വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭീകരപ്രവർത്തനം എന്നെങ്കിലും അവസാനിക്കുമോ?

ഭീകരപ്രവർത്തനം എന്നെങ്കിലും അവസാനിക്കുമോ?

 ഒരു ഭീകരാ​ക്ര​മണം ഉണ്ടാകു​മ്പോൾ നമ്മൾ ഇങ്ങനെ​യൊ​ക്കെ ചോദി​ച്ചു​പോ​യേ​ക്കാം: ‘ദൈവ​ത്തിന്‌ ഇതെക്കു​റിച്ച്‌ വല്ല ചിന്തയു​മു​ണ്ടോ? എന്തു​കൊ​ണ്ടാ​യി​രി​ക്കാം ഇങ്ങനെ​യൊ​ക്കെ സംഭവി​ക്കു​ന്നത്‌? ഭീകരപ്രവർത്തനം a എന്നെങ്കി​ലും അവസാ​നി​ക്കു​മോ? എത്രനാൾ ഇങ്ങനെ പേടിച്ച്‌ കഴിയും?’ ഈ ചോദ്യ​ങ്ങൾക്കുള്ള തൃപ്‌തി​ക​ര​മായ ഉത്തരം ബൈബിൾ തരുന്നുണ്ട്‌.

ഭീകര​പ്ര​വർത്ത​ന​ത്തെ​ക്കു​റിച്ച്‌ ദൈവ​ത്തിന്‌ എന്താണു തോന്നു​ന്നത്‌?

 അക്രമ​വും ഭീകര​പ്ര​വർത്ത​ന​വും ദൈവം വെറു​ക്കു​ന്നു. (സങ്കീർത്തനം 11:5; സുഭാ​ഷി​തങ്ങൾ 6:16, 17) ഇനി, ദൈവ​ത്തി​ന്റെ പ്രതി​നി​ധി​യായ യേശു​വോ? തന്റെ അനുഗാ​മി​കൾ അക്രമ​ത്തി​നു മുതിർന്ന​പ്പോൾ യേശു അവരെ കുറ്റ​പ്പെ​ടു​ത്തു​ക​യാ​ണു ചെയ്‌തത്‌. (മത്തായി 26:50-52) ദൈവ​ത്തി​ന്റെ പേരും പറഞ്ഞാണു ചില ആളുകൾ ഇത്തരം കാര്യ​ങ്ങ​ളൊ​ക്കെ ചെയ്യു​ന്നത്‌. പക്ഷേ ദൈവം അത്‌ അംഗീ​ക​രി​ക്കു​ന്നില്ല. വാസ്‌ത​വ​ത്തിൽ, അങ്ങനെ​യു​ള്ള​വ​രു​ടെ പ്രാർഥ​ന​പോ​ലും ദൈവം കേൾക്കില്ല.—യശയ്യ 1:15.

 ഭീകരാ​ക്ര​മ​ണ​ത്തിന്‌ ഇരയാ​യ​തു​കൊ​ണ്ടോ മറ്റേ​തെ​ങ്കി​ലും കാരണം​കൊ​ണ്ടോ ദുരിതം അനുഭ​വി​ക്കു​ന്ന​വ​രെ​ക്കു​റിച്ച്‌ ദൈവം ശരിക്കും ചിന്തയു​ള്ള​വ​നാണ്‌. (സങ്കീർത്തനം 31:7; 1 പത്രോസ്‌ 5:7) മാത്രമല്ല, ഇത്തരം പ്രശ്‌ന​ങ്ങൾക്കെ​ല്ലാം ദൈവം ഒരു അവസാനം വരുത്തു​മെ​ന്നും ബൈബിൾ പറയുന്നു.—യശയ്യ 60:18.

ഭീകര​പ്ര​വർത്ത​ന​ങ്ങ​ളു​ടെ കാരണം

 ഭീകര​പ്ര​വർത്ത​ന​ങ്ങ​ളു​ടെ യഥാർഥ​കാ​ര​ണ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌ ഇതാണ്‌: “മനുഷ്യൻ മനുഷ്യ​ന്റെ മേൽ ആധിപ​ത്യം നടത്തി​യത്‌ ഇക്കാല​മ​ത്ര​യും അവർക്കു ദോഷം ചെയ്‌തി​രി​ക്കു​ന്നു.” (സഭാ​പ്ര​സം​ഗകൻ 8:9) ചരി​ത്ര​ത്തിൽ ഉടനീളം അധികാ​ര​ത്തി​ലു​ള്ളവർ ആളുകളെ പേടി​പ്പിച്ച്‌ അടിച്ച​മർത്താൻ ശ്രമി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം. പലപ്പോ​ഴും ഇങ്ങനെ അടിച്ച​മർത്ത​ലിന്‌ ഇരയാ​യവർ ഭീകര​പ്ര​വർത്ത​ന​ത്തി​ലൂ​ടെ​യാ​ണു തിരി​ച്ച​ടി​ച്ചി​ട്ടു​ള്ളത്‌.—സഭാ​പ്ര​സം​ഗകൻ 7:7.

