യഹസ്‌കേൽ 18:1-32

18  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി:  “‘പുളിയൻ മുന്തി​രിങ്ങ തിന്നത്‌ അപ്പന്മാർ; പല്ലു പുളി​ച്ചതു മക്കൾക്ക്‌’ എന്നൊരു പഴഞ്ചൊ​ല്ല്‌ ഇസ്രാ​യേ​ലിൽ പറഞ്ഞു​കേൾക്കു​ന്നു​ണ്ട​ല്ലോ. എന്താണ്‌ അതിന്റെ അർഥം?+  “പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു: ‘ഞാനാണെ, ഇനി ഒരിക്ക​ലും ഈ ചൊല്ല്‌ ഇസ്രാ​യേ​ലിൽ പറഞ്ഞു​കേൾക്കില്ല.  ഇതാ, എല്ലാ ദേഹികളും* എന്റേതാ​ണ്‌. അപ്പന്റെ ദേഹി​പോ​ലെ​തന്നെ മകന്റെ ദേഹി​യും എന്റേതാ​ണ്‌. പാപം ചെയ്യുന്ന ദേഹിയാണു* മരിക്കുക.  “‘നീതി​യും ന്യായ​വും പ്രവർത്തി​ക്കുന്ന നീതി​മാ​നായ ഒരു മനുഷ്യൻ നിങ്ങളു​ടെ ഇടയി​ലു​ണ്ടെന്നു കരുതുക.  മലകളിൽവെച്ച്‌ വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പിച്ച ബലിവ​സ്‌തു​ക്കൾ അയാൾ കഴിക്കു​ന്നില്ല;+ അയാൾ ഇസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ മ്ലേച്ഛവിഗ്രഹങ്ങളിൽ* ആശ്രയം വെക്കു​ന്നില്ല. അയാൾ അയൽക്കാ​രന്റെ ഭാര്യക്കു കളങ്കം വരുത്തുകയോ+ ആർത്തവ​കാ​ലത്ത്‌ സ്‌ത്രീ​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ക​യോ ചെയ്യു​ന്നില്ല.+  അയാൾ ആരെയും ദ്രോ​ഹി​ക്കു​ന്നില്ല.+ പകരം, കടം വാങ്ങി​യ​വനു പണയവ​സ്‌തു തിരികെ കൊടു​ക്കു​ന്നു.+ ആരിൽനി​ന്നും ഒന്നും പിടി​ച്ചു​പ​റി​ക്കു​ന്നില്ല.*+ പകരം, വിശന്നി​രി​ക്കു​ന്ന​വനു സ്വന്തം ഭക്ഷണം കൊടു​ക്കു​ന്നു.+ ഉടുതു​ണി​യി​ല്ലാ​ത്ത​വനെ വസ്‌ത്രം ധരിപ്പി​ക്കു​ന്നു.+  അയാൾ പണം പലിശ​യ്‌ക്കു കൊടു​ക്കു​ക​യോ കൊള്ള​പ്പ​ലിശ ഈടാ​ക്കു​ക​യോ ചെയ്യു​ന്നില്ല.+ അന്യായം കാണി​ക്കു​ന്നില്ല.+ രണ്ടു പേർ തമ്മിലുള്ള പ്രശ്‌ന​ത്തിൽ പക്ഷം പിടി​ക്കാ​തെ നീതി നടപ്പാ​ക്കു​ന്നു.+  കാര്യങ്ങൾ വിശ്വ​സ്‌ത​ത​യോ​ടെ ചെയ്യാൻവേണ്ടി അയാൾ എന്റെ നിയമങ്ങൾ അനുസ​രിച്ച്‌ നടക്കു​ക​യും എന്റെ ന്യായ​ത്തീർപ്പു​കൾ പിൻപ​റ്റു​ക​യും ചെയ്യുന്നു. ഇങ്ങനെ​യുള്ള മനുഷ്യൻ നീതി​മാ​നാണ്‌. അവൻ നിശ്ചയ​മാ​യും ജീവി​ച്ചി​രി​ക്കും’+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 10  “‘പക്ഷേ പിടിച്ചുപറിയോ+ കൊലപാതകമോ*+ അതു​പോ​ലുള്ള മറ്റ്‌ ഏതെങ്കി​ലും കാര്യ​മോ ചെയ്യുന്ന ഒരു മകൻ അയാൾക്കു​ണ്ടെന്നു കരുതുക. 11  (അപ്പൻ ഇത്തരം കാര്യ​ങ്ങ​ളൊ​ന്നും ചെയ്‌തി​ട്ടി​ല്ല​താ​നും.) ഈ മകൻ മലകളിൽവെച്ച്‌ വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പിച്ച ബലിവ​സ്‌തു​ക്കൾ കഴിക്കു​ന്നു. അയൽക്കാ​രന്റെ ഭാര്യയെ കളങ്ക​പ്പെ​ടു​ത്തു​ന്നു. 