വിവരങ്ങള്‍ കാണിക്കുക

ദൈവം തന്റെ മനസ്സു മാറ്റു​മോ?

ദൈവം തന്റെ മനസ്സു മാറ്റു​മോ?

ബൈബി​ളി​ന്റെ ഉത്തരം

 മാറ്റും. ആളുകൾ തങ്ങളുടെ നടപടി​ക​ളിൽ മാറ്റം വരുത്തു​മ്പോൾ അവരോ​ടു​ള്ള തന്റെ മനോ​ഭാ​വ​ത്തി​നു ദൈവ​വും മാറ്റം വരുത്തും. ഉദാഹ​ര​ണ​ത്തിന്‌, പുരാതന ഇസ്രാ​യേൽജ​ന​ത്തിന്‌ എതിരെ ന്യായ​വി​ധി​സ​ന്ദേ​ശം അറിയി​ച്ച​പ്പോൾ ദൈവം പറഞ്ഞു: “ഒരുപക്ഷേ അവർ അതു കേട്ട്‌ അവരുടെ ദുഷിച്ച വഴികൾ വിട്ടു​തി​രി​ഞ്ഞാ​ലോ? അങ്ങനെ​യെ​ങ്കിൽ, ഞാൻ മനസ്സു മാറ്റും; അവരുടെ ദുഷ്‌പ്ര​വൃ​ത്തി​കൾ കാരണം അവരുടെ മേൽ വരുത്താൻ ഉദ്ദേശിച്ച ദുരന്തം ഞാൻ വരുത്തു​ക​യു​മി​ല്ല.”—യിരെമ്യ 26:3.

 താൻ വരുത്താൻ ഉദ്ദേശിച്ച അനർഥ​ത്തെ​ക്കു​റിച്ച്‌ ദൈവം “അനുത​പി​ക്കും” എന്നാണു മിക്ക ബൈബി​ളു​ക​ളി​ലും ഈ വാക്യം പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. അങ്ങനെ​യാ​കു​മ്പോൾ ദൈവ​ത്തിന്‌ എന്തോ തെറ്റു സംഭവി​ച്ചെന്ന്‌ ഒരുപക്ഷേ തോന്നി​യേ​ക്കാം. എന്നാൽ ബൈബിൾ എഴുതിയ എബ്രായ ഭാഷയിൽ ഈ പദത്തിന്‌, “മനസ്സി​നോ ഉദ്ദേശ്യ​ത്തി​നോ മാറ്റം വരുത്തുക” എന്ന അർഥമുണ്ട്‌. ഒരു പണ്ഡിതൻ ഇങ്ങനെ എഴുതി: “മനുഷ്യർ ജീവി​ത​ത്തിൽ മാറ്റം വരുത്തു​ന്ന​ത​നു​സ​രിച്ച്‌ ദൈവം തന്റെ ന്യായ​വി​ധി​യു​ടെ കാര്യ​ത്തി​ലും മാറ്റം വരുത്തും.”

 ദൈവം തന്റെ മനസ്സു മാറ്റി​യേ​ക്കും എന്നതു​കൊണ്ട്‌ തന്റെ മനസ്സ്‌ എല്ലായ്‌പോ​ഴും മാറ്റു​മെന്ന്‌ പ്രതീ​ക്ഷി​ക്കാ​നാ​കി​ല്ല. അങ്ങനെ മനസ്സു മാറ്റാ​തി​രു​ന്ന ചില സന്ദർഭങ്ങൾ നമുക്ക്‌ ഇപ്പോൾ ബൈബി​ളിൽനിന്ന്‌ നോക്കാം:

  •   ഇസ്രാ​യേൽജ​ന​ത്തെ ശപിക്കാ​നാ​യി, തന്റെ മനസ്സു മാറ്റാൻ ദൈവം ബാലാ​ക്കി​നെ അനുവ​ദി​ച്ചി​ല്ല.—സംഖ്യ 23:18-20.

  •   ഇസ്രാ​യേ​ലി​ലെ ശൗൽ രാജാവ്‌ തന്റെ മോശ​മാ​യ വഴിയിൽ തുടർന്ന​പ്പോൾ രാജാവ്‌ എന്ന സ്ഥാനത്തു​നിന്ന്‌ ശൗലിനെ നീക്കം ചെയ്യാ​നു​ള്ള തീരു​മാ​ന​ത്തിൽനിന്ന്‌ ദൈവം തന്റെ മനസ്സു മാറ്റി​യി​ല്ല.—1 ശമുവേൽ 15:28, 29.

  •   തന്റെ പുത്രനെ എന്നേക്കു​മു​ള്ള ഒരു പുരോ​ഹി​ത​നാ​ക്കും എന്ന വാഗ്‌ദാ​നം ദൈവം നിറ​വേ​റ്റും. ഇക്കാര്യ​ത്തിൽ ദൈവം തന്റെ മനസ്സു മാറ്റില്ല.—സങ്കീർത്തനം 110:4.

പക്ഷേ, ദൈവം മാറാ​ത്ത​വ​നാ​ണെ​ന്നു ബൈബിൾ പറയു​ന്നി​ല്ലേ?

