വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 15

മൂപ്പന്മാർ സഭയെ സേവി​ക്കു​ന്നത്‌ എങ്ങനെ?

മൂപ്പന്മാർ സഭയെ സേവി​ക്കു​ന്നത്‌ എങ്ങനെ?

ഫിൻലൻഡ്‌

പഠിപ്പിക്കുന്നു

ഇടയവേല

സാക്ഷീകരിക്കുന്നു

ഞങ്ങളുടെ സംഘട​ന​യിൽ ശമ്പളം പറ്റുന്ന ഒരു പുരോ​ഹി​ത​ഗ​ണ​മില്ല. പകരം, ക്രിസ്‌തീയ സഭ സ്ഥാപി​ത​മായ കാല​ത്തെ​ന്ന​പോ​ലെ, യോഗ്യ​ത​യുള്ള മേൽവി​ചാ​ര​ക​ന്മാ​രാണ്‌ ‘ദൈവ​ത്തി​ന്‍റെ സഭയെ മേയ്‌ക്കു​ന്നത്‌.’ (പ്രവൃ​ത്തി​കൾ 20:28) ഇവരെ മൂപ്പന്മാർ എന്നു വിളി​ക്കു​ന്നു. സഭയിൽ നേതൃ​ത്വ​മെ​ടു​ക്കു​ക​യും സഭയെ മേയ്‌ക്കു​ക​യും ചെയ്യുന്ന ആത്മീയ പക്വത​യുള്ള പുരു​ഷ​ന്മാ​രാണ്‌ ഇവർ. ഈ ക്രിസ്‌തീയ മൂപ്പന്മാർ “നിർബ​ന്ധ​ത്താ​ലല്ല ദൈവ​മു​മ്പാ​കെ മനസ്സോ​ടെ​യും, അന്യാ​യ​മാ​യി നേട്ടമു​ണ്ടാ​ക്കാ​നുള്ള മോഹ​ത്തോ​ടെയല്ല, അതീവ​താ​ത്‌പ​ര്യ​ത്തോ​ടെ​യും” ആണ്‌ അവരുടെ ഉത്തരവാ​ദി​ത്വം നിറ​വേ​റ്റു​ന്നത്‌. (1 പത്രോസ്‌ 5:1-3) അവർ നമുക്കു​വേണ്ടി എന്തു സേവന​മാ​ണു ചെയ്യു​ന്നത്‌?

അവർ ഞങ്ങളെ പരിപാ​ലി​ക്കു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്യുന്നു. മൂപ്പന്മാർ സഭയെ വഴിന​ട​ത്തു​ക​യും ആത്മീയ​മാ​യി സംരക്ഷി​ക്കു​ക​യും ചെയ്യുന്നു. ദൈവ​മാണ്‌ ഈ വലിയ ഉത്തരവാ​ദി​ത്വം ഏൽപ്പി​ച്ചി​രി​ക്കു​ന്ന​തെന്ന് അവർക്ക് അറിയാം. അതു​കൊണ്ട്, അവർ ഞങ്ങളെ ഭരിക്കാൻനോ​ക്കു​ന്നില്ല; പകരം ഞങ്ങളുടെ ക്ഷേമവും സന്തോ​ഷ​വും ലക്ഷ്യമാ​ക്കി പ്രവർത്തി​ക്കു​ന്നു. (2 കൊരി​ന്ത്യർ 1:24) ഒരു ആട്ടിടയൻ തന്‍റെ ഓരോ ആടിനും പ്രത്യേ​കം ശ്രദ്ധ കൊടു​ക്കു​ന്ന​തു​പോ​ലെ, മൂപ്പന്മാർ ഓരോ സഭാം​ഗ​ത്തെ​യും അടുത്ത്‌ അറിയാൻ ശ്രമി​ക്കു​ക​യും അവർക്ക് ആവശ്യ​മായ ശ്രദ്ധ കൊടു​ക്കു​ക​യും ചെയ്യുന്നു.​—സുഭാ​ഷി​തങ്ങൾ 27:23.

ദൈവ​ത്തി​ന്‍റെ ഇഷ്ടം എന്താ​ണെന്ന് അവർ ഞങ്ങളെ പഠിപ്പി​ക്കു​ന്നു. ഞങ്ങളുടെ വിശ്വാ​സം ശക്തമാ​ക്കു​ക​യെന്ന ലക്ഷ്യത്തിൽ മൂപ്പന്മാർ സഭാ​യോ​ഗ​ങ്ങ​ളിൽ അധ്യക്ഷത വഹിക്കു​ന്നു. (പ്രവൃ​ത്തി​കൾ 15:32) അർപ്പി​ത​രായ ഈ പുരു​ഷ​ന്മാർ സുവി​ശേ​ഷ​പ്ര​വർത്ത​ന​ത്തി​ലും നേതൃ​ത്വ​മെ​ടു​ക്കു​ന്നു. അവർ ഞങ്ങളു​ടെ​കൂ​ടെ പ്രവർത്തിച്ച് ശുശ്രൂ​ഷ​യു​ടെ എല്ലാ മേഖല​ക​ളി​ലും ആവശ്യ​മായ പരിശീ​ലനം തരുന്നു.

അവർ ഞങ്ങളെ വ്യക്തി​പ​ര​മാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ആത്മീയ​സ​ഹാ​യ​വും തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ആശ്വാ​സ​വും നൽകി​ക്കൊണ്ട് അവർ ഓരോ സഭാം​ഗ​ത്തി​ന്‍റെ​യും ആത്മീയാ​വ​ശ്യ​ങ്ങൾക്കു ശ്രദ്ധ തരുന്നു. രാജ്യ​ഹാ​ളിൽവെ​ച്ചോ ഞങ്ങളുടെ വീട്ടിൽ വന്നോ ആണ്‌ അവർ ഞങ്ങൾക്ക് ഈ സഹായം തരുന്നത്‌.​—യാക്കോബ്‌ 5:14, 15.

സഭയിലെ ഉത്തരവാ​ദി​ത്വ​ങ്ങൾക്കു പുറമേ മിക്ക മൂപ്പന്മാർക്കും, ജോലി​യും കുടും​ബോ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും ഉണ്ട്. ആ ചുമത​ലകൾ നിർവ​ഹി​ക്കു​ന്ന​തി​ലും അവർ വീഴ്‌ച​വ​രു​ത്താ​റില്ല. കഠിനാ​ധ്വാ​നി​ക​ളായ ഈ സഹോ​ദ​ര​ന്മാർ സഭയിലെ എല്ലാവ​രു​ടെ​യും ബഹുമാ​നം അർഹി​ക്കു​ന്നു.​—1 തെസ്സ​ലോ​നി​ക്യർ 5:12, 13.

  • സഭാമൂ​പ്പ​ന്മാ​രു​ടെ ഉത്തരവാ​ദി​ത്വ​ങ്ങൾ എന്തെല്ലാ​മാണ്‌?

  • മൂപ്പന്മാർ സഭാം​ഗ​ങ്ങ​ളിൽ വ്യക്തി​പ​ര​മായ താത്‌പ​ര്യ​മെ​ടു​ക്കു​ന്നത്‌ എങ്ങനെ?