വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷി​കൾ ശവസംസ്‌കാ​ര​ച്ച​ട​ങ്ങു​കളെ എങ്ങനെ വീക്ഷി​ക്കു​ന്നു?

യഹോ​വ​യു​ടെ സാക്ഷി​കൾ ശവസംസ്‌കാ​ര​ച്ച​ട​ങ്ങു​കളെ എങ്ങനെ വീക്ഷി​ക്കു​ന്നു?

 ശവസംസ്‌കാ​ര​ച്ച​ട​ങ്ങു​ക​ളെ​ക്കു​റി​ച്ചുള്ള ഞങ്ങളുടെ വീക്ഷണ​ങ്ങ​ളും രീതി​ക​ളും ബൈബിൾപ​ഠി​പ്പി​ക്ക​ലു​ക​ളോട്‌ ചേർച്ച​യി​ലാണ്‌. അതിൽ ഉൾപ്പെ​ടു​ന്നത്‌:

  •   പ്രിയ​പ്പെ​ട്ട​വ​രു​ടെ മരണത്തിൽ ദുഃഖി​ക്കു​ന്നത്‌ സ്വാഭാ​വി​ക​മാണ്‌. പ്രിയ​പ്പെ​ട്ട​വ​രു​ടെ വേർപാ​ടിൽ യേശു​വി​ന്റെ ശിഷ്യ​ന്മാ​രും ദുഃഖി​ച്ചി​രു​ന്നു. (യോഹന്നാൻ 11:33-35, 38; പ്രവൃ​ത്തി​കൾ 8:2; 9:39) ശവസംസ്‌കാ​ര​ച്ച​ട​ങ്ങു​കൾ മദ്യപി​ക്കാ​നു​ള്ള ഒരു അവസര​മാ​യി ഞങ്ങൾ കാണാ​റി​ല്ല. (സഭാപ്രസംഗി 3:1, 4; 7:1-4) ആ സമയം ദുഃഖാർത്ത​രാ​യ കുടും​ബാം​ഗ​ങ്ങ​ളോട്‌ സമാനു​ഭാ​വ​ത്തോ​ടെ പെരു​മാ​റാൻ ഞങ്ങൾ ശ്രമി​ക്കു​ന്നു.—റോമർ 12:15.

  •   മരിച്ചവർ ഒന്നും അറിയു​ന്നി​ല്ല. ഞങ്ങൾ പല ജാതി-മത-സംസ്‌കാ​ര​ത്തിൽ നിന്ന്‌ വന്നിട്ടു​ള്ള​വ​രാ​ണെ​ങ്കി​ലും ബൈബി​ളി​നു വിരു​ദ്ധ​മാ​യ വിശ്വാ​സ​ങ്ങ​ളെ പിന്താ​ങ്ങു​ന്ന ആചാര​ങ്ങ​ളും രീതി​ക​ളും ഒഴിവാ​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ മരിച്ചവർ എവി​ടെ​യോ ജീവി​ച്ചി​രി​ക്കു​ന്നുണ്ട്‌, അവർക്ക്‌ ജീവ​നോ​ടി​രി​ക്കു​ന്ന​വരെ സ്വാധീ​നി​ക്കാൻ കഴിയും എന്നതു​പോ​ലു​ള്ളവ. (സഭാപ്രസംഗി 9:5, 6, 10) ശവശരീ​ര​ത്തി​ന​ടുത്ത്‌ ഒരു അനുഷ്‌ഠാ​ന​മെ​ന്ന​വ​ണ്ണം ഉണർന്നി​രി​ക്കു​ക, ശവസംസ്‌കാ​ര​ത്തി​നു ശേഷം ആഘോഷം നടത്തുക, ചരമദി​ന​വും ചരമവാർഷി​ക​വും ആഘോ​ഷി​ക്കു​ക, മരിച്ച​വർക്കു​വേ​ണ്ടി കർമങ്ങൾ നടത്തുക, വൈധ​വ്യ​കർമ​ങ്ങൾ നിർവ​ഹി​ക്കു​ക എന്നിവ​യെ​ല്ലാം അശുദ്ധ​വും ദൈവ​ത്തിന്‌ അപ്രീ​തി​ക​ര​വും ആണ്‌. “വേർപെ​ട്ടി​രി​ക്കു​വിൻ, അശുദ്ധ​മാ​യ​തു തൊട​രുത്‌” എന്ന ബൈബി​ളി​ന്റെ പിൻവ​രു​ന്ന നിർദേ​ശ​ത്തി​നു ചേർച്ച​യിൽ ഞങ്ങൾ ഇത്തരത്തി​ലു​ള്ള ആചാരാ​നുഷ്‌ഠാ​ന​ങ്ങ​ളിൽനിന്ന്‌ വിട്ടു​നിൽക്കു​ന്നു.—2 കൊരി​ന്ത്യർ 6:17.