 ശരിയാണ്‌, “യഹോ​വ​യാ​യ ഞാൻ മാറാ​ത്ത​വൻ” എന്നു ദൈവം പറയു​ന്ന​താ​യി ബൈബി​ളിൽ നമ്മൾ വായി​ക്കു​ന്നുണ്ട്‌. (മലാഖി 3:6) ദൈവം “മാറി​ക്കൊ​ണ്ടി​രി​ക്കു​ന്ന നിഴൽപോ​ലെ​യല്ല” എന്നും ബൈബിൾ പറയുന്നു. (യാക്കോബ്‌ 1:17) എന്നാൽ ഇത്‌, ദൈവം തന്റെ മനസ്സു മാറ്റും എന്ന്‌ ബൈബിൾ പറയു​ന്ന​തു​മാ​യി യോജി​ക്കാ​തെ വരുന്നില്ല. ദൈവം തന്റെ വ്യക്തി​ത്വ​ത്തി​ലും തന്റെ സ്‌നേ​ഹ​ത്തി​ന്റെ​യും നീതി​യു​ടെ​യും നിലവാ​ര​ങ്ങ​ളി​ലും ഒരിക്ക​ലും മാറ്റം വരുത്തില്ല എന്ന അർഥത്തിൽ മാറ്റമി​ല്ലാ​ത്ത​വൻത​ന്നെ​യാണ്‌. (ആവർത്തനം 32:4; 1 യോഹ​ന്നാൻ 4:8) എങ്കിലും വ്യത്യ​സ്‌ത​സാ​ഹ​ച​ര്യ​ങ്ങ​ളിൽ വ്യത്യ​സ്‌ത​നിർദേ​ശങ്ങൾ നൽകാൻ ദൈവ​ത്തി​നു കഴിയും. ഒരിക്കൽ, അടുത്ത​ടുത്ത്‌ നടന്ന രണ്ടു യുദ്ധങ്ങ​ളു​ടെ സമയത്ത്‌ ദാവീദ്‌ രാജാ​വിന്‌ ദൈവം വ്യത്യ​സ്‌ത​മാ​യ നിർദേ​ശ​ങ്ങൾ നൽകി. എന്നാൽ ആ രണ്ടു രീതി​ക​ളും വിജയം കണ്ടു.—2 ശമുവേൽ 5:18-25.

മനുഷ്യ​രെ സൃഷ്ടി​ച്ച​തിൽ ദൈവം ഖേദി​ക്കു​ന്നു​ണ്ടോ?

 ഇല്ല. ഭൂരി​പ​ക്ഷം ആളുക​ളും തന്നെ അവഗണി​ക്കു​ക​യും തള്ളിക്ക​ള​യു​ക​യും ചെയ്യു​മ്പോൾ ദൈവ​ത്തി​നു ദുഃഖം തോന്നു​ന്നു എന്നതു ശരിയാണ്‌. നോഹ​യു​ടെ കാലത്തെ ജലപ്ര​ള​യ​ത്തി​നു മുമ്പുള്ള അവസ്ഥക​ളെ​ക്കു​റിച്ച്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “ഭൂമി​യിൽ മനുഷ്യ​നെ ഉണ്ടാക്കി​യ​തു കാരണം യഹോവ ഖേദിച്ചു; ദൈവ​ത്തി​ന്റെ ഹൃദയ​ത്തി​നു ദുഃഖമായി.” (ഉൽപത്തി 6:6) ഈ വാക്യ​ത്തിൽ “ഖേദം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന വാക്കിന്‌ എബ്രായ ഭാഷയിൽ “മനംമാ​റ്റം” എന്നും അർഥമുണ്ട്‌. പ്രളയ​ത്തി​നു മുമ്പ്‌ ജീവി​ച്ചി​രു​ന്ന ഭൂരി​പ​ക്ഷം ആളുക​ളു​ടെ​യും കാര്യ​ത്തിൽ ദൈവം തന്റെ മനസ്സു മാറ്റു​ക​ത​ന്നെ ചെയ്‌തു; കാരണം, അവർ ദുഷ്ടന്മാ​രാ​യി​രു​ന്നു. (ഉല്‌പത്തി 6:5, 11) അവർ മോശ​മാ​യ ഒരു ജീവി​ത​രീ​തി പിന്തു​ടർന്ന​തിൽ ദൈവ​ത്തി​നു ദുഃഖ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മുഴു മനുഷ്യ​വർഗ​ത്തോ​ടു​മുള്ള തന്റെ മനോ​ഭാ​വ​ത്തി​നു ദൈവം മാറ്റം വരുത്തി​യി​ല്ല. നോഹ​യി​ലൂ​ടെ​യും അദ്ദേഹ​ത്തി​ന്റെ കുടും​ബ​ത്തി​ലൂ​ടെ​യും ദൈവം മനുഷ്യ​രാ​ശി​യെ കാത്തു​ര​ക്ഷി​ക്കു​ക​ത​ന്നെ ചെയ്‌തു.—ഉല്‌പത്തി 8:21; 2 പത്രോസ്‌ 2:5, 9.