വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

ഫിലി​പ്പി​യർ 4:6, 7—“ഒന്നി​നെ​ക്കു​റി​ച്ചും വിചാ​ര​പ്പെ​ട​രുത്‌”

ഫിലി​പ്പി​യർ 4:6, 7—“ഒന്നി​നെ​ക്കു​റി​ച്ചും വിചാ​ര​പ്പെ​ട​രുത്‌”

 “ഒന്നി​നെ​ക്കു​റി​ച്ചും ഉത്‌ക​ണ്‌ഠ​പ്പെ​ടേണ്ടാ. കാര്യം എന്തായാ​ലും പ്രാർഥ​ന​യി​ലൂ​ടെ​യും ഉള്ളുരു​കി​യുള്ള യാചന​യി​ലൂ​ടെ​യും നിങ്ങളു​ടെ അപേക്ഷകൾ നന്ദിവാ​ക്കു​ക​ളോ​ടെ ദൈവത്തെ അറിയി​ക്കുക. അപ്പോൾ മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയ​ത്തെ​യും മനസ്സി​നെ​യും ക്രിസ്‌തു​യേശു മുഖാ​ന്തരം കാക്കും.”—ഫിലി​പ്പി​യർ 4:6, 7, പുതിയ ലോക ഭാഷാ​ന്തരം.

 “ഒന്നി​നെ​ക്കു​റി​ച്ചും വിചാ​ര​പ്പെ​ട​രു​തു; എല്ലാറ​റി​ലും പ്രാർത്ഥനയാലും അപേക്ഷ​യാ​ലും നിങ്ങളു​ടെ ആവശ്യങ്ങൾ സ്‌തോ​ത്ര​ത്തോ​ടു​കൂ​ടെ ദൈവ​ത്തോ​ടു അറിയി​ക്ക​യ​ത്രേ വേണ്ടതു. എന്നാൽ സകലബു​ദ്ധി​യേ​യും കവിയുന്ന ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയ​ങ്ങ​ളെ​യും നിനവു​ക​ളെ​യും ക്രിസ്‌തുയേശുവിങ്കൽ കാക്കും.”—ഫിലി​പ്പി​യർ 4:6, 7, സത്യ​വേ​ദ​പു​സ്‌തകം.

ഫിലി​പ്പി​യർ 4:6, 7-ന്റെ അർഥം

 ദൈവ​ത്തി​ന്റെ ആരാധ​കർക്ക്‌ അമിത​മായ ഉത്‌ക​ണ്‌ഠ​ക​ളോ പ്രശ്‌ന​ങ്ങ​ളോ ഉണ്ടാകു​മ്പോൾ ആശ്വാ​സ​ത്തി​നാ​യി ദൈവ​ത്തോ​ടു പ്രാർഥി​ക്കാൻ കഴിയും. കാരണം, ദൈവം അപ്പോൾ അവർക്കു മനസ്സമാ​ധാ​നം കൊടു​ക്കു​മെന്ന്‌ ഉറപ്പു കൊടു​ത്തി​ട്ടുണ്ട്‌. ഈ സമാധാ​നം ഉത്‌ക​ണ്‌ഠകൾ കുറയ്‌ക്കാ​നും ചിന്തക​ളെ​യും വികാ​ര​ങ്ങ​ളെ​യും നിയ​ന്ത്രി​ക്കാ​നും സഹായി​ക്കും. ഇത്തരം സമാധാ​നം ലഭിക്കാൻ എങ്ങനെ പ്രാർഥി​ക്ക​ണ​മെന്ന്‌ ആറാം വാക്യം പറയുന്നു.