12  പാവങ്ങളെയും ദരി​ദ്ര​രെ​യും ദ്രോ​ഹി​ക്കു​ന്നു.+ ആളുക​ളിൽനിന്ന്‌ പിടി​ച്ചു​പ​റി​ക്കു​ന്നു. പണയവ​സ്‌തു തിരികെ കൊടു​ക്കു​ന്നില്ല. മ്ലേച്ഛവി​ഗ്ര​ഹ​ങ്ങ​ളിൽ ആശ്രയം വെക്കുന്നു.+ വൃത്തി​കെട്ട ആചാര​ങ്ങ​ളിൽ മുഴു​കു​ന്നു.+ 13  കൊള്ളപ്പലിശ ഈടാ​ക്കു​ക​യും പണം പലിശ​യ്‌ക്കു കൊടു​ക്കു​ക​യും ചെയ്യുന്നു.+ ഇങ്ങനെ​യൊ​ക്കെ ചെയ്യുന്ന ഈ മകൻ ജീവി​ച്ചി​രി​ക്കില്ല. അവൻ ഈ വൃത്തി​കേ​ടു​ക​ളെ​ല്ലാം ചെയ്‌തു​കൂ​ട്ടി​യ​തു​കൊണ്ട്‌ അവനെ നിശ്ചയ​മാ​യും കൊന്നു​ക​ള​യും. അവന്റെ രക്തം അവന്റെ മേൽത്തന്നെ ഇരിക്കും. 14  “‘പക്ഷേ ഒരു മനുഷ്യ​ന്‌ ഒരു മകൻ ജനിക്കു​ക​യും അപ്പൻ ചെയ്‌തു​കൂ​ട്ടിയ പാപങ്ങ​ളെ​ല്ലാം അവൻ കാണു​ക​യും ചെയ്യു​ന്നെ​ന്നി​രി​ക്കട്ടെ. അതെല്ലാം കണ്ടിട്ടും അവൻ പക്ഷേ, അത്തരം കാര്യ​ങ്ങ​ളൊ​ന്നും ചെയ്യു​ന്നില്ല. 15  മലകളിൽവെച്ച്‌ വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പിച്ച ബലിവ​സ്‌തു​ക്കൾ അവൻ കഴിക്കു​ന്നില്ല. ഇസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ മ്ലേച്ഛവി​ഗ്ര​ഹ​ങ്ങ​ളിൽ ആശ്രയം വെക്കു​ന്നില്ല. അയൽക്കാ​രന്റെ ഭാര്യക്കു കളങ്കം വരുത്തു​ന്നില്ല. 16  അവൻ ആരെയും ദ്രോ​ഹി​ക്കു​ന്നില്ല. പണയവ​സ്‌തു തിരികെ കൊടു​ക്കാ​തെ പിടി​ച്ചു​വെ​ക്കു​ന്നില്ല. അവൻ ആരു​ടെ​യും ഒന്നും പിടി​ച്ചു​പ​റി​ക്കു​ന്നില്ല. വിശന്നി​രി​ക്കു​ന്ന​വനു സ്വന്തം ഭക്ഷണം കൊടു​ക്കു​ന്നു. ഉടുതു​ണി​യി​ല്ലാ​ത്ത​വനെ വസ്‌ത്രം ധരിപ്പി​ക്കു​ന്നു. 17  പാവപ്പെട്ടവരെ അവൻ ബുദ്ധി​മു​ട്ടി​ക്കു​ന്നില്ല. കൊള്ള​പ്പ​ലിശ ഈടാ​ക്കു​ക​യോ പണം പലിശ​യ്‌ക്കു കൊടു​ക്കു​ക​യോ ചെയ്യു​ന്നില്ല. അവൻ എന്റെ ന്യായ​ത്തീർപ്പു​കൾ പിൻപ​റ്റു​ക​യും എന്റെ നിയമങ്ങൾ അനുസ​രിച്ച്‌ നടക്കു​ക​യും ചെയ്യുന്നു. അങ്ങനെ​യുള്ള ഒരു മനുഷ്യൻ അവന്റെ അപ്പന്റെ തെറ്റു കാരണം മരിക്കില്ല. അവൻ നിശ്ചയ​മാ​യും ജീവി​ച്ചി​രി​ക്കും. 