ത്തിൽ മരിച്ച​വ​രു​ടെ ‘പുനരു​ത്ഥാ​നം ഉണ്ടാകു​മ്പോൾ’ എനിക്ക്‌ എന്റെ ഡാഡിയെ വീണ്ടും കാണാ​നാ​കും.—പ്രവൃ​ത്തി​കൾ 24:15.

റോസ​യും എന്റെകൂ​ടെ ബൈബിൾ പഠിച്ചു. അവൾക്കും ബൈബിൾ പഠിക്കാൻ നല്ല ഉത്സാഹ​മാ​യി​രു​ന്നു. വെറും രണ്ടു മാസം​കൊ​ണ്ടാണ്‌ ഞങ്ങൾ ആ പുസ്‌തകം പഠിച്ചു​തീർത്തത്‌! അതു​പോ​ലെ, രാജ്യ​ഹാ​ളിൽ നടക്കുന്ന സാക്ഷി​ക​ളു​ടെ എല്ലാ മീറ്റി​ങ്ങു​കൾക്കും ഞങ്ങൾ പോകു​മാ​യി​രു​ന്നു. സാക്ഷി​ക​ളു​ടെ ഇടയി​ലുള്ള സ്‌നേ​ഹ​വും ഐക്യ​വും സഹായി​ക്കാ​നുള്ള അവരുടെ മനസ്സും ഒക്കെ ഞങ്ങൾക്ക്‌ ഒത്തിരി ഇഷ്ടമായി.—യോഹ​ന്നാൻ 13:34, 35.

1976-ൽ ഞാനും റോസ​യും ഓസ്‌​ട്രേ​ലി​യ​യി​ലേക്കു പോയി, ഞങ്ങളുടെ ആഗ്രഹം​പോ​ലെ. ചെന്നയു​ടനെ ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടുപി​ടി​ച്ചു. അവി​ടെ​യുള്ള സാക്ഷികൾ ഞങ്ങളോട്‌ വളരെ സ്‌നേ​ഹ​ത്തോ​ടെ​യാണ്‌ ഇടപെ​ട്ടത്‌. ഞങ്ങൾക്ക്‌ ഒട്ടും അപരി​ചി​ത​ത്വം തോന്നി​യില്ല. 1978-ൽ ഞങ്ങളും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി.

എനിക്കു ലഭിച്ച പ്രയോ​ജ​നങ്ങൾ:

കാലങ്ങ​ളാ​യി എന്നെ അലട്ടി​യി​രുന്ന ചോദ്യ​ങ്ങൾക്കുള്ള ഉത്തരം എനിക്കു കിട്ടി. ബൈബിൾ പഠിച്ച​പ്പോൾ യഹോ​വ​യു​മാ​യി ശരിക്കും അടുക്കാൻ എനിക്കു പറ്റി. അങ്ങനെ കിട്ടാ​വു​ന്ന​തി​ലേ​ക്കും ഏറ്റവും നല്ല ഒരു അച്ഛനെ എനിക്കു കിട്ടി, യഹോ​വയെ. (യാക്കോബ്‌ 4:8) അതു​പോ​ലെ പുതിയ ലോക​ത്തിൽ എനിക്ക്‌ എന്റെ സ്വന്തം അച്ഛനെ​യും തിരി​ച്ചു​കി​ട്ടും. ആ ഒരു പ്രതീക്ഷ എത്ര വലിയ ആശ്വാ​സ​മാ​ണെ​ന്നോ എനിക്കു തരുന്നത്‌!—യോഹ​ന്നാൻ 5:28, 29.

1989-ൽ ഞാനും റോസ​യും ഹംഗറി​യി​ലേക്കു തിരി​ച്ചു​പോ​കാൻ തീരു​മാ​നി​ച്ചു. അവി​ടെ​യുള്ള ഞങ്ങളുടെ ബന്ധുക്ക​ളോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും മറ്റുള്ള​വ​രോ​ടും ഒക്കെ ഞങ്ങൾ പഠിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പറയാം എന്നോർത്താണ്‌ ഞങ്ങൾ അങ്ങനെ തീരു​മാ​നി​ച്ചത്‌. ഇന്നുവരെ ഒരുപാ​ടു പേരെ ബൈബിൾ പഠിപ്പി​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. അതിൽ 70-ലധികം പേർ സ്‌നാ​ന​മേറ്റ്‌ യഹോ​വയെ സേവി​ക്കു​ന്നു. അക്കൂട്ട​ത്തിൽ എന്റെ അമ്മയു​മുണ്ട്‌.

എന്റെ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കിട്ടാൻവേണ്ടി 17 വർഷം ഞാൻ പ്രാർഥി​ച്ചു. പിന്നെ​യും 39 വർഷം കടന്നു​പോ​യി​രി​ക്കു​ന്നു. ഇപ്പോ​ഴും ഞാൻ പ്രാർഥി​ക്കു​ന്നുണ്ട്‌. പക്ഷേ ഒരു വ്യത്യാ​സം മാത്രം, നന്ദി പറയാ​നാണ്‌ ഞാൻ ഇപ്പോൾ പ്രാർഥി​ക്കു​ന്നത്‌. ഞാൻ യഹോ​വ​യോട്‌ ഇങ്ങനെ പറയും: “എന്റെ സ്വർഗീ​യ​പി​താ​വേ, എന്റെ കുട്ടി​ക്കാ​ലത്തെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം തന്നതിന്‌ ഒരുപാ​ടൊ​രു​പാട്‌ നന്ദി.”