 യാചന എന്നു പറയു​ന്നത്‌ ഉള്ളുരു​കി​യുള്ള, ആത്മാർഥ​മായ പ്രാർഥ​ന​യാണ്‌. ഒരു വ്യക്തി എന്തെങ്കി​ലും ആപത്തിൽപ്പെ​ടു​ക​യോ അല്ലെങ്കിൽ വല്ലാത്ത പിരി​മു​റു​ക്ക​ത്തിൽ ആകുക​യോ ചെയ്യു​ന്നെ​ങ്കിൽ യേശു ചെയ്‌ത​തു​പോ​ലെ അദ്ദേഹം ദൈവ​ത്തോ​ടു യാചി​ച്ചേ​ക്കാം. (എബ്രായർ 5:7) മിക്ക​പ്പോ​ഴും ഇത്തരം പ്രാർഥ​നകൾ കൂടെ​ക്കൂ​ടെ​യു​ള്ള​താ​യി​രി​ക്കും.

 അപേക്ഷകൾ എന്നു പറയു​ന്നത്‌, ദൈവ​ത്തോട്‌ ഒരു പ്രത്യേക ആവശ്യ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞ്‌ പ്രാർഥി​ക്കു​ന്ന​താണ്‌. “കാര്യം എന്തായാ​ലും,” “എല്ലാറ്റി​ലും” ദൈവ​ത്തി​ന്റെ ആരാധ​കർക്കു ദൈവ​ത്തോട്‌ അപേക്ഷി​ക്കാൻ കഴിയും. എങ്കിലും, അത്തരം പ്രാർഥ​നകൾ ബൈബി​ളിൽ പറയു​ന്ന​തു​പോ​ലെ ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു ചേർച്ച​യിൽ ആയിരി​ക്കണം.—1 യോഹ​ന്നാൻ 5:14.

 നന്ദിവാ​ക്കു​ക​ളോ​ടെ​യുള്ള പ്രാർഥ​ന​യാണ്‌ മറ്റൊന്ന്‌. ദൈവം ഇതുവരെ നമുക്കു​വേണ്ടി ചെയ്‌ത​തും ഇനി ചെയ്യാൻ പോകു​ന്ന​തും ആയ കാര്യ​ങ്ങൾക്കു​വേണ്ടി നന്ദി പറയു​ന്ന​താണ്‌ അത്‌. ദൈവ​ത്തോ​ടു നന്ദി പറയാ​നുള്ള കാരണ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌ എപ്പോ​ഴും സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മളെ സഹായി​ക്കും.—1 തെസ്സ​ലോ​നി​ക്യർ 5:16-18.

 ഈ പ്രാർഥ​ന​കൾക്കുള്ള ഉത്തരമാ​യി ദൈവം തന്റെ ആരാധ​കർക്കു സമാധാ​നം നൽകും. ദൈവ​വു​മാ​യുള്ള അടുത്ത ബന്ധത്തിൽനിന്ന്‌ നമുക്കു ലഭിക്കുന്ന ശാന്തത​യെ​യാണ്‌ “ദൈവ​സ​മാ​ധാ​നം” എന്നു പറഞ്ഞി​രി​ക്കു​ന്നത്‌. (റോമർ 15:13; ഫിലി​പ്പി​യർ 4:9) ഈ സമാധാ​നം ‘മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മാണ്‌.’ കാരണം നമ്മൾ പ്രതീ​ക്ഷി​ക്കു​ന്ന​തി​നെ​ക്കാൾ അപ്പുറം നമ്മളെ സഹായി​ക്കാൻ കഴിയുന്ന ദൈവ​ത്തിൽനി​ന്നു​ള്ള​താണ്‌ അത്‌.