  •   മരിച്ച​വർക്ക്‌ പ്രത്യാ​ശ​യുണ്ട്‌. മരിച്ചവർ വീണ്ടും ജീവനി​ലേ​ക്കു വരു​മെ​ന്നും മരണമി​ല്ലാ​ത്ത ഒരു കാലം ഉണ്ടാകു​മെ​ന്നും ബൈബിൾ പഠിപ്പി​ക്കു​ന്നു. (പ്രവൃത്തികൾ 24:15; വെളി​പാട്‌ 21:4) അങ്ങേയ​റ്റ​ത്തെ വിലാ​പ​പ്ര​ക​ട​ന​ങ്ങൾ ഒഴിവാ​ക്കാൻ ഈ പ്രത്യാശ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ ഞങ്ങളെ​യും സഹായി​ക്കു​ന്നു.—1 തെസ്സ​ലോ​നി​ക്യർ 4:13.

  •   എളിമ​യു​ള്ള​വ​രാ​യി​രി​ക്കാൻ ബൈബിൾ ഉപദേ​ശി​ക്കു​ന്നു. (സദൃശവാക്യങ്ങൾ 11:2) സമൂഹ​ത്തിൽ ഒരുവ​നു​ള്ള ‘പ്രതാ​പ​ത്തെ​യോ’ സാമ്പത്തി​ക​മാ​യ ഉന്നതി​യെ​യോ പ്രദർശി​പ്പി​ക്കാ​നു​ള്ള ഒരു അവസര​മാ​യി ശവസംസ്‌കാ​ര​ച്ച​ട​ങ്ങു​കളെ ഞങ്ങൾ കാണാ​റി​ല്ല. (1 യോഹ​ന്നാൻ 2:16) ശവസംസ്‌കാ​ര​ച്ച​ട​ങ്ങു​കൾ ഒരു ആഘോ​ഷ​മാ​ക്കി​മാ​റ്റു​ക എന്ന ഉദ്ദേശ്യ​ത്തിൽ പണം വാരി​യെ​റി​ഞ്ഞു​കൊ​ണ്ടുള്ള പരിപാ​ടി​ക​ളോ വിലപി​ടി​പ്പു​ള്ള ശവപ്പെ​ട്ടി​ക​ളോ കാണി​ക​ളെ വിസ്‌മ​യ​ത്തി​ലാഴ്‌ത്തുന്ന തരത്തി​ലു​ള്ള ആടയല​ങ്കാ​ര​ങ്ങ​ളോ ഞങ്ങൾ ഉപയോ​ഗി​ക്കാ​റി​ല്ല.

  •   ശവസംസ്‌ക്കാ​ര​ച്ച​ട​ങ്ങു​ക​ളു​മാ​യി ബന്ധപ്പെട്ട ഞങ്ങളുടെ വിശ്വാ​സ​ങ്ങൾ മറ്റുള്ള​വ​രിൽ അടി​ച്ചേൽപ്പി​ക്കാ​റി​ല്ല. “ഓരോ​രു​ത്ത​രും ദൈവ​ത്തോ​ടു കണക്കു​ബോ​ധി​പ്പി​ക്കേ​ണ്ട​വ​രാ​കു​ന്നു” എന്ന തത്ത്വമാണ്‌ ഇക്കാര്യ​ത്തിൽ ഞങ്ങളെ നയിക്കു​ന്നത്‌. (റോമർ 14:12) എന്നിരു​ന്നാ​ലും ഇതി​നെ​ക്കു​റിച്ച്‌ അറിയാൻ താത്‌പ​ര്യ​മു​ള്ള​വർക്ക്‌ “സൗമ്യ​ത​യോ​ടും ഭയാദ​ര​വോ​ടും​കൂ​ടെ” വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാൻ ഞങ്ങൾ തയ്യാറാണ്‌. —1 പത്രോസ്‌ 3:15.

സാക്ഷി​ക​ളു​ടെ ശവസംസ്‌കാ​ര​ച്ച​ട​ങ്ങു​കൾ എങ്ങനെ​യാണ്‌?

