വിവരങ്ങള്‍ കാണിക്കുക

ബൈബിൾ വാക്യ​ങ്ങ​ളു​ടെ വിശദീ​ക​ര​ണം

സങ്കീർത്തനം 23:4—“മരണത്തി​ന്റെ നിഴൽവീണ താഴ്‌വ​ര​യി​ലൂ​ടെ​യാ​ണു ഞാൻ നടക്കു​ന്ന​തെ​ങ്കി​ലും”

സങ്കീർത്തനം 23:4—“മരണത്തി​ന്റെ നിഴൽവീണ താഴ്‌വ​ര​യി​ലൂ​ടെ​യാ​ണു ഞാൻ നടക്കു​ന്ന​തെ​ങ്കി​ലും”

 “കൂരി​രുൾത്താ​ഴ്‌വ​ര​യി​ലൂ​ടെ നടക്കു​മ്പോ​ഴും എനി​ക്കൊ​രു പേടി​യു​മില്ല; അങ്ങ്‌ എന്റെകൂ​ടെ​യു​ണ്ട​ല്ലോ; അങ്ങയുടെ വടിയും കോലും എനിക്കു ധൈര്യ​മേ​കു​ന്നു.”—സങ്കീർത്തനം 23:4, പുതിയ ലോക ഭാഷാ​ന്തരം.

 “മരണത്തി​ന്റെ നിഴൽവീണ താഴ്‌വ​ര​യി​ലൂ​ടെ​യാ​ണു ഞാൻ നടക്കു​ന്ന​തെ​ങ്കി​ലും, അവിടു​ന്നു കൂടെ​യു​ള്ള​തി​നാൽ ഞാൻ ഭയപ്പെ​ടു​ക​യില്ല; അങ്ങയുടെ ഊന്നു​വ​ടി​യും ദൺഡും എനിക്ക്‌ ഉറപ്പേ​കു​ന്നു.”—സങ്കീർത്തനം 23:4, പി.ഒ.സി. ബൈബിൾ.

സങ്കീർത്തനം 23:4-ന്റെ അർഥം

 ദൈവത്തെ ആരാധി​ക്കു​ന്നവർ ബുദ്ധി​മു​ട്ടു​ക​ളി​ലൂ​ടെ കടന്നു പോകു​മ്പോൾപ്പോ​ലും ദൈവ​ത്തി​ന്റെ സംരക്ഷണം ആസ്വദി​ക്കു​ന്നു. ഈ വാക്യ​ത്തിൽ ദൈവം തന്റെ ആരാധ​കർക്കു​വേണ്ടി കരുതു​ന്ന​തി​നെ ഒരു ഇടയൻ ആടുകളെ പരിപാ​ലി​ക്കു​ന്ന​തു​മാ​യി താരത​മ്യം ചെയ്‌തി​രി​ക്കു​ന്നു. a ഇവിടെ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ കൂരി​രുൾത്താ​ഴ്‌വ​ര​യി​ലൂ​ടെ മരണം മുന്നിൽക​ണ്ടു​കൊണ്ട്‌ നടക്കു​മ്പോ​ഴും ദൈവ​ത്തി​ന്റെ ആരാധ​കർക്കു തങ്ങൾ ഒറ്റയ്‌ക്കാ​ണെന്നു തോന്നില്ല. ദൈവം ശരിക്കും അവരുടെ കൂടെ ഉള്ളതു​പോ​ലെ അവർക്കു സുരക്ഷി​ത​ത്വം തോന്നും.