 ഈ ബൈബിൾവാ​ക്യ​ത്തിൽ ദൈവ​സ​മാ​ധാ​നം നമ്മുടെ ഹൃദയത്തെ കാക്കും എന്ന്‌ പറയുന്നു. “കാക്കും” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​വാ​ക്കിന്‌ സൈന്യ​വു​മാ​യി ബന്ധമുണ്ട്‌. പണ്ടുകാ​ല​ങ്ങ​ളിൽ കാവൽസേ​നാ​കേ​ന്ദ്ര​ത്തി​ലെ സൈനി​കർ കോട്ട​മ​തി​ലുള്ള ഒരു നഗരത്തി​നു കാവൽ നിന്നി​രു​ന്ന​തി​നെ​യാണ്‌ അതു കുറി​ക്കു​ന്നത്‌. ഇതു​പോ​ലെ ദൈവ​സ​മാ​ധാ​നം ഒരു വ്യക്തിയെ മാനസി​ക​മാ​യും വൈകാ​രി​ക​മാ​യും കാക്കും. തളർത്തി​ക്ക​ള​യുന്ന പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ നിരാ​ശ​യിൽ ആണ്ടു​പോ​കാ​തി​രി​ക്കാൻ അത്‌ ഒരു വ്യക്തിയെ സഹായി​ക്കും.

 ഇനി, ഈ ദൈവ​സ​മാ​ധാ​നം “ക്രിസ്‌തു​യേശു മുഖാ​ന്തരം കാക്കും” എന്നാണ്‌ പറഞ്ഞി​രി​ക്കു​ന്നത്‌. കാരണം യേശു വഴിയാണ്‌ നമുക്കു ദൈവ​വു​മാ​യി ഒരു ബന്ധത്തി​ലേക്കു വരാൻ കഴിയു​ന്നത്‌. നമ്മുടെ പാപങ്ങൾക്ക്‌ ഒരു മോച​ന​വി​ല​യാ​യി യേശു സ്വന്തം ജീവൻ നൽകി. നമ്മൾ യേശു​വിൽ വിശ്വ​സി​ക്കു​ക​യാ​ണെ​ങ്കിൽ നമുക്ക്‌ ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹങ്ങൾ ലഭിക്കും. (എബ്രായർ 11:6) അതു​പോ​ലെ യേശു എന്ന മധ്യസ്ഥ​നി​ലൂ​ടെ മാത്രമേ നമുക്ക്‌ ദൈവ​ത്തോ​ടു പ്രാർഥി​ക്കാൻ കഴിയൂ. യേശു പറഞ്ഞു: “എന്നിലൂ​ടെ​യ​ല്ലാ​തെ ആരും പിതാ​വി​ന്റെ അടു​ത്തേക്കു വരുന്നില്ല.”—യോഹ​ന്നാൻ 14:6; 16:23.

ഫിലി​പ്പി​യർ 4:6, 7-ന്റെ സന്ദർഭം

 ഫിലിപ്പി a എന്ന നഗരത്തി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതിയ കത്താണ്‌ ബൈബി​ളി​ലെ ഫിലി​പ്പി​യർ എന്ന പുസ്‌തകം. ആ പുസ്‌ത​ക​ത്തി​ന്റെ നാലാം അധ്യാ​യ​ത്തിൽ അവി​ടെ​യുള്ള ക്രിസ്‌ത്യാ​നി​കളെ സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാൻ പൗലോസ്‌ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അവർ കാണിച്ച ഔദാ​ര്യം പൗലോ​സി​നെ വളരെ​യ​ധി​കം സന്തോ​ഷി​പ്പി​ച്ചു. അതിന്‌ അദ്ദേഹം അവരോ​ടു നന്ദി പറയു​ക​യും ചെയ്യുന്നു. (ഫിലി​പ്പി​യർ 4:4, 10, 18) പ്രാർഥന എങ്ങനെ​യാണ്‌ “ദൈവ​സ​മാ​ധാ​നം” നൽകു​ന്ന​തെന്ന്‌ അദ്ദേഹം പറഞ്ഞു. ദൈവ​സ​മാ​ധാ​നം നേടാൻ സഹായി​ക്കുന്ന നല്ല ചിന്തക​ളെ​യും പ്രവൃ​ത്തി​ക​ളെ​യും കുറി​ച്ചും അദ്ദേഹം അവിടെ പറയു​ന്നുണ്ട്‌.—ഫിലി​പ്പി​യർ 4:8, 9.

a ഇപ്പോഴത്തെ ഗ്രീസി​ലാണ്‌ ഈ സ്ഥലം.