18  പക്ഷേ അവന്റെ അപ്പൻ വഞ്ചന കാണി​ക്കു​ക​യും സഹോ​ദ​ര​നിൽനിന്ന്‌ പിടി​ച്ചു​പ​റി​ക്കു​ക​യും തന്റെ ജനത്തിന്‌ ഇടയിൽ കൊള്ള​രു​തായ്‌ക കാണി​ക്കു​ക​യും ചെയ്‌ത​തു​കൊണ്ട്‌ തന്റെ തെറ്റു കാരണം മരിക്കും. 19  “‘പക്ഷേ “അപ്പൻ ചെയ്‌ത തെറ്റിന്റെ കുറ്റം മകന്റെ മേൽ വരാത്തത്‌ എന്താണ്‌” എന്നു നിങ്ങൾ ചോദി​ക്കു​ന്നു. മകൻ നീതി​ക്കും ന്യായ​ത്തി​നും ചേർച്ച​യിൽ പ്രവർത്തി​ച്ച​തു​കൊ​ണ്ടും എന്റെ നിയമ​ങ്ങ​ളെ​ല്ലാം പാലി​ക്കു​ക​യും പിൻപ​റ്റു​ക​യും ചെയ്‌ത​തു​കൊ​ണ്ടും അവൻ നിശ്ചയ​മാ​യും ജീവി​ച്ചി​രി​ക്കും.+ 20  പാപം ചെയ്യുന്ന ദേഹിയാണു* മരിക്കുക.+ അപ്പന്റെ തെറ്റിനു മകനോ മകന്റെ തെറ്റിന്‌ അപ്പനോ കുറ്റക്കാ​ര​നാ​കില്ല. നീതി​മാ​ന്റെ നീതി അവന്റെ പേരിൽ മാത്ര​മാ​യി​രി​ക്കും കണക്കി​ടുക. ദുഷ്ടന്റെ ദുഷ്ടത​യും അങ്ങനെ​തന്നെ.+ 21  “‘പക്ഷേ ഒരു ദുഷ്ടൻ അവന്റെ പാപങ്ങ​ളെ​ല്ലാം വിട്ടു​മാ​റി എന്റെ നിയമങ്ങൾ പാലി​ക്കു​ക​യും നീതി​ക്കും ന്യായ​ത്തി​നും ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യും ചെയ്‌താൽ അവൻ നിശ്ചയ​മാ​യും ജീവി​ച്ചി​രി​ക്കും. അവൻ മരിക്കില്ല.+ 22  അവന്റെ ലംഘന​ങ്ങ​ളൊ​ന്നും മേലാൽ അവന്‌ എതിരെ കണക്കി​ലെ​ടു​ക്കില്ല.*+ നീതിക്കു ചേർച്ച​യിൽ പ്രവർത്തി​ച്ച​തു​കൊണ്ട്‌ അവൻ ജീവി​ച്ചി​രി​ക്കും.’+ 23  “‘ഒരു ദുഷ്ടൻ മരിക്കു​മ്പോൾ ഞാൻ അൽപ്പ​മെ​ങ്കി​ലും സന്തോ​ഷി​ക്കു​മെന്നു തോന്നു​ന്നു​ണ്ടോ’+ എന്നു പരമാ​ധി​കാ​രി​യായ യഹോവ ചോദി​ക്കു​ന്നു. ‘അവൻ തന്റെ വഴികൾ വിട്ടു​തി​രിഞ്ഞ്‌ ജീവി​ച്ചി​രി​ക്കാ​നല്ലേ ഞാൻ ആഗ്രഹി​ക്കു​ന്നത്‌?’+ 24  “‘പക്ഷേ ഒരു നീതി​മാൻ നീതി​മാർഗം ഉപേക്ഷി​ച്ച്‌ തെറ്റു* ചെയ്‌താൽ, ദുഷ്ടന്മാർ ചെയ്യുന്ന വൃത്തി​കേ​ടു​ക​ളെ​ല്ലാം ചെയ്‌താൽ, അവൻ ജീവി​ച്ചി​രി​ക്കു​മോ? അവൻ ചെയ്‌ത നീതി​പ്ര​വൃ​ത്തി​ക​ളൊ​ന്നും ഓർക്കു​ക​യില്ല.+ അവന്റെ അവിശ്വ​സ്‌ത​ത​യും അവൻ ചെയ്‌ത പാപവും കാരണം അവൻ മരിക്കും.+ 25  “‘പക്ഷേ “യഹോ​വ​യു​ടെ വഴി നീതി​യു​ള്ളതല്ല”+ എന്നു നിങ്ങൾ പറയും. ഇസ്രാ​യേൽഗൃ​ഹമേ, കേൾക്കൂ! വാസ്‌ത​വ​ത്തിൽ നീതിക്കു നിരക്കാ​ത്തത്‌ എന്റെ വഴിയാ​ണോ,+ നിങ്ങളു​ടെ വഴിക​ളല്ലേ?