വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 5

ഞങ്ങളുടെ സഭാ​യോ​ഗ​ങ്ങ​ളിൽ എന്തു പ്രതീ​ക്ഷി​ക്കാം?

ഞങ്ങളുടെ സഭാ​യോ​ഗ​ങ്ങ​ളിൽ എന്തു പ്രതീ​ക്ഷി​ക്കാം?

അർജന്‍റീന

സിയറ ലിയോൺ

ബെൽജിയം

മലേഷ്യ

ആശ്വാ​സ​വും ആത്മീയ​മായ വഴിന​ട​ത്തി​പ്പും കിട്ടാ​ത്ത​തു​കൊണ്ട് പല ആളുക​ളും ഇപ്പോൾ മതപര​മായ ചടങ്ങു​കൾക്കു പോകാ​റില്ല. ആ സ്ഥിതിക്ക്, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ യോഗ​ങ്ങൾക്കു വരുന്ന​തു​കൊണ്ട് എന്തെങ്കി​ലും പ്രയോ​ജ​ന​മു​ണ്ടോ? അവിടെ നിങ്ങൾക്ക് എന്തു പ്രതീ​ക്ഷി​ക്കാ​നാ​കും?

സ്‌നേ​ഹ​വും കരുത​ലും ഉള്ള ആളുക​ളു​ടെ​കൂ​ടെ ആയിരി​ക്കു​ന്ന​തി​ന്‍റെ സന്തോഷം. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കളെ ഓരോ​രോ സഭകളാ​യി സംഘടി​പ്പി​ച്ചി​രു​ന്നു. ദൈവത്തെ ആരാധി​ക്കാ​നും ദൈവ​വ​ചനം പഠിക്കാ​നും പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും വേണ്ടി കൂടി​വ​രുന്ന ഒരു ക്രമീ​ക​രണം ഓരോ സഭയ്‌ക്കും ഉണ്ടായി​രു​ന്നു. (എബ്രായർ 10:24, 25) സ്‌നേഹം നിറഞ്ഞു​നിന്ന ആ ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളിൽ സംബന്ധി​ക്കു​മ്പോൾ തങ്ങൾ യഥാർഥ​സ്‌നേ​ഹി​ത​രു​ടെ—ആത്മീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ—ഇടയി​ലാ​യി​രി​ക്കു​ന്ന​താ​യി അവർക്കു തോന്നി. (2 തെസ്സ​ലോ​നി​ക്യർ 1:3; 3 യോഹ​ന്നാൻ 14) അന്നത്തെ ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ ഞങ്ങളും യോഗ​ങ്ങൾക്കു കൂടി​വ​രു​ക​യും അതേ സന്തോഷം അനുഭ​വി​ക്കു​ക​യും ചെയ്യുന്നു.

ബൈബിൾത​ത്ത്വ​ങ്ങൾ പ്രാവർത്തി​ക​മാ​ക്കാൻ പഠിക്കു​ന്ന​തി​ന്‍റെ പ്രയോ​ജനം. ബൈബിൾക്കാ​ല​ങ്ങ​ളി​ലെ​പ്പോ​ലെ​തന്നെ ഞങ്ങളുടെ യോഗ​ങ്ങൾക്കും, പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും കുട്ടി​ക​ളും കൂടി​വ​രു​ന്നു. ബൈബിൾത​ത്ത്വ​ങ്ങൾ നിത്യ​ജീ​വി​ത​ത്തിൽ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാ​മെന്ന് ആത്മീയ യോഗ്യ​ത​യുള്ള, പ്രഗത്ഭ​രായ വ്യക്തികൾ ബൈബിൾ ഉപയോ​ഗിച്ച് പഠിപ്പി​ക്കു​ന്നു. (ആവർത്തനം 31:12; നെഹമ്യ 8:8) അവിടെ നടക്കുന്ന ചർച്ചക​ളിൽ എല്ലാവർക്കും പങ്കെടു​ക്കാം. കൂടാതെ ഒരുമിച്ച് പാട്ടു​പാ​ടാ​നുള്ള അവസര​വു​മുണ്ട്. അങ്ങനെ ഞങ്ങളുടെ ക്രിസ്‌തീ​യ​പ്ര​ത്യാ​ശ പരസ്യ​മാ​യി പ്രഖ്യാ​പി​ക്കാൻ ഞങ്ങൾക്കാ​കു​ന്നു.​—എബ്രായർ 10:23.

ദൈവ​ത്തി​ലു​ള്ള വിശ്വാ​സം ശക്തമാ​കു​ന്ന​തി​ലൂ​ടെ കൈവ​രുന്ന അനു​ഗ്രഹം. പൗലോസ്‌ അപ്പോ​സ്‌തലൻ അക്കാലത്തെ ഒരു സഭയ്‌ക്ക് ഇങ്ങനെ എഴുതി: “നിങ്ങളെ കാണാൻ എനിക്ക് അത്രമാ​ത്രം ആഗ്രഹ​മുണ്ട്. . . . എന്‍റെ വിശ്വാ​സ​ത്താൽ നിങ്ങൾക്കും നിങ്ങളു​ടെ വിശ്വാ​സ​ത്താൽ എനിക്കും പരസ്‌പരം പ്രോ​ത്സാ​ഹനം ലഭിക്ക​ണ​മെ​ന്നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌.” (റോമർ 1:11, 12) സഹവി​ശ്വാ​സി​ക​ളു​മൊത്ത്‌ ഇങ്ങനെ ക്രമമാ​യി കൂടി​വ​രു​ന്ന​തു​കൊണ്ട്, ഞങ്ങളുടെ വിശ്വാ​സ​വും ക്രിസ്‌തീ​യ​ത​ത്ത്വ​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കാ​നുള്ള തീരു​മാ​ന​വും ശക്തമാ​യി​ത്തീ​രു​ന്നു.

അടുത്ത സഭാ​യോ​ഗ​ത്തി​നു ഞങ്ങളു​ടെ​കൂ​ടെ വന്ന് മേൽപ്പറഞ്ഞ അനു​ഗ്ര​ഹങ്ങൾ നേരിട്ട് അനുഭ​വി​ച്ച​റി​യാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കു​ക​യാണ്‌; നിങ്ങൾ വരില്ലേ? അവിടെ നിങ്ങൾക്ക് ഹൃദ്യ​മായ സ്വീക​രണം ലഭിക്കും. പ്രവേ​ശനം സൗജന്യ​മാണ്‌; പണപ്പി​രി​വൊ​ന്നും ഉണ്ടായി​രി​ക്കില്ല.

  • യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭാ​യോ​ഗങ്ങൾ ഏതു മാതൃ​ക​യി​ലു​ള്ള​താണ്‌?

  • ക്രിസ്‌തീയ യോഗ​ങ്ങൾക്കു വരുന്ന​തു​കൊണ്ട് എന്തെല്ലാം പ്രയോ​ജ​ന​ങ്ങ​ളുണ്ട്?