ഭീകര​പ്ര​വർത്ത​ന​ങ്ങൾക്ക്‌ അവസാനം

 ഭയവും അക്രമ​വും ഇല്ലാതാ​ക്കി ഭൂമി​യിൽ സമാധാ​നം സ്ഥാപി​ക്കു​മെന്നു ദൈവം വാക്കു​ത​ന്നി​രി​ക്കു​ന്നു. (യശയ്യ 32:18; മീഖ 4:3, 4) ദൈവം ഉടനടി:

  •   ഭീകര​പ്ര​വർത്ത​ന​ത്തി​ന്റെ കാരണ​ത്തെ​ത്തന്നെ ഇല്ലാതാ​ക്കും. മനുഷ്യ​ന്റെ മേൽ ആധിപ​ത്യം നടത്തുന്ന ഇന്നത്തെ ഗവൺമെ​ന്റു​കൾക്കു പകരം ദൈവം ഒരു ലോക​ഗ​വൺമെന്റ്‌ ഇവിടെ സ്ഥാപി​ക്കും. യേശു​ക്രി​സ്‌തു​വാ​യി​രി​ക്കും അതിന്റെ ഭരണാ​ധി​കാ​രി. യേശു അടിച്ച​മർത്ത​ലും അക്രമ​വും നീക്കി​യിട്ട്‌ എല്ലാവർക്കും നീതി​യും ന്യായ​വും നടത്തി​ക്കൊ​ടു​ക്കും. (സങ്കീർത്തനം 72:2, 14) അന്നു ഭീകര​പ്ര​വർത്ത​ന​ത്തി​ലൂ​ടെ കാര്യം നേടാൻ ആരും ശ്രമി​ക്കില്ല. പകരം ആളുകൾ ‘സമാധാ​ന​സ​മൃ​ദ്ധി​യിൽ അത്യധി​കം ആനന്ദി​ക്കും.’—സങ്കീർത്തനം 37:10, 11.

  •   ഭീകര​പ്ര​വർത്ത​നം​കൊണ്ട്‌ ഉണ്ടായി​രി​ക്കുന്ന പ്രശ്‌നങ്ങൾ പരിഹ​രി​ക്കും. ഭീകര​പ്ര​വർത്ത​ന​ങ്ങൾക്ക്‌ ഇരയാ​യ​വർക്ക്‌ ഉണ്ടായി​രി​ക്കുന്ന ശാരീ​രി​ക​വും മാനസി​ക​വും ആയ എല്ലാ വേദന​ക​ളും ദൈവം സുഖ​പ്പെ​ടു​ത്തും. (യശയ്യ 65:17; വെളി​പാട്‌ 21:3, 4) മരിച്ചു​പോ​യ​വരെ വീണ്ടും ജീവനി​ലേക്കു കൊണ്ടു​വ​രു​മെ​ന്നു​പോ​ലും ദൈവം വാഗ്‌ദാ​നം ചെയ്‌തി​ട്ടുണ്ട്‌. അവർ തിരികെ വരുന്നതു സമാധാ​നം കളിയാ​ടുന്ന ഒരു ഭൂമി​യി​ലേ​ക്കാ​യി​രി​ക്കും.—യോഹ​ന്നാൻ 5:28, 29.

 ദൈവം പെട്ടെ​ന്നു​തന്നെ നടപടി​യെ​ടു​ക്കും എന്നു വിശ്വ​സി​ക്കാ​നുള്ള ധാരാളം കാരണങ്ങൾ ബൈബിൾ തരുന്നുണ്ട്‌. എന്നാൽ നിങ്ങൾ ഒരുപക്ഷേ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘ഭീകര​പ്ര​വർത്തനം അവസാ​നി​പ്പി​ക്കാൻവേണ്ടി ദൈവം ഇത്രയും കാലമാ​യിട്ട്‌ ഒന്നും ചെയ്യാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?’ അതിനുള്ള ഉത്തരം അറിയാൻ ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? എന്ന വീഡി​യോ കാണുക.

a “ഭീകര​പ്ര​വർത്തനം” എന്നതു​കൊണ്ട്‌ പൊതു​വേ ഉദ്ദേശി​ക്കു​ന്നത്‌, ആളുകളെ പേടി​പ്പിച്ച്‌ രാഷ്‌ട്രീ​യ​മോ മതപര​മോ സാമൂ​ഹി​ക​മോ ആയ മാറ്റം കൊണ്ടു​വ​രു​ന്ന​തി​നു​വേണ്ടി അക്രമ​മോ ഭീഷണി​യോ ഉപയോ​ഗി​ക്കു​ന്ന​തി​നെ​യാണ്‌. എന്നാൽ ഇത്തരത്തി​ലുള്ള ഏതെങ്കി​ലും ഒരു പ്രവർത്ത​നത്തെ ഭീകര​പ്ര​വർത്തനം എന്നു വിളി​ക്കാ​നാ​കു​മോ എന്നതി​നെ​ക്കു​റിച്ച്‌ ആളുകൾക്കി​ട​യിൽ പല അഭി​പ്രാ​യങ്ങൾ കണ്ടേക്കാം.