വിവരങ്ങള്‍ കാണിക്കുക

പുനർജ​ന്മ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പഠിപ്പി​ക്കു​ന്നു​ണ്ടോ?

പുനർജ​ന്മ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പഠിപ്പി​ക്കു​ന്നു​ണ്ടോ?

ബൈബി​ളി​ന്റെ ഉത്തരം

 ഇല്ല. പുനർജ​ന്മം എന്ന പദമോ അതിനെ പിന്താ​ങ്ങു​ന്ന ആശയമോ ബൈബി​ളി​ലി​ല്ല. പുനർജ​ന്മ​ത്തെ​ക്കു​റി​ച്ചുള്ള വിശ്വാ​സം ആത്മാവി​ന്റെ അമർത്യ​ത​യെ​ക്കു​റി​ച്ചുള്ള പഠിപ്പി​ക്ക​ലി​ലാണ്‌ അടിസ്ഥാ​ന​പ്പ​ട്ടി​രി​ക്കു​ന്നത്‌. a എന്നാൽ ആത്മാവ്‌ മുഴു​വ്യ​ക്തി​യെ​യു​മാണ്‌ അർഥമാ​ക്കു​ന്ന​തെ​ന്നും അതു മരിക്കു​മെ​ന്നും ആണ്‌ ബൈബിൾ പഠിപ്പി​ക്കു​ന്നത്‌. (ഉൽപത്തി 2:7; യഹസ്‌കേൽ 18:4) മരണ​ത്തോ​ടെ ഒരു വ്യക്തി ഇല്ലാതാ​കു​ന്നു.—ഉൽപത്തി 3:19; സഭാ​പ്ര​സം​ഗി 9:5, 6.

പുനരു​ത്ഥാ​ന​വും പുനർജ​ന്മ​വും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌?

 പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ പഠിപ്പി​ക്കൽ ആത്മാവി​ന്റെ അമർത്യ​ത​യെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യല്ല. പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ മരിച്ചു​പോ​യ​വർ ദൈവ​ത്തി​ന്റെ ശക്തിയാൽ വീണ്ടും ജീവനി​ലേ​ക്കു വരും. (മത്തായി 22:23, 29; പ്രവൃ​ത്തി​കൾ 24:15) വീണ്ടും മരി​ക്കേ​ണ്ട​തി​ല്ല എന്ന പ്രതീ​ക്ഷ​യോ​ടെ​യാണ്‌ അവർ പുതിയ ഭൂമി​യി​ലേ​ക്കു പുനരു​ത്ഥാ​നം ചെയ്‌തു​വ​രു​ന്നത്‌.—2 പത്രോസ്‌ 3:13; വെളി​പാട്‌ 21:3, 4.

പുനർജ​ന്മ​ത്തെ​ക്കു​റി​ച്ചും ബൈബി​ളി​നെ​ക്കു​റി​ച്ചും ഉള്ള തെറ്റി​ദ്ധാ​ര​ണ​കൾ

 തെറ്റി​ദ്ധാ​രണ: ഏലിയാ പ്രവാ​ച​കൻ യോഹ​ന്നാൻ സ്‌നാ​പ​ക​നാ​യി പുനർജ​നി​ച്ചു എന്നു ബൈബിൾ പറയുന്നു.