 ബൈബിൾക്കാ​ല​ങ്ങ​ളിൽ ഇരപി​ടി​യ​ന്മാ​രിൽനിന്ന്‌ ആടിനെ സംരക്ഷി​ക്കാൻ ഇടയന്മാർ വടി ഉപയോ​ഗി​ച്ചി​രു​ന്നു. ആട്ടിട​യ​ന്മാ​രു​ടെ കൈയിൽ ഒരറ്റം വളഞ്ഞി​രി​ക്കുന്ന കോലു​മു​ണ്ടാ​കും. അത്‌ ഉപയോ​ഗിച്ച്‌ ഇടയൻ ആടിനെ അപകട​ങ്ങ​ളിൽനിന്ന്‌ വലിച്ചു​മാ​റ്റു​ക​യും ശരിയായ വഴിയിൽ നയിക്കു​ക​യും ചെയ്യും. ദൈവ​മായ യഹോ​വ​യും സ്‌നേ​ഹ​മുള്ള ഈ ഇടയ​നെ​പ്പോ​ലെ, തന്നെ ആരാധി​ക്കു​ന്ന​വരെ സംരക്ഷി​ക്കു​ക​യും നയിക്കു​ക​യും ചെയ്യുന്നു. അവരുടെ ജീവി​ത​ത്തി​ലെ ബുദ്ധി​മു​ട്ടേ​റിയ സമയങ്ങ​ളിൽപ്പോ​ലും യഹോവ പല വിധങ്ങ​ളിൽ അവർക്കാ​യി കരുതു​ന്നു. അവയിൽ ചിലതാ​ണു താഴെ കൊടു​ത്തി​രി​ക്കു​ന്നത്‌:

  •   തന്റെ എഴുത​പ്പെട്ട വചനമായ ബൈബി​ളി​ലൂ​ടെ അവരെ പഠിപ്പി​ക്കു​ക​യും ആശ്വസി​പ്പി​ക്കു​ക​യും ചെയ്യുന്നു.—റോമർ 15:4.

  •   പ്രാർഥ​നകൾ കേൾക്കു​ക​യും അവരുടെ മനസ്സിന്‌ ശാന്തത​യും സമാധാ​ന​വും കൊടു​ക്കു​ക​യും ചെയ്യുന്നു.—ഫിലി​പ്പി​യർ 4:6, 7.

  •   സഹാരാ​ധ​കരെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.—എബ്രായർ 10:24, 25.

  •   ഇപ്പോൾ അനുഭ​വി​ക്കുന്ന ബുദ്ധി​മു​ട്ടു​ക​ളെ​ല്ലാം നീക്കി​ക്കൊണ്ട്‌ അവർക്ക്‌ നല്ലൊരു ഭാവി കൊടു​ക്കു​മെന്ന ഉറച്ച പ്രത്യാ​ശ​യും നൽകി​യി​രി​ക്കു​ന്നു.—സങ്കീർത്തനം 37:29; വെളി​പാട്‌ 21:3-5.

സങ്കീർത്തനം 23:4-ന്റെ സന്ദർഭം

 ചെറു​പ്പ​ത്തിൽ ഒരു ആട്ടിട​യ​നാ​യി​രുന്ന ദാവീ​ദാണ്‌ 23-ാം സങ്കീർത്തനം എഴുതി​യത്‌. പിന്നീട്‌ അദ്ദേഹം പുരാതന ഇസ്രാ​യേൽ ജനതയു​ടെ രാജാ​വു​മാ​യി. (1 ശമുവേൽ 17:34, 35; 2 ശമുവേൽ 7:8) ഈ സങ്കീർത്തനം തുടങ്ങു​ന്ന​തു​തന്നെ യഹോ​വയെ ഒരു ഇടയ​നോട്‌ ഉപമി​ച്ചു​കൊ​ണ്ടാണ്‌. ഒരു ഇടയ​നെ​പ്പോ​ലെ യഹോവ തന്റെ ആരാധ​കരെ നയിക്കു​ക​യും പോഷി​പ്പി​ക്കു​ക​യും അവർക്ക്‌ ഉന്മേഷം പകരു​ക​യും ചെയ്യു​ന്ന​താ​യി ഈ ഭാഗം വർണി​ക്കു​ന്നു.—സങ്കീർത്തനം 23:1-3.

