വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

Military equipment: Anton Petrus/Moment via Getty Images; money: Wara1982/iStock via Getty Images Plus

ഉണർന്നിരിക്കുക!

യുദ്ധത്തി​നാ​യി ലക്ഷം കോടി​കൾ—എരിഞ്ഞു​തീ​രു​ന്നത്‌ പണം മാത്ര​മോ?

യുദ്ധത്തി​നാ​യി ലക്ഷം കോടി​കൾ—എരിഞ്ഞു​തീ​രു​ന്നത്‌ പണം മാത്ര​മോ?

 യുദ്ധത്തി​നാ​യി ഭീമമായ തുകയാണ്‌ ചെലവാ​ക്കു​ന്നത്‌.

  •   “കഴിഞ്ഞ വർഷം പല യുദ്ധങ്ങൾക്കാ​യി ഗവൺമെ​ന്റു​കൾ ചെലവാ​ക്കി​യത്‌ ഏകദേശം 2.2 ട്രില്യൺ ഡോള​റു​ക​ളാണ്‌. മുമ്പ്‌ ഒരു വർഷവും യുദ്ധത്തിന്‌ ഇത്രയ​ധി​കം ചെലവ്‌ വന്നിട്ടില്ല.”—ദ വാഷി​ങ്‌ടൺ പോസ്റ്റ്‌, 2024 ഫെബ്രു​വരി 13.

 എന്നാൽ പണം മാത്രമല്ല യുദ്ധത്തിൽ എരിഞ്ഞു​തീ​രു​ന്നത്‌. ഒരു ഉദാഹ​രണം നോക്കാം, യു​ക്രെ​യിൻ യുദ്ധം.

  •   സൈനി​കർ. ചില വിദഗ്‌ധർ പറയു​ന്ന​ത​നു​സ​രിച്ച്‌, രണ്ടു വർഷം മുമ്പ്‌ ആരംഭിച്ച യു​ക്രെ​യിൻ യുദ്ധത്തിൽ പരി​ക്കേൽക്കു​ക​യോ മരിക്കു​ക​യോ ചെയ്‌ത സൈനി​ക​രു​ടെ എണ്ണം ഏകദേശം അഞ്ചു ലക്ഷമാണ്‌.

  •   പൊതു​ജനം. ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യു​ടെ കണക്കനു​സ​രിച്ച്‌, 28,000-ത്തിലധി​കം ആളുകൾ മരിക്കു​ക​യോ പരി​ക്കേൽക്കു​ക​യോ ചെയ്‌തി​ട്ടുണ്ട്‌. എന്നാൽ ഉയർന്ന പദവി​യി​ലുള്ള ഒരു യുഎൻ ഉദ്യോ​ഗസ്ഥൻ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “നാശം വിതച്ച യുദ്ധം കാരണം ജീവിതം തകർന്ന ആളുക​ളു​ടെ എണ്ണം കണക്കു​കൂ​ട്ടി​യെ​ടു​ക്കുക അസാധ്യ​മാണ്‌.” a

 ലോക​മെ​ങ്ങും നടക്കുന്ന യുദ്ധങ്ങ​ളും പ്രക്ഷോ​പ​ങ്ങ​ളും കാരണം മനുഷ്യർ അനുഭ​വി​ക്കുന്ന ദുരന്ത​ങ്ങ​ളു​ടെ വില വളരെ വലുതാണ്‌.

  •   11 കോടി 40 ലക്ഷം. 2023 സെപ്‌റ്റം​ബർ വരെയുള്ള കണക്കെ​ടു​ത്താൽ, ലോക​മെ​ങ്ങു​മാ​യി യുദ്ധമോ അക്രമ​മോ കാരണം വീടു വിട്ടു​പോ​കേ​ണ്ടി​വന്ന ആളുക​ളു​ടെ എണ്ണമാണ്‌ ഇത്‌.

  •   78 കോടി 30 ലക്ഷം. വേണ്ടത്ര ഭക്ഷണം ലഭിക്കാത്ത ആളുക​ളു​ടെ എണ്ണമാണ്‌ ഇത്‌. “പ്രക്ഷോ​പ​ങ്ങൾത​ന്നെ​യാണ്‌ ഇപ്പോ​ഴും പട്ടിണി​യു​ടെ പ്രധാന കാരണം. ലോക​മെ​ങ്ങു​മാ​യി പട്ടിണി അനുഭ​വി​ക്കുന്ന ആളുക​ളിൽ 70 ശതമാ​ന​വും ഉള്ളത്‌ യുദ്ധവും അക്രമ​വും നടന്ന സ്ഥലങ്ങളി​ലാണ്‌.”—ലോക ഭക്ഷ്യ പരിപാ​ടി.

 ഈ യുദ്ധത്തി​നൊ​ക്കെ ഒരു അവസാനം വരുമോ? സമാധാ​നം എന്നെങ്കി​ലും പ്രതീ​ക്ഷി​ക്കാ​നാ​കു​മോ? എല്ലാവ​രും ഭൂമി​യി​ലെ വിഭവങ്ങൾ ആസ്വദി​ക്കു​ക​യും പട്ടിണി ഇല്ലാതെ കഴിയു​ക​യും ചെയ്യുന്ന ഒരു കാലം വരുമോ? ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

യുദ്ധങ്ങൾ നിറഞ്ഞ ഒരു കാലം

 ഭൂമി​യി​ലെ​ങ്ങും യുദ്ധങ്ങൾ നടക്കു​മെന്ന്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നു. കുതി​ര​പ്പു​റത്ത്‌ ഇരിക്കുന്ന ഒരാ​ളോ​ടാണ്‌ യുദ്ധങ്ങളെ ആലങ്കാ​രി​ക​മാ​യി താരത​മ്യം ചെയ്‌തി​രി​ക്കു​ന്നത്‌.