 വസ്‌തുത: “ഞാൻ നിങ്ങൾക്കു ഏലീയാ​പ്ര​വാ​ച​ക​നെ അയക്കും” എന്ന്‌ ദൈവം മുൻകൂ​ട്ടി പറഞ്ഞു. യോഹ​ന്നാൻ സ്‌നാ​പ​ക​നിൽ ഈ പ്രവചനം നിറ​വേ​റി എന്ന്‌ യേശു​വും വ്യക്തമാ​ക്കി. (മലാഖി 4:5, 6; മത്തായി 11:13, 14) അതിന്റെ അർഥം ഏലിയാവ്‌ യോഹ​ന്നാൻ സ്‌നാ​പ​ക​നാ​യി പുനർജ​നി​ച്ചു എന്നല്ല. മാത്രമല്ല യോഹ​ന്നാൻത​ന്നെ താൻ ഏലിയാ​വല്ല എന്നു സമ്മതി​ച്ചു​പ​റ​യു​ക​യും ചെയ്‌തി​ട്ടുണ്ട്‌. (യോഹന്നാൻ 1:21) എന്നിരു​ന്നാ​ലും അനുത​പി​ക്കാ​നു​ള്ള ദൈവ​ത്തി​ന്റെ സന്ദേശം പ്രസം​ഗി​ച്ചു​കൊണ്ട്‌ ഏലിയാ​വി​ന്റേ​തു​പോ​ലുള്ള ഒരു വേലയാണ്‌ യോഹ​ന്നാൻ ചെയ്‌തത്‌. (1 രാജാ​ക്ക​ന്മാർ 18:36, 37; മത്തായി 3:1) അങ്ങനെ ‘ഏലിയാ​വി​ന്റെ ആത്മാവും ശക്തിയും’ ഉള്ളവനാണ്‌ താനെന്ന്‌ യോഹ​ന്നാൻ തെളി​യി​ച്ചു.—ലൂക്കോസ്‌ 1:13-17.

 തെറ്റി​ദ്ധാ​രണ: ബൈബി​ളിൽ പറയുന്ന “പുതു​ജ​ന​നം” പുനർജ​ന്മ​ത്തെ​യാണ്‌ അർഥമാ​ക്കു​ന്നത്‌.

 വസ്‌തുത: എന്നാൽ പുതു​ജ​ന​നം എന്നത്‌ ഒരാൾ ജീവിച്ചി​രി​ക്കു​മ്പോൾത്തന്നെ സംഭവി​ക്കു​ന്ന ആത്മീയ​പു​തു​ജ​ന​ന​ത്തെ​യാണ്‌ അർഥമാ​ക്കു​ന്ന​തെന്ന്‌ ബൈബിൾ പറയുന്നു. (യോഹന്നാൻ 1:12, 13) ഈ പുതു​ജ​ന​നം മുൻകാ​ല​പ്ര​വൃ​ത്തി​കൾക്കു ലഭിക്കുന്ന പരിണ​ത​ഫ​ല​ത്തെ​യല്ല, മറിച്ച്‌ മഹത്തായ ഭാവി​പ്ര​തീ​ക്ഷ നൽകുന്ന ഒരു ദൈവാ​നു​ഗ്ര​ഹ​ത്തെ​യാണ്‌ അർഥമാ​ക്കു​ന്നത്‌.—യോഹന്നാൻ 3:3; 1 പത്രോസ്‌ 1:3, 4.

a ആത്മാവി​ന്റെ അമർത്യ​ത​യെ​യും പുനർജ​ന്മ​ത്തെ​യും കുറി​ച്ചു​ള്ള വിശ്വാ​സ​ത്തി​ന്റെ വേരുകൾ അന്വേ​ഷി​ച്ചാൽ പുരാതന ബാബി​ലോ​ണിൽ ചെന്നെ​ത്തും. പിന്നീട്‌, ഇന്ത്യൻ തത്ത്വജ്ഞാ​നി​കൾ കർമഫലം എന്നൊരു പഠിപ്പി​ക്ക​ലി​നു രൂപം​കൊ​ടു​ത്തു. കർമം എന്നാൽ “ഒരുവന്റെ പ്രവൃ​ത്തി​യും ഫലവും, അതായത്‌ ഇപ്പോ​ഴു​ള്ള ജീവി​ത​ത്തിൽ ചെയ്യുന്ന കർമത്തി​ന്റെ ഫലം അടുത്ത ജന്മത്തിൽ അനുഭ​വി​ക്കേ​ണ്ടി​വ​രും” എന്നതാ​ണെന്ന്‌ ലോക​മ​ത​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ബ്രിട്ടാ​നി​ക്ക സർവവി​ജ്ഞാ​ന​കോ​ശം പറയുന്നു.—പേജ്‌ 913.