 സ്ഥലം: വീട്ടു​കാർക്ക്‌ ഏറ്റവും അനു​യോ​ജ്യ​മാ​യ ഒരിടത്ത്‌, ഉദാഹ​ര​ണ​ത്തിന്‌ രാജ്യ​ഹാ​ളി​ലോ ശ്‌മശാ​ന​ത്തി​ലോ കല്ലറക​ളി​ലോ മരണവീ​ട്ടിൽത​ന്നെ​യോ ശവസംസ്‌കാ​ര​ശു​ശ്രൂഷ നടത്താൻ തീരു​മാ​നി​ച്ചേ​ക്കാം.

 ചടങ്ങ്‌: പ്രിയ​പ്പെ​ട്ട​വ​രു​ടെ മരണത്തിൽ ദുഃഖി​ക്കു​ന്ന​വ​രെ ആശ്വസി​പ്പി​ക്കാ​നാ​യി, മരണ​ത്തെ​ക്കു​റി​ച്ചും പുനരു​ത്ഥാ​ന പ്രത്യാ​ശ​യെ​ക്കു​റി​ച്ചും ബൈബിൾ എന്തു പറയു​ന്നെന്ന്‌ വ്യക്തമാ​ക്കു​ന്ന ഒരു പ്രസം​ഗ​മു​ണ്ടാ​യി​രി​ക്കും. (യോഹന്നാൻ 11:25; റോമർ 5:12; 2 പത്രോസ്‌ 3:13) മരിച്ചു​പോ​യ വ്യക്തി​യു​ടെ നല്ല ഗുണങ്ങൾ പ്രത്യേ​കിച്ച്‌ അദ്ദേഹ​ത്തി​ന്റെ വിശ്വാ​സ​ത്തിൽ അനുക​രി​ക്കാൻ കഴിയുന്ന സവി​ശേ​ഷ​മാ​യ ചില കാര്യങ്ങൾ ആ പ്രസം​ഗ​ത്തിൽ എടുത്തു​പ​റ​ഞ്ഞേ​ക്കാം.—2 ശമുവേൽ 1:17-27.

 തിരു​വെ​ഴു​ത്തു​കളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യുള്ള ഒരു പാട്ടും പാടി​യേ​ക്കാം. (കൊലോസ്യർ 3:16) ആശ്വാ​സ​മേ​കു​ന്ന ഒരു പ്രാർഥ​ന​യോ​ടെ ചടങ്ങ്‌ അവസാ​നി​ക്കും.—ഫിലി​പ്പി​യർ 4:6, 7.

  ഫീസോ പണപ്പി​രി​വോ: ശവസംസ്‌കാ​ര​ച്ച​ടങ്ങ്‌ ഉൾപ്പെ​ടെ​യു​ള്ള ഒരു ശുശ്രൂ​ഷയ്‌ക്കും ഞങ്ങൾ പണം ഈടാ​ക്കാ​റി​ല്ല. ഞങ്ങളുടെ യോഗ​ങ്ങ​ളിൽ പണപ്പി​രി​വി​ല്ല.—മത്തായി 10:8.

 ഹാജർ: യഹോ​വ​യു​ടെ സാക്ഷികൾ അല്ലാത്ത​വർക്കും രാജ്യ​ഹാ​ളിൽവെച്ച്‌ നടക്കുന്ന ശവസംസ്‌കാ​ര​ച്ച​ട​ങ്ങിൽ പങ്കെടു​ക്കാം. ഞങ്ങളുടെ എല്ലാ യോഗ​പ​രി​പാ​ടി​കൾപോ​ലെ​തന്നെ ഈ ചടങ്ങി​നും പൊതു​ജ​ന​ങ്ങൾക്കു വരാവു​ന്ന​താണ്‌.

മറ്റു മതങ്ങളു​ടെ ശവസംസ്‌കാ​ര​ച്ച​ട​ങ്ങു​ക​ളിൽ സാക്ഷികൾ പങ്കെടു​ക്കാ​റു​ണ്ടോ?

 ഓരോ സാക്ഷി​യു​ടെ​യും ബൈബിൾപ​രി​ശീ​ലി​ത​മായ മനസ്സാ​ക്ഷി​യ​നു​സ​രിച്ച്‌ ഇക്കാര്യ​ത്തിൽ അവർ തീരു​മാ​ന​മെ​ടു​ക്കും. (1 തിമൊ​ഥെ​യൊസ്‌ 1:19) എന്നാൽ ബൈബി​ളിന്‌ ചേർച്ച​യി​ല​ല്ലാ​ത്ത മതാചാ​ര​ങ്ങ​ളിൽനിന്ന്‌ ഞങ്ങൾ വിട്ടു​നിൽക്കും.—2 കൊരി​ന്ത്യർ 6:14-17.