+ 26  “‘ഒരു നീതി​മാൻ നീതി​മാർഗം ഉപേക്ഷി​ച്ച്‌ തെറ്റു ചെയ്‌തി​ട്ട്‌ അതു കാരണം മരിക്കു​ന്നെ​ങ്കിൽ, അവൻ സ്വന്തം തെറ്റു കാരണ​മാ​യി​രി​ക്കും മരിക്കു​ന്നത്‌. 27  “‘പക്ഷേ ഒരു ദുഷ്ടൻ അവന്റെ ദുഷ്ടത​യെ​ല്ലാം വിട്ടു​മാ​റി നീതി​ക്കും ന്യായ​ത്തി​നും ചേർച്ച​യിൽ പ്രവർത്തി​ക്കാൻ തുടങ്ങു​ന്നെ​ങ്കിൽ അവൻ സ്വന്തം ജീവൻ രക്ഷിക്കും.+ 28  ചെയ്‌തുകൂട്ടിയ ലംഘന​ങ്ങ​ളെ​ല്ലാം തിരി​ച്ച​റിഞ്ഞ്‌ അവ വിട്ടു​മാ​റു​ന്നെ​ങ്കിൽ അവൻ നിശ്ചയ​മാ​യും ജീവി​ച്ചി​രി​ക്കും. അവൻ മരിക്കില്ല. 29  “‘പക്ഷേ “യഹോ​വ​യു​ടെ വഴി നീതി​യു​ള്ളതല്ല” എന്ന്‌ ഇസ്രാ​യേൽഗൃ​ഹം പറയും. ഇസ്രാ​യേൽഗൃ​ഹമേ, വാസ്‌ത​വ​ത്തിൽ നീതിക്കു നിരക്കാ​ത്തത്‌ എന്റെ വഴിക​ളാ​ണോ,+ നിങ്ങളു​ടെ വഴിക​ളല്ലേ?’ 30  “‘അതു​കൊണ്ട്‌ ഇസ്രാ​യേൽഗൃ​ഹമേ, ഞാൻ നിങ്ങളെ ഓരോ​രു​ത്ത​നെ​യും അവനവന്റെ പ്രവൃ​ത്തി​ക്ക​നു​സ​രിച്ച്‌ വിധി​ക്കും’+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘വിട്ടു​തി​രി​യൂ! നിങ്ങളു​ടെ എല്ലാ ലംഘന​ങ്ങ​ളും പൂർണ​മാ​യി വിട്ടു​തി​രി​യൂ! അങ്ങനെ​യെ​ങ്കിൽ അവ നിങ്ങളെ കുറ്റക്കാ​രാ​ക്കുന്ന ഒരു തടസ്സമാ​യി നിൽക്കില്ല. 31  നിങ്ങൾ ചെയ്‌തി​ട്ടുള്ള ലംഘന​ങ്ങ​ളെ​ല്ലാം ഉപേക്ഷിച്ച്‌+ ഒരു പുതിയ ഹൃദയ​വും പുതിയ ആത്മാവും* നേടൂ!*+ ഇസ്രാ​യേൽഗൃ​ഹമേ, നിങ്ങൾ എന്തിനു മരിക്കണം?’+ 32  “‘ആരു​ടെ​യും മരണത്തിൽ ഞാൻ ഒട്ടും സന്തോ​ഷി​ക്കു​ന്നില്ല’+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘അതു​കൊണ്ട്‌ പിന്തി​രി​യൂ! അങ്ങനെ, ജീവി​ച്ചി​രി​ക്കൂ!’”+

അടിക്കുറിപ്പുകള്‍

അഥവാ “വ്യക്തി​യാ​ണ്‌.” പദാവലി കാണുക.
അഥവാ “ജീവനും.” പദാവലി കാണുക.
എബ്രായപദത്തിന്‌ “കാഷ്‌ഠം” എന്ന്‌ അർഥമുള്ള ഒരു വാക്കി​നോ​ടു ബന്ധമു​ണ്ടാ​യി​രി​ക്കാം. ഇത്‌ അങ്ങേയ​റ്റത്തെ അറപ്പിനെ കുറി​ക്കു​ന്നു.
ഈ പദം, മറ്റൊ​രാൾക്ക്‌ അർഹമാ​യത്‌ അന്യാ​യ​മാ​യി പിടി​ച്ചു​വെ​ക്കു​ന്ന​തി​നെ​യും അർഥമാ​ക്കു​ന്നു.
അക്ഷ. “രക്തച്ചൊ​രി​ച്ചി​ലോ.”
അഥവാ “വ്യക്തി​യാ​ണ്‌.”
അക്ഷ. “ഓർക്കില്ല.”
അഥവാ “നീതി​കേട്‌.”
അഥവാ “മനോ​ഭാ​വ​വും.”
അക്ഷ. “നിങ്ങൾക്കാ​യി ഉണ്ടാക്കൂ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം