വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 12

ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത എല്ലാവ​രെ​യും അറിയി​ക്കു​ന്നത്‌ എങ്ങനെ?

ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത എല്ലാവ​രെ​യും അറിയി​ക്കു​ന്നത്‌ എങ്ങനെ?

സ്‌പെയിൻ

ബെലറൂസ്‌

ഹോങ്‌കോങ്‌

പെറു

തന്‍റെ മരണത്തിന്‌ ഏതാനും ദിവസം മുമ്പ് യേശു പറഞ്ഞു: “ദൈവ​രാ​ജ്യ​ത്തി​ന്‍റെ ഈ സന്തോ​ഷ​വാർത്ത എല്ലാ ജനതക​ളും അറിയാ​നാ​യി ഭൂലോ​ക​ത്തെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും. അപ്പോൾ അവസാനം വരും.” (മത്തായി 24:14) പക്ഷേ ഈ പ്രസം​ഗ​പ്ര​വർത്തനം ലോക​വ്യാ​പ​ക​മാ​യി എങ്ങനെ നിർവ​ഹി​ക്കും? യേശു ഭൂമി​യി​ലാ​യി​രി​ക്കെ കാണി​ച്ചു​തന്ന അതേ മാതൃ​ക​യിൽ!​—ലൂക്കോസ്‌ 8:1.

ആളുകളെ അവരുടെ വീട്ടിൽ ചെന്ന് കാണുന്നു. വീടു​തോ​റും ചെന്ന് ദൈവ​രാ​ജ്യ​ത്തി​ന്‍റെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻ യേശു ശിഷ്യ​ന്മാ​രെ പരിശീ​ലി​പ്പി​ച്ചു. (മത്തായി 10:11-13; പ്രവൃ​ത്തി​കൾ 5:42; 20:20) പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു​വേണ്ടി ഒന്നാം നൂറ്റാ​ണ്ടി​ലെ ആ ക്രിസ്‌ത്യാ​നി​കൾക്കു ചില പ്രദേ​ശ​ങ്ങ​ളും നിയമി​ച്ചു​കൊ​ടു​ത്തു. (മത്തായി 10:5, 6; 2 കൊരി​ന്ത്യർ 10:13) ഇന്നു ഞങ്ങളുടെ പ്രസം​ഗ​പ്ര​വർത്ത​ന​വും വളരെ സംഘടി​ത​മാ​യി​ട്ടാ​ണു നടത്തു​ന്നത്‌. സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻ ഞങ്ങളുടെ ഓരോ സഭയ്‌ക്കും പ്രദേശം നിയമി​ച്ചു​ത​ന്നി​ട്ടുണ്ട്. അങ്ങനെ, “സമഗ്ര​മാ​യി സാക്ഷീ​ക​രി​ക്കാ​നും ജനത്തോ​ടു പ്രസം​ഗി​ക്കാ​നും” ഉള്ള യേശു​വി​ന്‍റെ കല്‌പന അനുസ​രി​ക്കാൻ ഞങ്ങൾക്കു കഴിയു​ന്നു.​—പ്രവൃ​ത്തി​കൾ 10:42.

ആളുകളെ കണ്ടെത്താ​നി​ട​യുള്ള സ്ഥലങ്ങളി​ലെ​ല്ലാം സാക്ഷീ​ക​രി​ക്കു​ന്നു. പൊതു​സ്ഥ​ല​ങ്ങ​ളിൽ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തി​ലും യേശു നല്ലൊരു മാതൃ​ക​യാ​യി​രു​ന്നു. കടൽത്തീ​ര​ത്തും കിണറ്റിൻക​ര​യി​ലും ഒക്കെ യേശു ആളുക​ളോ​ടു പ്രസം​ഗി​ച്ചു. (മർക്കോസ്‌ 4:1; യോഹ​ന്നാൻ 4:5-15) ഞങ്ങളും ആളുകളെ കണ്ടുമു​ട്ടാ​നി​ട​യുള്ള എല്ലായി​ട​ത്തും—തെരു​വു​ക​ളി​ലും കടകളി​ലും പാർക്കു​ക​ളി​ലും—ബൈബിൾവി​ഷ​യങ്ങൾ സംസാ​രി​ക്കാ​റുണ്ട്. ടെലി​ഫോ​ണി​ലൂ​ടെ​യും ഞങ്ങൾ സാക്ഷീ​ക​രി​ക്കു​ന്നു. അയൽക്കാർ, സഹപ്ര​വർത്തകർ, സഹപാ​ഠി​കൾ, ബന്ധുക്കൾ എന്നിവ​രോ​ടു സാക്ഷീ​ക​രി​ക്കാൻ ലഭിക്കുന്ന അവസര​ങ്ങ​ളും ഞങ്ങൾ പാഴാ​ക്കാ​റില്ല. ‘രക്ഷയുടെ സന്തോ​ഷ​വാർത്ത’ ലക്ഷക്കണ​ക്കിന്‌ ആളുക​ളു​ടെ അടുത്ത്‌ എത്തിക്കാൻ ഇതുവഴി ഞങ്ങൾക്കു കഴിഞ്ഞി​ട്ടുണ്ട്.​—സങ്കീർത്തനം 96:2.

ദൈവ​രാ​ജ്യ​ത്തെ​പ്പ​റ്റി​യുള്ള സന്തോ​ഷ​വാർത്ത ആരുമാ​യി പങ്കു​വെ​ക്കാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌? അത്‌ ആ വ്യക്തി​യു​ടെ ഭാവിയെ എങ്ങനെ സ്വാധീ​നി​ക്കു​മെ​ന്നാ​ണു നിങ്ങൾ കരുതു​ന്നത്‌? പ്രത്യാശ പകരുന്ന ഈ സന്ദേശം നിങ്ങളിൽ മാത്ര​മാ​യി ഒതുക്കി​വെ​ക്ക​രുത്‌. എത്രയും പെട്ടെന്ന് മറ്റുള്ള​വ​രോട്‌ അതെക്കു​റിച്ച് പറയുക!

  • എന്തി​നെ​പ്പ​റ്റി​യുള്ള “സന്തോ​ഷ​വാർത്ത”യാണു നമ്മൾ അറിയി​ക്കേ​ണ്ടത്‌?

  • യഹോ​വ​യു​ടെ സാക്ഷികൾ യേശു​വി​ന്‍റെ പ്രസം​ഗ​രീ​തി അനുക​രി​ക്കു​ന്നത്‌ എങ്ങനെ?