  •   “അപ്പോൾ തീനി​റ​മുള്ള മറ്റൊരു കുതിര വന്നു. കുതി​ര​പ്പു​റത്ത്‌ ഇരിക്കു​ന്ന​വന്‌, മനുഷ്യർ പരസ്‌പരം കൊ​ന്നൊ​ടു​ക്കാൻവേണ്ടി ഭൂമി​യിൽനിന്ന്‌ സമാധാ​നം എടുത്തു​ക​ള​യാൻ അനുവാ​ദം ലഭിച്ചു. ഒരു വലിയ വാളും അയാൾക്കു കിട്ടി.”—വെളി​പാട്‌ 6:4.

 ആ കുതി​ര​സ​വാ​രി​ക്കാ​രനെ പിന്തു​ടർന്ന്‌ മറ്റു രണ്ടു കുതി​ര​സ​വാ​രി​ക്കാർ വരുന്നു. അതി​ലൊ​രാൾ ദാരി​ദ്ര്യ​ത്തെ​യും മറ്റെയാൾ പകർച്ച​വ്യാ​ധി​യോ മറ്റു കാരണ​ങ്ങ​ളോ കൊണ്ട്‌ ഉണ്ടാകുന്ന മരണ​ത്തെ​യും ആണ്‌ ചിത്രീ​ക​രി​ക്കു​ന്നത്‌. (വെളി​പാട്‌ 6:5-8) ഈ ബൈബിൾപ്ര​വ​ച​ന​ത്തെ​ക്കു​റി​ച്ചും നമ്മുടെ കാലത്ത്‌ അത്‌ നിറ​വേ​റു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും അറിയാൻ, “നാലു കുതി​ര​സ​വാ​രി​ക്കാർ ആരാണ്‌?” എന്ന ലേഖനം വായി​ക്കുക.

സമാധാ​നം നിറഞ്ഞ ഒരു ഭാവി

 ഭൂമി​യി​ലെ വിഭവങ്ങൾ യുദ്ധങ്ങൾക്കാ​യി ഉപയോ​ഗി​ക്കു​ന്നത്‌ ഉടൻതന്നെ അവസാ​നി​ക്കും. എന്നാൽ അത്‌ മനുഷ്യ​രു​ടെ പ്രയത്നത്താൽ ആയിരി​ക്കില്ല. ബൈബിൾ പറയുന്നു:

  •   ‘ദൈവം ഭൂമി​യി​ലെ​ങ്ങും യുദ്ധങ്ങൾ നിറു​ത്ത​ലാ​ക്കും.’—സങ്കീർത്തനം 46:9.

  •   യുദ്ധത്തി​ന്റെ ദുരന്ത​ഫ​ലങ്ങൾ ദൈവം ഇല്ലാതാ​ക്കും. “ദൈവം അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല. പഴയ​തെ​ല്ലാം കഴിഞ്ഞു​പോ​യി!”—വെളി​പാട്‌ 21:4.

  •   എല്ലാവർക്കും നിലനിൽക്കുന്ന സമാധാ​നം ലഭിക്കു​ന്നു​ണ്ടെന്ന്‌ ദൈവം ഉറപ്പു​വ​രു​ത്തും. ബൈബിൾ പറയുന്നു: “എന്റെ ജനം സമാധാ​നം കളിയാ​ടുന്ന വാസസ്ഥ​ല​ങ്ങ​ളിൽ പാർക്കും, സുരക്ഷി​ത​മായ ഭവനങ്ങ​ളി​ലും പ്രശാ​ന്ത​മായ ഗൃഹങ്ങ​ളി​ലും വസിക്കും.”—യശയ്യ 32:18.

 ബൈബിൾപ്ര​വ​ച​ന​മ​നു​സ​രിച്ച്‌ സമാധാ​ന​ത്തി​ന്റെ കാലം അടു​ത്തെ​ത്തി​യി​രി​ക്കു​ന്നു എന്നാണ്‌ ഇന്ന്‌ നടക്കുന്ന യുദ്ധങ്ങ​ളും മറ്റു സംഭവ​ങ്ങ​ളും കാണി​ക്കു​ന്നത്‌.

 ദൈവം എങ്ങനെ​യാ​യി​രി​ക്കും സമാധാ​ന​പൂർണ​മായ ആ ഭാവി കൊണ്ടു​വ​രു​ന്നത്‌? തന്റെ സ്വർഗീ​യ​ഗ​വൺമെ​ന്റി​ലൂ​ടെ, അതായത്‌ ദൈവ​ത്തി​ന്റെ രാജ്യ​ത്തി​ലൂ​ടെ. (മത്തായി 6:10) എന്താണ്‌ ആ രാജ്യം? ആ രാജ്യ​ത്തി​ലൂ​ടെ എന്താണ്‌ സാധ്യ​മാ​കാൻപോ​കു​ന്നത്‌? അതു മനസ്സി​ലാ​ക്കാൻ എന്താണ്‌ ദൈവ​രാ​ജ്യം? എന്ന വീഡി​യോ കാണുക.

a മിറോസ്ലാവ്‌ ജെൻക, യൂറോ​പ്പി​നു​വേ​ണ്ടി​യുള്ള, ഐക്യ​രാ​ഷ്ട്ര സംഘട​ന​യു​ടെ അസിസ്റ്റന്റ്‌ സെക്ര​ട്ടറി ജനറൽ, 2023 ഡിസംബർ 6.