വിവരങ്ങള്‍ കാണിക്കുക

സ്വയം തീരു​മാ​ന​മെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയുന്നത്‌? എല്ലാത്തി​നെ​യും നിയ​ന്ത്രി​ക്കു​ന്നത്‌ ദൈവ​മാ​ണോ?

സ്വയം തീരു​മാ​ന​മെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയുന്നത്‌? എല്ലാത്തി​നെ​യും നിയ​ന്ത്രി​ക്കു​ന്നത്‌ ദൈവ​മാ​ണോ?

ബൈബി​ളി​ന്റെ ഉത്തരം

 നമ്മൾ എടുക്കുന്ന തീരു​മാ​ന​ങ്ങൾ ദൈവം മുൻകൂ​ട്ടി നിശ്ചയി​ക്കു​ന്നി​ല്ല, വിധിയല്ല നമ്മുടെ ജീവി​ത​ത്തെ നിയ​ന്ത്രി​ക്കു​ന്നത്‌. പകരം ഇച്ഛാസ്വാ​ത​ന്ത്ര്യം അഥവാ സ്വയം തീരു​മാ​ന​മെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം നൽകി ദൈവം നമ്മളെ മാനി​ച്ചി​രി​ക്കു​ന്നു. ഇതെക്കു​റിച്ച്‌ ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ എന്താ​ണെ​ന്നു നമുക്ക്‌ നോക്കാം.

  •   ദൈവ​ത്തി​ന്റെ സാദൃ​ശ്യ​ത്തി​ലാണ്‌ മനുഷ്യരെ സൃഷ്ടിച്ചി​രി​ക്കു​ന്നത്‌. (ഉൽപത്തി 1:26) മുഖ്യ​മാ​യും സഹജജ്ഞാ​ന​ത്താൽ കാര്യങ്ങൾ ചെയ്യുന്ന മൃഗങ്ങ​ളിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി സ്‌നേഹം, നീതി തുടങ്ങിയ ഗുണങ്ങൾ കാണി​ക്കാൻ സ്രഷ്‌ടാ​വി​നെ​പ്പോ​ലുള്ള പ്രാപ്‌തി നമുക്കു​മുണ്ട്‌. സ്രഷ്ടാ​വി​നെ​പ്പോ​ലെ നമുക്ക്‌ ഇച്ഛാസ്വാ​ത​ന്ത്ര്യ​വും ഉണ്ട്‌.

  •   ഒട്ടുമിക്ക കാര്യ​ങ്ങ​ളി​ലും നമ്മുടെ ഭാവി നമുക്കു​ത​ന്നെ തീരു​മാ​നി​ക്കാൻ കഴിയും. ദൈവ​ത്തി​ന്റെ വാക്കു കേട്ട്‌, അതായത്‌ ദൈവ​ത്തി​ന്റെ കല്‌പ​ന​കൾ അനുസ​രി​ച്ചു​കൊണ്ട്‌, “ജീവനെ തിരഞ്ഞെടുത്തുകൊൾക,” എന്നാണ്‌ ബൈബിൾ നമ്മളോ​ടു പറയു​ന്നത്‌. (ആവർത്തനം 30:19, 20) നമുക്ക്‌ ഇച്ഛാസ്വാ​ത​ന്ത്ര്യം ഇല്ലെങ്കിൽ ഈ വാഗ്‌ദാ​നം അർഥമി​ല്ലാ​ത്ത​തും ക്രൂര​വും ആയിരി​ക്കും. ഒരു കാര്യം ചെയ്യാൻ നമ്മളെ നിർബ​ന്ധി​ക്കു​ന്ന​തി​നു പകരം ദൈവം സ്‌നേ​ഹ​ത്തോ​ടെ ഇങ്ങനെ ആഹ്വാനം ചെയ്യുന്നു: “അയ്യോ, നീ എന്റെ കല്‌പ​ന​ക​ളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാ​നം നദി​പോ​ലെ ... ആകുമായിരുന്നു.”—യശയ്യ 48:18.

  •   നമ്മുടെ വിജയ​മോ പരാജ​യ​മോ തീരു​മാ​നി​ക്കു​ന്നത്‌ വിധിയല്ല. നമ്മുടെ ശ്രമം വിജയി​ക്ക​ണ​മെ​ങ്കിൽ കഠിനാ​ധ്വാ​നം ചെയ്യണം. ബൈബിൾ പറയുന്നു: “ചെയ്‌വാൻ നിനക്കു സംഗതി​വ​രു​ന്ന​തൊ​ക്കെ​യും ശക്തി​യോ​ടെ ചെയ്‌ക.” (സഭാ​പ്ര​സം​ഗി 9:10) “ഉത്സാഹി​യു​ടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു,” എന്നും ബൈബിൾ പറയുന്നു.—സദൃശവാക്യങ്ങൾ 21:5.

 ഇച്ഛാസ്വാ​ത​ന്ത്ര്യം ദൈവ​ത്തിൽനി​ന്നു​ള്ള ഒരു സമ്മാന​മാണ്‌. അതു​കൊണ്ട്‌, ‘പൂർണ്ണഹൃദയത്തോടെ’ നമുക്ക്‌ ദൈവത്തെ സ്‌നേ​ഹി​ക്കാം, അതാണ്‌ നമ്മൾ ചെയ്യേ​ണ്ടത്‌.—മത്തായി 22:37.

എല്ലാം നിയ​ന്ത്രി​ക്കു​ന്നത്‌ ദൈവ​മാ​ണോ?

 ദൈവം സർവശക്തനാണെന്ന്‌ ബൈബിൾ പഠിപ്പി​ക്കു​ന്നു, ദൈവ​ത്തി​ന്റെ ശക്തിയെ നിയ​ന്ത്രി​ക്കാൻ ദൈവ​ത്തി​ന​ല്ലാ​തെ മറ്റാർക്കും കഴിയില്ല. (ഇയ്യോബ്‌ 37:23; യശയ്യ 40:26) എന്നാൽ എല്ലാത്തി​നെ​യും നിയ​ന്ത്രി​ക്കാൻ ദൈവം തന്റെ ശക്തി ഉപയോ​ഗി​ക്കു​ന്നി​ല്ല. ഉദാഹ​ര​ണ​ത്തിന്‌, ദൈവ​ജ​ന​ത്തി​ന്റെ ശത്രു​ക്ക​ളാ​യി​രു​ന്ന പുരാതന ബാബി​ലോ​ണി​നെ​തി​രെ ദൈവം “സ്വയം നിയ​ന്ത്രി​ച്ചു” എന്ന്‌ ബൈബിൾ പറയുന്നു. (യശയ്യ 42:14, ആധുനിക വിവർത്ത​നം.) അതു​പോ​ലെ, മറ്റുള്ള​വ​രെ ദ്രോ​ഹി​ക്കാ​നാ​യി ഇച്ഛാസ്വാ​ത​ന്ത്ര്യം ദുരു​പ​യോ​ഗം ചെയ്യു​ന്ന​വ​രെ ഇന്നും ദൈവം സഹിക്കു​ക​യാണ്‌. എന്നാൽ സഹിക്കു​ന്ന​തി​നും ഒരു പരിധി​യുണ്ട്‌.—സങ്കീർത്ത​നം 37:10, 11.