 23-ാം സങ്കീർത്ത​ന​ത്തി​ന്റെ 4-ാം വാക്യ​ത്തിൽ ദൈവം തരുന്ന സംരക്ഷ​ണ​ത്തെ​ക്കു​റിച്ച്‌ വിവരി​ച്ച​പ്പോൾ ദാവീദ്‌ ദൈവ​ത്തോ​ടു നേരിട്ടു സംസാ​രി​ക്കു​ന്ന​തു​പോ​ലെ​യാണ്‌ പറഞ്ഞത്‌. ദാവീ​ദിന്‌ യഹോ​വ​യു​മാ​യി ഉണ്ടായി​രുന്ന ഒരു അടുത്ത ബന്ധത്തെ​യാണ്‌ ഇതു കാണി​ക്കു​ന്നത്‌. തന്റെ എല്ലാ ബുദ്ധി​മു​ട്ടു​ക​ളും ദൈവ​ത്തിന്‌ അറിയാ​മെ​ന്നും തനിക്കാ​യി ദൈവം കരുതു​മെ​ന്നും ദാവീ​ദിന്‌ ഉറപ്പാ​യി​രു​ന്നു. അതു​കൊണ്ട്‌ ദാവീ​ദിന്‌ ഒരു പേടി​യും തോന്നി​യില്ല.

 തുടർന്ന്‌ 23-ാം സങ്കീർത്ത​ന​ത്തി​ന്റെ 5-ഉം 6-ഉം വാക്യ​ങ്ങ​ളിൽ ഇടയ​ന്റെ​യും ആടി​ന്റെ​യും ഉപമയ്‌ക്കു പകരം ആതി​ഥേ​യ​ന്റെ​യും അതിഥി​യു​ടെ​യും ഉപമ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. തന്റെ വീട്ടിൽ വരുന്ന അതിഥി​യോ​ടു സ്‌നേ​ഹ​ത്തോ​ടെ ഇടപെ​ടുന്ന ഉദാര​മ​ന​സ്‌ക​നായ ഒരു വീട്ടു​കാ​ര​നെ​പ്പോ​ലെ യഹോവ ദാവീ​ദി​നോട്‌ ഇടപെ​ടു​ന്ന​താ​യാണ്‌ അവിടെ വായി​ക്കു​ന്നത്‌. ദാവീ​ദി​നു​വേണ്ടി കരുതു​ന്ന​തിൽനിന്ന്‌ ദൈവത്തെ തടയാൻ അദ്ദേഹ​ത്തി​ന്റെ ശത്രു​ക്കൾക്കു​പോ​ലും കഴിയില്ല. ജീവി​ത​കാ​ല​ത്തു​ട​നീ​ളം ദൈവം തന്നോടു നന്മ ചെയ്യു​മെ​ന്നും സ്‌നേഹം കാണി​ക്കു​മെ​ന്നും ഉള്ള ഉറച്ച വിശ്വാ​സ​ത്തോ​ടെ​യാണ്‌ ദാവീദ്‌ ഈ സങ്കീർത്തനം അവസാ​നി​പ്പി​ക്കു​ന്നത്‌.

 23-ാം സങ്കീർത്ത​ന​ത്തിൽ കാണുന്ന ഈ ഉപമകൾ ദൈവം തന്റെ ആരാധ​കർക്കാ​യി സ്‌നേ​ഹ​ത്തോ​ടെ കരുതു​ന്നു എന്ന കാര്യം നന്നായി വരച്ചു​കാ​ണി​ക്കു​ന്നു.—1 പത്രോസ്‌ 2:25.

a ദൈവത്തിന്റെ പേര്‌ യഹോവ എന്നാണ്‌. ബൈബിൾ മിക്ക​പ്പോ​ഴും ദൈവത്തെ വാത്സല്യ​മുള്ള ഒരു ഇടയ​നോ​ടാണ്‌ ഉപമി​ച്ചി​രി​ക്കു​ന്നത്‌. ആടുക​ളാ​കുന്ന ദൈവ​ത്തി​ന്റെ ആരാധകർ സംരക്ഷ​ണ​ത്തി​നും സഹായ​ത്തി​നും ആയി ദൈവ​ത്തിൽ ആശ്രയി​ക്കു​ന്നു.—സങ്കീർത്തനം 100:3; യശയ്യ 40:10, 11; യിരെമ്യ 31:10; യഹസ്‌കേൽ 34:11-16.